Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കാർ ഇൻഷുറൻസിന് കീഴിലുള്ള സീറോ ഡിപ്രീസിയേഷൻ പരിരക്ഷ

Benefits Of Zero Depreciation Car Insurance

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

അപ്രതീക്ഷിത അപകടങ്ങൾ, നാശനഷ്ടങ്ങൾ, നഷ്ടങ്ങൾ എന്നിവയ്‌ക്കെതിരെ ഒരു സാമ്പത്തിക കവചം പ്രദാനം ചെയ്യുന്ന കാർ ഇൻഷുറൻസ് വാഹന ഉടമസ്ഥതർക്ക് പ്രാധാന്യമേറിയതാണ്. എന്നിരുന്നാലും, എല്ലാ ഇൻഷുറൻസ് പോളിസികളും തുല്യമായ പരിരക്ഷ വാഗ്ദാനം ചെയ്യില്ല. വാഹന ഉടമകൾക്കിടയിൽ കൂടുതൽ ജനപ്രിയമായി മാറിയ ഒരു ആഡ്-ഓൺ പരിരക്ഷ സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് ആണ്. ഡിപ്രീസിയേഷന് കിഴിവുകൾ ഇല്ലാതെ പോളിസി ഉടമക്ക് മുഴുവൻ ക്ലെയിം തുകയും ലഭിക്കുന്നുവെന്ന് ഈ ആഡ്-ഓൺ ഉറപ്പുവരുത്തുന്നു, അത് പോക്കറ്റ് ചെലവുകൾ ഗണ്യമായി കുറയ്ക്കും.

ഈ പോസ്റ്റിൽ, സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിന്‍റെ വിശദാംശങ്ങൾ, അതിന്‍റെ ആനുകൂല്യങ്ങൾ, അത് എങ്ങനെയാണ് പ്രവർത്തിക്കുന്നത്, പുതിയതും ആഡംബരവുമായ കാർ ഉടമകൾക്ക് ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടാണെന്ന് എന്നതിൻ്റെ വിശദാംശങ്ങൾ ഞങ്ങൾ പരിശോധിക്കും. അതിന്‍റെ പ്രീമിയത്തെ ബാധിക്കുന്ന ഘടകങ്ങൾ, അത് എന്താണ് പരിരക്ഷിക്കുന്നത്, മികച്ച സീറോ ഡിപ്രീസിയേഷൻ പോളിസി തിരഞ്ഞെടുക്കുന്നതിനുള്ള നുറുങ്ങുകൾ എന്നിവയും ഞങ്ങൾ എക്സ്പ്ലോർ ചെയ്യും.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് എന്നാൽ എന്താണ്?


സീറോ ഡിപ്രിസിയേഷൻ കാർ ഇൻഷുറൻസ്—നിൽ ഡിപ്രിസിയേഷൻ അല്ലെങ്കിൽ ബമ്പർ-ടു-ബമ്പർ കവറേജ് എന്നും അറിയപ്പെടുന്നു - ക്ലെയിം സെറ്റിൽമെന്‍റ് സമയത്ത് ഡിപ്രീസിയേഷൻ കുറയ്ക്കില്ലെന്ന് ഉറപ്പാക്കുന്നു. റീപ്ലേസ്മെന്‍റ് അല്ലെങ്കിൽ റിപ്പയർ ആവശ്യമുള്ള പാർട്ടുകളുടെ മൂല്യം കണക്കാക്കുമ്പോൾ സ്റ്റാൻഡേർഡ് കാർ ഇൻഷുറൻസ് പോളിസികൾ ഡിപ്രീസിയേഷൻ കണക്കാക്കുന്നു. തൽഫലമായി, പോളിസി ഉടമ പലപ്പോഴും റിപ്പയർ ചെലവുകളുടെ ഒരു ഭാഗം സ്വന്തം പോക്കറ്റിൽ നിന്ന് നൽകേണ്ടതായി വരും.


സീറോ ഡിപ്രീസിയേഷൻ കവറേജ് ഉപയോഗിച്ച്, ഇൻഷുറൻസ് കമ്പനി അവയുടെ പഴക്കം അല്ലെങ്കിൽ തേയ്മാനം പരിഗണിക്കാതെ റീപ്ലേസ് ചെയ്ത ഭാഗങ്ങളുടെ മുഴുവൻ ചെലവും പരിരക്ഷിക്കും. ക്ലെയിം സമയത്ത് ചെലവുകൾ കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആർക്കും സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് അനുയോജ്യമായ ആഡ്-ഓൺ ആയി മാറുന്നു. റീപ്ലേസ്മെന്‍റ് ചെലവുകൾ ഗണ്യമായി വരാൻ സാധ്യതയുള്ള പുതിയ കാറുകൾക്കോ ഹൈ-എൻഡ് വാഹനങ്ങൾക്കോ ഇത് പ്രത്യേകിച്ച് ശുപാർശ ചെയ്യുന്നു.

* സാധാരണ ടി&സി ബാധകം

നിങ്ങൾ സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കണോ?

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് തിരഞ്ഞെടുക്കാനുള്ള തീരുമാനം ഒന്നിലധികം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

  • പുതിയ കാർ ഉടമകൾ :

    നിങ്ങൾ ഇപ്പോൾ ഒരു പുതിയ വാഹനം വാങ്ങിയിട്ടുണ്ടെങ്കിൽ, പ്രത്യേകിച്ച് ഒരു ആഡംബര കാർ, സീറോ ഡിപ്രിസിയേഷൻ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് ആദ്യ വർഷങ്ങളിൽ ഏതെങ്കിലും മാറ്റിസ്ഥാപിക്കുന്ന ഭാഗങ്ങളുടെ മുഴുവൻ മൂല്യവും നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുന്നു.

  • ഉയർന്ന ട്രാഫിക് മേഖലകൾ :

    ചെറിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള അപകടസാധ്യതയുള്ളതോ ജനസാന്ദ്രതയുള്ളതോ ആയ പ്രദേശങ്ങളിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, സീറോ ഡിപ്രീസിയേഷൻ നിങ്ങൾക്ക് ഗണ്യമായ റിപ്പയർ ചെലവുകൾ ലാഭിക്കും.

  • പരിചയമില്ലാത്ത ഡ്രൈവർമാർ :

    ആദ്യമായി ഓടിക്കുന്ന അല്ലെങ്കിൽ അനുഭവപരിചയമില്ലാത്ത ഡ്രൈവർമാർ അവരുടെ കാറുകൾക്ക് കേടുപാടുകൾ വരുത്താനുള്ള സാധ്യത കൂടുതലാണ്. സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് റിപ്പയർ ചെലവുകൾ കുറവാണെന്ന് ഉറപ്പുവരുത്തുന്നു.

ഈ ആഡ്-ഓൺ നൽകുന്ന സാമ്പത്തിക നേട്ടങ്ങളും മനസ്സമാധാനവും കണക്കിലെടുക്കുമ്പോൾ, അഞ്ച് വർഷത്തിന് താഴെയുള്ള കാർ ഉള്ള ആരും ഇത് പരിഗണിക്കേണ്ടതാണ്.

കാർ ഇൻഷുറൻസിലെ സീറോ ഡിപ്രീസിയേഷൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?


നിങ്ങൾ ഒരു സ്റ്റാൻഡേർഡ് കാർ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, ക്ലെയിം സെറ്റിൽ ചെയ്യുന്ന സമയത്ത് നിങ്ങളുടെ കാറിന്‍റെ ഭാഗങ്ങളുടെ പഴക്കവും ഡിപ്രീസിയേഷനും ഇൻഷുറർ കണക്കിലെടുക്കും. ഇതിനർത്ഥം പഴയ ഭാഗങ്ങൾ അല്ലെങ്കിൽ തേയ്മാനത്തിന് വിധേയമായവയ്ക്ക് മൂല്യം കുറയും, കൂടാതെ അറ്റകുറ്റപ്പണിയുടെ ചെലവിൻ്റെ ഒരു ഭാഗം നിങ്ങൾ വഹിക്കേണ്ടിവരും.


എന്നിരുന്നാലും, സീറോ ഡിപ്രിസിയേഷൻ കാർ ഇൻഷുറൻസ് ഉള്ളപ്പോൾ, ഇൻഷുറർ കാറിൻ്റെ ഭാഗങ്ങളുടെ ഡിപ്രീസിയേഷൻ പരിഗണിക്കാതെ ക്ലെയിം തീർക്കുന്നു. ഇതിനർത്ഥം പോളിസി ഉടമയ്ക്ക് ഗണ്യമായി ഉയർന്ന പേഔട്ട് ലഭിക്കുന്നു, റിപ്പയർ അല്ലെങ്കിൽ റീപ്ലേസ്മെന്‍റിന്‍റെ ഏകദേശം മുഴുവൻ ചെലവും പരിരക്ഷിക്കപ്പെടുന്നു.

ഉദാഹരണത്തിന്, അപകടം കാരണം നിങ്ങളുടെ കാറിന്‍റെ ബമ്പർ റീപ്ലേസ് ചെയ്യേണ്ടതുണ്ടെങ്കിൽ, ബമ്പറിന്‍റെ പഴക്കത്തെ അടിസ്ഥാനമാക്കിയാണ് ഇൻഷുറർ സാധാരണയായി ഡിപ്രീസിയേഷൻ നിരക്ക് ഈടാക്കുക. എന്നാൽ, സീറോ ഡിപ്രീസിയേഷൻ ഉണ്ടെങ്കിൽ, മുഴുവൻ റീപ്ലേസ്മെന്‍റ് ചെലവും പരിരക്ഷിക്കപ്പെടുന്നു, ചെലവ് നികത്താൻ നിങ്ങളുടെ സമ്പാദ്യം ഉപയോഗിക്കേണ്ടതില്ലെന്ന് ഉറപ്പുവരുത്തുന്നു.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ

സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ നിരവധി പ്രധാന ആനുകൂല്യങ്ങൾ ലഭ്യമാക്കാം:

  • മുഴുവൻ ക്ലെയിം സെറ്റിൽമെന്‍റ് :

    ഡിപ്രീസിയേഷന് കിഴിവുകൾ ഇല്ലാതെ നിങ്ങൾക്ക് മുഴുവൻ ക്ലെയിം തുകയും ലഭിക്കുന്നു എന്നതാണ് പ്രാഥമിക ആനുകൂല്യങ്ങളിൽ ഒന്ന്. ഇതിനർത്ഥം പാർട്ട്സ് റീപ്ലേസ്മെന്‍റിന്‍റെ മുഴുവൻ ചെലവും ഇൻഷുറർ വഹിക്കും, നിങ്ങളുടെ പോക്കറ്റ് കാലിയാകില്ലെന്ന് ഉറപ്പുവരുത്തുന്നു.

  • ചെലവേറിയ ഭാഗങ്ങൾക്കുള്ള സമഗ്രമായ പരിരക്ഷ :

    ലക്ഷ്വറി കാറുകൾ പോലുള്ള ചെലവേറിയ ഭാഗങ്ങളുള്ള വാഹനങ്ങൾക്ക് സീറോ ഡിപ്രീസിയേഷൻ പരിരക്ഷ പ്രത്യേകിച്ച് പ്രയോജനകരമാണ്. ബമ്പറുകൾ, ഗ്ലാസ്, ഫൈബർ, റബ്ബർ പാർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള മിക്ക ഘടകങ്ങളും അവയുടെ ഡിപ്രീസിയേറ്റഡ് മൂല്യം പരിഗണിക്കാതെ പൂർണ്ണമായും പരിരക്ഷിക്കപ്പെടും.

  • മെച്ചപ്പെട്ട റീസെയിൽ മൂല്യം :

    റിപ്പയർ സമയത്ത് ഡിപ്രീസിയേഷൻ ചെലവുകൾ നിങ്ങൾ വഹിക്കേണ്ടതില്ലാത്തതിനാൽ, നിങ്ങളുടെ കാർ കാലക്രമേണ അതിന്‍റെ അവസ്ഥ നിലനിർത്താൻ കൂടുതൽ സാധ്യതയുണ്ട്. ഇത് കാർ മികച്ച രീതിയിൽ സൂക്ഷിക്കുക മാത്രമല്ല, അതിന്‍റെ റീസെയിൽ മൂല്യം നിലനിർത്താനും സഹായിക്കുന്നു.

  • അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ സംരക്ഷണം :

    മോശം റോഡ് സാഹചര്യങ്ങളോ ഉയർന്ന ഗതാഗത സാന്ദ്രതയോ ഉള്ള പ്രദേശങ്ങളിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, അപകടങ്ങൾ കൂടുതലാണ്. അത്തരം സാഹചര്യങ്ങളിൽ, പതിവ് റിപ്പയർ ചെലവുകളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനുള്ള ഒരു അമൂല്യമായ ടൂളായി സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് മാറുന്നു.

  • പുതിയ, ലക്ഷ്വറി കാറുകൾക്ക് അനുയോജ്യം :

    പുതിയ കാർ ഉടമകൾക്കും ആഡംബര വാഹനങ്ങളുള്ളവർക്കും സീറോ ഡിപ്രിസിയേഷൻ പരിരക്ഷയുടെ പ്രയോജനം ലഭിക്കും. വിലയേറിയ ഭാഗങ്ങൾ ചെറിയ അറ്റകുറ്റപ്പണികൾ പോലും ചെലവേറിയതാക്കുന്നു. 3 വർഷം പഴക്കമുള്ള പുതിയ കാറുകൾക്ക് വരുന്ന ഇത്തരം ചെലവുകൾക്ക് നിങ്ങൾക്ക് പൂർണ്ണമായും നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് ഉറപ്പുവരുത്തുന്നു.

*സാധാരണ ടി&സി ബാധകം

*മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ സജ്ജീകരിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് ക്ലെയിമുകൾ.

സീറോ ഡിപ്രീസിയേഷൻ പരിരക്ഷയുടെ പ്രധാന വശങ്ങൾ

  • ക്ലെയിം സെറ്റിൽമെന്‍റ് :

    ഈ പോളിസി പ്രകാരം, ഡിപ്രീസിയേഷൻ ക്ലെയിം സെറ്റിൽമെന്‍റിനെ ബാധിക്കുന്നില്ല, ഇൻഷുർ ചെയ്ത വ്യക്തിക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകുന്നു.

  • പുതിയ കാറുകൾ മാത്രം ഉൾപ്പെടുന്നു :

    3 വർഷം പഴക്കമുള്ള കാറുകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ, പുതിയ കാർ ഉടമകൾക്ക് മാത്രമേ ഇത് വാങ്ങാൻ കഴിയൂ.

  • ചില പ്രധാനപ്പെട്ട ഒഴിവാക്കലുകൾ ഉണ്ട് :

    സീറോ-ഡിപ്രീസിയേഷൻ പരിരക്ഷ സാധാരണ തേയ്മാനം, മെക്കാനിക്കൽ ബ്രേക്ക്ഡൗണുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നില്ല. ഓരോ പോളിസി ഉടമയും നിർബന്ധിത പോളിസി അധികമായി അടയ്ക്കാൻ ബാധ്യസ്ഥരാണ്.

  • ക്ലെയിം പരിധി :

    A സീറോ-ഡിപ്രീസിയേഷൻ ആഡ്-ഓൺ പരിരക്ഷ വാർഷികമായി ചില ക്ലെയിം പരിധികൾ ഉണ്ട്, എന്നിരുന്നാലും ഇത് ഓരോ കമ്പനിയിലും വ്യത്യാസപ്പെടാം.

  • റിപ്പയറിംഗ് ചെലവുകൾ :

    ഫൈബർ, ഗ്ലാസ്, റബ്ബർ, പ്ലാസ്റ്റിക് ഭാഗങ്ങൾ എന്നിവയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഇൻഷുറർ വഹിക്കും.

  • ഉയർന്ന പ്രീമിയം :

    സാധാരണ കാർ ഇൻഷുറൻസ് പരിരക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ സീറോ-ഡിപ്രീസിയേഷൻ പരിരക്ഷകൾക്ക് സാധാരണയായി ഉയർന്ന പ്രീമിയം ഉണ്ടായിരിക്കും.

ഈ ആഡ്-ഓൺ നൽകുന്ന സാമ്പത്തിക നേട്ടങ്ങളും മനസ്സമാധാനവും കണക്കിലെടുക്കുമ്പോൾ, അഞ്ച് വർഷത്തിന് താഴെയുള്ള കാർ ഉള്ള ആരും ഇത് പരിഗണിക്കേണ്ടതാണ്.

സീറോ-ഡിപ്രീസിയേഷൻ പരിരക്ഷ വാങ്ങുന്നതിനുള്ള അനുയോജ്യമായ സാഹചര്യങ്ങൾ


  • ആഡംബര കാറുകൾ ഉള്ള ആളുകൾ.

  • പുതിയ അപൂർവ്വ കാറുകളുള്ള ആളുകൾ.

  • അപകട സാധ്യതയുള്ള മേഖലകളിൽ താമസിക്കുന്ന ആളുകൾ.

  • ചെലവേറിയ സ്പെയർ പാർട്ടുകൾ ഉള്ള കാറുകൾ.

  • കുണ്ടും കുഴിയും നിറഞ്ഞ റോഡുകൾ.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പ്രീമിയം എങ്ങനെയാണ് കണക്കാക്കുന്നത്?

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിനുള്ള പ്രീമിയം സാധാരണ കാർ ഇൻഷുറൻസ് പോളിസികളേക്കാൾ കൂടുതലാണ്, എന്നാൽ ഇത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്:

  • കാറിന്‍റെ പഴക്കം :

    സീറോ ഡിപ്രീസിയേഷൻ സാധാരണയായി അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള കാറുകൾക്ക് മാത്രമേ ലഭ്യമാകൂ. കാറിന് പഴക്കം ചെല്ലുമ്പോൾ, ഈ പരിരക്ഷയ്ക്കുള്ള പ്രീമിയം വർദ്ധിക്കുന്നു.

  • മേക്ക്, മോഡൽ :

    ചെലവേറിയ ഭാഗങ്ങളും റിപ്പയർ ചെലവുകളും കാരണം ഹൈ-എൻഡ് അല്ലെങ്കിൽ ആഡംബര വാഹനങ്ങൾ ഇൻഷുർ ചെയ്യുന്നതിനുള്ള ചെലവ് കൂടുതലാണ്.

  • ലൊക്കേഷൻ :

    അപകടങ്ങളോ നശീകരണമോ സാധ്യതയുള്ള പ്രദേശങ്ങളിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, നിങ്ങളുടെ പ്രീമിയം കൂടുതലായിരിക്കാം.

  • ക്ലെയിം ഹിസ്റ്ററി :

    നിങ്ങൾക്ക് പതിവായി ക്ലെയിമുകൾ നടത്തുന്ന ചരിത്രമുണ്ടെങ്കിൽ, സീറോ ഡിപ്രിസിയേഷൻ ഇൻഷുറൻസിൻ്റെ പ്രീമിയം വർദ്ധിച്ചേക്കാം.

സ്റ്റാൻഡേർഡ് പോളിസികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം ഉയർന്നതാണെങ്കിലും, ക്ലെയിം സെറ്റിൽമെന്‍റുകളുടെ കാര്യത്തിൽ സീറോ ഡിപ്രീസിയേഷന്‍റെ നേട്ടങ്ങൾ പലപ്പോഴും അധിക ചെലവിനേക്കാൾ കൂടുതലാണ്.

*സാധാരണ ടി&സി ബാധകം

*മോട്ടോർ ഇൻഷുറൻസ് പോളിസിക്ക് കീഴിൽ സജ്ജീകരിച്ച നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ് ക്ലെയിമുകൾ.

കാർ ഇൻഷുറൻസിലെ ഡിപ്രീസിയേഷൻ നിരക്കുകൾ


തേയ്മാനം, പഴക്കം, ഉപയോഗം എന്നിവ കാരണം കാലക്രമേണ കാറിന്‍റെ ഭാഗങ്ങളുടെ മൂല്യത്തിലെ ക്രമാനുഗതമായ കുറവാണ് ഡിപ്രീസിയേഷൻ. ഒരു സ്റ്റാൻഡേർഡ് കാർ ഇൻഷുറൻസ് പോളിസിയിൽ, ക്ലെയിമുകൾ സെറ്റിൽ ചെയ്യുമ്പോൾ ഇൻഷുറർമാർ വിവിധ ഘടകങ്ങൾക്ക് ഡിപ്രീസിയേഷൻ നിരക്ക് പ്രയോഗിക്കുന്നു. കാറിൻ്റെ ഭാഗങ്ങൾക്കുള്ള സാധാരണ ഡിപ്രീസിയേഷൻ നിരക്കുകൾ താഴെ നൽകിയിരിക്കുന്നു:


  • ഫൈബർ ഗ്ലാസ് ഘടകങ്ങൾ : 30% ഡിപ്രീസിയേഷൻ

  • റബ്ബർ, നൈലോൺ, പ്ലാസ്റ്റിക് ഭാഗങ്ങൾ : 50% ഡിപ്രീസിയേഷൻ

  • തടികൊണ്ടുള്ള ഭാഗങ്ങൾ : ആദ്യ വർഷത്തിൽ, ഡിപ്രീസിയേഷൻ 5% ആണ്, ഇത് ഓരോ വർഷവും 10% വർദ്ധിക്കുന്നു.

  • ലോഹ ഭാഗങ്ങൾ : ഡിപ്രീസിയേഷൻ നിരക്ക് വാഹനത്തിന്‍റെ പഴക്കത്തെ ആശ്രയിച്ചിരിക്കുന്നു. ആറ് മാസത്തിൽ താഴെ പഴക്കമുള്ള കാറുകൾക്ക്, ഡിപ്രീസിയേഷൻ നിരക്ക് 5% ആണ്. കാറിന്‍റെ പഴക്കം കൂടുന്തോറും ഇത് കൂടുന്നു, അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള കാറുകൾക്ക് 50% വരെ ആകുന്നു.

ഈ ഡിപ്രീസിയേഷൻ നിരക്കുകൾ ക്ലെയിം തുക ഗണ്യമായി കുറയ്ക്കുന്നു, അതിനാലാണ് സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് അത്തരത്തിലുള്ള വിലപ്പെട്ട ആഡ്-ഓൺ ആവുന്നത്. ഈ ഡിപ്രീസിയേഷൻ നിരക്കുകളുടെ സ്വാധീനം ഒഴിവാക്കുന്നതിലൂടെ, പോളിസി ഉടമയ്ക്ക് കൂടുതൽ ഉയർന്ന സെറ്റിൽമെന്‍റ് ലഭിക്കും.

*സാധാരണ ടി&സി ബാധകം

സീറോ ഡിപ്രീസിയേഷൻ പരിരക്ഷയ്ക്കുള്ള പ്രീമിയത്തെ ബാധിക്കുന്ന ഘടകങ്ങൾ

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിനായി നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തെ നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്നു:

  • വാഹനത്തിന്‍റെ പഴക്കം :

    മൂന്ന് വർഷത്തിൽ താഴെ പഴക്കമുള്ള കാറുകൾക്ക് സീറോ ഡിപ്രീസിയേഷൻ പരിരക്ഷയ്ക്ക് യോഗ്യതയുണ്ട്. കാറിന് പഴക്കം കൂടുമ്പോൾ, ഡിപ്രീസിയേഷന്‍റെ റിസ്ക് വർദ്ധിക്കുന്നു, അത് പ്രീമിയം ഉയർത്തുന്നു.

  • വാഹന മോഡൽ :

    ആഡംബര കാറുകളിലും ഹൈ-എൻഡ് കാറുകളിലും വിലകൂടിയ ഭാഗങ്ങളുണ്ട്, അതുകൊണ്ട് അത്തരം വാഹനങ്ങളുടെ സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് പ്രീമിയം സ്വാഭാവികമായും ഉയർന്നതായിരിക്കും.

  • ഡ്രൈവിംഗ് എൻവിയോൺമെന്‍റ് :

    നിങ്ങൾ അപകട സാധ്യതയുള്ള അല്ലെങ്കിൽ മോശം റോഡ് ഉള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ, സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിനായി നിങ്ങൾക്ക് ഉയർന്ന പ്രീമിയങ്ങൾ അടയ്‌ക്കേണ്ടി വന്നേക്കാം.

  • ഡ്രൈവിംഗ് റെക്കോർഡ് :

    മുമ്പ് നിങ്ങൾ നടത്തിയ ക്ലെയിമുകളുടെ എണ്ണം ഉൾപ്പെടെയുള്ള നിങ്ങളുടെ ഡ്രൈവിംഗ് ഹിസ്റ്ററി നിങ്ങളുടെ പ്രീമിയത്തെ ബാധിക്കും. ക്ലീൻ ഡ്രൈവിംഗ് റെക്കോർഡ് ചെലവ് കുറയ്ക്കാൻ സഹായിച്ചേക്കാം.

*സാധാരണ ടി&സി ബാധകം

സീറോ ഡിപ്രീസിയേഷൻ vs. കോംപ്രിഹെൻസീവ് കാർ ഇൻഷുറൻസ്

സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് & കോംപ്രിഹെന്‍സീവ് കാർ ഇൻഷുറൻസ് വിപുലമായ കവറേജ് ഓഫർ ചെയ്യുന്നു, എന്നാൽ രണ്ടും തമ്മിൽ ചില പ്രധാന വ്യത്യാസങ്ങളുണ്ട്:

  • കോംപ്രിഹെൻസീവ് ഇൻഷുറൻസ് :

    തേർഡ്-പാർട്ടി ബാധ്യതകൾ, ഓൺ-ഡാമേജ്, മോഷണം എന്നിവയ്ക്ക് ഈ തരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നു. എന്നിരുന്നാലും, ക്ലെയിം സെറ്റിൽമെന്‍റ് സമയത്ത്, ഡിപ്രീസിയേഷൻ പരിഗണിക്കുന്നു, ഇത് ക്ലെയിം തുക കുറയ്ക്കുന്നു.

  • സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് :

    ഇത് ഒരു കോംപ്രിഹെൻസീവ് പോളിസിയിൽ എടുക്കാവുന്ന ആഡ്-ഓൺ പരിരക്ഷ ആണ്. ഇത് ഡിപ്രീസിയേഷൻ കിഴിവ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു, അതായത് റിപ്പയർ ചെയ്യുമ്പോൾ പാർട്ടുകൾക്കുള്ള മുഴുവൻ മൂല്യവും നിങ്ങൾക്ക് ലഭിക്കും.

ഉദാഹരണത്തിന്, നിങ്ങളുടെ കാറിന്‍റെ ബമ്പർ റീപ്ലേസ് ചെയ്യേണ്ടതുണ്ടെങ്കിൽ, കോംപ്രിഹെൻസീവ് ഇൻഷുറൻസ് ഡിപ്രീസിയേഷൻ പരിഗണിക്കും, അതേസമയം സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് ബമ്പറിന്‍റെ മുഴുവൻ ചെലവും കിഴിവുകൾ ഇല്ലാതെ പരിരക്ഷിക്കും.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ നേടാം?


സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് ഓൺലൈനിൽ ലഭ്യമാക്കുന്നത് എളുപ്പവും സൗകര്യപ്രദവുമാണ്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഓൺലൈൻ പോർട്ടലുകളിലൂടെ ഈ ആഡ്-ഓൺ ഓഫർ ചെയ്യുന്നു. ആരംഭിക്കുന്നതിന്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റ് സന്ദർശിക്കുക, നിങ്ങളുടെ അടിസ്ഥാന കാർ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുത്ത് സീറോ ഡിപ്രീസിയേഷൻ ആഡ്-ഓൺ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിന് പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും വായിക്കുക.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ പുതുക്കാം?


ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി വഴി നിങ്ങളുടെ സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് ഓൺലൈനിൽ പുതുക്കുന്നത് തടസ്സമില്ലാത്ത പ്രക്രിയയാണ്.

നിങ്ങളുടെ പോളിസി കാലഹരണപ്പെടുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ വെബ്സൈറ്റിൽ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്ത് പുതുക്കൽ ഓപ്ഷൻ തിരഞ്ഞെടുക്കുക. പുതുക്കുന്ന സമയത്ത് സീറോ ഡിപ്രീസിയേഷൻ ആഡ്-ഓൺ വീണ്ടും തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുക. കാരണം അത് ഓട്ടോമെറ്റിക്ക് ആയി പുതുക്കപ്പെടില്ല. പുതുക്കുന്നതിന് മുമ്പ് അപ്ഡേറ്റ് ചെയ്ത പോളിസി നിബന്ധനകളും പ്രീമിയങ്ങളും അവലോകനം ചെയ്യുക.

സീറോ ഡിപ്രീസിയേഷൻ ആഡ്-ഓൺ പരിരക്ഷയിൽ പരിരക്ഷിക്കപ്പെടുന്നവ

സീറോ ഡിപ്രീസിയേഷൻ ആഡ്-ഓൺ പരിരക്ഷ വിവിധ കാർ പാർട്ടുകൾക്ക് വിപുലമായ സംരക്ഷണം വാഗ്ദാനം ചെയ്യുന്നു, ക്ലെയിം സമയത്ത് നിങ്ങൾക്ക് പൂർണ്ണമായ നഷ്ടപരിഹാരം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു:

  • പ്ലാസ്റ്റിക്, റബ്ബർ, ഫൈബർ പാർട്ടുകൾ :

    ഡിപ്രീസിയേഷന് ഉയർന്ന സാധ്യതയുള്ള ഈ മെറ്റീരിയലുകൾ സീറോ ഡിപ്രീസിയേഷന് കീഴിൽ പൂർണ്ണമായും പരിരക്ഷിക്കപ്പെടുന്നു.

  • ഗ്ലാസ് ഭാഗങ്ങൾ :

    വിൻഡ്ഷീൽഡ്, വിൻഡോസ് പോലുള്ള ഘടകങ്ങൾ ഉൾപ്പെടുന്നു, ഡിപ്രീസിയേഷൻ കണക്കാക്കാതെ തന്നെ മാറ്റിസ്ഥാപിക്കാനുള്ള ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.

  • ടയറുകളും ബാറ്ററികളും :

    റീപ്ലേസ് ചെയ്യാൻ ചെലവ് കൂടുതലാണ്, ഇവ സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.

  • ലോഹ ഭാഗങ്ങൾ :

    ഒരു അപകടത്തെത്തുടർന്നുള്ള റിപ്പയർ അല്ലെങ്കിൽ റീപ്ലേസ് ചെയ്യേണ്ട കാറിന്‍റെ ഏത് ലോഹ ഭാഗവും ഡിപ്രീസിയേഷൻ കിഴിവുകൾ ഇല്ലാതെ പരിരക്ഷിക്കപ്പെടുന്നതാണ്.

സീറോ ഡിപ്രീസിയേഷൻ ആഡ്-ഓൺ കവറിൽ പരിരക്ഷിക്കപ്പെടുന്നില്ല

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് സമഗ്രമായ സംരക്ഷണം ഓഫർ ചെയ്യുന്നുണ്ടെങ്കിലും, ചില ഒഴിവാക്കലുകൾ ഉണ്ട്:

  • പതിവ് തേയ്‌മാനം :

    വാഹനത്തിന്‍റെ സാധാരണ ഉപയോഗം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നതല്ല.

  • മെക്കാനിക്കൽ ബ്രേക്ക്ഡൗൺ :

    കാറിന്‍റെ മെക്കാനിക്കൽ അല്ലെങ്കിൽ ഇലക്ട്രിക്കൽ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല.

  • അപകടം മൂലമല്ലാത്ത തകരാർ :

    അപകടങ്ങൾ മൂലം അല്ലാതെ പഴക്കം മൂലം സ്വാഭാവികമായി ഉണ്ടാകുന്ന തേയ്മാനം പോലുള്ള നാശനഷ്ടങ്ങൾ പോളിസിയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു.

  • വാണിജ്യ ഉപയോഗം :

    വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സാധാരണയായി സീറോ ഡിപ്രീസിയേഷൻ പരിരക്ഷ ലഭിക്കില്ല.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിനൊപ്പം ക്ലെയിം സെറ്റിൽമെന്‍റ്


സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസിന് കീഴിലുള്ള ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് സാധാരണയായി സുഗമവും നേരിട്ടുള്ളതുമാണ്. ഒരു ക്ലെയിം ഫയൽ ചെയ്ത ശേഷം, ഇൻഷുറൻസ് കമ്പനി തകരാർ വിലയിരുത്തുകയും റിപ്പയർ ചെലവുകൾ കണക്കാക്കുകയും ചെയ്യും. സ്റ്റാൻഡേർഡ് പോളിസികളിൽ നിന്ന് വ്യത്യസ്തമായി, ഇൻഷുറർ ഡിപ്രീസിയേഷന് ഒരു തുകയും കുറയ്ക്കില്ല. അതായത്, റീപ്ലേസ് ചെയ്യുന്ന ഭാഗങ്ങളുടെ മുഴുവൻ മൂല്യവും നിങ്ങൾക്ക് ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുന്നു.

എന്നിരുന്നാലും, മിക്ക ഇൻഷുറർമാരും ഒരു പോളിസി വർഷത്തിൽ അനുവദനീയമായ സീറോ ഡിപ്രിസിയേഷൻ ക്ലെയിമുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ നിങ്ങളുടെ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും പരിശോധിക്കുന്നത് ഉറപ്പാക്കുക.

മികച്ച സീറോ ഡിപ്രീസിയേഷൻ പോളിസി തിരഞ്ഞെടുക്കുന്നതിനുള്ള നുറുങ്ങുകൾ

മികച്ച സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നതിനുള്ള ഏതാനും നുറുങ്ങുകൾ ഇതാ:

  • വാഹനത്തിന്‍റെ പഴക്കം :

    മിക്ക ഇൻഷുറർമാരും അഞ്ച് വർഷത്തിന് താഴെയുള്ള കാറുകൾക്ക് മാത്രം സീറോ ഡിപ്രീസിയേഷൻ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കാർ പഴയതാണെങ്കിൽ, വാങ്ങുന്നതിന് മുമ്പ് അത് ഇപ്പോഴും ഈ ആഡ്-ഓണിന് യോഗ്യതയുണ്ടെന്ന് ഉറപ്പുവരുത്തുക.

  • ഇൻഷുററുടെ ക്ലെയിം പ്രോസസ് :

    തടസ്സരഹിതവും സുതാര്യവുമായ ക്ലെയിം പ്രോസസ് ഉള്ള ഒരു ഇൻഷുററെ തിരയുക. ഒരു ക്ലെയിം ഫയൽ ചെയ്യുമ്പോൾ നിങ്ങൾക്ക് വെല്ലുവിളികളൊന്നും നേരിടേണ്ടി വരില്ലെന്ന് ഇത് ഉറപ്പുവരുത്തുന്നു.

  • പ്രീമിയങ്ങൾ താരതമ്യം ചെയ്യുക :

    നിങ്ങൾക്ക് മികച്ച ഡീൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ ദാതാക്കളുടെ സീറോ ഡിപ്രിസിയേഷൻ ഇൻഷുറൻസിനുള്ള പ്രീമിയം ചെലവുകൾ താരതമ്യം ചെയ്യുക.

  • പോളിസി നിബന്ധനകൾ :

    പോളിസിയിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും എന്താണ് ഒഴിവാക്കിയതെന്നും മനസിലാക്കാൻ ഫൈൻ പ്രിന്‍റ് വായിക്കുക.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസിനായി ബജാജ് അലയൻസ് എന്തുകൊണ്ട് തിരഞ്ഞെടുക്കണം?


ഇന്ത്യയിൽ സീറോ ഡിപ്രിസിയേഷൻ കാർ ഇൻഷുറൻസ് നൽകുന്ന മുൻനിര ദാതാക്കളിൽ ഒന്നാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി. ഞങ്ങളുടെ പോളിസികൾ മത്സരക്ഷമമായ പ്രീമിയങ്ങളും ക്യാഷ്‌ലെസ് ഗ്യാരേജുകളുടെ വിപുലമായ നെറ്റ്‌വർക്കും സഹിതമാണ് വരുന്നത്, ഇത് ക്ലെയിം പ്രോസസ് വേഗത്തിലും സൗകര്യപ്രദവുമാക്കുന്നു. കൂടാതെ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി മികച്ച കസ്റ്റമർ സർവ്വീസ് വാഗ്ദാനം ചെയ്യുന്നു, നിങ്ങളുടെ ആവശ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും നിറവേറ്റുന്നു.

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ കാർ നന്നായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നു, ക്ലെയിം സെറ്റിൽമെന്‍റ് സമയത്ത് ഡിപ്രീസിയേഷനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. ഈ ആഡ്-ഓൺ ഉപയോഗിച്ച്, നിങ്ങളുടെ വാഹനം സമഗ്രമായി പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യാം.

ഉപസംഹാരം

ഡിപ്രീസിയേഷന്‍റെ സാമ്പത്തിക പ്രത്യാഘാതത്തിൽ നിന്ന് തങ്ങളുടെ കാറിനെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് ഒരു വിലപ്പെട്ട ആഡ്-ഓൺ ആണ്. ഡിപ്രീസിയേഷൻ കിഴിവുകൾ ഇല്ലാതെ നിങ്ങൾക്ക് മുഴുവൻ ക്ലെയിം തുകയും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ, ഈ പരിരക്ഷ നിങ്ങളുടെ കാറിന്‍റെ മൂല്യം നിലനിർത്താനും റിപ്പയർ ചെയ്യുമ്പോൾ നിങ്ങളുടെ സ്വന്തം ചെലവുകൾ കുറയ്ക്കാനും സഹായിക്കുന്നു. നിങ്ങൾ ഒരു പുതിയ കാർ ഉടമയാണെങ്കിലും അല്ലെങ്കിൽ അപകട സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്ന ആളാണെങ്കിലും, സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് സമഗ്രമായ സംരക്ഷണവും മനസമാധാനവും നൽകുന്നു.

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഈ ആഡ്-ഓൺ വാഗ്ദാനം ചെയ്യുന്നതിനാൽ, നിങ്ങളുടെ കാർ പൂർണ്ണമായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് മുമ്പത്തേക്കാളും എളുപ്പമാണ്. അതിനാൽ, നിങ്ങളുടെ അടുത്ത തവണ കാർ ഇൻഷുറൻസ് പോളിസി പുതുക്കുമ്പോൾ അല്ലെങ്കിൽ വാങ്ങുമ്പോൾ, സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസിന്‍റെ നേട്ടങ്ങൾ പരിഗണിക്കുകയും നിങ്ങളുടെ വാഹനത്തിന്‍റെ ഭാവി ഇന്ന് തന്നെ സുരക്ഷിതമാക്കുകയും ചെയ്യുക.

FAQs

ചോദ്യങ്ങൾ

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് വാങ്ങുന്നത് ഞാൻ എന്തുകൊണ്ട് പരിഗണിക്കണം?

ഭാഗങ്ങളുടെ ഡിപ്രീസിയേഷൻ കണക്കിലെടുക്കാതെ മുഴുവൻ റിപ്പയർ ചെലവുകളും അടച്ച് കോംപ്രിഹെൻസീവ് കവറേജ് നൽകുന്നതിനാൽ നിങ്ങൾ സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് വാങ്ങുന്നത് തീർച്ചയായും പരിഗണിക്കേണ്ട കാര്യമാണ്. ഇത് പ്രത്യേകിച്ച് പുതിയതോ ചെലവേറിയതോ ആയ വാഹനങ്ങൾക്ക് പ്രയോജനകരമാണ്, കാരണം ഇത് ഡിപ്രീസിയേറ്റഡ് ഭാഗങ്ങൾക്ക് നിങ്ങളുടെ പോക്കറ്റിൽ നിന്ന് ചെലവുകൾ വഹിക്കേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്നു. ഇത് നിങ്ങളുടെ കാറിന്‍റെ മൂല്യം ഫലപ്രദമായി സംരക്ഷിക്കുകയും ക്ലെയിം സമയത്ത് സാമ്പത്തിക നഷ്ടം കുറയ്ക്കുകയും ചെയ്യുന്നു.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പോളിസിയിൽ എനിക്ക് നോ ക്ലെയിം ബോണസ് (എൻസിബി) ലഭിക്കുമോ?

അതെ, പോളിസി കാലയളവിൽ നിങ്ങൾ ക്ലെയിമുകളൊന്നും നടത്തിയിട്ടില്ലെങ്കിൽ, സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പോളിസിയോടൊപ്പം നിങ്ങൾക്ക് നോ ക്ലെയിം ബോണസിന് (എൻസിബി) യോഗ്യതയുണ്ട്. ക്ലെയിം രഹിത വർഷങ്ങൾക്കുള്ള പ്രതിഫലമായി എൻസിബി നൽകുന്നു. ഇതുപയോഗിച്ച് പോളിസി പുതുക്കുമ്പോൾ നിങ്ങളുടെ പ്രീമിയം ഗണ്യമായി കുറയ്ക്കാം. സീറോ ഡിപ്രീസിയേഷൻ ആഡ്-ഓൺ ഉപയോഗിച്ച് പോലും, NCB ആനുകൂല്യങ്ങൾ അതേപടി നിലനിൽക്കുന്നു.

സീറോ ഡിപ്രീസിയേഷൻ കാർ ഇൻഷുറൻസ് പോളിസിയിലെ ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ (ഐഡിവി) എന്താണ്?

ഒരു സീറോ ഡിപ്രിസിയേഷൻ കാർ ഇൻഷുറൻസ് പോളിസിയിലെ ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ (ഐഡിവി) നിങ്ങളുടെ വാഹനം മൊത്തമായി നഷ്‌ടപ്പെടുകയോ മോഷണം പോകുകയോ ചെയ്‌താൽ ഇൻഷുറൻസ് കമ്പനി നൽകുന്ന പരമാവധി തുകയെ സൂചിപ്പിക്കുന്നു. ഡിപ്രീസിയേഷൻ ഒഴികെ ഇത് നിങ്ങളുടെ കാറിന്‍റെ നിലവിലെ വിപണി മൂല്യത്തെ പ്രതിനിധീകരിക്കുന്നു. മൊത്തം നഷ്ടപരിഹാര ക്ലെയിമുകളിൽ നിങ്ങളുടെ പ്രീമിയവും നഷ്ടപരിഹാരവും നിർണ്ണയിക്കുന്നതിൽ ഐഡിവി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

എന്‍റെ കാർ ഇൻഷുറൻസിൽ സീറോ ഡിപ്രീസിയേഷൻ കവറേജ് ഉൾപ്പെടുന്നുണ്ടോ എന്ന് എനിക്ക് എങ്ങനെ പരിശോധിക്കാം?

നിങ്ങളുടെ കാർ ഇൻഷുറൻസിൽ സീറോ ഡിപ്രീസിയേഷൻ കവറേജ് ഉൾപ്പെടുന്നുണ്ടോ എന്ന് വെരിഫൈ ചെയ്യാൻ, ഇൻഷുറർ നൽകുന്ന പോളിസി ഡോക്യുമെന്‍റ്, പ്രത്യേകിച്ച് ആഡ്-ഓൺ പരിരക്ഷകൾ വിശകലനം ചെയ്യാം. അല്ലെങ്കിൽ, നിങ്ങളുടെ ഇൻഷുററുടെ ഓൺലൈൻ പോർട്ടലിലേക്ക് ലോഗിൻ ചെയ്ത് നിങ്ങളുടെ പോളിസി വിശദാംശങ്ങൾ പരിശോധിക്കാം. നിങ്ങൾക്ക് ഇപ്പോഴും ഉറപ്പില്ലെങ്കിൽ, കവറേജ് നിങ്ങളുടെ പോളിസിയുടെ ഭാഗമാണോ എന്ന് അറിയാൻ നേരിട്ട് നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ ബന്ധപ്പെടാൻ കഴിയും.

തേർഡ്-പാർട്ടി കാർ ഇൻഷുറൻസ് സീറോ ഡിപ്രീസിയേഷൻ കവറേജിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയുമോ?

ഇല്ല, സീറോ ഡിപ്രീസിയേഷൻ കവറേജ് ഉൾപ്പെടുത്തുന്നതിനായി തേർഡ്-പാർട്ടി കാർ ഇൻഷുറൻസ് അപ്ഗ്രേഡ് ചെയ്യാൻ കഴിയില്ല. കോംപ്രിഹെൻസീവ് അല്ലെങ്കിൽ ഓൺ-ഡാമേജ് ഇൻഷുറൻസ് പോളിസികളിൽ മാത്രം ലഭ്യമായ ഒരു ആഡ്-ഓൺ ആണ് സീറോ ഡിപ്രീസിയേഷൻ. തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് തേര്‍ഡ്-പാര്‍ട്ടിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെയും പരിക്കുകളുടെയും ഉത്തരവാദിത്തം മാത്രമേ കവർ ചെയ്യുന്നുള്ളൂ. സീറോ ഡിപ്രീസിയേഷൻ കവറേജ് ലഭിക്കുന്നതിന്, ഓൺ-ഡാമേജ് പരിരക്ഷ ഉൾപ്പെടുന്ന ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി നിങ്ങൾ തിരഞ്ഞെടുക്കേണ്ടതുണ്ട്.

കേടുപാടുകളുടെ സംരക്ഷണം. സീറോ ഡിപ്രീസിയേഷൻ ബമ്പർ ടു ബമ്പർ ആണോ?

അതെ, സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസിനെ പലപ്പോഴും ബമ്പർ-ടു-ബമ്പർ കവറേജ് എന്ന് വിളിക്കുന്നു. ഭാഗങ്ങളുടെ ഡിപ്രീസിയേഷൻ പരിഗണിക്കാതെ ബമ്പറുകൾ ഉൾപ്പെടെ വാഹനത്തിന്‍റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും ഇത് പരിരക്ഷിക്കുന്നു എന്നതിനാലാണിത്. സ്റ്റാൻഡേർഡ് ഇൻഷുറൻസ് പോളിസികളിൽ നിന്ന് വ്യത്യസ്തമായി, ഒരു അപകടമുണ്ടായാൽ നിങ്ങൾക്ക് പരമാവധി സാമ്പത്തിക പരിരക്ഷ നൽകിക്കൊണ്ട്, മുഴുവൻ റിപ്പയർ ചെലവും പരിരക്ഷിക്കപ്പെടുമെന്ന് സീറോ ഡിപ്രിസിയേഷൻ ഉറപ്പാക്കുന്നു.

എനിക്ക് എത്ര തവണ സീറോ ഡിപ്രിസിയേഷൻ ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ കഴിയും?

സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസിന് കീഴിൽ നിങ്ങൾക്ക് നടത്താവുന്ന ക്ലെയിമുകളുടെ എണ്ണം ഇൻഷുറർ അനുസരിച്ച് വ്യത്യാസപ്പെടും, എന്നാൽ മിക്ക പോളിസികളും പരിമിതമായ എണ്ണം ക്ലെയിമുകൾ അനുവദിക്കുന്നു, സാധാരണയായി ഒരു പോളിസി വർഷത്തിൽ രണ്ട് ആയിരിക്കും. പോളിസിയുടെ നിബന്ധനകൾ അനുസരിച്ച് ചില ഇൻഷുറർമാർ കൂടുതലോ കുറവോ ക്ലെയിമുകൾ വാഗ്ദാനം ചെയ്തേക്കാം. നിങ്ങളുടെ പ്ലാനിന് കീഴിൽ അനുവദനീയമായ ക്ലെയിമുകളുടെ കൃത്യമായ എണ്ണം അറിയാൻ നിങ്ങളുടെ പോളിസി ഡോക്യുമെന്‍റ് കൃത്യമായി വായിച്ച് മനസ്സിലാക്കുക.

സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസിന് കീഴിൽ ടയർ പരിരക്ഷിക്കപ്പെടുമോ?

അതെ, ടയറുകൾ സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു, അതായത് നിങ്ങളുടെ ടയറിന് കേടുപാടുകൾ സംഭവിക്കുകയും റീപ്ലേസ്മെന്‍റ് ആവശ്യമാകുകയും ചെയ്താൽ, ഡിപ്രീസിയേഷൻ കുറയ്ക്കാതെ മുഴുവൻ ചെലവും ഇൻഷുറൻസ് വഹിക്കും. ടയറുകൾ പോലുള്ള ഭാഗങ്ങൾക്ക് സീറോ ഡിപ്രീസിയേഷൻ ഇൻഷുറൻസ് വളരെ പ്രയോജനകരമാണ്, കാരണം അതിന് വേഗത്തിൽ തേയ്മാനം സംഭവിക്കുന്നു. ഈ ആഡ്-ഓൺ ഇല്ലാതെ റീപ്ലേസ് ചെയ്യുന്നതിന് ചെലവ് കൂടുതലാണ്.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്