റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഹെല്‍ത്ത് ഇൻഷുറൻസ് എന്നാല്‍ എന്താണ്?
മെഡിക്കൽ, ശസ്ത്രക്രിയാ ചെലവുകളിൽ നിന്ന് ഇൻഷുർ ചെയ്ത വ്യക്തിക്ക് പരിരക്ഷ നൽകുന്ന ഒരു ഇൻഷുറൻസാണ് ഹെൽത്ത് ഇൻഷുറൻസ്. അതിവേഗം ഉയരുന്ന പണപ്പെരുപ്പം കാരണം, ആശുപത്രി ബില്ലുകൾക്ക് നിങ്ങളുടെ സമ്പാദ്യത്തിൽ വലിയ ആഘാതം സൃഷ്ടിക്കാൻ കഴിയും. അത്തരം സാഹചര്യങ്ങളിൽ ഹെൽത്ത് ഇൻഷുറൻസ് നിങ്ങളെ സഹായിക്കുന്നു.
കൂടാതെ, മെർസർ മാർഷ് ബെനഫിറ്റ്സ് റിപ്പോർട്ട് പ്രകാരം, പൊതുവായ പണപ്പെരുപ്പം 5 ശതമാനം ആയിരിക്കെ മെഡിക്കൽ പണപ്പെരുപ്പ നിരക്ക് 10 ശതമാനം ആണ്. ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും അപൂർവ്വമായി മാത്രമേ എംപ്ലോയി ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷിക്കുന്നുള്ളു.
ഹെൽത്ത് ഇൻഷുറൻസ് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ സമ്പാദ്യം സുരക്ഷിതമാക്കുന്നതിന് അനിവാര്യമാണ്. പെട്ടെന്നുള്ള ഹോസ്പിറ്റലൈസേഷൻ ദീർഘകാല വരുമാന നഷ്ടത്തിലേക്ക് നയിക്കും. ഏക ആശ്രയമാണ് ആശുപത്രിയിൽ കിടക്കുന്നതെങ്കിൽ അത് കൂടുതൽ സങ്കീർണ്ണമാകും.
ഹോസ്പിറ്റലൈസേഷൻ കവറേജ് ഉപയോഗിച്ച്, താഴെപ്പറയുന്ന ചെലവുകളിൽ നിന്ന് നിങ്ങൾക്ക് സംരക്ഷണം നേടാം:
ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉള്ളത് കൊണ്ടുള്ള നേട്ടങ്ങൾ-
ആംബുലൻസ് നിരക്കുകൾ - അടിയന്തരമായ സാഹചര്യത്തിൽ, കൃത്യസമയത്ത് മെഡിക്കൽ ശ്രദ്ധ നേടുന്നത് നിർണായകമാണ്. ആംബുലൻസ് ചെലവുകൾക്കുള്ള പരിരക്ഷ നിങ്ങളെ സമീപത്തുള്ള ആശുപത്രിയിൽ വേഗത്തിൽ എത്തിക്കാൻ സഹായിക്കുന്നു.
ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവിനുള്ള കവറേജ് - നിങ്ങളുടെ ഇൻഷുറർ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും 60 ദിവസം വരെയുള്ള പോസ്റ്റ്, പ്രീ ഹോസ്പിറ്റലൈസേഷൻ ചാർജ്ജുകൾ വഹിക്കുന്നു.
മുറി വാടക - രണ്ട് കിടക്കയുള്ള ആശുപത്രി മുറിക്ക് ഒരു ജനറൽ വാർഡിനേക്കാൾ മൂന്നിരട്ടി ചിലവാകും. സ്വകാര്യതയും സുഖസൗകര്യത്തോടും കൂടി നിങ്ങൾക്ക് സന്ദർശകരെ സ്വീകരിക്കാൻ കഴിയുമെന്ന് മുറി വാടകയുടെ കവറേജ് ഉറപ്പാക്കുന്നു.
റെഗുലർ മെഡിക്കൽ ചെക്കപ്പ് - കവറേജ് നിബന്ധനകളെ ആശ്രയിച്ച് വാർഷിക അല്ലെങ്കിൽ ദ്വി-വാർഷിക അടിസ്ഥാനത്തിൽ ഇൻഷുറർ സൗജന്യ ഹെൽത്ത് ചെക്കപ്പുകളും ഓഫർ ചെയ്യുന്നു.
നോ ക്ലെയിം ബോണസ് (എൻസിബി)- നിങ്ങളുടെ ഇൻഷുറൻസ് കാലയളവിൽ നിങ്ങൾ ക്ലെയിം ഫയൽ ചെയ്തിട്ടില്ലെങ്കിൽ, ഉയർന്ന കവറേജ് രൂപത്തിൽ അല്ലെങ്കിൽ പുതുക്കുമ്പോൾ കുറഞ്ഞ പ്രീമിയത്തിൽ ഇൻഷുററിൽ നിന്ന് നിങ്ങൾക്ക് ബോണസ് ലഭിക്കും.
ടാക്സ് ആനുകൂല്യങ്ങൾ - നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്കായി നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിന് ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80ഡി പ്രകാരം നികുതിയിളവ് ലഭിക്കും.
ഒരു മെഡിക്കൽ എമർജൻസി എപ്പോൾ വേണമെങ്കിലും സംഭവിക്കാം; അതിനാൽ, ഹെൽത്ത് ഇൻഷുറൻസ് ഉചിതമാണ്.
കൂടുതൽ തിരയുക ഹെൽത്ത് ഇൻഷുറൻസ് സവിശേഷതകൾ
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ