Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് പോളിസി

മെറ്റേണിറ്റി ഇൻഷുറൻസ് എന്നാൽ എന്താണ്?

പ്രെഗ്നൻസി ഹെൽത്ത് ഇൻഷുറൻസ് എന്നും അറിയപ്പെടുന്ന മെറ്റേണിറ്റി ഇൻഷുറൻസ്, പ്രസവം, ഗർഭധാരണം എന്നിവയുമായി ബന്ധപ്പെട്ട ചികിത്സാ ചെലവുകൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. പ്രസവത്തിനു മുമ്പുള്ള പരിചരണം, പ്രസവസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു.

ഇത്തരത്തിലുള്ള ഇൻഷുറൻസ് ഗർഭിണികൾക്ക് സാമ്പത്തിക ബാധ്യതയില്ലാതെ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കുന്നു, ഡോക്ടർ കൺസൾട്ടേഷനുകൾ, ഡയഗ്നോസ്റ്റിക് പരിശോധനകൾ, മരുന്നുകൾ, ചിലപ്പോൾ പ്രസവവുമായി ബന്ധപ്പെട്ട സങ്കീർണതകൾ പോലും.

ഈ പ്രെഗ്നൻസി ഹെൽത്ത് ഇൻഷുറൻസ് കവറേജ് പരിധികൾ, കാത്തിരിപ്പ് കാലയളവുകൾ, വാഗ്ദാനം ചെയ്യുന്ന പ്രത്യേക ആനുകൂല്യങ്ങൾ എന്നിവയിൽ വ്യത്യാസപ്പെട്ടേക്കാം, അതിനാൽ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒന്ന് കണ്ടെത്തുന്നതിന് പോളിസികൾ താരതമ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. മെറ്റേണിറ്റി ഇൻഷുറൻസ് മനസ്സമാധാനം പ്രദാനം ചെയ്യുന്നു, ആരോഗ്യ സംരക്ഷണ ചെലവുകളെ കുറിച്ച് ആകുലപ്പെടാതെ സന്തോഷകരമായി ഗർഭകാലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

ഹെൽത്ത് ഇൻഷുറൻസിലെ മെറ്റേണിറ്റി പരിരക്ഷയുടെ നേട്ടങ്ങൾ എന്തൊക്കെയാണ്?

മെറ്റേണിറ്റി പരിരക്ഷ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലുള്ളത്, കുട്ടിയുടെ ജനനത്തിന്‍റെയും അമ്മയുടെയും നവജാത ശിശുവിന്‍റെയും ആരോഗ്യസംരക്ഷണത്തിന്‍റെയും ചെലവുകൾ വഹിക്കുന്നതിന് രൂപകൽപ്പന ചെയ്തിരിക്കുന്ന ഒരു വ്യവസ്ഥയാണ്.

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം മെറ്റേണൽ കെയറിന്‍റെ മെഡിക്കൽ ചെലവുകൾ പ്രതിദിനം വർദ്ധിക്കുന്നു. അവിടെയാണ് മെറ്റേണിറ്റി ആനുകൂല്യങ്ങളോട് കൂടിയ ഹെൽത്ത് ഇൻഷുറൻസ് പ്രാധാന്യമർഹിക്കുന്നത്.

1) പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിരക്ഷ:

ഗർഭിണിയായ അമ്മയ്ക്ക് നിരന്തരമായ പരിചരണം ആവശ്യമാണ്. അവർ പ്രസവിക്കുന്നതിന് മുമ്പ് തന്നെ, നിരവധി ആരോഗ്യ പരിശോധനകൾ മരുന്നുകളും ആവശ്യമാണ്. മാത്രമല്ല, ഈ പരിശോധനകളും മരുന്നുകളും കുഞ്ഞുണ്ടായതിന് ശേഷം ഉടൻ നിർത്തുകയുമില്ല. പ്രസവത്തിന് 30 ദിവസം മുമ്പും പ്രസവശേഷം 30-60 ദിവസം (നിങ്ങളുടെ ഹെൽത്ത് പ്ലാനിനെ ആശ്രയിച്ച്) അമ്മയുടെയും കുഞ്ഞിന്‍റെയും എല്ലാ ചികിത്സാ ചെലവുകളും മെറ്റേണിറ്റി പരിരക്ഷ ഏറ്റെടുക്കുന്നു.

2) പ്രസവ പരിരക്ഷ:

പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സഹായത്തോടെ ആരോഗ്യകരമായ പ്രസവം സാധ്യമാക്കുക എന്നത് ചെലവേറിയ ഒന്നാണ്. മെറ്റേണിറ്റി പരിരക്ഷ ഈ തുക നിശ്ചിത സബ്-ലിമിറ്റുകൾക്കൊപ്പം നൽകുന്നു, അത് നോർമൽ അല്ലെങ്കിൽ സിസേറിയൻ എന്നിങ്ങനെയുള്ള ഡെലിവറി രീതിക്ക് അനുസരിച്ച് വ്യത്യാസപ്പെടും.

3) നവജാതശിശുവിനുള്ള പരിരക്ഷ:

നവജാതശിശുവിന് ജന്മനായുള്ള രോഗങ്ങൾക്കും മറ്റ് സങ്കീർണതകൾക്കും പ്രത്യേക പരിചരണം ആവശ്യമാണെങ്കിൽ, ജനനം മുതൽ 90 ദിവസത്തെ ചെലവുകൾക്ക് ചില ഹെൽത്ത് പ്ലാനുകൾ പരിരക്ഷ നൽകുന്നു.

4) വാക്സിനേഷൻ പരിരക്ഷ:

നിങ്ങളുടെ ഹെൽത്ത് പ്ലാനിനെ ആശ്രയിച്ച്, നിങ്ങളുടെ മെറ്റേണിറ്റി ആനുകൂല്യം കുഞ്ഞിനുള്ള നിർബന്ധിത വാക്സിനേഷനുകളും പരിരക്ഷിക്കാം. സാധാരണയായി ജനനത്തിന്‍റെ 1-ാം വർഷത്തെ ഇമ്മ്യൂണൈസേഷൻ ചെലവുകൾ, പോളിയോ വാക്സിനേഷനുകൾ, ടെറ്റനസ്, ഡിഫ്‌തീരിയ, വില്ലൻ ചുമ, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് എന്നിവ മെറ്റേണിറ്റി പരിരക്ഷയുടെ കീഴിൽ പരിരക്ഷിക്കപ്പെടുന്നു.

കുഞ്ഞിന്‍റെ ജനനം, പ്രസവത്തിനു മുമ്പും ശേഷവുമുള്ള പരിചരണം, നവജാതശിശുവിന്‍റെ ആദ്യ വർഷത്തേക്കുള്ള ചികിത്സാ ചെലവ് എന്നിവയുമായി ബന്ധപ്പെട്ട നിരവധി അധികച്ചെലവുകൾ മെറ്റേണിറ്റി പരിരക്ഷ വഹിക്കുന്നു. നിങ്ങളുടെ ഹെൽത്ത് പ്ലാനിൽ മെറ്റേണിറ്റി പരിരക്ഷ ഉള്ളത് നിങ്ങൾക്ക് മനസ്സമാധാനം നൽകുകയും മാതൃത്വം പൂർണ്ണമായി ആസ്വദിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

കൂടുതൽ തിരയുക ഹെൽത്ത് ഇൻഷുറൻസ് സവിശേഷതകൾ

നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക

+91
തിരഞ്ഞെടുക്കുക
ദയവായി ഉൽപ്പന്നം തിരഞ്ഞെടുക്കുക
തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ

നിങ്ങൾക്ക് എന്തിനാണ് മെറ്റേണിറ്റി ഇൻഷുറൻസ് ആവശ്യമാകുന്നത്?

ഗർഭിണികൾക്ക് ഹെൽത്ത് ഇൻഷുറൻസ് പ്രധാനമാണ്, കാരണം ഇത് ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകൾക്ക് സാമ്പത്തിക പരിരക്ഷ നൽകുന്നു. ഇത് ഇല്ലെങ്കിൽ, പ്രസവത്തിനു മുമ്പുള്ള പരിചരണം, ഹോസ്പിറ്റൽ ഡെലിവറി, പ്രസവാനന്തര പരിചരണം എന്നിവയ്ക്കുള്ള മെഡിക്കൽ ചെലവുകൾ ഗണ്യമായിരിക്കും, പ്രത്യേകിച്ച് സങ്കീർണതകൾ ഉണ്ടായാൽ.

സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ മാതാപിതാക്കൾക്ക് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് മെറ്റേണിറ്റി ഇൻഷുറൻസ് ഉറപ്പുവരുത്തുന്നു. ഡോക്‌ടർ സന്ദർശനങ്ങൾ, ഡയഗ്‌നോസ്റ്റിക് പരിശോധനകൾ, ആശുപത്രി വാസങ്ങൾ, പ്രസവസമയത്ത് ആവശ്യമായ അടിയന്തര നടപടികൾ തുടങ്ങിയ ചെലവുകൾ വഹിക്കുന്നതിലൂടെ ഇത് സുരക്ഷ വാഗ്ദാനം ചെയ്യുന്നു.

മാന്യമായ മെറ്റേണിറ്റി ഇൻഷുറൻസിൽ നിക്ഷേപിക്കുന്നതിലൂടെ, കുടുംബങ്ങൾ അവരുടെ സാമ്പത്തികം സംരക്ഷിക്കുകയും അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ടതും ചിലപ്പോൾ പ്രവചനാതീതവുമായ ഈ കാലയളവിൽ അവർക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ഗർഭധാരണത്തിനായി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി എന്തുകൊണ്ട് തിരഞ്ഞെടുക്കണം?

ഗർഭകാലത്ത് നിങ്ങളുടെ ഇൻഷുറൻസിനായി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുന്നത് മറ്റ് പോളിസികളിൽ നിന്ന് വ്യത്യസ്തമായ ഒന്നിലധികം ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കും. ഗർഭിണികൾക്കുള്ള ഹെൽത്ത് ഇൻഷുറൻസിൽ ശക്തമായ ട്രാക്ക് റെക്കോർഡ് ഉള്ളതിനാൽ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി മെറ്റേണിറ്റി ഇൻഷുറൻസ് പോളിസിയിലൂടെ സമഗ്രമായ കവറേജ് ഉറപ്പാക്കുന്നു. പ്രസവത്തിനു മുമ്പുള്ള പരിചരണം മുതൽ ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, നവജാതശിശു സംരക്ഷണം, പ്രതിരോധ കുത്തിവയ്പ്പുകൾ വരെ നീളുന്ന വൈവിധ്യമാർന്ന ചെലവുകൾ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ മെറ്റേണിറ്റി ഇൻഷുറൻസ് പരിരക്ഷിക്കുന്നു. കൂടാതെ, പോളിസി മത്സരാധിഷ്ഠിത കാത്തിരിപ്പ് കാലയളവുകളും വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ ഫ്ലെക്സിബിൾ പ്ലാനുകളും വാഗ്ദാനം ചെയ്യുന്നു, ഇത് മെറ്റേണിറ്റി ഓപ്ഷനുകൾക്ക് ലഭ്യമായ ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസുകളിൽ ഒന്നാക്കി മാറ്റുന്നു. പ്രസവ ചെലവുകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും ആവശ്യമായ മെഡിക്കൽ ശ്രദ്ധയിൽ വിട്ടുവീഴ്ച ചെയ്യാതെ അമ്മമാർക്കും കുടുംബങ്ങൾക്കും ഗുണമേന്മയുള്ള ആരോഗ്യപരിരക്ഷ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക, പ്രസവ ചെലവുകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്നിവയാണ് പോളിസി ലക്ഷ്യമിടുന്നത്.

മെറ്റേണിറ്റി ഇൻഷുറൻസ് പോളിസിയുടെ സവിശേഷതകൾ

സുഗമവും സുരക്ഷിതവുമായ ഗർഭധാരണ യാത്രയെ എങ്ങനെ പിന്തുണയ്ക്കാം എന്ന് കാണാൻ മെറ്റേണിറ്റി ഇൻഷുറൻസ് പോളിസിയുടെ പ്രധാന സവിശേഷതകൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

ഫീച്ചര്‍

വിവരണം

പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം

പ്രസവത്തിന് 30 ദിവസം മുമ്പ് മുതൽ പ്രസവത്തിന് ശേഷം 30 - 60 ദിവസം വരെ മെഡിക്കൽ ചെക്കപ്പുകൾ, കൺസൾട്ടേഷനുകൾ, അമ്മയ്ക്കും കുഞ്ഞിനുമുള്ള മരുന്നുകൾ എന്നിവയുടെ ചെലവ് പരിരക്ഷിക്കുന്നു, ഇത് തുടർച്ചയായ മെഡിക്കൽ ശ്രദ്ധ ഉറപ്പുവരുത്തുന്നു.

ഡെലിവറി ചെലവുകൾ

പ്രസവത്തിന്‍റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് പ്ലാൻ അനുസരിച്ച് വ്യത്യസ്തമായ സബ്-ലിമിറ്റുകൾ ഉള്ള നോർമൽ, സിസേറിയൻ ഡെലിവറികൾക്കുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.

നവജാത ശിശു പരിരക്ഷണം

സമഗ്രമായ ആരോഗ്യ പിന്തുണ എന്ന നിലയ്ക്ക്, ഡെലിവറി കഴിഞ്ഞ് 90 ദിവസം വരെ ജന്മനാലുള്ള രോഗങ്ങൾക്കും സങ്കീർണതകൾക്കുമുള്ള ചികിത്സകൾ ഉൾപ്പെടെ നവജാതശിശു പരിചരണത്തിനുള്ള കവറേജ് നൽകുന്നു.

ഈ സവിശേഷതകൾ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഗർഭധാരണത്തിനായുള്ള ഹെൽത്ത് ഇൻഷുറൻസ് തേടുന്ന രക്ഷിതാക്കൾക്കിടയിൽ വിശ്വസനീയമായ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

മെറ്റേണിറ്റി ഇൻഷുറൻസിലെ ഉൾപ്പെടുത്തലുകൾ

1. പ്രസവത്തിനു മുമ്പുള്ള പരിചരണം:

മെറ്റേണിറ്റി ഇൻഷുറൻസ് ഗർഭകാലത്തെ ഡോക്ടർമാരുടെ കൺസൾട്ടേഷനുകൾ, പതിവ് പരിശോധനകൾ, പ്രസവത്തിനു മുമ്പുള്ള പരിശോധനകൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ പരിരക്ഷിക്കുന്നു.

2. ഹോസ്പിറ്റലൈസേഷൻ ചെലവുകൾ:

റൂം ചാർജുകൾ, നഴ്‌സിംഗ് ചാർജുകൾ, ഓപ്പറേഷൻ തിയറ്റർ ചാർജുകൾ എന്നിവയുൾപ്പെടെ സാധാരണ അല്ലെങ്കിൽ സിസേറിയൻ ആയാലും പ്രസവത്തിനുള്ള ചെലവുകൾ ഇതിൽ ഉൾപ്പെടുന്നു.

3. പ്രസവാനന്തര പരിചരണം:

മരുന്നുകൾ, രോഗനിർണയ പരിശോധനകൾ, തുടർ കൺസൾട്ടേഷനുകൾ എന്നിവയുൾപ്പെടെ പ്രസവാനന്തര പരിചരണത്തിനുള്ള ചെലവുകൾക്കും കവറേജ് നൽകുന്നു.

4. നവജാതശിശുവിനുള്ള പരിരക്ഷ:

നിങ്ങളുടെ ഹെൽത്ത് പ്ലാനിനെ ആശ്രയിച്ച്, നിങ്ങളുടെ കുഞ്ഞിന് നിർബന്ധമായും വാക്സിനേഷൻ നൽകുന്നതിനുള്ള കവറേജ് മെറ്റേണിറ്റി ആനുകൂല്യങ്ങളിൽ ഉൾപ്പെട്ടേക്കാം. ഇത് പലപ്പോഴും ദേശീയ പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂൾ പ്രകാരം ആദ്യ വർഷത്തേക്കുള്ള പ്രതിരോധ ചെലവുകൾ പരിരക്ഷിക്കുന്നു

മെറ്റേണിറ്റി ഇൻഷുറൻസിലെ ഒഴിവാക്കലുകൾ

  • പ്ലാനിൽ വ്യക്തമാക്കിയിട്ടുള്ള ടോണിക്കുകൾക്കും വിറ്റാമിനുകൾക്കുമുള്ള ചെലവ്.
  • പതിവ് പരിശോധനകൾക്കായി ഡോക്ടറുടെ സന്ദർശനം.
  • ഗർഭാവസ്ഥയിലുടനീളം (9 മാസം) ഡയഗ്നോസ്റ്റിക് ടെസ്റ്റുകളും ഡോക്ടർമാരുമായുള്ള കൺസൾട്ടേഷനുകളും.
  • വന്ധ്യതാ ചികിത്സകളുമായി ബന്ധപ്പെട്ട ചെലവുകൾ

മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് എപ്പോഴാണ് വാങ്ങേണ്ടത്?

താഴെപ്പറയുന്ന കാലയളവിൽ മെറ്റേണിറ്റി ഇൻഷുറൻസ് വാങ്ങുന്നത് നിങ്ങൾ പരിഗണിക്കണം:

1. ഫാമിലി പ്ലാനിംഗിൽ നേരത്തെയുള്ള ആസൂത്രണം: :

ഗർഭധാരണം ആസൂത്രണം ചെയ്യുന്നതിനുമുമ്പ് മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് വാങ്ങുക. ആവശ്യമുള്ളപ്പോൾ കവറേജ് ലഭിക്കുന്നുവെന്ന് ഇത് ഉറപ്പുവരുത്തുന്നു.

2. ഗർഭധാരണം ആസൂത്രണം ചെയ്യുമ്പോൾ:

ഇതിനകം ഗർഭിണിയാണെങ്കിൽ, ഗർഭധാരണവുമായി ബന്ധപ്പെട്ട ചെലവുകൾ നികത്താൻ നേരത്തെ തന്നെ മെറ്റേണിറ്റി ഇൻഷുറൻസ് വാങ്ങുക.

3. വെയ്റ്റിംഗ് പിരീഡ് പരിഗണനകൾ:

മെറ്റേണിറ്റി പോളിസികൾക്ക് വെയ്റ്റിംഗ് പിരീഡ് ഉണ്ട്. വെയ്റ്റിംഗ് പിരീഡ് മറികടക്കാൻ നേരത്തെ വാങ്ങുകയും കാലതാമസമില്ലാതെ ആനുകൂല്യങ്ങൾ ഉപയോഗിക്കുകയും ചെയ്യുക.

4. അപ്രതീക്ഷിത സംഭവങ്ങൾക്കുള്ള പരിരക്ഷ:

അപ്രതീക്ഷിതമായ സങ്കീർണതകൾ അല്ലെങ്കിൽ മെഡിക്കൽ അത്യാഹിതങ്ങൾ കൈകാര്യം ചെയ്യാൻ ഗർഭധാരണത്തിന് മുമ്പ് വാങ്ങുക.

ഗർഭധാരണത്തെ പരിരക്ഷിക്കുന്ന ഹെൽത്ത് ഇൻഷുറൻസിന് അപേക്ഷിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

ഗർഭധാരണത്തെ പരിരക്ഷിക്കുന്ന ഹെൽത്ത് ഇൻഷുറൻസിന് അപേക്ഷിക്കുന്നതിന് ആവശ്യമായ ഡോക്യുമെന്‍റുകൾ:

  • പൂർത്തിയാക്കിയ ക്ലെയിം ഫോം
  • ഇൻഷുറൻസ് പോളിസി ഡോക്യുമെന്‍റ്
  • പ്രവേശന ഉപദേശ കുറിപ്പ്
  • ഡിസ്ചാർജ് സംഗ്രഹം
  • മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്
  • കെവൈസി ഡോക്യുമെന്‍റുകൾ
  • കൺസൾട്ടേഷൻ ഇൻവോയിസ്
  • ഒറിജിനൽ ഹോസ്പിറ്റൽ ബിൽ
  • ഫാർമസി രസീതുകൾ

മെറ്റേണിറ്റി ഹെൽത്ത് ഇൻഷുറൻസ് ഓൺലൈനിൽ എങ്ങനെ വാങ്ങാം?

മെറ്റേണിറ്റിക്കായുള്ള മികച്ച ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ വാങ്ങാം എന്ന് ഇതാ:

  • ഓൺലൈനിൽ വിവിധ ഇൻഷുറർമാരിൽ നിന്നുള്ള മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾ ഗവേഷണം ചെയ്ത് താരതമ്യം ചെയ്യുക.
  • വേഗത്തിലുള്ള ക്ലെയിം പ്രോസസ്സിംഗിനായി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി തിരഞ്ഞെടുക്കുക.
  • പ്രസവത്തിന് മുമ്പും ശേഷവുമുള്ള പരിചരണം, ഹോസ്പിറ്റലൈസേഷൻ, നവജാതശിശുവിന്‍റെ ചെലവ് എന്നിവ ഉൾപ്പെടെയുള്ള കവറേജ് വിശദാംശങ്ങൾ പരിശോധിക്കുക.
  • കവറേജും വ്യക്തിഗത വിശദാംശങ്ങളും അടിസ്ഥാനമാക്കി പ്രീമിയങ്ങൾ കണക്കാക്കാൻ ഓൺലൈൻ കാൽക്കുലേറ്ററുകൾ ഉപയോഗിക്കുക.
  • അപേക്ഷാ ഫോം കൃത്യമായി പൂരിപ്പിച്ച് ആവശ്യമായ ഡോക്യുമെന്‍റുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുക.
  • വെയ്റ്റിംഗ് പിരീഡുകളും ഒഴിവാക്കലുകളും ഉൾപ്പെടെ പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യുക.
  • സുരക്ഷിതമായ ഓൺലൈൻ പേമെന്‍റ് നടത്തി വാങ്ങിയ ശേഷം പോളിസി ഡിജിറ്റലായി സ്വീകരിക്കുക.

ഗർഭധാരണത്തിനായുള്ള ഹെൽത്ത് ഇൻഷുറൻസ് എങ്ങനെ ക്ലെയിം ചെയ്യാം

ഗർഭധാരണത്തിനായി ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ വളരെ എളുപ്പമുള്ളതാക്കി തീർത്തിട്ടുണ്ട്:

  • ഇൻഷുററെ അറിയിക്കുക : പ്ലാൻ ചെയ്ത ഡെലിവറികൾക്കായി പ്രവേശനത്തിന് കുറഞ്ഞത് 48 മണിക്കൂർ മുമ്പ് അല്ലെങ്കിൽ അടിയന്തിര സാഹചര്യത്തിൽ 24 മണിക്കൂറിനുള്ളിൽ ഹോസ്പിറ്റലൈസേഷൻ സംബന്ധിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ അറിയിക്കുക.
  • ഡോക്യുമെന്‍റേഷൻ സമർപ്പിക്കുക : ഡെലിവറിക്ക് ശേഷം, ഹോസ്പിറ്റൽ ഡിസ്ചാർജ് സമ്മറികൾ, മെഡിക്കൽ ബില്ലുകൾ, ഡയഗ്നോസ്റ്റിക് റിപ്പോർട്ടുകൾ തുടങ്ങിയ ആവശ്യമായ ഡോക്യുമെന്‍റുകൾ സമർപ്പിക്കുക.
  • ക്ലെയിം സെറ്റിൽമെന്‍റ് : ഡോക്യുമെന്‍റുകൾ സമർപ്പിച്ച് വെരിഫൈ ചെയ്തുകഴിഞ്ഞാൽ, മെറ്റേണിറ്റി ഇൻഷുറൻസ് പോളിസി നിബന്ധനകൾ അനുസരിച്ച് ചെലവുകൾ പരിരക്ഷിക്കുന്ന നിശ്ചിത സമയപരിധിക്കുള്ളിൽ ക്ലെയിം പ്രോസസ് ചെയ്യുന്നതാണ്.

ലളിതമായ ക്ലെയിം പ്രോസസ് ആണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ പ്രസവത്തിനുള്ള ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസായി കണക്കാക്കാനുള്ള ഒരു കാരണം.

Frequently Asked Questions

പതിവ് ചോദ്യങ്ങള്‍

ഞാൻ ഗർഭിണിയായിരിക്കുമ്പോൾ എനിക്ക് മെറ്റേണിറ്റി ഇൻഷുറൻസ് ലഭിക്കുമോ?

അതെ, എന്നാൽ വെയ്റ്റിംഗ് പിരീഡിന് ശേഷം കവറേജ് ആരംഭിക്കുന്നു. പൂർണ്ണമായ കവറേജിനായി ഗർഭധാരണത്തിന് മുമ്പ് മെറ്റേണിറ്റി ഇൻഷുറൻസ് വാങ്ങുന്നതാണ് നല്ലത്.

വെയ്റ്റിംഗ് പിരീഡ് ഇല്ലാതെ എന്തെങ്കിലും മെറ്റേണിറ്റി ഇൻഷുറൻസ് ഉണ്ടോ?

ഇല്ല, മിക്ക മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾക്കും 9 മാസം മുതൽ 4 വർഷം വരെയുള്ള വെയ്റ്റിംഗ് പിരീഡ് ഉണ്ട്.

മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ മൂന്നാമത്തെ കുട്ടിയുടെ ജനനം പരിരക്ഷിക്കുമോ?

അതെ, ഇൻഷുററെ ആശ്രയിച്ച്, ചില പ്ലാനുകൾ മൂന്നാമത്തെ കുട്ടിയുടെ ജനനം വരെ പരിരക്ഷ നൽകും.

മെറ്റേണിറ്റി ഇൻഷുറൻസ് പോളിസി വാങ്ങുന്നതിന് മുമ്പ് ഞാൻ എന്താണ് പരിഗണിക്കേണ്ടത്?

വെയ്റ്റിംഗ് പിരീഡുകൾ, കവറേജ് പരിധികൾ, ഒഴിവാക്കലുകൾ, പ്രീമിയം ചെലവുകൾ എന്നിവ പരിശോധിക്കുക. ഇത് നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങളും ബജറ്റും നിറവേറ്റുന്നുവെന്ന് ഉറപ്പുവരുത്തുക.

മെറ്റേണിറ്റി ഇൻഷുറൻസ് എടുക്കുന്നത് നല്ലതാണോ?

അതെ, ഇത് ഗർഭധാരണത്തിനും പ്രസവ ചെലവുകൾക്കും സാമ്പത്തിക സുരക്ഷ നൽകുന്നു, ഈ നിർണായക സമയത്ത് മനസമാധാനം വാഗ്ദാനം ചെയ്യുന്നു.

ഗർഭധാരണത്തിന് ഏത് തരത്തിലുള്ള ഇൻഷുറൻസാണ് മികച്ചത്?

മെറ്റേണിറ്റിക്കുള്ള ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് പ്രസവത്തിന് മുമ്പും പ്രസവ സമയത്തും പ്രസവത്തിന് ശേഷവുമുള്ള പരിചരണം ചെലവ് വഹിക്കുന്ന സമഗ്രമായ കവറേജ് ഓഫർ ചെയ്യണം, അമ്മക്കും നവജാതശിശുവിനും ആവശ്യമായ മെഡിക്കൽ ശ്രദ്ധ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പതിവ് പരിശോധന, ഡോക്ടറുടെ കൺസൾട്ടേഷൻ, ഡയഗ്നോസ്റ്റിക് പരിശോധനകൾ, ഗർഭകാലം മുഴുവൻ ആവശ്യമായ മരുന്നുകൾ എന്നിവയ്ക്കുള്ള പരിരക്ഷ ഗർഭിണികൾക്കുള്ള ഹെൽത്ത് ഇൻഷുറൻസിന്‍റെ പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നവയാണ്. കൂടാതെ, ജന്മനാലുള്ള അവസ്ഥകൾക്കും വാക്സിനേഷനുകൾക്കുമുള്ള ചികിത്സകൾ ഉൾപ്പെടെ നവജാതശിശുവിന്‍റെ പരിചരണം വിശ്വസനീയമായ മെറ്റേണിറ്റി പോളിസി പരിരക്ഷിക്കുന്നു. പോളിസി പ്രായോഗികവും ആക്സസ് ചെയ്യാവുന്നതുമാണെന്ന് ഉറപ്പാക്കുന്നതിനാൽ ന്യായമായ വെയ്റ്റിംഗ് പിരീഡും മതിയായ സബ്-ലിമിറ്റുകളും പ്രധാനമാണ്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ മെറ്റേണിറ്റി ഇൻഷുറൻസ് ഈ ആനുകൂല്യങ്ങൾ നൽകുന്നു, ഇത് ഒരു അനുയോജ്യമായ ചോയിസാക്കി മാറ്റുന്നു.

മെറ്റേണിറ്റി ഇൻഷുറൻസിനുള്ള ഏറ്റവും കുറഞ്ഞ വെയ്റ്റിംഗ് പിരീഡ് എത്രയാണ്?

മെറ്റേണിറ്റി ഇൻഷുറൻസ് പ്ലാനുകൾക്കുള്ള വെയ്റ്റിംഗ് പിരീഡ് ദാതാവ് അനുസരിച്ച് വ്യത്യാസപ്പെടും, സാധാരണയായി 9 മാസം മുതൽ 4 വർഷം വരെ ആകാം. കുറഞ്ഞ വെയ്റ്റിംഗ് പിരീഡ് എന്നാൽ ആനുകൂല്യങ്ങളിലേക്കുള്ള വേഗത്തിലുള്ള ആക്സസ് എന്നാണ് അർത്ഥമാക്കുന്നത്, ഇത് സമീപകാലാത്തായി ഗർഭധാരണം ആസൂത്രണം ചെയ്യുന്ന കുടുംബങ്ങൾക്ക് നിർണ്ണായകമാണ്. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ആക്സസിബിലിറ്റിയും സമഗ്രമായ കവറേജും ബാലൻസ് ചെയ്യുന്ന മത്സരക്ഷമമായ വെയ്റ്റിംഗ് പിരീഡുകൾ വാഗ്ദാനം ചെയ്യുന്നു, ഇത് കുടുംബങ്ങൾക്ക് അവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കുന്നു. ഈ ഫ്ലെക്സിബിലിറ്റി പോളിസി ഹോൾഡർമാരെ മെറ്റേണിറ്റി കവറേജിലെ കാലതാമസം ഒഴിവാക്കാൻ സഹായിക്കുന്നു, കൂടാതെ ആവശ്യമുള്ളപ്പോൾ പോളിസിയുടെ സമഗ്രമായ പിന്തുണയിൽ നിന്ന് കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുമെന്ന് ഉറപ്പാക്കുന്നു, ഇത് പ്രസവച്ചെലവുമായി ബന്ധപ്പെട്ട സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കുന്നു.

ഇൻഷുറൻസിൽ സി-സെക്ഷൻ പരിരക്ഷിക്കപ്പെടുമോ?

അതെ, മിക്ക മെറ്റേണിറ്റി ഇൻഷുറൻസ് പോളിസികളും സാധാരണ, സിസേറിയൻ (സി-സെക്ഷൻ) ഡെലിവറികൾക്ക് പരിരക്ഷ നൽകാറുണ്ട്. സി-സെക്ഷൻ അതിൻ്റെ ശസ്ത്രക്രിയാ സ്വഭാവം കാരണം സാധാരണയായി ഉയർന്ന ചെലവുകൾ വരുത്തുന്നു, എന്നാൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ഗർഭധാരണത്തിനുള്ള ഹെൽത്ത് ഇൻഷുറൻസ് രണ്ട് ഡെലിവറി രീതികൾക്കും സാമ്പത്തിക പരിരക്ഷ നൽകുന്നു. സാധാരണ അല്ലെങ്കിൽ സിസേറിയൻ ഡെലിവറികൾക്ക് വ്യത്യസ്ത പരിധികൾ ക്രമീകരിക്കുന്ന ചില പ്ലാനുകളിൽ കവറേജ് സബ്-ലിമിറ്റുകൾക്ക് വിധേയമായേക്കാം. സി-സെക്ഷൻ ചെലവുകൾ പരിരക്ഷിക്കുന്നതിലൂടെ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി, അമ്മമാർക്ക് സാമ്പത്തിക ബാധ്യതയെ കുറിച്ച് ആകുലപ്പെടാതെ, ആസൂത്രിതമോ അടിയന്തിരമോ ആകട്ടെ, ആവശ്യമായ വൈദ്യസഹായം ലഭിക്കുമെന്ന് ഉറപ്പാക്കുന്നു. പ്രസവസമയത്ത് കുടുംബങ്ങൾക്ക് ഈ പിന്തുണ മനസമാധാനം നൽകുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്