ഇംഗ്ലണ്ട്

Claim Assistance
Get In Touch
taxi insurance guide
മാർച്ച്‎ 24, 2023

കാർ ഇൻഷുറൻസിനുള്ള ടയർ പ്രൊട്ടക്ട് കവറേജ്

വാങ്ങൽ ഓൺലൈൻ കാർ ഇൻഷുറൻസ് താരതമ്യേന ലളിതമായ ഒരു പ്രക്രിയയാണ്, ഇക്കാലത്ത് മിക്ക കാർ ഉടമകൾക്കും നന്നായി അറിയാം. തേർഡ് പാർട്ടി കാർ ഇൻഷുറൻസ് എങ്ങനെ നിർബന്ധമാണെന്ന് അവരിൽ മിക്കവർക്കും അറിയാം, അതേസമയം ഒരു കോംപ്രിഹെൻസീവ് പോളിസിക്ക് കൂടുതൽ പ്രതികൂല സാധ്യതകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ കഴിയും. എന്നിരുന്നാലും, നിങ്ങളുടെ കോംപ്രിഹെൻസീവ് പോളിസിയിൽ നിന്ന് കൂടുതൽ ആഗ്രഹിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആഡ്-ഓണുകൾ തിരഞ്ഞെടുക്കാം. അത്തരത്തിലുള്ള ഒരു ആഡ്-ഓണാണ് ടയർ പ്രൊട്ടക്ട് പരിരക്ഷ. അവയ്ക്ക് ഒരു അപകടത്തിലോ പോളിസി പരിരക്ഷിക്കുന്ന മറ്റേതെങ്കിലും സാഹചര്യത്തിലോ തകരാർ സംഭവിക്കുമ്പോൾ നിങ്ങളുടെ ടയറുകൾക്ക് സംരക്ഷണം ഓഫർ ചെയ്യുന്ന ഒരു തരം പരിരക്ഷയാണിത്. ടയർ പ്രൊട്ടക്ട് പോലുള്ള ആഡ്-ഓണുകൾക്ക് നിങ്ങളുടെ പ്രീമിയം തുക വർദ്ധിപ്പിക്കാനാകും. അതിനാൽ, നിങ്ങൾ വാങ്ങുന്നതിന് മുമ്പ്, നിങ്ങൾ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക ഓൺലൈൻ കാർ ഇൻഷുറൻസ് കാൽക്കുലേറ്റർ ചെലവ് സംബന്ധിച്ച ഒരു ധാരണ മുൻകൂട്ടി ലഭിക്കുന്നതിന്. കൂടാതെ, നിങ്ങൾക്ക് അത് വാങ്ങുന്നതിന് മുമ്പ് ഈ പരിരക്ഷയുടെ ഓഫറുകൾ ശരിയായി മനസ്സിലാക്കേണ്ടത് പ്രധാനമാണ്. എപ്പോൾ, എന്തിന് വേണ്ടി ക്ലെയിം ചെയ്യണം എന്നറിയാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

ടയർ പ്രൊട്ടക്ട് പരിരക്ഷ എന്നാൽ എന്താണ്?

നിങ്ങളുടെ കാറിന്‍റെ മറ്റേതൊരു പ്രധാന ഭാഗത്തേയും പോലെ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ള കാറിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് ടയറുകൾ. നിങ്ങളുടെ കാറിന് അപകടം സംഭവിക്കുകയാണെങ്കിൽ, നിങ്ങളുടെ ടയറുകൾക്കും തകരാർ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അനുയോജ്യമായ ഒരു സാഹചര്യത്തിൽ, നിങ്ങളുടെ കാർ അപകടത്തിൽപ്പെട്ടതിന് ശേഷമുള്ള അറ്റകുറ്റപ്പണികളുടെ ചെലവ് കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങൾക്ക് കോംപ്രിഹെൻസീവ് കവറേജ് ഉണ്ടായിരിക്കും. എന്നിരുന്നാലും, റെഗുലർ കോംപ്രിഹെൻസീവ് കവറേജ് നിങ്ങളുടെ കാർ ടയറുകൾക്ക് പരിരക്ഷ നൽകുന്നില്ല. അതിനാൽ, നിങ്ങളുടെ ടയറുകൾക്ക് ഒരു അപകടത്തിൽ കേടുപാടുകൾ സംഭവിച്ചാൽ, റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ പോക്കറ്റിൽ നിന്ന് പണം ചെലവഴിക്കേണ്ടതുണ്ട്. ഇവിടെയാണ് ടയർ പ്രൊട്ടക്ട് പരിരക്ഷ സഹായകരമാകുന്നത്. ഇത് നിങ്ങൾക്കൊപ്പം വാങ്ങാവുന്ന ഒരു ആഡ്-ഓൺ പരിരക്ഷയാണ് കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസി. ഈ ആഡ്-ഓണിന്‍റെ ഏക ഉദ്ദേശ്യം നിങ്ങളുടെ ടയറുകൾക്ക് കവറേജ് ലഭിക്കുക എന്നതാണ്. പോളിസി പരിരക്ഷിക്കുന്ന ഒരു സംഭവത്തിൽ തകരാർ സംഭവിക്കുന്ന സാഹചര്യത്തിൽ ടയർ റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ചെലവ് വഹിക്കാൻ ഇത് നിങ്ങളെ സഹായിക്കും. ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ ടയർ റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റിന്‍റെ ലേബർ ചാർജുകളും പോളിസി പരിരക്ഷിക്കും.

ടയർ പ്രൊട്ടക്ട് പരിരക്ഷയിലെ ഉൾപ്പെടുത്തലുകൾ

ആഡ്-ഓണുകൾ ഉൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള പോളിസി വാങ്ങുന്നതിന് മുമ്പ്, പോളിസി എന്താണ് പരിരക്ഷിക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഇൻഷുറൻസ് ദാതാക്കൾ ഓഫർ ചെയ്യുന്നതിനെ അടിസ്ഥാനമാക്കി പോളിസികളിലുടനീളം വിശദാംശങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, ടയർ പ്രൊട്ടക്റ്റ് പരിരക്ഷയുടെ പൊതുവായ ചില ഉൾപ്പെടുത്തലുകൾ ഇതാ.
  1. കേടായ ടയറുകൾ പുതിയത് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കൽ
  2. റീഫിറ്റിംഗ്, റീബാലൻസിംഗ് ഉൾപ്പെടെ, ടയറുകളുടെ റീപ്ലേസ്മെന്‍റിനോ റിപ്പയറിനോ ബാധകമായ ചെലവുകൾ.
  3. ടയറുകൾ കൂടുതൽ ഉപയോഗത്തിന് അനുയോജ്യമല്ലാതാക്കുന്ന തരത്തിൽ ട്യൂബുകളിലുള്ള എന്തെങ്കിലും കേടുപാടുകൾ തീർക്കുന്നതിനുള്ള ചെലവ്. പൊട്ടിയ ടയറുകൾ, കീറിയ ടയറുകൾ പോലുള്ള സാഹചര്യങ്ങൾ ഇതിൽ ഉൾപ്പെടാം.
അത്തരം പോളിസികൾ ഓഫർ ചെയ്യുന്ന പരമാവധി കവറേജ് കാലയളവ് നാല് വർഷമാണ്, അതിന് ശേഷം അവ പുതുക്കേണ്ടതുണ്ട്. സാധാരണയായി, ഒരു വർഷത്തെ കുറഞ്ഞ കാലയളവിലേക്ക് നിങ്ങൾക്ക് ഈ തരത്തിലുള്ള കാർ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാം.

ടയർ പ്രൊട്ടക്ട് പരിരക്ഷ ഒഴിവാക്കലുകൾ

ഉൾപ്പെടുത്തലുകൾ മനസ്സിലാക്കുന്നത് പോലെ പ്രധാനമാണ് നിങ്ങളുടെ പോളിസിയിലെ ഒഴിവാക്കലുകളും മനസ്സിലാക്കുക എന്നത്. ഈ തരത്തിലുള്ള പോളിസിയുടെ ചില ഒഴിവാക്കലുകൾ നമുക്ക് നോക്കാം.
  1. പഞ്ചർ ടയറുകൾ റിപ്പയർ ചെയ്യുന്നതിനുള്ള ചെലവ്
  2. ആളുകളോ ലഗേജുകളോ ഉപയോഗിച്ച് കാർ ഓവർലോഡ് ചെയ്യുന്നതുമൂലം കേടായ ടയറുകൾ നന്നാക്കുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ ഉള്ള ചെലവ്
  3. മോഷണം അല്ലെങ്കിൽ മനപ്പൂര്‍വ്വം നാശനഷ്ടം വരുത്തുന്ന സാഹചര്യം (ഉദാഹരണത്തിന്, ആരെങ്കിലും നിങ്ങളുടെ ടയറുകൾ പൊട്ടിക്കുക)
  4. നിങ്ങളുടെ കാർ, റേസ് അല്ലെങ്കിൽ റാലിയിൽ ഉപയോഗിക്കുന്നതിനാൽ സംഭവിച്ച നാശനഷ്ടങ്ങൾക്കുള്ള റിപ്പയർ ചെലവ്
  5. അംഗീകൃതമല്ലാത്ത ഗാരേജ് വഴി നടത്തിയ ഏതെങ്കിലും സർവ്വീസ്
  6. നിർമ്മാണ തകരാർ കാരണം ഉണ്ടാകുന്ന ഏതെങ്കിലും റിപ്പയറുകൾ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് ആവശ്യകതകൾ
  7. അലൈൻമെന്‍റ്, ബാലൻസിംഗ് പോലുള്ള റെഗുലർ ടയർ സർവ്വീസിംഗ്
ഇവ ചില സാധാരണ ഒഴിവാക്കലുകളാണ്. ഇൻഷുറൻസ് ദാതാവ് ഓഫർ ചെയ്യുന്നതിന്‍റെ അടിസ്ഥാനത്തിൽ, പോളിസിക്ക് കൂടുതൽ ഒഴിവാക്കലുകൾ ഉണ്ടായിരിക്കാം, അല്ലെങ്കിൽ അവയിൽ കുറവ് ഉണ്ടായിരിക്കാം. നിങ്ങൾ പർച്ചേസ് നടത്തുന്നതിന് മുമ്പ് പോളിസിയുടെ വിശദാംശങ്ങൾ പരിശോധിക്കുന്നത് അനുയോജ്യമാണ്.

നിങ്ങൾ ടയർ പ്രൊട്ടക്ട് പരിരക്ഷ വാങ്ങണോ?

ഒരു ടയർ പ്രൊട്ടക്റ്റ് പരിരക്ഷ ആർക്കും വാങ്ങാം, കാരണം ഇത് നിങ്ങളുടെ ടയറുകൾ സംരക്ഷിക്കാൻ നിങ്ങളെ അനുവദിക്കും, ഒരുപക്ഷേ നാമമാത്രമായ ചെലവിൽ. എന്നിരുന്നാലും, ഈ തരത്തിലുള്ള ആഡ്-ഓൺ പരിരക്ഷ നിങ്ങൾ തീർച്ചയായും പരിഗണിക്കേണ്ട ചില സാഹചര്യങ്ങൾ ഇനിപ്പറയുന്നവയാണ്.
  1. പർവതങ്ങൾ, പാറകൾ നിറഞ്ഞ റോഡുകൾ മുതലായവ പോലുള്ള പരുക്കൻ ഭൂപ്രദേശങ്ങളിലാണ് നിങ്ങൾ താമസിക്കുന്നത് അല്ലെങ്കിൽ വാഹനമോടിക്കുന്നതെങ്കിൽ
  2. നിങ്ങൾ പതിവായി നിങ്ങളുടെ കാർ ഉപയോഗിക്കുകയാണെങ്കിൽ
  3. നിങ്ങൾ പലപ്പോഴും ദീർഘദൂരം യാത്ര ചെയ്യുകയാണെങ്കിൽ

എനിക്ക് എങ്ങനെ ടയർ പ്രൊട്ടക്ട് പരിരക്ഷ വാങ്ങാനാകും?

ടയർ പ്രൊട്ടക്റ്റ് പരിരക്ഷ വാങ്ങാൻ കഴിയില്ലെന്ന് ഓർക്കുക തേര്‍ഡ്-പാര്‍ട്ടി കാര്‍ ഇന്‍ഷുറന്‍സ്, എന്നാൽ കോംപ്രിഹെൻസീവ് പോളിസിയിൽ മാത്രം. പോളിസി നന്നായി മനസ്സിലാക്കിക്കഴിഞ്ഞാൽ, അതിന് നിങ്ങൾ എത്ര തുക നൽകേണ്ടിവരുമെന്ന് അറിയാൻ ഒരു ഓൺലൈൻ കാർ ഇൻഷുറൻസ് കാൽക്കുലേറ്റർ ഉപയോഗിക്കുക. തുടർന്ന്, ഓൺലൈനിൽ പർച്ചേസ് മുഖേന നിങ്ങളുടെ കോംപ്രിഹെൻസീവ് പ്ലാൻ വാങ്ങുമ്പോൾ നിങ്ങൾക്ക് ഈ ആഡ്-ഓൺ ചേർക്കാം. ഇത് ഓൺലൈനിൽ വാങ്ങുകയാണെങ്കിൽ, അതിനെ കുറിച്ച് നിങ്ങളുടെ ഇൻഷുറൻസ് ഏജന്‍റിനോട് ചോദിക്കാം. ടയർ പ്രൊട്ടക്ട് പരിരക്ഷ ആവശ്യമില്ല, എന്നാൽ അപകടത്തിന് ശേഷം നിങ്ങളുടെ ടയറുകൾ റിപ്പയർ ചെയ്യുന്നതിനോ റീപ്ലേസ് ചെയ്യുന്നതിനോ ഉള്ള വലിയ ചെലവുകളിൽ നിന്ന് ഇത് നിങ്ങളെ രക്ഷിക്കും. പോളിസി വിശദാംശങ്ങൾ വായിക്കുകയും ഈ പരിരക്ഷയ്ക്ക് കീഴിൽ എപ്പോൾ ക്ലെയിമുകൾ നടത്തുമെന്ന് അറിയുകയും ചെയ്യുക. ഇൻഷുറൻസ് പ്രേരണാ വിഷയമാണ്. ആനുകൂല്യങ്ങൾ, ഒഴിവാക്കലുകൾ, പരിധികൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, വിൽപ്പന പൂർത്തിയാക്കുന്നതിന് മുമ്പ് ദയവായി സെയിൽസ് ബ്രോഷർ/പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം വായിക്കുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്