റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
മെഡിക്കൽ ചെലവുകൾ കുതിച്ചുയരുന്ന ഈ ഘട്ടത്തിൽ, രോഗങ്ങളോ അപകടങ്ങളോ വരുത്തിവെക്കുന്ന ചെലവുകൾ താങ്ങാൻ നിങ്ങളുടെ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മതിയായെന്നുവരില്ല. മെഡിക്കൽ ചെലവുകൾ വർദ്ധിക്കുന്നതിനാൽ, മേലാൽ നിങ്ങളുടെ പ്രൈമറി ഹെൽത്ത് ഇൻഷുറൻസ് നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകില്ലെന്ന് നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. ഒരു സങ്കീർണ്ണമായ ആരോഗ്യപ്രശ്നം നിങ്ങളുടെ മുഴുവൻ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയും ഒറ്റയടിക്ക് തീർത്തേക്കാം. അതിനാൽ, ഒരു ടോപ്പ്-അപ്പ് പ്ലാൻ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്, അത് മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ സഹായത്തിന് എത്തുന്നതിനൊപ്പം അധിക പരിചരണവും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു.
ഞങ്ങളുടെ എക്സ്ട്രാ കെയർ ടോപ്പ്-അപ്പ് ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റലൈസേഷനും മെഡിക്കൽ ചികിത്സകളും കാരണം ഉണ്ടാകുന്ന ചെലവുകൾ പോളിസി വഹിക്കുന്നു. ഈ പോളിസി നിങ്ങളുടെ ഹെല്‍ത്ത് ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കുകയും നിങ്ങളുടെ അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് പോളിസി തീർന്നുപോയാലും നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഞങ്ങളുടെ എക്സ്ട്രാ കെയർ പോളിസി താഴെപ്പറയുന്ന സവിശേഷതകൾക്കൊപ്പം അധിക സംരക്ഷണം നൽകുന്നു:
ടോപ്പ്-അപ്പ് പരിരക്ഷ
നിങ്ങളുടെ റെഗുലർ ഹെൽത്ത് ഇൻഷുറൻസ് കവറേജ് മെച്ചപ്പെടുത്തുന്ന ഒരു ആഡ്-ഓൺ പ്ലാനാണിത്.
ഫ്ലോട്ടർ ഓപ്ഷൻ
നിങ്ങളുടെ മുഴുവൻ കുടുംബത്തിനുമായി ഒരൊറ്റ പ്രീമിയവും ഇൻഷ്വേർഡ് തുകയും. നിങ്ങളെത്തന്നെയും ജീവിതപങ്കാളി, പരമാവധി 3 കുട്ടികൾ, മാതാപിതാക്കൾ എന്നിവരെയും ഫാമിലി ഫ്ലോട്ടർ ഓപ്ഷന് കീഴിൽ പരിരക്ഷിക്കാം.
വിവിധ പ്രായ പരിധിയിലുള്ളവർക്ക്
3 മാസം മുതൽ 70 വയസ്സ് വരെയുള്ള അംഗങ്ങളെ ഈ പോളിസി പരിരക്ഷിക്കുന്നു.
മെഡിക്കൽ ടെസ്റ്റുകൾ ഇല്ല
പ്രോപ്പോസൽ ഫോമിൽ കുഴപ്പമൊന്നും ഇല്ലെങ്കിൽ ഈ പോളിസിക്ക് കീഴിൽ 55 വയസ്സ് വരെ പ്രീ-മെഡിക്കൽ ടെസ്റ്റുകൾ ആവശ്യമില്ല.
ആംബുലൻസ് പരിരക്ഷ
ഈ പോളിസി രൂ. 3,000 വരെ അടിയന്തിര ആംബുലൻസ് പരിരക്ഷ നൽകുന്നു.
ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ
30 ദിവസം വരെയുള്ള പ്രീ ഹോസ്പിറ്റലൈസേഷൻ ചെലവുകളും ഹോസ്പിറ്റലൈസേഷന് ശേഷം 60 ദിവസം വരെയുള്ള ചെലവുകളും ഈ പോളിസിയില്‍ പരിരക്ഷിക്കപ്പെടുന്നു.
നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് മുമ്പ് നിങ്ങൾ ആശുപത്രികളുടെ പട്ടിക പരിശോധിക്കണം. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് നൽകുന്ന ആശുപത്രികൾ മുന്നറിയിപ്പ് കൂടാതെ അവരുടെ പോളിസി മാറ്റാൻ സാധ്യതയുണ്ട്. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും ഞങ്ങളുടെ കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.
നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.
റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ
എല്ലാ ഒറിജിനൽ ക്ലെയിം ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:
ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം
ബജാജ് അലയൻസ് ഹൗസ്, എയർപോർട്ട് റോഡ്, യെർവാഡ, പൂനെ-411006
കവറിന്‍റെ പുറത്ത് നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.
കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.
നിലവിൽ ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ അല്ലെങ്കിൽ മെഡിക്ലെയിം പോളിസി ഉള്ളവർക്ക് ടോപ്പ്-അപ്പ് ഹെൽത്ത് പോളിസി അധിക കവറേജ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഒരു മെഡിക്കൽ ഇൻഷുറൻസ് പ്ലാനിൽ നിങ്ങൾ ഇൻഷുർ ചെയ്തിട്ടില്ലെങ്കിലും നിങ്ങൾക്ക് ഇത് വേറിട്ട ഒരു പരിരക്ഷയായി വാങ്ങാവുന്നതാണ്.
എക്സ്ട്രാ കെയർ പോളിസിയുടെ യോഗ്യതാ മാനദണ്ഡം താഴെ നൽകിയിരിക്കുന്നു:
പ്രൊപ്പോസറിൻ്റെ പ്രവേശന പ്രായം 18 വയസ്സ് മുതൽ 70 വയസ്സ് വരെയാണ്. പോളിസി ആജീവനാന്തം പുതുക്കാൻ കഴിയും.
മാതാപിതാക്കൾ രണ്ടുപേരും ഞങ്ങളിൽ നിന്ന് ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ 3 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പരിരക്ഷ ലഭിക്കാവുന്നതാണ്.
മാതാപിതാക്കൾ രണ്ടുപേരും ഞങ്ങളിൽ നിന്ന് ഇൻഷുറൻസ് എടുത്തിട്ടുണ്ടെങ്കിൽ 6 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് പരിരക്ഷ ലഭിക്കാവുന്നതാണ്.
18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള കുട്ടികൾക്ക് സെൽഫ് പ്രൊപ്പോസർ അല്ലെങ്കിൽ ആശ്രിതർ എന്ന നിലയ്ക്ക് പരിരക്ഷ നേടാവുന്നതാണ്.
കഴിയും, നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്ലാനിൽ ഇൻഷുർ ചെയ്തിട്ടില്ലെങ്കിലും നിങ്ങൾക്ക് എക്സ്ട്രാ കെയർ പോളിസി വാങ്ങാവുന്നതാണ്. എന്നിരുന്നാലും, ഒരു ആശുപത്രി പ്രവേശനത്തിലും കിഴിവ് ചെയ്യാവുന്ന പരിധി വരെയുള്ള ചെലവുകൾ നിങ്ങൾ വഹിക്കേണ്ടതാണ്.
ബജാജ് അലയൻസ് എക്സ്ട്രാ കെയർ പോളിസി നിങ്ങൾ അടയ്ക്കുന്ന പ്രീമിയത്തിൽ ആദായ നികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം രൂ. 1 ലക്ഷം വരെ നികുതി ലാഭിക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് എങ്ങനെ നികുതി ലാഭിക്കാം എന്ന് നോക്കൂ:
നിങ്ങൾ നിങ്ങൾക്കായും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കായും അടയ്ക്കുന്ന പ്രീമിയത്തിന് നിങ്ങൾക്ക് വർഷത്തിൽ രൂ. 25,000 നികുതി ഇനത്തിൽ കിഴിവ് നേടാം (നിങ്ങളുടെ പ്രായം 60 വയസ്സിൽ കൂടുതൽ ആയിരിക്കരുതെന്നു മാത്രം). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്.
ഡിഡക്റ്റിബിള്‍ എന്നാൽ, പോളിസി കാലയളവിനുള്ളിൽ നടത്തുന്ന ഓരോ ഹോസ്പിറ്റലൈസേഷൻ ക്ലെയിമുമായും ബന്ധപ്പെട്ട് നിങ്ങളുടെ പോളിസിയിൽ പരാമർശിച്ചിരിക്കുന്ന നിങ്ങൾ വഹിക്കേണ്ട തുക എന്നാണ് അർത്ഥം. പോളിസിക്ക് കീഴിലുള്ള ഓരോ ക്ലെയിം അനുസരിച്ചും, കിഴിവിലും കൂടുതലുള്ള തുക പേമെന്‍റ് നടത്തുന്നതിനാണ് ഞങ്ങൾക്ക് ബാധ്യതയുള്ളത്. ഓരോ ഹോസ്പിറ്റലൈസേഷനും പ്രത്യേക ക്ലെയിം ആയി കണക്കാക്കും (45 ദിവസത്തിനുള്ളിൽ രോഗം വീണ്ടും തലപൊക്കുന്ന സാഹചര്യത്തിൽ ഒഴികെ; അത് ഒരേ ക്ലെയിം ആയി കണക്കാക്കും).
കിഴിവ് കാണിക്കുന്ന പട്ടിക
ഇൻഷ്വേർഡ് തുക (രൂപയിൽ) |
കിഴിവ് തുക (രൂപയിൽ) |
10 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
3 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
12 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
4 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
15 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
5 ലക്ഷത്തിനുള്ളിൽ ആയിരിക്കണം |
ക്ലെയിം തുക ഡിഡക്റ്റിബിളിനേക്കാൾ കൂടുതലാണെങ്കിൽ, ഡിഡക്റ്റിബിള്‍ തുകയ്ക്ക് മുകളിലുള്ള തുക, നിങ്ങൾ തിരഞ്ഞെടുത്ത ഇൻഷ്വേർഡ് തുക വരെ നൽകുന്നതാണ്.
എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...
ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ
ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...
എക്സ്ട്രാ കെയർ പോളിസി ഉപയോഗിച്ച് സ്വയം സുരക്ഷിതമാക്കൂ, നിങ്ങളുടെ മെഡിക്കൽ ചെലവുകളെക്കുറിച്ച് ഒരിക്കലും ആകുലപ്പെടാതിരിക്കൂ.
55 വയസ്സ് വരെ മെഡിക്കൽ ടെസ്റ്റ് ഒഴിവാക്കിയിരിക്കുന്നു.
ഈ പോളിസി രൂ. 2,500 മുതലുള്ള താങ്ങാനാവുന്ന പ്രീമിയം നിരക്കുകൾ ഓഫർ ചെയ്യുന്നു.
നിങ്ങളുടെ മുഴുവൻ ജീവിതകാലത്തേക്കുമായി നിങ്ങൾക്ക് എക്സ്ട്രാ കെയർ പോളിസി പുതുക്കാൻ കഴിയും.
വേഗത്തിലും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്ന ഒരു ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്.
വേഗത്തിലുള്ളതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്ന ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 6, 500 + നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ ചികിത്സയുടെ കാര്യത്തിൽ ഇത് വളരെ പ്രയോജനകരമാണ്, ഞങ്ങൾ നേരിട്ട് ബില്ലുകൾ നെറ്റ്‍വര്‍ക്ക് ഹോസ്പിറ്റലിലേക്ക് അടയ്ക്കുന്നതാണ്, ഒപ്പം നിങ്ങൾക്ക് സുഖംപ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യാം.
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക. * കൂടുതൽ വായിക്കുക
ടാക്സ് സേവിംഗ്
ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക. *
*നിങ്ങൾ നിങ്ങൾക്കായും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കായും എക്സ്ട്രാ കെയർ പോളിസി തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് വർഷത്തിൽ രൂ. 25,000 നികുതി ഇനത്തിൽ കിഴിവ് നേടാം (നിങ്ങളുടെ പ്രായം 60 വയസ്സിൽ കൂടുതൽ ആയിരിക്കരുതെന്നു മാത്രം). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
സതീഷ് ചന്ദ് കടോച്ച്
പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.
ആഷിഷ് മുഖർജ്ജി
എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.
പ്രശാന്ത് രാജേന്ദ്രൻ
ബജാജ് അലയൻസിന്‍റെ ഓൺലൈൻ പോളിസി സൗകര്യം ഇഷ്ടപ്പെട്ടു
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
തയ്യാറാക്കിയത് : ബജാജ് അലയൻസ് - അപ്ഡേറ്റ് ചെയ്തത്: 1st മാർച്ച് 2022
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ