റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Tips to avoid car theft
സെപ്‌തംബർ 14, 2020

കാർ മോഷണം വിജയകരമായി തടയുന്നതിനുള്ള ഉപായങ്ങള്‍

ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ മിക്ക രാജ്യങ്ങളിലും കാർ മോഷണം ഒരു വലിയ പ്രശ്നമാണ്. എന്നാൽ, കാർ തിരികെ കിട്ടിയാലും അത് മോഷ്ടിക്കപ്പെട്ട അതേ കണ്ടീഷനില്‍ ആയിരിക്കില്ല എന്നതാണ് അതിലും വലിയ പ്രശ്നം. അതിനാൽ, നിങ്ങൾ രണ്ട് സാഹചര്യങ്ങൾക്ക് സജ്ജമായിരിക്കണം - ഒന്നുകിൽ കാർ തിരികെ ലഭിച്ചില്ലെന്ന് വരാം, അല്ലെങ്കിൽ തിരികെ കിട്ടിയാലും സ്റ്റീരിയോ, സൈഡ് മിററുകൾ, റിമുകൾ, ടയറുകൾ, ലൈസൻസ് പ്ലേറ്റുകൾ മുതലായ ചില പ്രധാന പാര്‍ട്ട്സ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. ഇന്ത്യയിൽ, നഗരങ്ങളിലെ മിക്കവരും വീടിന് പുറത്ത് വഴിയോരങ്ങളിലാണ് കാര്‍ പാര്‍ക്ക് ചെയ്യാറുള്ളത്, അത് സുരക്ഷിതമല്ല. പാർക്കിങ്ങിന് സ്ഥലം ഇല്ലാത്തതിനാല്‍ ചിലര്‍ വീട്ടിൽ നിന്ന് കിലോമീറ്റർ മാറിയാണ് കാര്‍ പാർക്ക് ചെയ്യുക. ഇത് കവര്‍ച്ചക്കാര്‍ക്ക്/ കുറ്റവാളികൾക്ക് കാർ മോഷ്ടിക്കാനുള്ള അവസരമാണ് നൽകുക. കാർ മോഷ്ടിക്കപ്പെടാതിരിക്കാൻ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഇതാ:
  • എല്ലായ്പ്പോഴും കാർ ലോക്ക് ചെയ്യുക – നിങ്ങൾ പുറത്തിറങ്ങുമ്പോള്‍ കാർ ലോക്ക് ചെയ്യുന്നത് ശീലമാക്കുക. അധികം അകലെയല്ലെങ്കില്‍ കാർ ലോക്ക് ചെയ്തില്ലെങ്കിലും കുഴപ്പമില്ലെന്ന് കരുതരുത്. കാർ ലോക്ക് ചെയ്യാതെയും ദീർഘനേരം ശ്രദ്ധിക്കാതെയും ഇടുന്നത് സുരക്ഷിതമല്ല. സാധ്യമെങ്കിൽ, വെളിച്ചം ഉള്ളിടത്ത് കാര്‍ പാർക്ക് ചെയ്യുക, ഇറങ്ങിയാലുടന്‍ അത് ലോക്ക് ചെയ്യുക.
  • ലോക്കുകൾ പരിശോധിക്കുക – കാറില്‍ നിന്ന് പുറത്ത് കടന്നാലുടന്‍ ലോക്ക് ചെയ്യുക, കാർ ട്രങ്ക് ഉൾപ്പെടെ എല്ലാ ഡോറുകളുടെയും ലോക്ക് പരിശോധിച്ച് ഉറപ്പ് വരുത്തുക. ഒപ്പം, കാറിന്‍റെ എല്ലാ വിൻഡോകളും റോൾ അപ്പ് ചെയ്തിട്ടുണ്ടോ എന്നും ഭദ്രമാണോയെന്നും നോക്കുക.
  • കാറിനുള്ളിൽ വിലപ്പെട്ട വസ്തുക്കൾ വെയ്ക്കരുത് – കാറിനുള്ളിലെ വിലപ്പെട്ട വസ്തുക്കള്‍ വില്‍ക്കാമെന്ന് മോഷ്ടാക്കള്‍ കരുതുന്നതു കൊണ്ടാണ് കാര്‍ മോഷണം നടക്കുന്നത്. അതിനാല്‍, പുറത്തിറങ്ങി പെട്ടെന്ന് എന്തെങ്കിലും വാങ്ങാനാണെങ്കിലും ആഭരണം, ക്യാഷ്, ലാപ്‍ടോപ്പ് മുതലായ വിലപിടിപ്പുള്ള സാധനങ്ങളൊന്നും ഉള്ളില്‍ വെച്ച് പോകാതിരിക്കുക. കാറിനുള്ളില്‍ വെച്ചിട്ട് പോകേണ്ടി വന്നാല്‍, അത് പുറത്ത് നിന്ന് കാണാന്‍ സാധിക്കാത്ത വിധം നന്നായി മറച്ച് വെക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
  • ഡോക്യുമെന്‍റുകൾ കൈവശം കരുതുക – ഡ്രൈവിംഗ് ലൈസൻസ്, കാറിന്‍റെ രജിസ്ട്രേഷൻ (ആര്‍സി), കാറിന്‍റെ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ, കാറിനുള്ളില്‍ എക്സ്ട്രാ കീകൾ എന്നിവ മറക്കരുത്. ഈ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്താന്‍ കഴിയും എന്നതിനാല്‍ പോലീസിന് മോഷ്ടാക്കളെ പിടിക്കാന്‍ ബുദ്ധിമുട്ടാകും. എപ്പോഴും ഒറിജിനലുകൾ കൈവശം കരുതുക.
  • ആന്‍റി-തെഫ്റ്റ് ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യുക – കാറുകളില്‍ ആന്‍റി-തെഫ്റ്റ് സിസ്റ്റങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നത് കാർ മോഷണം തടയാൻ സഹായിക്കും. ആന്‍റി-തെഫ്റ്റ് ഡിവൈസിന് കാർ മോഷ്ടിക്കപ്പെടാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. ടെലിമാറ്റിക്സ് ഡിവൈസുകൾ, ഡാഷ്-ക്യാംസ്, ആന്‍റി-തെഫ്റ്റ് അലാറം സിസ്റ്റങ്ങൾ, സ്റ്റിയറിംഗ് വീൽ ലോക്കുകൾ, ഇലക്ട്രോണിക് ഇമ്മൊബിലൈസറുകൾ തുടങ്ങിയ വിവിധ തരം ആന്‍റി-തെഫ്റ്റ് ഡിവൈസുകൾ എന്നിങ്ങനെ കാറിനെ കള്ളന്മാരിൽ നിന്ന് സുരക്ഷിതമാക്കാൻ കഴിയുന്ന വിവിധ തരം ആന്‍റി-തെഫ്റ്റ് ഡിവൈസുകൾ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഒപ്പം, ഡിസ്‌ക്കൗണ്ട്‌ നേടാം ഇതിൽ; കാർ ഇൻഷുറൻസ് പ്രീമിയം , നിങ്ങളുടെ കാറിൽ ഏതെങ്കിലും ആന്‍റി-തെഫ്റ്റ് ഡിവൈസ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ.
നിങ്ങളുടെ കാർ മോഷ്ടിക്കപ്പെടാതിരിക്കാൻ ഈ ടിപ്സ് ഉപയോഗിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾ വാങ്ങാനും തിരഞ്ഞെടുക്കണം കോംപ്രിഹെന്‍സീവ് കാർ ഇൻഷുറൻസ് പോളിസി, അങ്ങനെ കാർ മോഷണം പോകുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ, ക്ലെയിം ചെയ്യാനും ഉണ്ടായേക്കാവുന്ന സാമ്പത്തിക ഭാരം കൈകാര്യം ചെയ്യാനും കഴിയും. നിങ്ങൾ വാങ്ങണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു, മതിയായ കാർ ഇൻഷുറൻസ് പോളിസിയിലെ ആഡ്-ഓണുകൾ കീ, ലോക്ക് റീപ്ലേസ്മെന്‍റ് പരിരക്ഷ പോലുള്ളവ, അതിനാൽ നിങ്ങളുടെ കാറിന് മെച്ചപ്പെട്ട കവറേജ് ലഭിക്കും.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്