നിങ്ങളുടെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), നിങ്ങളുടെ വാഹനം ഇന്ത്യൻ സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു ഔദ്യോഗിക രേഖയാണ്. ഡ്രൈവിംഗ് ലൈസൻസ് പോലെ തന്നെ ഇത് ഒരു പ്രധാന ഡോക്യുമെന്‍റാണ്, നിങ്ങളുടെ ടു-വീലർ റൈഡ് ചെയ്യുമ്പോഴെല്ലാം കൊണ്ടുപോകേണ്ടതുണ്ട്. നിങ്ങൾ
എന്താണ് ആർസി , എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നാൽ നിങ്ങളുടെ വാഹനം നിങ്ങളുടെ സംസ്ഥാന റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് അർത്ഥമാക്കുന്നത് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. സർട്ടിഫിക്കറ്റ് ഒരു പുസ്തകത്തിന്‍റെ രൂപത്തിലാണ്, അതായത് ആർസി ബുക്ക് അല്ലെങ്കിൽ ഒരു സ്മാർട്ട് കാർഡ്, അതായത് ആർസി കാർഡ്. ആർസി ബുക്കിലോ കാർഡിലോ ഇതുപോലുള്ള നിങ്ങളുടെ വാഹനത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഉണ്ടായിരിക്കും:
- രജിസ്ട്രേഷൻ തീയതി
- ചാസി നമ്പർ
- നിങ്ങളുടെ വാഹനത്തിന്‍റെ തരം
- നിങ്ങളുടെ വാഹനത്തിന്‍റെ മോഡൽ നമ്പർ
- രജിസ്ട്രേഷൻ നമ്പർ
- എഞ്ചിൻ നമ്പർ
- വാഹന നിറം
- സീറ്റിംഗ് ശേഷി
വാഹന രജിസ്ട്രേഷന് ആവശ്യമായ ഡോക്യുമെന്‍റുകൾ
നിങ്ങളുടെ വാഹനം പൊതു സ്ഥലങ്ങളിൽ ഇറക്കുന്നതിന് മുമ്പ്, അത് നിങ്ങളുടെ സമീപത്തുള്ള ഒരു ആർടിഒയുടെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം. സാധാരണയായി, ടു-വീലർ വാങ്ങുമ്പോൾ, വാഹനത്തിന്‍റെ രജിസ്ട്രേഷൻ ഓട്ടോമൊബൈൽ ഡീലർഷിപ്പ് നടത്തുന്നു. ഇതിനർത്ഥം വാഹനം വാങ്ങുന്നവർക്ക് അവരുടെ അടുത്തുള്ള ആർടിഒയിൽ വാഹനങ്ങൾ സ്വയം രജിസ്റ്റർ ചെയ്യാനും കഴിയും എന്നാണ്. നിങ്ങളുടെ ടു-വീലർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ ഇതാ:
- അപേക്ഷാ ഫോം (ഫോം 20)
- സെയിൽസ് സർട്ടിഫിക്കറ്റ് (ഫോം 21)
- റോഡ് യോഗ്യത സർട്ടിഫിക്കറ്റ് (ഫോം 22)
- പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റ് (പിയുസി)
- ടു-വീലർ വാങ്ങുന്നയാളുടെ പാൻ കാർഡ്
- അഡ്രസ് പ്രൂഫ്
- ഇറക്കുമതി ചെയ്ത വാഹനത്തിന്‍റെ കാര്യത്തിൽ കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
- നിർമ്മാതാവ്, ഡീലർ ഇൻവോയിസ്
- ഐഡന്‍റിറ്റി പ്രൂഫ്
- ഇൻഷുറൻസ് പരിരക്ഷ നോട്ട് കോപ്പി
- ബാധകമെങ്കിൽ: ഉടമസ്ഥനും ഫൈനാൻഷ്യറും ഒപ്പിട്ട ഫോം 34
- ബാധകമായ നികുതികളും ഫീസും
- താൽക്കാലിക രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി
മുകളിൽ സൂചിപ്പിച്ച ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് പൊതുവായ ഒന്നാണെന്ന് ഓർമ്മിക്കുക. സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ആർടിഒ നിയമങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം.
ഒപ്പം വായിക്കുക:
പിയുസി സർട്ടിഫിക്കറ്റ്: നിങ്ങൾ അറിയേണ്ടതെല്ലാം
നിങ്ങളുടെ ആർസി കാർഡ് അല്ലെങ്കിൽ ബുക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം?
നിങ്ങളുടെ ആർസി നഷ്‌ടപ്പെടുകയോ അല്ലെങ്കിൽ അത് എങ്ങനെയെങ്കിലും മോഷ്‌ടിക്കപ്പെടുകയോ ചെയ്‌താൽ, ആർസി ബുക്കിന്‍റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി നിങ്ങൾ ലഭ്യമാക്കേണ്ടതുണ്ട്. അത് ചെയ്യുന്നതിനുള്ള പ്രോസസ് പ്രയാസ രഹിതമാണ്, ഇതിന് നിങ്ങൾക്ക് താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ മാത്രമേ ഉണ്ടായിരിക്കേണ്ടതുള്ളൂ:
- പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആർസി കാർഡ് നഷ്ടപ്പെട്ട ചലാൻ കോപ്പി
- നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് കോപ്പിയും ഡ്രൈവിംഗ് ലൈസൻസിന്‍റെ കോപ്പിയും
- നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ
- അപേക്ഷാ ഫോം
- നിങ്ങൾ ലോൺ എടുത്തിട്ടുണ്ടെങ്കിൽ, ബാങ്കിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി)
- എമിഷൻ ടെസ്റ്റ് പേപ്പറിന്‍റെ കോപ്പി
- പ്രായം പരാമർശിക്കുന്ന നിങ്ങളുടെ അഡ്രസ് പ്രൂഫ്
- നിങ്ങളുടെ വാഹനം വാങ്ങിയതിന്‍റെ പേപ്പർ
ഡ്യൂപ്ലിക്കേറ്റ് ആർസി ബുക്കിന് അപേക്ഷിക്കുന്നതിനുള്ള പ്രോസസ്
നിങ്ങൾക്ക് പരിവാഹൻ സേവാ വെബ്‌സൈറ്റിൽ ഓൺലൈനായോ നിങ്ങളുടെ അടുത്തുള്ള ആർടിഒ സെന്ററിൽ ഓഫ്‌ലൈനായോ ഡ്യൂപ്ലിക്കേറ്റ് ആർസി ബുക്കിന് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന ലളിതമായ ഘട്ടങ്ങൾ നിങ്ങൾ പിന്തുടരണം:
- ആദ്യം, നിങ്ങളുടെ ആർസി കാർഡ് നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന ചലാൻ നൽകുന്നതിന് ഒരു പോലീസ് പരാതി ഫയൽ ചെയ്യുക.
- നിർദ്ദിഷ്ട ഫോമിൽ ഡ്യൂപ്ലിക്കേറ്റ് ആർസി ബുക്ക് കോപ്പിക്കായി ഒരു അപേക്ഷ നൽകണം, അതായത് ഫോം 26. ആർടിഒ വെബ്സൈറ്റിൽ നിന്ന് പിഡിഎഫ് ഡൗൺലോഡ് ചെയ്യാം.
- ലോണുകളുടെ കാര്യത്തിൽ, ഒരു ഫൈനാൻഷ്യൽ സ്ഥാപനം അല്ലെങ്കിൽ ബാങ്ക് എന്നിവയിൽ നിന്ന് നിങ്ങൾക്ക് ലെൻഡറിൽ നിന്ന് ഒരു എൻഒസി ലഭിക്കണം.
- നിങ്ങളുടെ ടു-വീലറിന്‍റെ എല്ലാ വിശദാംശങ്ങളും ഉള്ള ഒരു അഫിഡവിറ്റ് തയ്യാറാക്കണം. നിങ്ങൾക്ക് ഒരു ഡ്യൂപ്ലിക്കേറ്റ് ആർസി ആപ്ലിക്കേഷൻ ആവശ്യമായതിന്‍റെ കാരണം ചേർക്കാൻ മറക്കരുത്.
- തുടർന്ന് നിങ്ങൾ പൂരിപ്പിച്ച ഫോം-26-നൊപ്പം ഡോക്യുമെന്‍റുകൾ അറ്റാച്ച് ചെയ്യേണ്ടതുണ്ട്. പിന്നീട് വെരിഫിക്കേഷനായി, അത് ആർടിഒ ഓഫീസറിന് സമർപ്പിക്കുക.
- വെരിഫിക്കേഷൻ പൂർത്തിയായാൽ, ഓഫീസർ ഫയലിൽ ഒപ്പിടുന്നതാണ്.
- തുടർന്ന്, തിരിച്ചറിയൽ വെരിഫിക്കേഷനായി, നിങ്ങൾ അസിസ്റ്റന്‍റ് ആർടിഒ സന്ദർശിക്കേണ്ടതുണ്ട് / ആവശ്യമായ സർവ്വീസ് ഫീസ് ഓൺലൈനിൽ അടയ്ക്കേണ്ടതുണ്ട്
- ആവശ്യമായ ഫീസ് അടച്ചതിന് ശേഷം, ക്യാഷ്യർ നിങ്ങൾക്ക് രസീത് കൈമാറുന്നതാണ്.
- സൂപ്രണ്ടിന്‍റെ ഓഫീസിൽ പോയി രസീത് ഒപ്പിട്ട് വാങ്ങുക.
- അവസാനമായി, സൂപ്രണ്ടിൽ നിന്ന് അക്നോളജ്മെന്‍റ് സ്ലിപ്പ് ലഭ്യമാക്കുക. ആർസിയുടെ ഡ്യൂപ്ലിക്കേറ്റ് കോപ്പി നിങ്ങൾക്ക് ലഭിക്കുന്ന തീയതി അതേ സ്ലിപ്പിൽ ഉണ്ടായിരിക്കും.
മേല്‍പ്പറഞ്ഞ ആര്‍സി ബുക്ക് സംബന്ധിച്ച നിങ്ങളുടെ എല്ലാ ചോദ്യങ്ങളും പരിഹരിച്ചതായി പ്രതീക്ഷിക്കുന്നു. ശരിയായ ഡോക്യുമെൻ്റുകൾ സമർപ്പിക്കാൻ ഓർമ്മിക്കുക, നിങ്ങൾക്ക് തുടരാം.
ഒരു മറുപടി നൽകുക