റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Classic Car Insurance
ഏപ്രിൽ 12, 2021

വിന്‍റേജ് കാർ ഇൻഷുറൻസ്

ഒരു ഓട്ടോ പ്രേമിയെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്താണ് മനസ്സില്‍ വരിക? അതിവേഗ കാറുകൾ, വലിയ ശബ്ദത്തോടെ പായുന്ന എഞ്ചിനുകൾ, പെർഫോമൻസ് സ്പെയറുകൾ തുടങ്ങിയവ. ഇവയാണ് ആധുനിക കാർ പ്രേമികളുടെ ആകർഷണങ്ങൾ, എന്നാൽ ആദ്യ തലമുറ കാർ പ്രേമികൾ ഇപ്പോഴും ആധുനിക സവിശേഷതകളേക്കാള്‍ വിന്‍റേജ് കാറുകളാണ് ഇഷ്ടപ്പെടുക. സ്വന്തമാക്കുന്നത് സ്റ്റൈലിനായാലും അഭിമാനത്തിനായാലും. ഈ കാറുകൾ ഇക്കാലത്ത് ശ്രദ്ധ പിടിച്ചു പറ്റുമെന്നതില്‍ തര്‍ക്കമില്ല. ഈ വിന്‍റേജ് കാറുകളുടെ മെയിന്‍റനന്‍സ് എളുപ്പമല്ല, അതിനാലാണ് ഏതാനും പേര്‍ മാത്രം, കൃത്യമായി പറഞ്ഞാല്‍ 3000 പേര്‍ സ്വന്തമാക്കിയത്. ഒരു സാധാരണ കാറിൽ നിന്ന് വ്യത്യസ്തമായി, വിന്‍റേജ് കാറിന്‍റെ പഴക്കം പഴയ വൈൻ പോലെയാണ്. അത് പഴക്കം കൂടുന്തോറും, അതിന്‍റെ മൂല്യവും കൂടുന്നു. അതിനാൽ, ഈ വിലപ്പെട്ട സ്വത്ത് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള ഉത്തരം ലളിതമാണ് - ഇൻഷുർ ചെയ്യുക. കാർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്ന സാമ്പത്തിക ചെലവുകൾക്ക് പരിരക്ഷ നൽകാൻ സഹായിക്കും. വിന്‍റേജ് കാർ ആണെങ്കില്‍, സ്പെയറുകളും റിപ്പയർ ചെലവുകളും വളരെ ഉയർന്നത് ആയിരിക്കും.   കാറിനെ വിന്‍റേജ് ആയി തരംതിരിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്? വിന്‍റേജ് ആയി തരംതിരിക്കേണ്ട ഏത് കാറും ഇന്ത്യയുടെ വിന്‍റേജ്, ക്ലാസിക് കാർ ക്ലബ്ബ് (വിസിസിഐ) സര്‍ട്ടിഫൈ ചെയ്യണം. പഴയ കാറുകളുടെ തരങ്ങൾ നമുക്ക് നോക്കാം -   ക്ലാസിക് കാറുകൾ: 1940 നും 1970 നും ഇടയില്‍ നിർമ്മിച്ച കാറുകളെയാണ് ക്ലാസിക് കാറായി വിശേഷിപ്പിക്കുക. ഈ വാഹനങ്ങൾ പരിഷ്ക്കരിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാൻ പാടില്ല എന്നതാണ് വേറൊരു വ്യവസ്ഥ, അവയുടെ കണ്ടീഷന്‍ മിക്കവാറും ഒറിജിനല്‍ വാഹനത്തിന്‍റേത് ആയിരിക്കണം.   ആന്‍റിക്ക് കാറുകൾ: വിന്‍റേജ് കാർ ആയി ക്ലാസിഫൈ ചെയ്യുന്നതിന് അടുത്തുള്ള ഒരു ഘട്ടം ഒരു ആന്‍റിക് കാറാണ്. ഈ കാറുകള്‍ 1930 കളിലും, 1940 കളിലും നിർമ്മിച്ചവയാണ്. ഈ കാറുകൾ പഴകുന്തോറും, അവ നല്ല കണ്ടീഷനില്‍ നിലനിര്‍തതേണ്ടത് അനിവാര്യമാണ്. അതിനായി, ആന്‍റിക് കാർ ഇൻഷുറൻസ് പോളിസി ഉപയോഗപ്രദമായിരിക്കും. പതിവ് മെയിന്‍റനൻസ് ചെലവ് മാത്രമല്ല, ആന്‍റിക് കാർ ഇൻഷുറൻസ് ഉപയോഗിച്ച് അപൂർവ്വമായ സ്പെയറുകൾ അല്ലെങ്കിൽ പാര്‍ട്ട്സ് റീപ്ലേസ്മെന്‍റിനുള്ള സാമ്പത്തിക ഭാരവും ഇൻഷുർ ചെയ്യാം.   വിന്‍റേജ് കാറുകൾ: രാജ്യത്തെ ഏറ്റവും വിലയേറിയതും ചെലവേറിയതുമായ കാറുകൾ വിന്‍റേജ് കാറുകളാണ്. 1919 നും 1930 നും ഇടയിൽ നിർമ്മിച്ച ഏത് കാറും വിന്‍റേജ് കാറാണ്. മോഡിഫിക്കേഷനുകൾ വരുത്തിയാലും ഈ കാറുകളുടെ മൂല്യനിർണ്ണയം മാറില്ലെന്നത് ശ്രദ്ധേയമാണ്. വിന്‍റേജ് കാർ ഇൻഷുറൻസ് ഉപയോഗിച്ച് അതിന്‍റെ മെയിന്‍റനന്‍സിനും റിപ്പയറുകൾക്കും സാമ്പത്തിക പിന്തുണ നേടാം.   കാർ ഇൻഷുറൻസ് നിങ്ങളുടെ വിന്‍റേജ് അഭിമാനം നിലനിർത്തുന്നതിനുള്ള വൺ-സ്റ്റോപ്പ്-സൊലൂഷനാണ്. പ്രീമിയങ്ങളെ ബാധിക്കുന്ന ചില ഘടകങ്ങൾ നോക്കാം ഇതിന്‍റെ; വിന്‍റേജ് കാർ ഇൻഷുറൻസ് പോളിസി -   #1. കാറിന്‍റെ പഴക്കം വിന്‍റേജ് അല്ലെങ്കിൽ ക്ലാസിക് കാർ ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം നിർണ്ണയിക്കുന്നതിൽ കാറിന്‍റെ പഴക്കം നിർണായക ഘടകമാണ്. കാറിന്‍റെ പഴക്കം കൂടുന്തോറും, ഉയരും ഇൻഷുറൻസ് പ്രീമിയം. രജിസ്ട്രേഷൻ ഡോക്യുമെന്‍റുകളില്‍ നിർമ്മാണ വർഷം വ്യക്തമാണ്, പ്രീമിയം നിർണ്ണയിക്കുന്നതിന് ഇൻഷുറൻസ് കമ്പനിക്ക് വ്യക്തത ലഭിക്കുന്നു.   #2 കാറിന്‍റെ നിലവിലെ മൂല്യനിർണ്ണയം ഒരു സ്റ്റാൻഡേർഡ് പോളിസിയിൽ നിന്ന് വ്യത്യസ്തമായി, വിന്‍റേജ് കാർ ഇൻഷുറൻസ് പ്ലാനിന് കാറിന്‍റെ മൂല്യം നിർണ്ണയിക്കാന്‍ വേറിട്ട രീതിയുണ്ട്. കാർ ഇൻഷുറൻസ് കമ്പനികൾ മൂല്യം വിലയിരുത്താന്‍ സർവേയറെ നിയമിക്കുന്നു. ചില സാഹചര്യങ്ങളിൽ, ഇന്ത്യയുടെ വിന്‍റേജ്, ക്ലാസിക് കാർ ക്ലബ്ബ് നൽകുന്ന മൂല്യനിർണ്ണയവും ഇൻഷുറർ സ്വീകരിക്കുന്നു.   #3 ഭാവി റിപ്പയറുകളുടെ ചെലവ് ഇത് നിങ്ങളുടെ വിന്‍റേജ് കാറിന് ഏറ്റവും പ്രധാനപ്പെട്ട ചെലവാണ്. ഈ കാലാതീതമായ എഞ്ചിനീയറിംഗ് മാർവലുകൾക്ക് ഈ വിന്‍റേജ് കാറുകളുടെ റിപ്പയറിൽ സ്പെഷ്യലൈസ് ചെയ്ത പരിശീലനം ലഭിച്ച പ്രൊഫഷണലുകളെയാണ് വേണ്ടത്. മാത്രമല്ല, സ്പെയറുകളുടെ വില വളരെ ഉയർന്നതാണ്, ചില കാറുകളിൽ, കൺസ്യൂമബിൾ സ്പെയറുകൾ പതിവായി റീപ്ലേസ് ചെയ്യേണ്ടതുണ്ട്. മേൽപ്പറഞ്ഞ ഘടകങ്ങൾ പരിഗണിച്ച്, ഏറ്റവും കുറഞ്ഞ ക്ലാസിക് കാർ ഇൻഷുറൻസ് എടുക്കുന്നത് നല്ലതല്ല. പകരം, വിന്‍റേജ് കാർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് മതിയായ കവറേജ് നൽകുമോ എന്ന് വിശദമായ ഗവേഷണം നടത്തുക.   #4 പിന്നിട്ട ദൂരം അവസാനം, ഓരോ പുതുക്കൽ പരിവൃത്തിയിലും, ഓടിയ കിലോമീറ്റർ ഇൻഷുറൻസ് കമ്പനി പരിശോധിക്കും. ഓരോ വര്‍ഷം കഴിയുമ്പോഴും ഒരേ ക്ലാസിക് കാർ ഇൻഷുറൻസ് പോളിസി ആണ് ഉള്ളതെങ്കില്‍, അത് അവരുടെ ആഭ്യന്തര റെക്കോർഡുകളിൽ കണ്ടെത്താം. ഉപയോഗം കൂടുന്തോറും മെയിന്‍റനന്‍സ് ചെലവ് ഉയരുന്നതിനാല്‍ ഈ നമ്പറുകൾ അനിവാര്യമാണ്. എഞ്ചിൻ പ്രവര്‍ത്തനക്ഷമമായി നിലനിർത്താൻ ഈ കാറുകൾ ഒരു നിർദ്ദിഷ്ട ദൂരം കൈവരിക്കണം. അവസാനമായി, ഹെറിറ്റേജ് എഞ്ചിനീയറിംഗ് മാർവലിന്‍റെ മെയിന്‍റനന്‍സ് എളുപ്പമല്ല. സ്പെയറുകൾ, ലേബര്‍ എന്നിവ ഉറപ്പാക്കാനും, ഓടിക്കാനും അര്‍പ്പണബോധവും വലിയ സാമ്പത്തിക പിന്‍ബലവും ആവശ്യമാണ്. സാധുതയുള്ള ഇൻഷുറൻസ് പോളിസി സമയബന്ധിതമായ കാർ ഇൻഷുറൻസ് പുതുക്കൽ സഹിതമുള്ളത് കാറിനെ പരിപാലിക്കുന്നതിനും വരും പതിറ്റാണ്ടുകളോളം പ്രവർത്തിപ്പിക്കുന്നതിനും സഹായകരമാണ്.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്