Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

കോവിഡിനുള്ള ഹെൽത്ത് ഇൻഷുറൻസ്

COVID-19 നുള്ള ആരോഗ്യ പരിരക്ഷ

കൊറോണവൈറസ് കവര്‍ ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസ്
Health Insurance for COVID

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമായി ആരോഗ്യ ഇൻഷുറൻസ് നേടുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

സെക്ഷൻ 80 D പ്രകാരം ആദായ നികുതി ആനുകൂല്യം

ഇൻ-പേഷ്യന്‍റ് ചെലവുകൾക്കുള്ള കവറേജ്

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്കുള്ള കവറേജ്

കൊറോണ വൈറസ് ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതിൻ്റെ കാരണം

COVID-19 അല്ലെങ്കിൽ കൊറോണവൈറസ് ഒരു പകർച്ചവ്യാധിയാണ്, രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിൽ നിന്നാണ് അത് വ്യാപിക്കുന്നത്. 2020 ജൂൺ 17 വരെ, ലോകമെമ്പാടും 7.94 ദശലക്ഷം ആളുകൾക്ക് കൊറോണവൈറസ് രോഗം ബാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ കാര്യം പറയുകയാണെങ്കിൽ, 2020 ഫെബ്രുവരിയിലെ വെറും 3 കേസുകളുടെ സ്ഥാനത്ത് 2020 ജൂണിൽ കേസുകളുടെ എണ്ണം 354,065 ആയി കുതിച്ചുയർന്നു, ഈ സംഖ്യ ഇപ്പോഴും ക്രമാതീതമായ നിരക്കിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്.

നിലവിൽ, കൊറോണ വൈറസ് ബാധിച്ച രോഗികളെ സുഖപ്പെടുത്താനുള്ള ചികിത്സ ലഭ്യമല്ല, കൂടാതെ ഹോസ്പിറ്റലൈസേഷൻ ചെലവുകൾ വളരെ ഉയർന്നതാണ്. എന്നാൽ, നിങ്ങൾക്ക് കോവിഡ് 19 അല്ലെങ്കിൽ കൊറോണ ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഈ ഹോസ്പിറ്റലൈസേഷൻ ചെലവുകൾ നിറവേറ്റാനും സാമ്പത്തിക ഭാരം കുറയ്ക്കാനും കഴിയും. ഇന്ത്യയിൽ, ഏതെങ്കിലും വൈറൽ ഇൻഫെക്ഷൻ കാരണം നിങ്ങൾക്ക് അസുഖം ഉണ്ടായാൽ മിക്ക ഹെൽത്ത് ഇൻഷുറൻസ് പോളിസികളും നിങ്ങൾക്ക് പരിരക്ഷ നൽകുന്നു. കൊറോണവൈറസ് ഒരു വൈറൽ ഇൻഫെക്ഷനായതിനാൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് ആവശ്യമായ കവറേജ് നൽകും.

ഈ കോവിഡ്-19 വ്യാപനത്തിൽ നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്, കാരണം ഹെൽത്ത് ഇൻഷുറൻസിന് വെയ്റ്റിംഗ് പിരീഡ് ഉണ്ട്, ഈ വെയ്റ്റിംഗ് പിരീഡ് കഴിഞ്ഞാൽ മാത്രമേ കവറേജ് ആരംഭിക്കുകയുള്ളൂ.

കൊറോണവൈറസിന്‍റെ പേരിൽ പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

ചികിത്സാ സംബന്ധമായ അടിയന്തിര സാഹചര്യങ്ങളിലും ഏതെങ്കിലും രോഗം നിമിത്തം ആശുപത്രിയിൽ പ്രവേശിക്കേണ്ടിവരുമ്പോഴും ഹെൽത്ത് ഇൻഷുറൻസ് പോളിസി സംരക്ഷണം നൽകുന്നു. നിങ്ങൾക്ക് ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇല്ലെങ്കിൽ, സ്വന്തം പോക്കറ്റിൽ നിന്ന് നിങ്ങൾ ചികിത്സാ ചെലവുകൾ വഹിക്കേണ്ടിവരും. എന്നിരുന്നാലും, ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടെങ്കിൽ, നിങ്ങൾക്കു മേൽ വരുന്ന സാമ്പത്തിക ഭാരത്തിൽ നിന്ന് നിങ്ങൾക്ക് മുക്തരാകാം. നൽകുന്ന കവറേജുകളുടെയും ആ പോളിസിയിലേക്ക് നിങ്ങൾ അടയ്‌ക്കേണ്ട പ്രീമിയത്തിൻ്റെയും , നെറ്റ്‌വർക്ക് ആശുപത്രികളുടെ എണ്ണം, വേഗത്തിലുള്ള ക്ലെയിം സെറ്റിൽമെന്‍റ്, ഇൻഷുറൻസ് കമ്പനിയുടെ ഡിജിറ്റൽ സാന്നിധ്യം, ലഭ്യമായ ആഡ്-ഓൺ പരിരക്ഷകൾ തുടങ്ങിയ മറ്റ് ചില മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ നിങ്ങൾക്ക് അനുയോജ്യമായ ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാം.

നിങ്ങൾക്ക് കോവിഡ്-19 ബാധിച്ചാൽ ആവശ്യമായി വരുന്ന ചികിത്സാ ചെലവുകൾ ഉൾക്കൊള്ളുന്ന കൊറോണ ഇൻഷുറൻസ് പ്ലാനുകൾ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും പരിരക്ഷിക്കുന്നു. നിങ്ങൾക്ക് കോവിഡ്-19 പിടിപെട്ടതായി രോഗനിർണ്ണയം നടത്തുന്ന ദിവസം മുതൽ കവറേജ് ആരംഭിക്കുന്നു. എന്നിരുന്നാലും, ഈ കോവിഡ് ഇൻഷുറൻസിന് ഒരു സ്റ്റാൻഡേർഡ് വെയ്റ്റിംഗ് പിരീഡ് ഉണ്ട്. വെയ്റ്റിംഗ് പിരീഡിന് ശേഷമാണ് നിങ്ങൾക്ക് കൊറോണവൈറസ് ഇൻഫെക്ഷൻ ഉള്ളതായി സ്ഥിരീകരിക്കുന്നതെങ്കിൽ മാത്രമേ, നിങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ പരിരക്ഷ ലഭിക്കുകയുള്ളൂ. നിങ്ങൾക്ക് ആരോഗ്യം ഉണ്ടായിരിക്കുകയും കോവിഡ്-19 പിടിപെട്ടാൽ ആകുന്ന ഹോസ്പിറ്റലൈസേഷൻ ചെലവുകൾ നിറവേറ്റുന്നതിന് കഴിവുണ്ടായിരിക്കുകയും ചെയ്യുമ്പോഴാണ് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത് എന്നതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. രോഗനിർണ്ണയം നടത്തിയ ശേഷം നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ വാങ്ങുകയാണെങ്കിൽ, അതിനെ നേരത്തേ നിലവിലുള്ള രോഗമായി കണക്കാക്കുകയും നിങ്ങളുടെ പോളിസി അതിനുള്ള കവറേജ് ഒഴിവാക്കുകയും ചെയ്യും.

കൊറോണവൈറസിൽ നിന്ന് എങ്ങനെ സ്വയം രക്ഷ നേടാം?

അണുബാധയുടെ റിസ്ക് കുറയ്ക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ചില ലളിതമായ മുൻകരുതലുകൾ ഇതാ:

  • നിങ്ങളുടെ കൈകൾ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യാതെ മുഖം, പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ സ്പർശിക്കുന്നത് ഒഴിവാക്കുക.
  • ശ്വാസകോശ രോഗത്തിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്ന വ്യക്തികളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക, ഉത്സവങ്ങൾ, പരിപാടികൾ തുടങ്ങിയ കൂടുതൽ ആളുകൾ സമ്മേളിക്കുന്ന സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കുക.
  • പുറത്ത് പോകേണ്ടത് അത്യാവശ്യമല്ലെങ്കിൽ വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് സെൽഫ് ഐസൊലേഷന് പ്രാധാന്യം കൊടുക്കുക. തിരികെ വന്നതിന് ശേഷം, ഉടൻ വസ്ത്രങ്ങൾ മാറ്റി നിങ്ങളുടെ കൈകൾ നന്നായി കഴുകുക.
  • തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ടിഷ്യു ഉപയോഗിക്കുക, ഉടൻ തന്നെ ക്ലോസ് ചെയ്ത ബിന്നിൽ അത് നിക്ഷേപിക്കുക.
  • കൊറോണവൈറസുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ നിങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ, കഴിയുന്നത്ര വേഗത്തിൽ ഒരു ഹെൽത്ത്കെയർ പ്രൊഫഷണലിനെ സമീപിക്കുക.

നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും സംരക്ഷിക്കുന്നതിന് മുൻകൈയെടുത്ത് ഈ നടപടികൾ പിന്തുടരുക.

ബജാജ് അലയൻസിൽ നിന്ന് കൊറോണവൈറസ് കവര്‍ ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസ് എന്തിന് വാങ്ങണം?

നിങ്ങൾക്ക് അസുഖം പിടിപെടുകയോ ആരോഗ്യ സംബന്ധമായ ഏതെങ്കിലും അടിയന്തിര സാഹചര്യത്തിൽ ആശുപത്രിയിൽ കഴിയേണ്ടി വരുകയോ ചെയ്യുമ്പോൾ നിങ്ങൾ അനുഭവിക്കുന്ന വേദന ഞങ്ങൾ, ബജാജ് അലയൻസ് മനസ്സിലാക്കുന്നു. അതിനാൽ, കഴിയുന്നത്രയും ഞങ്ങൾ നിങ്ങൾക്കായി കരുതുകയും നിങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. കൊറോണവൈറസ് ഇൻഫെക്ഷന്‍റെ ചികിത്സാ ചെലവുകൾക്ക് പരിരക്ഷ നൽകുന്ന ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകളിലൂടെ നിങ്ങൾക്ക് പൂർണ്ണമായ സംരക്ഷണം ലഭിക്കുമെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു, കാരണം ഈ പ്ലാൻ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും സമഗ്രമായി പരിരക്ഷിക്കുകയും കോവിഡ്-19 ചികിത്സാ ചെലവുകൾക്കെതിരെ പോരാടാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍ താങ്ങാനാവുന്ന പ്രീമിയം നിരക്കുകളില്‍ വിപുലമായ കവറേജ് ഓഫർ ചെയ്യുന്നു. ഇവയിലൂടെ നിങ്ങൾക്ക് താഴെപ്പറയുന്ന സവിശേഷതകളും ആനുകൂല്യങ്ങളും ലഭിക്കും:

  • Network hospitals നെറ്റ്‌വർക്ക് ഹോസ്പിറ്റലുകൾ

    ഞങ്ങളുടെ 8,600 + നെറ്റ്‌വർക്ക് ആശുപത്രികളിൽ, ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം ഉപയോഗിച്ച് നിങ്ങൾക്ക് മികച്ച ചികിത്സ ലഭിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു.

  • Buy and renew your health insurance policy with our Caringly Yours App ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുകയും പുതുക്കുകയും ചെയ്യുക

    ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച്, നിങ്ങൾ ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങുന്നതും പുതുക്കുന്നതും ഞങ്ങൾ എളുപ്പമാക്കുന്നു. ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യാനും നിങ്ങളുടെ ക്ലെയിമിന്‍റെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും കഴിയും.

  • Health CDC (Claim by Direct Click) feature ഹെൽത്ത് CDC (ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്) സൗകര്യം

    ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പിൻ്റെ ഹെൽത്ത് CDC (ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്) സവിശേഷത നിങ്ങളുടെ മൊബൈലിലൂടെ 20,000 രൂ. വരെ ക്ലെയിം ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.

  • Hassle-free claim settlement തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

    നിങ്ങളുടെ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് വേഗത്തിലും പ്രയാസ രഹിതവുമാക്കുന്ന സ്വന്തം ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്.

  • Income tax benefit ആദായ നികുതി ആനുകൂല്യം

    ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80 D പ്രകാരം നിങ്ങൾക്ക് ആദായ നികുതി ആനുകൂല്യവും ലഭിക്കും.

നിരവധി ആനുകൂല്യങ്ങളുള്ള വ്യക്തിഗത ഹെൽത്ത് ഇൻഷുറൻസ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

ലളിതവും, പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ്

COVID-19 ന് പരിരക്ഷ നൽകുന്ന നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിം ഫയൽ ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ സമർപ്പിച്ച് റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ് തിരഞ്ഞെടുക്കാം. ഈ രണ്ട് ക്ലെയിം പ്രോസസ്സുകളും വേഗത്തിലുള്ളതും എളുപ്പവും സുഗമവുമാണെന്ന് ഞങ്ങൾ ഉറപ്പു നൽകുന്നു. നിങ്ങളുടെ സൗകര്യത്തിന് ഇണങ്ങുന്ന ഏത് ക്ലെയിം സെറ്റിൽമെന്‍റ് രീതി വേണമെങ്കിലും തിരഞ്ഞെടുക്കാം. COVID-19 ന് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ക്ലെയിം ചെയ്യാൻ നിങ്ങൾ സ്വീകരിക്കേണ്ട നടപടികൾ കാണുക:

നിങ്ങൾക്ക് കൊറോണവൈറസ് അല്ലെങ്കിൽ മറ്റേതെങ്കിലും രോഗം പിടിപെടുന്നെങ്കിൽ, മികച്ച ആരോഗ്യ പരിചരണ സേവനങ്ങൾ ലഭിക്കുന്നതിനും ക്യാഷ്‌ലെസ് ക്ലെയിം സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ഞങ്ങളുടെ ഏതൊരു നെറ്റ്‌വർക്ക് ആശുപത്രിയിലും ചെല്ലാം. ഞങ്ങൾക്ക് ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും 8600 ൽ കൂടുതൽ നെറ്റ്‌വർക്ക് ആശുപത്രികൾ ഉണ്ട്.

ഞങ്ങളുടെ ഏതൊരു ടൈ-അപ്പ് ആശുപത്രിയിലും ചെന്ന് ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിടുകയും നിങ്ങൾ ഒപ്പിടുകയും ചെയ്ത പ്രീ-ഓതറൈസേഷൻ അപേക്ഷാ ഫോം ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്കിൽ ലഭ്യമാക്കുക. നെറ്റ്‌വർക്ക് ആശുപത്രി ഈ ഫോം ഞങ്ങൾക്ക് അയയ്ക്കും, ഞങ്ങൾ ഫോം പരിശോധിക്കുകയും 3 മണിക്കൂറിനുള്ളിൽ ക്യാഷ്‌ലെസ് ക്ലെയിം അംഗീകരിച്ചു/നിരാകരിച്ചു എന്ന് അറിയിക്കുകയും ചെയ്യും. നിങ്ങൾ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആകുമ്പോൾ, ആശുപത്രിയിൽ നിങ്ങളുടെ മെഡിക്കൽ ബില്ലിൻ്റെ അന്തിമ സെറ്റിൽമെന്‍റിലേക്ക് ഞങ്ങൾ കടക്കുന്നതാണ്.

നിങ്ങൾ നെറ്റ്‌വർക്കിൽ ഇല്ലാത്ത ഒരു ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് തിരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾക്ക് റീഇംബേഴ്സ്മെന്‍റ് ക്ലെയിം സൗകര്യം പ്രയോജനപ്പെടുത്താം. കൊറോണവൈറസിനുള്ള നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യുന്നതിന്, ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് ഞങ്ങളുടെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം പോർട്ടൽ ഉപയോഗിക്കാം അല്ലെങ്കിൽ കൊറോണവൈറസിന് പരിരക്ഷ നൽകുന്ന നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800-209-5858 ൽ വിളിക്കാം.

നിങ്ങളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം, നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ HAT ടീമിന് സമർപ്പിക്കേണ്ടതുണ്ട് (ഡിസ്ചാർജ് ചെയ്ത് 30 ദിവസത്തിനുള്ളിൽ):

  • മൊബൈൽ നമ്പറും ഇമെയിൽ ID യും സഹിതം കൃത്യമായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ക്ലെയിം ഫോം
  • ഒറിജിനൽ ഹോസ്പിറ്റൽ ബിൽ, പേമെന്‍റ് രസീത്
  • അന്വേഷണ റിപ്പോർട്ട്
  • ഡിസ്ചാർജ്ജ് കാർഡ്
  • പ്രിസ്ക്രിപ്ഷനുകൾ
  • മരുന്നുകളുടെയും ശസ്ത്രക്രിയാ സാമഗ്രികളുടെയും ബില്ലുകൾ
  • പ്രീ ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ വിശദാംശങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)
  • ആവശ്യമെങ്കിൽ ഇൻ-പേഷ്യന്‍റ് പേപ്പറുകൾ.
  • 10 ദിവസത്തിനുള്ളിൽ നിങ്ങളുടെ ക്ലെയിം പ്രോസസ് ചെയ്യുന്ന ഞങ്ങളുടെ ഇൻ-ഹൗസ് HAT ടീമിന്‍റെ സഹായത്തോടെ ഈ ഡോക്യുമെന്‍റുകൾ ഞങ്ങൾ പരിശോധിക്കുന്നതാണ്.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

കൊറോണ ഇൻഷുറൻസ് പോളിസി ഓൺലൈനിൽ എങ്ങനെ വാങ്ങാം?

ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്ന രീതിയിൽ ഡിജിറ്റൽ യുഗം വിപ്ലവം സൃഷ്ടിച്ചു, ഇന്ന് വെർച്വലായി എവിടെ നിന്നും ഓൺലൈനിൽ ഒരു പോളിസി വേഗത്തിലും സുരക്ഷിതമായും എടുക്കാൻ സാധ്യമാണ്. ബജാജ് അലയൻസിനൊപ്പം നിങ്ങൾക്ക് എളുപ്പത്തിൽ ഒരു കോവിഡ് ഇൻഷുറൻസ് പോളിസി ഓൺലൈനിൽ എങ്ങനെ വാങ്ങാം എന്ന് ഇതാ.

  • ഘട്ടം 1 :

    നിങ്ങളുടെ കോവിഡ് 19 ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ വാങ്ങാൻ ഔദ്യോഗിക ബജാജ് അലയൻസ് വെബ്സൈറ്റ് സന്ദർശിക്കുക. പേപ്പർവർക്ക് അല്ലെങ്കിൽ ഫിസിക്കൽ ഡോക്യുമെന്‍റേഷൻ ആവശ്യമില്ലാതെ തടസ്സമില്ലാത്ത അനുഭവം ആസ്വദിക്കുക.

  • ഘട്ടം 2 :

    നിങ്ങളുടെ പേര്, പ്രായം, ആഗ്രഹിക്കുന്ന കവറേജ് തുക, പോളിസി കാലയളവ് തുടങ്ങിയ അനിവാര്യമായ വിവരങ്ങൾ എന്‍റർ ചെയ്യുക. ഫാമിലി ഫ്ലോട്ടർ പ്ലാനുകൾക്ക്, ആശ്രിതരായ കുട്ടികളുടെ അല്ലെങ്കിൽ മാതാപിതാക്കളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക.

  • ഘട്ടം 3 :

    ഓൺലൈനായി പേമെന്‍റ് പൂർത്തിയാക്കുകയും നിങ്ങളുടെ പോളിസി ഡോക്യുമെന്‍റ് തൽക്ഷണം ഇമെയിൽ വഴി സ്വീകരിക്കുകയും ചെയ്യുക.

കൊറോണവൈറസ് കവര്‍ ചെയ്യുന്ന ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ

  • ബജാജ് അലയൻസിന്‍റെ ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ (ഇൻഡിവിജ്വൽ ഹെൽത്ത് ഗാർഡ്):

    ആരോഗ്യവുമായി ബന്ധപ്പെട്ട ഏതൊരു അടിയന്തിര സാഹചര്യത്തിലും നിങ്ങൾ സമഗ്രമായി പരിരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്ന ഒരു പേഴ്സണൽ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ.

    ഇൻഡിവിജ്വൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി COVID-19 നുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, ഡേ കെയർ നടപടിക്രമങ്ങൾ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ, റോഡ് ആംബുലൻസ് ചെലവുകൾ, അവയവ ദാതാവിന്‍റെ ചെലവുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു. കൂടാതെ, രൂ. 1.5 ലക്ഷം മുതൽ രൂ. 50 ലക്ഷം വരെയുള്ള ഇൻഷ്വേർഡ് തുകയ്ക്കുള്ള ഒന്നിലധികം ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കുകയും ചെയ്യാം.

  • ബജാജ് അലയൻസ് ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ (ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഗാർഡ്):

    COVID-19 ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കായി നിങ്ങൾക്ക് പരിരക്ഷ നൽകുകയും ഒറ്റ ഹെൽത്ത് ഇൻഷുറൻസ് പോളിസിക്ക് കീഴിൽ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമാക്കുകയും ചെയ്യുന്ന ഹെൽത്ത് ഇൻഷുറൻസ്. 

    നിങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വ്യക്തിഗത ഇൻഷ്വേർഡ് തുക പ്രയോജനപ്പെടുത്താനോ അല്ലെങ്കിൽ ഒരു ഫാമിലി ഫ്ലോട്ടർ പ്ലാൻ തിരഞ്ഞെടുക്കാനോ ഉള്ള ഫ്ലെക്സിബിലിറ്റി ഈ പ്ലാൻ നൽകുന്നു. ഒരു ഫാമിലി ഹെൽത്ത് ഇൻഷുറൻസ് പ്ലാനിലൂടെ നിങ്ങൾക്ക് ഡേ കെയർ നടപടിക്രമങ്ങൾക്കുള്ള പരിരക്ഷ, ബാരിയാട്രിക് ശസ്ത്രക്രിയയ്ക്കുള്ള പരിരക്ഷ, പ്രസവത്തിന്/നവജാത ശിശുവിനുള്ള പരിരക്ഷ, അവയവ ദാതാവിന്‍റെ ചെലവുകൾക്കുള്ള പരിരക്ഷ, ആയുർവേദ, ഹോമിയോപ്പതി പരിരക്ഷ എന്നിവ ലഭിക്കുന്നു.

  • ബജാജ് അലയൻസ് സിൽവർ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ:

    പ്രായം ചെന്നവരുടെ COVID-19 ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ്.

    മുതിർന്ന പൗരന്മാർക്കുള്ള ഹെൽത്ത് ഇൻഷുറൻസ് വാര്‍ധക്യത്തില്‍ നിങ്ങളുടെ സമ്പാദ്യമെല്ലാം ആരോഗ്യ കാര്യങ്ങൾക്കായി ചെലവായിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്നു. ഈ പ്ലാനിൽ നിങ്ങൾക്ക് ഹോസ്പിറ്റലൈസേഷൻ, മെഡിക്കൽ ചെക്ക്-അപ്പുകൾ, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ എന്നിവയ്ക്ക് സാമ്പത്തിക സുരക്ഷ ലഭിക്കുന്നു. കൂടാതെ, കുടുംബത്തിലെ ഓരോ അംഗത്തിനും 5% ഫാമിലി ഡിസ്ക്കൌണ്ടും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കസ്റ്റമൈസ് ചെയ്ത പാക്കേജുകളും നിങ്ങൾക്ക് ലഭിക്കുന്നു.

  • ആരോഗ്യ സഞ്ജീവനി പ്ലാൻ:

    സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ, ആരോഗ്യ സഞ്ജീവനി പോളിസി കോവിഡ്-19 ഹോസ്പിറ്റലൈസേഷൻ ചെലവുകൾ, ഡേ കെയർ നടപടിക്രമങ്ങൾ, ആയുഷ് ചികിത്സ, ഡേ കെയർ ചികിത്സകൾ, റോഡ് ആംബുലൻസ് ചെലവുകൾ, തിമിര ചികിത്സ, ലിസ്റ്റ് ചെയ്ത നിരവധി ആധുനിക ചികിത്സാ രീതികൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു.

  • കൊറോണ കവച് പോളിസി

    ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിര്‍ദ്ദേശിച്ചതുപോലെ, ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി കൊറോണ കവച് പോളിസി ലഭ്യമാക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട ഹോസ്പിറ്റലൈസേഷൻ/ഹോം കെയർ ചികിത്സാ ചെലവുകൾക്ക് പരിരക്ഷ നൽകുന്നതിനായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഹോസ്പിറ്റൽ ഡെയിലി ക്യാഷ്, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവ്, റോഡ് ആംബുലൻസ് ചെലവ് എന്നീ ഓപ്ഷനുകൾ സഹിതം ആയുഷ് ചികിത്സയ്ക്കുള്ള കവറേജ് ഈ പോളിസി നൽകുന്നു. നിങ്ങൾ സ്വന്തം താമസസ്ഥലത്ത് കൊറോണവൈറസിന് ചികിത്സ നടത്തുകയാണെങ്കിൽ, ഹെൽത്ത് മോണിറ്ററിംഗ്, മരുന്ന് എന്നീ മെഡിക്കൽ ചെലവുകൾക്ക് 14 ദിവസം വരെ ഞങ്ങൾ പരിരക്ഷ നൽകുന്നു.

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ താങ്ങാനാവുന്ന പ്രീമിയം നിരക്കിൽ വിപുലമായ കവറേജ് വാഗ്ദാനം ചെയ്യുന്നു.

ഒരു ക്വോട്ട് നേടുക

കൊറോണവൈറസിന് ഹെൽത്ത് ഇൻഷുറൻസ് കവറേജ്

ഹോസ്പിറ്റലൈസേഷൻ ചെലവുകൾ

COVID-19 കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ കൊറോണവൈറസിനുള്ള ഹെല്‍ത്ത് ഇൻഷുറൻസ് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും ഹോസ്പിറ്റലൈസേഷൻ ചെലവുകളായ മുറി വാടക, ബോർഡിംഗ്, നഴ്സിംഗ് ചെലവുകൾ, ഡോക്ടർ, കൺസൾട്ടന്‍റുമാർ, സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ ഫീസ്, കോവിഡ്-19 നുള്ള രോഗനിർണ്ണയ പരിശോധനകൾ എന്നു തുടങ്ങി പലതിനും പരിരക്ഷ നൽകുന്നു.

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവും

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾക്കും യഥാക്രമം 60 ദിവസം, 90 ദിവസം വരെ നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.

ബദൽ ചികിത്സകൾ

ആയുർവേദം, യുനാനി, സിദ്ധ വൈദ്യം, ഹോമിയോപ്പതി തുടങ്ങിയ അലോപ്പതി അല്ലാത്ത ചികിത്സകൾക്കും നിങ്ങൾക്ക് പരിരക്ഷ ലഭിക്കുന്നു.

ആംബുലൻസ് ചാർജ്

കൊറോണവൈറസിനുള്ള പരിരക്ഷ നല്‍കുന്ന ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍ നിങ്ങള്‍ക്ക് റോഡ് ആംബുലന്‍സ് പരിരക്ഷ ഓഫർ ചെയ്യുന്നു, അതുവഴി അടിയന്തിര ഘട്ടങ്ങളിൽ മതിയായ അടിയന്തിര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നിങ്ങൾക്ക് സമീപത്തുള്ള ആശുപത്രിയില്‍ എത്താൻ കഴിയും.

ഡേ കെയർ നടപടിക്രമങ്ങൾ

ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ പ്രകാരം, പല ഡേ കെയർ നടപടിക്രമങ്ങൾക്കുമായി നിങ്ങൾക്ക് വിപുലമായി പരിരക്ഷ ലഭിക്കുന്നു, അതിന് നിങ്ങൾ ആശുപത്രിയിൽ 24 മണിക്കൂറിൽ കുറവായിരിക്കണം.

കോൺവാലസൻസ് ആനുകൂല്യം

10 ദിവസം അല്ലെങ്കിൽ അതിൽ കൂടുതൽ കാലയളവിൽ തുടർച്ചയായി ആശുപത്രിയിൽ കഴിയേണ്ടി വന്നാൽ നിങ്ങൾക്ക് പ്രതിവർഷം 5,000 രൂ. ആനുകൂല്യ പേഔട്ടിന് അർഹതയുണ്ടായിരിക്കും, നിങ്ങളുടെ ഹോസ്പിറ്റലൈസേഷൻ ക്ലെയിം സ്വീകാര്യയോഗ്യമായിരിക്കണം എന്നു മാത്രം.

കൊറോണവൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ യഥാക്രമം 60, 90 ദിവസങ്ങള്‍ വരെ പരിരക്ഷിക്കുന്നു.

കുടുംബത്തിനുള്ള പരിരക്ഷ

നിങ്ങളുടെ മാതാപിതാക്കൾ, ഭാര്യാ-ഭർതൃ മാതാപിതാക്കൾ, പേരക്കുട്ടികൾ, ആശ്രിതരായ സഹോദരി സോഹദരന്മാർ എന്നിവ ഉൾപ്പെടെ നിങ്ങളുടെ മുഴുവൻ കുടുംബത്തെയും പരിരക്ഷിക്കുന്നു.

ആംബുലൻസ് പരിരക്ഷ

ഒരു പോളിസി വർഷത്തിൽ രൂ. 20,000 പരിധിക്ക് വിധേയമായി ആംബുലൻസ് നിരക്കുകൾ പരിരക്ഷിക്കുന്നു.

ഡേകെയർ ട്രീറ്റ്‌മെന്‍റ് പരിരക്ഷ

ലിസ്റ്റ് ചെയ്ത എല്ലാ ഡേകെയർ ചികിത്സയുടെയും ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.

11

COVID-19 ന് പരിരക്ഷ നൽകുന്ന ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍ക്ക് കീഴിലുള്ള പൊതുവായ ഒഴിവാക്കലുകള്‍ ഇവയാണ്:

ഇൻപേഷ്യന്‍റ് പരിചരണം ആവശ്യമില്ലാത്തതും യോഗ്യതയുള്ള നഴ്സിംഗ് സ്റ്റാഫിന്‍റെയും യോഗ്യതയുള്ള ഡോക്ടറുടെയും മേൽനോട്ടം ആവശ്യമില്ലാത്തതുമായ ചികിത്സാ ചെലവുകൾ.

ഏതെങ്കിലും പദാർത്ഥം, മയക്കുമരുന്ന് അല്ലെങ്കിൽ മദ്യത്തിന്‍റെ ഉപയോഗം അല്ലെങ്കിൽ ദുരുപയോഗം മൂലം ചികിത്സ ആവശ്യമായ രോഗങ്ങൾ.

പരിക്ക് അല്ലെങ്കിൽ രോഗത്തിന്‍റെ ചികിത്സയുടെ ഭാഗമായി, ചികിത്സിക്കുന്ന ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടില്ലാത്ത വിറ്റാമിനുകൾ, ടോണിക്കുകൾ, പോഷക സപ്ലിമെന്‍റുകൾ.

പരീക്ഷണാത്മക, തെളിയിക്കപ്പെടാത്ത അല്ലെങ്കിൽ നിലവാരമില്ലാത്ത ചികിത്സ.

ഇന്ത്യക്ക് പുറത്ത് ലഭിച്ച ഏതെങ്കിലും ചികിത്സ ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നില്ല.

ഹോസ്പിറ്റലൈസേഷന് ശേഷം വീട്ടിൽ ഉപയോഗിക്കുന്ന ഏത് തരത്തിലുമുള്ള ബാഹ്യ മെഡിക്കൽ ഉപകരണങ്ങൾ.

പ്രാഥമികമായും വിശേഷിച്ചും രോഗനിര്‍ണ്ണയ പരിശോധനകൾക്കായുള്ള ഹോസ്പിറ്റലൈസേഷനുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകള്‍.

11

കൊറോണവൈറസിന് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിലുള്ള എല്ലാ ഒഴിവാക്കലുകളുടെയും വിശദമായ പട്ടികയ്ക്ക് ബ്രോഷറും പോളിസി നിബന്ധനകളും ഡൗൺലോഡ് ചെയ്ത് വായിക്കുക.

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിലുള്ള കൊറോണവൈറസ് കവറേജ്

നിങ്ങൾക്ക് ഒരു ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഉണ്ടെങ്കിൽ, കോവിഡ്-19 നുള്ള കവറേജിനെക്കുറിച്ച് നിങ്ങൾക്ക് ഞങ്ങളുമായി പരിശോധിക്കാം. കൊറോണവൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പോ അല്ലെങ്കിൽ ശേഷമോ നിങ്ങൾ ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുത്തിട്ടുണ്ടെങ്കിൽ, കോവിഡ്-19 ഇൻഫെക്ഷന്‍റെ ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കായി ഞങ്ങൾ നിങ്ങൾക്ക് പരിരക്ഷ നൽകുന്നതാണ്. വെയിറ്റിംഗ് പിരീഡിലാണ് നിങ്ങൾക്ക് കോവിഡ്-19 പിടിപെടുന്നതെങ്കിൽ, അതിനുള്ള കവറേജ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നതല്ല എന്നത് ദയവായി ശ്രദ്ധിക്കുക.

Bajaj Allianz General Insurance Company

    അതിനാൽ, കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, കൊറോണവൈറസ് ഉൾക്കൊള്ളുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങാൻ നിങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഈ രോഗത്തിന് ഇരയാകുന്നതിന് മുമ്പ് അത് നേടുന്നുവെന്ന് ഉറപ്പുവരുത്തുക. കൊറോണവൈറസ് ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ നൽകുന്ന അടിസ്ഥാന പരിരക്ഷകൾ ഇവയാണ്:

     

    • ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ
    • ഐസിയു ചാർജുകൾ
    • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍
    • കൊറോണവൈറസ് രോഗനിർണ്ണയത്തിനുള്ള ടെസ്റ്റിൻ്റെ ചെലവുകൾ

കൊറോണവൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കേണ്ട കാര്യങ്ങൾ

ഈ രോഗത്തിന് ഏറ്റവും മികച്ച കവറേജ് ലഭിക്കുന്നതിന് നിർബന്ധമായും വാങ്ങിയിരിക്കേണ്ട ഒന്നാണ് കൊറോണവൈറസിനുള്ള ഹെൽത്ത് ഇൻഷുറൻസ്. എന്നാൽ, കോവിഡ്-19 ന് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ഇനിപ്പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ഇൻഷുററോട് ചോദിച്ചറിയണം:

Bajaj Allianz General Insurance Company
    • നിങ്ങൾ നെറ്റ്‌വർക്ക് ആശുപത്രികളുടെ പട്ടിക പരിശോധിക്കേണ്ടതുണ്ട്, അപ്പോൾ, നിങ്ങളുടെ പ്രിയപ്പെട്ട ആശുപത്രിക്ക് നിങ്ങളുടെ ഇൻഷുറൻസ് ദാതാവുമായി ടൈ-അപ് ഉണ്ടോ എന്ന് അറിയാനും അവിടെ അഡ്മിറ്റ് ആകുകയാണെങ്കിൽ നിങ്ങൾക്ക് ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും.
    • കൊറോണവൈറസിന്‍റെ പേരിലുള്ള ഹെൽത്ത് ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ്, ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകൾ, ICU നിരക്കുകൾ, റോഡ് ആംബുലൻസ് ചെലവുകൾ തുടങ്ങിയ അടിസ്ഥാന പരിരക്ഷകൾ എങ്കിലും ലഭിക്കുമോ എന്ന് നിങ്ങൾ അന്വേഷിക്കണം.
    • നിങ്ങൾക്ക് സ്ഥിരീകരണം ലഭിക്കേണ്ട അടുത്ത കാര്യം വെയ്റ്റിംഗ് പിരീഡ് ആണ്. മിക്ക സ്റ്റാൻഡേർഡ് ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്കും നിങ്ങൾക്ക് രോഗങ്ങൾക്കുള്ള പരിരക്ഷ നൽകാൻ തുടങ്ങുന്നതിന് 30 ദിവസത്തെ വെയ്റ്റിംഗ് പിരീഡ് ഉണ്ട്. എന്നിരുന്നാലും, ഇത് ഓരോ പോളിസിയിലും വ്യത്യസ്തമാണ്; അതിനാൽ, നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കോവിഡ്-19 നുള്ള ഹെൽത്ത് ഇൻഷുറൻസിന് കീഴിൽ വെയ്റ്റിംഗ് പിരീഡ് എത്രയാണെന്ന് ചോദിച്ചറിയണം.
    • നിങ്ങൾ പരിശോധിക്കേണ്ട മറ്റൊരു കാര്യം ഓഫർ ചെയ്യുന്ന ഇൻഷ്വേർഡ് തുകയാണ് (SI). കൊറോണവൈറസ് ഇൻഫെക്ഷനുള്ള ഹോസ്പിറ്റലൈസേഷൻ ചെലവുകൾ വളരെ ഉയർന്നത് ആയതിനാൽ, കോവിഡ്-19 ന് വേണ്ടി ഉയർന്ന SI ഉള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ തിരഞ്ഞെടുക്കാൻ ഞങ്ങൾ നിങ്ങളെ ഉപദേശിക്കുന്നു.

 

 

കോവിഡ്-19 നുള്ള ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കാം

എന്താണ് COVID-19?

പുതിയതായി കണ്ടെത്തിയ കൊറോണവൈറസ് കാരണമായുള്ള ഒരു സാംക്രമിക രോഗമാണ് കോവിഡ്-19. രോഗബാധിതനായ വ്യക്തി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ പുറത്തുവരുന്ന ദ്രവകണങ്ങളിലൂടെ വ്യാപിക്കുന്ന ഒരു പകർച്ചവ്യാധിയാണിത്.

COVID-19ന് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ എനിക്ക് എങ്ങനെ ഓൺലൈനിൽ വാങ്ങാം?

കൊറോണവൈറസ് രോഗത്തിന് പരിരക്ഷ നൽകുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഓൺലൈനിൽ വാങ്ങുന്നത് വളരെ എളുപ്പമാണ്. നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ച് കോവിഡ്-19 നായി ഹെൽത്ത് ഇൻഷുറൻസ് വാങ്ങാം. നിങ്ങൾക്ക് ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഡൗൺലോഡ് ചെയ്തും ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ ഓൺലൈനിൽ നേടാം.

കൊറോണവൈറസ് ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ഹോം കെയർ പരിരക്ഷിക്കപ്പെടുന്നുണ്ടോ?

ഇല്ല, കൊറോണവൈറസ് ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ ഹോം കെയർ ചികിത്സ പരിരക്ഷിക്കപ്പെടുന്നില്ല.

ഞാൻ ഹോം ക്വാറന്‍റൈനിൽ ആണെങ്കിൽ എന്‍റെ മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കപ്പെടുമോ?

ഇല്ല, നിങ്ങള്‍ ഹോം ക്വാറന്‍റൈനിൽ ആണെങ്കിൽ, കൊറോണവൈറസിന് പരിരക്ഷ നൽകുന്ന ഹെല്‍ത്ത് ഇൻഷുറൻസ് പ്ലാനുകള്‍ മെഡിക്കല്‍ ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുന്നതല്ല.

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കപ്പെടുമോ?

ഉവ്വ്, സ്വകാര്യ ആശുപത്രി പ്രവേശനത്തിനുള്ള മെഡിക്കൽ ചെലവുകൾ കോവിഡ്-19 ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു

കൊറോണവൈറസ് ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് എന്തെങ്കിലും വെയ്റ്റിംഗ് പിരീഡ് ബാധകമാണോ?

ഉവ്വ്, കോവിഡ്-19 ചികിത്സകൾ ഉൾപ്പെടുന്ന ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾക്ക് 30 ദിവസത്തെ സ്റ്റാൻഡേർഡ് വെയ്റ്റിംഗ് പിരീഡ് ബാധകമാണ്.

എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി, കൊറോണവൈറസുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കുമോ?

ഉവ്വ്, വൈറൽ ഇൻഫെക്ഷൻ മൂലം നിങ്ങൾക്ക് അസുഖം പിടിപെട്ടാൽ മിക്ക ഹെൽത്ത് ഇൻഷുറൻസ് പോളിസികളും പരിരക്ഷ നൽകാറുണ്ട്. ആ സ്ഥിതിക്ക്, കൊറോണവൈറസ് ഒരു വൈറൽ ഇൻഫെക്ഷനായതിനാൽ, നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് നിങ്ങൾക്ക് ആവശ്യമായ കവറേജ് നൽകാൻ കഴിയും.

ലോക്ക്ഡൗൺ സമയത്ത് ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടോ?

ഇല്ല. നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ വാങ്ങൽ, പുതുക്കൽ, ക്ലെയിം പ്രോസസ്സിംഗ് (ക്യാഷ്‌ലെസ്, റീഇംബേഴ്സ്മെന്‍റ്) എന്നിവ പോലുള്ള ഞങ്ങളുടെ എല്ലാ ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങളും പൂർണ്ണമായും ഓൺലൈനിൽ ലഭ്യമാണ്. അതിനാൽ, ലോക്ക്ഡൗൺ സമയത്ത് ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിൽ കാലതാമസം ഉണ്ടാകില്ല.

വിലയിരുത്തൽ റിപ്പോർട്ട് ഫലങ്ങൾ നെഗറ്റീവ് ആണെങ്കിലോ, എന്‍റെ ക്ലെയിം അപ്പോഴും അംഗീകരിക്കുമോ?

രക്ത പരിശോധനാ ഫലങ്ങൾ കോവിഡ്-19 പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും, നിങ്ങളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ടെങ്കിൽ, ബന്ധപ്പെട്ട ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന്‍റെ മറ്റ് നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി ക്ലെയിം അംഗീകരിക്കുന്നതാണ്.

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ശാഖകൾ തുറന്നിട്ടുണ്ടോ?

ഉവ്വ്, ഞങ്ങൾ 100 ൽ കൂടുതൽ ശാഖകൾ തുറന്നിരിക്കുന്നു, വരും നാളിൽ ഞങ്ങൾ ഹൈബ്രിഡ് മോഡൽ സേവനം നൽകുന്നതാണ്. നിരവധി മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാലും നിലവിലെ സാഹചര്യങ്ങൾ ഞങ്ങൾ യഥാസമയം അപ്ഡേറ്റ് ചെയ്യേണ്ടതിനാലും, ഓഫീസുകൾ തുറക്കുന്നതിനുള്ള നിയമങ്ങൾ ഇളവുചെയ്യുമ്പോൾ ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്.

കോവിഡ്-19 മൂലമുള്ള ലോക്ക്ഡൗൺ കാലയളവിൽ എനിക്ക് എങ്ങനെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ അറിയിക്കാനാകും?

ബജാജ് അലയൻസിന്‍റെ സുഗമമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉപയോഗിച്ച്, ലോക്ക്ഡൗൺ സമയത്ത് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിം എങ്ങനെ രജിസ്റ്റർ ചെയ്യാനും സെറ്റിൽ ചെയ്യാനും കഴിയും എന്ന് ഇതാ:

• ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച്, നിങ്ങൾക്ക് 20,000 രൂ. വരെയുള്ള ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ രജിസ്റ്റർ ചെയ്യാനാകും; ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പിൽ ലഭ്യമായ ഹെൽത്ത് CDC (ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക്) എന്ന പേപ്പർ രഹിത നടപടിക്രമത്തിലൂടെ അങ്ങനെ ചെയ്യാം.

• നിങ്ങൾക്ക് +91 80809 45060 എന്ന നമ്പറിൽ ഒരു മിസ്ഡ് കോൾ നൽകാം, പ്രോസസ് പൂർത്തിയാക്കാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ നിങ്ങളെ തിരികെ വിളിക്കുന്നതാണ്.

• കൂടാതെ, നിങ്ങൾക്ക് 'WORRY' എന്ന് 575758 ലേക്ക് എസ്എംഎസ് ചെയ്യാം.

• നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാൻ bagichelp@bajajallianz.co.in ലേക്ക് ഒരു മെയിൽ അയയ്ക്കാനും നിങ്ങൾക്ക് കഴിയും.

• നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാനും ട്രാക്ക് ചെയ്യാനുമുള്ള മറ്റൊരു മാർഗ്ഗം ഞങ്ങളുടെ ഓൺലൈൻ ക്ലെയിം പോർട്ടൽ സന്ദർശിക്കുകയാണ്; അവിടെ നിങ്ങളുടെ പോളിസി നമ്പർ പോലുള്ള ചില അടിസ്ഥാന വിവരങ്ങൾ എന്‍റർ ചെയ്താൽ വേഗത്തിൽ ക്ലെയിം ചെയ്യാൻ കഴിയും.

എനിക്ക് എങ്ങനെ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമിന്‍റെ സ്റ്റാറ്റസ് പരിശോധിക്കാം?

ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ചോ ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് ഓൺലൈൻ ക്ലെയിം പോർട്ടൽ സന്ദർശിച്ചോ നിങ്ങൾക്ക് നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് പരിശോധിക്കാം.

ലോക്ക്ഡൗൺ കാലയളവിൽ എന്‍റെ ഹെൽത്ത് ഇൻഷുറൻസ് പോളിസി പ്രീമിയം എങ്ങനെ അടയ്ക്കാം?

ലോക്ക്ഡൗൺ കാലയളവിൽ നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയുടെ പ്രീമിയം അടയ്ക്കാൻ ഞങ്ങളുടെ വെബ്സൈറ്റിൽ ലഭ്യമായ വിവിധ ഓൺലൈൻ പേമെൻറ് രീതികൾ നിങ്ങൾക്ക് ഉപയോഗിക്കാം.

കോവിഡ്-19 ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരുമോ?

ഉവ്വ്, സാധാരണയായി, രോഗം പിടിപെട്ട വ്യക്തിയുമായി അടുത്ത സമ്പർക്കത്തിൽ വരുന്നതിന്‍റെ ഫലമായി, ഉദാഹരണത്തിന് ഒരേ വീട്ടിൽ, ജോലിസ്ഥലത്ത് അല്ലെങ്കിൽ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ വെച്ച്, ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് കോവിഡ്-19 പകരാം.

കോവിഡ്-19 എങ്ങനെയാണ് വ്യാപിക്കുന്നത്?

വൈറസ് ഉള്ള മറ്റുള്ളവരിൽ നിന്ന് ആളുകൾക്ക് കോവിഡ്-19 പിടിപെടാം. കോവിഡ്-19 ഉള്ള വ്യക്തി ചുമയ്ക്കുകയോ ഉച്ഛ്വസിക്കുകയോ ചെയ്യുമ്പോൾ മൂക്കിൽ നിന്നോ വായിൽ നിന്നോ പുറത്തേക്കു വരുന്ന ചെറിയ ദ്രവകണങ്ങളിലൂടെ രോഗം ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വ്യാപിക്കാം.

ലക്ഷണങ്ങളൊന്നുമില്ലാത്ത വ്യക്തിയിൽ നിന്ന് കോവിഡ്-19 പിടിക്കുമോ?

കോവിഡ്-19 ഉള്ള നിരവധി ആളുകൾക്ക് രോഗത്തിന്‍റെ ആദ്യഘട്ടത്തിൽ നേരിയ ലക്ഷണങ്ങൾ മാത്രമേ അനുഭവപ്പെടാറുള്ളൂ. അതുകൊണ്ട്, ചെറിയ ഒരു ചുമ ഉണ്ടെങ്കിലും രോഗം ഉള്ളതായി അനുഭവപ്പെടാത്ത ഒരു വ്യക്തിയിൽ നിന്ന് കോവിഡ്-19 പകരാൻ സാധ്യതയുണ്ട്. 

നോവൽ കൊറോണവൈറസിന് വാക്സിൻ ഉണ്ടോ?

 അതെ, വാക്സിനുകൾ ഇപ്പോൾ വ്യാപകമായി ലഭ്യമാണ്, ആളുകൾക്ക് വാക്സിനേഷൻ ലഭിക്കുന്നുണ്ട്. 18 വയസും അതിൽ കൂടുതലുമുള്ള ആർക്കും വാക്സിൻ എടുക്കാനുള്ള യോഗ്യതയുണ്ട്.

നോവൽ കൊറോണവൈറസിന് ചികിത്സ ഉണ്ടോ?

നോവൽ കൊറോണവൈറസ് കാരണമായുള്ള രോഗത്തിന് പ്രത്യേകമായൊരു ചികിത്സ ഇല്ല. എന്നിരുന്നാലും, അതിൻ്റെ മിക്ക ലക്ഷണങ്ങളും ചികിത്സിക്കാൻ കഴിയുമെന്നതിനാൽ രോഗിയുടെ ക്ലിനിക്കൽ അവസ്ഥയെ അടിസ്ഥാനമാക്കി ചികിത്സ നടത്താൻ കഴിയും. അതിലുപരി, രോഗബാധിതരായ വ്യക്തികൾക്ക് സപ്പോർട്ടീവ് കെയർ നൽകുന്നത് വളരെ ഫലപ്രദമായിരിക്കും.

ഗുരുതരമായ രോഗങ്ങൾ പിടിപെടുന്നതിനുള്ള അപകടസാധ്യതയുള്ളത് ആർക്കാണ്?

കോവിഡ്-2019 എങ്ങനെയാണ് ആളുകൾക്ക് പിടിപെടുന്നതെന്ന് ഞങ്ങൾ ഇപ്പോഴും മനസ്സിലാക്കി വരുകയാണെങ്കിലും, പ്രായമുള്ളവർക്കും നേരത്തെ തന്നെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും (ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗം, ക്യാൻസർ, ഡയബറ്റിസ് എന്നിവ) മറ്റുള്ളവരെക്കാൾ കൂടുതലായി ഗുരുതരമായ രോഗങ്ങൾ പിടിപെടും എന്നാണ് കരുതപ്പെടുന്നത്.  

സ്വയം സംരക്ഷിക്കാൻ എനിക്ക് എന്ത് ചെയ്യാനാകും?

കൈകളുടെയും ശ്വാസോച്ഛ്വാസത്തിൻ്റെയും അടിസ്ഥാന ശുചിത്വവും സുരക്ഷിതമായ ഭക്ഷണ ശീലങ്ങളും പാലിക്കുക, ചുമ, തുമ്മൽ എന്നിവ പോലെ ശ്വാസകോശ രോഗങ്ങളുടെ ലക്ഷണങ്ങൾ കാണിക്കുന്ന ആരുമായുമുള്ള സമ്പർക്കം കഴിയുന്നത്ര ഒഴിവാക്കുക എന്നിവ പല രോഗങ്ങളും ബാധിക്കാതിരിക്കാനും വ്യാപിക്കാതിരിക്കാനും ഉള്ള സ്റ്റാൻഡേർഡ് ശുപാർശയിൽ ഉൾപ്പെടുന്നു. സാമൂഹിക അകലം പാലിക്കുന്നത് പരമ പ്രധാനമാണ്.  

കൂടുതൽ സഹായം ആവശ്യമുണ്ടോ?

+91 80809 45060 ൽ ഒരു മിസ്ഡ് കോൾ നൽകുക അല്ലെങ്കിൽ എസ്എംഎസ് ചെയ്യുക <WORRY> 575758 ലേക്ക് ഞങ്ങളുടെ കെയർ സ്പെഷ്യലിസ്റ്റ് നിങ്ങളെ തിരികെ വിളിക്കുന്നതാണ്.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക