റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നഗരത്തിലെ റോഡുകളിലൂടെ നിങ്ങളുടെ പുതിയ ബൈക്കിൽ കറങ്ങുക എന്നത് ആവേശകരമായ കാര്യമാണ്. എന്നിരുന്നാലും, ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്റ്റ് 1988 പ്രകാരം, ആദ്യമായി നിങ്ങളുടെ ബൈക്ക് നിരത്തിലിറക്കുന്നതിന് മുമ്പ് ചുരുങ്ങിയത് ഒരു തേർഡ്-പാർട്ടി ടു-വീലർ ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുക്കേണ്ടതുണ്ട്.
തേര്‍ഡ്-പാര്‍ട്ടി ടു-വീലര്‍ ഇന്‍ഷുറന്‍സ്: ഇത് എന്താണ്?
ലയബിലിറ്റി ഒണ്‍ലി ഇന്‍ഷുറന്‍സ് എന്നും അറിയപ്പെടുന്ന തേര്‍ഡ്-പാര്‍ട്ടി ടു-വീലര്‍ ഇന്‍ഷുറന്‍സ് പോളിസി, ഒരു തേര്‍ഡ്-പാര്‍ട്ടിക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. ലളിതമായി പറഞ്ഞാൽ, നിങ്ങളുടെ ടു-വീലറിന് ഉത്തരവാദിത്വമുള്ള നാശനഷ്ടങ്ങൾക്കും (മൂന്നാം കക്ഷിയുടെ ജീവനോ സ്വത്തിനോ) നിയമപരമായ ബാധ്യതകൾക്കുമുള്ള പണം നൽകുന്ന ഒരു റിസ്ക്ക് പരിരക്ഷയാണിത്.
തേര്‍ഡ്-പാര്‍ട്ടി ടു-വീലര്‍ ഇന്‍ഷുറന്‍സിന്‍റെ പ്രധാന നേട്ടങ്ങള്‍
ഈ തരത്തിലുള്ള പോളിസി താഴെപ്പറയുന്ന പ്രയോജനങ്ങൾ വാഗ്ദാനം ചെയ്യുന്നു:
✓ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നു
തേർഡ് പാർട്ടിക്ക് സംഭവിക്കുന്ന മരണം അല്ലെങ്കിൽ പരിക്ക് അതോടൊപ്പം തേർഡ് പാർട്ടി പ്രോപ്പർട്ടിക്കുള്ള നാശനഷ്ടങ്ങൾ എന്നിവ മൂലമുള്ള ബാധ്യതകൾക്ക് പരിരക്ഷ നൽകുന്നു.
✓ താങ്ങാനാവുന്നത്
ചെലവ് കുറഞ്ഞതും സമഗ്രവുമായ ടു വീലര്‍ ഇൻഷുറൻസ് പോളിസി.
✓ കുറഞ്ഞ പേപ്പർവർക്ക്
വിപുലമായ പേപ്പർവർക്ക് ഉൾപ്പെടുന്നില്ല എന്നതിനാൽ യാതൊരു തടസ്സവുമില്ലാതെ നിങ്ങൾക്ക് ഈ പോളിസി ലഭിക്കുന്നു.
✓ മനസമാധാനം നൽകുന്നു
നിങ്ങളുടെ സമ്പാദ്യം ഇല്ലാതാക്കുമായിരുന്ന സാഹചര്യങ്ങളിലും നിങ്ങളുടെ മനസ്സിന് പൂർണ്ണ സമാധാനം നൽകുന്നു.
എന്താണ് പരിരക്ഷിക്കപ്പെടുന്നത്?
ചുവടെ പറഞ്ഞ സാഹചര്യങ്ങളിലാണ് ടു വീലർ ഇന്‍ഷുറന്‍സ് തേർഡ് പാര്‍ട്ടി പോളിസി പ്രാബല്യത്തിൽ വരുന്നത്:
- ഒരു തേര്‍ഡ്-പാര്‍ട്ടിക്ക് ഉണ്ടാകുന്ന മരണം അല്ലെങ്കില്‍ ശാരീരികമായ പരിക്ക്
- തേര്‍ഡ്-പാര്‍ട്ടി പ്രോപ്പര്‍ട്ടിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍
കോംപ്രിഹെൻസീവ് പോളിസിയിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
മാനദണ്ഡം | തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി ഒണ്‍ലി പോളിസി | കോംപ്രിഹൻസീവ് പോളിസി |
എന്താണ് ഇത്? | ഇത് നിർബന്ധമായും എടുക്കേണ്ടതും ഒരു തേർഡ് പാർട്ടിക്ക് ഉണ്ടാകുന്ന ശാരീരിക പരിക്ക്, മരണം, പ്രോപ്പർട്ടി നഷ്ടം എന്നിവയുടെ ഫലമായി നിങ്ങൾക്ക് ഉണ്ടാകുന്ന സാമ്പത്തിക നാശനഷ്ടങ്ങൾ ഏറ്റെടുക്കുന്നതുമായ ഒന്നാണ് | ഓണ്‍ ഡാമേജ് പരിരക്ഷ നൽകുന്നതിനൊപ്പം, ഇത് നിങ്ങളുടെ ടു-വീലറിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും തേര്‍ഡ്-പാര്‍ട്ടിയുടെ മരണം, പരിക്കുകള്‍, പ്രോപ്പര്‍ട്ടി നാശനഷ്ടങ്ങള്‍ക്കും പരിരക്ഷ നല്‍കുന്നു |
എന്തൊക്കെ ഒഴിവാക്കപ്പെടുന്നു? | നിങ്ങളുടെ സ്വന്തം (ഇൻഷ്വർ ചെയ്ത) വാഹനത്തിനുണ്ടായ കേടുപാടുകൾ, ഹെൽമെറ്റ് ധരിക്കാതെയോ മദ്യപിച്ച് വാഹനമോടിച്ചതിന്‍റെയോ ഫലമായി ഉണ്ടാകുന്ന കേടുപാടുകൾ | സാധാരണ അവസ്ഥയിൽ തേയ്മാനം മൂലമുണ്ടാകുന്ന കേടുപാടുകൾ ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ ബ്രേക്ക്ഡൗൺ |
ഏതാണ് കൂടുതൽ ചെലവേറിയത്? | താരതമ്യേന കുറഞ്ഞ ചെലവ് | തേര്‍ഡ്-പാര്‍ട്ടിയും ഓണ്‍ ഡാമേജ് പ്രീമിയവും സംയോജിപ്പിക്കുന്നതിനാൽ കൂടുതല്‍ ചെലവേറിയത് |
ഏതാണ് മികച്ചത്? | പരിമിതമായ പരിരക്ഷ | വിപുലമായ പരിരക്ഷ |
കൂടുതൽ തിരയുക ടു വീലര്‍ ഇന്‍ഷുറന്‍സ് ഫീച്ചറുകൾ.
നിങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ