റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)

സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858

ഇംഗ്ലണ്ട്

Claim Assistance
Get In Touch
Two Wheeler Insurance Grace Period
ജനുവരി 22, 2021

ടു വീലർ ഇൻഷുറൻസിലെ ഗ്രേസ് പിരീഡ്

ടു-വീലര്‍ ഇന്‍ഷുറന്‍സ് പോളിസി നിശ്ചിത കാലയളവിലേക്കാണ് വാങ്ങുന്നത്, അത് പോളിസി കാലാവധി എന്ന് അറിയപ്പെടുന്നു. ഈ പോളിസി കാലയളവിന്‍റെ കാലഹരണ തീയതി അടുക്കുമ്പോള്‍, അത് പുതുക്കുന്നതിന് ഇൻഷുറർ റിമൈൻഡര്‍ അയക്കും. റിമൈൻഡര്‍ നല്‍കിയാലും, ചിലര്‍ ടു വീലർ ഇൻഷുറൻസ് പുതുക്കലും, അവരുടെ പോളിസി കാലഹരണപ്പെടുന്നതും ശ്രദ്ധിക്കാറില്ല. എന്നാല്‍, 'ഗ്രേസ് പിരീഡ്' എന്ന് അറിയപ്പെടുന്ന ഒന്നുണ്ട്, അത് ആര്‍ജ്ജിച്ച ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ പോളിസി പുതുക്കാനുള്ള രണ്ടാമത്തെ അവസരമാണ്. ഗ്രേസ് പിരീഡ് ആളുകൾ പലപ്പോഴും പ്രധാന തീയതികൾ മറക്കാറുണ്ട്. പുതുക്കൽ തീയതിയാണ് അത്തരം ഒരു ഉദാഹരണം ഇതുപോലുള്ളവയുടെ; ബൈക്ക് ഇൻഷുറൻസ് . അത്തരം ആളുകൾക്ക്, ഗ്രേസ് പിരീഡ് ഒരു അനുഗ്രഹമാണ്, കാരണം ഇത് അവരുടെ ഇൻഷുറൻസ് പോളിസി പുതുക്കാനുള്ള മറ്റൊരു അവസരം നല്‍കുന്നു. സാധുതയുള്ള ഇൻഷുറൻസ് പോളിസി ഇല്ലാതെ ഇന്ത്യൻ റോഡുകളിൽ ബൈക്ക് ഓടിക്കാന്‍ കഴിയാത്തതിനാൽ യഥാസമയം പുതുക്കൽ പ്രധാനമാണ്. എന്നാല്‍, ചില ആളുകൾ 'ഗ്രേസ് പിരീഡ്' എന്ന പദം തെറ്റായി വ്യാഖ്യാനിക്കും. കവറേജ് അതേപടി നിലനിർത്താൻ നിങ്ങൾക്ക് ഗ്രേസ് പിരീഡ് ലഭിക്കുമെന്ന് അതിന് അര്‍ത്ഥമില്ല. പോളിസി കാലയളവ് കാലഹരണപ്പെട്ടാൽ, ഇൻഷുറൻസ് കവറേജ് പൂർണ്ണമായും നഷ്ടമാകും. എന്നാൽ ഗ്രേസ് കാലയളവിൽ, ശേഖരിച്ച നോ-ക്ലെയിം ബോണസ് (എൻസിബി) നിലനിർത്തുമ്പോൾ, മുഴുവൻ പരിശോധന പ്രക്രിയ വീണ്ടും നടത്താതെ പോളിസി പുതുക്കാൻ നിങ്ങളെ അനുവദിക്കുന്നു. ഇൻഷുറൻസ് പോളിസി കാലഹരണപ്പെട്ടാല്‍ എന്ത് സംഭവിക്കും? ഇൻഷുറൻസ് പോളിസി കാലഹരണപ്പെട്ടാല്‍ ടു-വീലർ ഓടിക്കുന്നതിന് പിഴ അടയ്ക്കണം; ജയില്‍ ശിക്ഷക്കും സാധ്യത ഉണ്ട്. മോട്ടോർ വാഹന നിയമം, 1988 പ്രകാരം, എല്ലാ ബൈക്ക് ഉടമകൾക്കും സാധുതയുള്ള ഒരു തേർഡ് പാർട്ടി ലയബിലിറ്റി പോളിസിയെങ്കിലും ഉണ്ടായിരിക്കേണ്ടത് നിർബന്ധമാണ്. നിയമം പാലിക്കാന്‍, ലാപ്സാകുന്നതിന് മുമ്പ് നിങ്ങളുടെ പോളിസി പുതുക്കേണ്ടതുണ്ട്. ഗ്രേസ് പിരീഡ് എങ്ങനെയാണ് സഹായിക്കുക? പോളിസി കാലയളവ് കാലഹരണപ്പെട്ടതിന് ശേഷം 30 ദിവസം നീട്ടുന്നതാണ് ഗ്രേസ് പിരീഡ്. ചില ഇൻഷുറർമാർ നിങ്ങൾക്ക് ഈ അധിക സമയം നല്‍കും, അങ്ങനെ നിങ്ങൾക്ക് നടപ്പിലാക്കാം ടു വീലർ ഇൻഷുറൻസ് പുതുക്കൽ പ്രീമിയം തുക വർദ്ധിക്കാതെയും ബൈക്ക് പരിശോധിക്കാതെയും ഓൺലൈനിൽ. ഗ്രേസ് പിരീഡ് ഇല്ലെങ്കിൽ, നിങ്ങളുടെ ടു-വീലർ ഇൻഷുറൻസ് പോളിസി ലാപ്സായാല്‍, പുതുക്കുന്നതിന് മുമ്പ് ഇൻഷുറൻസ് ദാതാവ് നിങ്ങളുടെ ബൈക്ക് വീണ്ടും പരിശോധിക്കാൻ താല്‍പ്പര്യപ്പെടും. അതിനാൽ, ടു വീലർ ഇൻഷുറൻസ് പുതുക്കൽ യഥാസമയത്ത് നടത്തിയാല്‍, നീണ്ട, മുഷിപ്പിക്കുന്ന പരിശോധന പ്രക്രിയ ഒഴിവാക്കാം. 'ഗ്രേസ് പിരീഡ്' ഒഴിവാക്കുന്നതും, പോളിസി ലാപ്സാകാതെ നോക്കുന്നതുമാണ് വിവേകം. കാലഹരണ തീയതിക്ക് 10-15 ദിവസം മുമ്പ് റിമൈൻഡർ സെറ്റ് ചെയ്യുന്നതാണ് നല്ലത്. ഇത് നിങ്ങളെ പല തരത്തില്‍ സഹായിക്കും, അതായത് നിങ്ങളുടെ നിലവിലുള്ള പോളിസിയിൽ ഓൺലൈനിൽ വിവിധ പോളിസികൾ താരതമ്യം ചെയ്യാനും, അവലോകനം ചെയ്യാനും ആവശ്യമെങ്കിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താനും, അവസാനം അത് പുതുക്കാനും അല്ലെങ്കിൽ പുതിയത് വാങ്ങാനും മതിയായ സമയം ലഭിക്കും. ഗ്രേസ് പിരീഡ് സഹായകരമാകുമെന്ന് ഉറപ്പാണ്, എന്നാൽ ഇൻഷുറൻസ് പോളിസി നേരത്തെ പുതുക്കാൻ കഴിയുമ്പോൾ എന്തിന് അതിനായി കാക്കണം. ഇതിലേക്ക് എടുത്ത ശ്രമം കാലഹരണപ്പെട്ട ടു വീലർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുക അത്രയും ആയിരിക്കില്ല, ഇത് ഒഴിവാക്കുന്നതാണ് നല്ലത്. ബൈക്ക് ഇൻഷുറൻസ് പോളിസി പുതുക്കാതെ രക്ഷപെടാന്‍ പറ്റില്ലെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ഇന്ത്യൻ റോഡുകളിൽ നിയമപരമായി ബൈക്ക് ഓടിക്കണമെങ്കില്‍, ഡ്രൈവര്‍ ലൈസൻസ് പോലെ സാധുതയുള്ള ഇൻഷുറൻസ് പോളിസിയും വേണം. നിർബന്ധമാണെന്ന കാര്യം മാറ്റിവെച്ചാലും, ഭാവിയിൽ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിന് വാഹനം ഇൻഷുർ ചെയ്യണം. ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് അറിവോടെയുള്ള ചോയിസ് നടത്തുകയും നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധാപൂർവ്വം വായിക്കുകയും ചെയ്യുക.

ഈ ആർട്ടിക്കിൾ സഹായകരമായിരുന്നോ? ഇത് റേറ്റ് ചെയ്യുക

ശരാശരി റേറ്റിംഗ് 5 / 5 വോട്ട് എണ്ണം: 18

ഇതുവരെ വോട്ടുകൾ ഇല്ല! ഈ പോസ്റ്റ് റേറ്റ് ചെയ്യുന്ന ആദ്യത്തെയാളാകൂ.

ഈ ആർട്ടിക്കിൾ ലൈക്ക് ചെയ്തുവോ?? നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുക!

നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കിടുക. താഴെ ഒരു കമന്‍റ് നൽകുക!

ഒരു മറുപടി നൽകുക

നിങ്ങളുടെ ഇമെയിൽ അഡ്രസ്സ് പ്രസിദ്ധീകരിക്കില്ല. എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്