റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Benefits of Motor Insurance Add On Cover
31 ജൂലൈ 2018

മോട്ടോർ ഇൻഷുറൻസ് ആഡ്-ഓൺ പരിരക്ഷകൾ നിങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം

നിങ്ങളുടെ സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന അടിസ്ഥാന റിസ്കുകൾക്ക് സമഗ്രമായ മോട്ടോർ ഇൻഷുറൻസ് പോളിസി പരിരക്ഷ നൽകുന്നു. എന്നാല്‍, ആഡ്-ഓൺ പരിരക്ഷകൾ ഉൾപ്പെടെ അടിസ്ഥാന മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ പരിരക്ഷ വർദ്ധിപ്പിക്കാം. ഈ അധിക പരിരക്ഷകൾ പോക്കറ്റ് ചെലവുകൾ കുറയ്ക്കാനും സാധാരണ കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസിയേക്കാൾ കൂടുതൽ നേട്ടങ്ങള്‍ക്കും നിങ്ങളെ സഹായിക്കും. ഇങ്ങനെ സങ്കൽപ്പിക്കുക, പ്രധാനപ്പെട്ട മീറ്റിംഗിൽ പങ്കെടുക്കുന്നതിന്, ക്ലയന്‍റിന്‍റെ ഓഫീസിലേക്ക് നിങ്ങൾ സഹപ്രവർത്തകനുമായി ഡ്രൈവ് ചെയ്യുന്നു. നിർഭാഗ്യവശാൽ, നിങ്ങൾ ഓഫീസില്‍ നിന്ന് പുറപ്പെട്ട ഉടന്‍ ടയർ പങ്ചറായി. അത്തരം നിർണായക സമയത്ത്, 24x7 സ്പോട്ട് അസിസ്റ്റൻസ് പരിരക്ഷ തീര്‍ച്ചയായും സഹായമാകും. ഈ പരിരക്ഷ ഉപയോഗിച്ച്, ഫ്ലാറ്റ് ടയർ റിപ്പയർ ചെയ്യൽ, കാർ ബാറ്ററി ജമ്പ് സ്റ്റാർട്ട്, അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ നിയമപരമായ ഉപദേശം തുടങ്ങിയ അടിയന്തിര സാഹചര്യങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നിങ്ങൾക്ക് സേവനം ലഭിക്കും. ഇത് ഒരു ഉപയോഗപ്രദമായ പരിരക്ഷയാണെങ്കിലും, കാറിനും ടു-വീലറിനും ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില ആഡ്-ഓണുകൾ ഉണ്ട്. ലഭ്യമായ ആഡ്-ഓൺ പരിരക്ഷകൾ ഇതിൽ; കാർ ഇൻഷുറൻസ് പോളിസി ഇവയാണ്:
  • 24 x 7 സ്പോട്ട് അസിസ്റ്റൻസ് – നിങ്ങളുടെ ഇൻഷുർ ചെയ്ത കാറിൽ യാത്ര ചെയ്യുമ്പോൾ ടയർ പങ്ചര്‍ ആകുകയോ, കാർ ബാറ്ററി ജംപ് സ്റ്റാര്‍ട്ട്, ഇലക്ട്രിക്കൽ പാർട്ടുകൾ റിപ്പയർ ചെയ്യുക എന്നിങ്ങനെയുള്ള മെക്കാനിക്കൽ സഹായം ആവശ്യമുണ്ടെങ്കിലോ ഈ പരിരക്ഷ പ്രയോജനകരമാണ്. നിങ്ങൾ അപകടത്തിൽ പെട്ടാല്‍, ആവശ്യമായേക്കാവുന്ന നിയമപരമായ സഹായവും ഇൻഷുറൻസ് കമ്പനി നൽകുന്നതാണ്.
 
  • ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ – കാർ കീകൾ നഷ്ടപ്പെടുന്നത് നിങ്ങൾ മനഃപ്പൂര്‍വ്വം പ്ലാൻ ചെയ്യുന്നതല്ല, എന്നാൽ നിങ്ങളുടെ കാറിന്‍റെ കീകൾ നഷ്ടപ്പെടുകയോ/കാണാതെ പോകുകയോ ചെയ്യുമ്പോൾ നിങ്ങൾ എന്ത് ചെയ്യണം? ഇന്നത്തെ ഓട്ടോമാറ്റിക് ലോക്കുകളും കാറുകളുടെ കീകളും വളരെ ചെലവേറിയതാണ്, നിങ്ങൾക്ക് അവ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ തീർച്ചയായും ചെലവ് വരും. അതിനാൽ, ലോക്ക്, കീ റീപ്ലേസ്മെന്‍റ് പരിരക്ഷ ഉണ്ടായിരിക്കുന്നത് പ്രയോജനകരമാണ്, കാരണം പുതിയ ലോക്കുകൾ ഫിറ്റ് ചെയ്യുന്നതിനോ വാങ്ങുന്നതിനോ നിങ്ങളുടെ കാറിന്‍റെ കീകൾ റീപ്ലേസ് ചെയ്യുന്നതിനോ ഉള്ള ചെലവ് ഇത് നിങ്ങൾക്ക് നികത്തി തരും.
 
  • ആക്സിഡന്‍റ് ഷീൽഡ് – അപകടത്തിൽ മരണം /അല്ലെങ്കിൽ സ്ഥിരമായ മൊത്തം വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ കാറിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് ഈ ആഡ്-ഓൺ പരിരക്ഷ നൽകും. നിങ്ങളുടെ കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസിക്ക് പിഎ (പേഴ്സണൽ ആക്സിഡന്‍റ്) പരിരക്ഷ ഉണ്ടെങ്കിലും, ആക്സിഡന്‍റ് ഷീൽഡ് കവറേജ് നൽകും, ഇതിന് പുറമെ ഓണര്‍ ഡ്രൈവറിനുള്ള പിഎ പരിരക്ഷ .
 
  • കൺസ്യൂമബിൾ ചെലവുകൾ – കാറിന്‍റെ ചില പാര്‍ട്സായ എഞ്ചിൻ ഓയിൽ, ഗിയർ ബോക്സ് ഓയിൽ, പവർ സ്റ്റിയറിംഗ് ഓയിൽ, കൂളന്‍റ്, എസി ഗ്യാസ് ഓയിൽ, ബ്രേക്ക് ഓയിൽ മുതലായവ കൺസ്യൂമബിൾ പാർട്സ് എന്ന് അറിയപ്പെടുന്നു. അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ, ഈ പാര്‍ട്സിന്‍റെ റിപ്പയർ/റീപ്ലേസ്മെന്‍റ് ചെലവ് സാധാരണയായി കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസിയിൽ ഉള്‍പ്പെടില്ല. എന്നാൽ, കൺസ്യൂമബിൾ ചെലവുകൾക്കുള്ള പരിരക്ഷ ഉപയോഗിച്ച്, ഈ പാര്‍ട്സിന്‍റെ റിപ്പയർ/റീപ്ലേസ്മെന്‍റിന്‍റെ ചെലവുകൾ നിങ്ങളുടെ ഇൻഷുറൻസ് കമ്പനി വഹിക്കും.
 
  • കൺവെയൻസ് ബെനഫിറ്റ് – അപകടത്തിൽ നിങ്ങളുടെ കാറിന് വലിയ തോതില്‍ കേടുപാടുകൾ സംഭവിച്ച്, വർക്ക്ഷോപ്പിൽ റിപ്പയർ ചെയ്യേണ്ടി വന്നാല്‍ പ്രതിദിന ക്യാഷ് ആനുകൂല്യത്തിനായി ക്ലെയിം ചെയ്യാൻ കൺവെയൻസ് ആനുകൂല്യം നിങ്ങളെ അനുവദിക്കുന്നു.
 
  • പേഴ്സണൽ ബാഗേജ് – കാറിൽ ലാപ്ടോപ്പ് ബാഗ്, സൂട്ട്കേസ്, ഡോക്യുമെന്‍റുകൾ മുതലായ ബാഗേജ് വച്ചിട്ട് പോകുന്നത് പലപ്പോഴും സംഭവിക്കാറുള്ളതാണ്. ഈ വിലപ്പെട്ട വസ്തുക്കള്‍ അശ്രദ്ധമായി വെച്ച് പോകുമ്പോള്‍ നിഷ്ടപ്പെടാന്‍/ തകരാര്‍ സംഭവിക്കാന്‍ സാധ്യത വളരെ കൂടുതലാണെന്നത് നിഷേധിക്കാനാകില്ല. ഈ പരിരക്ഷ കൊണ്ട്, കാറിൽ വെച്ചിരിക്കുന്ന നിങ്ങളുടെ വിലപ്പെട്ട പേഴ്സണൽ ബാഗേജിന് ഉണ്ടാകുന്ന നഷ്ടം/കേടുപാടുകൾക്ക് നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും.
  ഇതിൽ ലഭ്യമായ ആഡ്-ഓൺ പരിരക്ഷകൾ; ദീർഘകാല ടു വീലർ ഇൻഷുറൻസ് പോളിസി ഇവയാണ്:
  • 24 x 7 സ്പോട്ട് അസിസ്റ്റൻസ് – ഇത് ടു വീലര്‍ ഇൻഷുറൻസ് ആഡ്-ഓൺ ആണ്, നിങ്ങളുടെ ടു-വീലർ എവിടെയെങ്കിലും നിന്നുപോകുകയും, സഹായം വേണ്ടിവരികയും ചെയ്യുമ്പോള്‍ പ്രത്യേകിച്ചും ഉപയോഗപ്രദമാണ്. 24 x 7 സ്പോട്ട് അസിസ്റ്റൻസ് പരിരക്ഷ നല്‍കുന്ന നേട്ടങ്ങള്‍ താഴെപ്പറയുന്നു:
    • ടോവിംഗ് സൗകര്യം
    • റോഡ്സൈഡ് അസിസ്റ്റന്‍സ്
    • അടിയന്തിര സന്ദേശം അയക്കുന്നു
    • ഇന്ധന സഹായം
    • ടാക്സി ആനുകൂല്യം
    • താമസസ്ഥലത്തിനുള്ള ആനുകൂല്യം
    • മെഡിക്കൽ ഏകോപനം
    • അപകട പരിരക്ഷ
    • നിയമോപദേശം
 
  • സീറോ ഡിപ്രീസിയേഷൻ ബൈക്ക് ഇൻഷുറൻസ് പരിരക്ഷ  – ക്ലെയിം ഫയൽ ചെയ്യുമ്പോൾ വാഹനത്തിന്‍റെ ഡിപ്രീസിയേഷൻ ചെലവ് ഒഴികെ നിങ്ങളുടെ ചെലവുകൾ കുറയ്ക്കുന്നതിനാൽ ഈ പരിരക്ഷ വളരെ ഗുണകരമാണ്. ഡിപ്രീസിയേഷൻ ചെലവ് എന്നത് ഒരു നിശ്ചിത കാലയളവിൽ നിങ്ങളുടെ ബൈക്കിന് സംഭവിക്കുന്ന സാധാരണ തേയ്മാനം കാരണം നിങ്ങളുടെ ക്ലെയിമിൽ നിന്ന് കുറയ്ക്കുന്ന തുകയാണ്.
 
  • പില്യൺ റൈഡർമാർക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ – ബൈക്ക് ഓടിക്കുമ്പോൾ പരിക്കേൽക്കുകയാണെങ്കിൽ, സഹ യാത്രക്കാർക്ക് പരിരക്ഷ നൽകുന്നതിന് നിങ്ങളുടെ ടു-വീലർ പോളിസിയുടെ പരിരക്ഷ ഈ ആഡ്-ഓൺ വർദ്ധിപ്പിക്കുന്നു.
 
  • ആക്സസറികൾ നഷ്ടപ്പെടൽ – നിങ്ങളുടെ ടു-വീലർ അലങ്കരിക്കാൻ ഉപയോഗിച്ച വിവിധ ആക്സസറികൾ ഈ ആഡ്-ഓൺ പരിരക്ഷിക്കാൻ നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ ബൈക്കിന്‍റെ ഇലക്ട്രിക്കൽ, നോൺ-ഇലക്ട്രിക്കൽ ആക്സസറികൾ എന്നിവയ്ക്ക് റീഇംബേഴ്സ്മെന്‍റ് ക്ലെയിം ചെയ്യാം.
നിങ്ങൾക്ക് സഹായം ആവശ്യമുള്ളപ്പോൾ കൂടുതല്‍ കിട്ടുന്നതാണ് സന്തോഷകരം എന്നത് സത്യമാണ്. നിങ്ങളുടെ കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസിയിൽ ഉപയോഗപ്രദമായ ആഡ്-ഓണുകൾ ഉണ്ടായിരിക്കുന്നത് നമ്മള്‍ ജീവിക്കുന്ന അനിശ്ചിത കാലത്ത് നിങ്ങൾക്ക് ആവശ്യമായ സംരക്ഷണമാണ്. ഇൻഷുറൻസിന്‍റെ കാര്യത്തില്‍ വൈകിയാലും കുഴപ്പമില്ല എന്നത് ബാധകമല്ല. ഞങ്ങളുടെ കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസിയിൽ ഏറ്റവും അനുയോജ്യമായ ആഡ്-ഓൺ പരിരക്ഷ തിരഞ്ഞെടുക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്