റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
How can we celebrate Holi safe?
നവംബർ 22, 2021

സുരക്ഷിതവും വർണ്ണാഭവുമായ ഹോളി ആഘോഷിക്കുന്നതിനുള്ള 7 നുറുങ്ങുകൾ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വസന്തം എത്തിച്ചേരുന്നതിന്‍റെയും ശൈത്യകാലം വിടപറയുന്നതിന്‍റെയും ആഘോഷമാണ് വർണ്ണങ്ങളുടെ ഉത്സവമായ ഹോളി. ആഘോഷങ്ങളിൽ പ്രധാനമായും നിറങ്ങൾ ഉപയോഗിച്ച് കളിക്കുക, പാട്ട് പാടുക, നൃത്തം ചെയ്യുക, ഡ്രം അടിക്കുക, മധുര പലഹാരങ്ങൾ ആസ്വദിക്കുക, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കുക എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും പ്രധാന ആഘോഷം സംഗീതവും മധുരപലഹാരങ്ങളും കൈയടക്കുമ്പോൾ, വർണ്ണങ്ങൾ ഹോളിയെ സവിശേഷമാക്കുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകൾ വർണ്ണങ്ങൾ ഉപയോഗിച്ച് കളിക്കുന്നത് ആസ്വദിക്കുന്നു. മുഖങ്ങൾ ശോഭയുള്ള നിറങ്ങൾ കൊണ്ട് വരയ്ക്കുക, വാട്ടർ ഗണ്ണും വെള്ളം നിറച്ച ബലൂണുകളും ഉപയോഗിച്ച് സുഹൃത്തുക്കളുടെ നേർക്ക് ചീറ്റുക തുടങ്ങിയവ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും ആസ്വദിക്കുന്നു. എന്നിരുന്നാലും, ഈ വർണ്ണാഭമായ ഉല്ലാസം അവസാനിക്കുമ്പോൾ, അതുണ്ടാക്കിയ കേടുപാടുകൾ നിങ്ങൾ മനസ്സിലാക്കുന്നു. ഹോളി വർണ്ണങ്ങൾ നിങ്ങളെയും നിങ്ങളുടെ വാഹനങ്ങളെയും ചിലപ്പോൾ നിങ്ങളുടെ വീടിനുള്ളിൽ പോലും അവശേഷിപ്പിക്കുന്ന പാടുകളും കറകളും നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. ഹോളി ആഘോഷിക്കുമ്പോൾ നിങ്ങളുടെ വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളും വാഹനത്തിന്റെ വിലകൂടിയ ഭാഗങ്ങളും തകരുന്നതും പലപ്പോഴും സംഭവിക്കാറുണ്ട്. അതിനാൽ, തകരാറുകളെക്കുറിച്ച് വിഷമിക്കാതെ ഈ വർണ്ണാഭമായ ഉത്സവം ആഘോഷിക്കാൻ നിങ്ങളെ സഹായിക്കുന്ന ചില സുരക്ഷാ നുറുങ്ങുകൾ ഇതാ.

ഹോളി ആഘോഷവേളയിൽ നിങ്ങളുടെ വീടും അതിലെ വസ്തുക്കളും സംരക്ഷിക്കാനുള്ള നുറുങ്ങുകൾ

  • നിങ്ങളുടെ വീടിന്‍റെ അകത്തും പുറത്തും ആന്‍റി-സ്റ്റെയ്ൻ വാർണിഷ് പ്രയോഗിക്കുക.
  • ചില കാരണങ്ങളാൽ ആഘോഷം നിങ്ങളുടെ വീടിനുള്ളിൽ ആണെങ്കിൽ, നിങ്ങളുടെ ഫർണിച്ചറുകൾ പഴയ ബെഡ് ഷീറ്റുകൾ കൊണ്ട് മൂടുകയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ പ്രത്യേകമായൊരു മുറിയിൽ സൂക്ഷിക്കുകയും ചെയ്യുക.
  • ഡോർ നോബുകളിൽ എണ്ണ അല്ലെങ്കിൽ വാസ്‌ലൈൻ പ്രയോഗിക്കുക അതിനാൽ ആഘോഷത്തിന് ശേഷം നിങ്ങൾക്ക് എളുപ്പത്തിൽ നിറങ്ങൾ നീക്കം ചെയ്യാം.
  • ആഘോഷങ്ങൾ കഴിഞ്ഞാൽ, ബാത്ത്റൂമിൽ നിന്ന് സ്വയം വൃത്തിയാക്കുന്നത് ഒഴിവാക്കുക, പകരം ബാൽക്കണി അല്ലെങ്കിൽ ഗാർഡൻ എന്നിവടങ്ങളിൽ നിങ്ങളുടെ കളറുകൾ കഴുകുക.
  • തറയിൽ കറകൾ ഒഴിവാക്കാൻ നിങ്ങളുടെ വീടിന്‍റെ തറയിൽ ന്യൂസ്പേപ്പർ നിരത്തുക.

ഹോളി വേളയിൽ നിങ്ങളുടെ വാഹനങ്ങൾ സംരക്ഷിക്കാനുള്ള നുറുങ്ങുകൾ

  • ഹോളി വർണ്ണങ്ങൾ കാരണം വാഹനത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ പെയിന്‍റ് ചെയ്ത എല്ലാ ഭാഗങ്ങളിലും വാക്സ് പോളിഷ് പ്രയോഗിക്കുക.
  • ആ ദിവസം നിങ്ങൾ വാഹനം ഉപയോഗിക്കുന്നില്ലെങ്കിൽ, വർണ്ണാഭമായ ആഘോഷവേളയിൽ അതിൽ കറ ഏൽക്കാതെ സൂക്ഷിക്കാൻ വാഹനം മൂടിയിടുന്നു എന്ന് ഉറപ്പാക്കുക.
  • ആ ദിവസം നിങ്ങൾ നിങ്ങളുടെ വാഹനം ഉപയോഗിക്കുകയാണെങ്കിൽ, തെന്നുന്ന റോഡുകളിൽ സ്കിഡ്ഡിംഗ് കാരണം അപകടം ഒഴിവാക്കാൻ ശ്രദ്ധാപൂർവ്വം വാഹനം ഓടിക്കുക.
  • നിങ്ങളുടെ കാറിന്‍റെ പെയിന്‍റിന് തകരാർ വരുത്താവുന്ന ഡിറ്റർജന്‍റിന് പകരം നിങ്ങളുടെ കാർ വൃത്തിയാക്കാൻ കാർ ഷാംപൂ ഉപയോഗിക്കുക.
  • നിങ്ങളുടെ ഫോർ-വീലറിന്‍റെ ഇന്‍റീരിയറുകൾ സംരക്ഷിക്കാൻ പഴയ കർട്ടനുകളും ടവ്വലുകളും ഉപയോഗിക്കുക.

ഹോളി വേളയിൽ നിങ്ങളുടെ ചർമ്മത്തെ സംരക്ഷിക്കാനുള്ള നുറുങ്ങുകൾ

  • വർണ്ണങ്ങൾ ഉപയോഗിച്ച് കളിക്കുന്നതിന് മുമ്പ് ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ പ്രയോഗിക്കുക.
  • കെമിക്കൽ കളറുകൾക്ക് പകരം സ്കിൻ-ഫ്രണ്ട്‌ലിയും ഓർഗാനിക് കളറുകളും ഉപയോഗിച്ച് ഹോളി ആഘോഷിക്കുക.
  • നിങ്ങളുടെ ചർമ്മവുമായി വർണ്ണങ്ങളുടെ നേരിട്ടുള്ള കോണ്ടാക്ട് കുറയ്ക്കുന്നതിന് നിങ്ങളുടെ മുഴുവൻ ശരീരത്തെയും പരിരക്ഷിക്കുന്ന വസ്ത്രങ്ങൾ ധരിക്കുക.
  • വർണ്ണങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാൻ മോയിസ്ചറൈസർ ഉപയോഗിക്കുക.
  • നിങ്ങളുടെ ചർമ്മത്തെയും നഖങ്ങളെയും സംരക്ഷിക്കുന്നതിന് ശരീരത്തിലുടനീളം കട്ടികൂടിയ സൺസ്ക്രീനും നെയിൽ പോളിഷും ഉപയോഗിക്കാം.
നിങ്ങളെയും നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കളെയും സംരക്ഷിക്കാൻ നിങ്ങൾ ഈ മുൻകരുതലുകൾ എടുക്കുമ്പോൾ, ഏറ്റവും അനുയോജ്യമായ ഇൻഷുറൻസ് പോളിസി വാങ്ങി നിങ്ങളുടെ സാമ്പത്തികം സുരക്ഷിതമാക്കാൻ തിരഞ്ഞെടുക്കാനും ഞങ്ങൾ ശുപാർശ ചെയ്യുന്നു.

ഇനി നിങ്ങളുടെ ഊഴം

ബജാജ് അലയൻസിന്‍റെ കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ് പോളിസി ക്കൊപ്പം നിങ്ങളുടെ കാറിന് പരിരക്ഷ ലഭിക്കും, ഹോളി ആഘോഷ വേളയിൽ നിങ്ങളുടെ കാറിന് തകരാർ സംഭവിച്ചാൽ നിങ്ങൾ വഹിക്കേണ്ടി വരുന്ന ഫൈനാൻഷ്യൽ ബാധ്യത കൈകാര്യം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും. ഹോളി ആഘോഷിക്കുമ്പോൾ നിങ്ങളുടെ വീടിന്‍റെ ഘടനയും വസ്തുവകകളും നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ പരിരക്ഷിക്കാവുന്ന ബജാജ് അലയൻസിന്‍റെ ഹോം ഇൻഷുറൻസ് പോളിസിയും നിങ്ങൾ സ്വന്തമാക്കേണ്ടതുണ്ട്. കൂടാതെ ബജാജ് അലയൻസിൽ നിന്നുള്ള ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങൾ അടിയന്തിര മെഡിക്കൽ സാഹചര്യം നേരിടേണ്ടിവരുകയാണെങ്കിൽ ആവശ്യമായ സംരക്ഷണം നേടാൻ സഹായിക്കും. നിങ്ങൾക്കെല്ലാവർക്കും സുരക്ഷിതവും വർണ്ണാഭവുമായ ഹോളി ആശംസിക്കുന്നു

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്