റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഒരു ബാങ്ക് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് കമ്പനി പോലെയുള്ള ഒരു നിയമാനുസൃത ഉറവിടം അയച്ചതായി തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഒരു ഇമെയിൽ മറ്റൊരു ഉറവിടത്തിൽ നിന്ന് അയയ്ക്കുന്നതാണ് ഇമെയിൽ സ്പൂഫിംഗ്. ലളിതമായി പറഞ്ഞാൽ, വ്യാജ സെൻഡർ അഡ്രസ് ഉപയോഗിച്ച് ഇമെയിലുകൾ സൃഷ്ടിക്കുന്നതാണ് ഇമെയിൽ സ്പൂഫിംഗ്.
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രധാന ഇന്‍റർനെറ്റ് ഭീഷണികളിലൊന്നാണിത്. വെരിസോണിന്‍റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഏതാണ്ട് 90% ഡാറ്റാ ലംഘനങ്ങൾക്ക് ഇമെയിൽ തട്ടിപ്പ് ഉത്തരവാദിയാണ്.
ഇമെയിൽ സ്പൂഫിംഗ് എങ്ങനെ സാധ്യമാകും?
സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോക്കോളിന് (എസ്എംടിപി) സെൻഡറുടെ അഡ്രസ് പരിശോധിച്ചുറപ്പാക്കാൻ ഒരു ടൂളും ഇല്ലാത്തതിനാൽ ഇത് സാധ്യമാണ്. ഇമെയിൽ സ്പൂഫിംഗ് ഭീഷണി നേരിടാൻ ചില ഇമെയിൽ അഡ്രസ്സ് ഒതന്‍റിക്കേഷൻ നടപടിക്രമങ്ങളും ടൂളുകളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നിരുന്നാലും, ഈ ടൂളുകൾ ഭീഷണി പരിഹരിക്കാൻ പര്യാപ്തമല്ല.
ഇമെയിൽ സ്പൂഫിംഗ് ചെയ്യാനുള്ള കാരണങ്ങൾ-
സെൻഡർ അഡ്രസ് സ്പൂഫ് ചെയ്യുന്നതിനുള്ള നിരവധി കാരണങ്ങളുണ്ട്, അവയിൽ ചിലത് ഇതാ-
സെൻഡറുടെ യഥാർത്ഥ ഐഡന്‍റിറ്റി മറച്ചുവെക്കുക- ഇത് തട്ടിപ്പ് നടത്താൻ ചെയ്യുന്നതാണ്, അതിനാൽ സ്വീകർത്താവിന് ഇമെയിലിന്‍റെ ഉത്ഭവം ട്രാക്ക് ചെയ്യാൻ കഴിയില്ല.
സ്പാം ബ്ലാക്ക്‌ലിസ്റ്റുകൾ ഒഴിവാക്കാൻ- പല സ്പാമർമാരെയും എളുപ്പത്തിൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാം. അതിനാൽ, ബ്ലാക്ക്‌ലിസ്റ്റിൽ പെടാതിരിക്കാൻ അവർ ഇമെയിൽ വിലാസം മാറ്റിക്കൊണ്ടിരിക്കുന്നു.
മറ്റൊരു വ്യക്തിയായി ചമയുന്നതിന്- രഹസ്യ ഡാറ്റ നേടുന്നതിനോ പേഴ്സണൽ വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിനോ സ്വീകർത്താവിന് അറിയാവുന്ന ഒരാളാകാൻ സെൻഡർ ശ്രമിക്കുന്നു.
ഇമെയിൽ സ്പൂഫിംഗിൽ നിന്ന് എങ്ങനെ സുരക്ഷിതരാകാം?
നിങ്ങൾക്ക് സംശയം തോന്നുന്ന ഒരു ഇമെയിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഡിലീറ്റ് ചെയ്യണം.
ഇമെയിൽ നിങ്ങളുടെ ബാങ്ക്/ സ്ഥാപനത്തിൽ നിന്നുള്ളതും അത് നിങ്ങളുടെ പാസ്‌വേഡോ മറ്റ് പേഴ്സണൽ വിവരങ്ങളോ മാറ്റാൻ ആവശ്യപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ബാങ്ക്/ സ്ഥാപനവുമായി ബന്ധപ്പെടുകയും അത് സ്ഥിരീകരിക്കുകയും വേണം. ഇമെയിൽ വ്യാജമാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിങ്ങളുടെ ഇമെയിലിൽ ലഭിച്ച ഒരു ഹൈപ്പർലിങ്കുകളിലും നിങ്ങൾ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. നിങ്ങൾക്ക് അവ നിങ്ങളുടെ വെബ് ബ്രൗസറിൽ നേരിട്ട് ടൈപ്പ് ചെയ്യാം.
വാങ്ങൂ ഒരു സൈബർ ഇൻഷുറൻസ് പോളിസി എല്ലാത്തരം ഡിജിറ്റൽ ഭീഷണികളിൽ നിന്നും സ്വയം സുരക്ഷിതമാക്കാൻ.
കൂടുതൽ തിരയുക സൈബർ ഇൻഷുറൻസ് സവിശേഷതകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ