റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
സഞ്ചാരം ലോകത്തിലെ ഏറ്റവും ആഹ്ലാദകരമായ സ്ഥലങ്ങളില്‍ എത്തിക്കും, പക്ഷെ ആശങ്കകളും ഉണ്ടാക്കിയെന്ന് വരും. നിങ്ങൾ യാത്രയില്‍ ആയിരിക്കുമ്പോൾ പല കുഴപ്പങ്ങളും ഉണ്ടാകാം. ഇവിടെയാണ് ട്രാവൽ ഇൻഷുറൻസ് പോളിസി പ്രയോജനപ്പെടുന്നത്. യാത്രാ ക്ലേശങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും നഷ്ടങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുക എന്നതാണ് ട്രാവൽ ഇൻഷുറൻസിന്‍റെ ലക്ഷ്യം.
ട്രാവൽ ഇൻഷുറൻസ് നല്‍കുന്ന കവറേജുകള്‍
ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ യാത്രയുമായി ബന്ധപ്പെട്ട വിവിധ പ്രതികൂല സാഹചര്യങ്ങളില്‍ പരിരക്ഷ നൽകുന്നു. ട്രിപ്പ് കാന്‍സലേഷന്‍, ഫ്ലൈറ്റ് വൈകല്‍, മെഡിക്കൽ എമര്‍ജന്‍സി, ബാഗേജ് നഷ്ടപ്പെടൽ, പാസ്പോർട്ട് നഷ്ടപ്പെടൽ, അടിയന്തിര ഇവാക്യുവേഷൻ എന്നിങ്ങനെ യാത്രയിൽ സംഭവിക്കാവുന്ന മിക്ക ആകസ്മികതകൾക്ക് നിങ്ങൾക്ക് പോളിസിയുടെ നിബന്ധനകൾ, വ്യവസ്ഥകൾ, ആഡ്-ഓണുകൾ എന്നിവ അനുസരിച്ച് പരിരക്ഷ ലഭിക്കും.
ബാഗേജ് നഷ്ടപ്പെടല്‍ കവറേജ്
ഇത്തരമൊരു സാഹചര്യം സങ്കൽപ്പിക്കുക - മോഹിച്ച വെക്കേഷന് നിങ്ങൾ പുറപ്പെട്ടു. നിങ്ങളുടെ ഫ്ലൈറ്റ് സമയത്താണ്, കാലാവസ്ഥ റിപ്പോർട്ട് എല്ലാം നല്ലതാണ്. പക്ഷെ, ലാൻഡ് ചെയ്തപ്പോള്‍, എയര്‍ലൈന്‍സില്‍ നിങ്ങളുടെ ബാഗേജ് കാണാനില്ലെന്ന് നിങ്ങൾ അറിയുന്നു, നിങ്ങള്‍ നിസ്സഹായരാണ്.
അത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാൻ നിങ്ങളെ രക്ഷിക്കും. നിങ്ങൾ ട്രാവൽ ഇൻഷുററുടെ ഹോട്ട്-ലൈനിൽ വിളിച്ച് ബാഗേജ് നഷ്ടപ്പെട്ട കാര്യം അവരെ അറിയിച്ചാല്‍ മതി. ട്രാവൽ ഇൻഷുറർ നിങ്ങളുടെ ലഗേജ് ട്രാക്ക് ചെയ്ത്, കണ്ടെത്തുകയും വീണ്ടെടുക്കുകയും ചെയ്യും.
ഇൻഷുറർക്ക് നിങ്ങളുടെ ബാഗേജ് വീണ്ടെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍; നഷ്ടപ്പെട്ട വസ്തുക്കൾക്കും യാത്ര തുടരുന്നതിന് നിങ്ങൾ നടത്തേണ്ട പർച്ചേസുകൾക്കും നിങ്ങൾക്ക് നഷ്ടപരിഹാരം നല്‍കും.
പാസ്പോർട്ട് നഷ്ടപ്പെടല്‍ കവറേജ്
വിദേശത്ത് ആയിരിക്കുമ്പോൾ പാസ്പോർട്ട് നഷ്ടപ്പെടല്‍ ആയിരിക്കും ഏറ്റവും വലിയ ദുരിതം. രാജ്യത്ത് നിന്ന് പുറത്ത് പോകുമ്പോള്‍, പ്രധാനമായും നിങ്ങളുടെ ഐഡന്‍റിറ്റിയും പൗരത്വവും സ്ഥാപിക്കുന്നതിന് കൈവശം വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഡോക്യുമെന്‍റുകളില്‍ ഒന്നാണ് പാസ്പോർട്ട്. വാസ്തവത്തിൽ, പല സ്ഥലങ്ങളിലും, സാധുതയുള്ള പാസ്പോർട്ടും വിസയും ഇല്ലാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണ്.
നിങ്ങള്‍ക്ക് ട്രാവൽ ഇൻഷുറൻസ് ഉള്ളപ്പോള്‍, യാത്രയിൽ പാസ്പോർട്ട് നഷ്ടപ്പെടുന്നതിനെക്കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. നഷ്ടപ്പെടുകയോ കാണാതെ പോകുകയോ ചെയ്താൽ നിങ്ങളുടെ പാസ്പോർട്ടിന്‍റെ കോപ്പി നൽകാന്‍ ട്രാവല്‍ ഇൻഷുറൻസ് ദാതാവ് ഏര്‍പ്പാട് ചെയ്യും. മാത്രമല്ല, പാസ്പോർട്ടിന്‍റെ ഡ്യൂപ്ലിക്കേറ്റ് കോപ്പി നേടാന്‍ അത് നിങ്ങൾക്ക് സാമ്പത്തിക സഹായം നൽകും, പ്രോസസ് വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യും.
കൂടുതൽ തിരയുക ട്രാവൽ ഇൻഷുറൻസ് സവിശേഷതകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ