എന്താണ് ഡിപ്രീസിയേഷൻ?
കാലം കഴിയുന്നതോടെ അസ്സറ്റിന്‍റെ മൂല്യത്തില്‍ വരുന്ന കുറവാണ് ഡിപ്രീസിയേഷൻ. കാലം മാത്രമല്ല, ഉപയോഗവും ഡിപ്രീസിയേഷനെ ബാധിക്കുന്ന ഘടകമാണ്. അതിനാൽ, ഉപയോഗവും കാലവും ഒരുപോലെ ഡിപ്രീസിയേഷന് കാരണമാകുന്നു. ഡിപ്രീസിയേഷന്‍ എന്ന ആശയം ലളിതമായി പറഞ്ഞാല്‍, കാർ വിൽക്കുന്ന സമയത്തെ വിലയും കാർ വാങ്ങിയ സമയത്തെ വിലയും തമ്മിലുള്ള അന്തരമാണ്. പതിവ് തേയ്മാനത്തിന്‍റെ ഫലമായുണ്ടാകുന്ന ഡിപ്രീസിയേഷൻ കാറിന്‍റെ വിൽപ്പന വിലയെ മാത്രമല്ല, ഇൻഷ്വേര്‍ഡ് ഡിക്ലയേര്‍ഡ് മൂല്യം അല്ലെങ്കിൽ ഐഡിവി-യെയും ബാധിക്കും.ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പ്രീമിയത്തെ ബാധിക്കുമോ?
മുകളിൽ പറഞ്ഞതുപോലെ, നിങ്ങളുടെ കാറിന്‍റെ ഡിപ്രീസിയേഷന് ഇൻഷ്വേര്‍ഡ് ഡിക്ലയേര്‍ഡ് മൂല്യത്തിൽ സ്വാധീനം ഉണ്ട്. വാഹനത്തിന്‍റെ പഴക്കം, പതിവ് ഉപയോഗം മൂലമുള്ള തേയ്മാനം, അതിന്‍റെ ഉപയോഗപ്രദമായ ലൈഫ് എന്നിവയാണ് മൊത്തത്തിലുള്ള ഡിപ്രീസിയേഷൻ നിരക്ക് നിർണ്ണയിക്കുന്നത്. കാർ ഇൻഷുറൻസ് വിലയിലെ ഡിപ്രീസിയേഷന്‍റെ സ്വാധീനം ക്ലെയിമിനായി ഇൻഷുറർ നല്‍കുന്ന നഷ്ടപരിഹാരം കുറയ്ക്കുന്നു. റീപ്ലേസ്മെന്‍റ് വേണ്ടിവരുന്ന ഘടകങ്ങൾക്ക് അവയുടെ പഴക്കം അനുസരിച്ച് ഡിപ്രീസിയേഷന്‍ ഉണ്ടാകും, അതിനാൽ, നല്‍കുന്ന നഷ്ടപരിഹാരം കുറയും. *സാധാരണ ടി&സി ബാധകംഡിപ്രീസിയേഷന് IRDAI അടിസ്ഥാന നിരക്കുകൾ വ്യക്തമാക്കിയിട്ടുണ്ടോ?
അതെ, Insurance Regulatory and Development Authority of India (IRDAI) വ്യക്തിഗത സ്പെയറുകൾക്കുള്ള അടിസ്ഥാന കാർ ഡിപ്രീസിയേഷൻ ശതമാനം വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി IRDAI-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. അതിനാൽ, ഓരോ സ്പെയറിനും വ്യത്യസ്ത തുക ആയിരിക്കാം നഷ്ടപരിഹാരം ലഭിക്കുക. ഡിപ്രീസിയേഷൻ നിരക്കുകൾ പരാമർശിച്ചിരിക്കുന്ന ചില സ്പെയറുകൾ ഇതാ:- റബ്ബർ, നൈലോൺ, പ്ലാസ്റ്റിക് സ്പെയറുകൾക്ക് 50% ഡിപ്രീസിയേഷൻ നിരക്ക് ഉണ്ട്
- വാഹനത്തിന്‍റെ ബാറ്ററിയുടെ ഡിപ്രീസിയേഷൻ 50% ആയി നിശ്ചയിച്ചിട്ടുണ്ട്
- ഫൈബർഗ്ലാസ് ഘടകങ്ങൾക്ക് 30% ഡിപ്രീസിയേഷൻ നിരക്ക് ഉണ്ട്
കാറിന്‍റെ പഴക്കം | ഐഡിവി നിർണ്ണയിക്കുന്നതിനുള്ള ഡിപ്രീസിയേഷൻ നിരക്ക് |
6 മാസത്തിൽ കൂടുതൽ അല്ല | 5% |
6 മാസത്തിൽ കൂടുതൽ, എന്നാൽ 1 വർഷത്തിൽ കൂടുതല്‍ അല്ല | 15% |
1 വർഷത്തിൽ കൂടുതൽ, എന്നാൽ 2 വർഷത്തിൽ കൂടുതൽ അല്ല | 20% |
2 വർഷത്തിൽ കൂടുതൽ, എന്നാൽ 3 വർഷത്തിൽ കൂടുതൽ അല്ല | 30% |
3 വർഷത്തിൽ കൂടുതൽ, എന്നാൽ 4 വർഷത്തിൽ കൂടുതൽ അല്ല | 40% |
4 വർഷത്തിൽ കൂടുതൽ, എന്നാൽ 5 വർഷത്തിൽ കൂടുതൽ അല്ല | 50% |