ഇംഗ്ലണ്ട്

Claim Assistance
Get In Touch
Aadhaar Card for Driving License
31 ജൂലൈ 2019

ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് നിങ്ങൾക്ക് ആധാർ കാർഡ് ആവശ്യമുണ്ടോ?

ഇന്ത്യൻ റോഡുകളിൽ ടു-വീലറോ ഫോർ-വീലറോ ഓടിക്കുമ്പോൾ നിങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഡോക്യുമെന്‍റാണ് ഡ്രൈവിംഗ് ലൈസൻസ്. ഈ പ്രധാനപ്പെട്ട ഡോക്യുമെന്‍റ് ഇന്ത്യാ ഗവൺമെന്‍റ് നൽകുന്നതാണ്, റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) നിയന്ത്രണത്തിലാണ്. ഇന്ത്യയിൽ, 16 വയസ്സിൽ നിങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കാം, ഒരു പ്രൊവിഷണൽ ഡ്രൈവിംഗ് ലൈസൻസ് ആരംഭിച്ച്, 18 വയസ്സ് ആകുമ്പോൾ നിങ്ങൾക്ക് അത് സ്ഥിര ലൈസൻസായി മാറ്റാം. എന്നാൽ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് നിങ്ങൾ നിർദ്ദിഷ്ട ഡോക്യുമെന്‍റുകൾ സമർപ്പിക്കുകയും ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകുകയും വേണം.
ഇന്ത്യയിൽ ഡ്രൈവർ ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ താഴെപ്പറയുന്നു:
  • പ്രായത്തിന്‍റെ പ്രൂഫ്
    • ജനന സർട്ടിഫിക്കറ്റ്
    • പാൻ കാർഡ്
    • പാസ്സ്പോർട്ട്
    • ക്ലാസ്സ് 10th മാർക്ക് ഷീറ്റ്
    • ജനന തീയതി രേഖപ്പെടുത്തിയിട്ടുള്ള സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്)
  • അഡ്രസ് പ്രൂഫ്
    • ആധാർ കാർഡ്
    • പാസ്സ്പോർട്ട്
    • ഇലക്ട്രിസിറ്റി ബിൽ
    • വോട്ടർ ഐഡി കാർഡ്
    • റെന്‍റ് എഗ്രിമെന്‍റ്
    • ഗ്യാസ് ബിൽ
  • കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം
  • പാസ്പോർട്ട് സൈസ് ഫോട്ടോകൾ
  • സർട്ടിഫൈഡ് ഗവൺമെന്‍റ് ഡോക്ടർ നൽകിയ ഫോം 1എ, 1
  • അപേക്ഷാ ഫീസ്
ഇന്ത്യൻ റോഡുകളിലെ തിരക്കും അപകടങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും പരിഗണിച്ച്, ഡ്രൈവിംഗ്, ട്രാഫിക് നിയമങ്ങൾ മാറ്റാൻ ഇന്ത്യാ ഗവൺമെന്‍റ് പ്ലാൻ ചെയ്യുന്നു. ഈ ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നത് തിരക്കേറിയ റോഡുകളിൽ വാഹനം ഓടിക്കുന്നവരിൽ കൂടുതൽ അച്ചടക്കം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. അത്തരം ഒരു നീക്കത്തിൽ, ഇന്ത്യയുടെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം ലോക്‌സഭയിൽ ഒരു ബിൽ കൊണ്ടുവന്നു, ഇന്ത്യയിൽ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിന് ആധാർ കാർഡ് ഒരു നിർബന്ധ ഡോക്യുമെന്‍റ് ആക്കുന്നു. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് വലിയ പിഴകൾ ചുമത്താനും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രക്രിയ ഡിജിറ്റൈസ് ചെയ്യാനും ബിൽ നിർദ്ദേശിക്കുന്നു. ഈ ബിൽ ഇതിനകം ലോക്‌സഭയിൽ പാസ്സാക്കി, ഇനി രാജ്യസഭയിലെ അംഗങ്ങളുടെ അപ്രൂവലിനായി കാത്തിരിക്കുന്നു. അതുകൊണ്ട്, ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ നിങ്ങൾ ഇനി ആധാർ കാർഡ് സമർപ്പിക്കേണ്ടതുണ്ട്. ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ, സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് മാത്രമല്ല, നിങ്ങൾക്ക് മോട്ടോർ ഇൻഷുറൻസ് പോളിസിയും ഉണ്ടായിരിക്കണമെന്ന് ഓർക്കുക. ഒരു കോംപ്രിഹെൻസീവ് ടു വീലര്‍ ഇൻഷുറൻസ് അല്ലെങ്കിൽ കാർ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കുന്നതാണ് നല്ലത്, അതുവഴി ഏതെങ്കിലും നിർഭാഗ്യകരമായ സംഭവമുണ്ടായാൽ നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

  • oasisglobe assistant - April 10, 2021 at 2:57 pm

    Very informative

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്