ഇംഗ്ലണ്ട്

Claim Assistance
Get In Touch
Travelling in COVID-19 Times
14 ഡിസംബർ 2021

കോവിഡ്-19 കാലത്ത് യാത്ര ചെയ്യുമ്പോൾ ഓർക്കേണ്ട കാര്യങ്ങൾ

ഓർക്കുക, യാത്ര സുഗമമായിരുന്ന കാലം. അവധിക്കാലം നമ്മള്‍ പ്ലാൻ ചെയ്ത്, കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം വെക്കേഷന് പോകുമായിരുന്നു. അതൊക്കെ ഒരു കാലം! ട്രാവല്‍ പതുക്കെ സജീവമാകുകയാണ്. എന്നാലും, ട്രാവല്‍ മഹാമാരിക്ക് മുമ്പുള്ളപോലെ ആയിട്ടില്ല. കോവിഡ്-19 കാലത്ത്, യാത്രകള്‍ റിസ്ക് ആണ്, ലോകത്തിന്‍റെ പല ഭാഗങ്ങളിലും സങ്കീർണ്ണമാണ്. തടസ്സരഹിതമായ ട്രിപ്പാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നത്. എന്നാല്‍, എന്തെങ്കിലും കുഴപ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ലഗേജ് കാണാതാകാം, ട്രാൻസിറ്റ് ഫ്ലൈറ്റ് കിട്ടാത്തവിധം വൈകിയെന്ന് വരാം. അത്തരം സംഭവങ്ങൾ ശാരീരികമായും, വൈകാരികമായും, സാമ്പത്തികമായും പ്രയാസകരമാണ്. അപ്പോള്‍, യാത്ര ആരംഭിക്കുമ്പോള്‍ എന്തുകൊണ്ട് ട്രാവൽ ഇൻഷുറൻസ്.

എന്തുകൊണ്ട് ട്രാവൽ ഇൻഷുറൻസ്?

നിങ്ങളുടെ പര്യടനം സ്വദേശത്തായാലും വിദേശത്തായാലും. വഴിയിൽ വരുന്ന ഏത് സാഹചര്യവും നേരിടാൻ ട്രാവൽ ഇൻഷുറൻസ് സഹായിക്കും. ഓരോ വ്യക്തിക്കും യാത്രാ ആവശ്യങ്ങൾ വ്യത്യസ്തമാണ്. ഇപ്പോഴത്തെ ആഗോള പ്രതിസന്ധിയില്‍ സുരക്ഷിതമായ യാത്രക്കാണ് മുൻഗണന. ശരിയായ ട്രാവൽ ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കുന്നത് യാത്ര ആശങ്കയില്ലാതെ ആസ്വദിക്കാൻ സഹായിക്കും.

കോവിഡ്-19 കാലത്ത് യാത്ര ചെയ്യുന്നത് സുരക്ഷിതമാണോ?

ലളിതമായി പറഞ്ഞാല്‍, കോവിഡ്-19 കാലത്ത് യാത്ര ചെയ്യുന്നതിന് റിസ്കുകള്‍ ഉണ്ട്. എന്നാല്‍, നമ്മള്‍ മാര്‍ഗ്ഗം കണ്ടെത്തേണ്ടതുണ്ട്. പോകാന്‍ ഉദ്ദേശിക്കുന്ന രാജ്യത്തെ കോവിഡ് -19 വ്യാപനം ഉറപ്പായും പരിശോധിക്കുക. നിങ്ങളോ കുടുംബാംഗങ്ങളോ വാക്സിന്‍ എടുത്തിട്ടില്ലെങ്കില്‍ യാത്ര ചെയ്യരുത്. പ്രത്യേകിച്ച്, വാക്സിന്‍ എടുക്കാത്ത പ്രായമായവര്‍ കുടുംബത്തിൽ ഉണ്ടെങ്കില്‍ രോഗം വരാന്‍ സാധ്യത കൂടുതലാണ്. ഇപ്പോൾ, വാക്സിൻ എടുക്കാത്തവര്‍ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍, ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ, നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി കോവിഡ് വാക്സിന്‍ എടുക്കുന്നതാണ് നല്ലത്. ഓർക്കുക, നമ്മള്‍ ഇതിൽ ഒറ്റക്കെട്ടാണ്.

ഞാൻ പൂർണ്ണമായും വാക്സിനേറ്റ് ചെയ്തു. യാത്ര ചെയ്യുന്നത് സുരക്ഷിതമാണോ?

യാത്ര ചെയ്യുമ്പോള്‍ സമൂഹത്തിലെ പലതരം ആള്‍ക്കാരുമായി സമ്പര്‍ക്കം വരും. പൂർണ്ണമായി വാക്സിനേഷന്‍ എടുത്താലും കരുതല്‍ വേണം. പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്നത് ഗുരുതരമായി രോഗം വരാനും, മറ്റുള്ളവരിലേക്ക് വൈറസ് പകരാനുമുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നു. യാത്ര ചെയ്യുന്നതിന് മുമ്പ്, പോകുന്ന സ്ഥലത്തെ കോവിഡ്-19 വ്യാപനവും, ബന്ധപ്പെട്ട മുന്നറിയിപ്പുകളും പരിശോധിക്കുക. ഇവിടെ, സുരക്ഷിതമായി യാത്ര ചെയ്യാനും നല്ല ഓർമ്മകളുടെ ബാഗേജുമായി തിരികെ വരാനും സഹായിക്കുന്ന ചില മുൻകരുതലുകൾ ഞങ്ങൾ പരാമര്‍ശിക്കുന്നുണ്ട്.

നിങ്ങൾ കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോള്‍ മുൻകരുതലുകൾ എടുക്കണം

കുടുംബവുമായി യാത്ര ചെയ്യുമ്പോൾ എങ്ങനെ സജ്ജമായിരിക്കണം എന്നതിന്‍റെ ചുരുക്കം ഇതാ:
  • ട്രാവൽ അഡ്വൈസറി മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുക. ഇത് ഓരോ സംസ്ഥാനത്തും അല്ലെങ്കിൽ വിദേശ യാത്ര ചെയ്യുമ്പോഴും വ്യത്യസ്തമാണ്.
  • യാത്ര ചെയ്യുന്നതിന് മുമ്പ് എല്ലാ കുടുംബാംഗങ്ങൾക്കും കോവിഡ്-19 ടെസ്റ്റ് നടത്തുക.
  • ഇത് പരിശോധിക്കുക; ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ. നിങ്ങൾ പോളിസി എടുത്തിട്ടുണ്ടെങ്കില്‍, പോളിസി അവലോകനം ചെയ്ത് കവറേജും പരിമിതിയും മനസ്സിലാക്കുന്നത് നല്ലതാണ്.
  • ഭക്ഷണം, താമസം, ഗതാഗതം എന്നിവയ്ക്കുള്ള ലൊക്കേഷൻ/ലക്ഷ്യസ്ഥാനത്ത് ലഭ്യമായ ഓപ്ഷനുകൾ പരിശോധിക്കുക. മഹാമാരി നിലവിലുള്ളതിനാല്‍, ബാധിക്കപ്പെട്ട മേഖലകളിൽ സേവനങ്ങളും, ബിസിനസുകളും ഭാഗികമായോ പൂർണ്ണമായോ തടസ്സപ്പെട്ടേക്കാം. അതിനാൽ നടപടിക്രമങ്ങളിലും സേവനങ്ങളിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്.
  • ആവശ്യമനുസരിച്ച് മരുന്നുകൾ കരുതുക.
  • രോഗവ്യാപനം തീവ്രമായ സ്ഥലത്തേക്ക് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
  • പൊതു ഗതാഗതം ഉപയോഗിക്കുകയാണെങ്കിൽ, മാസ്കുകൾ ധരിക്കൽ, ആല്‍ക്കഹോള്‍-ബേസ്ഡ് സാനിറ്റൈസർ ഉപയോഗിക്കൽ, കൈകൾ കഴുകൽ തുടങ്ങിയ നിർബന്ധിത മുൻകരുതലുകൾ എടുക്കുക.
  • ഇപ്പോഴത്തെ സ്ഥിതിയില്‍, കോണ്‍സെര്‍ട്ടുകളില്‍ പോകുന്നത് ഒഴിവാക്കുന്നതും വായുസഞ്ചാരമുള്ള അടച്ചിട്ട സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നതാണ് നല്ലത്.
  • മുൻകരുതലുകൾ എടുത്തിട്ടുള്ളിടത്ത് താമസ സൗകര്യം ബുക്ക് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. സ്റ്റാഫ് മാസ്ക് ധരിക്കണം. കീകൾ, റിമോട്ട് കൺട്രോൾ, ഡോർ നോബ് മുതലായവ ഉൾപ്പെടെ നിങ്ങൾ താമസിക്കുന്ന മുറിയിൽ സ്പര്‍ശിക്കുന്ന പ്രതലങ്ങൾ അണുമുക്തമാണെന്ന് ഉറപ്പുവരുത്തുക.
  • ഹാൻഡ് സാനിറ്റൈസർ, സ്പെയർ മാസ്ക്, ഡിസ്ഇൻഫെക്ടന്‍റ് ബാഗുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ഒരു ട്രാവല്‍ സുരക്ഷാ കിറ്റ് കരുതുക.
ശ്രദ്ധിക്കുക: സുരക്ഷിതവും തടസ്സരഹിതവുമായ യാത്രയ്ക്കായി ലക്ഷ്യസ്ഥാനത്തെ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിക്കുക.

സംഗ്രഹം

തിരികെ വരുമ്പോള്‍, പ്രാദേശിക അതോറിറ്റി/സർക്കാർ പറയുന്ന അത്രയും ദിവസം നിങ്ങളും ഒപ്പം യാത്ര ചെയ്തവരും സ്വയം ക്വാറൻ്റൈനില്‍ കഴിയുന്നുവെന്ന് ഉറപ്പുവരുത്തുക. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, കോവിഡ്-19 ടെസ്റ്റ് നടത്തുക. നമുക്ക് ഉത്തരവാദിത്തത്തോടെ പെരുമാറാം. നിലവിലുള്ള മഹാമാരിയാണ് യാത്രാ നിയന്ത്രണങ്ങൾക്ക് കാരണമായത് എന്ന് നമുക്ക് നിഷേധിക്കാനാകില്ല. മുൻകരുതൽ നടപടികളും വാക്സിനേഷൻ ഡ്രൈവും യാത്രകൾ പഴയപടി ആക്കുന്നുണ്ട്. ഇത് കസ്റ്റമൈസ് ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ; മുതിർന്ന പൗരന്മാർക്കുള്ള ട്രാവൽ ഇൻഷുറൻസ്. ശരിയായ നടപടികള്‍ എടുത്ത് ആശങ്കകൾ ഇല്ലാതെ യാത്ര ആരംഭിക്കുക. സ്മാർട്ട് ആയും സുരക്ഷിതമായും യാത്ര ചെയ്യുക!  

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്