റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഹോം ഇൻഷുറൻസിനെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങൾ അറിയുക
ഭൂരിഭാഗം ഇന്ത്യക്കാർക്കും, റിയൽ എസ്റ്റേറ്റിന്‍റെ ഉയർന്ന ചിലവ് കണക്കിലെടുക്കുമ്പോൾ സ്വന്തം വീട് വാങ്ങുക എന്നത് വലിയൊരു കടമ്പയാണ്, പ്രത്യേകിച്ച് പ്രധാന മെട്രോകളിൽ. പ്രോപ്പർട്ടി വാടകയ്‌ക്കെടുക്കുക മാത്രമാണ് അവർക്ക് അവശേഷിക്കുന്ന ഏക മാർഗ്ഗം. എന്നിരുന്നാലും, റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക്, വാടക വരുമാനത്തിന്‍റെ കാര്യത്തിൽ ഇത് വലിയ ഒരു വിപണിയെ പ്രതിനിധീകരിക്കുന്നു.
പ്രോപ്പർട്ടികളുടെ മൂല്യം ക്രമാനുഗതമായി ഉയരുമ്പോൾ പോലും, വാടകയ്‌ക്ക് വസ്തു വാങ്ങുന്നത് അവർക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നു. എന്നിരുന്നാലും, അപ്രതീക്ഷിതമായി അത്തരം വാടകയ്‌ക്കെടുത്തതോ വിട്ടുനൽകിയതോ ആയ പ്രോപ്പർട്ടികൾക്ക് കേടുപാടുകൾ സംഭവിക്കുമ്പോൾ എന്ത് ചെയ്യും? വാടക ലഭിക്കാതെ വരുന്നതിനുള്ള പരിരക്ഷയിലൂടെ അത്തരം സാഹചര്യങ്ങൾക്ക് തയ്യാറാകുന്നത് എല്ലായ്പ്പോഴും നല്ലതായിരിക്കും.
വാടക ലഭിക്കാതെ വരുന്നതിനുള്ള പരിരക്ഷ എന്നാൽ എന്താണ്?
അപ്രതീക്ഷിതമായ തീപിടിത്തം മുതൽ പ്രകൃതിക്ഷോഭങ്ങൾ വരെ, നിങ്ങളുടെ വാടക സ്വത്തും വരുമാനം നേടാനുള്ള അതിന്‍റെ സാധ്യതയും നിരന്തരം റിസ്ക്കിലാണ്. പ്രകൃതിദത്തമോ മനുഷ്യനിർമ്മിതമോ ആയ ദുരന്തം കാരണം നിങ്ങളുടെ വാടകയ്ക്ക് നൽകിയ പ്രോപ്പർട്ടിക്ക് കേടുപാടുകൾ സംഭവിച്ചാൽ, താമസയോഗ്യമല്ലാത്തതാകുന്ന പക്ഷം വാടകക്കാരൻ പ്രോപ്പർട്ടി ഒഴിയേണ്ടതായി വരും.
ഇത് നിങ്ങളുടെ വാടക വരുമാനത്തെ അനിശ്ചിതമായി തടസ്സപ്പെടുത്താം. അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ പ്രോപ്പർട്ടി വീണ്ടും താമസയോഗ്യം ആകുന്നത് വരെ വാടകയിനത്തിൽ നഷ്‌ടമായ തുകയ്‌ക്ക് നിങ്ങളുടെ വാടക ലഭിക്കാതെ വരുന്നതിനുള്ള പരിരക്ഷ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകും.
വാടക ലഭിക്കാതെ വരുന്നതിനുള്ള പരിരക്ഷ ആവശ്യമായിട്ടുള്ളതിന്‍റെ കാരണങ്ങൾ-
● നിക്ഷേപത്തിലെ റിട്ടേണുകൾ സംരക്ഷിക്കുന്നു- റസിഡൻഷ്യൽ അഥവാ കൊമേഴ്ഷ്യൽ റെന്‍റൽ പ്രോപ്പർട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്ന നിക്ഷേപത്തിലെ ആദായം ലോസ്സ് ഓഫ് റെന്‍റ് പരിരക്ഷ സംരക്ഷിക്കുന്നു. പതിവ് വാടക വരുമാനം ഇല്ലെങ്കിൽ പരിപാലനത്തിന്‍റെയും മെയിന്‍റനന്‍സിന്‍റെയും കാര്യത്തിൽ വീണ്ടെടുക്കാനാകാത്ത ചെലവുകൾ സ്വാംശീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ഇത് പ്രോപ്പർട്ടി ഉടമയെ പ്രാപ്തരാക്കുന്നു.
ഇത് പ്രോപ്പർട്ടി ഉടമയെ ആശങ്കയില്ലാതെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും അതിൽ നിന്ന് വാടക സമ്പാദിക്കുന്നത് പുനരാരംഭിക്കാനും പ്രാപ്തമാക്കുന്നു.
● ബിസിനസ് റിസ്ക് കുറയ്ക്കുന്നു- നിങ്ങൾ പല വാണിജ്യ പ്രോപ്പർട്ടികളുടെ പോർട്ട്ഫോളിയോ മാനേജ് ചെയ്യുന്ന ഒരു പ്രൊഫഷണൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകനാണെങ്കിൽ, വാടകക്കാർ നാശനഷ്ടത്തിന്‍റെ കാര്യത്തിൽ നിങ്ങൾ ഗണ്യമായ റിസ്ക് നേരിടുന്നു. വാടക നഷ്ടത്തിനുള്ള പരിരക്ഷ അത്തരം നഷ്ടങ്ങളിൽ നിന്ന് സ്വയം സംരക്ഷിക്കാൻ നിങ്ങളെ സഹായിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക ഹോം ഇൻഷുറൻസ് പേജ്.
കൂടുതൽ തിരയുക ഹോം ഇൻഷുറൻസ് സവിശേഷതകൾ
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ