റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഇത് സങ്കല്പിക്കുക: നിങ്ങൾ ഒരു ബോളിവുഡ് ബ്ലോക്ക്ബസ്റ്റർ TV പ്രീമിയർ ആസ്വദിക്കുകയാണ്, ക്ലൈമാക്സ് നടക്കുമ്പോൾ വൈദ്യുതി തടസ്സപ്പെടുകയും സ്ക്രീനിൽ ഒന്നും കാണാതെ വരികയും ചെയ്യുന്നു! നിങ്ങൾ ആഗ്രഹിച്ചിരുന്ന വാരാന്ത്യം ഒരു പേടിസ്വപ്നമായി മാറുന്നു. നിങ്ങൾ നന്നായി ശ്രമിച്ചിട്ടും, മിനിറ്റുകൾ മണിക്കൂറുകളായി മാറുമ്പോഴും നിങ്ങൾക്ക് TV വീണ്ടും പ്രവർത്തനക്ഷമമാക്കാൻ കഴിയുന്നില്ല. ഒടുവിൽ ടെക്നീഷ്യൻ നിങ്ങളുടെ TV പരിശോധിക്കുമ്പോഴേക്കും അവസ്ഥ മോശമായി തീർന്നിരിക്കും.
അതിനുള്ളിലെ ഒരു സർക്യൂട്ട് കത്തിപ്പോയെന്ന് അദ്ദേഹം പറയും. നിങ്ങളുടെ TV വാറന്‍റിയുടെ പരിരക്ഷാ പരിധിയിൽ വരുന്നില്ലെങ്കിൽ, റിപ്പയറിനായി അല്പം പണം നൽകേണ്ടി വരും എന്ന് സാരം. നിങ്ങളെ ദു:ഖിപ്പിക്കുന്ന തരത്തിൽ ഒറിജിനൽ മാനുഫാക്ചറർ വാറന്‍റി കഴിഞ്ഞ മാസം അവസാനിച്ചതായും നിങ്ങൾ കണ്ടെത്തുന്നു! ഒരു അപ്ലയന്‍സ് വാങ്ങുമ്പോഴത്തെ മുൻകൂര്‍ ചെലവും, റിപ്പയറുകള്‍ക്കും മെയിന്‍റിനൻസിനും വരുന്ന അധിക സാമ്പത്തിക ഭാരവും നോക്കുമ്പോള്‍, പുതിയ LED TV ക്ക് വിലപേശി വാങ്ങിയപ്പോള്‍ പ്രതീക്ഷിച്ച മൂല്യം ഒടുവില്‍ കിട്ടാതെ പോകുന്നു!
നിങ്ങളുടെ TV വാറന്‍റിയുടെ പരിധിയിൽ ഉൾപ്പെടുമ്പോൾ, നിർമ്മാതാവ് വ്യക്തമാക്കിയ കാലയളവിലെ ഏത് റിപ്പയറുകളും നിങ്ങൾക്ക് ആശ്വാസകരമാകും. മിക്ക നിർമ്മാതാക്കളും ദീർഘകാല ഈട് ഉറപ്പാക്കാൻ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വാറന്‍റി വാഗ്ദാനം ചെയ്യാറുണ്ട്. മിക്ക ഉപകരണങ്ങൾക്കൊപ്പവും ഉൾപ്പെടുത്തിയിട്ടുള്ള യൂസർ മാനുവലുകളിൽ അവരുടെ ഉപകരണങ്ങളുടെ ഇൻസ്റ്റലേഷൻ, ഉപയോഗം, മെയിന്‍റനൻസ് എന്നിവയെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങൾ അടങ്ങിയിരിക്കും.
നിങ്ങൾക്ക് വാറന്‍റിയിൽ ഒരു ദീർഘിപ്പിക്കൽ ലഭിക്കുമെങ്കിൽ അത് നന്നായിരിക്കില്ലേ? വാറന്‍റികൾ മാറിക്കൊണ്ടിരിക്കുന്നതും, അവ ആവശ്യമുള്ളപ്പോൾ ലഭ്യമല്ല എന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ഇത് ഒരു വിരുന്നായിരിക്കും. അസാധ്യം എന്ന് നിങ്ങൾ കരുതിയതിൽ നിന്ന് ബജാജ് അലയൻസ് നിങ്ങൾക്കായി എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ലഭ്യമാക്കി നിങ്ങളുടെ ജീവിതം കൂടുതൽ ലളിതമാക്കിയിരിക്കുകയാണ്.
ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങൾക്ക് സമയവും പണവും ലാഭിക്കാം. നിങ്ങളുടെ ഉപകരണങ്ങൾ സമയം ലാഭിക്കുകയും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കുകയും ചെയ്യുമ്പോൾ, ഒറിജിനൽ മാനുഫാക്ചറർ വാറന്‍റി കാലഹരണപ്പെട്ടതിന് ശേഷവും ഞങ്ങളുടെ ദീർഘിപ്പിച്ച പരിരക്ഷ ഉപയോഗിച്ച് റിപ്പയർ ചെലവുകൾ ഒഴിവാക്കാൻ സാധിക്കും. എന്തിനധികം, ബജാജ് അലയൻസിൽ നിങ്ങളുടെ ക്ലെയിമുകൾ വേഗത്തിൽ പരിഹരിക്കപ്പെടുന്ന ലോകോത്തര കസ്റ്റമർ സർവ്വീസ് നിങ്ങൾക്ക് ഉറപ്പാക്കാം, കൂടാതെ നിങ്ങൾക്കുള്ള ഏത് ചോദ്യത്തിനും സൗഹാർദ്ദപരവും പ്രൊഫഷണലുമായ മറുപടിയും ലഭിക്കുന്നതാണ്.
നിങ്ങൾ ഒരു വീട്ടമ്മയാണെങ്കിൽ, തകരാറുള്ള ഒരു ഓവൻ അല്ലെങ്കിൽ ഗ്രിൽ പാചക ദിനചര്യയെ മാത്രമല്ല, നിങ്ങൾ വൈകുന്നേരത്തേക്ക് തയ്യാറായിരിക്കുന്ന കുട്ടികൾക്കൊപ്പമുള്ള ഒഴിവുസമയ പ്രവർത്തനങ്ങളെയും ബാധിക്കും. കുട്ടികളെ സംബന്ധിച്ചിടത്തോളം അത് നിരാശാജനകമാണ്, മാത്രമല്ല നിങ്ങൾക്ക് ഇത് വേഗത്തിലും കുറഞ്ഞ ചെലവിലും സർവീസ് ചെയ്ത് ലഭിക്കുമെന്ന് ഉറപ്പാക്കാനും കഴിയില്ല. ഇതിന് നിങ്ങളുടെ പ്രതിമാസ ബജറ്റിലും കുടുംബത്തിനൊപ്പമുള്ള സമയത്തിലും ഗണ്യമായ സ്വാധീനമുണ്ടാകും. അത്തരം സംഭവങ്ങൾ നിയന്ത്രിക്കാനോ പ്രവചിക്കാനോ പോലും കഴിയില്ലെങ്കിലും, അവ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ചെലവും സമയവും നിയന്ത്രിക്കുന്നതിന് നിങ്ങൾക്ക് ഫലപ്രദമായ ഒരു മാർഗവും ആവശ്യമാണ്.
തിരക്കുള്ള ഒരു പ്രൊഫഷണൽ എന്ന നിലയിൽ, ഒരു ഇലക്ട്രിക്കൽ ഉപകരണമോ കൺസ്യൂമർ ഉപകരണമോ പ്രവർത്തനം സ്തംഭിപ്പിക്കുമ്പോൾ, വീടിന്‍റെയും ജോലിയുടെയും ഉത്തരവാദിത്തങ്ങൾ നടപ്പിലാക്കുന്നത് പ്രയാസകരമാകും. ഓൺലൈനായുള്ള എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങളുടെ ദിവസം പൂർണ്ണമായും താളം തെറ്റുന്നില്ലെന്ന് നിങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും! ആത്യന്തികഫലം: ഇത് പതിവുപോലെ ബിസിനസ്സാണ്.
നിങ്ങൾ ജോലിയിൽ ആയിരിക്കുമ്പോഴും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെ ഇലക്ട്രോണിക് ഡിവൈസുകൾ നിങ്ങളെ സഹായിക്കുന്നു. നിങ്ങളുടെ ലാപ്ടോപ്പിനും മൊബൈൽ ഫോണിനും ഒരു ബിസിനസ്സ് മുഴുവനും നടത്താൻ നിങ്ങളെ സഹായിക്കാൻ കഴിയും. എന്നിരുന്നാലും, ഈ ഡിവൈസുകൾ വൈവിധ്യമാർന്നത് പോലെ തന്നെ കേടുപറ്റാവുന്നതുമാണ്. ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുകയും നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളെ പരിരക്ഷിക്കുകയും ചെയ്യുന്നു, ഇത് ജോലിയിൽ മികവ് പുലർത്താൻ നിങ്ങളെ സഹായിക്കും. പ്രൊഫഷണലുകൾ അടങ്ങുന്ന ഒരു ചെറിയ ടീം നിങ്ങളുടെ ടീമില്‍ ഉണ്ടെങ്കില്‍, ബജാജ് അലയന്‍സിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ലഭ്യമാക്കുന്നത് ശക്തമായ ബിസിനസ് അവബോധം ഉണ്ടാക്കുന്നു, കാരണം മന:പൂർവ്വമല്ലാത്ത നാശനഷ്ടങ്ങളിൽ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ ബിസിനസ്സിനെ പൂർവ്വസ്ഥിതി നേടാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു.
പരിമിതമായ കാലയളവിൽ മാത്രമേ അത് ലഭ്യമാകൂ എന്ന് നിങ്ങൾ മനസ്സിലാക്കുമ്പോൾ വാറണ്ടിയുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ മണിക്കൂറുകൾ ചെലവഴിക്കുന്നത് നിരാശാജനകമാണ്. ഇനി അതിൻ്റെ ആവശ്യമില്ല. ബജാജ് അലയൻസിന്‍റെ ഓൺലൈൻ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഉപയോഗിച്ച്, നിർമ്മാതാവ് വാഗ്ദാനം ചെയ്യുന്ന വാറന്‍റി കാലയളവ് 3 വർഷം വരെ നീട്ടാൻ നിങ്ങൾക്ക് കഴിയും. ഏതാനും ക്ലിക്കുകളിലൂടെ, യാതൊരു ആശങ്കയും ഇല്ലാതെ നിങ്ങളുടെ ഉപകരണങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്താമെന്ന് നിങ്ങൾക്ക് ഉറപ്പാക്കാം. എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടെങ്കിൽ, പരിഹരിക്കുന്നതിനായി ഞങ്ങൾ ഇവിടെയുണ്ട്!
ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ, ഏറ്റവും മികച്ച ബ്രാൻഡിൽ നിന്ന് ഏറ്റവും പുതിയ മോഡൽ ലഭിക്കുന്നതിന് നിങ്ങൾ ഏറെ പരിശ്രമങ്ങൾ നടത്തുകയും സമയം ചെലവഴിക്കുകയും ചെയ്യും. എന്തുകൊണ്ട്? കാരണം, നിങ്ങൾ വാങ്ങുന്ന ഏത് ഉപകരണത്തിനും ഈടും കാര്യക്ഷമതയും ഉണ്ടാകണമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നു. ഉൽപ്പന്നത്തിന്‍റെ സവിശേഷതകൾ കൂടാതെ, വാഗ്ദാനം ചെയ്യുന്ന വാറന്‍റിയുടെ നിബന്ധനകളും നിങ്ങൾ ശ്രദ്ധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അതിനാലാണ് നിങ്ങളുടെ ഉപകരണം കഴിയുന്നിടത്തോളം കാലം അധിക ചെലവില്ലാതെ സർവീസ് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത്. കാലക്രമേണ ഗൃഹോപകരണത്തിന്‍റെ പ്രവര്‍ത്തന മികവ് കുറഞ്ഞുവരുന്നത് പ്രകടമാകുമ്പോള്‍, അതിന്‍റെ പ്രവര്‍ത്തനം നിലനിര്‍ത്താനുള്ള പണവും പരിശ്രമവും കൂടിവരും.
ബജാജ് അലയന്‍സിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇന്‍ഷുറന്‍സ് ഉപയോഗിച്ച്, ഒരു ഉപകരണം വാങ്ങുന്നതിനുള്ള പ്രാരംഭ ചെലവുകള്‍ക്ക് പുറമേ, മറ്റ് എല്ലാ റിപ്പയർ, പരിപാലന ചെലവുകളും, ഒടുവിൽ റീപ്ലേസ്മെന്‍റ് ആവശ്യമാണെങ്കിൽ അതും നിങ്ങള്‍ക്ക് ഉറപ്പാക്കാം. നിങ്ങൾ ഒരു ദീർഘിപ്പിച്ച കാലയളവിലേക്ക് വാറന്‍റി കവറേജ് ആസ്വദിക്കുന്നത് തുടരുന്നു, ഇത് നിങ്ങളുടെ ആശങ്കയകറ്റുന്നു. നിർമ്മാതാവ് നൽകിയ ഒറിജിനൽ വാറന്‍റി കാലഹരണപ്പെട്ടതിന് ശേഷവും ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നു.
ബജാജ് അലയൻസിൽ നിന്ന് ഒരു എക്സ്റ്റൻഡെഡ് വാറന്‍റി പ്ലാൻ വാങ്ങുന്നത് നിക്ഷേപത്തിലുള്ള വരുമാനം പരമാവധി വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന, ഗുണനിലവാരത്തിലും ചെലവ് കുറവിലും ശ്രദ്ധ നൽകുന്ന ഉപഭോക്താക്കളുടെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് നിങ്ങളെ ഉൾപ്പെടുത്തുന്നു. ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് നിങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഫ്ലെക്സിബിളും, ചെലവ് കുറഞ്ഞതുമായ ഓപ്ഷനാകുന്നത് ഇനിപ്പറയുന്ന കാരണത്താലാണ്:
അപ്പോൾ, നിങ്ങൾ നടത്തുന്ന ഓരോ പർച്ചേസും നിങ്ങൾ ചെലവഴിക്കുന്ന പണത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളുമായി താരതമ്യം ചെയ്ത് നോക്കണം. അതിൽ ഒരു ഉപകരണം വാങ്ങുന്നതിനുള്ള ചെലവുകൾ മാത്രമല്ല, ന്യായമായ ഒരു കാലയളവിൽ അത് പ്രവർത്തിക്കുന്നതിനുള്ള ചെലവും ഉൾപ്പെടുന്നു. കുറഞ്ഞ ചെലവിൽ നിർമ്മാതാവ് നൽകുന്ന സ്റ്റാൻഡേർഡ് വാറന്‍റി പരിരക്ഷയ്ക്ക് പുറമെ, ബജാജ് അലയൻസ് ഓൺലൈൻ എക്സ്റ്റൻഡഡ് വാറന്‍റി പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു. ചില ഇലക്ട്രോണിക് ഉപകരണങ്ങളിൽ സർട്ടിഫൈഡ് പ്രൊഫഷണലുകൾ കൈകാര്യം ചെയ്യേണ്ടതായിട്ടുള്ള ചില ഭാഗങ്ങൾ ഉൾപ്പെട്ടേക്കാം. നിങ്ങളുടെ ഉപകരണം അംഗീകൃത സർവ്വീസ് സെന്‍ററുകളിലെ സ്പെഷ്യലിസ്റ്റുകളാണ് സർവ്വീസ് ചെയ്യുന്നതെന്ന് ബജാജ് അലയൻസ് ഉറപ്പ് വരുത്തുന്നു, ഗുണനിലവാരമുള്ള സ്പെയർ പാർട്സ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്നും ഉറപ്പാക്കുന്നു, തകരാറുകൾ ആവർത്തിക്കാനുള്ള അവസരവും കുറയ്ക്കുന്നു.
ഞങ്ങളുടെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇന്‍ഷുറന്‍സ് സേവനം നിങ്ങളുടെ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിരക്ഷ നൽകുന്നു. നിങ്ങൾക്ക് ഒന്നോ, രണ്ടോ, മൂന്നോ വർഷത്തെ കാലയളവിലേക്കുള്ള പരിരക്ഷ തിരഞ്ഞെടുക്കാം, അത് ഇതിനെ താങ്ങാവുന്നതും സമഗ്രവുമാക്കുന്നു. രാജ്യത്തുടനീളം വ്യാപിച്ചിരിക്കുന്ന ഞങ്ങളുടെ റിപ്പയർ, സർവ്വീസ് നെറ്റ്‌വർക്ക് നിങ്ങൾക്ക് സമാനതകളില്ലാത്ത ഫ്ലെക്സിബിലിറ്റി നൽകുന്നു.
ബജാജ് അലയൻസിന്‍റെ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ്സുകൾ ഏറെ വർഷങ്ങളായി ICRA സാക്ഷ്യപ്പെടുത്തിയിട്ടുള്ളവയാണ്. നിങ്ങൾക്ക് ക്ലെയിം സഹായം ആവശ്യമുള്ളപ്പോൾ, ബജാജ് അലയൻസ് ഒരു സവിശേഷമായ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നു എന്ന് നിങ്ങൾ കണ്ടെത്തും. ഞങ്ങളുടെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം, ദ്രുതവും കാര്യക്ഷമവുമായ ക്ലെയിം പ്രോസസ്സിംഗ്, ക്ലെയിമിന്‍റെ നിലയെക്കുറിച്ചുള്ള പതിവ് അപ്‌ഡേറ്റുകൾ, ക്ലെയിം അംഗീകരിച്ചുകഴിഞ്ഞാൽ ഫണ്ടുകൾ വേഗത്തിൽ വിതരണം ചെയ്യൽ എന്നിവയാണ് അർത്ഥമാക്കുന്നത്.
മഴയായാലും വെയിലായാലും ഞങ്ങൾ ഇവിടെ നിങ്ങൾക്കായി 24*7 ഉണ്ട്. ബജാജ് അലയൻസിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നത് ലളിതവും എളുപ്പവുമാണ്. റിപ്പയറുകൾ ബുക്ക് ചെയ്യുക, ഡീലർ സപ്പോർട്ട് നേടുക, നിങ്ങൾക്ക് ആവശ്യമുള്ള ദീർഘിപ്പിച്ച പരിരക്ഷയുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങളും സംബന്ധിച്ച് ഞങ്ങളുടെ പ്രൊഫഷണൽ ടീമിന് നിങ്ങളെ സഹായിക്കാനാവും. ഞങ്ങളുടെ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവിനോട് സംസാരിക്കുന്ന വേളയിൽ, നിങ്ങളുടെ ഉപകരണം മികച്ച കരങ്ങളിലാണെന്ന് നിങ്ങൾക്ക് ബോധ്യപ്പെടുകയും ഏറെ ആശ്വാസം ലഭിക്കുകയും ചെയ്യും! ഞങ്ങളുടെ ലക്ഷക്കണക്കിന് കസ്റ്റമേഴ്സ് അത് അംഗീകരിക്കും. നിങ്ങൾ ആകെ ചെയ്യേണ്ടത് ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറായ 1800-209-1021 ൽ വിളിക്കുകയും ലോകോത്തര നിലവാരമുള്ള സേവനം ഒരു പുഞ്ചിരിയോടെ അനുഭവിക്കുകയും ചെയ്യുകയാണ്.
നിങ്ങളുടെ ഉപകരണം വീണ്ടും പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നതിന് ഞങ്ങളുടെതായിട്ടുള്ള ശ്രമം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ബജാജ് അലയൻസിൽ ഒരു ക്ലെയിം ഫയൽ ചെയ്യുമ്പോൾ ഞങ്ങളുടെ വിദഗ്ദ്ധർ നിങ്ങളുടെ വീട് സന്ദർശിക്കുന്നതിന് നിരക്കുകളൊന്നുമുണ്ടായിരിക്കില്ല. ഒരു ക്ലെയിം രജിസ്റ്റർ ചെയ്ത് മണിക്കൂറിനുള്ളിൽ ഞങ്ങൾ നിങ്ങളുടെ വീട്ടിലെത്തും. എല്ലാത്തിനുമുപരിയായി, ഒരു പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ ഘട്ടമാണ് സമയത്തുള്ള തിരിച്ചറിയല്‍. ഞങ്ങൾ പ്രശ്നം തിരിച്ചറിയുകയും, മികച്ച പ്രവർത്തന രീതി നിർദ്ദേശിക്കുകയും, പ്രൊഫഷണലും സുതാര്യവുമായ രീതിയിൽ റിപ്പയർ ചെയ്യാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
നല്ല വിലപേശൽ ലഭിക്കുന്നത് എല്ലായ്പ്പോഴും തൃപ്തി നൽകുന്നതാണ്! ഈട്, സർവ്വീസ് എന്നിവയുടെ കാര്യത്തിൽ പണത്തിന് മികച്ച മൂല്യം ലഭിക്കുന്നതിനാൽ, നിങ്ങൾ പ്രീമിയം പ്രോഡക്ടിൽ അൽപ്പം കൂടുതൽ ചെലവഴിക്കുന്നത് പരിഗണിച്ചേക്കാം. ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഉപയോഗിച്ച്, നിങ്ങൾക്ക് ഇൻവോയ്സ് തുകയോളം പരിരക്ഷ ലഭിക്കുന്നു, അത് നിങ്ങൾ വാങ്ങിയ ഉപകരണം ദീർഘകാലത്തേക്ക് നിങ്ങൾക്ക് മികച്ച സേവനം നൽകുമെന്ന് ഉറപ്പുവരുത്തുന്നു. നിങ്ങൾ ആകെ ചെയ്യേണ്ടത് മാനുവൽ ശ്രദ്ധാപൂർവ്വം വായിക്കുകയും അത് നിങ്ങൾക്ക് പൂർണ്ണമായി ഉപയോഗിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുകയുമാണ്. തെറ്റായ പ്രവർത്തനം, സാങ്കേതിക തകരാർ എന്നിവയുടെ കാര്യത്തിൽ, ബജാജ് അലയൻസിന്‍റെ ഓൺലൈൻ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് നിങ്ങൾക്ക് പരിരക്ഷ ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് ഏതാനും ക്ലിക്കുകൾ മാത്രം മതി!
എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസിന് കീഴിൽ ഒരു ക്ലെയിം ഫയൽ ചെയ്യുന്നത് ലളിതവും സൗകര്യപ്രദവുമാണ്. നിങ്ങൾ ആകെ ചെയ്യേണ്ടത് ഞങ്ങളുടെ 24*7 ടോൾ-ഫ്രീ നമ്പറിലേക്ക് വിളിക്കുക എന്നതാണ്, 1800-209-1021. അതേസമയം തന്നെ, ഏത് സമയത്തും നിങ്ങൾക്ക് ഒരു ക്ലെയിം രജിസ്റ്റർ ചെയ്യാം ഞങ്ങൾക്ക് ഇമെയിൽ ചെയ്ത് bagichelp@bajajallianz.co.in അല്ലെങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ .
നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് അറിയാൻ ക്ലിക്ക് ചെയ്യൂ.
ബജാജ് അലയൻസ് റിപ്പയറും റീപ്ലേസ്മെന്‍റും ഉൾപ്പെടുന്ന നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഒരു ക്ലെയിം ഉണ്ടെങ്കിൽ, ഞങ്ങളുടെ പ്രതിനിധി നിങ്ങളുടെ വീട് സൗജന്യമായി സന്ദർശിക്കുകയും നിങ്ങളുടെ ഉൽപ്പന്നം പരിശോധിക്കുകയും ചെയ്യും. ജനുവിൻ പാർട്സ് ഉപയോഗിച്ച് അംഗീകൃത സർവ്വീസ് സെന്‍ററിൽ സർവ്വീസ് ചെയ്യാനുള്ള ക്രമീകരണങ്ങളും ഞങ്ങൾ നടത്തും. നിങ്ങളുടെ ഉൽപ്പന്നം റിപ്പയർ ചെയ്യാൻ കഴിയില്ലെങ്കിൽ, സൗജന്യമായി റീപ്ലേസ്മെന്‍റ് നൽകുന്നതാണ്.
എന്തിനധികം, നിങ്ങളുടെ ഇലക്ട്രിക്കൽ ഡിവൈസ് പ്രവർത്തിക്കുന്ന നിലയിലേക്ക് പുനസ്ഥാപിക്കുന്നത് ഇപ്പോൾ തികച്ചും ക്യാഷ്‍ലെസ് ആണ്! ബജാജ് അലയൻസിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് ഇന്ത്യയിലുടനീളമുള്ള 400 നഗരങ്ങളിൽ ലഭ്യമാണ്. നിങ്ങൾ എവിടെ താമസിക്കുന്നു എന്നത് പരിഗണിക്കാതെ, പ്രൊഫഷണൽ സേവനം കേവലം ഒരു ഫോൺ കോൾ അകലെമാത്രമാണ്! ബജാജ് അലയൻസിനൊപ്പമുള്ള ഓൺലൈൻ എക്സ്റ്റന്‍ഡഡ് വാറന്‍റി - അവിശ്വസനീയമായ വിലയിൽ സമാനതകളില്ലാത്ത മൂല്യം നൽകുന്നു.
നിർമ്മാതാവിന്‍റെ വാറന്‍റി കാലയളവിന്‍റെ കാലാവധി കഴിഞ്ഞ ശേഷം നിർമ്മാണ തകരാറുകൾ മൂലം സംഭവിച്ച നഷ്ടം അല്ലെങ്കിൽ കേടുപാടുകൾക്ക് ഇൻഷുറൻസ് സംരക്ഷണം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന വിവിധ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഫർണിച്ചർ, ഫിക്സ്ചറുകൾ, ക്യാമറ, ലാപ്ടോപ്പ്, മൊബൈൽ തുടങ്ങിയ പോർട്ടബിൾ ഉപകരണങ്ങൾ എന്നിവയുടെ ഉടമകളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് എക്സ്റ്റന്‍ഡെഡ് വാറന്‍റി ഉൽപ്പന്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കൾക്ക് എക്സ്റ്റന്‍ഡെഡ് വാറന്‍റി പരിരക്ഷ വാഗ്ദാനം ചെയ്യാൻ ആഗ്രഹിക്കുന്ന നിർമ്മാതാക്കൾക്കും ഇത് വാങ്ങാവുന്നതാണ്.
അസറ്റ് വാങ്ങിയ അതേ തീയതിയിൽ അല്ലെങ്കിൽ അസറ്റിന് നിർമ്മാതാവ് നൽകിയ വാറന്‍റി കാലഹരണപ്പെടുന്നതിന് മുമ്പ് ഏത് സമയത്തും നിങ്ങൾക്ക് ഈ പോളിസി വാങ്ങാവുന്നതാണ്.
അസറ്റ് വാങ്ങിയ തീയതിക്ക് 6 മാസത്തിന് ശേഷം, എന്നാൽ നിർമ്മാതാവിന്‍റെ വാറന്‍റി കാലഹരണപ്പെടുന്നതിന് മുമ്പ്, ഈ പരിരക്ഷ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, പ്രീമിയത്തിലേക്ക് ചേർക്കുന്ന അധിക നിരക്ക് താഴെപ്പറയുന്ന പ്രകാരം ബാധകമാകും
അസറ്റ് പർച്ചേസ് തീയതിയിൽ നിന്ന് ഇൻഷുറൻസ് പരിരക്ഷ വാങ്ങുന്നതിലെ കാലതാമസം |
ചേർക്കപ്പെടുന്ന പ്രീമിയം |
6 മാസത്തിൽ കുറവ് 0% |
0% |
6 മാസം മുതൽ 1 വർഷം വരെ 4% |
4% |
1 വർഷത്തിൽ കൂടുതലും നിർമ്മാതാവിന്‍റെ വാറന്‍റിയേക്കാൾ കുറവും |
5% |
ബജാജ് അലയന്‍സിന്‍റെ എക്സ്റ്റന്‍ഡെഡ് വാറന്‍റി നിങ്ങളുടെ ഇന്‍ഷുര്‍ ചെയ്ത ആസ്തിയുമായി ബന്ധപ്പെട്ട അപ്രതീക്ഷിതമായ റിപ്പയര്‍ വര്‍ക്കിന് സാമ്പത്തിക പരിരക്ഷ നല്‍കി നിങ്ങള്‍ക്ക് മനസമാധാനം നൽകുന്നു. ബജാജ് അലയൻസിൽ നിന്നുള്ള എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് പരിഗണിക്കുന്നതിനുള്ള ചില കാരണങ്ങൾ ഇതാ:
✓ പാർട്സുകൾക്കും തൊഴിൽ ചെലവിനും ഉള്ള സമഗ്രമായ പരിരക്ഷ
✓ EW കാലയളവിൽ പരിധിയില്ലാത്ത റിപ്പയർ, ഇൻഷുർ ചെയ്ത തുകയ്ക്ക് വിധേയം
✓ തടസ്സരഹിതമായ ക്യാഷ്‌ലെസ് സൗകര്യം
✓ ഗുണനിലവാരമുള്ള റിപ്പയർ അഷ്വറൻസ്
✓ ജനുവിൻ സ്പെയർ പാർട്സ്
✓ ഒന്നിലധികം ബ്രാൻഡുകൾക്കുള്ള പരിരക്ഷ
✓ വലിയ ഉപകരണങ്ങൾക്കുള്ള ഡോർ-സ്റ്റെപ്പ് സേവനം
✓ രാജ്യവ്യാപകമായ സർവ്വീസ് നെറ്റ്‌വർക്ക്
ചില പ്രധാന ഒഴിവാക്കലുകളിൽ ഇവ ഉൾപ്പെടുന്നു:
✓ ഭൌതിക/ദ്രാവക/അഗ്നി അല്ലെങ്കിൽ ഏതെങ്കിലും ബാഹ്യ സ്രോതസ്സുകൾ മൂലമുണ്ടായ കേടുപാടുകൾ
✓ ഇൻഷുർ ചെയ്ത അസറ്റിന്‍റെ കോമേഴ്ഷ്യൽ/റെന്‍റൽ/ഫ്രോഫിറ്റ് ഉണ്ടാക്കുന്നതിനുള്ള ഉപയോഗം
✓ അമിതമായ ഉപയോഗം: ഓവർലോഡിംഗ്, സ്ട്രെയിൻ, ഷോർട്ട് സർക്യൂട്ട്, അമിതമായ പ്രവർത്തനം, തേയ്മാനം, അസാധാരണമായ ഇലക്ട്രിക്കൽ/ഗ്യാസ്/വാട്ടർ സപ്ലൈ മുതലായവ.
✓ തൊഴിലിൽ അല്ലെങ്കിൽ മെറ്റീരിയലിൽ ഉൾപ്പെട്ടിട്ടുള്ള തകരാർ അല്ലെങ്കിൽ വീഴ്ച സംബന്ധിക്കാത്ത സർവ്വീസ് കോളുകൾ
✓ ഉപഭോഗവസ്തുക്കൾ (ഉദാ. ഫിൽറ്റർ, ബൾബ്, ബെൽറ്റ്, ബാറ്ററി, ടോണർ, സോഫ്റ്റ്‌വെയർ തുടങ്ങിയവ)
✓ തുരുമ്പ്, ചതവ്, പോറൽ തുടങ്ങിയവ.
✓ അനധികൃത റിപ്പയറും മാറ്റംവരുത്തലും
✓ നിർമ്മാതാവിന്‍റെ വാറന്‍റിക്ക് കീഴിൽ പരിരക്ഷിക്കപ്പെടാത്ത തകരാറുകൾ അല്ലെങ്കിൽ പിഴവുകൾ
✓ ഗ്യാരന്‍റി കൂടാതെ/അല്ലെങ്കിൽ വാറന്‍റി പ്രകാരം ഇൻഷുർ ചെയ്ത ആസ്തിയുടെ നിർമ്മാതാവിന് ഉത്തരവാദിത്തമുള്ള നഷ്ടം അല്ലെങ്കിൽ തകരാർ.
ഒഴിവാക്കലുകളുടെ വിശദമായ പട്ടികയ്ക്ക്, ദയവായി പോളിസി ഡോക്യുമെന്‍റ്/പ്രോസ്പെക്ടസ് പരിശോധിക്കുക.
നിങ്ങളുടെ അസറ്റിന് നൽകേണ്ട പ്രീമിയത്തിന്‍റെ ഒരു എസ്റ്റിമേറ്റ് ലഭിക്കുന്നതിന്, നിങ്ങൾ ബജാജ് അലയൻസ് വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്. നിങ്ങൾ പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, നിങ്ങൾ അടയ്ക്കേണ്ട പ്രീമിയം തുകയുടെ വിശദാംശങ്ങൾ നിങ്ങൾക്ക് ലഭിക്കും.
വിവിധ അസറ്റുകൾക്ക് ഇൻഷുർ ചെയ്യേണ്ട തുക അവയുടെ യഥാർത്ഥ പർച്ചേസ് വിലയ്ക്ക് തുല്യമായിരിക്കണം.
ഉൽപാദന തകരാറുകൾ മൂലമുണ്ടായ തകർച്ച കൂടാതെ/അല്ലെങ്കിൽ പോളിസി കാലയളവിൽ അംഗീകൃത വർക്ക്‌ഷോപ്പുകളിലെ സർവീസ് ഉദ്യോഗസ്ഥരുടെ മോശപ്പെട്ട നിർമ്മാണം കാരണം നിങ്ങളുടെ ഇൻഷുർ ചെയ്‌ത അസറ്റിന് ഉണ്ടാകുന്ന റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റ് എന്നിവയ്ക്കുള്ള ചെലവ് ഞങ്ങൾ വഹിക്കുന്നതാണ്. ഒരു തകർച്ച എന്നതിലൂടെ, ഞങ്ങൾ സൂചിപ്പിക്കുന്നത് നിങ്ങളുടെ അസറ്റ് ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കാത്ത മെക്കാനിക്കൽ കൂടാതെ/അല്ലെങ്കിൽ ഇലക്ട്രിക്കൽ തകരാർ എന്നാണ്.
നിങ്ങൾ എക്സ്റ്റന്‍ഡെഡ് വാറന്‍റി ഇൻഷുറൻസ് വാങ്ങുമ്പോൾ നിങ്ങൾക്ക് പ്രോഡക്ട്/സെയിൽ ഇൻവോയിസ് ആവശ്യമാണ്.
എക്സ്റ്റന്‍ഡെഡ് വാറന്‍റി ക്ലെയിമുകളില്‍ എന്തെങ്കിലും സഹായത്തിന് വേണ്ടി1800-209-1021 -ല്‍ വിളിക്കുക അല്ലെങ്കില്‍ ew.cda@bajajallianz.co.in-ല്‍ മെയില്‍ ചെയ്യുക
നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ അല്ലെങ്കിൽ നിങ്ങളുടെ ക്ലെയിമിന്‍റെ സ്റ്റാറ്റസ് പരിശോധിക്കാൻ താഴെപ്പറയുന്ന ലിങ്കുകൾ ഉപയോഗിക്കാം:
ഒരു ക്ലെയിം രജിസ്റ്റർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ
ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാൻ ക്ലിക്ക് ചെയ്യൂ
നിങ്ങളുടെ ഉപകരണങ്ങൾക്ക് പൂർണ്ണ സംരക്ഷണം നേടുക!
ഒരു ക്വോട്ട് നേടുകപുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ