ഇന്ത്യയിൽ, ഇൻഷുറൻസിന് വളരെ ആഴത്തിലുള്ള ചരിത്രം ഉണ്ട്. സംരക്ഷണമോ സുരക്ഷാ കവചമോ വേണമെന്ന തോന്നല്‍ വർഷങ്ങൾക്ക് മുമ്പേ ആളുകള്‍ക്ക് ഉണ്ടായതാണ് ഇന്‍ഷുറന്‍സ് എന്ന ആശയം. ക്രമേണ ഈ ആവശ്യം ഇൻഷുറൻസ് ആശയം ഉത്ഭവിക്കാന്‍ ഇടയാക്കി. കാലക്രമേണ ഇൻഷുറൻസ് എന്ന ആശയം പരിണമിച്ചു. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചുരുക്കമാണ് ഐആര്‍ഡിഎഐ. ചുരുക്കത്തില്‍, ഇന്ത്യയിലെ ഇൻഷുറൻസ് റെഗുലേറ്ററാണ് ഐആര്‍ഡിഎഐ. ഇത് ഇന്ത്യയിലെ
ജനറല്‍ ഇൻഷുറൻസ് , ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവയുടെ പ്രവർത്തനത്തെ മറികടക്കുന്നു. ഈ ലേഖനത്തിൽ, ഐആർഡിഎഐ-യെ സംബന്ധിച്ചും അതിന്‍റെ പ്രധാന പങ്കിനെക്കുറിച്ചും നമുക്ക് മനസ്സിലാക്കാം.
ഐആര്‍ഡിഎഐ-യുടെ ഉത്ഭവം
- സ്വയംഭരണ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ 1999 ലെ ഐആര്‍ഡിഎഐ ആക്ടിന് കീഴിൽ വരുന്നതാണ്.
- ഇന്ത്യൻ ഇൻഷുറൻസ് മേഖലയുടെ വളർച്ച, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉറപ്പാക്കുന്നതിനും പോളിസി ഉടമകളുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുക എന്നതാണ് ഐആര്‍ഡിഎഐ- യുടെ ലക്ഷ്യം.
ഒരു അവലോകനം: ഐആർഡിഎഐ
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ റെഗുലേറ്ററി സ്ഥാപനമാണ്. ഐആര്‍ഡിഎഐ ഇന്ത്യയിലെ ഫൈനാൻസ് മന്ത്രാലയത്തിന്‍റെ അധികാരപരിധിയിലാണ് വരുന്നത്. രാജ്യത്തെ ഇൻഷുറൻസ്, റീ-ഇൻഷുറൻസ് ഇന്‍ഡസ്ട്രികളെ ലൈസൻസ് ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ദൗത്യം. ഐആര്‍ഡിഎഐ പോളിസി ഉടമയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നു, ഇന്ത്യൻ ഇൻഷുറൻസ് ഇന്‍ഡസ്ട്രി റഗുലേറ്റ് ചെയ്യുന്നു. ഇന്ത്യയിൽ, കൂട്ടു കുടുംബത്തിന്‍റെ ആശയം നമുക്കെല്ലാം പരിചിതമാണ്. ഓരോ കൂട്ടു കുടുംബത്തിലും, ഒരു തലവനുണ്ട്, മിക്കവാറും മാര്‍ഗ്ഗദര്‍ശി ആകുന്ന മുത്തഛന്‍ ആയിരിക്കും തലവന്‍. ഈ വീട്ടിലെ എല്ലാത്തിനും മേല്‍നോട്ടം ഈ തലവനാണ്, എന്ത് ചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും മറ്റ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. കുടുംബത്തിന്‍റെ തലവൻ പ്രധാന പങ്ക് എങ്ങനെ വഹിക്കുന്നുവോ അതുപോലെ, പാലിക്കേണ്ട ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ആവിഷ്ക്കരിച്ച് ഐആർഡിഎഐ ഇൻഷുറൻസ് ഇന്‍ഡസ്ട്രിയെ നയിക്കുന്നു. ഇന്ത്യയിലെ ഇൻഷുറൻസിന്‍റെ അപെക്സ് ബോഡിയായ ഐആര്‍ഡിഎഐ സംബന്ധിച്ച് കൂടുതൽ അറിയാൻ ശ്രമിക്കാം:
ഇന്ത്യൻ ഇൻഷുറൻസ് ഇന്‍ഡസ്ട്രിയിലെ ഐആർഡിഎഐയുടെ പങ്ക് മനസ്സിലാക്കൽ
ഇൻഷുറൻസ് കമ്പനികൾ അണ്ടർറൈറ്റ് ചെയ്യാനുള്ള ബിസിനസ് ചോയിസിന്‍റെ കാരണത്താല്‍ ക്ലെയിമുകൾ നിരസിക്കുന്ന കാലം കഴിഞ്ഞു. ഇത് നല്ലതും മോശമായതുമായ റിസ്ക് സംബന്ധിച്ച അവരുടെ ധാരണയെയും ആശ്രയിച്ചിരുന്നു. അത്തരം പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനുമാണ്, ഐആർഡിഎഐ നിലവില്‍ വന്നത്. നമുക്കെല്ലാം അറിയാവുന്നതു പോലെ, ഇന്ത്യയിലെ ബാങ്കുകൾ ആര്‍ബിഐ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം. ഉദാഹരണത്തിന്, ബാങ്കുകള്‍ അക്കൗണ്ട് ഉടമകളോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല. ആര്‍ബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ബാങ്കുകൾ ലോണുകളും പലിശയും വാഗ്ദാനം ചെയ്യുന്നത്. ഇവയെല്ലാം ഉള്ളതിനാല്‍ കുത്തക മനോഭാവത്തിന് സ്ഥാനമില്ല, ജനങ്ങളുടെ ഉത്തമ താൽപ്പര്യത്തിൽ പ്രവർത്തിക്കും. ഇൻഷുറൻസ് ഇന്‍ഡസ്ട്രിയില്‍ ഐആർഡിഎഐയുടെ പങ്ക് എന്തെന്ന് നോക്കാം:
- ഇൻഷുറൻസ് മേഖലയുടെ അനുക്രമ വളർച്ച ഉറപ്പുവരുത്തുന്നു, അങ്ങനെ പോളിസിയിൽ നിക്ഷേപിക്കാനും സുരക്ഷിതരാകാനും ഇത് ആളുകളെ സഹായിക്കുന്നു
- ഇൻഷുറൻസ് വിപണിയിൽ ന്യായമായ രീതികളും സത്യസന്ധതയുടെ മാനദണ്ഡങ്ങളും പ്രോത്സാഹിപ്പിക്കുന്നു
- പോളിസി ഉടമയുടെ താൽപ്പര്യങ്ങൾ സുരക്ഷിതമാക്കുന്നു, അങ്ങനെ നിലവിലുള്ള സിസ്റ്റത്തിൽ അവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്നു
- ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് വേഗത്തിലാക്കുകയും ബന്ധപ്പെട്ട തർക്കങ്ങൾ സമയബന്ധിതമായി പരിഹരിക്കുകയും ചെയ്യുന്നു
- തട്ടിപ്പ് അല്ലെങ്കിൽ അപവാദം കണ്ടെത്തുന്നതിന് നിബന്ധനകള്‍ ആവിഷ്ക്കരിച്ച് ജാഗ്രത പുലര്‍ത്തുന്നു
പ്രധാന ആശയം
നിയമങ്ങളിലോ ചട്ടങ്ങളിലോ മാറ്റങ്ങൾ ഉണ്ടായാല്‍ ഇന്ത്യയിലെ ഇൻഷുറൻസ് കമ്പനികളെ ഐആര്‍ഡിഎഐ അറിയിക്കുന്നു. പ്രവർത്തനങ്ങൾ, പ്രീമിയങ്ങൾ, മറ്റ് വിവിധ ഇൻഷുറൻസ് സംബന്ധമായ ചെലവുകൾ എന്നിവയുടെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു. ഇത്തരത്തിലുള്ള ശരിയായ പോളിസികൾ വാങ്ങുന്നതിലൂടെ നിങ്ങൾ പരിരക്ഷിതരാണെന്ന് ഉറപ്പാക്കുക; ഹെൽത്ത് ഇൻഷുറൻസ്, ബൈക്ക് ഇൻഷുറൻസ്,
മോട്ടോർ ഇൻഷുറൻസ് പോളിസി, മുതലായ. ഐആർഡിഎഐയുടെ പങ്ക് മേല്‍പ്പറഞ്ഞതില്‍ മാത്രം പരിമിതമല്ല. ബിസിനസുകളും മറ്റ് വിവിധ പ്രവർത്തനങ്ങളും നടത്തുന്നതിന് രാജ്യത്തെ ഇൻഷുറർമാർക്ക് രജിസ്ട്രേഷൻ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. ഐആർഡിഎഐയുടെ പങ്ക് സുതാര്യതയ്ക്കും സമയബന്ധിതമായി മാറ്റങ്ങൾ വരുത്തുന്നതിനും പ്രധാനമാണ്.
*സാധാരണ ടി&സി ബാധകം
ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.
ഒരു മറുപടി നൽകുക