Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ഹെൽത്ത് ഇൻഷുറൻസ്: ടാക്സ് ഗെയിൻ പ്ലാൻ

Health Insurance: Tax Gain Policy

ടാക്സ്, മെഡിക്കൽ ബില്ലുകളിൽ ലാഭം നേടുക

നിങ്ങളുടെ ആനുകൂല്യങ്ങൾ അൺലോക്ക് ചെയ്യുക

OPD, ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്ക് പരിരക്ഷ ലഭിക്കുന്നു

6,500+ ആശുപത്രികളിൽ ക്യാഷ്‌ലെസ് സൗകര്യം

ആംബുലൻസ് ചാർജിന് പരിരക്ഷ നൽകുന്നു

ബജാജ് അലയൻസ് ടാക്സ് ഗെയിൻ പ്ലാൻ എന്തിന് തിരഞ്ഞെടുക്കണം?

മെഡിക്കൽ ചെലവുകൾ ഉയർത്തുന്ന ജീവിതശൈലി രോഗങ്ങളുടെ റിസ്ക് ഉള്ള എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് ആവശ്യമായി മാറിയിട്ടുണ്ട്. രോഗങ്ങൾ, അപ്രതീക്ഷിത അപകടങ്ങൾ എന്നിവയിൽ നമുക്ക് രക്ഷപ്പെടാൻ കഴിയില്ല, എന്നിരുന്നാലും, എല്ലായ്‌പ്പോഴും അവയെ നേരിടാൻ നമുക്ക് തയ്യാറാകാം. ഒരു റെഗുലർ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് രോഗങ്ങൾ, ഹോസ്പിറ്റലൈസേഷൻ, അപകട മരണം, പരിക്കുകൾ തുടങ്ങിയവയിൽ നിന്ന് കവറേജ് നൽകുന്നു.

ഞങ്ങൾ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ ഹെൽത്ത് ഇൻഷുറൻസിന്‍റെ കാര്യത്തിൽ എല്ലായ്പ്പോഴും കൂടുതൽ ഓഫർ ചെയ്യാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഞങ്ങളുടെ ടാക്സ് ഗെയിൻ പ്ലാൻ മെഡിക്കൽ ബില്ലുകളിൽ നിന്ന് നിങ്ങളുടെ ഫൈനാൻസ് സുരക്ഷിതമാക്കുക മാത്രമല്ല, ടാക്സ് സേവിംഗ് ആനുകൂല്യങ്ങൾ ഉപയോഗിച്ച് പണം ലാഭിക്കാനും നിങ്ങളെ സഹായിക്കുന്നു.

ടാക്സ് ലാഭിക്കാനും OPD, ഹോസ്പിറ്റലൈസേഷൻ ആനുകൂല്യങ്ങൾ എന്നിവ പ്രയോജനപ്പെടുത്താനും ടാക്സ് ഗെയിൻ പ്ലാൻ നിങ്ങളെ അനുവദിക്കുന്നു. ഇത് ഒരു ഫാമിലി ഫ്ലോട്ടർ ഹെൽത്ത് ഇൻഷുറൻസ് പോളിസിയാണ്, അത് മെഡിക്കൽ ട്രീറ്റ്‌മെന്‍റ്, ഹോസ്പിറ്റലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും പരിരക്ഷിക്കുന്നു. ഈ പോളിസി ഉപയോഗിച്ച്, നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും ആശുപത്രി ബില്ലുകളിൽ നിന്ന് സംരക്ഷിക്കാനും നിങ്ങളുടെ ടാക്സ് കാര്യക്ഷമമായി മാനേജ് ചെയ്യാനും കഴിയും.

ടാക്സ് ഗെയിൻ പ്ലാനിന്‍റെ കാര്യത്തിൽ ഞങ്ങൾ ഒരുപാട് ഓഫർ ചെയ്യുന്നു

ടാക്സ് ഗെയിൻ പോളിസിയുടെ പ്രധാന സവിശേഷതകൾ

ടാക്സ് ഗെയിൻ പ്ലാൻ താഴെപ്പറയുന്ന സവിശേഷതകൾക്കൊപ്പം ഹെൽത്ത്കെയറും ടാക്സ്-സേവിംഗ് ആനുകൂല്യങ്ങളും ഓഫർ ചെയ്യുന്നു:

  • വിപുലമായ പരിരക്ഷ

    ഈ ഫ്ലോട്ടർ പോളിസി ഹോസ്പിറ്റലൈസേഷനും OPD ചെലവുകൾക്കും പരിരക്ഷ നൽകുന്നു.

  • പ്രവേശന പ്രായം

    75 വയസ്സ് വരെയുള്ള ഏതൊരു വ്യക്തിക്കും ടാക്സ് ഗെയിൻ പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കും.

  • മുതിർന്ന പൗരന്മാർക്കായി പേഴ്സണലൈസ് ചെയ്തത്

    OPD, ഹോസ്പിറ്റലൈസേഷൻ ചെലവുകൾക്കുള്ള പരിരക്ഷയോടു കൂടി മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • ഹെൽത്ത് ചെക്ക്-അപ്പ്

    ഓരോ 4 ക്ലെയിം-ഫ്രീ വർഷത്തിന്‍റെയും അവസാനത്തിൽ ഹെൽത്ത് ചെക്ക്-അപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തുക.

  • ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള പരിരക്ഷ

    ഈ പോളിസിയില്‍ ഹോസ്പിറ്റലൈസേഷന് മുമ്പും ശേഷവുമുള്ള യഥാക്രമം 30 ദിവസം, 60 ദിവസം വരെയുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.

  • ക്യാഷ്‌ലെസ് സൗകര്യം

    Access to over 18,400+ network hospitals* across India for a cashless facility.

  • കോ-പേമെന്‍റിന്‍റെ ഒഴിവാക്കൽ

    നിങ്ങൾക്ക് കോ-പേമെന്‍റ് ഇളവ് തിരഞ്ഞെടുക്കാം. കോ-പേമെന്‍റ് എന്നത് മൊത്തത്തിലുള്ള മെഡിക്ലെയിമിൽ നിന്ന് നിങ്ങൾ അടയ്ക്കാൻ തിരഞ്ഞെടുക്കുന്ന ഒരു തുകയാണ് (%), അതിന്‍റെ ബാക്കിയുള്ളത് ഞങ്ങൾ കൈകാര്യം ചെയ്യും.

  • ആംബുലൻസ് പരിരക്ഷ

    അടിയന്തരമായ സാഹചര്യങ്ങളിൽ ഈ പോളിസി ആംബുലൻസ് പരിരക്ഷ നൽകുന്നു.

  • വെയ്റ്റിംഗ് പീരിയഡ് നിയന്ത്രണങ്ങളൊന്നുമില്ല

    ഈ ഫ്ലോട്ടർ പോളിസി നിങ്ങളെ ഹോസ്പിറ്റലൈസേഷനിൽ നിന്നും OPD ചെലവുകളിൽ നിന്നും പരിരക്ഷിക്കുന്നു.

  • കൺസ്യൂമബിൾ എക്സ്പെൻസ്

    കണ്ണടകൾ, ഡെന്‍റൽ നടപടിക്രമങ്ങൾ, ഡെഞ്ച്വർസ്, ക്രച്ചസ് എന്നിവയുടെ ചെലവ് ഈ പോളിസിക്ക് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.

ഹെൽത്ത് ഇൻഷുറൻസ് പ്ലാനിനൊപ്പം ടാക്സ് ആനുകൂല്യങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.

Video

ടാക്സ് ഗെയിൻ പ്ലാൻ ഇൻഷുറൻസിന്‍റെ കാര്യത്തിൽ ഞങ്ങൾ ഒരുപാട് ഓഫർ ചെയ്യുന്നു

ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് (CDC)

ഹെൽത്ത് ക്ലെയിം ബൈ ഡയറക്ട് ക്ലിക്ക് എന്ന പേരിൽ ആപ്പ് അടിസ്ഥാനമാക്കിയുള്ള ഒരു ക്ലെയിം സമർപ്പിക്കൽ പ്രോസസ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് അവതരിപ്പിക്കുന്നു.

രൂ. 20,000 വരെയുള്ള ക്ലെയിമുകൾക്കായി ആപ്പ് വഴി തന്നെ ക്ലെയിം ഡോക്യുമെന്‍റുകൾ രജിസ്റ്റർ ചെയ്യാനും സമർപ്പിക്കാനും ഈ സൗകര്യം നിങ്ങളെ അനുവദിക്കുന്നു.

നിങ്ങൾ എന്താണ് ചെയ്യേണ്ടത്:

  • ഇൻഷുറൻസ് വാലറ്റ് ആപ്പിൽ നിങ്ങളുടെ പോളിസിയും കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ആപ്പിൽ നിങ്ങളുടെ പോളിസിയും ഹെൽത്ത് കാർഡ് നമ്പറും രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം രജിസ്റ്റർ ചെയ്യുക.
  • ക്ലെയിം ഫോം പൂരിപ്പിച്ച് ആശുപത്രിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ ക്രമീകരിക്കുക.
  • ആപ്പ് മെനു ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ അപ്‍ലോഡ് ചെയ്യുക.
  • കൂടുതൽ പ്രോസസ്സിംഗിനായി ക്ലെയിമുകൾ സമർപ്പിക്കുക.
  • ഏതാനും മണിക്കൂറിനുള്ളിൽ സ്ഥിരീകരണം നേടുക.

ക്യാഷ്‌ലെസ് ക്ലെയിം പ്രോസസ് (നെറ്റ്‌വർക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ബാധകം):

നെറ്റ്‌വർക്ക് ആശുപത്രികളിലെ ക്യാഷ്‌ലെസ് സൗകര്യം വർഷം മുഴുവൻ സേവനത്തിൽ തടസ്സമില്ലാതെ 24x7 ലഭ്യമാണ്. ക്യാഷ്‌ലെസ് സെറ്റിൽമെന്‍റ് ലഭ്യമാക്കാൻ കഴിയുന്ന ആശുപത്രികളുടെ പട്ടിക മാറ്റത്തിനു വിധേയമായ ഒരു പട്ടികയാണ്, അത് മുന്നറിയിപ്പില്ലാതെ മാറാൻ സാധ്യതയുണ്ട്. ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് മുമ്പ് നിങ്ങൾ ആശുപത്രികളുടെ പട്ടിക പരിശോധിക്കണം. അപ്ഡേറ്റ് ചെയ്ത ലിസ്റ്റ് ഞങ്ങളുടെ വെബ്സൈറ്റിലും ഞങ്ങളുടെ കോൾ സെന്‍ററിലും ലഭ്യമാണ്. ക്യാഷ്‌ലെസ് സൗകര്യം പ്രയോജനപ്പെടുത്തുന്ന സമയത്ത് ബജാജ് അലയൻസ് ഹെൽത്ത് കാർഡും ഒരു ഗവൺമെന്‍റ് ID പ്രൂഫും നിർബന്ധമാണ്.

നിങ്ങൾ ക്യാഷ്‌ലെസ് ക്ലെയിമുകൾ തിരഞ്ഞെടുക്കുമ്പോൾ, പ്രോസസ് താഴെപ്പറയുന്ന വിധം സംഗ്രഹിക്കാവുന്നതാണ്:

  • ആശുപത്രിയുടെ ഇൻഷുറൻസ് ഡെസ്കിൽ നിന്ന് ചികിത്സിക്കുന്ന ഡോക്ടർ/ആശുപത്രി പൂരിപ്പിച്ച് ഒപ്പിട്ടതും നിങ്ങൾ ഒപ്പിട്ടതുമായ പ്രീ ഓതറൈസേഷൻ അപേക്ഷാ ഫോം നേടുക.
  • നെറ്റ്‌വർക്ക് ഹോസ്പിറ്റൽ ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീമിലേക്ക് (HAT) അപേക്ഷ ഫാക്സ് ചെയ്യും.
  • HAT ഡോക്ടർമാർ പ്രീ ഓതറൈസേഷനുള്ള അപേക്ഷാ ഫോം പരിശോധിക്കുകയും പോളിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ക്യാഷ്‌ലെസ് ലഭ്യത തീരുമാനിക്കുകയും ചെയ്യും.
  • പ്ലാനിനെയും അതിന്‍റെ ആനുകൂല്യങ്ങളെയും ആശ്രയിച്ച് 3 മണിക്കൂറിനുള്ളിൽ അംഗീകരിച്ചുകൊണ്ടുള്ള കത്ത് (AL)/നിരാകരണ കത്ത്/അധികമായവ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് അയയ്ക്കുന്നതാണ്.
  • ഡിസ്ചാർജ് ചെയ്യുന്ന സമയത്ത്, ഹോസ്പിറ്റൽ അന്തിമ ബിൽ, ഡിസ്ചാർജ് വിവരങ്ങൾ എന്നിവ HAT ന് നൽകുകയും അവരുടെ വിലയിരുത്തലിനെ അടിസ്ഥാനമാക്കി അന്തിമ സെറ്റിൽമെന്‍റ് പ്രോസസ് ചെയ്യുന്നതുമാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • മുൻകൂട്ടി പ്ലാൻ ചെയ്ത് ആശുപത്രിയിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ, പ്രവേശനത്തിനായുള്ള നെറ്റ്‌വർക്ക് ആശുപത്രിയുടെ നടപടിക്രമം അനുസരിച്ച് നിങ്ങളുടെ പ്രവേശനം രജിസ്റ്റർ/റിസർവ്വ് ചെയ്യുക.
  • നെറ്റ്‌വർക്ക് ആശുപത്രിയിൽ പ്രവേശനം ലഭിക്കുന്നത് കിടക്കയുടെ ലഭ്യത അനുസരിച്ചാണ്.
  • ക്യാഷ്‌ലെസ് സൗകര്യം എപ്പോഴും നിങ്ങളുടെ പോളിസിയുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമാണ്.
  • പോളിസിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നില്ല : ടെലിഫോൺ ബന്ധുക്കൾക്കുള്ള ഭക്ഷണവും പാനീയങ്ങളും ടോയ്‌ലറ്ററീസ് മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.

മേല്‍പ്പറഞ്ഞ സേവനങ്ങളുടെ ചെലവ് നിങ്ങള്‍ വഹിക്കുകയും ഡിസ്‍ചാര്‍ജ്ജ് ചെയ്യുന്നതിന് മുമ്പ് നേരിട്ട് ആശുപത്രിയില്‍ അടയ്ക്കുകയും വേണം.

  • ഇൻ-റൂം റെന്‍റ് നഴ്സിംഗ് നിരക്കുകൾ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഉയർന്ന നിരക്കിലുള്ള മുറി ഉപയോഗിക്കുകയാണെങ്കിൽ കൂടുതലായ തുക നിങ്ങൾ വഹിക്കേണ്ടതാണ്.
  • പോളിസി നിബന്ധനകളും വ്യവസ്ഥകളും അനുസരിച്ച് ചികിത്സ പരിരക്ഷിക്കപ്പെടുന്നില്ലെങ്കിൽ, നിങ്ങളുടെ ക്ലെയിം- ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് നിരസിക്കുന്നതാണ്.
  • മെഡിക്കൽ വിവരങ്ങൾ അപര്യാപ്തമാണെങ്കിൽ, ക്യാഷ്‌ലെസ് ക്ലെയിമിനുള്ള പ്രീ ഓതറൈസേഷൻ നിരസിച്ചെന്നുവരാം.
  • ക്യാഷ്‌ലെസ് സൗകര്യം നിരസിക്കുക എന്നാൽ ചികിത്സ നിരസിക്കുന്നു എന്ന് അര്‍ത്ഥമില്ല, അത് ആവശ്യമായ മെഡിക്കല്‍ ശ്രദ്ധയോ ഹോസ്പിറ്റലൈസേഷനോ ലഭിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നില്ല.

ഹോസ്പിറ്റലൈസേഷന് മുമ്പ്/ശേഷമുള്ള ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റ്:

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ഡിസ്ചാർജ് ചെയ്തതിന് ശേഷവും ഉണ്ടാകുന്ന ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾ ഈ പോളിസി പ്രകാരം റീഇമ്പേഴ്സ് ചെയ്യുന്നതാണ്. പ്രിസ്ക്രിപ്ഷനുകളും അത്തരം സേവനങ്ങളുടെ ബില്ലുകളും/രസീതുകളും ബജാജ് അലയൻസിന് കൃത്യമായി ഒപ്പിട്ട ക്ലെയിം ഫോമിനൊപ്പം സമർപ്പിക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിം പ്രോസസ്

  • ഹോസ്പിറ്റലൈസേഷനെക്കുറിച്ച് BAGIC HAT ടീമിനെ അറിയിക്കുക.നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ ക്ലിക്ക്‌ ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓഫ്‌ലൈനിൽ രജിസ്റ്റർ ചെയ്യാൻ, ദയവായി ഞങ്ങളുടെ ടോൾ-ഫ്രീ നമ്പറിൽ വിളിക്കുക: 1800-209-5858.
  • ഡിസ്‍ചാർജ്ജിന് ശേഷം, 30 ദിവസത്തിനുള്ളിൽ നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ HAT-ന് സമർപ്പിക്കണം: മൊബൈൽ നമ്പർ, ഇമെയിൽ ഐഡി ഉൾപ്പെടെ കൃത്യമായി പൂരിപ്പിച്ച് ഒപ്പിട്ട ക്ലെയിം ഫോം ഒറിജിനൽ ഹോസ്പിറ്റൽ ബിൽ, പേമെന്‍റ് രസീത് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് ഡിസ്‍ചാർജ്ജ് കാർഡ് പ്രിസ്‍ക്രിപ്ഷനുകൾ മരുന്നുകളുടെയും സർജിക്കൽ ഇനങ്ങളുടെയും ബില്ലുകൾ പ്രീ-ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ വിശദാംശങ്ങൾ (എന്തെങ്കിലും ഉണ്ടെങ്കിൽ) ഇൻ-പേഷ്യന്‍റ് ഡിപ്പാർട്ട്മെന്‍റ് (IPD) പേപ്പറുകൾ, ആവശ്യമെങ്കിൽ.
  • കൂടുതൽ പ്രോസസ്സിംഗിനായി എല്ലാ ഡോക്യുമെന്‍റുകളും HAT ലേക്ക് അയയ്ക്കേണ്ടതുണ്ട്, മൂല്യനിർണ്ണയത്തിന്‍റെ അടിസ്ഥാനത്തിൽ, 10 പ്രവൃത്തി ദിവസത്തിനുള്ളിൽ അന്തിമ സെറ്റിൽമെന്‍റ് നടത്തുന്നതാണ്.
  • ഹോസ്പിറ്റലൈസേഷന് ശേഷമുള്ള ചെലവിൻ്റെ ക്ലെയിം ഡോക്യുമെന്‍റുകൾ ഡിസ്ചാർജ് ചെയ്ത തീയതി മുതൽ 90 ദിവസത്തിനുള്ളിൽ അയയ്ക്കണം.

റീഇംബേഴ്സ്മെന്‍റ് ക്ലെയിമിന് ആവശ്യമായ ഡോക്യുമെന്‍റുകൾ

  • ശരിയാംവണ്ണം സീൽ ചെയ്തതും ഒപ്പിട്ടതുമായ ഒറിജിനൽ പ്രീ-നമ്പേർഡ് ഹോസ്പിറ്റൽ പേമെന്‍റ് രസീത്.
  • ഒറിജിനൽ പ്രിസ്ക്രിപ്ഷനുകളും ഫാർമസി ബില്ലുകളും.
  • ഒറിജിനൽ കൺസൾട്ടേഷൻ പേപ്പറുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ).
  • ഒറിജിനൽ അന്വേഷണ റിപ്പോർട്ടും രോഗനിർണ്ണയ റിപ്പോർട്ടും, ഒപ്പം, ആശുപത്രിക്ക് ഉള്ളിലും പുറത്തും നടത്തിയ അന്വേഷണത്തിൻ്റെ ഒറിജിനൽ ബില്ലുകളും പേമെന്‍റ് രസീതുകളും.
  • നിങ്ങൾ ഒരു ക്യാഷ്‌ലെസ് ക്ലെയിം നേടിയെങ്കിലും അത് ഉപയോഗിച്ചില്ലെങ്കിൽ അത് സൂചിപ്പിക്കുന്ന ആശുപത്രിയിൽ നിന്നുള്ള ഒരു കത്ത്.
  • ചികിത്സിക്കുന്ന ഡോക്ടറിൽ നിന്ന് സംഭവം വിവരിക്കുന്ന ഒരു കത്ത് (അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ).
  • ലെറ്റർഹെഡിൽ ഹോസ്പിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഹോസ്പിറ്റൽ ഇൻഫ്രാസ്ട്രക്ചറും.
  • IFSC കോഡും ഇൻഷുർ ചെയ്ത വ്യക്തിയുടെ പേരും ഉള്ള ക്യാൻസൽ ചെയ്ത ഒരു ചെക്ക്.
  • പ്രവേശിപ്പിച്ച തീയതി മുതൽ ഡിസ്ചാർജ്ജ് ചെയ്ത തീയതി വരെയുള്ള വിശദമായ മെഡിക്കൽ ചരിത്രവും ഡോക്ടറുടെ നോട്ടുകളും TPR (ഊഷ്മാവ്, നാഡിയിടിപ്പ്, ശ്വാസോച്ഛ്വാസം) ചാർട്ടുകളും സഹിതം ആശുപത്രിയിൽ നിന്ന് സാക്ഷ്യപ്പെടുത്തിയ ഇൻഡോർ കേസ് പേപ്പറിൻ്റെ കോപ്പി.
  • എക്സ്-റേ ഫിലിമുകൾ (ഒടിവ് പറ്റുന്ന സാഹചര്യത്തിൽ).
  • ചികിത്സ ചെയ്യുന്ന ഡോക്ടറിൽ നിന്നുള്ള പ്രസവചികിത്സാ സംബന്ധിയായ ചരിത്രം (പ്രസവ കേസുകളിൽ).
  • FIR ൻ്റെ കോപ്പി (അപകടം നടന്നിട്ടുണ്ടെങ്കിൽ).
  • ചില പ്രത്യേക സാഹചര്യങ്ങളിൽ വേണ്ടിവരുന്നത്. തിമിര ശസ്ത്രക്രിയ വേണ്ടിവരുന്ന സാഹചര്യത്തിൽ-ബിൽ കോപ്പി സഹിതം ലെൻസ് സ്റ്റിക്കർ. ശസ്ത്രക്രിയ വേണ്ടിവരുന്ന സാഹചര്യത്തിൽ- ബിൽ കോപ്പി സഹിതം ഇംപ്ലാന്‍റ് സ്റ്റിക്കർ. ഹൃദയ സംബന്ധമായ ചികിത്സ വേണ്ടിവരുന്ന സാഹചര്യത്തിൽ- ബിൽ കോപ്പി സഹിതം സ്റ്റെന്‍റ് സ്റ്റിക്കർ.

ഔട്ട്‌പേഷ്യന്‍റ് ചികിത്സ ക്ലെയിമുകൾക്കായി സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ

  • ഡയഗ്നോസിസ്, രസീതുകൾ, ബില്ലുകൾ എന്നിവയോടൊപ്പം ചികിത്സാ ഡോക്ടറുടെ കൺസൾട്ടേഷൻ പ്രിസ്ക്രിപ്ഷൻ.
  • ഒറിജിനൽ ബില്ലുകൾ/രസീതുകൾക്കൊപ്പം വാങ്ങിയ എല്ലാ മരുന്നുകളുടെയും പ്രിസ്ക്രിപ്ഷനുകൾ.
  • നടത്തിയ ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കായുള്ള ചികിത്സാ ഡോക്ടറുടെ റഫറൽ.
  • ഡയഗ്നോസ്റ്റിക് ടെസ്റ്റ് റിപ്പോർട്ടുകൾ, ബില്ലുകൾ, രസീതുകൾ.

എല്ലാ ഒറിജിനൽ ക്ലെയിം ഡോക്യുമെന്‍റുകളും താഴെപ്പറയുന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതുണ്ട്:

ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം

ബജാജ് അലയൻസ് ഹൗസ്, എയർപോർട്ട് റോഡ്, യെർവാഡ, പൂനെ-411006.

കവറിന്‍റെ പുറത്ത് നിങ്ങളുടെ പോളിസി നമ്പർ, ഹെൽത്ത് കാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തുക.

കുറിപ്പ്: ഡോക്യുമെൻ്റുകളുടെ ഓരോ ഫോട്ടോകോപ്പിയും കൊറിയറിൻ്റെ റഫറൻസ് നമ്പറും നിങ്ങളുടെ റെക്കോർഡിൽ സൂക്ഷിച്ചുവെക്കുക.

ഹെൽത്ത് ഇൻഷുറൻസ് ലളിതമാക്കാം

എന്താണ് ടാക്സ് ഗെയിൻ പ്ലാൻ?

ബജാജ് അലയൻസ് ടാക്സ് ഗെയിൻ പ്ലാൻ ഒരു ഹെൽത്ത് ഇൻഷുറൻസ് പ്ലാനാണ്, അത് നിങ്ങൾക്ക് മെഡിക്കൽ ചെലവുകളിൽ നിന്ന് പരിരക്ഷയും ടാക്സ് സേവിംഗ് ആനുകൂല്യങ്ങളും നൽകുന്നു. വ്യക്തികൾ, കുടുംബങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് ഈ പോളിസി ഹെൽത്ത്കെയർ കവറേജ് നൽകുന്നു.

ഞങ്ങളുടെ സേവനങ്ങളിലൂടെ പുഞ്ചിരികൾ പകരുന്നു

ആഷിഷ്‌ ജുഞ്ചുൻവാല

എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...

സുനിത എം അഹൂജ

ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ

റെനി ജോർജ്ജ്

ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...

നിങ്ങളുടെ ആരോഗ്യവും സമ്പത്തും മികച്ചതാക്കുക

വെയ്റ്റിംഗ് പീരിയഡ് ഇല്ലാതെ OPD ട്രീറ്റ്‌മെന്‍റിനായുള്ള സവിശേഷ പരിരക്ഷ.

അത്ര മാത്രമല്ല, നിങ്ങളുടെ ടാക്സ് ഗെയിൻ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ ഇതാ

ഈ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ മെഡിക്കൽ ചെലവുകളിൽ നിന്ന് സമാധാനവും ടാക്സ് ബെനഫിറ്റും താഴെപ്പറയുന്ന പ്രകാരം അതിൽ കൂടുതലും പ്രദാനം ചെയ്യുന്നു:

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം വേഗമാർന്നതും സുഗമവും ലളിതവുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് ഉറപ്പുവരുത്തുന്നു. കൂടുതൽ വായിക്കുക

തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്

Our in-house claim settlement team ensures a quick, smooth and easy claim settlement process. Also, we offer cashless claim settlement at more than 18,400+ network hospitals* across India. This comes in handy in case of hospitalisation or treatment wherein we take care of paying the bills directly to the network hospital and you can focus on recovering and getting back on your feet. 

Multiple sum insured options

ഒന്നിലധികം ഇൻഷ്വേർഡ് തുകയുടെ ഓപ്ഷൻ

സ്വയം, കുടുംബ, മുതിർന്ന പൗരന്മാർ എന്നിവർക്കായി ഇൻഷ്വേർഡ് തുക ഓപ്ഷൻ ഈ പോളിസി ഓഫർ ചെയ്യുന്നു.

കുറഞ്ഞ പ്രീമിയം

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മിതമായ പ്രീമിയം നിരക്കുകൾ ഞങ്ങളുടെ ടാക്സ് ഗെയിൻ പ്ലാൻ ഓഫർ ചെയ്യുന്നു. താഴെ കാണിച്ചിരിക്കുന്ന വിവിധ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക: കൂടുതൽ വായിക്കുക

കുറഞ്ഞ പ്രീമിയം

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ മിതമായ പ്രീമിയം നിരക്കുകൾ ഞങ്ങളുടെ ടാക്സ് ഗെയിൻ പ്ലാൻ ഓഫർ ചെയ്യുന്നു. താഴെ കാണിച്ചിരിക്കുന്ന വിവിധ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക:

പ്ലാനുകളും പ്രീമിയം ചാർട്ടും

പ്രീമിയം രൂ. 4,999 *

18-25 വയസ്സ്

26-40 വയസ്സ്

41-45 വയസ്സ്

46-55 വയസ്സ്

ഹോസ്പിറ്റലൈസേഷൻ പരിരക്ഷ - ഫ്ലോട്ടർ ഇൻഷ്വേർഡ് തുക രൂ. 1 ലക്ഷം

 

 

 

 

സ്വന്തത്തിന് ലഭിക്കുന്ന OPD ബെനഫിറ്റ് (രൂപയിൽ)

3,100

2,900

2,500

1,600

പ്ലാൻ-ബി ടാക്സ് ഗെയിൻ 9,999

 

 

 

 

പ്രീമിയം രൂ. 9,999 *

18-25 വയസ്സ്

26-40 വയസ്സ്

41-45 വയസ്സ്

46-55 വയസ്സ്

ഹോസ്പിറ്റലൈസേഷൻ പരിരക്ഷ - ഫ്ലോട്ടർ ഇൻഷ്വേർഡ് തുക രൂ. 2 ലക്ഷം

 

 

 

 

സ്വന്തത്തിന് ലഭിക്കുന്ന OPD ബെനഫിറ്റ് (രൂപയിൽ)

6,500

6,000

5,000

3,000

സ്വന്തത്തിന് + ജീവിതപങ്കാളിക്ക് ലഭിക്കുന്ന OPD ബെനഫിറ്റുകൾ (രൂപയിൽ)

5,200

4,800

3,500

1,000

പ്ലാൻ-സി ടാക്സ് ഗെയിൻ രൂ. 14,999 1 ) C- 1

 

 

 

 

പ്രീമിയം രൂ. 14,999 *

18-25 വയസ്സ്

26-40 വയസ്സ്

41-45 വയസ്സ്

46-55 വയസ്സ്

ഹോസ്പിറ്റലൈസേഷൻ പരിരക്ഷ - ഫ്ലോട്ടർ ഇൻഷ്വേർഡ് തുക രൂ. 2 ലക്ഷം

 

 

 

 

സ്വന്തത്തിന് ലഭിക്കുന്ന OPD ബെനഫിറ്റ് (രൂപയിൽ)

9,500

9,000

8,500

7,500

സ്വന്തത്തിന് + ജീവിതപങ്കാളിക്ക് ലഭിക്കുന്ന OPD ബെനഫിറ്റുകൾ (രൂപയിൽ)

9,000

8,500

7,000

4,500

2 ) സി -2

 

 

 

 

പ്രീമിയം രൂ. 14,999 *

18-25 വയസ്സ്

26-40 വയസ്സ്

41-45 വയസ്സ്

46-55 വയസ്സ്

ഹോസ്പിറ്റലൈസേഷൻ പരിരക്ഷ - ഫ്ലോട്ടർ ഇൻഷ്വേർഡ് തുക രൂ. 3 ലക്ഷം

 

 

 

 

സ്വന്തത്തിന് ലഭിക്കുന്ന OPD ബെനഫിറ്റ് (രൂപയിൽ)

9,000

8,500

7,500

6,000

സ്വന്തത്തിന് + ജീവിതപങ്കാളിക്ക് ലഭിക്കുന്ന OPD ബെനഫിറ്റുകൾ (രൂപയിൽ)

8,000

7,500

5,500

2,500

മുതിർന്ന പൗരന്മാർക്കായുള്ള പ്ലാൻ- ഡി- ടാക്സ് ഗെയിൻ രൂ. 19,999

 

 

 

 

പ്രീമിയം രൂ. 19,999*

56-60 വയസ്സ്

61-65 വയസ്സ്

65-70 വയസ്സ്

71-75 വയസ്സ്

ഹോസ്പിറ്റലൈസേഷൻ പരിരക്ഷ-ഫ്ലോട്ടർ ഇൻഷ്വേർഡ് തുക രൂ. 1 ലക്ഷം

 

 

 

 

OPD ബെനഫിറ്റുകൾ – സ്വയം (രൂപയിൽ)

13,000

12,500

12,000

11,000

OPD ബെനഫിറ്റുകൾ- സ്വയം + ജീവിതപങ്കാളി (രൂപയിൽ)

11,000

10000

9,500

8,000

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.* കൂടുതൽ വായിക്കുക

ടാക്സ് സേവിംഗ്

ആദായനികുതി നിയമത്തിന്‍റെ സെക്ഷൻ 80D പ്രകാരം ആദായ നികുതി ആനുകൂല്യം പ്രയോജനപ്പെടുത്തുക.*

*നിങ്ങള്‍ ടാക്സ് ഗെയിന്‍ പ്ലാന്‍ നിങ്ങള്‍ക്കും ജീവിത പങ്കാളിക്കും മക്കള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി എടുക്കുമ്പോള്‍ ടാക്സിന്‍റെ കാര്യത്തില്‍ (നിങ്ങള്‍ക്ക് 60 വയസില്‍ കൂടുതല്‍ ആയിട്ടില്ലെങ്കില്‍) കിഴിവെന്ന നിലയില്‍ പ്രതിവര്‍ഷം രൂ. 25,000 പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയും. മുതിർന്ന പൗരന്മാരായ (പ്രായം 60 അല്ലെങ്കിൽ ഉയർന്നത്) നിങ്ങളുടെ മാതാപിതാക്കൾക്കായി നിങ്ങൾ പ്രീമിയം അടയ്ക്കുകയാണെങ്കിൽ, നികുതി ആവശ്യങ്ങൾക്കുള്ള പരമാവധി ഹെൽത്ത് ഇൻഷുറൻസ് ആനുകൂല്യം രൂ. 50,000 ആയി നിശ്ചയിച്ചിരിക്കും. ഒരു നികുതിദായകനെന്ന നിലയിൽ, നിങ്ങൾക്ക് 80D വകുപ്പ് പ്രകാരം മൊത്തം രൂ. 75, 000 വരെ നികുതി ആനുകൂല്യം വർദ്ധിപ്പിക്കാം. നിങ്ങൾ 60 വയസ്സിന് താഴെയാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾ മുതിർന്ന പൗരന്മാരാണെങ്കിൽ. നിങ്ങൾ 60 വയസ്സിന് മുകളിലാണെങ്കിൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം അടയ്ക്കുകയാണെങ്കിൽ, 80D വകുപ്പ് പ്രകാരം പരമാവധി നികുതി ആനുകൂല്യം, അപ്പോൾ, രൂ.1 ലക്ഷം ആയിരിക്കും.

ടാക്സ് ഗെയിൻ പ്ലാൻ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • ഉൾപ്പെടുത്തലുകൾ

  • ഒഴിവാക്കലുകൾ

ആംബുലൻസ് പരിരക്ഷ

അടിയന്തരമായ സാഹചര്യത്തിൽ റോഡ് ആംബുലൻസ് ചെലവുകൾക്ക് പരിരക്ഷ നൽകുന്നു.

ആശുപത്രി ചികിത്സക്ക് മുമ്പും ശേഷവുമുള്ള ചെലവുകള്‍

ഹോസ്‌പിറ്റൽ ട്രീറ്റ്‌മെന്‍റിന് മുമ്പും ശേഷവുമുള്ള ചെലവുകള്‍ക്ക് പരിരക്ഷ നൽകുന്നു.

ഡേകെയർ നടപടിക്രമങ്ങൾ

ലിസ്റ്റ് ചെയ്ത ഡേകെയർ നടപടിക്രമങ്ങൾക്ക് കീഴിൽ ഉണ്ടായ എല്ലാ ചെലവുകൾക്കും പരിരക്ഷ ലഭിക്കുന്നു.

കൺസ്യൂമബിൾ എക്സ്പെൻസ്

കണ്ണടകൾ, ഡെന്‍റൽ നടപടിക്രമങ്ങൾ, ഡെഞ്ച്വർസ്, ക്രച്ചസ് തുടങ്ങിയ കൺസ്യൂമബിൾ ചെലവുകളുടെ വിലയ്ക്ക് പരിരക്ഷ നൽകുന്നു.

11

യുദ്ധം, അധിനിവേശം, വിദേശ ശത്രുക്കളുടെ പ്രവര്‍ത്തനങ്ങള്‍, യുദ്ധപ്രവൃത്തികള്‍ (യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും) മൂലം ഉണ്ടാകുന്ന മെഡിക്കൽ ചെലവുകള്‍, 

കൂടുതൽ വായിക്കുക

യുദ്ധം, അധിനിവേശം, വിദേശ ശത്രുക്കളുടെ പ്രവർത്തനങ്ങൾ, യുദ്ധപ്രവൃത്തികള്‍ (യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും), ആഭ്യന്തര യുദ്ധം, കലാപം, അസ്ഥിരത, വിപ്ലവം, പ്രക്ഷോഭം, സൈനിക അല്ലെങ്കിൽ പിടിച്ചെടുത്ത അധികാരം, കണ്ടുകെട്ടൽ, ദേശസാൽക്കരണം അല്ലെങ്കിൽ ഏതെങ്കിലും ഗവൺമെന്‍റിന്‍റെയോ പൊതു പ്രാദേശിക അതോറിറ്റിയുടെയോ ഉത്തരവിനു കീഴിലോ ആണവായുധങ്ങൾ ഒപ്പം/അല്ലെങ്കിൽ വസ്തുക്കൾ മൂലമുള്ള ക്ലെയിമുകൾ.

സർക്കംസിഷൻ, കോസ്മെറ്റിക് അല്ലെങ്കിൽ സൗന്ദര്യ ചികിത്സകൾ, ലൈഫ്/ലിംഗ മാറ്റ ശസ്ത്രക്രിയ.

ക്യാൻസർ, പൊള്ളൽ അല്ലെങ്കിൽ ആകസ്മികമായ ശാരീരിക പരിക്ക് എന്നിവയുടെ ആവശ്യാർത്ഥമല്ലാതെ നടത്തുന്ന പ്ലാസ്റ്റിക് സർജറി.

രോഗശമനാനന്തരം പടിപടിയായുള്ള ആരോഗ്യപ്രാപ്‌തി, സാധാരണ ശക്തിക്ഷയം, വിശ്രമത്തിലൂടെയുള്ള രോഗശമനം, ജന്മനാലുള്ള ബാഹ്യ രോഗങ്ങൾ, വൈകല്യങ്ങൾ അസ്വാഭാവികതകൾ, ജനിതക വൈകല്യങ്ങൾ, വിത്തു കോശത്തിൻ്റെ ഇംപ്ലാന്‍റേഷൻ അല്ലെങ്കിൽ ശസ്ത്രക്രിയ അല്ലെങ്കിൽ വളർച്ചാ ഹോർമോൺ തെറാപ്പി.

ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് അല്ലെങ്കിൽ വേരിയന്‍റ്/മ്യൂട്ടന്‍റ് വൈറസുകൾ, എയിഡ്‌സ്, വെനീറിയൽ രോഗങ്ങൾ അല്ലെങ്കിൽ ലൈംഗികമായി പകരുന്ന രോഗങ്ങൾ.

ഡയഗ്നോസ്റ്റിക്, എക്സ്-റേ അല്ലെങ്കിൽ ലാബോറട്ടറി പരിശോധനകൾ, ഇൻവെസ്റ്റിഗേഷൻ എന്നിവയ്ക്കായുള്ള പ്രാഥമികവും സവിശേഷവുമായ ഹോസ്‌പിറ്റലൈസേഷൻ.

പോസ്റ്റ്-ബൈറ്റ് ട്രീറ്റ്‌മെന്‍റിന്‍റെ ഭാഗമല്ലാത്ത വാക്സിനേഷൻ അല്ലെങ്കിൽ കുത്തിവെയ്‌പ്പ്.

ട്രീറ്റ്‌മെന്‍റിന്‍റെ ഭാഗമല്ലാത്ത വിറ്റാമിനുകൾ, ടോണിക്കുകൾ, ന്യൂട്രീഷണൽ സപ്ലിമെന്‍റുകൾ.

മൂക്കിലെ സെപ്തം വ്യതിയാനവും ഹൈപ്പർട്രോഫിഡ് ടർബിനേറ്റും ശരിയാക്കുന്നതിനുള്ള സർജറി.

മനോവൈകല്യത്തിനോ മനോരോഗത്തിനോ ഉള്ള ചികിത്സ. ആദ്യത്തെ ടാക്സ് ഗെയിന്‍ പോളിസി ആരംഭിച്ച തീയതിക്ക് ശേഷം തുടര്‍ച്ചയായ 48 മാസത്തെ കവറേജ് ലാപ്സാകുന്നത് വരെ, മുമ്പേയുള്ള രോഗത്തിനോ, അസുഖത്തിനോ, ക്ഷതത്തിനോ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതല്ല.

പോളിസിയുടെ ആദ്യ വർഷത്തിൽ കണ്ണടകളുടെ ചെലവ്. OPD പരിധിയുടെ പരമാവധി 25% പരിധിക്ക് വിധേയമായി തുടർച്ചയായ പുതുക്കലിന്‍റെ രണ്ടാമത്തെ വർഷത്തിൽ ഈ ചെലവ് നൽകുന്നതാണ്.

പോളിസിയുടെ ആദ്യ രണ്ട് വർഷത്തിൽ കൃത്രിമപ്പല്ലിന്‍റെ ചെലവ്. OPD പരിധിയുടെ പരമാവധി 25% പരിധിക്ക് വിധേയമായി തുടർച്ചയായ പുതുക്കലിന്‍റെ മൂന്നാം വർഷത്തിൽ ഈ ചെലവ് നൽകുന്നതാണ്.

പോളിസിയുടെ ആദ്യ രണ്ട് വർഷങ്ങളിൽ ഹിയറിംഗ് എയ്‌ഡുകളുടെ ചെലവ്. OPD പരിധിയുടെ പരമാവധി 25% പരിധിക്ക് വിധേയമായി തുടർച്ചയായ പുതുക്കലിന്‍റെ മൂന്നാം വർഷത്തിൽ ഈ ചെലവ് നൽകുന്നതാണ്.

ഡോക്ടറുടെ നിർദ്ദേശമില്ലാതെയും പ്രിസ്ക്രിപ്ഷനിൽ പരാമർശിക്കാത്തതുമായ ട്രീറ്റ്‌മെന്‍റുകൾക്ക് ചെലവഴിച്ച തുക.

ചികിത്സാ ഡോക്ടറുടെ റഫറൽ ഇല്ലാതെ ചെയ്ത ഡയഗ്നോസ്റ്റിക് ടെസ്റ്റുകൾക്കുള്ള ചെലവുകൾ.

വാർഷിക ഹെൽത്ത് ചെക്ക്-അപ്പിന്‍റെ ചെലവ്.

ഔട്ട്‌പേഷ്യന്‍റ് മെഡിക്കൽ ചെലവ് പരിധിയിക്ക് കീഴിൽ നൽകേണ്ട പരമാവധി തുകയിൽ കൂടുതലുള്ള ഏതെങ്കിലും ചെലവുകൾ.

ഗർഭവും പ്രസവവുമായി ബന്ധപ്പെട്ട ചെലവുകൾ.

11

ഹെൽത്ത് ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

മുമ്പത്തെ പോളിസി കാലഹരണപ്പെട്ടില്ലേ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

ശരാശരി റേറ്റിംഗ്:

4.75

(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)

Satish Chand Katoch

സതീഷ് ചന്ദ് കടോച്ച്

പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.

Ashish Mukherjee

ആഷിഷ്‌ മുഖർജ്ജി

എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.

Mrinalini Menon

മൃണാലിനി മേനോൻ

 

വളരെ നന്നായി രൂപകൽപ്പന ചെയ്തതും കസ്റ്റമർ ഫ്രണ്ട്‌ലിയും

ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.

കോൾ ബാക്ക് അഭ്യര്‍ത്ഥന

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി സാധുതയുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
ദയവായി തിരഞ്ഞെടുക്കൂ
ദയവായി ചെക്ക്ബോക്സ് സെലക്ട് ചെയ്യുക

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്

ഞങ്ങളുമായി ചാറ്റ് ചെയ്യുക