റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Vehicle Insurance for Second-hand Vehicle
23 ജൂലൈ 2020

എന്തുകൊണ്ട് നിങ്ങളുടെ സെക്കൻഡ്-ഹാൻഡ് വാഹനത്തിനും ഇൻഷുറൻസ് വേണം

ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും സെക്കൻഡ് ഹാൻഡ് കാർ ഇൻഷുറൻസ് ക്ലെയിമുകള്‍ പരിഗണിക്കുന്ന സന്ദർഭം വരും, വാങ്ങിയ ശേഷം തന്‍റെ പേരിൽ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യാതെ വാഹനത്തിന് തകരാര്‍ ഉണ്ടാകുമ്പോള്‍ പുതിയ ഉടമ ക്ലെയിം ചെയ്യുന്നു. എന്നാല്‍, ഇൻഷുറൻസ് കമ്പനിയും വാഹനത്തിന്‍റെ പുതിയ ഉടമയും തമ്മില്‍ സാധുതയുള്ള കരാർ ഇല്ലാതെ ക്ലെയിം സ്വീകരിക്കാൻ കഴിയില്ല. ഇയ്യിടെ ഒരു കേസില്‍, പൂനെ കൺസ്യൂമർ കോടതി ഇൻഷുറൻസ് കമ്പനിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു, ഇൻഷുറൻസ് പോളിസി അദ്ദേഹം പേരിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടില്ലാത്തതിനാൽ സെക്കൻഡ് ഹാൻഡ് വാഹന ഉടമയ്ക്ക് ക്ലെയിം അടയ്ക്കാതിരിക്കാനുള്ള ഇൻഷുററുടെ തീരുമാനം ശരിവെച്ചു. ഒരു പോളിസി ഉടമയും ഇൻഷുററും തമ്മിലുള്ള കരാർ ആണ് ഇന്‍ഷുറന്‍സ് പോളിസി എന്ന് കോടതി പ്രസ്താവിച്ചു. മോട്ടോർ ഇൻഷുറൻസ് പോളിസിയിൽ പുതിയ വാഹന ഉടമയുടെ പേര് ഇല്ലെങ്കിൽ, അയാളും ഇൻഷുറൻസ് കമ്പനിയും തമ്മിൽ സാധുതയുള്ള കരാർ നിലവിലില്ല. അതിനാൽ പുതിയ ഉടമയ്ക്ക് അപകടത്തില്‍ സംഭവിക്കുന്ന നാശനഷ്ടങ്ങൾ മുൻ പോളിസിക്ക് കീഴിൽ സ്വീകാര്യമല്ല. ഇന്ത്യയിൽ, ഇൻഷുറൻസിനെക്കുറിച്ചുള്ള അവബോധം കുറവായതിനാല്‍, അത്തരം സാഹചര്യങ്ങളിൽ, പൊതുജനങ്ങള്‍ക്ക് പോസ്റ്റ് ലോസ് ഇൻഷുറൻസ് പരാതികള്‍ ഉണ്ടാകുക സാധാരണമാണ്. അതിനാൽ ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങിയ, അല്ലെങ്കില്‍ വാങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾ, വാങ്ങുന്ന പ്രോസസ്സിന്‍റെ തുല്യ പ്രാധാന്യമാണ് ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്യുന്നതിനും ഉള്ളതെന്നും, അത് അവഗണിക്കാനോ മാറ്റിവയ്ക്കാനോ പാടില്ലെന്നും മനസ്സിലാക്കണം. നിങ്ങളുടെ പോളിസി ട്രാൻസ്ഫർ ചെയ്യുന്നത് ലളിതമാണ് ഇതുപോലെ ഓൺലൈൻ ഫോർ വീലർ ഇൻഷുറൻസ് പർച്ചേസ്. കൂടാതെ, ഭാവിയിൽ ഉണ്ടായേക്കാവുന്ന നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാൻ പുതിയ ഉടമയുടെ പേരിലേക്ക് ഇൻഷുറൻസ് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാഹനം വിൽക്കുന്ന വ്യക്തികൾക്ക് തുല്യ ഉത്തരവാദിത്തമുണ്ട്. ഇൻഷുറൻസ് കൈമാറ്റം ചെയ്യാത്തത് മോട്ടോർ വാഹനം വാങ്ങുന്നയാളെയും വിൽക്കുന്നയാളെയും എങ്ങനെ ബാധിക്കുമെന്ന് ഞങ്ങൾ ഇവിടെ വിശദീകരിക്കുന്നുണ്ട്. തടസ്സമില്ലാത്ത ഇൻഷുറൻസ് ട്രാൻസ്ഫർ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമവും ഞങ്ങൾ നിങ്ങൾക്കായി വ്യക്തമാക്കും. ആരംഭിക്കുന്നതിന് ഒരു മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ ഘടന മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസിയിൽ രണ്ട് ഭാഗങ്ങൾ ഉൾപ്പെടുന്നു - ഓൺ ഡാമേജ് (ഒഡി), തേർഡ് പാർട്ടി (ടിപി). ഇതുപോലുള്ള ലയബിലിറ്റി കവറേജ് ഉള്ള പോളിസികൾ തേർഡ് പാർട്ടി കാർ ഇൻഷുറൻസ് , നിങ്ങളുടെ വാഹനം മൂന്നാമതൊരാള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് പരിരക്ഷ നൽകുകയും നിയമം അനുസരിച്ച് നിർബന്ധമാക്കുകയും ചെയ്യുന്നു, അപകടം കാരണം നിങ്ങളുടെ വാഹനത്തിന് സംഭവിക്കുന്ന നാശനഷ്ടങ്ങൾക്ക് ഒഡി സെക്ഷന്‍ പരിരക്ഷ നൽകുന്നു. പോളിസികൾ താരതമ്യം ചെയ്യുന്നത് നിങ്ങളെ പ്രയോജനപ്പെടുത്താൻ അനുവദിക്കുന്നു ഇത്; ഏറ്റവും കുറഞ്ഞ കാർ ഇൻഷുറൻസ് നിരക്കുകൾ ഒപ്പം നിങ്ങളെ സാമ്പത്തികമായും നിയമപരമായ ബാധ്യതകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു യൂസ്ഡ് കാർ വാങ്ങിയ ശേഷം, മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 157 പുതിയ വാഹന ഉടമയ്ക്ക് ഇൻഷുറൻസ് പോളിസി ആദ്യ 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കമ്പനിക്ക് അപേക്ഷിച്ച് തന്‍റെ പേരിൽ ട്രാൻസ്ഫർ ചെയ്യാൻ ഒരു ഡ്യൂട്ടി നൽകുന്നു. ഈ 14 ദിവസത്തേക്ക്, ഇൻഷുറൻസ് പോളിസിയുടെ "തേർഡ് പാർട്ടി" സെക്ഷന്‍ മാത്രമാണ് ഓട്ടോമാറ്റിക്കായി ട്രാൻസ്ഫർ ചെയ്യുക. എന്നാല്‍, പോളിസിയുടെ ഓണ്‍ ഡാമേജ് സെക്ഷന് ഇത് ബാധകമല്ല. പുതിയ ഉടമയുടെ പേരിന് കീഴിൽ ഇൻഷുറൻസ് പോളിസി രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രമാണ് "ഓണ്‍ ഡാമേജ്" സെക്ഷന്‍ ട്രാൻസ്ഫർ ചെയ്യുക. ഈ 14 ദിവസത്തിന് ശേഷം, പുതിയ ഉടമ അവന്‍റെ/അവളുടെ പേരിൽ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്യാതിരുന്നാല്‍ ടിപി/ഒഡി സെക്ഷനുകളില്‍ ഏതെങ്കിലും പുതിയ ഉടമയ്ക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ വഹിക്കാൻ ഇൻഷുറൻസ് കമ്പനി ബാധ്യസ്ഥമല്ല. ഇൻഷുറൻസ് ട്രാൻസ്ഫർ ചെയ്തിട്ടില്ലെങ്കിലും പോളിസിയില്‍ ഇപ്പോഴും ആദ്യ ഉടമയുടെ പേര് ആണെങ്കിൽ, അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ വാഹനത്തിനോ തേർഡ് പാർട്ടിക്കോ ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്കുള്ള ക്ലെയിം ഇൻഷുറൻസ് കമ്പനി നൽകുന്നതല്ല. മാത്രമല്ല, പുതിയ ഉടമ മൂലം ഉണ്ടാകുന്ന അപകടത്തിനായി തേര്‍ഡ് പാര്‍ട്ടിക്ക് ഉണ്ടാകുന്ന നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് കോടതി ആദ്യ ഉടമയ്ക്ക് ഒരു നോട്ടീസ് അയക്കാം. മുന്‍ ഉടമയില്‍ നിന്നുള്ള വിൽപ്പനയുടെ പ്രൂഫ്, വാഹന ആർസിയുടെ ട്രാന്‍സ്ഫര്‍ മുതലായവ സ്ഥാപിക്കുന്നതിനുള്ള പ്രക്രിയ ശ്രമകരമായിരിക്കും. സെക്കൻഡ് ഹാൻഡ് വാഹനത്തിന്‍റെ വിൽപ്പനക്കാരനും വാങ്ങുന്നയാളും എന്ന നിലയിൽ, വിൽപ്പന ഡീഡ് അന്തിമമാക്കിയ ഉടൻ തന്നെ പുതിയ ഉടമയുടെ പേരിലേക്ക് ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്താല്‍, ഇത് എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയും. ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ നടപടിക്രമം മനസ്സിലാക്കാനും ഇൻഷുറൻസ് കമ്പനിയുമായുള്ള തടസ്സമില്ലാത്ത ട്രാൻസാക്ഷൻ ഉറപ്പാക്കാനും നിങ്ങളെ സഹായിക്കുന്ന 5 കാര്യങ്ങള്‍ ഇതാ.
  1. നിങ്ങൾ ഒരു യൂസ്ഡ് കാർ വാങ്ങിയ ഉടൻ തന്നെ ആദ്യ 14 ദിവസത്തിനുള്ളിൽ പുതിയ ഉടമയുടെ പേരിൽ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം.
  2. പോളിസി ട്രാൻസ്ഫർ സൗകര്യപ്രദമാക്കുന്നതിന് നിങ്ങൾ ഒരു പുതിയ പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുകയും വിൽപ്പനയുടെ തെളിവ് സമർപ്പിക്കുകയും ചെയ്യണം, അതായത് ഇൻഷുറൻസ് കമ്പനിയിലേക്ക് ട്രാൻസ്ഫർ ഫീസും മുൻ പോളിസി കോപ്പിയും സഹിതം മുൻ ഉടമ ഒപ്പിട്ട ആർസി, ഫോമുകൾ 29, 30 എന്നിവ. ഇൻഷുറൻസ് കമ്പനി ട്രാൻസ്ഫറിന്‍റെ എൻഡോഴ്സ്മെന്‍റ് പാസ്സ് ചെയ്യും.
  3. ആർസിയിലെ ഉടമസ്ഥതയുടെ മാറ്റം ആർടിഒ ഓഫീസിൽ കുറച്ച് സമയം എടുത്തേക്കാം. എന്നാല്‍, നിങ്ങളുടെ പേരിലേക്ക് പോളിസി ട്രാൻസ്ഫർ ചെയ്യാൻ, മുകളിൽ പറഞ്ഞ ഡോക്യുമെന്‍റുകൾ എൻഡോഴ്സ്മെന്‍റ് നടത്തുന്നതിന് മതിയാകും. ആർടിഒ നൽകിയ ശേഷം പുതിയ ആർസിയുടെ കോപ്പി സമർപ്പിക്കുന്നത് ക്ലെയിം സമയത്ത് എന്തെങ്കിലും തകരാറുകൾ ഒഴിവാക്കാൻ സഹായിക്കും.
  4. നിങ്ങളുടെ ഇൻഷുറൻസ് പോളിസി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെങ്കിലും ആര്‍സി കോപ്പിയില്‍ ട്രാൻസ്ഫർ ചെയ്തിട്ടില്ലെങ്കിൽ/അല്ലെങ്കിൽ അതിന്‍റെ തെളിവ് ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിച്ചിട്ടില്ലെങ്കിൽ, ക്ലെയിം ലഭിക്കുന്നതിന് നിങ്ങൾ ആര്‍സിയുടെ ട്രാൻസ്ഫർ പ്രൂഫ് ഇൻഷുറൻസ് കമ്പനിയിലേക്ക് സമർപ്പിക്കേണ്ടതുണ്ട്.
  5. ട്രാൻസ്ഫർ ഇപ്പോഴും പ്രോസസ്സ് ചെയ്യുകയാണെങ്കില്‍ ക്ലെയിം നിരസിക്കില്ല, എന്നാല്‍ ആർസിയിലെ ട്രാൻസ്ഫറിന്‍റെ പ്രൂഫ് ഇൻഷുറൻസ് കമ്പനിയിൽ സമർപ്പിച്ചാൽ മാത്രമാണ് അത് നൽകുക.
സെക്കൻഡ് ഹാൻഡ് കാർ വാങ്ങാന്‍ വളരെ ആലോചന നടത്തുമെങ്കിലും, മോട്ടോർ ഇൻഷുറൻസ് പോളിസി അവരുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യുന്ന കാര്യത്തിൽ മിക്കവര്‍ക്കും ധാരണയില്ല. അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ അല്ലെങ്കിൽ ഒരു തേർഡ് പാർട്ടിക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ ഇത് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കാം. ഒരു ഇൻഷുറർ എന്ന നിലയിൽ, നിശ്ചിത സമയപരിധിയിൽ പോളിസി ട്രാൻസ്ഫർ ചെയ്യാന്‍ ജാഗ്രത കാണിക്കണമെന്ന് ഞങ്ങൾ ഉപദേശിക്കുന്നു, അത് തീര്‍ച്ചയായും സ്മാര്‍ട്ടായ ചോയിസ് ആയിരിക്കും! പോളിസി കാലഹരണപ്പെട്ടാൽ, നിങ്ങൾ ഒരു പുതിയ പരിരക്ഷ ഉടൻ വാങ്ങേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ നിങ്ങൾക്ക് നിരവധി സാമ്പത്തിക, നിയമപരമായ പ്രശ്നങ്ങൾ നേരിടേണ്ടിവരും.  കാർ ഇൻഷുറൻസ് ക്വോട്ടുകൾ താരതമ്യം ചെയ്യുക നിങ്ങളുടെ വാഹനത്തിനുള്ള മികച്ച പ്ലാനുകൾ പ്രയോജനപ്പെടുത്താൻ.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്