റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഐഡന്റിറ്റി മോഷണം എന്നാല്‍ എന്താണ്?
നിങ്ങളുടെ അറിവില്ലാതെ ഒരു കുറ്റകൃത്യം അല്ലെങ്കില്‍ തട്ടിപ്പ് നടത്താന്‍ നിങ്ങളുടെ ഐഡന്‍റിറ്റി അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ്, പാൻ കാര്‍ഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ പോലുള്ള നിങ്ങളുടെ പേഴ്‌സണൽ ഡാറ്റ മറ്റൊരു വ്യക്തി ഉപയോഗിക്കുന്നതാണ് ഐഡന്‍റിറ്റി മോഷണം. സെക്യൂരിറ്റാസ് റിപ്പോർട്ട് പ്രകാരം, ഏകദേശം 19 ആളുകൾ ഇന്ത്യയിൽ ഓരോ മിനിറ്റിലും ഐഡിന്‍റിറ്റി മോഷണത്തിന് ഇരയാകുന്നു.
ഐഡന്‍റിറ്റി മോഷണം എങ്ങനെയാണ് സംഭവിക്കുന്നത്?
നിങ്ങളുടെ ഐഡന്‍റിറ്റിയിൽ വീഴ്ച സംഭവിക്കാനിടയുള്ള ചില പൊതുവായ സാഹചര്യങ്ങൾ ഇവയാണ്:
- വാലറ്റുകൾ മോഷ്ടിക്കൽ.
- നിങ്ങൾക്കായുള്ള ലെറ്ററുകളും കത്തിടപാടുകളും തടസ്സപ്പെടുത്തൽ.
- എടിഎമ്മിൽ നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ തട്ടിയെടുക്കൽ.
- വഞ്ചനാപരമായ ഫോൺ കോളുകൾ, ഇമെയിലുകൾ മുതലായവ വഴി വിവരങ്ങൾ തട്ടിയെടുക്കൽ.
ഇത് നിങ്ങളെ എങ്ങനെ ബാധിക്കും?
ഐഡന്‍റിറ്റി മോഷണം നിങ്ങളുടെ ഫൈനാൻഷ്യൽ, പേഴ്സണൽ ജീവിതത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തട്ടിപ്പുകാർക്ക് ക്രെഡിറ്റ് കാർഡുകൾക്കും ലോണുകൾക്കും അപേക്ഷിക്കാനും നിങ്ങളുടെ പേഴ്സണൽ വിവരങ്ങൾ അടങ്ങിയ കെട്ടിച്ചമച്ച അല്ലെങ്കിൽ വ്യാജ രേഖകൾ ഉപയോഗിച്ച് പർച്ചേസുകൾ നടത്താനും കഴിയും. ഐഡന്റിറ്റി മോഷണക്കുറ്റം തെളിയിക്കപ്പെടുന്നതുവരെ അത്തരം പർച്ചേസുകൾക്ക് നിങ്ങൾ നിയമപരമായി ബാധ്യസ്ഥനായിരിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം, ഈ കാലയളവിൽ നിങ്ങൾക്ക് ക്രെഡിറ്റിന് യോഗ്യതയും നേടാനായേക്കില്ല.
നിങ്ങളുടെ ഐഡന്‍റിറ്റി മോഷ്ടിക്കപ്പെടുമ്പോൾ എന്ത് ചെയ്യണം?
ഉറവിടം കണ്ടെത്തുക- മോഷണം എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തണം. വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചിരിക്കാം അല്ലെങ്കിൽ പുതിയ ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കാം.
നിങ്ങളുടെ പാസ്സ്‍വേർഡുകൾ മാറ്റുക- ഡാറ്റ മോഷ്ടിക്കപ്പെട്ടതായി അറിഞ്ഞാൽ, ഉപയോഗിക്കുന്ന എല്ലാ സാമ്പത്തിക സേവനങ്ങൾക്കും നിങ്ങളുടെ എല്ലാ പാസ്സ്‌വേർഡുകളും മാറ്റണം.
നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക- ഫ്രോഡ് പർച്ചേസിനായി നിങ്ങളുടെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ നിങ്ങൾ ഉടൻ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടണം.
ഒരു പോലീസ് റിപ്പോർട്ട് ഫയൽ ചെയ്യുക- നിങ്ങളുടെ ഐഡന്‍റിറ്റി മോഷ്ടിക്കപ്പെട്ടതായി അറിയുമ്പോൾ, ഈ വിഷയം പോലീസിലേക്ക് റിപ്പോർട്ട് ചെയ്ത് ഒരു എഫ്ഐആർ ഫയൽ ചെയ്യുക. വഞ്ചനയുടെ കുറ്റവാളിക്ക് കാരണമായേക്കാവുന്ന ഏതെങ്കിലും വഞ്ചനാപരമായ അല്ലെങ്കിൽ അനധികൃത ഇടപാടുകൾ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇത് നിർബന്ധമാണ്.
വാങ്ങൂ സൈബർ ഇൻഷുറൻസ് ഐഡന്‍റിറ്റി മോഷണത്തിൽ നിന്നും മറ്റ് ഇന്‍റർനെറ്റ് ഭീഷണികളിൽ നിന്നും സ്വയം സുരക്ഷിതരാകുക.
കൂടുതൽ തിരയുക സൈബർ ഇൻഷുറൻസ് സവിശേഷതകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ