റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ ബിസിനസ്സിന്‍റെ വളർച്ചയായാലും വിജയമായാലും എപ്പോഴും നേര്‍രേഖയിലൂടെ പോകണമെന്നില്ല, ശരിയാണ്. ഗ്രാഫ് കുത്തനെ താഴേക്ക് പോയെന്നും വരാം, അത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല. എന്നാല്‍ അത് പലപ്പോഴും ആവര്‍ത്തിച്ച് സംഭവിക്കുന്നില്ലെന്നും, സംഭവിച്ചാല്‍ തന്നെ അത്ര രൂക്ഷമാകുന്നില്ലെന്നും ഉറപ്പ് വരുത്താന്‍ ഉതകുന്ന ചില കാര്യങ്ങള്‍ ചെയ്യാനാകും. അതിനാണ് ബജാജ് അലയന്‍സിലെ ഫൈനാന്‍ഷ്യല്‍ ലൈന്‍സ് ഇന്‍ഷുറന്‍സ് പോളിസിയിലൂടെ ഞങ്ങള്‍ നിങ്ങളെ സഹായിക്കുന്നത്.
ഇന്നത്തെ മത്സരാധിഷ്ഠിത കമ്പോളത്തിലും വർദ്ധിച്ചുവരുന്ന വ്യവഹാര ലോകത്തും, ഫിനാൻഷ്യൽ ലൈൻസ് ഇൻഷുറൻസിന്‍റെ പിന്തുണ ലഭിക്കുന്നത് നിങ്ങളുടെ ബിസിനസ്സിന്‍റെ സ്ഥിരതയ്ക്ക് മാത്രമല്ല അതിന്‍റെ നിലനിൽപ്പിനും പ്രധാനമാണ്.
നിങ്ങളുമായി ബന്ധമുള്ള തൊഴിലാളികളോ ഉപയോക്താക്കളോ ആയിക്കോട്ടെ , ഏതൊരാളും നിങ്ങളുടെ കമ്പനിക്കെതിരെ നൽകുന്ന നിയമപരമായ പരാതി നിങ്ങളുടെ ബിസിനസ്സിന്‍റെ പ്രകടനത്തെയും ലാഭത്തെയും ബാധിക്കും.
തെറ്റായ പിരിച്ചുവിടലിന്‍റെ പേരിൽ തൊഴിലാളിയോ അല്ലെങ്കിൽ രഹസ്യസ്വഭാവം ലംഘിച്ചതിന് ക്ലയന്‍റോ കമ്പനിക്കെതിരെ കേസ് കൊടുക്കുന്നത് അസാധാരണമല്ല. അത്തരം ക്ലെയിമുകൾ നിങ്ങളുടെ കമ്പനിയിൽ വിനാശകരമായ ഫലങ്ങൾ ഉളവാക്കിയേക്കാം.
അത്തരം വൈവിധ്യമാർന്ന ക്ലെയിമുകൾ പരിപാലിക്കുന്നതിന് എല്ലാ ഇൻഡസ്ട്രികളുടെയും തൊഴിലുകളുടെയും സൂക്ഷ്മതകൾ പരിഗണിച്ചതിന് ശേഷമാണ് ഞങ്ങളുടെ ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസ് പോളിസി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ ആഗോള ബഹുരാഷ്ട്ര സംരംഭങ്ങൾ തൊട്ട് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ വരെയുള്ള എല്ലാ കമ്പനികളുടെയും ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയിൽ ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നു.
ഞങ്ങൾ മിക്ക വ്യാവസായിക മേഖലകളെയും പരിരക്ഷിക്കുന്നു കൂടാതെ ജനറൽ കൊമേഴ്ഷ്യൽ ക്ലയന്‍റുകൾക്ക് ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസ് സൊലൂഷനുകൾ നൽകുന്നതിന്‍റെ ട്രാക്ക് റെക്കോർഡും ഉണ്ട്.
വിപണി അതിവേഗം കുതിക്കുന്നതാണെന്നും ഉയർന്നുവരുന്ന അപകടസാധ്യതകളെയും നിയമപരമായ സംഭവവികാസങ്ങളെയും കുറിച്ചുള്ള വിശദമായ ധാരണയെ അടിസ്ഥാനമാക്കി പ്രതികരിക്കുന്നതും നവീനാശയങ്ങളുള്‍ക്കൊള്ളുന്നതുമായിട്ടുള്ള സമീപനം ആവശ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതിനാൽ,സമാനമായവ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതിനായി ഞങ്ങളുടെ ആളുകളെയും പ്രോസസ്സുകളെയും വിന്യസിച്ചിരിക്കുന്നു.
ഞങ്ങളുടെ വ്യാവസായികമായിട്ടുള്ള അനുഭവ സമ്പത്ത്, വിദഗ്ദ്ധരായ അണ്ടര്‍റൈറ്റേഴ്സിന്‍റെ ടീം, ഡൈനാമിക് മാർക്കറ്റുമായി പൊരുത്തപ്പെടാനുള്ള ഞങ്ങളുടെ കഴിവ് എന്നിവയാണ് നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ ഞങ്ങൾ കൂടെ ഉണ്ടാവുമെന്ന് ഉറപ്പുനൽകാൻ ഞങ്ങളെ സഹായിക്കുന്നത്.
നിങ്ങളുടെ ബിസിനസ്സ് (അതിന്‍റെ വ്യത്യസ്ത വശങ്ങൾ) പലതരം അപകടസാധ്യതകൾക്ക് വെളിപ്പെട്ടേക്കാം എന്ന കാരണത്താൽ, ഞങ്ങൾ നിങ്ങൾക്കായി ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസ് സൊലൂഷനുകളുടെ ഒരു ശ്രേണി തന്നെ ഒരുക്കിയിരിക്കുന്നു.
നിങ്ങളുടെ കമ്പനിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസ് പരിരക്ഷകളിൽ ഒന്നാണ് ഡയറക്ടേർസ് & ഓഫീസേർസ് ഇൻഷുറൻസ് (D&O). നിങ്ങളുടെ കമ്പനിയുടെ ഡയറക്ടർമാരും , ഓഫീസർമാരും കമ്പനിയുടെ വിജയത്തിൽ വളരെ പ്രധാനപെട്ട പങ്ക് വഹിക്കുന്നുവെന്നും തന്ത്രപരമായ എല്ലാ തീരുമാനങ്ങളും അവരെ ആശ്രയിച്ചിരിക്കുന്നുവെന്നും ഞങ്ങൾക്കറിയാം.
നിങ്ങളുടെ കമ്പനിയുടെ വളർച്ചയ്ക്കും വികസനത്തിനും വേണ്ടി, ദിവസേന വലിയതും സങ്കീർണ്ണവുമായ തീരുമാനങ്ങൾ അവർക്ക് എടുക്കേണ്ടതുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. നിങ്ങളുടെ കമ്പനി ഇന്‍റർനാഷണൽ തലത്തിലാണ് പ്രവർത്തിക്കുന്നതെങ്കിൽ, നിങ്ങളുടെ ഡയറക്ടർമാർ ഡൊമസ്റ്റിക് മാർക്കറ്റുകളും ചട്ടങ്ങളും മാത്രമല്ല, കോർപ്പറേറ്റ് ഭരണം, ലോകമെമ്പാടുമുള്ള നിരവധി മാർക്കറ്റുകളുടെ ചട്ടങ്ങൾ എന്നിവയും മനസ്സിൽ കരുതേണ്ടതുണ്ട്.
ഉയർന്ന സ്വാധീനം കൊണ്ടും, ഉയർന്ന സമ്മർദ്ദമുള്ള റോളുകൾ കൊണ്ടും ഡയറക്ടർമാർക്കും മാനേജർമാർക്കും നിരന്തരം പിശകുകൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. വ്യക്തിപരമായി ബാധ്യത ഏറ്റെടുക്കണമെന്ന ഭയം അവർക്ക് ഉണ്ടെങ്കിൽ, അവർ റിസ്ക് എടുക്കാൻ തയ്യാറാകില്ലായിരിക്കാം, നിങ്ങൾ ഒരു ബിസിനസ്സ് നടത്തുകയാണെങ്കിൽ റിസ്ക് എടുക്കേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല, മറ്റ് ജീവനക്കാരും പങ്കാളികളും ഉൾപ്പെടെ മൂന്നാം കക്ഷികളിൽ നിന്നുള്ള തെറ്റായ ആരോപണങ്ങളും അവർക്ക് മേൽ ഉന്നയിക്കാം.
ബജാജ് അലയൻസ് ഡയറക്ടേർസ് & ഓഫീസേർസ് ഇൻഷുറൻസ് (D&O) പോളിസി നിങ്ങളുടെ ഡയറക്ടർമാർ, ഓഫീസർമാർ, സീനിയർ മാനേജർ സ്റ്റാഫ് എന്നിവരെ അവരുടെ ഔദ്യോഗിക ഡ്യൂട്ടികളുടെ പരിധിയിൽ എടുത്ത തീരുമാനങ്ങളിൽ നിന്ന് ഉണ്ടാകുന്ന ക്ലെയിമുകളിൽ നിന്ന് സംരക്ഷിക്കാൻ ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്തിരിക്കുന്നു. അവർ ക്രിമിനൽ അല്ലെങ്കിൽ റെഗുലേറ്ററി കുറ്റാരോപണങ്ങൾ നേരിടുന്നുണ്ടെങ്കിൽ അവ പ്രതിരോധിക്കാനുള്ള ചെലവുകളും ഞങ്ങൾ വഹിക്കുന്നു.
ഞങ്ങളുടെ ഡയറക്ടേർസ് & ഓഫീസേർസ് ഇൻഷുറൻസ് (D&O) പോളിസിയുടെ സഹായത്തോടെ, ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്ന വിശ്വാസത്തിൽ നിങ്ങൾക്കും നിങ്ങളുടെ കമ്പനിക്കും സുരക്ഷിതമായ ഒരു അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ കഴിയും.
നിങ്ങളുടെ ബിസിനസ്സ് ഇന്‍റർനാഷണൽ തലത്തിലാണെങ്കിൽ, അത് നേരിടേണ്ടി വരുന്ന റിസ്കുകളും നിങ്ങൾക്കറിയാം. ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്നതും സങ്കീർണ്ണവുമായ ബിസിനസ്സ് റിസ്കുകൾ ഏറ്റെടുക്കുന്നതിന് കസ്റ്റമൈസ് ചെയ്ത ഗ്ലോബൽ സൊലൂഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു പങ്കാളിയെ നിങ്ങൾക്ക് ആവശ്യമാണ്. ലോകമെമ്പാടുമുള്ള എക്‌സ്‌പോഷറുകൾക്കും വ്യാവസായിക വൈദഗ്ധ്യത്തിനുമുള്ള ഞങ്ങളുടെ ഇന്‍റർനാഷണൽ ഇൻഷുറൻസ് പ്രോഗ്രാമുകളുടെ (IIPs) സഹായത്തോടെ ബജാജ് അലയൻസിൽ ഞങ്ങൾ ഒപ്പമുണ്ട്.
ഞങ്ങളുടെ ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസിന്‍റെ ഈ പരിരക്ഷയ്ക്ക് കീഴിൽ, വ്യവസായമോ വലുപ്പമോ പരിഗണിക്കാതെ നിങ്ങളുടെ കമ്പനിയുടെ മൾട്ടിനാഷണൽ റിസ്കുകൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഞങ്ങൾ അനുയോജ്യമായ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.
റിസ്കുള്ളതും പ്രാദേശിക ചട്ടങ്ങളും നികുതിപരമായ നിയമങ്ങളും മറ്റ് അനുവർത്തനങ്ങളും കണക്കിലെടുത്ത് ഇഷ്യു ചെയ്ത പ്രാദേശിക പോളിസികൾ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. DIC പരിരക്ഷയോടുകൂടിയ കേന്ദ്രീകൃതമായി ഏകോപിപ്പിച്ച മാസ്റ്റർ പോളിസി ഇവയിൽ അടങ്ങിയിരിക്കുന്നു.
റിസ്കുകൾ കൈകാര്യം ചെയ്യുന്നതിനും നഷ്ട നിയന്ത്രണ സമീപനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും കഴിവുള്ളവരാണ് ഞങ്ങളുടെ വിദഗ്ദ്ധ ടീം, അതിനാൽ നിങ്ങൾക്ക് വിഷമിക്കേണ്ട കാര്യമില്ല, മുന്നേറി ലോകത്തിന്‍റെ ഏത് ഭാഗത്തും നിങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കൂ.
സമീപകാലത്ത് ബിസിനസ്സുകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അവരുടെ ജീവനക്കാർ നിരവധി കാരണങ്ങളാൽ കമ്പനിക്കെതിരെ കേസ് കൊടുക്കുന്നത്. ഈ പ്രശ്നം അഭിമുഖീകരിക്കുന്നത് വലിയ കോർപ്പറേഷനുകൾ മാത്രമല്ല; എല്ലാ വലുപ്പത്തിലുമുള്ള ഓർഗനൈസേഷനുകളും ഈ റിസ്കുകൾക്ക് വെളിപ്പെടുന്നുണ്ട്.
നിയമവിരുദ്ധമായ പിരിച്ചുവിടൽ, വിവേചനം, ജോലി നൽകുന്നതിനോ പ്രോത്സാഹിപ്പിക്കുന്നതിനോ ഉള്ള വീഴ്ച, ലൈംഗിക പീഡനം, ജീവനക്കാരുടെ ആനുകൂല്യ പ്ലാനുകളുടെ ദുരുപയോഗം, തെറ്റായ വ്യവസ്ഥിതി എന്നിവയാണ് ജീവനക്കാർ അവരുടെ തൊഴിലുടമയ്‌ക്കെതിരെ കേസെടുക്കുന്ന ഏറ്റവും സാധാരണമായ കാരണങ്ങൾ.
അത്തരം സാഹചര്യത്തിൽ, എംപ്ലോയ്‌മെന്‍റ് പ്രാക്ടീസസ് ലയബിലിറ്റി (EPLI) ഒരു അനിവാര്യമായ ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസ് പോളിസിയാണ്. നിയമപരമായ കേസുകളുടെ നിരന്തര ഭീഷണിയില്ലാതെ മനസമാധാനത്തോടെ പ്രവർത്തിക്കാൻ നിങ്ങളെയും മാനേജുമെന്‍റിനെയും സഹായിക്കുന്നതിന് ആവശ്യമായ പരിരക്ഷയാണ് ഇത് നിങ്ങളുടെ കമ്പനിക്ക് വാഗ്ദാനം ചെയ്യുന്നത്.
പൊതുജനങ്ങളിൽ നിന്ന് മൂലധനം സമാഹരിക്കാനോ നിങ്ങളുടെ സെക്യൂരിറ്റികൾ ഒരു റെഗുലേറ്റഡ് മാർക്കറ്റിൽ ട്രേഡ് ചെയ്യാനോ നിങ്ങൾ ആഗ്രഹിക്കുമ്പോൾ, നിങ്ങൾ ഒരു പ്രോസ്പെക്ടസ് നൽകേണ്ടതുണ്ട്. ഇഷ്യു ചെയ്ത പ്രോസ്പെക്ടസ് നിർണായകമാണ്, കാരണം അതിൽ പരാമർശിച്ചിരിക്കുന്ന ഏതെങ്കിലും വിവരങ്ങൾ അല്പം കൃത്യതയില്ലാത്തതാണെന്ന് തെളിഞ്ഞാൽ, നിക്ഷേപകന് അവരുടെ നഷ്ടത്തിന്‍റെ മുഴുവൻ മൂല്യവും നിങ്ങളുടെ കമ്പനിയിൽ നിന്ന് ക്ലെയിം ചെയ്യാൻ കഴിയും.
പ്രോസ്പെക്ടസ് ഇഷ്യു ചെയ്യുന്ന സമയത്ത് മാത്രമല്ല, വർഷങ്ങൾക്കുശേഷവും അത്തരം ക്ലെയിമുകൾ ഉന്നയിക്കാൻ കഴിയും. അതിനാൽ, നിങ്ങൾ ഒരു പൊതുവായ ഓഫർ നൽകുകയും പ്രോസ്പെക്ടസ് നൽകുകയും ചെയ്യുമ്പോഴെല്ലാം, കമ്പനിയെ പുതിയ ബാധ്യതകളിലേക്ക് തുറന്നു കൊടുക്കുകയാണ്.
കൂടാതെ, പ്രോസ്പെക്ടസിൽ തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമല്ലാത്തതോ ആയ വിവരങ്ങൾ ഉണ്ടെന്ന് തെളിഞ്ഞാൽ നിങ്ങൾക്കും കമ്പനിയുടെ ഡയറക്ടർമാർക്കും സിവിൽ, ക്രിമിനൽ കുറ്റങ്ങൾ നേരിടേണ്ടിവരും.
അതെ, അത്തരത്തിൽ റിസ്ക് ഉള്ളതിനാൽ നിങ്ങളുടെ പ്രോസ്പെക്ടസ് തയ്യാറാക്കുന്നതിൽ വളരെയധികം ശ്രദ്ധപുലർത്തണം, എന്നാൽ ഇത് പ്രധാന ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസ് പോളിസിയായ പ്രോസ്പെക്ടസ് ലയബിലിറ്റി ഇൻഷുറൻസിന്‍റെ പരിരക്ഷണവും ആവശ്യപ്പെടുന്നു.
നിങ്ങൾ നൽകിയ പ്രോസ്പെക്ടസിൽ നിന്ന് ഉണ്ടാകുന്ന ബാധ്യതകളിൽ നിന്ന് ഞങ്ങളുടെ പ്രോസ്പെക്ടസ് ലയബിലിറ്റി ഇൻഷുറൻസ് പോളിസി നിങ്ങളെ പരിരക്ഷിക്കും.
നിങ്ങളുടെ കമ്പനി ക്ലയന്‍റുകൾക്ക് വിദഗ്ദ്ധോപദേശം നൽകുന്നുവെങ്കിൽ, അത്തരമൊരു ബിസിനസ്സിന്‍റെ എല്ലാ ഭീഷണികളെയും കുറിച്ച് നിങ്ങൾക്ക് ഇതിനകം തന്നെ അറിയാം, അതിനാലാണ് ബജാജ് അലയൻസ് കൊമേഴ്ഷ്യൽ പ്രൊഫഷണൽ ഇൻഡംനിറ്റി ഇൻഷുറൻസിന്‍റെ പരിരക്ഷ ഉപയോഗിച്ച് നിങ്ങളുടെ കമ്പനിയെ സുരക്ഷിതമാക്കണം എന്നുപറയുന്നത്.
ഞങ്ങളുടെ ഫൈനാൻഷ്യൽ ലൈൻസ് ഇൻഷുറൻസിന്‍റെ ഈ പരിരക്ഷ പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്നത് അശ്രദ്ധ അല്ലെങ്കിൽ തെറ്റായ ഉപദേശങ്ങളുടെയും സേവനങ്ങളുടെയും അടിസ്ഥാനത്തിൽ ക്ലയന്‍റുകൾ നടത്തുന്ന ക്ലെയിമുകളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കുന്നതിനാണ്. പ്രൊഫഷണൽ ഇൻഡംനിറ്റി ഇൻഷുറൻസ് പോളിസി നിങ്ങളുടെ ബിസിനസിന് എതിരെ നടത്തിയ ഏതെങ്കിലും കുറ്റാരോപണത്തിനുള്ള പ്രതിരോധ ചെലവും വഹിക്കുന്നതാണ്.
വ്യത്യസ്ത പ്രൊഫഷണലുകൾക്കും വ്യവസായങ്ങൾക്കും വ്യത്യസ്ത തരം സംരക്ഷണം ആവശ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, അതനുസരിച്ച് ഞങ്ങൾ ഇനിപ്പറയുന്നവയ്ക്ക് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു:
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ