റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Car Insurance Transfer
മാർച്ച്‎ 31, 2021

കാർ ഇൻഷുറൻസ് പുതിയ ഉടമയ്ക്ക് എങ്ങനെ ട്രാൻസ്ഫർ ചെയ്യാം?

നിങ്ങൾ ഒരു കാർ നിർമ്മാതാവിൽ നിന്നോ കമ്പനിയുടെ അംഗീകൃത ഷോറൂമിൽ നിന്നോ നേരിട്ട് വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ട്രാൻസ്ഫർ സംബന്ധിച്ച് ആവശ്യം ഉണ്ടാകുന്നു. ട്രാൻസ്ഫർ നടക്കുമ്പോൾ കാറുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്‍റുകളും പുതിയ ഉടമയ്ക്ക് ട്രാൻസ്ഫർ ചെയ്യണം എന്നത് വ്യക്തമാണ്. എന്നാൽ പലപ്പോഴും, കാർ ഇൻഷുറൻസ് ട്രാൻസ്ഫർ അവഗണിക്കപ്പെടുന്നു. ഇത് ഒരു അനിവാര്യവും നിർബന്ധവുമായ ഡോക്യുമെന്‍റാണെങ്കിലും, അത് നേരിട്ട് കാറുമായി ബന്ധപ്പെട്ടതല്ല. കാറുകളുടെ സെക്കണ്ടറി സെല്ലിംഗ് മാർക്കറ്റ് എന്നത്തേക്കാളും ഉയരുന്ന സാഹചര്യത്തിൽ, വാഹനങ്ങളുടെ ട്രാൻസ്ഫർ പരിചയമുള്ളവർക്കിടയിൽ മാത്രം പരിമിതമല്ല. വ്യത്യസ്‌ത പ്രദേശങ്ങളിൽ നിന്നുള്ള വിവിധതരം ആളുകൾ ചേർന്നാണ് ഒരു കരാർ സൃഷ്ടിക്കുന്നത്, അതിനാൽ ട്രാൻസ്ഫറിന്‍റെ എല്ലാ വശങ്ങളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

എന്താണ് കാർ ഇൻഷുറൻസ് ട്രാൻസ്ഫർ?

കാർ ഇൻഷുറൻസ് ട്രാൻസ്ഫറിന്‍റെ സാങ്കേതികതയിലേക്ക് കടക്കുന്നതിന് മുമ്പ്, കാർ ഇൻഷുറൻസ് ട്രാൻസ്ഫർ എന്താണെന്ന് നോക്കാം. കാർ വിൽക്കുന്നയാളുടെ പേരിൽ നിന്ന് വാങ്ങുന്നയാൾക്ക് കാർ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യുന്ന പ്രോസസിനെയാണ് കാർ ഇൻഷുറൻസ് ട്രാൻസ്ഫർ എന്ന് വിളിക്കുന്നത്. വാഹനം ഉപയോഗിക്കുമ്പോൾ ഒരു കാർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, കുറഞ്ഞത് 3rd പാർട്ടി കാർ ഇൻഷുറൻസ് പോളിസിയെങ്കിലും. ഇത് വളരെ നിർണ്ണായകമാക്കുന്നു, കാരണം അത് പാലിക്കാത്തത് നിയമ ലംഘനത്തിലേക്ക് നയിക്കുകയും അതിന്‍റെ ഫലങ്ങൾ കഠിനവുമായിരിക്കും. ലളിതമായി പറഞ്ഞാൽ, ഒരു കക്ഷിയുടെ പേരിൽ നിന്ന് പിൻവലിച്ച്, നിലവിൽ വാഹനത്തിന്‍റെ ഉടമയായ മറ്റൊരു കക്ഷിയുടെ പേരിൽ ചേർക്കുന്ന ഒരു പ്രോസസ് ആണിത്.

അത്തരം ട്രാൻസ്ഫർ നടത്താൻ എന്തെങ്കിലും സമയപരിധി ഉണ്ടോ?

നിയമപ്രകാരം, ഒരു വാഹനം ട്രാൻസ്ഫർ ചെയ്ത തീയതി മുതൽ 14 ദിവസത്തിനുള്ളിൽ കാർ ഇൻഷുറൻസ് ട്രാൻസ്ഫർ ഓൺലൈനായോ ഓഫ്‌ലൈനായോ ചെയ്യേണ്ടത് നിർബന്ധമാണ്. മുൻ ഉടമയ്ക്ക് ഒരു തേർഡ് പാർട്ടി പോളിസി ഉണ്ടെങ്കിൽ, ട്രാൻസ്ഫർ ചെയ്ത തീയതി മുതൽ 14 ദിവസത്തേക്ക് സജീവമായി തുടരണം. എന്നിരുന്നാലും, മുൻ ഉടമയ്ക്ക് ഒരു കോംപ്രിഹെൻസീവ് പോളിസിയാണ് ഉള്ളതെങ്കിൽ, പോളിസി ട്രാൻസ്ഫർ ഇതുവരെ നടന്നിട്ടില്ലെങ്കിൽ, ട്രാൻസ്ഫർ തീയതി മുതൽ 14 ദിവസത്തേക്ക് തേർഡ് പാർട്ടി ബാധ്യതാ ഭാഗം മാത്രമേ സജീവമായി നിലനിൽക്കൂ. വിൽപ്പനക്കാരൻ 14 ദിവസത്തിനുള്ളിൽ വാങ്ങുന്നയാൾക്ക് കാർ ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, തേർഡ്-പാർട്ടി ബാധ്യത 14 ദിവസത്തിന് ശേഷം സ്വയമേവ പിൻവലിക്കുന്നതാണ്. ഇതിന് ശേഷം, ഈ പോളിസിക്ക് കീഴിൽ ക്ലെയിമുകളൊന്നും സ്വീകരിക്കുന്നതല്ല.

ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്തിട്ടില്ലെങ്കിൽ എന്ത് സംഭവിക്കും?

നിലവിൽ കാർ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്തിട്ടില്ല എങ്കിൽ, വാങ്ങുന്നയാൾ നടത്തുന്ന ക്ലെയിമുകളൊന്നും ഇൻഷുറൻസ് കമ്പനി സ്വീകരിക്കില്ല; വാങ്ങുന്നയാളുടെ പേരിൽ വാഹനം രജിസ്റ്റർ ചെയ്തതാണ് ഇതിന് കാരണം; അതിനാൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വാങ്ങുന്ന വ്യക്തിയുടെ പേരിലും പോളിസി പഴയ ഉടമയുടെ പേരിലുമാണ്. രണ്ട് ഡോക്യുമെന്‍റുകളും ഒരേ പേരിൽ അല്ലാത്തതിനാൽ, ക്ലെയിം നിരസിക്കുന്നതാണ്. ഒരു അപകടം സംഭവിക്കുകയും തേർഡ് പാർട്ടി നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്താൽ നഷ്ടപരിഹാരം നൽകാൻ വിൽപ്പനക്കാരന് ബാധ്യസ്ഥത ഉണ്ടായിരിക്കും എന്നതിനാൽ വിൽപ്പനക്കാരന്‍റെ കാഴ്ചപ്പാടിൽ നിന്ന് പോളിസി ട്രാൻസ്ഫർ ചെയ്യേണ്ടത് അത്യാവശ്യമാണ്. ട്രാൻസ്ഫർ നടക്കുമ്പോൾ, പോളിസിയിൽ ശേഖരിച്ച 'നോ ക്ലെയിം ബോണസ്' കൈമാറ്റം ചെയ്യപ്പെടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് പഴയ പോളിസി ഉടമയുടെ പേരിൽ മാത്രം തുടരും. കൂടാതെ, ഓൺ ഡാമേജ് ഇൻഷുറൻസിന്‍റെ പ്രീമിയത്തിൽ മാത്രം 'നോ ക്ലെയിം ബോണസ്' സെറ്റിൽ ചെയ്യുന്നതാണ്. പോളിസി ഉടമ എന്ന നിലയിൽ, ആവശ്യമുള്ളപ്പോൾ ക്ലെയിമുകൾ വേഗത്തിൽ പരിഹരിക്കാൻ കാർ ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം എന്നത് അറിയേണ്ടത് അത്യന്താപേക്ഷിതമാണ്.

നിങ്ങൾക്ക് എങ്ങനെ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യാം?

നിലവിലുള്ള ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യുന്നതിന് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിക്കേണ്ടതാണ്.
  1. അപേക്ഷാ ഫോറം
  2. ഫോം 29
  3. ഫോം 30
  4. നിലവിലെ ഉടമയിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
  5. ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ഒരു ഇൻസ്പെക്ഷൻ റിപ്പോർട്ട്
  6. പുതിയ ഉടമയുടെ പേരിലുള്ള രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

ഇൻഷുറൻസ് ട്രാൻസ്ഫറിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

  1. പുതിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  2. കാർ ഇൻഷുറൻസ്
  3. കാറിന്‍റെ ഒറിജിനൽ ഇൻവോയിസ്
  4. ഫൈനാൻസറിൽ നിന്നുള്ള എൻഒസി
  5. റോഡ് ടാക്സ് രസീതുകൾ

പതിവ് ചോദ്യങ്ങൾ

പോളിസി കാലയളവിൽ എനിക്ക് എന്‍റെ ഇൻഷുറൻസ് പുതിയ കാറിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

പോളിസിയിലും പ്രീമിയത്തിലും ആവശ്യമായ സൗകര്യവും നിർദ്ദിഷ്ട മാറ്റങ്ങളും നിങ്ങളുടെ പോളിസി ദാതാവ് നൽകിയാൽ പോളിസി കാലയളവിൽ നിങ്ങൾക്ക് ഇൻഷുറൻസ് പുതിയ കാറിലേക്ക് ട്രാൻസ്ഫർ ചെയ്യാം.

നിലവിലുള്ള 'നോ ക്ലെയിം ബോണസ്' ആനുകൂല്യത്തോടൊപ്പം എനിക്ക് എന്‍റെ ഇൻഷുറൻസ് പുതിയ കാറിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ കഴിയുമോ?

‘പോളിസി ട്രാൻസ്ഫറിനൊപ്പം ഒരിക്കലും നോ ക്ലെയിം ബോണസ് കൈമാറില്ല, ട്രാൻസ്ഫർ ചെയ്യുന്നയാളിൽ മാത്രം നിലനിൽക്കുന്നതാണ്. അതിനാൽ നിങ്ങളുടെ 'നോ ക്ലെയിം ബോണസ്' ആനുകൂല്യം പ്രയോജനപ്പെടുത്തുന്നത് തുടരാം

 “ഞാൻ കാറിന്‍റെ വിൽപ്പനക്കാരനാണ്. കാർ ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യാൻ എന്തുകൊണ്ടാണ് ഞാൻ മുൻകൈയെടുക്കേണ്ടത്?" മനീഷ് ചോദിക്കുന്നു

ഒരു വിൽപ്പനക്കാരൻ എന്ന നിലയിൽ, കാർ ഇൻഷുറൻസ് ട്രാൻസ്ഫർ വഴി ഓൺലൈനായോ ഓഫ്‌ലൈനായോ നിങ്ങൾക്ക് പ്രയോജനം നേടാം, കൈമാറ്റത്തിന് ശേഷം ഉണ്ടാകുന്ന ഏതെങ്കിലും തേർഡ് പാർട്ടി ബാധ്യതയുടെ കാര്യത്തിൽ, അവ അടയ്ക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരിക്കില്ല. കൂടാതെ, നിങ്ങളുടെ പുതിയ കാർ ഇൻഷുറൻസ് പോളിസിയിൽ നിങ്ങളുടെ നോ ക്ലെയിം ബോണസ് ഉപയോഗിക്കാം, കുറഞ്ഞ പ്രീമിയം അടയ്ക്കുന്നതിന്‍റെ ആനുകൂല്യം നിങ്ങൾക്ക് നഷ്ടമാകില്ല.   *സാധാരണ ടി&സി ബാധകം *ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വാങ്ങുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്