തെക്കന്‍ ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ രാജ്യമാണ് സിംബാബ്‍വെ. കര മാത്രമുള്ള ഈ രാജ്യത്തിന്‍റെ തലസ്ഥാന നഗരം ഹരാരെ ആണ്. ഈ രാജ്യത്തിന്‍റെ ഭൂപ്രകൃതിയുടെ വൈവിധ്യം പ്രസിദ്ധമാണ്, മധ്യ പീഠഭൂമിയും കിഴക്ക് ഉയര്‍ന്ന പ്രദേശങ്ങളും ഏറ്റവും അംഗീകരിക്കപ്പെട്ട മേഖലകളാണ്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയുള്ള സിംബാബ്വേ അതിന്‍റെ വൈവിധ്യമാർന്ന വന്യജീവി, അസാധാരണമായ പ്രകൃതി സൗന്ദര്യം, മനോഹരമായ വെള്ളച്ചാട്ടങ്ങൾ, സാവന്ന സ്ട്രെച്ചുകൾ, മിംബോ വുഡ്‌ലാൻഡുകൾ, അസംഖ്യമായ പക്ഷി & മത്സ്യ ജീവജാലങ്ങള്‍ എന്നിവയ്ക്കും പ്രസിദ്ധമാണ്. ഏപ്രിൽ, മെയ്, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങള്‍ സിംബാബ്‍വെ പര്യടനത്തിന് മികച്ച സമയമാണ്. എല്ലാത്തരം ഔദ്യോഗിക ട്രാൻസാക്ഷനുകൾക്കും ഇന്ത്യൻ കറൻസി സ്വീകരിക്കുന്നതിനാൽ സിംബാബ്‍വെ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് പ്രത്യേക കാരണം ഉണ്ട്. മറ്റ് 7 രാജ്യങ്ങൾക്കൊപ്പം, സിംബാബ്‍വെ രാജ്യത്ത് ഇന്ത്യൻ രൂപ സര്‍ക്യുലേറ്റ് ചെയ്യുകയും, ഉപയോഗം സാധൂകരിക്കുകയും ചെയ്യുന്നു. താഴെപ്പറയുന്ന ആകർഷണങ്ങൾ കൊണ്ടാണ് ടൂറിസ്റ്റുകൾ സാധാരണയായി ഈ രാജ്യം സന്ദർശിക്കുന്നത്:
- വിക്ടോറിയ വെള്ളച്ചാട്ടം – വിക്ടോറിയ വെള്ളച്ചാട്ടം ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നാണ്. കരമ്പാറകളുടെ ഇടയില്‍ നിന്ന് കുമിഞ്ഞു ചാടുന്ന വെള്ളച്ചാട്ടങ്ങള്‍ സിംബാബ്‍വെയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. കാതടപ്പിക്കുന്ന ശബ്ദത്തോടെ ഈ വെള്ളച്ചാട്ടങ്ങളുടെ വശ്യത നേരിട്ടറിയാന്‍ ആള്‍ക്കാര്‍ മൈലുകള്‍ താണ്ടി ഇവിടെയെത്തുന്നു, സിംബാബ്‍വെയുടെ അമ്പരപ്പിക്കുന്ന മലനിരകളുടെ നേര്‍ക്കാഴ്ച്ചയാണ് അത്.
- സഫാരി – അമ്പരപ്പിക്കുന്ന സസ്യ, ജന്തു ജീവജാലങ്ങളുടെ ആവാസ കേന്ദ്രമായ സിംബാബ്‍വെ, പര്യടനങ്ങള്‍ ആഗ്രഹിക്കുന്നവരുടെ പറുദീസയാണ്. ഹവംഗെ നാഷണല്‍ പാര്‍ക്ക്, മനാ പൂള്‍സ് നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ വന്യജീവികള്‍ ധാരാളമുള്ള ദേശീയ വന്യജീവി സങ്കേതങ്ങള്‍ ഇവിടുണ്ട്. ആന, കാട്ടുപോത്ത്, സിംഹം, ചെന്നായ്ക്കള്‍, പുലി, കുടു, സീബ്ര, ഇംപാല, വാട്ടർബക്ക്, ഹിപ്പോസ്, മുതല എന്നിവ വനങ്ങളിലും സിംബാബ്വേ നദിയുടെ സമീപത്തുള്ള പ്രദേശങ്ങളിലും കൂട്ടത്തോടെ കാണപ്പെടുന്നു.
- അഡ്വഞ്ചർ ക്യാമ്പുകൾ – സിംബാബ്‍വെയുടെ വടക്കന്‍ മേഖലയിലൂടെ ഒഴുകുന്ന സാംബേസി നദി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് പ്രത്യേക അനുഭൂതി വാഗ്ദാനം ചെയ്യുന്നു. വന്യജീവികളെ കാണാം, വിക്ടോറിയ വെള്ളച്ചാട്ടം ആസ്വദിക്കാം, പൗരാണിക സംസ്ക്കാരത്തിന്‍റെ ശേഷിപ്പുകള്‍ കണ്ടെത്താം- സിംബാബ്‍വെ അഡ്വഞ്ചർ ക്യാമ്പുകളില്‍ ജനക്കൂട്ടങ്ങള്‍ക്ക് ആനന്ദമേകുന്നവ ഇവയൊക്കെയാണ്.
- കരീബ തടാകം – ഇത് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമിത തടാകം ആണ്, പലരും പറയുന്നപോലെ പ്രകൃതി പ്രേമികളുടെ സ്വപ്നമാണ്. സാംബേസി നദിയിലെ അണക്കെട്ടിന്‍റെ നിർമ്മാണം ഈ തടാകം രൂപപ്പെടുന്നതിന് കാരണമായി, അത് ഇപ്പോൾ സിംബാബ്‍വെയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ്.
കറൻസി എക്സ്ചേഞ്ച്, ട്രാവലേഴ്സ് ചെക്ക് എന്നിവയെക്കുറിച്ച് ആശങ്കപ്പെടാതെ ഈ വിസ്മയകരമായ സ്ഥലങ്ങളില്‍ അവരുടെ സിംബബ്‌വെയൻ അവധിക്കാലം ആസ്വദിക്കാനും അവിസ്മരണീയമാക്കാനും ഇപ്പോൾ ഇന്ത്യക്കാർക്ക് കഴിയും. അപ്പോൾ നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? സിംബാബ്‍വെയിലേക്ക് പറക്കാൻ ഒരുങ്ങിക്കോളൂ, ബാഗുകൾ പായ്ക്ക് ചെയ്യൂ. ട്രാവൽ പ്ലാന്‍ ചെയ്യുമ്പോൾ, ഞങ്ങൾ ശുപാർശ ചെയ്യുന്നു തിരഞ്ഞെടുക്കാൻ അനുയോജ്യമായ
ട്രാവൽ ഇൻഷുറൻസ് പ്ലാൻ, ഇത് നിങ്ങൾക്ക് തടസ്സരഹിതവും സുഗമവുമായ യാത്ര ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തും. മറക്കരുത്
ട്രാവൽ ഇൻഷുറൻസ് താരതമ്യം ചെയ്യുക എന്നത്, ഇത് വാങ്ങുന്നതിന് മുമ്പ്!
Interesting….