ലോക സ്മാരകങ്ങളും അവയുടെ സാംസ്കാരിക പാരമ്പര്യവും സംരക്ഷിക്കുന്നതിന്‍റെ പ്രാധാന്യം ആളുകളെ ബോധ്യപ്പെടുത്തുന്നതിനാണ് ഓരോ വർഷവും ലോക പൈതൃക ദിനം ആഘോഷിക്കുന്നത്. ഓരോ രാജ്യത്തിനും ആ രാജ്യത്തിന്‍റെ ചരിത്രം രൂപപ്പെടുത്തുകയും സംസ്കാരം ആവിഷ്ക്കരിക്കാന്‍ സംഭാവനയേകുകയും ചെയ്ത സ്മാരകങ്ങൾ ഉണ്ട്. ഈ അവസരത്തിൽ, ജീവിതകാലത്ത് ഒരിക്കലെങ്കിലും നിങ്ങൾ കാണേണ്ട ലോകമെമ്പാടുമുള്ള അഞ്ച് ഹെറിറ്റേജ് സൈറ്റുകൾ ഞങ്ങൾ ലിസ്റ്റ് ചെയ്യുന്നു.
ഗ്രാൻഡ് പ്ലേസ്, ബ്രസൽസ്, ബെൽജിയം
ഡച്ചില്‍ "ഗ്രോട്ട് മാർക്ക്" എന്നും ഫ്രഞ്ചില്‍ "ഗ്രാൻഡ് പ്ലേസ്" എന്നും അറിയപ്പെടുന്ന ഗ്രാൻഡ് പ്ലേസ് ബാരോക് സ്റ്റൈലിന്‍റെ ആർക്കിടെക്ചറൽ വിസ്മയമാണ്. ഇത് ബ്രസ്സല്‍സിലെ സെന്‍ട്രല്‍ സ്ക്വയറാണ്, ടൗൺ ഹാൾ, കിംഗ്സ് ഹൗസ് എന്നിവയാണ് ചുറ്റും. ഈ സ്ക്വയർ ഒരു പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രവും നഗരത്തിലെ ഒരു ലാൻഡ്മാർക്കും ആണ്. ഒരിക്കൽ ഗ്രാൻഡ് പ്ലേസ് ഫ്രഞ്ചിന്‍റെ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു, പിന്നീട് അതിന്‍റെ മുൻ പ്രതാപത്തോടെ പുനർനിർമ്മിച്ചു. ചരിത്രത്തിന്‍റെ വിവിധ ഘട്ടങ്ങൾ കണ്ട ഈ സ്ക്വയർ പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. 1971 മുതൽ, രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ ആഗസ്ത് മാസത്തില്‍ ഭീമമായ ഫ്ലവര്‍ കാര്‍പ്പറ്റ് ഒരുക്കും, അനേകം പേരെ ആകര്‍ഷിക്കുന്നതാണ് അത്.
ഒളിമ്പിയ, ഗ്രീസ്
പുരാതന ഒളിമ്പിക് ഗെയിംസിന്‍റെ സ്ഥലമാണ് ഒളിമ്പിയ. ഇന്നും തുടരുന്ന ലോകത്തിലെ ഏറ്റവും വലിയ ഗെയിം ഇവന്‍റിന് രൂപം നല്‍കിയ സ്ഥലമാണിത്. നാഗരികതയുടെ മുന്‍കാല പ്രതാപത്തിലേക്ക്, അതിന്‍റെ ശേഷിപ്പുകളിലൂടെ ഇത് ഉള്‍ക്കാഴ്ച്ച നല്‍കുന്നു. പുരാതന ഒളിമ്പിക് സ്റ്റേഡിയത്തിന് മുമ്പ് മ്യൂസിയം സന്ദർശിച്ചാല്‍ മേഖലയുടെ പശ്ചാത്തലം മനസ്സിലാകും. ഇന്നും ആധുനിക ഗെയിമുകള്‍ നടക്കുമ്പോള്‍ ഇതേ സ്ഥലത്ത് പ്രതീകാത്മക ഒളിമ്പിക് ദീപശിഖ ജ്വലിക്കും. നിങ്ങൾ സജീവമായി ഒളിമ്പിക് ഗെയിമുകൾ പിന്തുടരുകയോ അല്ലെങ്കിൽ യഥാർത്ഥത്തിൽ ഗ്രീക്ക് മിത്തോളജിയെ ഇഷ്ടപ്പെടുകയോ ചെയ്താൽ ഇവിടെ സന്ദര്‍ശിക്കണം, ഈ സ്ഥലത്ത് സീയുസിന്‍റെയും ഹെറയുടെയും ക്ഷേത്രങ്ങളുടെ ശേഷിപ്പുകള്‍ ഉണ്ട്.
കൊളോസിയം, റോം
റോമാക്കാര്‍ നിർമ്മിച്ച ഏറ്റവും വലിയ ആംഫിതീയേറ്ററുകളില്‍ ഒന്നാണ് കൊളോസിയം. ഇതിന് ഒറ്റത്തവണ 55,000 ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും, പ്രാഥമികമായി റോമൻ രാജാക്കന്മാരുടെ കരുത്തും പ്രതാപവും എടുത്തുകാട്ടാനാണ് നിർമ്മിച്ചത്. രക്തപങ്കിലമായ യുദ്ധങ്ങളില്‍ പോരാടാന്‍ തടവുകാരെയും യുദ്ധ കുറ്റവാളികളെയും ഗ്ലാഡിയേറ്ററുകളായി ഉപയോഗിച്ചപ്പോൾ കൊളോസിയം രക്തച്ചൊരിച്ചിലുകള്‍ക്ക് സാക്ഷ്യം വഹിച്ചു. യുദ്ധം ആളുകളില്‍ ഒതുങ്ങിയില്ല, പുള്ളിപ്പുലി, കരടി, കടുവ, മുതല തുടങ്ങിയ വന്യ മൃഗങ്ങളെ ഗ്ലാഡിയേറ്റർമാർക്കെതിരെ ഉപയോഗിച്ച് ജനങ്ങളെ സന്തോഷിപ്പിച്ചു. വിദേശ രാജ്യങ്ങള്‍ റോമാക്കാര്‍ എങ്ങനെ കീഴടക്കിയെന്ന് അവതരിപ്പിക്കാനും ഇത് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു, അതേ വീറോടെയാണ് പോരാട്ടങ്ങള്‍ അവതരിപ്പിച്ചത്. ക്രിസ്തുമതം പ്രചാരത്തില്‍ വരികയും അപരിഷ്കൃതമായ ആചാരങ്ങള്‍ക്ക് അറുതി വരുത്തുകയും ചെയ്തതു വരെ, വളരെക്കാലം കോളൊസിയം മൈതാനത്ത് ഈ ഭീതിയുടെ കാഴ്ച്ചകള്‍ നിലനിന്നു.
ഹോർയുജി, ജപ്പാൻ
ജപ്പാനിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹോർയൂജി, ലോകത്തിലെ ഏറ്റവും പഴക്കമുള്ള വുഡൻ സ്ട്രക്ചറുമാണ്. മേഖലയില്‍ ബുദ്ധമതം പ്രചരിപ്പിച്ച് പ്രസിദ്ധി നേടിയ പ്രിൻസ് ഷോട്ടോകു ആണ് നിർമ്മിച്ചത്. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള അഞ്ചുനില പഗോഡ ഉള്ളതിനാൽ ഈ സ്ഥലം കാണേണ്ടതാണ്. പല നൂറ്റാണ്ടുകളിലായി ഉണ്ടായ വലിയ ഭൂകമ്പങ്ങളെയും തീപിടുത്തങ്ങളെയും അതജീവിച്ചതിനും ഇത് പ്രസിദ്ധമാണ്. ഈ സ്ഥലത്തിന് ബാഹ്യ സൗന്ദര്യം മാത്രമല്ല, ക്ഷേത്രത്തിന്‍റെ ഉള്ളിൽ ഫ്രെസ്കോ കലയും വിവിധ പ്രതിമകളും ഉണ്ട് - സ്വയം അവകാശപ്പെടാവുന്ന മ്യൂസിയം.
കൊളോൺ കത്തീഡ്രല്‍, കൊളോൺ, ജർമ്മനി
കൊളോൺ കത്തീഡ്രലിന്‍റെ നിർമ്മാണം 1248 ൽ ആരംഭിച്ചു, 1880 വരെ തുടര്‍ന്നു, ഈ ഗോതിക് വിസ്മയത്തിന്‍റെ നിർമ്മാണത്തിൽ വിശദാംശങ്ങൾ എങ്ങനെ പങ്ക് വഹിച്ചു എന്നതിനുള്ള ഉൾക്കാഴ്ചയാണ് നിർമ്മാണത്തിന്‍റെ കാലപരിധി. ഇത് ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്, വടക്കൻ യൂറോപ്പിലെ ഏറ്റവും വലിയ പള്ളികളിൽ ഒന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്. കത്തീഡ്രലിന്‍റെ ആഡംബര വാസ്തുവിദ്യയ്ക്ക് പുറമേ, ആളുകൾ "മൂന്ന് രാജാക്കളുടെ ശ്രീകോവില്‍", വെങ്കലത്തിൽ നിർമ്മിച്ച പേടകം, രത്നകല്ലുകൾ, ഉണ്ണിയേശുവുമായുള്ള കന്യാമറയത്തിന്‍റെ ശിൽപ്പങ്ങൾ എന്നിവ കാണാനും ആള്‍ക്കാര്‍ ഈ സ്ഥലം സന്ദർശിക്കുന്നു. കത്തീഡ്രലിന്‍റെ ഓരോ കോണിനും അതിന്‍റേതായ കഥയുണ്ട്, കറ പുരണ്ട ഗ്ലാസ്സുകള്‍ മുതല്‍ ഉയർന്ന അള്‍ത്താര വരെ ഓരോ കോണിലും കാഴ്ചയുണ്ട്. ഈ സ്ഥലത്താണ് 24,000 ടൺ ഭാരമുള്ള സെന്‍റ് പീറ്റേഴ്സ് ബെൽ ഉള്ളത്. നിങ്ങൾ മധ്യകാല ചരിത്രവും കലയും ഇഷ്ടപ്പെടുന്നെങ്കില്‍, ഇവിടം നിര്‍ബന്ധമായും സന്ദർശിക്കണം.
വിവിധ രാജ്യങ്ങളില്‍ പര്യടനം നടത്തുകയും പല സംസ്കാരങ്ങൾ നേരിട്ട് കാണുകയും ചെയ്യുന്നത് നമ്മുടെ അറിവ് വിപുലമാക്കും, പലതും പഠിക്കാനും കഴിയും. ചരിത്രപ്രധാന സ്ഥലങ്ങൾ സന്ദർശിക്കുന്നത് കൂടുതൽ പ്രധാനമാണ്, കാരണം ഇത് പോയ കാലത്തിന്‍റെ ജാലകമാണ്, സംസ്കാരത്തിന്‍റെ പരിണാമം മനസ്സിലാക്കാം. യാത്ര ചെയ്യുമ്പോൾ സ്വയം ഇൻഷുർ ചെയ്യേണ്ടത് ഒരുപോലെ പ്രധാനമാണ്, ട്രാവൽ ഇൻഷുറൻസ് എന്നത് ഒരു ചെറിയ തകരാറോ വലിയ പ്രശ്‌നമോ ഉണ്ടാകുമ്പോൾ നമ്മളെ സഹായിക്കാൻ എടുക്കുന്ന ഒരു മുൻകരുതൽ നടപടിയായതിനാൽ.