നിങ്ങൾ നിങ്ങളുടെ കുടുംബത്തോടൊപ്പം വീക്കെൻഡിൽ ഒരു യാത്രയിലാണ്. പെട്ടെന്ന് കാറിന് എന്തോ സംഭവിക്കുന്നു. കാർ ടയർ പഞ്ചറാകുന്നു, അങ്ങനെ നിങ്ങൾ നടുറോഡിൽ പെട്ടുപ്പോകുന്നു. റോഡ്സൈഡ് അസിസ്റ്റൻസ് പരിരക്ഷ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, നിങ്ങൾ ഇതെടുത്ത സമയത്ത്;
കാർ ഇൻഷുറൻസ് പോളിസി. നിങ്ങൾ റോഡിൽ എത്തുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിതവും പ്രതികൂലവുമായ സംഭവങ്ങളിൽ റോഡ്സൈഡ് അസിസ്റ്റൻസ് നിങ്ങൾക്ക് ഒരു കൈത്താങ്ങാകും. മോട്ടോർ ഇൻഷുറൻസ് നൽകുന്ന ഇൻഷുറൻസ് കമ്പനികൾ റോഡ്‌സൈഡ് അസിസ്റ്റൻസ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നുണ്ട്.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ 24x7 സ്പോട്ട് അസിസ്റ്റൻസ് റോഡ്സൈഡ് അസിസ്റ്റൻസ് നൽകുന്നു
ഫ്ലാറ്റ് ടയർ
ഫ്ലാറ്റ് ടയർ കാരണം നിങ്ങളുടെ കാർ നിശ്ചലമാവുകയാണെങ്കിൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല. നിങ്ങൾക്ക് റോഡ്‌സൈഡ് അസിസ്റ്റൻസ് പരിരക്ഷ ഉണ്ടെങ്കിൽ, ഞങ്ങൾ അതിനെ 24x7 സ്പോട്ട് അസിസ്റ്റൻസ് എന്ന് വിളിക്കും, ഞങ്ങൾ ടയർ റീപ്ലേസ് അല്ലെങ്കിൽ റിപ്പയർ ചെയ്ത് നൽകും.
ഇന്ധനം തീർന്നുപോകൽ
ചില സമയങ്ങളിൽ നിങ്ങൾ ലളിതമായ കാര്യങ്ങൾ മനസ്സിലാക്കാൻ മറക്കുന്നു, പക്ഷേ അവ നിങ്ങളുടെ ഷെഡ്യൂളിനെ സാരമായി ബാധിച്ചേക്കാം. നിങ്ങളുടെ കാറിൽ ഇന്ധനം എത്രയുണ്ടെന്ന് നിങ്ങൾ പരിശോധിച്ചിട്ടില്ല, നിങ്ങളുടെ കാർ നടുറോഡിൽ നിന്നുപോകുന്നു. അടുത്ത് ഒന്നും തന്നെ ഫ്യുവൽ സ്റ്റേഷനില്ല. അത്തരമൊരു സാഹചര്യത്തിൽ, ഞങ്ങൾ ഫ്യുവൽ സപ്ലൈക്കുള്ള ഏർപ്പാട് ചെയ്യും.
ടോവിംഗ് സൗകര്യം
അരമണിക്കൂറിനുള്ളിൽ ഓഫീസിൽ എത്താൻ ബോസ് ആവശ്യപ്പെട്ടതിനാൽ നിങ്ങൾ വേഗത്തിൽ ഡ്രൈവ് ചെയ്യുകയായിരുന്നു. നിർഭാഗ്യവശാൽ നിങ്ങൾ ഒരു മരത്തിലേക്ക് പാഞ്ഞുകയറുന്നു, പക്ഷേ നിങ്ങൾ വിഷമിക്കേണ്ടതില്ല. നിങ്ങളുടെ കാർ അപകടസ്ഥലത്ത് നിന്ന് അടുത്തുള്ള അംഗീകൃത ഡീലർ അല്ലെങ്കിൽ വർക്ക് ഷോപ്പിലേക്ക് സൗജന്യമായി കൊണ്ടുപോകാൻ 24x7 റോഡ് അസിസ്റ്റൻസിനുള്ള ഏർപ്പാട് ചെയ്യും.
കീ, ലോക്ക് റീപ്ലേസ്മെന്‍റ് പരിരക്ഷ
നിങ്ങൾക്ക് കാറിന്‍റെ കീ നഷ്ടപ്പെട്ടു, നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്നില്ലേ? നിങ്ങളുടെ കാർ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്പെയർ കീകൾ കൊണ്ടുവന്ന് തരുവാനുള്ള ഏർപ്പാട് ചെയ്യും. കീകൾ റീപ്ലേസ് ചെയ്യുന്നതിനുള്ള ചെലവ് ഞങ്ങൾ വഹിക്കും, എന്നാൽ ഇത് പരിരക്ഷയ്ക്കായുള്ള നിർദ്ദിഷ്ട ഇൻഷ്വേർഡ് തുകയ്ക്ക് വിധേയമായിരിക്കും. ഈ സംഭവത്തിൽ നിന്ന് സുരക്ഷാ റിസ്ക് ഉണ്ടാവുകയാണെങ്കിൽ, പുതിയ ലോക്കുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ചെലവും ഞങ്ങൾ വഹിക്കും. മുഴുവൻ പോളിസി കാലയളവിലും ഒരിക്കൽ മാത്രമേ ഈ ആനുകൂല്യം ലഭ്യമാകൂ.
താമസസ്ഥലത്തിനുള്ള ആനുകൂല്യം
നിങ്ങൾ റോഡിൽ എത്തുമ്പോൾ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത് എന്താണെന്ന് അറിയാനാകില്ല. നിങ്ങളുടെ കാർ അപകടത്തിൽപ്പെടുകയോ ഗുരുതരമായ തകരാർ സംഭവിക്കുകയോ ചെയ്‌താൽ, കാറിലുള്ള എല്ലാ ആളുകൾക്കും ഞങ്ങൾ ഹോട്ടൽ താമസസൗകര്യം നൽകും. പോളിസി കാലയളവിലുടനീളം ആകെ പരമാവധി തുക രൂ. 16,000 ന് ഒരു വ്യക്തിക്ക് പ്രതിദിനം രൂ. 2000 എന്ന പരിധിയിൽ ഈ ആനുകൂല്യം പരമാവധി രണ്ട് പകലുകൾക്കും രണ്ട് രാത്രികൾക്കുമുള്ളതാണ്. റോഡ്‌സൈഡ് അസിസ്റ്റൻസ് പരിരക്ഷയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ ഇവ മാത്രമല്ല. നിങ്ങൾ നിക്ഷേപിക്കുമ്പോഴെല്ലാം ഏതെങ്കിലും
മോട്ടോർ ഇൻഷുറൻസ് പരിരക്ഷയിൽ, നിങ്ങളുടെ ഇൻഷുറൻസ് കമ്പനി നിങ്ങൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. നിങ്ങളുടെ വിരൽത്തുമ്പിൽ പോളിസികൾ വാങ്ങാനും മാനേജ് ചെയ്യാനും സഹായിക്കുന്ന 'കെയറിംഗ്‍ലി യുവേർസ്' എന്ന ഞങ്ങളുടെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഷെയർ ചെയ്യുക.
Nice service and being as god.