റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
അനുനിമിഷം മറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, സാങ്കേതികവിദ്യ നിരന്തരം അതിന്‍റെ മേഖലകൾ വികസിപ്പിക്കുകയാണ്. അപകടസാധ്യതകൾ നിർണ്ണയിക്കുന്നതിനും പ്രീമിയങ്ങൾ വിലയിരുത്തുന്നതിനും ക്ലെയിം സെറ്റിൽമെൻ്റ് പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനും ശാസ്ത്രീയ മാർഗങ്ങൾ കൂടുതലായി അവലംബിക്കുന്നതിലൂടെ ഇൻഷുറൻസ് വ്യവസായവും ഈ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു.
മോട്ടോർ ഒടിഎസ് അല്ലെങ്കിൽ മോട്ടോർ ഓൺ-ദ-സ്പോട്ട് എന്നത് കാർ ഇൻഷുറൻസ് നിങ്ങൾക്കായി നൽകുന്ന അഡ്വാൻസ്ഡ് ഫീച്ചറാണ്, അതിന് കാർ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനും സെറ്റിൽ ചെയ്യുന്നതിനുമുള്ള പ്രക്രിയ വളരെ ലളിതമാക്കാൻ കഴിയും. ഇത് അടിസ്ഥാനപരമായി ഒരു മൊബൈൽ അധിഷ്ഠിത സേവനമാണ്, അതിലൂടെ നിങ്ങൾക്ക് അപകടസ്ഥലത്ത് നിന്ന് കാർ ഇൻഷുറൻസ് ക്ലെയിം തൽക്ഷണം രജിസ്റ്റർ ചെയ്യാനും മിനിറ്റുകൾക്കുള്ളിൽ അത് സെറ്റിൽ ചെയ്യാനും കഴിയും.
മോട്ടോർ ഒടിഎസ് ഫീച്ചറിന്‍റെ നേട്ടങ്ങൾ
മോട്ടോർ ഒടിഎസ് സർവ്വീസ് ഉപയോഗിക്കുന്നതിന്‍റെ ചില പ്രധാന സവിശേഷതകളും ആനുകൂല്യങ്ങളും ഇതാ:
✓ നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് വേഗത്തിലും സൗകര്യപ്രദവുമായും നിങ്ങളുടെ കാർ ഇൻഷുറൻസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യാം
✓ നിങ്ങളുടെ ക്ലെയിം തൽക്ഷണം ഫയൽ ചെയ്യാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാം
✓ റീഇംബേഴ്സ്മെന്‍റ് ക്ലെയിം ചെയ്യാൻ നിങ്ങൾ റിപ്പയർ ബില്ലുകൾ നൽകേണ്ടതില്ല
✓ ക്ലെയിം തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്
✓ ഇന്ത്യയിൽ എവിടെ നിന്നും ഏത് സമയത്തും ഈ ഫീച്ചർ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും (നിങ്ങൾക്ക് നെറ്റ്‌വർക്ക് ആക്സസ് ഉണ്ടെങ്കിൽ)
മോട്ടോർ ഒടിഎസ് ഫീച്ചർ ഉപയോഗിച്ച് എങ്ങനെ ക്ലെയിം ഫയൽ ചെയ്യാം
മോട്ടോർ ഒടിഎസ് ഫീച്ചർ ഉപയോഗിച്ച് ഒരു ക്ലെയിം ഫയൽ ചെയ്യുന്നതിന്, ആദ്യം നിങ്ങളുടെ സ്മാർട്ട്ഫോണിൽ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്, അത് പ്രോസസ് സൗകര്യപ്രദമാക്കും. നിങ്ങളുടെ കാർ ഇൻഷുറൻസ് ക്ലെയിമുകൾ തൽക്ഷണം ഫയൽ ചെയ്യാനും സെറ്റിൽ ചെയ്യാനും നിങ്ങളെ അനുവദിക്കുന്ന ബജാജ് അലയൻസിന്‍റെ ഇൻഷുറൻസ് വാലറ്റ് ആപ്പ് നിങ്ങൾക്ക് ഇൻസ്റ്റാൾ ചെയ്യാം.
തുടർന്ന് ഡിജിറ്റൽ ക്ലെയിം ഫോം പൂരിപ്പിച്ച് നിങ്ങളുടെ കാറിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, പോളിസി കോപ്പി തുടങ്ങിയ ആവശ്യമായ രേഖകളും കേടായ കാറിൻ്റെ ചിത്രങ്ങളും അപ്‌ലോഡ് ചെയ്തുകൊണ്ട് നിങ്ങൾക്ക് തുടരാം. നിങ്ങൾ നൽകിയ വിവരങ്ങൾ വെരിഫൈ ചെയ്തതിന് ശേഷം, നിർദ്ദിഷ്ട ക്ലെയിം തുക ഏതാനും മിനിറ്റിനുള്ളിൽ എൻഇഎഫ്‌ടി വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ്.
ഇതുവഴി, നിർഭാഗ്യകരമായ ഒരു അപകടത്തിൻ്റെ പശ്ചാത്തലത്തിൽ നിങ്ങൾക്ക് എളുപ്പത്തിൽ രജിസ്റ്റർ ചെയ്യാനും നിങ്ങളുടെ കാർ ഇൻഷുറൻസ് ക്ലെയിം സെറ്റിൽ ചെയ്യാനും കഴിയും. ആവശ്യമായ ഫണ്ടുകൾ വേഗത്തിൽ ലഭ്യമാക്കാനും എത്രയും പെട്ടെന്ന് നിങ്ങളുടെ കാർ റിപ്പയർ ചെയ്യാനും കൂടുതൽ തടസ്സങ്ങൾ ഇല്ലാതാക്കാനും ഇത് നിങ്ങളെ അനുവദിക്കും.
കൂടുതൽ തിരയുക കാർ ഇൻഷുറൻസ് സവിശേഷതകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ