റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Two Wheeler Insurance Third Party Prices
ഏപ്രിൽ 15, 2021

ടു വീലർ ഇൻഷുറൻസ് തേർഡ് പാർട്ടി നിരക്ക് കണക്കാക്കൽ

നിയമപരമായി ഡ്രൈവിംഗ് ചെയ്യാന്‍ വേണ്ട ഒരു നിർബന്ധിത പോളിസിയാണ് തേർഡ് പാർട്ടി ഇൻഷുറൻസ് പ്ലാൻ. നിർഭാഗ്യകരമായ ഒരു അപകടം സംഭവിക്കുമ്പോൾ, തേർഡ് പാർട്ടി പ്രോപ്പർട്ടിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ, ഇരയുടെ ശാരീരിക പരിക്കുകൾ അല്ലെങ്കിൽ മരണം എന്നിവ പോളിസിക്ക് കീഴിൽ വരുന്നു. ഇൻഷുറർ തേർഡ് പാർട്ടിക്ക് നഷ്ടപരിഹാരം നൽകും, അതിന്‍റെ സാമ്പത്തിക ഭാരം നിങ്ങൾ വഹിക്കേണ്ടതില്ല. എന്നാൽ ഓരോ വാഹനത്തിനും ഒരേ തേർഡ് പാർട്ടി ബൈക്ക് ഇൻഷുറൻസ് നിരക്ക് ലഭിക്കുമോ? അതിനാൽ, ഈ ചോദ്യം പര്യവേക്ഷണം ചെയ്ത് പ്ലാനിന്‍റെ കൂടുതൽ വിശദാംശങ്ങൾക്കൊപ്പം ടു വീലര്‍ ഇൻഷുറൻസ് തേർഡ് പാർട്ടി വില എങ്ങനെ തീരുമാനിക്കുമെന്ന് മനസിലാക്കാം.   തേര്‍ഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സില്‍ പരിരക്ഷിക്കപ്പെടുന്നത് എന്താണ്? ഇൻഷുറൻസ് ദാതാവിൽ പരിരക്ഷിക്കപ്പെടുന്ന ചില പ്രധാന കാര്യങ്ങള്‍ ഇതാ:   തേര്‍ഡ് പാര്‍ട്ടിയുടെ ശാരീരിക പരിക്കുകള്‍ അല്ലെങ്കില്‍ മരണം അപകടം കാരണം, ഒരു തേര്‍ഡ് പാര്‍ട്ടിക്ക് ശാരീരിക പരിക്കുകള്‍ ഉണ്ടാകുകയോ മരണം സംഭവിക്കുകയോ ചെയ്യാം. ഈ സാഹചര്യത്തിൽ, ഇരയുടെ ചികിത്സയ്ക്കായി നിങ്ങൾ പണമടയ്ക്കണം അല്ലെങ്കിൽ മരണത്തിന് നഷ്ടപരിഹാരം നല്‍കണം. എന്നാൽ ഒരു തേർഡ് പാർട്ടി പ്ലാനിൽ, നിങ്ങളുടെ ഇൻഷുറൻസ് ദാതാവ് സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നു, അതിനാൽ, നിങ്ങൾ കൈയില്‍ നിന്ന് പണം നല്‍കേണ്ടതില്ല.   തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി നഷ്ടം നിങ്ങളുടെ വാഹനം തേർഡ് പാർട്ടിയുടെ വാഹനം പോലുള്ള പ്രോപ്പർട്ടിയിലേക്ക് ഇടിച്ച് നഷ്ടമോ തകരാറോ സംഭവിച്ചാല്‍, തേർഡ് പാർട്ടി ഇൻഷുറൻസ് നിങ്ങളെ സുരക്ഷിതമാക്കുന്നു. തകരാറിന്‍റെ ചെലവ് ഇൻഷുറർ വഹിക്കും, ഇരയായവർക്ക് ശരിയായ നഷ്ടപരിഹാരം ലഭിക്കും. അത്തരം തകരാറുകൾക്ക് പരിരക്ഷ നൽകാൻ രൂ. 7.5 ലക്ഷത്തിന്‍റെ പരിധി നിര്‍ണയിച്ചിട്ടുണ്ട്.   പോളിസി ഉടമയുടെ (റൈഡർ) മരണം പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയ്ക്ക് കീഴില്‍ അപകട മരണവും തേർഡ് പാർട്ടി ഇൻഷുറൻസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്, എല്ലാ റൈഡർമാർക്കും നിർബന്ധമാണ്. അതിനാൽ, ഒരു നിർഭാഗ്യകരമായ അപകടം റൈഡറിന്‍റെ മരണത്തിന് ഇടയാക്കിയാല്‍, നോമിനിക്ക് നഷ്ടപരിഹാരം ലഭിക്കും. കവറേജ് തുക കുറഞ്ഞത് രൂ. 15 ലക്ഷം ആയിരിക്കണം.   പോളിസി ഉടമയുടെ (റൈഡർ) വൈകല്യം ഒരു അപകടം കാരണം റൈഡർക്ക് സ്ഥിര വൈകല്യം ഉണ്ടായാല്‍, ഇൻഷുറൻസ് ദാതാവ് സഹായിക്കും. പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയ്ക്ക് കീഴിലുള്ള നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി പോളിസി നഷ്ടപരിഹാരം നല്‍കും.   നിർബന്ധിത ദീർഘകാല തേർഡ് പാർട്ടി ഇൻഷുറൻസ് പ്ലാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) പ്രകാരം, പുതിയ ബൈക്കുകള്‍ക്കും 1 സെപ്റ്റംബർ 2018 ന് ശേഷം വാങ്ങിയ കാറുകള്‍ക്കും ദീർഘകാല തേർഡ് പാർട്ടി പരിരക്ഷ എടുക്കണം. കുറഞ്ഞത് അഞ്ച് വർഷത്തെ തേർഡ് പാർട്ടി ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് ഇപ്പോൾ നിർബന്ധമാണ്. അതിനാൽ, അഞ്ച് വർഷത്തെ കവറിനുള്ള പ്രീമിയം തുക നിങ്ങൾ മുൻകൂറായി അടയ്‌ക്കേണ്ടിവരും, കൂടാതെ ഒരു ഘടകവും ഇത് തന്നെയായിരിക്കും ഇതിന്‍റെ; ടു വീലർ ഇൻഷുറൻസ് നിരക്കുകള്‍ കോംപ്രിഹെന്‍സീവ് പോളിസികൾക്കുള്ളത്. എന്നാൽ നിങ്ങൾക്ക് കോംപ്രിഹെൻസീവ് ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത് തേർഡ് പാർട്ടി ഘടകത്തിന് മാത്രമേ ബാധകമാകൂ, ഓൺ ഡാമേജിൽ (ഒഡി) അല്ല. ഈ നിയമം അവരുടെ ഇൻഷുറൻസ് പ്ലാൻ പുതുക്കാൻ ആഗ്രഹിക്കുന്ന പഴയ പോളിസി ഉടമകളെ ബാധിക്കുന്നില്ല, പുതിയ വാഹന ഉടമകൾക്ക് മാത്രം ബാധകം.   ടു വീലർ ഇൻഷുറൻസ് തേർഡ് പാർട്ടി നിരക്ക് എങ്ങനെ കണക്കാക്കുന്നു? ടു വീലറിന്‍റെ എഞ്ചിൻ ശേഷിയെ അടിസ്ഥാനമാക്കി ബൈക്ക് ഇൻഷുറൻസ് 3rd പാർട്ടി നിരക്ക് നിർണ്ണയിക്കുന്നു. അതിനാൽ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട ടു വീലർ തേർഡ് പാർട്ടി ഇൻഷുറൻസ് വിലയുടെ ഒരു ലിസ്റ്റ് ഇതാ:  
തേര്‍ഡ് പാര്‍ട്ടി ബൈക്ക് ഇന്‍ഷുറന്‍സ് നിരക്ക്
എഞ്ചിൻ ശേഷി 2018-19 2019-20
ശേഷി 75സിസി-ല്‍ കുറവ് INR 427 INR 482
75cc മുതൽ 150cc വരെ INR 720 INR 752
150cc മുതൽ 350cc വരെ INR 985 INR 1193
350സിസി-ൽ കൂടുതൽ INR 2323 INR 2323
  2019-2020 വർഷത്തെ തേർഡ് പാർട്ടി ബൈക്ക് ഇൻഷുറൻസ് നിരക്ക് ഐആര്‍ഡിഎഐ അറിയിച്ച പ്രകാരം 31 മാർച്ച് 2020 ന് അപ്പുറത്തേക്ക് നീട്ടി. 2020-21 സാമ്പത്തിക വർഷത്തേക്ക്, അതായത് FY2020-21 ല്‍ ഇത് വർദ്ധിപ്പിക്കില്ല. ബൈക്ക് വിലയ്ക്കുള്ള 3rd പാർട്ടി ഇൻഷുറൻസ് എങ്ങനെ സെറ്റ് ചെയ്യുന്നുവെന്നും, നടപ്പ് നിരക്ക് എന്താണെന്നും നിങ്ങള്‍ക്ക് അറിയാം, നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുന്നതിന് അനുയോജ്യമായ ഇൻഷുറൻസ് പ്ലാൻ എടുക്കാം. ബജാജ് അലയൻസിൽ, നിങ്ങളുടെ വീടിന്‍റെ സൗകര്യങ്ങളിൽ ഇരുന്ന് കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിന്‍റെ സഹായത്തോടെ നിങ്ങൾക്ക് പോളിസി എടുക്കാം. എന്നാൽ വാഹനത്തിന് പ്രീമിയം ചെലവിന്‍റെ എസ്റ്റിമേറ്റ് ലഭിക്കുന്നതിന്, നിങ്ങൾക്ക് ഉപയോഗിക്കാം ടു വീലർ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ തടസ്സങ്ങള്‍ ഇല്ലാതെ. ഇത് പോളിസികള്‍ എളുപ്പത്തിൽ താരതമ്യം ചെയ്യാനും താങ്ങാനാവുന്ന പ്രീമിയം നിരക്ക് നേടാനും നിങ്ങളെ സഹായിക്കും!  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്