ബൈക്കിൽ യാത്ര ചെയ്യുന്നത് കാറിൽ പോകുന്നതിനേക്കാൾ വളരെ സൗകര്യപ്രദമാണ്, എന്നാൽ ഭൂരിഭാഗം ഇന്ത്യൻ റോഡ് അപകടങ്ങളും ടു-വീലറുകളിലാണ് സംഭവിക്കുന്നത് എന്നതും സത്യമാണ്. അതിനാൽ അനിവാര്യമായും വാങ്ങേണ്ടതാണ് കോംപ്രിഹെന്‍സീവ്
2 വീലർ ഇൻഷുറൻസ് . അപകടങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് ഇത് നിങ്ങളുടെ ബൈക്കിനെ സംരക്ഷിക്കുക മാത്രമല്ല, ബൈക്ക് മോഷ്ടിക്കപ്പെട്ടാലും നഷ്ടപരിഹാരം നല്‍കും. ഉത്തരവാദിത്തത്തോടെ വാഹനം ഓടിക്കണമെന്ന ആവശ്യത്തില്‍ ഊന്നിക്കൊണ്ട്, നിങ്ങൾക്ക് ടു-വീലർ ഉണ്ടെങ്കില്‍ 11 റോഡ് സുരക്ഷാ ഉപായങ്ങള്‍ ഇതാ:
- മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാന്‍ എപ്പോഴും ഓർക്കുക. റോഡിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോഴും പോലും അത് പാലിക്കുക. ഇട ഇല്ലാതിരിക്കെ മുന്നോട്ട് എടുക്കാതിരിക്കാന്‍ ശ്രമിക്കുക, കൂട്ടിയിടികള്‍ ഒഴിവാക്കുക.
- എല്ലാം പിന്തുടരുക ട്രാഫിക് നിയമങ്ങൾ. പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും, പൊടുന്നനെ തിരിക്കുന്നതും ഒഴിവാക്കുക; എപ്പോഴും ആദ്യം സിഗ്നൽ കൊടുക്കുക, നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്ക് അടുത്ത നീക്കം അറിയാൻ കഴിയും.
- ബ്രേക്ക് ഇട്ടാലുടന്‍ നിങ്ങളുടെ ബൈക്ക് നില്‍ക്കില്ലെന്ന കാര്യം ഓര്‍ക്കുക. നില്‍ക്കാനെടുക്കുന്ന ദൂരം സ്പീഡ് അനുസരിച്ച് കൂടും, അതനുസരിച്ച് ബ്രേക്ക് ഇടുക.
- ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഒരിക്കലും നിങ്ങള്‍ ഓടിക്കരുത്. വെച്ചില്ലെങ്കില്‍ പോലീസ് പിഴ ചുമത്തുമെന്നതിനാല്‍ മാത്രമല്ല, നിങ്ങളുടെ സുരക്ഷക്കും വേണ്ടിയാണ്. തലക്ക് ഏല്‍ക്കുന്ന പരിക്കുകൾ മാരകമാകാം. ഹെൽമെറ്റ് വെയ്ക്കാതെ ജീവിതം അപകടപ്പെടുത്താന്‍ നിങ്ങൾ ആഗ്രഹിക്കില്ല! മാത്രമല്ല, നിങ്ങൾ വാങ്ങുമ്പോൾ, താടിയും പരിരക്ഷിക്കുന്ന ഹെൽമെറ്റ് എടുക്കാൻ ഓർക്കുക. പൊടി, മഴ, പ്രാണികള്‍, കാറ്റ് എന്നിവയിൽ നിന്ന് കണ്ണുകൾ സംരക്ഷിക്കുന്നതിന് ഫേസ് ഷീൽഡ് ഉള്ള ഹെൽമെറ്റ് വാങ്ങുന്നത് നന്നായിരിക്കും. പില്യൺ റൈഡറിനായി വേറൊരു ഹെൽമെറ്റ് കരുതണം, കാരണം അവരുടെ സുരക്ഷ നിങ്ങളുടെ കൈകളിലാണ്, അപകടപ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കില്ല. ഓർക്കുക, എത്രമാത്രം ഉത്തരവാദിത്തമുള്ള ഡ്രൈവര്‍ ആയാലും അപകടം എവിടെയും സംഭവിക്കാം. അതിനാൽ, എപ്പോഴും സുരക്ഷിതരായിരിക്കുക, അപകടം ഉണ്ടാകാമെന്ന ജാഗ്രത പുലര്‍ത്തുക.
- എപ്പോഴും റോഡില്‍ നോക്കുക, തടസ്സങ്ങള്‍ അതായത് സ്പീഡ് ബ്രേക്കറുകൾ, പോട്ട്-ഹോൾസ്, ഓയിൽ സ്പിൽസ്, അലക്ഷ്യമായി നടക്കുന്നവര്‍ എന്നിവയെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക.
- ട്രാഫിക് ലൈറ്റ് മഞ്ഞയാകുമ്പോള്‍ വേഗത കുറയ്ക്കുക, പ്രത്യേകിച്ച് റെഡ് ലൈറ്റില്‍ ടു-വീലറുകൾ തിരക്കിട്ട് മറികടക്കരുത്. വാഹനങ്ങൾ എവിടെ നിന്നും വന്ന് അപകടം ഉണ്ടാക്കാം. മാത്രമല്ല, റോഡില്‍ തിരക്കില്ലാത്തതിനാല്‍ രാത്രിയില്‍ പലരും ഓവര്‍ സ്പീഡ് എടുക്കും. അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുക.
- കാല്‍നടക്കാരെ ശ്രദ്ധിക്കുക അവർക്ക് വഴി നൽകുകയും ചെയ്യുക.
- പ്രത്യേകിച്ചും പാലങ്ങള്‍, ജംഗ്ഷനുകൾ, പെഡസ്ട്രിയൻ ക്രോസിംഗുകൾ, സ്കൂൾ സോണുകൾ, മഞ്ഞ വരയിട്ട സ്ഥലങ്ങൾ എന്നിവിടങ്ങളില്‍ ഓവർടേക്കിംഗ് ഒഴിവാക്കുക. മാത്രമല്ല, ഇടത് വശത്തുകൂടി ഓവർടേക്ക് ചെയ്യുന്നത് ഒഴിവാക്കുക.
- ബൈക്ക് ഓടിക്കുമ്പോള്‍ കോളുകൾ എടുക്കരുത് അല്ലെങ്കിൽ മെസ്സേജ് അയയ്ക്കരുത്. അത്യാവശ്യമാണെങ്കില്‍, വാഹനം എവിടെയെങ്കിലും പാർക്ക് ചെയ്തിട്ട് അങ്ങനെ ചെയ്യാം.
- റോഡിൽ നിങ്ങളെ മറ്റുള്ളവര്‍ക്ക് കാണണമെന്നത് പ്രധാനമാണ്. റിഫ്ലെക്ടീവ് ബാൻഡുകൾ വാങ്ങുക, അത് നിങ്ങളുടെ ഹെൽമെറ്റിൽ ഒട്ടിക്കുക, അല്ലെങ്കില്‍ ഒരു ബ്രൈറ്റ് ഹെൽമെറ്റ് വാങ്ങുക. അതേ തരത്തിലുള്ള ബാൻഡുകൾ ബൈക്കിന്‍റെ സൈഡുകളിലും പിൻഭാഗത്തും ചേർക്കുക. നിങ്ങൾ ഈ ബാൻഡുകൾ ഉപയോഗിച്ചില്ലെങ്കില്‍, ടു-വീലർ ഇരുട്ടത്ത് കാണാന്‍ ബുദ്ധിമുട്ടാണ്, അത് റോഡ് അപകടത്തിന് ഇടയാക്കാം.
- നിങ്ങളുടെ ബൈക്ക് വിലപിടിപ്പുള്ള വസ്തുവാണ്, അതിനാൽ അത് നന്നായി നോക്കി സൂക്ഷിക്കണം. ഓരോ ദീർഘമായ റൈഡിനും ശേഷം നിങ്ങളുടെ ബൈക്ക് പരിശോധിക്കുക, അത് പതിവായി സർവ്വീസ് ചെയ്യുക, എയർ പ്രഷർ, ടയറുകളുടെ വ്യവസ്ഥ, ക്ലച്ച്, ബ്രേക്കുകൾ, ലൈറ്റുകൾ, സസ്പെൻഷൻ മുതലായവ നിരീക്ഷിക്കുക. ബൈക്ക് വളരെ മികച്ചതാണെങ്കിൽ, അപകട സാധ്യത കുറയ്ക്കും, അധിക ഇന്ധന കാര്യക്ഷമത പറയേണ്ടതില്ല.
മേല്‍പ്പറഞ്ഞ ഉപായങ്ങള്‍ എല്ലാ ബൈക്ക് ഉടമകളും സുരക്ഷിതമായിരിക്കാന്‍ കര്‍ശനമായി പിന്തുടരണം. പരിഗണിക്കേണ്ട മറ്റൊരു പ്രധാന കാര്യം ഇതായിരിക്കും
ബൈക്ക് ഇൻഷുറൻസ് പുതുക്കൽ . നിങ്ങൾ ഒരു ലാപ്സ്ഡ് പോളിസി കൊണ്ട് റൈഡ് ചെയ്യുകയാണെങ്കിൽ, അത് നിയമവിരുദ്ധമാണ്. അടിസ്ഥാന തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസി വാങ്ങേണ്ടത് നിര്‍ബന്ധമാണ്
മോട്ടോർ വാഹന നിയമം, 1988. ഓരോ പോളിസിയും നോക്കുകയും, താരതമ്യം ചെയ്യുകയും വിലയിരുത്തുകയും, നിങ്ങളുടെ ആവശ്യം അനുസരിച്ച് ഗുണദോഷങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്
ടൂ വീലർ ഇൻഷുറൻസ് എടുക്കുക ഓണ്‍ലൈന്‍.
ഒരു മറുപടി നൽകുക