രാജ്യത്തുടനീളം നടക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ പരിഗണിച്ച് മോട്ടോർ വാഹന നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഭേദഗതി ചെയ്ത മോട്ടോർ വാഹന നിയമം 2019 പ്രകാരം, പിഴ കൂടുതൽ കർശനമാക്കി. എല്ലാ മോട്ടോർ വാഹന ഉടമകളും മോട്ടോർ ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റ്, ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ പ്രധാന ഡോക്യുമെന്‍റുകളും കയ്യിൽ കരുതേണ്ടതാണ്. ഈ ലേഖനത്തിലൂടെ മോട്ടോർ വാഹന നിയമത്തിന്‍റെ സെക്ഷൻ 184 ചുരുങ്ങിയ വാക്കുകളിൽ മനസ്സിലാക്കാം.
എംവി ആക്ടിന്‍റെ സെക്ഷൻ 184 എന്താണ്?
എല്ലാ മോട്ടോർ വാഹന ഡ്രൈവർമാരും നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു മോട്ടോർ വാഹന ഉടമ നിയമം പാലിക്കാത്തതായി കണ്ടെത്തിയാൽ കുറ്റം ചെയ്തതായി കണക്കാക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും. മോട്ടോർ വാഹന നിയമം, 1988 കീഴിലെ 'അപകടകരമായ ഡ്രൈവിംഗ്' വിഭാഗത്തിൽ ഇന്ത്യൻ ഗവൺമെൻ്റ് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മറ്റൊരു വ്യക്തിയുടെ ജീവിതം അപകടത്തിൽപ്പെടുത്തുന്ന രീതിയിൽ വേഗത പരിധിക്ക് മുകളിൽ വാഹനം ഓടിക്കുക. അല്ലെങ്കിൽ റോഡ് ഉപയോഗിക്കുന്നവർ, സമീപമുള്ള താമസക്കാർ, റോഡരികിൽ ഉള്ള വ്യക്തികൾ എന്നിവർക്ക് ബുദ്ധിമുട്ട്/ഭീഷണി സൃഷ്ടിക്കുക എന്നിവ പ്രാരംഭ കുറ്റകൃത്യമെന്ന രീതിയിൽ ശിക്ഷാർഹമാണ്. ഇതിന് 06 മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ നീളാവുന്നതുമായ തടവ് ശിക്ഷ ലഭിച്ചേക്കാം. രൂ. 1000 ൽ കുറയാത്തതും രൂ. 5000 വരെയുളളതുമായ പിഴയും അടയ്ക്കേണ്ടി വരും. മുൻപത്തെ നിയമ ലംഘനത്തിന് ശേഷം 03 വര്‍ഷത്തിനുള്ളിൽ സമാനമായ രീതിയിൽ വീണ്ടും അല്ലെങ്കിൽ രണ്ടാമതും നിയമം ലംഘിച്ചാൽ ശിക്ഷ കാലാവധി 02 വര്‍ഷം വരെ ദീര്‍ഘിപ്പിക്കുകയും രൂ. 10,000 പിഴ ചുമത്തുകയും ചെയ്യും.
എംവി ആക്ടിന്‍റെ മോട്ടോർ സെക്ഷൻ 184 പ്രകാരം നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങൾ
നിയമത്തിലെ ഭേദഗതികൾ പിന്തുടരുക എന്നത് ചിലപ്പോഴൊക്കെ മടുപ്പ് ഉളവാക്കുന്ന കാര്യമാണ്. എംവി ആക്ടിന്‍റെ സെക്ഷൻ 184 ലെ പ്രധാന മാറ്റങ്ങളുടെ ചുരുക്കം ഇതാ:
- അപകടകരമായി ഡ്രൈവ് ചെയ്യുന്ന ആർക്കും രൂ. 5000 വരെ പിഴ ചുമത്തുകയും ഒരു വർഷം വരെ തടവ് വിധിക്കുകയും ചെയ്യും. മുമ്പ് ഇത്, രൂ. 1000 പിഴ അല്ലെങ്കിൽ 06 മാസത്തെ തടവ് എന്നായിരുന്നു.
- പുതിയ നിയമപ്രകാരം, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ രൂ. 10,000 പിഴ ചുമത്തുന്നതാണ്:
- ഏതെങ്കിലും സ്റ്റോപ്പ് സൈൻ ലംഘിക്കുക
- ചുവപ്പ് സിഗ്നൽ ലൈറ്റ് മറികടക്കുക
- ഡ്രൈവ് ചെയ്യുമ്പോൾ ഏതെങ്കിലും ഹാൻഡ്ഹെൽഡ് ഡിവൈസ് അല്ലെങ്കിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക
- തെറ്റായ രീതിയിൽ ഒരു വാഹനത്തെ ഓവർടേക്ക് ചെയ്യുക
- അശ്രദ്ധമായ ഡ്രൈവിംഗ്
- നിയമാനുസൃതമായിട്ടുള്ള ട്രാഫിക് പ്രവാഹത്തിന് എതിരെ ഡ്രൈവ് ചെയ്യുക
ഡിസ്ക്ലെയ്മർ: കൂടുതൽ വിവരങ്ങൾക്ക്, ഇന്ത്യയിലെ റോഡ്, ട്രാൻസ്പോർട്ട്, ഹൈവേ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് പോളിസിയുടെ കാര്യമോ?
കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പ്ലാനിന് നിരവധി നേട്ടങ്ങൾ ഉണ്ട്. ഈ
മോട്ടോർ ഇൻഷുറൻസ് പോളിസി നിങ്ങളെ എല്ലാ ഭീമമായ മെഡിക്കൽ ചെലവുകളിൽ നിന്നും സാമ്പത്തികമായി സംരക്ഷിക്കും. ശരിയായ പ്ലാൻ കയ്യിൽ ഉണ്ടാവുന്നത് നിങ്ങൾക്ക് മനസമാധാനം ഉറപ്പ് നൽകും, കൂടാതെ ഹോസ്പിറ്റലൈസേഷൻ ചെലവുകളെക്കുറിച്ചും ആശങ്കപ്പെടേണ്ടതില്ല. ജീവിതത്തിൽ അനിശ്ചിതത്വങ്ങൾ മുൻകൂർ അറിയിപ്പ് നൽകിയല്ല വരിക. എങ്കിലും, തയ്യാറെടുപ്പുകൾ വഴി ഇതിനെ അതിജീവിക്കാൻ കഴിയും. ഒരു ചെറിയ അപകടം അല്ലെങ്കിൽ വാഹനത്തിന് ഉണ്ടാകുന്ന തകരാർ പോലും സാമ്പത്തിക ഭാരം ഉണ്ടാക്കാം.
ഉപസംഹാരം
സുരക്ഷ ആയിരിക്കണം നിങ്ങളുടെ മുൻഗണന. പുതിയ ട്രാഫിക് നിയമങ്ങൾ പ്രകാരം, മോട്ടോർ ഇൻഷുറൻസ് പോളിസി, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളും കയ്യിൽ കരുതേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ, തേർഡ്-പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്, എന്നിരുന്നാലും, ശരിയായ
വാഹന ഇൻഷുറൻസ് പോളിസി വാങ്ങാൻ ശുപാർശ ചെയ്യുന്നു, അത് നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതായിരിക്കണം. ഖേദിക്കുന്നതിനേക്കാൾ എപ്പോഴും സുരക്ഷിതരായിരിക്കുന്നതാണ് നല്ലത്. നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും സുരക്ഷിതത്വത്തിനും വേണ്ടിയാണ് നിർമ്മിച്ചിരിക്കുന്നത്. നമുക്ക് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും അവ പാലിക്കുകയും ചെയ്യാം.
ഒരു മറുപടി നൽകുക