ഇംഗ്ലണ്ട്

Claim Assistance
Get In Touch
How to Get Two Wheeler Insurance for Bikes Older Than 15 Years?
ആഗസ്‌റ്റ്‎ 30, 2024

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസ്: നിങ്ങൾ അറിയേണ്ടതെല്ലാം

ബൈക്കുകൾ ഉടമയുടെ വിലപ്പെട്ട സ്വത്താണ് - ബൈക്ക് പ്രേമിക്കായാലും, ബൈക്ക് ഉപയോഗിക്കുന്നവര്‍ ആയാലും. ഓഫര്‍ ചെയ്യുന്ന വിവിധ ആനുകൂല്യങ്ങൾ നോക്കിയാല്‍, ഒരു ബൈക്ക് ഇല്ലാതെ, പ്രത്യേകിച്ച് പൊതു ഗതാഗതം ഉപയോഗിക്കുന്നത് മുഷിപ്പ് ഉണ്ടാക്കും. മാത്രമല്ല, നഗരത്തിരക്കിലെ ട്രാഫിക് മൂലം യാത്ര മണിക്കൂറുകളോളം നീളാം, അവിടെയാണ് ഒതുക്കമുള്ള ടു-വീലറിന് നിങ്ങളെ സഹായിക്കാൻ കഴിയുക. അപ്പോള്‍, ബൈക്കിന് എന്തെങ്കിലും തകരാർ സംഭവിക്കുന്നത് അസൗകര്യം മാത്രമല്ല, അത് നന്നാക്കാനുള്ള ചെലവും വരുത്തിവയ്ക്കും. അതിനാൽ, അത്തരം റിപ്പയറുകളുടെ ചെലവ് പരിരക്ഷിക്കുന്ന ഇൻഷുറൻസ് പരിരക്ഷ എടുക്കുന്നതാണ് നല്ലത്. 1988 ലെ മോട്ടോർ വാഹന നിയമം രാജ്യത്ത് രജിസ്റ്റർ ചെയ്ത എല്ലാ ടു-വീലറുകൾക്കും ബൈക്ക് ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് നിർബന്ധമാക്കുന്നു. എന്നിരുന്നാലും, തേർഡ് പാർട്ടി ഇൻഷുറൻസ് പരിരക്ഷ ഒരു മിനിമം ആവശ്യകതയാണ്. അത്തരം തേര്‍ഡ്-പാര്‍ട്ടി പോളിസികള്‍ മറ്റൊരു വ്യക്തിക്ക് ഉണ്ടാകുന്ന പരിക്കുകള്‍ക്കും നഷ്ടങ്ങള്‍ക്കും എതിരെ സുരക്ഷിതമാക്കി നിയമപരമായ പാലനം ഉറപ്പുവരുത്തുമെങ്കിലും, അപകടം ഉണ്ടായാല്‍ ബൈക്കിന്‍റെ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ല. അപകടത്തില്‍ എതിര്‍ വ്യക്തിയുടെ വാഹനത്തിന് മാത്രമല്ല നിങ്ങളുടെ വാഹനത്തിനും കേടുപാടുകള്‍ ഉണ്ടായെന്ന് വരും. അതിനാൽ, ഏറ്റവും നല്ലത് ടു വീലര്‍ ഇൻഷുറൻസ് വാങ്ങുന്നതാണ്, അത് നിങ്ങളുടെ ബൈക്കിന്‍റെ അറ്റകുറ്റപ്പണി ചെലവുകൾക്ക് നഷ്ടപരിഹാരം നൽകും. അങ്ങനെ, ബൈക്കിന് സംഭവിക്കുന്ന നഷ്ടങ്ങളിൽ നിന്നും കൂട്ടിയിടികളിൽ നിന്നും നിങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാം.

പുതിയ ചട്ടങ്ങള്‍ എന്താണ് പ്രസ്താവിക്കുന്നത്?

നിലവിൽ, എല്ലാ പുതിയ വാഹനങ്ങള്‍ക്കും ഇൻഷുറൻസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്, അതില്ലാതെ വാഹനത്തിന്‍റെ രജിസ്ട്രേഷൻ സാധ്യമല്ല. അതിനാൽ, ഒരു പുതിയ ബൈക്ക് വാങ്ങുമ്പോൾ നിങ്ങൾക്ക് അഞ്ച് വർഷത്തെ തേർഡ്-പാർട്ടി പരിരക്ഷയോ, ഒരു വര്‍ഷത്തെ ഓൺ-ഡാമേജ് പരിരക്ഷയുള്ള അഞ്ച് വർഷത്തെ തേർഡ്-പാർട്ടി പ്ലാനോ തിരഞ്ഞെടുക്കാം. അതിനാൽ, നിങ്ങൾക്ക് അഞ്ച് വർഷത്തെ തേർഡ്-പാർട്ടി പരിരക്ഷ മാത്രമാണ് ഉള്ളതെങ്കില്‍, നിങ്ങൾക്ക് ഒരു സ്റ്റാൻഡ്എലോൺ ഓൺ-ഡാമേജ് (ഒഡി) പ്ലാൻ വാങ്ങാം. അതേസമയം, നിങ്ങൾക്ക് ഒരു വർഷത്തെ ഓൺ-ഡാമേജ് പരിരക്ഷയുള്ള അഞ്ച് വർഷത്തെ തേർഡ്-പാർട്ടി പ്ലാൻ ആണ് ഉള്ളതെങ്കില്‍, രണ്ടാമത്തെ വർഷം മുതൽ അഞ്ചാം വർഷത്തിന്‍റെ അവസാനം വരെ നിങ്ങൾക്ക് ഓരോ വർഷവും സ്റ്റാൻഡ്എലോൺ ഓൺ-ഡാമേജ് പോളിസി വാങ്ങാം. നിങ്ങൾക്ക് തേർഡ്-പാർട്ടി, ഒഡി വേരിയന്‍റുകൾ എന്നിവ രണ്ടും പ്രയോജനപ്പെടുത്താം ഇതിന്‍റെ; ഓൺലൈൻ വാഹന ഇൻഷുറൻസ്.

ഓൺ-ഡാമേജ് ടു വീലർ ഇൻഷുറൻസിന്‍റെ സവിശേഷതകൾ എന്തൊക്കെയാണ്?

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് (ഒഡി) ഇൻഷുറൻസ് എന്നും അറിയപ്പെടുന്ന ടു-വീലർ ഓൺ ഡാമേജ് ഇൻഷുറൻസ് പോളിസി, അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം നിങ്ങളുടെ ബൈക്കിനെ സാമ്പത്തികമായി സംരക്ഷിക്കുന്നു. ഈ സംഭവങ്ങളിൽ അപകടങ്ങൾ (സ്വയം വരുത്തിയ അല്ലെങ്കിൽ തേർഡ് പാർട്ടി), മോഷണം, അഗ്നിബാധ, പ്രകൃതി ദുരന്തങ്ങൾ, മനുഷ്യനിർമിത ദുരന്തങ്ങൾ എന്നിവ ഉൾപ്പെടുന്നു. പോളിസി റിപ്പയർ ചെലവുകൾ അല്ലെങ്കിൽ അങ്ങേയറ്റത്തെ സന്ദർഭങ്ങളിൽ നിങ്ങളുടെ ബൈക്ക് റീപ്ലേസ്മെന്‍റ് എന്നിവ പരിരക്ഷിക്കുന്നു.

ഓൺ ഡാമേജ് പരിരക്ഷ എന്തുകൊണ്ടാണ് ഉപയോഗപ്രദമാകുന്നത്?

ഇന്ത്യയിൽ നിർബന്ധമായ തേർഡ്-പാർട്ടി ബൈക്ക് ഇൻഷുറൻസ്, തേർഡ് പാർട്ടിക്ക് സംഭവിക്കുന്ന പരിക്കുകൾ അല്ലെങ്കിൽ നാശനഷ്ടങ്ങളിൽ നിന്ന് ഉണ്ടാകുന്ന ബാധ്യതകൾക്ക് മാത്രമേ പരിരക്ഷ നൽകുകയുള്ളൂ. ഓൺ ഡാമേജ് ടു-വീലർ ഇൻഷുറൻസ് നിങ്ങളുടെ സ്വന്തം ബൈക്കിന് സാമ്പത്തിക സുരക്ഷ നൽകി ഈ വിടവ് നികത്തുന്നു. അപകടങ്ങൾ, മോഷണം അല്ലെങ്കിൽ മറ്റ് ഇൻഷുർ ചെയ്ത വിപത്തുകൾ കാരണം റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ ഇത് നിങ്ങളെ പ്രധാനപ്പെട്ട സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നു.

ബൈക്കിന് സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ഇൻഷുറൻസ് വാങ്ങുന്നതിന്‍റെ നേട്ടങ്ങൾ എന്തൊക്കെയാണ്?

കോംപ്രിഹെൻസീവ് പ്ലാനിൽ നിന്ന് വ്യത്യസ്തമായി, തേർഡ്-പാർട്ടി ഇൻഷുറൻസ് പോളിസികൾക്ക് പുറമേ സ്റ്റാൻഡ്എലോൺ ഒഡി പരിരക്ഷ വാങ്ങാം. അത്തരം സ്റ്റാൻഡ്എലോൺ പ്ലാനിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:
  1. കൂട്ടിയിടി അല്ലെങ്കിൽ അപകടം കാരണം നിങ്ങളുടെ ബൈക്കിന്‍റെ റിപ്പയറിനുള്ള പരിരക്ഷ.
  2. വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഭൂകമ്പം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള റിപ്പയറിനുള്ള പരിരക്ഷ.
  3. കലാപം, അതിക്രമം മുതലായ മനുഷ്യനിർമ്മിത വിപത്തുകൾക്കുള്ള പരിരക്ഷ.
  4. നിങ്ങളുടെ ബൈക്ക് മോഷണം പോയാലുള്ള കവറേജ്.
മേൽപ്പറഞ്ഞവയ്ക്ക് പുറമേ, ഒരു സ്റ്റാൻഡ്എലോൺ ഒഡി പരിരക്ഷ എടുക്കുമ്പോള്‍, നോ-ക്ലെയിം ബോണസ് (എന്‍സിബി) ന്‍റെ ആനുകൂല്യങ്ങളും നിങ്ങൾക്ക് ആസ്വദിക്കാം, അതിൽ എന്‍സിബി ആനുകൂല്യങ്ങൾ കൊണ്ട് ഓൺ-ഡാമേജ് ഘടകത്തിനുള്ള പ്രീമിയം കുറയുന്നു.*സ്റ്റാൻഡേർഡ് ടി&സി ബാധകം

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ടു വീലർ ഇൻഷുറൻസ് ആരാണ് പരിഗണിക്കേണ്ടത്?

ടു-വീലർ ഓൺ ഡാമേജ് ഇൻഷുറൻസ് എടുക്കേണ്ടത് സംബന്ധിച്ച പ്രധാന പരിഗണനകൾ ഇതാ:

സ്റ്റാൻഡ്എലോൺ ഡാമേജ് ഇൻഷുറൻസ് 

ടു-വീലർ സ്വന്തമാക്കുന്ന ആർക്കും, പ്രത്യേകിച്ച് വിലകൂടിയ ബൈക്ക് ഉള്ള ആർക്കും അനുയോജ്യം. ഇത് അധിക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു, നിങ്ങളുടെ ബൈക്ക് സ്റ്റാൻഡേർഡ് തേർഡ്-പാർട്ടി കവറേജിന് അപ്പുറം നന്നായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നു.

കവറേജ് നികത്തൽ 

നിങ്ങളുടെ തേര്‍ഡ്-പാര്‍ട്ടി പോളിസി കാലഹരണപ്പെടുകയോ അല്ലെങ്കില്‍ അനുയോജ്യമായ സംരക്ഷണം നല്‍കുകയോ ചെയ്തിട്ടില്ലെങ്കില്‍, നിങ്ങളുടെ ഓണ്‍ ഡാമേജ് ടു-വീലര്‍ ഇന്‍ഷുറന്‍സിന് സാധ്യതയുള്ള അപകടങ്ങള്‍ക്ക് സമഗ്രമായ പരിരക്ഷ നല്‍കി ആ കുറവ് നികത്താൻ കഴിയും.

ഉയർന്ന റിസ്ക് ഉള്ള പ്രദേശങ്ങൾ 

പ്രകൃതി ദുരന്തങ്ങളോ മോഷണമോ സാധ്യതയുള്ള പ്രദേശത്താണോ നിങ്ങൾ താമസിക്കുന്നത്? അപ്രതീക്ഷിത സംഭവങ്ങളിൽ നിന്നും സാധ്യതയുള്ള നഷ്ടങ്ങളിൽ നിന്നും നിങ്ങളുടെ ബൈക്ക് സംരക്ഷിക്കുന്നതിലൂടെ സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ഇൻഷുറൻസ് നിർണായക സുരക്ഷ നൽകുന്നു.

സമഗ്രമായ സംരക്ഷണം 

ഈ ഇൻഷുറൻസ് നിങ്ങളുടെ ബൈക്കിനെ വിവിധ ഭീഷണികളിൽ നിന്ന് പരിരക്ഷിക്കുന്നു, നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കുകയും തകരാർ അല്ലെങ്കിൽ മോഷണം സംബന്ധിച്ച സാമ്പത്തിക ആശങ്കകൾ ഒഴിവാക്കുകയും ചെയ്യുന്നു.

മനസമാധാനം: 

നിങ്ങളുടെ ബൈക്ക് പൂർണ്ണമായും സുരക്ഷിതമാണെന്ന് അറിയുന്നത് ആത്മവിശ്വാസത്തോടെ റൈഡ് ചെയ്യാനും സാധ്യമായ അപകടങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ നിങ്ങളുടെ ടു-വീലർ റൈഡ് ആസ്വദിക്കാനും നിങ്ങളെ സഹായിക്കുന്നു.

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ടു-വീലർ ഇൻഷുറൻസ് ഉള്ള ആഡ്-ഓണുകൾ

നിങ്ങളുടെ സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ടു-വീലർ പോളിസി കസ്റ്റമൈസ് ചെയ്യാൻ നിരവധി ഇൻഷുറർമാർ ആഡ്-ഓൺ പരിരക്ഷകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ഉൾപ്പെടാം:
  1. എഞ്ചിൻ, ഗിയർബോക്സ് സംരക്ഷണം: ഈ നിർണായക ഘടകങ്ങളുടെ റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.
  2. ഡിപ്രീസിയേഷൻ റീഇംബേഴ്സ്മെന്‍റ്: നിങ്ങളുടെ ക്ലെയിം പേഔട്ടിലെ ഡിപ്രീസിയേഷന്‍റെ സ്വാധീനം കുറയ്ക്കുന്നു.
  3. പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ: അപകടത്തിൽ പരിക്കുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം നൽകുന്നു.
  4. ആക്സസറീസ് പരിരക്ഷ: ബൈക്ക് ആക്സസറികൾക്ക് കവറേജ് നൽകുന്നു.

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസ് കോംപ്രിഹെൻസീവ് പോളിസിക്ക് സമാനമാണോ?

ഇല്ല, സ്റ്റാൻഡ്എലോൺ പ്ലാനുകൾ കോംപ്രിഹെൻസീവ് പ്ലാനുകൾക്ക് സമാനമല്ല. കോംപ്രിഹെൻസീവ് പോളിസികളിൽ ഓൺ-ഡാമേജ് പരിരക്ഷയും പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും അതിന്‍റെ വ്യാപ്തിയുടെ ഭാഗമായി ഉൾപ്പെടുന്നു, സ്റ്റാൻഡ്എലോൺ പരിരക്ഷയില്‍ ഇല്ല. അവസാനമായി, നിങ്ങൾ തേർഡ് പാർട്ടി പ്ലാൻ എടുത്തതല്ലാതെ മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ നിന്ന് സ്റ്റാൻഡ്എലോൺ പോളിസി വാങ്ങണമെന്ന് ഓർക്കുക. നിങ്ങളുടെ സ്റ്റാൻഡ്എലോൺ പരിരക്ഷയിലെ വ്യത്യസ്ത ആഡ്-ഓണുകളുടെ സ്വാധീനം കണക്കാക്കാൻ, നിങ്ങൾക്ക് ഉപയോഗിക്കാം ടു വീലർ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ.

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം?

അപകടം, മോഷണം അല്ലെങ്കിൽ മറ്റേതെങ്കിലും ഇൻഷുർ ചെയ്ത ഇവന്‍റ് എന്നിവയുടെ കാര്യത്തിൽ, നിങ്ങൾക്ക് ഒരു സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ടു-വീലർ പോളിസി എങ്ങനെ ക്ലെയിം ചെയ്യാം എന്ന് ഇതാ:
  1. പോലീസിനെ അറിയിച്ച് എഫ്ഐആർ ഫയൽ ചെയ്യുക (ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്).
  2. നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ ഉടൻ അറിയിക്കുക.
  3. ആവശ്യമായ ഡോക്യുമെന്‍റുകൾ ഇൻഷുറർക്ക് സമർപ്പിക്കുക.
  4. തകരാർ വിലയിരുത്തുന്ന സമയത്ത് ഇൻഷുററുടെ സർവേയറുമായി സഹകരിക്കുക.
  5. ക്ലെയിം അംഗീകരിച്ചാൽ, റിപ്പയറുകൾ നെറ്റ്‌വർക്ക് ഗ്യാരേജിൽ ചെയ്യുന്നതാണ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് നൽകുന്നതാണ്.

ബൈക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യുമ്പോൾ ആവശ്യമായ ഡോക്യുമെന്‍റുകളുടെ പട്ടിക

ബൈക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകളുടെ പട്ടിക ഇതാ:
  1. സാധുതയുള്ളതും സജീവവുമായ സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ടു-വീലർ ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റ്.
  2. മോഷണം അല്ലെങ്കിൽ അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ എഫ്ഐആർ.
  3. നിങ്ങളുടെ ബൈക്കിന്‍റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി).
  4. തകരാറിന്‍റെ തെളിവായി ഫോട്ടോകൾ.
  5. നിങ്ങളുടെ ഇൻഷുറർ നിർദേശിക്കുന്ന അധിക ഡോക്യുമെന്‍റുകൾ.

പതിവ് ചോദ്യങ്ങള്‍

എന്താണ് സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസ്? 

അപകടങ്ങൾ, മോഷണം, അഗ്നിബാധ, പ്രകൃതി ദുരന്തങ്ങൾ, മറ്റ് ഇൻഷുർ ചെയ്ത വിപത്തുകൾ എന്നിവ മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് നിങ്ങളുടെ ടു-വീലറിനെ സംരക്ഷിക്കുന്ന പ്രത്യേക പോളിസിയാണ് സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസ്.

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസ് എടുക്കുന്നത് ആരാണ് പരിഗണിക്കേണ്ടത്? 

വിലപ്പെട്ട ബൈക്ക് സ്വന്തമാക്കുന്ന അല്ലെങ്കിൽ തേർഡ്-പാർട്ടി ബാധ്യതയ്ക്ക് പുറമെ അധിക കവറേജ് ആഗ്രഹിക്കുന്ന ആർക്കും സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ഇൻഷുറൻസ് പരിഗണിക്കാം.

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസിന്‍റെ പ്രധാന നേട്ടങ്ങൾ എന്തൊക്കെയാണ്? 

അപകടങ്ങൾ, മോഷണം അല്ലെങ്കിൽ മറ്റ് ഇൻഷുർ ചെയ്ത സംഭവങ്ങൾ എന്നിവയുടെ കാര്യത്തിൽ നിങ്ങളുടെ ബൈക്കിനെ സാമ്പത്തികമായി സംരക്ഷിക്കുന്നു. നിങ്ങളുടെ ബൈക്ക് പരിരക്ഷിക്കപ്പെടുന്നുവെന്ന് അറിയുമ്പോൾ മനസമാധാനം നൽകുന്നു. വിശാലമായ സംരക്ഷണത്തിനായി ആഡ്-ഓൺ പരിരക്ഷകൾ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാം.

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസിനുള്ള പ്രീമിയം എങ്ങനെയാണ് കണക്കാക്കുന്നത്? 

സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ഇൻഷുറൻസിനുള്ള പ്രീമിയം പ്രാഥമികമായി നിങ്ങളുടെ ബൈക്കിന്‍റെ ഇൻഷുർ ചെയ്ത പ്രഖ്യാപിത മൂല്യം (ഐഡിവി), പഴക്കം, ലൊക്കേഷൻ എന്നിവ അനുസരിച്ചാണ് നിർണ്ണയിക്കുന്നത്. കൂടാതെ, നിങ്ങളുടെ ഡ്രൈവിംഗ് ഹിസ്റ്ററിയും തിരഞ്ഞെടുത്ത ആഡ്-ഓൺ പരിരക്ഷകളും പ്രീമിയം തുകയെ സ്വാധീനിക്കും.

എനിക്ക് കോംപ്രിഹെൻസീവ് പോളിസിയിൽ നിന്ന് സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ബൈക്ക് ഇൻഷുറൻസിലേക്ക് മാറാൻ കഴിയുമോ? 

ഉവ്വ്, നിങ്ങളുടെ നിലവിലുള്ള തേർഡ്-പാർട്ടി പോളിസി ഇപ്പോഴും സാധുതയുള്ളതാണെങ്കിൽ നിങ്ങൾക്ക് കോംപ്രിഹെൻസീവ് പോളിസിയിൽ നിന്ന് (തേർഡ്-പാർട്ടിയും ഓൺ ഡാമേജ് പരിരക്ഷയും ഉൾപ്പെടുന്നു) സ്റ്റാൻഡ്എലോൺ ഓൺ ഡാമേജ് ഇൻഷുറൻസിലേക്ക് മാറാവുന്നതാണ്. എന്നിരുന്നാലും, നിർദ്ദിഷ്ട വിവരങ്ങൾക്കായി നിങ്ങളുടെ ഇൻഷുററെ കൺസൾട്ട് ചെയ്ത് നിങ്ങൾക്ക് തടസ്സമില്ലാത്ത തേർഡ്-പാർട്ടി ലയബിലിറ്റി കവറേജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.   *സാധാരണ ടി&സി ബാധകം *ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകളും വ്യവസ്ഥകളും എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വാങ്ങുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക. *മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ സജ്ജീകരിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് ക്ലെയിമുകൾ. ഈ പേജിലെ ഉള്ളടക്കം പൊതുവായതും വിവരദായകവും വിശദീകരണവുമായ ആവശ്യങ്ങൾക്കായി മാത്രം പങ്കിടുന്നതുമാണ്. ഇത് ഇൻ്റർനെറ്റിലെ നിരവധി സെക്കന്‍ററി സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ളതും മാറ്റങ്ങൾക്ക് വിധേയവുമാണ്. ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ദയവായി ഒരു വിദഗ്ധനെ ബന്ധപ്പെടുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്