Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

 

 

ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ

നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമുള്ള ആരോഗ്യ പരിരക്ഷ

അൺലിമിറ്റഡ് കെയർ, അൺലിമിറ്റഡ് കവറേജ്!
Health insurance infinity policy

നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുക

നിങ്ങൾക്കായി ഇതിൽ എന്താണുള്ളത്?

ഇൻഷ്വേർഡ് തുക പരിധിയില്ലാത്ത പ്രത്യേക പ്ലാൻ

ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ

ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു

സെക്ഷൻ 80 D ക്ക് കീഴിലുള്ള ആദായ നികുതി ആനുകൂല്യം 

പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്പ്

വെൽനെസ് ഡിസ്‌ക്കൗണ്ട്‌

ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ എന്നാൽ എന്താണ്?

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ വ്യക്തികൾക്കും കുടുംബങ്ങൾക്കുമായി വിപുലമായ ചികിത്സാ ചെലവുകൾക്കായി രൂപകൽപ്പന ചെയ്ത സമഗ്രമായ ഹെൽത്ത് ഇൻഷുറൻസ് സൊലൂഷനാണ്. ഉയർന്ന പരിധി ഇല്ലാതെ ഈ പ്ലാൻ ഫ്ലെക്സിബിൾ ഇൻഷ്വേർഡ് തുക ഓഫർ ചെയ്യുന്നു, വിവിധ ആരോഗ്യ ആവശ്യങ്ങൾക്ക് വിപുലമായ കവറേജ് ഉറപ്പുവരുത്തുന്നു. റൂം റെന്‍റ് ഓപ്ഷനുകൾക്കൊപ്പം ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ, ഐസിയു കവറേജ്, ശസ്ത്രക്രിയകൾ, മരുന്നുകൾ തുടങ്ങിയവയ്ക്കുള്ള നിരക്കുകൾ എന്നിവ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു. ഇത് പ്രീ-ഹോസ്പിറ്റലൈസേഷൻ (60 ദിവസം വരെ), പോസ്റ്റ്-ഹോസ്പിറ്റലൈസേഷൻ (90 ദിവസം വരെ) ചെലവുകൾ, ഡേ-കെയർ നടപടിക്രമങ്ങൾ, ആംബുലൻസ് ചെലവുകൾ എന്നിവ ഓരോ ഹോസ്പിറ്റലൈസേഷനും രൂ. 5000 വരെ പരിരക്ഷിക്കുന്നു. കൂടാതെ, ഈ പ്ലാൻ ഓരോ മൂന്ന് പോളിസി വർഷത്തിലും പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പുകൾ നൽകുന്നു, സെക്ഷൻ 80D പ്രകാരം നികുതി ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. 3 മാസം മുതൽ 65 വയസ്സ് വരെയുള്ള വ്യക്തികൾക്ക് യോഗ്യത ഉള്ളതിനാൽ, ഈ പ്ലാൻ ആശുപത്രികളുടെ നെറ്റ്‌വർക്കിൽ ഫ്ലെക്സിബിലിറ്റി, വെൽനെസ് ഡിസ്കൗണ്ടുകൾ, സൗകര്യപ്രദമായ ക്യാഷ്‌ലെസ് ക്ലെയിമുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു, ഇത് ആരോഗ്യ സുരക്ഷയ്ക്ക് വിശ്വസനീയമായ ചോയിസ് ആക്കുന്നു​.

ബജാജ് അലയൻസ് ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ തിരഞ്ഞെടുക്കുന്നത് എന്തിനാണ്?

നമ്മുടെ കുടുംബങ്ങൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ നൽകാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്, അവരുടെ ആരോഗ്യത്തിന് നാം ഏറെ പ്രാധാന്യവും നൽകുന്നുണ്ട്. അതിനാൽ ഹെൽത്ത് ഇൻഷുറൻസിന്‍റെ കാര്യത്തിൽ ഏറ്റവും മികച്ചത് തന്നെ നമ്മൾ നേടണം.

ഇത് മനസ്സിൽ സൂക്ഷിച്ച്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് സമഗ്രമായ ആനുകൂല്യങ്ങൾ നൽകുന്ന ഹെൽത്ത് ഇൻഫിനിറ്റി പ്ലാനുമായി മുന്നോട്ട് വന്നിട്ടുണ്ട്, ഇത് കോംപ്രിഹെൻസീവ് ആനുകൂല്യങ്ങൾ നൽകുന്ന ഒരു മികവുറ്റ ഹെൽത്ത് ഇൻഷുറൻസ് ആണ്. അസുഖം/ പരിക്ക് എന്നിവ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന നിർഭാഗ്യകരമായ സാഹചര്യത്തിൽ, നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടിയുള്ള മെഡിക്കൽ ചെലവുകൾ പരിപാലിക്കുന്നതിനുള്ള ഒരു പ്രോഡക്ട് ആണിത്.

ഇൻഷുർ ചെയ്ത വ്യക്തിക്ക് ഈ പോളിസിക്ക് കീഴിൽ എല്ലാ ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കും വേണ്ടി ക്ലെയിം ചെയ്യാം. എന്നിരുന്നാലും, ക്ലെയിം അംഗീകരിച്ച തുക തിരഞ്ഞെടുത്ത റൂം റെന്‍റ് പരിധിയ്ക്ക് 100 ഇരട്ടി കവിയുന്നുവെങ്കിൽ (ഒരൊറ്റ ക്ലെയിമിലോ ഒന്നിലധികം ക്ലെയിമുകളിലോ), തുടർന്ന് 15%/20%/25% ന്‍റെ കോ-പേമെന്‍റ് ക്ലെയിം തുകയിൽ ബാധകമാകും. റൂം റെന്‍റ് പരിധിയുടെ 100 മടങ്ങ് കവിയുന്ന ക്ലെയിം അംഗീകരിച്ച തുകയിൽ കോ-പേമെന്‍റ് ബാധകമാണ്, മുഴുവൻ ക്ലെയിമിലുമല്ല.

ഹെൽത്ത് ഇൻഫിനിറ്റി പ്ലാനിന്‍റെ ഹൈലൈറ്റുകൾ

എല്ലാ ഭൗതികമായ കാര്യങ്ങളും പരിധികളില്ലാത്തത് ആകുമ്പോൾ, എന്തിനാണ് നമ്മുടെ പരിചരണത്തിന് നമ്മൾ പരിധി വെയ്ക്കുന്നത്? നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് തടസ്സമില്ലാത്ത പരിചരണം വിപുലീകരിക്കുന്നതിനുള്ള ഒരു സംരംഭമായ 'ഹെൽത്ത് ഇൻഫിനിറ്റി' ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു.

  • No limit on sum insured ഇൻഷ്വേർഡ് തുകയിൽ പരിധി ഇല്ല

    ഈ പ്ലാനിന് കീഴിൽ, ഇൻഷ്വേർഡ് ചെയ്ത തുകയിൽ പരിധിയില്ലാതെ ഒരാൾക്ക് ഇൻഡംനിറ്റി ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ പ്രയോജനപ്പെടുത്താം.

  • Coverage for family members കുടുംബാംഗങ്ങൾക്കുള്ള കവറേജ്

    വ്യക്തിഗത അടിസ്ഥാനത്തിൽ നിങ്ങൾക്കും, പങ്കാളി, ആശ്രിതരായ കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കും ഈ പോളിസി കവറേജ് നൽകുന്നു

  • Covers pre and post hospitalisation expenses ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു

    ഈ പോളിസിയില്‍ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള യഥാക്രമം 60 ദിവസം, 90 ദിവസം വരെയുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.

  • Preventive Health Checkup പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്പ്

    ഓരോ 3 പോളിസി വർഷത്തിന്‍റെയും അവസാനത്തിൽ നിങ്ങൾക്ക് പ്രിവന്‍റീവ് ഹെൽത്ത് ചെക്ക് അപ്പിന് യോഗ്യതയുണ്ട്, തിരഞ്ഞെടുത്ത പ്രതിദിന റൂം റെന്‍റിന് തുല്യമായ തുക ഞങ്ങൾ ഓരോ വ്യക്തിക്കും രൂ. 5,000 വരെ ഏതാണോ കുറവ് അത് റീഇംബേഴ്സ് ചെയ്യുന്നതാണ്.

  • Covers road ambulance expenses റോഡ് ആംബുലൻസ് ചെലവുകൾക്ക് പരിരക്ഷ നൽകുന്നു

    ഓരോ ഹോസ്പിറ്റലൈസേഷനും രൂ. 5000 വരെയുള്ള ആംബുലൻസ് ചെലവുകൾക്ക് ഈ പോളിസി പരിരക്ഷ നൽകുന്നു. 

  • Covers daycare procedures ഡേകെയർ നടപടിക്രമങ്ങൾക്ക് പരിരക്ഷ നൽകുന്നു

    ലിസ്റ്റ് ചെയ്ത ഡേ കെയർ നടപടിക്രമങ്ങൾക്ക് ചികിത്സിക്കുമ്പോൾ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ ഈ പോളിസി പരിരക്ഷിക്കുന്നു

  • Per day room rent options പ്രതിദിന റൂം റെന്‍റ് ഓപ്ഷനുകൾ

    ഈ പോളിസിക്ക് കീഴിൽ, രൂ. 3000 മുതൽ രൂ. 50000 വരെയുള്ള റൂം റെന്‍റ് ഓപ്ഷനുകൾ ഒരാൾക്ക് പ്രയോജനപ്പെടുത്താം

  • Multiple policy term options മൾട്ടിപ്പിൾ പോളിസി ടേം ഓപ്ഷനുകൾ

    ഈ പോളിസി 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് എടുക്കാം.

ബജാജ് അലയൻസ് ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ

ലളിതവും, പ്രയാസരഹിതവും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ്

1 ഹോസ്പിറ്റലൈസേഷനെക്കുറിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൻ്റെ HAT നെ അറിയിക്കുക.

        a) നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക,

        ബി) നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ, ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ കോൾ ചെയ്യുക: 1800-209-5858.

2 ഡിസ്ചാർജ്ജിന് ശേഷം, താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ 30 ദിവസത്തിനുള്ളിൽ HAT ലേക്ക് സമർപ്പിക്കണം.

  • മൊബൈൽ നമ്പറും ഇമെയിൽ ID യും സഹിതം കൃത്യമായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ ക്ലെയിം ഫോം.
  • ഒറിജിനൽ ഹോസ്പിറ്റൽ ബിൽ, പേമെന്‍റ് രസീത്.
  • അന്വേഷണ റിപ്പോർട്ട്.
  • ഡിസ്ചാർജ്ജ് കാർഡ്.
  • പ്രിസ്ക്രിപ്ഷനുകൾ.
  • പ്രീ ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ വിശദാംശങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ)
  • ആവശ്യമെങ്കിൽ ഇൻ-പേഷ്യന്‍റ് പേപ്പറുകൾ.

3 കൂടുതൽ പ്രോസസ്സിംഗിനായി എല്ലാ ഡോക്യുമെൻ്റും HAT ലേക്ക് അയയ്ക്കേണ്ടതാണ്, തുടർന്ന് മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ 10 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ സെറ്റിൽമെന്‍റ് നടത്തുന്നതാണ്.

4 ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവിൻ്റെ ക്ലെയിം ഡോക്യുമെന്‍റുകൾ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അയയ്ക്കണം.

 

  •  ശരിയാംവണ്ണം സീൽ ചെയ്തതും ഒപ്പിട്ടതുമായ ഒറിജിനൽ പ്രീ-നമ്പേർഡ് ഹോസ്പിറ്റൽ പേമെന്‍റ് രസീത്.
  •  ഒറിജിനൽ പ്രിസ്ക്രിപ്ഷനുകളും ഫാർമസി ബില്ലുകളും.
  •  ഒറിജിനൽ കൺസൾട്ടേഷൻ പേപ്പറുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ). 
  •  ഒറിജിനൽ അന്വേഷണ റിപ്പോർട്ടും രോഗനിർണ്ണയ റിപ്പോർട്ടും, ഒപ്പം, ആശുപത്രിക്ക് ഉള്ളിലും പുറത്തും നടത്തിയ അന്വേഷണത്തിൻ്റെ ഒറിജിനൽ ബില്ലുകളും പേമെന്‍റ് രസീതുകളും.
  •  നിങ്ങൾക്ക് ക്യാഷ്‌ലെസ് ക്ലെയിം ലഭ്യമായെങ്കിലും അത് ഉപയോഗിച്ചില്ലെങ്കിൽ, അത് കാണിച്ചുകൊണ്ടുള്ള ആശുപത്രിയിൽ നിന്നുള്ള കത്ത്.
  •  ചികിത്സിക്കുന്ന ഡോക്ടറിൽ നിന്ന് സംഭവം വിവരിക്കുന്ന ഒരു കത്ത് (അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ).
  •  ലെറ്റർഹെഡിൽ ഹോസ്പിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറും.
  •  IFSC കോഡും ഇൻഷുർ ചെയ്ത വ്യക്തിയുടെ പേരും ഉള്ള ക്യാൻസൽ ചെയ്ത ഒരു ചെക്ക്.
  •  വിശദമായ മെഡിക്കല്‍ ചരിത്രവും ഡോക്ടറുടെ കുറിപ്പുകളും ഊഷ്മാവ്, നാഡീസ്‌പന്ദനം, ശ്വാസോച്ഛ്വാസം എന്നിവയുടെ ചാര്‍ട്ടുകളും സഹിതം, പ്രവേശിപ്പിച്ച തീയതി മുതല്‍ ഡിസ്ചാര്‍ജ്ജ് ചെയ്ത തീയതി വരെയുള്ള ആശുപത്രിയില്‍ നിന്ന് സാക്ഷ്യപ്പെടുത്തിയ ഇന്‍ഡോര്‍ കേസ് പേപ്പറിന്‍റെ കോപ്പി.
  •  എക്സ്-റേ (ഒടിവ് ഉണ്ടാകുന്ന സാഹചര്യത്തിൽ).
  •  ചികിത്സ ചെയ്യുന്ന ഡോക്ടറിൽ നിന്നുള്ള പ്രസവചികിത്സാ സംബന്ധിയായ ചരിത്രം (പ്രസവ കേസുകളിൽ).
  •  FIR ൻ്റെ കോപ്പി (അപകടം നടന്നിട്ടുണ്ടെങ്കിൽ).

 ചില പ്രത്യേക സാഹചര്യങ്ങൾക്കുള്ള അധിക ആവശ്യകതകൾ:

     a) ഒരു തിമിര ശസ്ത്രക്രിയയുടെ കാര്യത്തിൽ, ബിൽ കോപ്പിയുള്ള ലെൻസ് സ്റ്റിക്കർ. 

     b) ഒരു ശസ്ത്രക്രിയയുടെ കാര്യത്തിൽ, ബിൽ കോപ്പിയുള്ള ഇംപ്ലാന്‍റ് സ്റ്റിക്കർ. 

     c) ഹൃദയവുമായി ബന്ധപ്പെട്ട ചികിത്സയുടെ കാര്യത്തിൽ, ബിൽ കോപ്പിയുള്ള സ്റ്റെന്‍റ് സ്റ്റിക്കർ.

എല്ലാ യഥാർത്ഥ ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:

ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം

ബജാജ് ഫിൻസെർവ് വെയ്ക്ക്ഫീൽഡ് IT പാർക്ക്, വിമാൻ നഗർ, പൂനെ, മഹാരാഷ്ട്ര 411014\

കവറിന്‍റെ പുറത്ത് നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.

കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.

നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ പട്ടിക മാറ്റത്തിനു വിധേയമാണ്, അത് മുന്നറിയിപ്പ് ഇല്ലാതെ മാറ്റാൻ സാധ്യതയുണ്ട്. അഡ്മിറ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് നിങ്ങൾ ഹോസ്പിറ്റൽ ലിസ്റ്റ് പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.

നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, താഴെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരുക:

  •   ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിടുകയും നിങ്ങൾ ഒപ്പിടുകയും ചെയ്ത പ്രീ-ഓതറൈസേഷൻ അപേക്ഷാ ഫോം ഹോസ്പിറ്റലിന്‍റെ ഇൻഷുറൻസ് ഡെസ്കിൽ ലഭ്യമാക്കുക.
  •   നെറ്റ്‌വർക്ക് ഹോസ്പിറ്റൽ അപേക്ഷ HAT ലേക്ക് ഫാക്സ് ചെയ്യും.
  •   HAT ഡോക്ടർമാർ പ്രീ-ഓതറൈസേഷൻ അപേക്ഷാ ഫോം പരിശോധിക്കുകയും പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്യാഷ്‌ലെസ് ലഭ്യതയെക്കുറിച്ച് തീരുമാനിക്കുകയും ചെയ്യും.
  •   പ്ലാനിനെയും അതിന്‍റെ ആനുകൂല്യങ്ങളെയും ആശ്രയിച്ച് 3 മണിക്കൂറിനുള്ളിൽ അംഗീകരിച്ചുകൊണ്ടുള്ള കത്ത്/നിരാകരിച്ചുകൊണ്ടുള്ള കത്ത്/അധിക ആവശ്യകത കാണിച്ചുകൊണ്ടുള്ള കത്ത് ഇഷ്യു ചെയ്യുന്നതാണ്.
  •   ഡിസ്ചാർജ് ചെയ്യുന്ന സമയത്ത്, ഹോസ്പിറ്റൽ അന്തിമ ബിൽ, ഡിസ്ചാർജ് വിവരങ്ങൾ എന്നിവ HAT ന് നൽകുകയും അവരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അന്തിമ സെറ്റിൽമെന്‍റ് പ്രോസസ് ചെയ്യുന്നതുമാണ്.
  • ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

      മുൻകൂട്ടി പ്ലാൻ ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനായുള്ള നെറ്റ്‌വർക്ക് ആശുപത്രിയുടെ നടപടിക്രമം അനുസരിച്ച് നിങ്ങളുടെ പ്രവേശനം രജിസ്റ്റർ/റിസർവ്വ് ചെയ്യുക.

  •    നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നത് കിടക്കയുടെ ലഭ്യത അനുസരിച്ചാണ്.
  •   ക്യാഷ്‌ലെസ് സൗകര്യം എപ്പോഴും നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
  •   പോളിസിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നില്ല :

    ✓ ടെലിഫോൺ നിരക്കുകൾ

    ✓ ബന്ധുക്കൾക്കുള്ള ഭക്ഷണങ്ങളും, പാനീയങ്ങളും

    ✓ടോയ്‌ലറ്ററികൾ

  • മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.

  •   ഇൻ-റൂം റെന്‍റ് നഴ്സിംഗ് നിരക്കുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന ചെലവുള്ള മുറി ഉപയോഗിക്കുകയാണെങ്കിൽ കൂടുതലായ നിരക്കുകൾ നിങ്ങൾ വഹിക്കേണ്ടതാണ്.
  •   പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് പരിരക്ഷിക്കപ്പെടാത്ത ചികിത്സയാണെങ്കിൽ, നിങ്ങളുടെ ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് ക്ലെയിം നിരസിക്കുന്നതാണ്.
  •   മെഡിക്കൽ വിവരങ്ങൾ അപര്യാപ്തമാണെങ്കിൽ, ക്യാഷ്‌ലെസ് ക്ലെയിമിനുള്ള പ്രീ-ഓതറൈസേഷൻ നിരസിച്ചേക്കാം.
  •   ക്യാഷ്‌ലെസ് സൗകര്യം നിരസിക്കുക എന്നാൽ ചികിത്സ നിരസിക്കുന്നു എന്ന് അര്‍ത്ഥമില്ല, അത് ആവശ്യമായ മെഡിക്കല്‍ ശ്രദ്ധയോ ഹോസ്പിറ്റലൈസേഷനോ ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല.

ഹോസ്പിറ്റലൈസേഷന് മുമ്പ്/ശേഷമുള്ള ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റ്

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. അത്തരം സേവനങ്ങളുടെ പ്രിസ്ക്രിപ്ഷനുകളും ബില്ലുകളും/രസീതുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലേക്ക് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്, ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് എന്നറിയപ്പെടുന്ന ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് അവതരിപ്പിക്കുകയുണ്ടായി.

രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾ എന്താണ് ചെയ്യേണ്ടത്:

✓ ഇൻഷുറൻസ് വാലറ്റ് ആപ്പിൽ നിങ്ങളുടെ പോളിസിയും കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.

✓ ആപ്പിൽ നിങ്ങളുടെ പോളിസിയും ഹെൽത്ത് കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.

✓ ക്ലെയിം രജിസ്റ്റർ ചെയ്യുക.

✓ ക്ലെയിം ഫോം പൂരിപ്പിക്കുകയും ആശുപത്രിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ സജ്ജീകരിക്കുകയും ചെയ്യുക.

✓ ആപ്പ് മെനു ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക.

✓ കൂടുതൽ പ്രോസസ്സിംഗിനായി ക്ലെയിമുകൾ സമർപ്പിക്കുക.

✓ ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിരീകരണം നേടുക.

ഹെൽത്ത് ഇൻഫിനിറ്റി ഇൻഷുറൻസ് ലളിതമാക്കാം

മുതിർന്നവരുടെയും കുട്ടികളുടെയും പ്രായപരിധി എന്താണ് (പ്രവേശന പ്രായം, പരമാവധി പ്രായം)?

✓ പ്രൊപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ മാതാപിതാക്കൾക്കുള്ള കുറഞ്ഞ പ്രവേശന പ്രായം - 18 വയസ്സ്

✓ പ്രൊപ്പോസർ/ജീവിതപങ്കാളി/ആശ്രിതരായ മാതാപിതാക്കൾക്കുള്ള പരമാവധി പ്രവേശന പ്രായം/ - 65 വയസ്സ്

✓ ആശ്രിതരായ കുട്ടികൾക്കുള്ള കുറഞ്ഞ പ്രവേശന പ്രായം - 3 വയസ്സ്

✓ ആശ്രിതരായ കുട്ടികൾക്കുള്ള പരമാവധി പ്രവേശന പ്രായം - 25 വയസ്സ് 

കോ-പേമെന്‍റ് ഓപ്ഷനുകൾ എന്തൊക്കെയാണ്, അത് നിർബന്ധമാണോ?

അതെ, കോ-പേമെന്‍റ് ഓപ്ഷൻ തിരഞ്ഞെടുക്കണമെന്നത് നിർബന്ധമാണ്. തിരഞ്ഞെടുത്ത പ്രതിദിന റൂം റെന്‍റ് പരിധിയുടെ 100 മടങ്ങ് കവിയുന്ന ക്ലെയിം തുകയിൽ 15%/20%/25% കോ-പേമെന്‍റ് ബാധകമാണ്, മുഴുവൻ ക്ലെയിമിലും ഇല്ല.

എല്ലാ റൂം റെന്‍റ് ഓപ്ഷനുകൾക്കും 25%, 20% എന്നിങ്ങനെ കോ-പേമെന്‍റ് ഓപ്ഷനുകൾ ലഭ്യമാണ്. 15% ന്‍റെ കോ-പേമെന്‍റ് ഓപ്ഷൻ രൂ. 10,000 നും അതിൽ കൂടുതലും ഉള്ള റൂം റെന്‍റ് ഓപ്ഷന് ലഭ്യമാണ്.

പോളിസി ആരംഭിക്കുന്ന സമയത്ത് തിരഞ്ഞെടുത്ത റൂം റെന്‍റ് പ്ലാൻ കവിയുന്ന ഒരു റൂം വിഭാഗത്തിൽ ഇൻഷുർ ചെയ്‌തയാൾ പ്രവേശനം തേടുന്നുവെങ്കിൽ, ഉപഭോഗവസ്തുക്കളും മരുന്നുകളും ഒഴികെയുള്ള എല്ലാ ഹോസ്പിറ്റലൈസേഷൻ ചെലവുകളിലും ആനുപാതികമായ കോ-പേമെന്‍റ് ബാധകമാകും. മുകളിൽ പരാമർശിച്ചിരിക്കുന്ന കോ-പേമെന്‍റിന് മുമ്പ് ഈ കോ-പേമെന്‍റ് ബാധകമാകും.

മുമ്പേ നിലവിലുള്ള രോഗങ്ങൾക്കുള്ള കാത്തിരിപ്പ് കാലയളവ് എത്രയാണ്?

ആദ്യത്തെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി ആരംഭിച്ച തീയതി മുതൽ 36 മാസത്തെ കാത്തിരിപ്പ് കാലയളവ് പൂർത്തിയാക്കിയ ശേഷം നിലവിലുള്ള രോഗങ്ങൾ/അവസ്ഥകൾ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ പരിരക്ഷിക്കപ്പെടുന്നതാണ്, അത്തരം രോഗങ്ങൾ/അവസ്ഥകൾ/രോഗലക്ഷണങ്ങൾ അപേക്ഷയുടെ സമയത്ത് പ്രൊപ്പോസൽ ഫോമിൽ പ്രഖ്യാപിക്കുകയും ഞങ്ങൾ അംഗീകരിക്കുകയും ചെയ്തതാണ്. 

ഈ പോളിസി വാങ്ങാൻ ആർക്കാണ് യോഗ്യത?

 
  • ഇന്ത്യൻ പൗരന്മാർ
  • PIOകൾ (ഇന്ത്യൻ വംശജർ), OCIകൾ (ഇന്ത്യയിലെ വിദേശ പൗരന്മാർ) ഉൾപ്പെടെയുള്ള ഇന്ത്യയിലെ താമസക്കാരല്ലാത്തവർക്ക് ഈ പോളിസി തിരഞ്ഞെടുക്കാം, എന്നാൽ പോളിസി ഇന്ത്യയിൽ അവർ താമസിക്കുമ്പോൾ മാത്രമാണ് നൽകുക, കൂടാതെ ഇന്ത്യൻ കറൻസിയിൽ, ഇന്ത്യൻ അക്കൗണ്ടിൽ മാത്രം പ്രീമിയം അടയ്ക്കുകയും വേണം
  • ഇന്ത്യയിൽ ലഭ്യമാക്കിയ ചികിത്സയ്ക്ക് ഞങ്ങൾ ഇൻഷുർ ചെയ്ത വ്യക്തിക്ക് പരിരക്ഷ നൽകും. ഇന്ത്യയിൽ, ഇന്ത്യൻ രൂപയിൽ മാത്രം പേമെന്‍റ് നടത്തുക എന്നതാണ് ഞങ്ങളുടെ ബാധ്യത.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

രമ അനിൽ മാറ്റേ

നിങ്ങളുടെ വെബ്സൈറ്റിലെ ഓൺലൈൻ ഹെൽത്ത് ഇൻഷുറൻസ് പോളിസി പുതുക്കൽ ശ്രേഷ്ഠവും യൂസർ-ഫ്രണ്ട്‌ലിയും സുഗമവുമാണ്.

സുരേഷ് കഡു

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് വളരെയധികം പിന്തുണ നൽകി, ഞാൻ അത് ശരിക്കും വിലമതിക്കുന്നു. അഭിനന്ദനങ്ങൾ.

അജയ് ബിന്ദ്ര

ബജാജ് അലയൻസിന്‍റെ എക്സിക്യൂട്ടീവ് പോളിസിയുടെ നേട്ടങ്ങൾ വളരെ നന്നായി വിശദീകരിച്ചുതന്നു. നന്നായി സംസാരിക്കാൻ അറിയുന്ന സ്ത്രീയായിരുന്നു, എല്ലാം നന്നായി വിശദീകരിച്ചുതന്നു.

ഒരു മെഡിക്കൽ എമർജൻസി നിങ്ങളുടെ വാതിൽ മുട്ടുന്നത് വരെ കാത്തിരിക്കരുത്!

ഒരു ക്വോട്ട് നേടുക

ഹെൽത്ത് CDC വഴി അവിശ്രാന്തമുള്ള ക്ലെയിം സെറ്റിൽമെന്‍റ്.

അതു മാത്രമല്ല, നിങ്ങളുടെ ഹെൽത്ത് ഇൻഫിനിറ്റി പ്ലാനിലുള്ള അധിക ആനുകൂല്യങ്ങൾ ഇതാ

ഞങ്ങളുടെ ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ ഒന്നിലധികം ആനുകൂല്യങ്ങൾ സഹിതം വിപുലമായ കവറേജ് നൽകുന്നു:
Renewability

പുതുക്കാവുന്നതാണ്

ഈ പോളിസിയ്ക്കൊപ്പം ആജീവനാന്ത പുതുക്കൽ ഓപ്ഷൻ പ്രയോജനപ്പെടുത്താം.

Tax saving

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.* കൂടുതൽ വായിക്കുക

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായനികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*

*നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളി, കുട്ടികൾ, മാതാപിതാക്കൾ എന്നിവർക്കും ആയി ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ, നിങ്ങളുടെ നികുതികളിന്മേൽ പ്രതിവർഷം രൂ. 25,000 കിഴിവ് ലഭിക്കുന്നതാണ് (നിങ്ങൾക്ക് 60 ന് മേൽ പ്രായം ഇല്ലെങ്കിൽ). മുതിർന്ന പൗരന്മാരായ (60 വയസ്സോ അതിൽ കൂടുതലോ) നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ പ്രീമിയം അടയ്ക്കുന്നെങ്കിൽ, നികുതി ആവശ്യത്തിനുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആണ്. അതിനാൽ, നിങ്ങളുടെ പ്രായം 60 വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരായിരിക്കുകയും ചെയ്യുന്നെങ്കിൽ, ഒരു നികുതി ദാതാവ് എന്ന നിലയിൽ നിങ്ങൾക്ക് സെക്ഷൻ 80D ക്ക് കീഴിൽ ടാക്സ് ആനുകൂല്യം മൊത്തം രൂ. 75,000 വരെ വർദ്ധിപ്പിക്കാം. നിങ്ങളുടെ പ്രായം 60 വയസ്സിന് മുകളിലായിരിക്കുകയും നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയും ചെയ്യുന്നെങ്കിൽ, സെക്ഷൻ 80D പ്രകാരം ലഭിക്കുന്ന പരമാവധി നികുതി ആനുകൂല്യം രൂ. 1 ലക്ഷം ആണ്

Hassle-free claim settlement

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 8,600 ത്തിലധികം നെറ്റ്‌വർക്ക് ആശുപത്രികളിൽ ഞങ്ങൾ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഓഫർ ചെയ്യുന്നു.

വേഗത്തിലുള്ളതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്ന ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം ഞങ്ങൾക്കുണ്ട്. കൂടാതെ, ഇന്ത്യയിലുടനീളമുള്ള 8, 600 + നെറ്റ്‌വർക്ക് ഹോസ്പിറ്റലുകളിൽ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഹോസ്പിറ്റലൈസേഷൻ അല്ലെങ്കിൽ ചികിത്സയുടെ കാര്യത്തിൽ ഇത് വളരെ പ്രയോജനകരമാണ്, ഞങ്ങൾ നേരിട്ട് ബില്ലുകൾ നെറ്റ്‍വര്‍ക്ക് ഹോസ്പിറ്റലിലേക്ക് അടയ്ക്കുന്നതാണ്, ഒപ്പം നിങ്ങൾക്ക് സുഖംപ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യാം.

Preventive health check-up

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്

3 പോളിസി വർഷത്തെ ഓരോ ബ്ലോക്കിന്‍റെയും അവസാനത്തിൽ സൗജന്യ പ്രിവന്‍റീവ് ഹെൽത്ത് ചെക്ക്-അപ്പ്

Portability benefit

പോർട്ടബിലിറ്റി ആനുകൂല്യം

മറ്റേതെങ്കിലും ഹെൽത്ത് ഇൻ‌ഷുറൻസ് പോളിസിക്ക് കീഴിൽ നിങ്ങൾ ഇൻഷുർ ചെയ്തിട്ടുണ്ടെങ്കിൽ, പോളിസിയുടെ എല്ലാ ആനുകൂല്യങ്ങളും ആസ്വദിക്കുന്നതിന് നിങ്ങൾക്ക് എല്ലാ പോളിസി ആനുകൂല്യങ്ങളോടൊപ്പം (കാത്തിരിപ്പ് കാലയളവിനുള്ള അലവൻസുകൾക്ക് ശേഷം) ഈ പോളിസിയിലേക്ക് മാറാം.

Long-term policy

ദീർഘകാല പോളിസി

ഈ പോളിസി 1, 2 അല്ലെങ്കിൽ 3 വർഷത്തേക്ക് വാങ്ങാവുന്നതാണ്.

Multiple discounts

ഒന്നിലധികം ഡിസ്കൗണ്ടുകൾ

ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താൻ ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക കൂടുതൽ വായിക്കുക

ഒന്നിലധികം ഡിസ്കൗണ്ടുകൾ

ഒരു ഡിസ്കൗണ്ട് ലഭിക്കുന്നതിന് ഒരു വർഷത്തിൽ കൂടുതൽ കാലത്തേക്ക് ഞങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുക. ഇതുപോലുള്ള വിവിധ ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തുക 

    1) 5% ന്‍റെ ഫാമിലി ഡിസ്കൗണ്ട്

    2) ദീർഘകാല ഡിസ്കൗണ്ട്-2 വർഷത്തേക്ക് 4% 3 വർഷത്തേക്ക് 8%

    3) 5% ന്‍റെ വെൽനെസ് ഡിസ്‌ക്കൗണ്ട്‌

വെയിറ്റിംഗ് പിരീഡ്

അടയ്‌ക്കേണ്ട എല്ലാ ക്ലെയിമുകളും താഴെപ്പറയുന്ന കാത്തിരിപ്പ് കാലയളവിന് വിധേയമായിരിക്കും

30 ദിവസത്തെ ആദ്യ കാത്തിരിപ്പ് കാലയളവ് : 

1 ആദ്യ പോളിസി ആരംഭിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും രോഗത്തിന്‍റെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ഒഴിവാക്കപ്പെടും, അപകടം കാരണം ഉണ്ടാകുന്ന ക്ലെയിമുകൾക്ക് പരിരക്ഷ ലഭിക്കുന്നത് ഒഴിച്ച്.

2 എന്നിരുന്നാലും, ഇൻഷുർ ചെയ്തയാൾക്ക് പന്ത്രണ്ട് മാസത്തിൽ കൂടുതൽ തുടർച്ചയായ കവറേജ് ഉണ്ടെങ്കിൽ ഈ ഒഴിവാക്കൽ ബാധകമല്ല. 

3 തുടര്‍ച്ചയായി ഉയര്‍ന്ന ഇന്‍ഷ്വേർഡ് തുക നല്‍കുന്ന പക്ഷം മെച്ചപ്പെട്ട ഇന്‍ഷ്വേർഡ് തുകയ്ക്ക് റഫര്‍ ചെയ്ത കാത്തിരിപ്പ് കാലയളവ് ബാധകമാക്കും.

മുമ്പേ നിലവിലുള്ള രോഗങ്ങൾ/ പ്രത്യേക നടപടിക്രമത്തിനുള്ള കാത്തിരിപ്പ് കാലയളവ്

മുമ്പുണ്ടായിരുന്ന രോഗങ്ങൾ (PED)/നിർദ്ദിഷ്ട നടപടിക്രമങ്ങൾ/ജോയിന്‍റ് റീപ്ലേസ്‌മെന്‍റ്, ഹൈപ്പർട്രോഫിഡ് ടർബിനേറ്റ്, ജന്മനായുള്ള ആന്തരിക രോഗങ്ങൾ അല്ലെങ്കിൽ തകരാറുകള്‍ എന്നിവ പോലുള്ള കുഴപ്പങ്ങള്‍ക്കും, അവയുടെ നേരിട്ടുള്ള സങ്കീർണതകള്‍ക്കുമുള്ള ചികിത്സാ ചെലവുകൾ, ഞങ്ങളുമായുള്ള ആദ്യത്തെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി ആരംഭിച്ച തീയതിക്ക് ശേഷം 36 മാസത്തെ തുടർച്ചയായ കവറേജ് തീരുന്നതുവരെ ഒഴിവാക്കപ്പെടുന്നതാണ്. വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കുമുള്ള ഒരു സൂചിത ലിസ്റ്റാണ് ഇത്, ദയവായി പോളിസി നിബന്ധനകൾ കാണുക

നിർദ്ദിഷ്ട രോഗം/നടപടിക്രമത്തിനുള്ള കാത്തിരിപ്പ് കാലയളവ്

ലിസ്റ്റ് ചെയ്ത അവസ്ഥകളുടെ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ, തിമിരം, ഹെർണിയ, ഹിസ്റ്റെറെക്ടമി തുടങ്ങിയ ശസ്ത്രക്രിയകൾ/ചികിത്സകൾ മുതലായവ ആദ്യത്തെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി ഞങ്ങൾക്കൊപ്പം ആരംഭിച്ച ശേഷം 24 മാസത്തെ തുടർച്ചയായുള്ള കവറേജ് കാലഹരണപ്പെടുന്നതുവരെ ഒഴിവാക്കപ്പെടും. അപകടം കാരണം ഉണ്ടാകുന്ന ക്ലെയിമുകൾക്ക് ഈ ഒഴിവാക്കൽ ബാധകമല്ല. ഇത് ഒരു സൂചിത ലിസ്റ്റ് ആണ്, വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വേണ്ടി പോളിസി നിബന്ധനകൾ പരിശോധിക്കുക

 

ഹെൽത്ത് ഇൻഫിനിറ്റി പ്ലാൻ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ

രോഗം അല്ലെങ്കിൽ ആകസ്മികമായ ശാരീരിക പരിക്ക് കാരണം പോളിസിക്ക് കീഴിൽ നിർവ്വചിച്ചിരിക്കുന്ന ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശ പ്രകാരം ഇൻഷുർ ചെയ്ത വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിൽ

കൂടുതൽ വായിക്കുക

ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ

പോളിസി കാലയളവിൽ അസുഖം അല്ലെങ്കിൽ ആകസ്മികമായ ശാരീരിക പരിക്ക് കാരണം പോളിസി പ്രകാരം നിർവചിച്ചിരിക്കുന്ന ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ ഉപദേശ പ്രകാരം ഇൻഷുർ ചെയ്തയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ, കമ്പനി ഇൻഷുർ ചെയ്ത ആൾക്ക്, ന്യായവും, നടപ്പിലുള്ളതുമായ മെഡിക്കൽ ചെലവുകൾ ഇതിന് വിധേയമായി നൽകും

i. ഹോസ്പിറ്റൽ/ നഴ്സിംഗ് ഹോം നൽകുന്ന റൂം വാടക ചെലവുകൾ, പരമാവധി പ്രതിദിന റൂം വാടക പരിധി തിരഞ്ഞെടുത്ത പ്രകാരം.

ii. ICU ൽ പ്രവേശിപ്പിച്ചാൽ, കമ്പനി ആശുപത്രി നൽകുന്ന യഥാർത്ഥ ICU ചെലവുകൾ വരെ അടയ്ക്കും.

iii. ആശുപത്രി നൽകിയ നഴ്സിംഗ് ചെലവുകൾ.

iv. സർജൻ, അനസ്തെറ്റിസ്റ്റ്, മെഡിക്കൽ പ്രാക്ടീഷണർ, കൺസൾട്ടന്‍റ്സ്, സ്പെഷ്യലിസ്റ്റ് ഫീസ്.

v. അനസ്തേഷ്യ, രക്തം, ഓക്സിജൻ, ഓപ്പറേഷൻ തീയേറ്റർ നിരക്കുകൾ, സർജിക്കൽ അപ്ലയൻസുകൾ.

vi. ഡയാലിസിസ്, കീമോതെറാപ്പി, റേഡിയോതെറാപ്പി, ഫിസിയോതെറാപ്പി.

vii. മരുന്ന്, ഡ്രഗ്, ഉപഭോഗ വസ്തുക്കള്‍.

viii. കൃത്രിമ അവയവങ്ങളുടെ വില, പേസ് മേക്കർ, ഓർത്തോപീഡിക് ഇംപ്ലാന്‍റുകൾ, ഇൻഫ്രാ കാർഡിയാക് വാൽവ് മാറ്റിസ്ഥാപിക്കൽ, വാസ്കുലർ സ്റ്റെന്‍റുകൾ പോലുള്ള ശസ്ത്രക്രിയയ്ക്കിടെ ഇംപ്ലാന്‍റ് ചെയ്ത പ്രോസ്തെറ്റിക് ഉപകരണങ്ങളുടെ വില.

ix. ഉചിതമായ ലാബോറട്ടറി രോഗനിർണ്ണയ പരിശോധനകൾ, എക്സ്-റേ കൂടാതെ ചികിത്സിക്കുന്ന മെഡിക്കൽ പ്രാക്ടീഷനർ നിർദ്ദേശിക്കുന്ന സമാനമായ ചെലവുകൾ.

ഹോസ്പിറ്റലൈസേഷന് മുമ്പ്

ഇൻഷുർ ചെയ്ത വ്യക്തി ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുമ്പ് 60 ദിവസങ്ങളിൽ ഉണ്ടാകുന്ന ചികിത്സാ ചെലവുകൾ നൽകും, അത്തരം ചികിത്സാ ചെലവുകൾ ഇവയാണ്

കൂടുതൽ വായിക്കുക

ഹോസ്പിറ്റലൈസേഷന് മുമ്പ്

ഇൻഷുർ ചെയ്‌തയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള 60 ദിവസങ്ങളിൽ ഉണ്ടാകുന്ന മെഡിക്കൽ ചെലവുകളിൽ ഇനിപ്പറയുന്നവ നൽകും: തുടർന്നുള്ള ഹോസ്പിറ്റലൈസേഷൻ ആവശ്യമായ അതേ അസുഖത്തിന്/പരിക്കിന് ഇത്തരം ചികിത്സാച്ചെലവുകൾ വഹിക്കും, കൂടാതെ "ഇൻ-പേഷ്യൻ്റ് ഹോസ്പിറ്റലൈസേഷൻ ട്രീറ്റ്മെൻ്റ്" എന്നതിന് കീഴിൽ കമ്പനി ഒരു ഇൻ-പേഷ്യൻ്റ് ഹോസ്പിറ്റലൈസേഷൻ ക്ലെയിം സ്വീകരിക്കും.

ഹോസ്പിറ്റലൈസേഷന് ശേഷം

ഇൻഷുർ ചെയ്തയാൾ ഹോസ്പിറ്റലൈസേഷന് ശേഷം ഡിസ്ചാർജായ ഉടനെ 90 ദിവസങ്ങളിൽ ഉണ്ടാകുന്ന മെഡിക്കൽ ചെലവുകൾ

കൂടുതൽ വായിക്കുക

ഹോസ്പിറ്റലൈസേഷന് ശേഷം

ഇൻഷുർ ചെയ്തയാൾ ഹോസ്പിറ്റലൈസേഷന് ശേഷം ഡിസ്ചാർജായ ഉടനെ 90 ദിവസങ്ങളിൽ ഉണ്ടാകുന്ന മെഡിക്കൽ ചെലവുകളിൽ ഇനിപ്പറയുന്നവ നൽകും: മുമ്പ് ഹോസ്പിറ്റലൈസേഷൻ ആവശ്യമായിരുന്ന അതെ അസുഖം/പരിക്ക് എന്നിവയ്ക്കായി ഉള്ള ചെലവുകൾ വഹിക്കുന്നു, കമ്പനി ഇൻപേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സയ്ക്ക് കീഴിലുള്ള ഹോസ്പിറ്റലൈസേഷൻ ക്ലെയിം സ്വീകരിച്ചതും.

റോഡ് ആംബുലൻസ്

ഒരു. ഹെൽത്ത് കെയർ അല്ലെങ്കിൽ ആംബുലൻസ് സർവ്വീസ് ദാതാവ് വാഗ്ദാനം ചെയ്യുന്ന ആംബുലൻസിൽ ഉണ്ടാകുന്ന ഹോസ്പിറ്റലൈസേഷന് പരമാവധി രൂ. 5000/- വരെ കമ്പനി ന്യായമായ ചെലവ് നൽകും

കൂടുതൽ വായിക്കുക

റോഡ് ആംബുലൻസ്

ഒരു. ഒരു അടിയന്തരമായ സാഹചര്യത്തെ തുടർന്ന് ഹെൽത്ത് സർവ്വീസ് നൽകുന്നതിന് മതിയായ അടിയന്തിര സൌകര്യങ്ങളോടെ ഇൻഷുർ ചെയ്തയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ഹെൽത്ത് കെയർ അല്ലെങ്കിൽ ആംബുലൻസ് സർവ്വീസ് ദാതാവ് വാഗ്ദാനം ചെയ്യുന്ന ആംബുലൻസിൽ ഉണ്ടാകുന്ന ഹോസ്പിറ്റലൈസേഷന് പരമാവധി രൂ. 5000/- വരെ കമ്പനി ന്യായമായ ചെലവ് നൽകും. 

b. ഇൻഷുർ ചെയ്ത വ്യക്തിയെ അയാൾ/അവർ അഡ്മിറ്റ് ആയിരുന്ന ആശുപത്രിയിൽ നിന്ന് കൂടുതൽ സൌകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഹെൽത്ത് കെയർ അല്ലെങ്കിൽ ആംബുലൻസ് സർവ്വീസ് ദാതാവ് വാഗ്ദാനം ചെയ്യുന്ന ആംബുലൻസിന് വേണ്ടിവരുന്ന ചെലവുകൾക്ക് കമ്പനി പണം നൽകുന്നതായിരിക്കും. 

ഈ വിഭാഗത്തിന് കീഴിലുള്ള ക്ലെയിം കമ്പനി അടയ്ക്കേണ്ടത് ഇനിപ്പറയുന്നത് പ്രകാരം മാത്രമാണ്:. 

i . അത്തരം ജീവൻ അപകടപ്പെടുത്തുന്ന അടിയന്തിര അവസ്ഥ മെഡിക്കൽ പ്രാക്ടീഷണർ സാക്ഷ്യപ്പെടുത്തണം 

ii. പോളിസി ബ്രോഷറിന്‍റെ "ഇന്‍-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷന്‍ ചികിത്സ" അല്ലെങ്കില്‍ "ഡേ കെയര്‍ നടപടിക്രമങ്ങള്‍" എന്നിവയ്ക്ക് കീഴില്‍ കമ്പനി ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ ക്ലെയിം സ്വീകരിക്കണം. പോളിസിയുടെ നിബന്ധനകൾ, വ്യവസ്ഥകൾ, ഒഴിവാക്കലുകൾ എന്നിവയ്ക്ക് വിധേയമായി.

ഡേ കെയർ നടപടിക്രമങ്ങൾ

ഡേ കെയർ നടപടിക്രമങ്ങൾ/ശസ്ത്രക്രിയകൾക്കായി "ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ" പ്രകാരം ഇൻഷുർ ചെയ്തയാൾക്ക് മെഡിക്കൽ ചെലവുകൾ കമ്പനി നൽകും

കൂടുതൽ വായിക്കുക

ഡേ കെയർ നടപടിക്രമങ്ങൾ

ഡേ കെയർ നടപടിക്രമങ്ങൾ/ ആശുപത്രിയിലോ ഡേ കെയർ സെന്‍ററിലോ ഇൻ-പേഷ്യന്‍റിനായി നടത്തുന്ന ശസ്ത്രക്രിയകൾ എന്നിവയ്ക്കായി “ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ ചികിത്സ” എന്നതിന് കീഴിൽ മുകളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മെഡിക്കൽ ചെലവുകൾ കമ്പനി ഇൻഷുർ ചെയ്തയാൾക്ക് നൽകും, എന്നാൽ ഔട്ട്പേഷ്യന്‍റ് വിഭാഗത്തിനില്ല.

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക് അപ്പ്

ഞങ്ങളുടെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി കൈവശമുള്ള തുടർച്ചയായ എല്ലാ 3 വർഷത്തെയും ബ്ലോക്കിന്‍റെ അവസാനത്തിൽ, നിങ്ങൾക്ക് ഒരു സൗജന്യ പ്രിവെന്‍റീവ് ഹെൽത്തിന് യോഗ്യതയുണ്ട്

കൂടുതൽ വായിക്കുക

പ്രിവന്‍റീവ് ഹെൽത്ത് ചെക്ക് അപ്പ്

ഞങ്ങളുടെ ഹെൽത്ത് ഇൻഫിനിറ്റി പോളിസി കൈവശമുള്ള എല്ലാ തുടർച്ചയായ 3 വർഷത്തെയും ബ്ലോക്ക് അവസാനിക്കുമ്പോൾ, നിങ്ങൾക്ക് സൗജന്യ പ്രിവന്‍റീവ് ഹെൽത്ത് ചെക്കപ്പിന് യോഗ്യതയുണ്ട്. 3 വർഷത്തെ ബ്ലോക്ക് സമയത്ത് വ്യക്തിഗത പോളിസിയിലെ ഓരോ അംഗത്തിനും തിരഞ്ഞെടുത്ത പ്രതിദിന മുറി വാടകയ്ക്ക് തുല്യമായ തുക (പരമാവധി രൂ. 5000/- വരെ, ഏതാണോ കുറവ് അത്) ഞങ്ങൾ റീഇംബേഴ്സ് ചെയ്യുന്നതാണ്. 

11

മദ്യപാനം, മയക്കുമരുന്ന് അല്ലെങ്കിൽ ലഹരിവസ്തുക്കളുടെ ദുരുപയോഗം അല്ലെങ്കിൽ ഏതെങ്കിലും ആസക്തിയുള്ള അവസ്ഥയ്ക്കും അതിന്‍റെ അനന്തരഫലങ്ങൾക്കും ഉള്ള ചികിത്സ

അന്വേഷണവും മൂല്യനിർണ്ണയവും - a. പ്രാഥമികമായി ഏതെങ്കിലും പ്രവേശനവുമായി ബന്ധപ്പെട്ട ചെലവുകൾ

കൂടുതൽ വായിക്കുക

അന്വേഷണവും മൂല്യനിർണ്ണയവും

a. രോഗനിർണ്ണയത്തിനും മൂല്യനിർണ്ണയ ആവശ്യങ്ങൾക്കും ഏതെങ്കിലും പ്രവേശനവുമായി ബന്ധപ്പെട്ട ചെലവുകൾ ആശുപത്രിയിൽ കിടത്തൽ ആവശ്യമാണെങ്കിലും ഒഴിവാക്കപ്പെടുന്നതാണ്.

b. നിലവിലുള്ള രോഗനിർണ്ണയവും ചികിത്സയുമായി ബന്ധമില്ലാത്ത അല്ലെങ്കിൽ ആകസ്മികമല്ലാത്ത ഏത് രോഗനിർണ്ണയ ചെലവുകളും ഒഴിവാക്കിയിരിക്കുന്നു.

കോസ്മെറ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് സർജറി - കോസ്മെറ്റിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് സർജറിക്കുള്ള ചെലവുകള്‍ അല്ലെങ്കില്‍ രൂപമാറ്റത്തിനുള്ള ഏതെങ്കിലും ചികിത്സ, പുനസ്ഥാപനത്തിന് അല്ലാത്തപക്ഷം

കൂടുതൽ വായിക്കുക

കോസ്മെറ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് സർജറി

ഒരു അപകടം, പൊള്ളൽ, അല്ലെങ്കിൽ ക്യാൻസറിനെ തുടർന്നുള്ള പുനസ്ഥാപനത്തിന് അല്ലെങ്കിൽ ഇൻഷ്വർ ചെയ്‌തയാൾക്ക് നേരിട്ടുള്ളതും പെട്ടെന്നുള്ളതുമായ ആരോഗ്യ അപകടസാധ്യത നീക്കംചെയ്യുന്നതിന് വൈദ്യശാസ്ത്രപരമായി ആവശ്യമായത് അല്ലാതെയുള്ള രൂപം മാറ്റുന്നതിനുള്ള ചികിത്സയുടെ ഭാഗമായ കോസ്മെറ്റിക് അല്ലെങ്കിൽ പ്ലാസ്റ്റിക് സർജറിക്കുള്ള ചെലവ്. ഇത് ഒരു മെഡിക്കൽ ആവശ്യമായി പരിഗണിക്കേണ്ടതിനാൽ, മെഡിക്കൽ പ്രാക്ടീഷണർ അത് സാക്ഷ്യപ്പെടുത്തിയിരിക്കണം.

കോസ്മെറ്റിക് ശസ്ത്രക്രിയ, കൃത്രിമപ്പല്ല്‌, ഡെന്‍റൽ പ്രോസ്തെസിസ്, ഡെന്‍റൽ ഇംപ്ലാന്‍റ്, ഓർത്തോഡോണ്ടിക്സ്, സർജറി എന്നിവ ഉൾപ്പെടുന്ന ഏത് ഡെന്‍റൽ ചികിത്സയും

കൂടുതൽ വായിക്കുക

യഥാർത്ഥ പല്ലുകൾക്ക് ആകസ്മികമായ പരിക്ക് ഉണ്ടാകുന്നതിന്‍റെ ഫലമായി ഹോസ്പിറ്റലൈസേഷൻ ആവശ്യമായിവരുന്ന സാഹചര്യങ്ങൾ ഒഴികെ കോസ്മെറ്റിക് സർജറി, കൃത്രിമപ്പല്ല്‌, ഡെന്‍റൽ പ്രോസ്തെസിസ്, ഡെന്‍റൽ ഇംപ്ലാന്‍റ്, ഓർത്തോഡോണ്ടിക്സ്, ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുന്ന ഏതൊരു ദന്ത ചികിത്സയും

ഇൻപേഷ്യന്‍റ് പരിചരണം ആവശ്യമില്ലാത്തതും യോഗ്യതയുള്ള നഴ്സിംഗ് സ്റ്റാഫിന്‍റെയും യോഗ്യതയുള്ള ചികിത്സകരുടെയും മേൽനോട്ടം ആവശ്യമില്ലാത്ത മെഡിക്കൽ ചെലവുകൾ 

കൂടുതൽ വായിക്കുക

ഇൻപേഷ്യന്‍റ് പരിചരണം ആവശ്യമില്ലാത്തതും, യോഗ്യതയുള്ള നഴ്സിംഗ് സ്റ്റാഫിന്‍റെയും യോഗ്യതയുള്ള മെഡിക്കൽ പ്രാക്ടീഷണറുടെയും മേൽനോട്ടം ആവശ്യമില്ലാത്തതുമായ മെഡിക്കൽ ചെലവുകൾ.

11

* മുകളിലുള്ള ഒഴിവാക്കൽ, ഉൾപ്പെടുത്തൽ സൂചകം മാത്രമാണ്, പൂർണ്ണ വിവരങ്ങൾക്കായി പോളിസി നിബന്ധനകൾ പരിശോധിക്കുക

 

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Juber Khan

സുന്ദർ കുമാർ മുംബൈ

സ്വമേധയായുള്ള ഇടപെടൽ ആവശ്യമില്ലാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ഓൺലൈനിൽ വാങ്ങാം.

Juber Khan

പൂജ മുംബൈ

ബജാജ് അലയൻസ് ഏറെ ഇൻഫർമേറ്റീവാണ്, അതേസമയം പ്രതിനിധികൾ ഏറെ സഹായകരമായിരുന്നു.

Juber Khan

നിധി സുറ മുംബൈ

പോളിസി ഇഷ്യു വളരെ വേഗമാർന്നതും ലളിതവുമായിരുന്നു. യൂസർ ഫ്രണ്ട്‌ലി ഇന്‍റർഫേസ്.

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക