Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ജനറൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ്

സമഗ്രമായ ജനറൽ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റിൽ നിന്ന് നിങ്ങൾ ഒരൊറ്റ ക്ലിക്ക് അകലെയാണ്

മറ്റ് മൂല്യവർദ്ധിത സേവനങ്ങളോടൊപ്പം മികച്ച കവറേജ് നിങ്ങൾക്ക് നൽകാനുള്ള ഞങ്ങളുടെ ശ്രമത്തിൽ, ഞങ്ങളുടെ ഓൺലൈൻ ജനറൽ ഇൻഷുറൻസ് ക്ലെയിം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിങ്ങളുടെ സൗകര്യം മനസ്സിൽ വെച്ചുകൊണ്ടാണ്. സൗകര്യപ്രദമായ ഇൻ‌ഷുറൻസ് ക്ലെയിം പ്രോസസ് ഉപയോഗിച്ച്, നിങ്ങൾക്ക് ഇപ്പോൾ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാനും ആവശ്യമായ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാനും സ്റ്റാറ്റസ് തൽക്ഷണം അറിയാനും കഴിയും.

  • 1

    നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യുക.

  • 2

    റിപ്പയറിനായി നിങ്ങളുടെ വാഹനത്തെ അയക്കുക.

  • 3

    സർവേയും ക്ലെയിം സെറ്റിൽമെന്‍റും.

മോട്ടോർ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്യുക:

നിങ്ങളുടെ കാറിന് തകരാർ സംഭവിച്ചോ? വിഷമിക്കേണ്ട ആവശ്യമില്ല, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്!

നിങ്ങൾ കാർ ഇൻഷുറൻസ് ക്ലെയിമും ആയി മുന്നോട്ട് പോകുകയാണെങ്കിൽ, ഞങ്ങൾ പ്രോസസ് തികച്ചും പ്രയാസരഹിതമാക്കിയിട്ടുണ്ട്. നിങ്ങൾ ഓൺലൈൻ ക്ലെയിമുകൾ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ, ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 വഴി വിളിക്കുന്നത് ഞങ്ങളെ തൽക്ഷണം ബന്ധപ്പെടാൻ നിങ്ങളെ സഹായിക്കും. ഏത് ദിവസവും ഏത് സമയത്തും നിങ്ങളെ സഹായിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളൂ!

നിങ്ങൾ നൽകേണ്ടത് എന്താണ്:

തടസ്സരഹിതമെന്ന് പറയുന്നതിലൂടെ ഞങ്ങൾ ശരിക്കും അർത്ഥമാക്കുന്നത് തടസ്സരഹിതം എന്നുതന്നെയാണ്, ഞങ്ങളെ വിശ്വസിക്കൂ, അതിലെ ഓരോ വാക്കും ശരിയാണ്. നിങ്ങളുടെ സമയം വിലപ്പെട്ടതാണെന്ന് ഞങ്ങൾക്കറിയാം, പ്രത്യേകിച്ച് അടിയന്തിര സാഹചര്യത്തിൽ. അതിനാൽ നിങ്ങൾ ഇപ്പറയുന്ന ഏതാനും ചിലത് മാത്രം നൽകിയാൽ മതിയാകും.

  • ബന്ധപ്പെടേണ്ട നമ്പർ
  • എഞ്ചിൻ, ചാസി നമ്പർ
  • അപകടം നടന്ന തീയതിയും സമയവും
  • അപകടത്തിന്‍റെ വിവരണവും സ്ഥലവും
  • വാഹന പരിശോധന വിലാസം
  • കിലോമീറ്റർ റീഡിംഗ്

നിങ്ങളുടെ മോട്ടോർ ഇൻഷുറൻസ് ക്ലെയിം രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, ഞങ്ങളുടെ കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവിൽ നിന്ന് നിങ്ങൾക്ക് ഒരു ക്ലെയിം റഫറൻസ് നമ്പർ ലഭിക്കും. നിങ്ങളുടെ ക്ലെയിമിന്‍റെ കൃത്യമായ സ്റ്റാറ്റസ് സംബന്ധിച്ച് നിങ്ങളെ SMS വഴി അറിയിക്കുന്നതാണ്. നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിം സ്റ്റാറ്റസ് അറിയുന്നതിന് ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ ഞങ്ങളെ വിളിക്കുകയും ക്ലെയിം റഫറൻസ് നമ്പർ നൽകുകയും ചെയ്യാം.

ഓർക്കുക – റോഡ് സൈഡ് അസിസ്റ്റൻസിന് ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-103-5858 ൽ ഞങ്ങൾ 24x7 ലഭ്യമാണ്. കാർ ഇൻഷുറൻസ് പോളിസിയിൽ ഈ സവിശേഷത തിരഞ്ഞെടുത്ത ഞങ്ങളുടെ ഉപഭോക്താക്കൾക്കുള്ളതാണ് ഈ സേവനം.

റിപ്പയറിനായി നിങ്ങളുടെ വാഹനത്തെ അയക്കുക:

അപകട സ്ഥലത്ത്/ബ്രേക്ക്ഡൗൺ പോയിന്‍റിൽ നിന്ന് നിങ്ങളുടെ വാഹനം ഗ്യാരേജിലേക്ക് മാറ്റാൻ അല്ലെങ്കിൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ടോ ചെയ്യാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

മോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ, പോലീസിൽ ഒരു പരാതി ഫയൽ ചെയ്ത് ഞങ്ങളുടെ ടോൾ ഫ്രീ നമ്പറിൽ ഞങ്ങളെ അറിയിക്കുക. 90 ദിവസത്തിനുള്ളിൽ നിങ്ങളുടെ വാഹനം കണ്ടെത്താനായില്ലെങ്കിൽ, ഒരു നോൺ ട്രേസബിൾ റിപ്പോർട്ട് (അവർ നിങ്ങളുടെ വാഹനം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന ഒരു ഉറപ്പ്) നൽകാൻ പോലീസിനോട് ആവശ്യപ്പെടുകയും റിപ്പോർട്ട് ഞങ്ങൾക്ക് കൈമാറുകയും ചെയ്യുക.

നിങ്ങൾ തുടർന്നൊന്നും ചെയ്യേണ്ടതില്ല പിന്നീടുള്ളവ ഞങ്ങൾ ശ്രദ്ധിച്ചോളും.

സർവേയും ക്ലെയിം സെറ്റിൽമെന്‍റും:

നിങ്ങളുടെ ജനറൽ ഇൻഷുറൻസ് ക്ലെയിമിന്‍റെ രീതിയുടെ അടിസ്ഥാനത്തിൽ, നിങ്ങൾ തിരഞ്ഞെടുത്ത ഗ്യാരേജ്/ഡീലർ പക്കൽ ഡോക്യുമെന്‍റുകളുടെ പകർപ്പ് സമർപ്പിക്കുകയും അവ ഒറിജിനലുകളുമായി ബന്ധപ്പെടുത്തി നോക്കുകയും ചെയ്യുക.

കേടുപാട് അത്ര ഗുരുതരമല്ലേ? വിൻഡ്ഷീൽഡിന് പൊട്ടൽ അല്ലെങ്കിൽ ബമ്പർ ഇളകിവരിക മാത്രമാണോ ഉണ്ടായത്? അത്തരം സന്ദർഭങ്ങളിൽ, ഞങ്ങളുടെ മോട്ടോർ OTS (ഓൺ-ദി-സ്പോട്ട്) സേവനം ഏറ്റെടുക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

ഇൻഷുറൻസ് വാങ്ങുന്നത് മുതൽ ജനറൽ ഇൻഷുറൻസ് ക്ലെയിം അറിയിക്കുന്നതിനുള്ള പോളിസി പുതുക്കൽ അലർട്ട് നേടുന്നത് വരെ, ഞങ്ങളുടെ മൊബൈൽ ആപ്പായ ബജാജ് അലയൻസ് ഇൻഷുറൻസ് വാലറ്റ്, നിങ്ങളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഉള്ള വൺ-സ്റ്റോപ്പ് ഈസി ആപ്പായിരിക്കും.

നിങ്ങളുടെ ഇഷ്ടാനുസരണം ഒരു നെറ്റ്‌വർക്ക് ഗാരേജിൽ വെച്ച് ഞങ്ങൾ നിങ്ങളുടെ വാഹനം നന്നാക്കുകയും നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുകയും ഗാരേജിന് നേരിട്ട് പണം നൽകുകയും ചെയ്യും. സർവേയർ അറിയിച്ചതുപോലെ നിങ്ങൾ വോളണ്ടറി എക്സസും (പോളിസിയിൽ സൂചിപ്പിച്ചതുപോലെ) ഡിപ്രീസിയേഷൻ മൂല്യവും മാത്രമേ അടയ്ക്കേണ്ടതുള്ളൂ.

ബജാജ് അലയൻസ് മോട്ടോർ ഇൻഷുറൻസ് ഉപയോഗിച്ച്, നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക മാത്രമല്ല, റോഡ്‌സൈഡ് അസിസ്റ്റൻസ്, എഞ്ചിൻ പ്രൊട്ടക്ടർ, കീ, ലോക്ക് റീപ്ലേസ്മെന്‍റ് തുടങ്ങിയ മറ്റ് ആഡ്-ഓണുകളും നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

ക്ലെയിം ഫോം:

ദയവായി താഴെയുള്ള ക്ലെയിം ഫോം ഡൗൺലോഡ് ചെയ്യുക.

  • ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം
  • ഇൻഷുറൻസ് പോളിസിയുടെ പ്രൂഫ് / കവർനോട്ട് പകർപ്പ്
  • രജിസ്ട്രേഷൻ ബുക്കിന്‍റെ പകർപ്പ്, നികുതി രസീത്
  • ആ സമയത്ത് വാഹനം ഓടിച്ച വ്യക്തിയുടെ മോട്ടോർ ഡ്രൈവിംഗ് ലൈസൻസിന്‍റെ പകർപ്പ്
  • പോലീസ് പഞ്ചനാമ/FIR (തേര്‍ഡ് പാര്‍ട്ടി പ്രോപ്പര്‍ട്ടി നഷ്ടം / മരണം / പരിക്ക് എന്നിവ സംഭവിച്ചാൽ )
  • വാഹനം നന്നാക്കേണ്ട റിപ്പയററിൽ നിന്ന് നന്നാക്കുന്നതിനുള്ള എസ്റ്റിമേറ്റ്
  • ജോലി പൂർത്തിയാക്കിയ ശേഷമുള്ള റിപ്പയർ ബില്ലും പേമെന്‍റ് രസീതും
  • റവന്യൂ സ്റ്റാമ്പിന് കുറുകെ ഒപ്പ് വെച്ച ക്ലെയിം ഡിസ്ചാർജ്ജും സാറ്റിസ്ഫാക്ഷൻ വൗച്ചറും
  • ഇൻഷുർ ചെയ്തയാൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം
  • ഒറിജിനൽ പോളിസി ഡോക്യുമെന്‍റ്
  • ഒറിജിനൽ രജിസ്ട്രേഷൻ ബുക്ക്/സർട്ടിഫിക്കറ്റ്, ടാക്സ് പേമെന്‍റ് രസീത്
  • മുമ്പത്തെ ഇൻഷുറൻസ് വിശദാംശങ്ങൾ - പോളിസി നമ്പർ, ഇൻഷുറിംഗ് ഓഫീസ്/കമ്പനി, ഇൻഷുറൻസ് കാലയളവ്
  • എല്ലാ സെറ്റ് കീകൾ/സർവ്വീസ് ബുക്ക്‌ലെറ്റ്/ വാറന്‍റി കാർഡ്
  • പോലീസ് പഞ്ചനാമ/ എഫ്ഐആർ, അന്തിമ അന്വേഷണ റിപ്പോർട്ട്
  • മോഷണം അല്ലെങ്കിൽ വാഹനം "നോൺ-യൂസ്" ആക്കുകയും ചെയ്തതായി അറിയിച്ചു കൊണ്ടുള്ള RTO യെ അഭിസംബോധന ചെയ്ത കത്തിന്‍റെ പകർപ്പ്"
  • ഇൻഷുർ ചെയ്ത വ്യക്തി ഒപ്പിട്ട ഫോം 28, 29, 30
  • സബ്രോഗേഷന്‍ ലെറ്റര്‍
  • നിങ്ങളിൽ നിന്നും ഫൈനാൻസറിൽ നിന്നും അംഗീകരിച്ച ക്ലെയിം സെറ്റിൽമെന്‍റ് മൂല്യത്തിനുള്ള സമ്മതം
  • ക്ലെയിം നിങ്ങൾക്ക് അനുകൂലമായി തീർപ്പാക്കണമെങ്കിൽ ഫൈനാൻസറിന്‍റെ NOC
  • ശൂന്യവും തീയതി ഇടാത്തതുമായ "വകലത്നാമ""
  • റവന്യൂ സ്റ്റാമ്പിന് കുറുകെ ഒപ്പ് വെച്ച ക്ലെയിം ഡിസ്ചാർജ്ജ് വൗച്ചർ
LET’S SIMPLIFY MOTOR INSURANCE

നമുക്ക് മോട്ടോർ ഇൻഷുറൻസ് ലളിതമാക്കാം

മോട്ടോർ/വാഹന ഇൻഷുറൻസ് എന്നാല്‍ എന്താണ്?

നിങ്ങളുടെ വാഹനത്തെ ബാഹ്യ നാശനഷ്ടങ്ങളിൽ നിന്നും നിങ്ങളെ ശാരീരിക പരിക്ക്/മരണം, തേർഡ് പാർട്ടി ബാധ്യത എന്നിവയിൽ നിന്നും പരിരക്ഷിക്കുന്ന ഒരു ഇൻഷുറൻസ് പോളിസിയാണ് മോട്ടോർ/വെഹിക്കിൾ ഇൻഷുറൻസ്. നിങ്ങൾ റോഡിൽ എത്തുമ്പോഴെല്ലാം ഇത് നിങ്ങളുടെ മനസമാധാനം ഉറപ്പാക്കുന്നു. 

ഞാൻ എന്തിന് മോട്ടോർ ഇൻഷുറൻസ് വാങ്ങണം?

മോട്ടോർ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, കാരണം നിങ്ങൾ വലിയ ചെലവുകൾ വഹിക്കേണ്ട സാഹചര്യത്തിൽ നിന്ന് ഇത് നിങ്ങളെ ഒഴിവാക്കുന്നു. നിങ്ങളുടെ ബജറ്റ്, ലക്ഷ്യം എന്നിവയെ ട്രാക്കിൽ നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു, കാരണം അപകടമുണ്ടായാൽ ഉണ്ടാകുന്ന ചെലവുകൾ ഇൻഷുറൻസ് ക്ലെയിമിൽ ഉൾപ്പെടുന്നു.

കൂടാതെ, തേർഡ് പാർട്ടി ഇൻഷുറൻസ് ഇന്ത്യയിൽ ഒരു നിയമപരമായ ആവശ്യകതയായതിനാൽ നിയമപരമായ പ്രശ്‌നങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ഇത് നിങ്ങളെ സംരക്ഷിക്കുന്നു. 

മോട്ടോർ ഇൻഷുറൻസ് പ്രയോജനപ്പെടുത്തുന്നതിനുള്ള യോഗ്യതാ മാനദണ്ഡം എന്തൊക്കെയാണ്?

നിങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഒരു വാഹനം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (RC), സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ്, പൊലൂഷൻ അണ്ടർ കൺട്രോൾ (PUC) സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. 

മോട്ടോർ ഇൻഷുറൻസ് എന്താണ് പരിരക്ഷിക്കുന്നത്?

ഞങ്ങളുടെ മോട്ടോർ ഇൻഷുറൻസ് പരിരക്ഷകൾ:

നിങ്ങളുടെ വാഹനത്തിനുള്ള കേടുപാട്

ഇത് പ്രകൃത്യാ അല്ലെങ്കിൽ മനുഷ്യനിർമ്മിത വിപത്തുകൾ മൂലമാണെങ്കിലും, ഞങ്ങൾ നിങ്ങളുടെ അടുത്ത് എത്തി നിങ്ങളുടെ വാഹനത്തിനോ അതിന്‍റെ ആക്‌സസറികൾക്കോ സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കും.

 

തേര്‍ഡ്-പാര്‍ട്ടി നിയമ ബാധ്യത

നിങ്ങൾ സത്യസന്ധനായ വ്യക്തിയാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ട് തന്നെ, നിങ്ങളുടെ വാഹനത്തിൽ ഉള്ളവർക്കും പെയ്ഡ് ഡ്രൈവറിനും ഉൾപ്പെടെ തേർഡ് പാർട്ടിയിൽ നിന്നുള്ള മരണം അല്ലെങ്കിൽ ഇഞ്ച്വറി ക്ലെയിമുകൾക്ക് നഷ്ടപരിഹാരം നൽകുക എന്ന നിങ്ങളുടെ നിയമപരമായ ബാധ്യത ഞങ്ങളുടെ പോളിസി പരിരക്ഷിക്കുന്നു.

 

പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ

നിങ്ങളുടെ സുരക്ഷ നോക്കുന്നില്ലെങ്കില്‍ വാഹനത്തിന്‍റെ സുരക്ഷ കൊണ്ട് കാര്യമില്ല. അതിനാൽ, രൂ. 75 പ്രീമിയത്തിന് വാഹനത്തിന്‍റെ ഉടമ-ഡ്രൈവർക്ക് രൂ. 15 ലക്ഷം വരെയുള്ള നിർബന്ധിത പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ ഞങ്ങൾ നൽകുന്നു0[1] . എന്തിനധികം, നിങ്ങളുടെ സഹ യാത്രക്കാർക്കുള്ള അധിക പരിരക്ഷയും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

 

വാഹനത്തിലുള്ളവരുടെ PA പരിരക്ഷയ്ക്ക് വേണ്ടി ഞങ്ങൾക്ക് മറ്റൊരു പോയിന്‍റ് ചേർക്കാൻ കഴിയുമോ

മോട്ടോർ ഇൻഷുറൻസ് പോളിസി ഒഴിവാക്കലുകൾ എന്തൊക്കെയാണ്?

പൂർണ്ണ സുതാര്യതയിൽ ഞങ്ങൾ വിശ്വസിക്കുന്നു, പോളിസി പരിരക്ഷിക്കാത്തത് ഇതാ.

  • തേയ്മാനം,മൂല്യത്തകർച്ച
  • മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ ബ്രേക്ക്ഡൗൺ
  • സ്വമേധയാ അധികമായിട്ടുള്ളത്, തിരഞ്ഞെടുക്കുകയാണെങ്കിൽ
  • സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയുള്ള ഡ്രൈവിംഗ്
  • നഷ്ടം സംഭവിക്കുന്ന സമയത്ത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് എന്നിവയുടെ സ്വാധീനത്തിൽ ഒരാൾ വാഹനം ഓടിക്കുകയാണെങ്കിൽ
  • നിങ്ങളുടെ സ്വകാര്യ സ്വത്തിനുള്ള കേടുപാടുകൾ
  • നിങ്ങളുടെ പെയ്ഡ് ഡ്രൈവറിനെതിരെയുള്ള നിങ്ങളുടെ നിയമപരമായ ബാധ്യതയുടെ സംരക്ഷണം
  • പോളിസി നിബന്ധനകൾ അനുസരിച്ച് മറ്റേതെങ്കിലും ഒഴിവാക്കലുകൾ

മോട്ടോർ ഇൻഷുറൻസ് ക്ലെയിമുകൾ എങ്ങനെ ഫയൽ ചെയ്യാം?

ആദ്യ കാര്യങ്ങൾ ആദ്യം, ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ 1800-209-5858 ൽ വിളിക്കുക അല്ലെങ്കിൽ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാൻ ഞങ്ങളെ ഓൺലൈനിൽ സന്ദർശിക്കുക. അതിനുശേഷം, അപകടം സംഭവിക്കുകയാണെങ്കിൽ, ഞങ്ങളുടെ ടോയിംഗ് സൗകര്യം, മുഴുവൻ സമയ റോഡ് സൈഡ് അസിസ്റ്റൻസ് സേവനങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ വാഹനം ഗാരേജിൽ എത്തിക്കുക.

സർവേയും ക്ലെയിം സെറ്റിൽമെന്‍റും ആണ് അവസാനത്തെ ഘട്ടം. ഞങ്ങളുടെ മോട്ടോർ ഓൺ-ദ-സ്പോട്ട് സർവ്വീസ് ഉപയോഗിച്ച്, ഞങ്ങളുടെ മൊബൈൽ ആപ്പായ ഇൻഷുറൻസ് വാലറ്റിന്‍റെ സഹായത്തോടെ നിങ്ങൾക്ക് സ്വയം സർവേ നടത്താനും, രൂ.20,000 വരെയുള്ള ക്ലെയിമുകൾ വേഗത്തിലുള്ളതും തടസ്സരഹിതവുമായ രീതിയിൽ രജിസ്റ്റർ ചെയ്യാനും കഴിയും.നിങ്ങളുടെ ക്ലെയിം രൂ. 20 ആയിരത്തിന് താഴെയാണെങ്കിൽ, ഞങ്ങളുടെ മൊബൈൽ ആപ്പായ ഇൻഷുറൻസ് വാലറ്റിന്‍റെ സഹായത്തോടെ നിങ്ങൾക്ക് സ്വയം സർവേ ചെയ്യാം.

നോ ക്ലെയിം ബോണസ് എന്നാല്‍ എന്താണ്, അത് എനിക്ക് എങ്ങനെ പ്രയോജനം ചെയ്യും?

നല്ല ശീലങ്ങൾക്ക് റിവാർഡ് നൽകണമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്, അതിനാൽ നോ ക്ലെയിം ബോണസ് ഒരു നല്ല ഡ്രൈവർ ആയിരുന്നതിനാൽ നിങ്ങൾക്ക് ഞങ്ങൾ നൽകുന്ന റിവാർഡ് ആണ്. മുമ്പത്തെ പോളിസി വർഷത്തിൽ നിങ്ങൾ ക്ലെയിം ഉന്നയിക്കാതിരിക്കുകയും കാലക്രമേണ അതിന്‍റെ ആനുകൂല്യം ശേഖരിക്കുകയും ചെയ്താൽ ഇത് നിങ്ങൾക്ക് ഞങ്ങൾ നൽകുന്ന സമ്മാനമാണ്.

നോ ക്ലെയിം ബോണസ് ഉണ്ടായാൽ നിങ്ങൾക്ക് നാശനഷ്ട പ്രീമിയത്തിൽ 20-50% നിരക്കിൽ ഡിസ്ക്കൌണ്ട് ലഭിക്കും. 

ഞാൻ പോളിസിയിൽ മാറ്റങ്ങൾ / എൻഡോഴ്സ്മെന്‍റ് നടത്തേണ്ടതുണ്ടെങ്കിൽ എന്ത് സംഭവിക്കും?

നിങ്ങളുടെ പോളിസിയിൽ മാറ്റങ്ങൾ വരുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എൻഡോഴ്സ്മെന്‍റ് ആണ് അതിനുള്ള മാർഗം. പോളിസിയിൽ സമ്മതിച്ച മാറ്റത്തിന്‍റെ രേഖാമൂലമുള്ള തെളിവാണ് ഇത്. അധിക ആനുകൂല്യങ്ങൾ അല്ലെങ്കിൽ പരിരക്ഷ നൽകുന്നതിന് പോളിസി നൽകുന്ന സമയത്ത് ഇത് ഇഷ്യൂ ചെയ്യാം.

പിന്നീട് ഒരു എൻഡോഴ്സ്മെന്‍റ് നടത്താൻ, ഉദാഹരണത്തിന് അഡ്രസ് മാറ്റം അല്ലെങ്കിൽ വാഹനത്തിന്‍റെ മാറ്റം രേഖപ്പെടുത്താൻ, നിങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം. 

എന്‍റെ വാഹനത്തിനുള്ള ഇൻഷുറൻസ് പ്രീമിയം എനിക്ക് എങ്ങനെ കുറയ്ക്കാം?

നിങ്ങൾ ഒരു ക്ലെയിം രഹിത റെക്കോർഡ് നിലനിർത്തിയാൽ, സ്വന്തം നാശനഷ്ട പ്രീമിയത്തിൽ 50% വരെ ഡിസ്ക്കൌണ്ട് ലഭിക്കുന്ന നോ ക്ലെയിം ബോണസ് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

നിങ്ങളുടെ പ്രീമിയം കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം, ഓരോ ക്ലെയിമിനും നിങ്ങൾ ഒരു നിശ്ചിത തുക അടയ്ക്കുമ്പോൾ സ്വമേധയാ അധികമായി തിരഞ്ഞെടുക്കുക എന്നതാണ്. 

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക