റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Two Wheeler Insurance Online Payment
ഏപ്രിൽ 15, 2021

ഘട്ടം ഘട്ടമായുള്ള ഈ ഗൈഡ് ഉപയോഗിച്ച് ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ സൗകര്യപ്രദമായി അടയ്ക്കുക

ഇക്കാലത്ത്, നിങ്ങളുടെ വീടിന്‍റെ സൗകര്യത്തില്‍ ഇരുന്ന് പല കാര്യങ്ങളും ചെയ്യുന്നതിനുള്ള ഉപാധിയാണ് ഇന്‍റർനെറ്റ്. വസ്ത്രങ്ങളുടെയും ഗ്രോസറിയുടെയും ഷോപ്പിംഗ് ആയാലും, ബില്ലുകൾ അടയ്ക്കുന്നതായാലും, ഈ സേവനങ്ങളെല്ലാം നിങ്ങൾക്ക് ഓൺലൈനിൽ കണ്ടെത്താം. അപ്പോള്‍ ടു വീലർ ഇൻഷുറൻസ് പേമെന്‍റിനായി എന്തിന് പരമ്പരാഗത മാർഗ്ഗം?? മിക്ക ഇൻഷുറർമാരും ഇപ്പോൾ സുഗമമായ പേമെന്‍റ് പ്രോസസിനായി പോളിസി ഉടമകൾക്ക് ഓൺലൈൻ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പോളിസി വാങ്ങാനും ബൈക്ക് സുരക്ഷിതമാക്കാനും നിങ്ങൾ ടെക്-സാവ്വി ആയിരിക്കണമെന്നില്ല. അപ്പോള്‍, എങ്ങനെ പണമടയ്ക്കാം എന്ന് മനസ്സിലാക്കാം ബൈക്ക് ഇൻഷുറൻസ് ഓൺലൈൻ തടസ്സങ്ങള്‍ ഇല്ലാതെ.   ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ വാങ്ങാം, അടയ്ക്കാം? നിരവധി സുരക്ഷാ നടപടികൾ ഉള്ളതിനാല്‍, ഓൺലൈൻ പേമെന്‍റുകൾ നടത്തുന്നതിനെക്കുറിച്ച് ആശങ്ക വേണ്ട. എന്നാൽ ഇൻഷുറൻസ് പ്ലാൻ വിശ്വസനീയ ഇൻഷുറർമാരിൽ നിന്ന് വാങ്ങണമെന്നും, വിശ്വസനീയ വെബ്സൈറ്റുകളിൽ മാത്രം പേമെന്‍റ് നടത്തണമെന്നും നിർദ്ദേശിക്കുന്നു. അപ്പോള്‍, ഇൻഷുറൻസ് എങ്ങനെ വാങ്ങാമെന്നും ടു വീലർ ഇൻഷുറൻസ് ഓൺലൈൻ പേമെന്‍റ് എളുപ്പത്തിൽ പൂർത്തിയാക്കാമെന്നും നോക്കാം:  
  1. ആദ്യം, വിവിധ പോളിസികൾ ഓൺലൈനിൽ താരതമ്യം ചെയ്ത് ശരിയായ ബൈക്ക് ഇൻഷുറൻസ് പ്ലാൻ എടുക്കാൻ ശുപാർശ ചെയ്യുന്നു. ഇൻഷുററുടെ ഉടമസ്ഥതയിലുള്ള ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് അനുയോജ്യമായ പ്ലാനുകളെക്കുറിച്ച് ഗവേഷണം നടത്താനും ഇൻഷുറൻസ് വിശദാംശങ്ങൾ കാണാനും കഴിയും.
  2. സുഗമമായ താരതമ്യം അനുവദിക്കുകയും ഒരേ സമയം പല പോളിസികൾ പരിശോധിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്ന തേർഡ്-പാർട്ടി വെബ്സൈറ്റുകൾ നിങ്ങൾക്ക് സന്ദർശിക്കാം.
  3. ബൈക്ക് രജിസ്ട്രേഷൻ നമ്പർ എന്‍റർ ചെയ്ത് സമർപ്പിക്കുക ക്ലിക്ക് ചെയ്യുക, നിങ്ങളെ പുതിയ പേജിലേക്ക് റീഡയറക്ട് ചെയ്യും.
  4. നിർമ്മാണം, മോഡൽ, ഇന്ധന തരം, രജിസ്ട്രേഷൻ വർഷം, താമസ നഗരം, കവറേജ് തരം തുടങ്ങിയ നിങ്ങളുടെ ബൈക്കിന്‍റെ വിശദാംശങ്ങൾ നൽകണം.
  5. അടുത്തതായി, വാഹനത്തിന് പോളിസി വാങ്ങിയിട്ടുണ്ടെങ്കിൽ നിങ്ങളുടെ മുമ്പത്തെ ബൈക്ക് ഇൻഷുറൻസ് പ്ലാനിന്‍റെ കാലഹരണ തീയതി തിരഞ്ഞെടുക്കണം
  6. വിശദാംശങ്ങൾ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍, വിവിധ ഇൻഷുറർമാർ ഓഫർ ചെയ്യുന്ന പല ടു വീലർ ഇൻഷുറൻസ് പോളിസികൾ നിങ്ങള്‍ക്ക് കണ്ടെത്താം
  7. ഇനി ഓരോ പ്ലാനും വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എളുപ്പത്തിൽ താരതമ്യം ചെയ്ത് വിശകലനം ചെയ്യാം. ഇൻഷുററെ അടിസ്ഥാനമാക്കി പ്രീമിയം ക്വോട്ടുകളും വ്യത്യാസപ്പെടും, മുൻകൂട്ടി കണക്കാക്കാന്‍ ഉപയോഗിക്കാം ടു വീലർ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ
  8. കവറേജ് പരമാവധിയാക്കാന്‍ ആഡ്-ഓൺ പരിരക്ഷകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. എന്നാൽ ഓരോരുത്തരും ഒരേ പരിരക്ഷ നൽകാത്തതിനാൽ ഇത് ഇൻഷുറൻസ് ദാതാക്കളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാം. ഈ അധിക പരിരക്ഷകൾ നിശ്ചിത നിരക്കിലാണ് ലഭിക്കുക, നിങ്ങളുടെ പോളിസിയുമായി അവ സംയോജിപ്പിക്കുന്നത് അന്തിമ പ്രീമിയം ക്വോട്ട് വർദ്ധിപ്പിക്കും.
  9. വാങ്ങാൻ ആഗ്രഹിക്കുന്ന ഇൻഷുറൻസ് പോളിസി സ്ഥിരീകരിക്കുമ്പോൾ, നിങ്ങളെ മറ്റൊരു പേജിലേക്ക് റീഡയറക്ട് ചെയ്യും
  10. പേര്, ഇമെയിൽ അഡ്രസ്സ്, റെസിഡൻഷ്യൽ അഡ്രസ്സ്, ഫോൺ നമ്പർ, ജനന തീയതി മുതലായ വ്യക്തിഗത വിവരങ്ങൾ എന്‍റർ ചെയ്യുക. പോളിസിക്ക് ഒരു നോമിനിയെ തിരഞ്ഞെടുക്കണം, അവരുടെ വിശദാംശങ്ങളും വേണം.
  11. ഇനി, ചാസി നമ്പർ, ബൈക്ക് നമ്പർ, ടു വീലർ രജിസ്ട്രേഷൻ നമ്പർ, നിർമ്മാണ തീയതി, മുൻ ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾ നൽകണം. ഈ എല്ലാ വിശദാംശങ്ങളും വേഗം കണ്ടെത്താൻ, നിങ്ങളുടെ ബൈക്കിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിക്കുക.
  12. നിങ്ങൾക്ക് ഇനി സേവ് ചെയ്ത് ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ അടയ്ക്കാൻ തുടരാം
  13. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്‍റർനെറ്റ് ബാങ്കിംഗ്, യുപിഐ പേമെന്‍റ് തുടങ്ങിയ വിവിധ പേമെന്‍റ് ഓപ്ഷനുകൾ ലഭ്യമാകും. സൗകര്യപ്രദമായ ഒന്ന് തിരഞ്ഞെടുത്ത് പേമെന്‍റ് വിവരങ്ങൾ എന്‍റർ ചെയ്യാം.
  14. ടു വീലർ ഇൻഷുറൻസ് ഓൺലൈൻ പേമെന്‍റ് പൂർത്തിയാക്കുമ്പോൾ, പോളിസി നമ്പർ, ഇൻഷുറൻസ് കാലഹരണ തീയതി മുതലായവ അടങ്ങിയ ഒരു അക്നോളജ്മെന്‍റ് നോട്ടിഫിക്കേഷൻ നിങ്ങൾക്ക് ലഭിക്കും.
  15. നിങ്ങൾ ഇപ്പോൾ ഒരു പോളിസി വിജയകരമായി വാങ്ങി, ടു വീലർ ഇൻഷുറൻസ് പേമെന്‍റ് ഓൺലൈനിൽ പൂർത്തിയാക്കിയിരിക്കുന്നു!
  ബൈക്ക് ഇൻഷുറൻസ് പുതുക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ ആദ്യമായി പുതുക്കുകയാണെങ്കിൽ, കവറേജ് തുടരാന്‍ മുകളിലുള്ള നടപടിക്രമം പിന്തുടരാം. താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക ഇതിനായി; ടു വീലർ ഇൻഷുറൻസ് പുതുക്കൽ പ്രോസസ്:
  • നിലവിലെ ബൈക്ക് ഇൻഷുറൻസ് പോളിസി വിശദാംശങ്ങൾ
  • വാഹനത്തിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
  • നിർമ്മാണ വർഷവും വാങ്ങലും
  • പേമെന്‍റ് വിശദാംശങ്ങൾ, ഉദാഹരണത്തിന് ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡ് നമ്പര്‍
  ഇതിലൂടെ, നിങ്ങൾക്ക് ടു വീലർ ഇൻഷുറൻസ് ഓൺലൈൻ പേമെന്‍റ് പൂർത്തിയാക്കാം, വാഹനം സുരക്ഷിതമാക്കാം. മേൽപ്പറഞ്ഞ നടപടിക്രമം പിന്തുടരാൻ എളുപ്പമാണ്, നിങ്ങളുടെ ഇൻഷുറൻസ് പ്ലാൻ പുതുക്കാൻ ഉപയോഗിക്കാം.  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്