Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

വിലകുറഞ്ഞ ഓൺലൈൻ കാർ ഇൻഷുറൻസ്

നിങ്ങളുടെ പ്രിയപ്പെട്ടവയ്ക്ക് ഞങ്ങൾ സംരക്ഷണമൊരുക്കുന്നു
Besy Car Insurance Policy Online by Bajaj Allianz

നമുക്ക് തുടങ്ങാം

ദയവായി നിങ്ങളുടെ ആദ്യ പേര്, അവസാന പേര് എന്‍റർ ചെയ്യുക
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
/മോട്ടോർ-insurance/car-insurance-online/buy-online.html
ഒരു ക്വോട്ട് നേടുക
പുതുക്കുക ക്വോട്ട് വീണ്ടെടുക്കുക
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ

നിങ്ങൾക്കായി ഇതിൽ എന്താണ്

feature

വി-പേ- ആഡ്-ഓൺ പരിരക്ഷ

നിങ്ങളുടെ മോട്ടോർ ഓൺ ഡാമേജ് സംബന്ധിച്ച എല്ലാ ആശങ്കകൾക്കുമുള്ള വൺ-സ്റ്റോപ്പ് സൊലൂഷൻ

മണി ടുഡേ ഏറ്റവും മികച്ച മോട്ടോർ ഇൻഷുറൻസിനുള്ള അവാർഡ് നൽകി

സ്പോട്ട് ക്ലെയിം ഡിസ്ബേർസ്മെന്‍റുകൾ

ഇന്ത്യയിലെ ചെലവ് കുറഞ്ഞ കാർ ഇൻഷുറൻസ്

താങ്ങാനാവുന്നതും വിശ്വസനീയവുമായ കാർ ഇൻഷുറൻസ് അന്വേഷിക്കുകയാണോ? ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി പണം ചെലവഴിക്കാതെ നിങ്ങളുടെ വാഹനം സംരക്ഷിക്കുന്നതിന് ചെലവ് കുറഞ്ഞ കാർ ഇൻഷുറൻസ് സൊലൂഷനുകൾ വാഗ്ദാനം ചെയ്യുന്നു. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ദുരന്തങ്ങൾ, വ്യക്തിഗത അപകടങ്ങൾ, തേർഡ് പാർട്ടി നിയമപരമായ ബാധ്യത എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ കവറേജ് ഞങ്ങളുടെ പോളിസികൾ നൽകുന്നു. ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ്, 24x7 ക്ലെയിം സപ്പോർട്ട്, ആഡ്-ഓൺ പരിരക്ഷകൾ തുടങ്ങിയ സവിശേഷതകൾ ഉപയോഗിച്ച്, റോഡിൽ നിങ്ങൾക്ക് മനസമാധാനം ഉറപ്പാക്കാം. ഇന്ന് തന്നെ ചെലവ് കുറഞ്ഞ കാർ ഇൻഷുറൻസ് ഓൺലൈനിൽ നേടുകയും എളുപ്പമുള്ള പുതുക്കലുകളിൽ നിന്നും തൽക്ഷണ ക്ലെയിം സഹായത്തിൽ നിന്നും ആനുകൂല്യം നേടുകയും ചെയ്യുക. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുത് - ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിൽ ചെലവ് കുറഞ്ഞ കാർ ഇൻഷുറൻസ് നേടുകയും ആത്മവിശ്വാസത്തോടെ ഡ്രൈവ് ചെയ്യുകയും ചെയ്യുക.

താങ്ങാനാവുന്നതും വിലകുറഞ്ഞതുമായ കാർ ഇൻഷുറൻസ് അന്വേഷിക്കുകയാണോ?

ആരോടെങ്കിലും ചോദിക്കൂ, ഏറ്റവും സാധാരണമായ ഉത്തരം കുറഞ്ഞ പ്രീമിയം ആവശ്യപ്പെടുന്ന ഒരു കാർ ഇൻഷുറൻസ് പോളിസി എന്നായിരിക്കും. കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചാൽ നിങ്ങൾക്ക് മനസ്സിലാകും വിലകുറഞ്ഞ കാർ ഇൻഷുറൻസ് അത്ര ഗുണകരമായിരിക്കില്ലെന്ന്.

ഒരു വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസി മുഖേന പ്രീമിയത്തിൽ കുറച്ച് രൂപ ലാഭിക്കാൻ കഴിയുമെങ്കിലും, പിന്നീട് ഒരു അപകടമുണ്ടായാൽ നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കാനെ ഇത് ഉപകരിക്കുകയുള്ളൂ. അതിനാലാണ് വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസി മതിയായ പരിരക്ഷ നൽകുന്നതിൽ പരാജയപ്പെടുന്നത്.

നിങ്ങളോട് ചോദിക്കട്ടെ: നിങ്ങളുടെ കാർ വില കുറഞ്ഞതല്ലെങ്കിൽ, നിങ്ങളുടെ കാർ ഇൻഷുറൻസിൽ വിട്ടുവീഴ്ച ചെയ്യണോ?

നിങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ നിങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള ആസ്തികളിൽ ഒന്നാണ് നിങ്ങളുടെ കാർ. കുറച്ച് പണം ലാഭിക്കുന്നതിനായി അതിന്‍റെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കേണ്ടതില്ല. അതിനാൽ, പ്രീമിയം തുക കുറയ്ക്കാൻ നിങ്ങൾ വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസിക്കായി തിരയുകയാണെങ്കിൽ, അത് അവസാനിപ്പിക്കേണ്ട സമയമാണിത്.

ബജാജ് അലയൻസ് കാർ ഇൻഷുറൻസ് പോളിസിയുടെ നേട്ടങ്ങൾ എന്തൊക്കെയാണ്

ഞങ്ങൾ ബജാജ് അലയൻസിൽ, നിങ്ങളുടെ കാർ ഒരു സമഗ്ര കാർ ഇൻഷുറൻസ് പോളിസിക്ക് അർഹമാണെന്ന് വിശ്വസിക്കുന്നു, അത് താങ്ങാനാവുന്നതാണെങ്കിലും ആവശ്യമായ കവറേജിൽ വിട്ടുവീഴ്ച ചെയ്യില്ല. അതിനാൽ ചെലവ് കുറഞ്ഞതായിരിക്കുമ്പോൾ തന്നെ നിരവധി ആനുകൂല്യങ്ങൾ നൽകുന്നതിനായി ഞങ്ങൾ ഞങ്ങളുടെ പോളിസി ശ്രദ്ധയോടെ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

  • ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ്

    രാജ്യം മുഴുവൻ ക്യാഷ്‌ലെസ് ആകാനായി ശ്രമിക്കുമ്പോൾ, എന്തിന് കാർ ഇൻഷുറൻസ് ക്ലെയിം സെറ്റിൽമെന്‍റ് മാറിനിൽക്കണം? ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പണരഹിതമായി മാറുന്ന ആധുനിക പ്രവണതയുമായി നിങ്ങളെ സമന്വയിപ്പിച്ചുകൊണ്ട്, ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഇന്ത്യയിലുടനീളമുള്ള 7200+ മുൻഗണനയുള്ള ഗാരേജുകളിൽ പണരഹിത ക്ലെയിമുകൾ നടത്താൻ അനുവദിക്കുന്നു.

    നിങ്ങൾ വ്യക്തിപരമായി തിരഞ്ഞെടുക്കുന്ന ഗ്യാരേജിൽ ക്യാഷ്‌ലെസ് സൗകര്യം ലഭ്യമല്ലേ? അത് കുഴപ്പമില്ല. ഈ സാഹചര്യത്തിൽ, പേമെന്‍റ് നടത്താനും പിന്നീട് അത് റീഇംബേഴ്സ് ചെയ്യാനും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  • എന്‍സിബി-യുടെ ട്രാൻസ്ഫർ

    വർഷാവർഷം നിങ്ങളുടെ ഉത്തരവാദിത്തമുള്ള ഓൺ-റോഡ് പെരുമാറ്റത്തിന് നിങ്ങൾക്ക് എൻസിബി ലഭിക്കും, നിങ്ങളുടെ ഇൻഷുററെ മാറ്റുമ്പോൾ അതിന്‍റെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്നത് അന്യായമാണ്. ഇൻഷുറർ മാറുമ്പോൾ എൻസിബി നഷ്‌ടപ്പെടുന്നത് ഉത്തരവാദിത്തമുള്ള ഡ്രൈവർ ആകാനുള്ള ആനുകൂല്യങ്ങൾ നിങ്ങൾക്ക് നിഷേധിക്കുകയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഞങ്ങൾ അതിന് എതിരാണ്.

    ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഉപയോഗിച്ച്, നിങ്ങളുടെ നിലവിലുള്ള ഇൻഷുറൻസ് ദാതാവിൽ നിന്ന് നിലവിലെ എൻസിബിയുടെ 50% വരെ നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്യാം. ഇത് ഒരു പരിധിവരെ പ്രീമിയം തുക കുറയ്ക്കുകയും നിങ്ങളുടെ പോക്കറ്റിലെ ഭാരം ലഘൂകരിക്കുകയും ചെയ്യുന്നു.

  • 24x7 ക്ലെയിം സപ്പോർട്ട്

    ചില സേവനങ്ങൾ വർഷത്തിൽ 365 ദിവസവും എല്ലാ സമയത്തും ലഭ്യമായിരിക്കണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ക്ലെയിം സപ്പോർട്ട് അവയിലൊന്നാണ്. ഞങ്ങളുടെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ് അവധി ദിവസങ്ങളിൽ പോലും ക്ലെയിമുകൾക്കും അന്വേഷണങ്ങൾക്കും പിന്തുണ നൽകുന്നതിന് മുഴുവൻ സമയവും പ്രവർത്തിക്കുന്നു.

    ഫോണിൽ ഒരു ക്ലെയിം ഉന്നയിക്കുന്നതിന്, നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ 1800-209-5858 ഡയൽ ചെയ്യുക മാത്രമാണ്, ഞങ്ങളുടെ എക്സിക്യൂട്ടീവ് പ്രോസസിലൂടെ നിങ്ങളെ ഗൈഡ് ചെയ്യുന്നതാണ്. വേഗമേറിയതും സൗകര്യപ്രദവും തടസ്സരഹിതവുമായ ക്ലെയിം പിന്തുണയ്‌ക്കായുള്ള ഞങ്ങളുടെ മുഴുവൻ സമയ ടെലിഫോണിക് സേവനം നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഞങ്ങൾ നിങ്ങളോടൊപ്പമുണ്ടെന്ന് ഉറപ്പാക്കുന്നു.

  • ടോവിംഗ് സൗകര്യം

    ഒരു കാർ തകരാറിലാകുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്ന് അതിനെ ഒരു ഗാരേജിലേക്ക് എത്തിക്കുക എന്നതാണ്. ഇനി അതിൻ്റെ ആവശ്യമില്ല!

    നിങ്ങൾ ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, ബ്രേക്ക്ഡൗൺ ഉണ്ടാകുന്ന സാഹചര്യത്തിൽ അടുത്തുള്ള ഗാരേജിലേക്ക് ഞങ്ങൾ ടോവിംഗ് സൗകര്യം നൽകുന്നു. നിങ്ങളുടെ വാഹനം ഒറ്റയ്ക്ക് സർവീസ് ചെയ്യാൻ കൊണ്ടുപോകുന്നതിനുള്ള തലവേദന ഇനി വേണ്ട.

  • തൽക്ഷണ ക്ലെയിം സഹായവും എസ്എംഎസ് അപ്ഡേറ്റുകളും

    നിങ്ങൾ ശ്രദ്ധാപൂർവം പ്രീമിയങ്ങൾ അടച്ചിരിക്കുമ്പോൾ, ക്ലെയിം സഹായത്തിന്‍റെ കാര്യത്തിൽ എന്തിന് ഏറെ കാത്തിരിക്കണം? ആവശ്യമുള്ളപ്പോൾ തൽക്ഷണ ക്ലെയിം സഹായം സ്വീകരിക്കേണ്ടത് നിങ്ങളുടെ അവകാശമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, ഞങ്ങൾ അത് നൽകുന്നു. നിങ്ങൾക്ക് ഒന്നുകിൽ ഓൺലൈനിൽ ക്ലെയിം ചെയ്യാം അല്ലെങ്കിൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പറായ 1800-209-5858-ൽ വിളിക്കാം. നിങ്ങളുടെ ക്ലെയിമുകൾ എത്രയും വേഗം തീർപ്പാക്കാൻ ഞങ്ങളുടെ എക്സിക്യൂട്ടീവുകൾ തയ്യാറായിരിക്കും.

    അതേ സമയം, എസ്എംഎസ് വഴി നിങ്ങളുടെ ക്ലെയിം നിലയെക്കുറിച്ചുള്ള നിരന്തരമായ അപ്‌ഡേറ്റുകൾ ഞങ്ങൾ നിങ്ങൾക്ക് നൽകും, അങ്ങനെ എല്ലാ പുരോഗതികളെ കുറിച്ചും നിങ്ങളെ അപ്‌ഡേറ്റ് ചെയ്തുക്കൊണ്ടിരിക്കും.

    ഞങ്ങളുടെ ആപ്പ് ഇൻഷുറൻസ് വാലറ്റ് വഴി ഒരു ക്ലെയിം ഫയൽ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന മോട്ടോർ ഓൺ-ദി-സ്പോട്ട് (ഒടിഎസ്) ഫീച്ചർ പോലും ഞങ്ങളുടെ പക്കലുണ്ട്, ഇത് നേടുക, ക്ലെയിം (രൂ. 20,000 വരെ) മിനിറ്റുകൾക്കുള്ളിൽ തീർപ്പാക്കുക!

  • എളുപ്പമുള്ള പുതുക്കൽ പ്രക്രിയ

    നിങ്ങളുടെ കാർ പോലെ പ്രധാനപ്പെട്ട എന്തെങ്കിലും സാമ്പത്തികമായി സംരക്ഷിക്കേണ്ട കാര്യം വരുമ്പോൾ, നിങ്ങളുടെ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് മാത്രമല്ല പുതുക്കുന്നതും തടസ്സരഹിതമായിരിക്കണം.

    കാർ ഇൻഷുറൻസ് പുതുക്കൽ പ്രക്രിയ എളുപ്പവും വേഗമേറിയതുമാണെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു, നിങ്ങളുടെ കൂടുതൽ സമയം ചെലവഴിക്കാതെയും നിങ്ങളുടെ കാറിന് തുടർച്ചയായ കവറേജ് നൽകുന്നു. ഞങ്ങളുടെ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് ബാധകമായ പ്രീമിയം അടച്ച് നിങ്ങൾക്ക് ഓൺലൈനായി നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി പുതുക്കാവുന്നതാണ്. അതെ! നിങ്ങൾ പൂർത്തിയാക്കി.

വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസിയുടെ ദോഷങ്ങൾ

നിങ്ങൾ ഡ്രൈവിംഗ് പഠിച്ച് തുടങ്ങിയപ്പോൾ ഒരുപാട് ഉപദേശങ്ങൾ കിട്ടിയിട്ടുണ്ടാകും; റോഡിലെ തടസ്സങ്ങൾ ശ്രദ്ധിക്കുക എന്നത് അതിൽ ഏറ്റവും സാധാരണമായ ഒന്നാണ്.

ഇപ്പോൾ, നിങ്ങൾ വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസി വാങ്ങാൻ നോക്കുമ്പോൾ, നിങ്ങൾ അഭിമുഖീകരിച്ചേക്കാവുന്നതും ഒഴിവാക്കേണ്ടതുമായ പൊതുവായ അപകടങ്ങൾ ഇതാ.

അപര്യാപ്തമായ കവറേജ്

ഒരു അവധിക്കാലത്തിനായി പാക്ക് ചെയ്യുമ്പോൾ, നിങ്ങൾ ആദ്യം എന്താണ് ചെയ്യുന്നത്? ആ ലൊക്കേഷനിലേക്ക് കരുതേണ്ട അവശ്യവസ്തുക്കളുടെ ലിസ്റ്റ് ഓൺലൈനിൽ തിരയും അല്ലേ? എന്നാൽ നിങ്ങൾ അതിൽ അവസാനിപ്പിക്കില്ലെന്ന് ഞങ്ങൾ വാതുവെക്കുന്നു. ലിസ്റ്റിൽ ഇല്ലാത്തതും എന്നാൽ വ്യക്തിപരമായി നിങ്ങൾക്ക് അത്യാവശ്യവുമായ കാര്യങ്ങൾ നിങ്ങൾ പാക്ക് ചെയ്യും. അത് നിങ്ങളുടെ മരുന്നായാലും നിങ്ങൾ ഇപ്പോൾ വായിക്കുന്ന പുസ്തകമായാലും.
ഏതൊരു അന്വേഷണത്തിനും തൽക്ഷണം ഇന്‍റർനെറ്റ് പരിഹാരം നൽകുന്നതിനാൽ, പൊതുവായ ഒരു പരിഹാരം ലഭിക്കുന്നതിന് ഏതാനും ക്ലിക്കുകളും ഒരു ചെറിയ റിസർച്ചും മാത്രമേ ആവശ്യമുള്ളൂ. എന്നിരുന്നാലും, നിങ്ങളുടെ നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് അത് മികച്ചതായിരിക്കില്ല.
വിലകുറഞ്ഞ ഓൺലൈൻ കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് ഇന്‍റർനെറ്റിൽ പല ബ്ലോഗുകളും വ്യക്തമാക്കിയത് പോലെ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്ന ഒരു നല്ല പരിഹാരമായി തൽക്ഷണം തോന്നിയേക്കാമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ അത് നിങ്ങൾക്ക് കൂടുതൽ ചെലവേറിയതായി തീരും.
വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നത് നിങ്ങളുടെ കാറിന് ആവശ്യമായ യഥാർത്ഥ കവറേജ് നൽകില്ല. ഒരു ക്ലെയിം ഉന്നയിക്കുന്ന സമയത്തായിരിക്കും ഇത് മനസ്സിലാക്കാൻ വളരെ വൈകിയിരിക്കുന്നു എന്നറിയുക, കൂടാതെ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് പണമടയ്ക്കുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമുണ്ടാകില്ല.

ആഡ്-ഓൺ പരിരക്ഷകളുടെ അഭാവം

ഒരു മൊബൈൽ ഫോണിന്‍റെ അടിസ്ഥാന ലക്ഷ്യം എന്താണ്? ആശയവിനിമയം നടത്താൻ, തീർച്ചയായും! രൂ.1000 ൽ താഴെ വിലയുള്ള ഒരു അടിസ്ഥാന ഫോൺ പോലും ഈ സൗകര്യം നിങ്ങൾക്ക് നൽകുമ്പോൾ, നിങ്ങൾ അത് തിരഞ്ഞെടുക്കണമെന്നില്ല, അല്ലേ?
വിനോദം, ജോലി, നാവിഗേഷൻ എന്നിങ്ങനെയുള്ള ആശയവിനിമയത്തേക്കാൾ കൂടുതൽ ഉദ്ദേശ്യങ്ങൾ ഒരു മൊബൈൽ ഫോൺ നടപ്പിലാക്കുന്നു എന്നതിനാലാണിത്. എന്നിരുന്നാലും, ഈ പ്രീമിയം ഫീച്ചറുകളുള്ള ഒരു ഫോൺ വാങ്ങുന്നതിന് കൂടുതൽ ചെലവ് വരും.
കാർ ഇൻഷുറൻസിന്‍റെ കാര്യത്തിലും ഇത് സത്യമാണ്. വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ കാറിന് അടിസ്ഥാന കവറേജ് നൽകുമെങ്കിലും, അതിന് ആഡ്-ഓൺ പരിരക്ഷകളുണ്ടായിരിക്കില്ല. ഈ ആഡ്-ഓൺ പരിരക്ഷകൾ ഈ പറയുന്ന വിവിധ സാഹചര്യങ്ങളിൽ നിങ്ങൾക്ക് സഹായകരമാകും റോഡ് സൈഡ് അസിസ്റ്റന്‍സ് , മൂല്യത്തകർച്ച നികത്തേണ്ടി വരുമ്പോൾ.
ആഡ്-ഓൺ പരിരക്ഷകൾ ആയ എഞ്ചിൻ പരിരക്ഷ, നോ ക്ലെയിം ബോണസ് (എൻസിബി) നിലനിർത്തൽ, ഇന്ധന സഹായം എന്നിവ നിങ്ങളുടെ കാറിന് സമഗ്രമായ കവറേജ് നൽകി സജ്ജമാക്കുന്നു.

ഉയർന്ന ഡിഡക്റ്റബിൾ

വിലകുറഞ്ഞ കാർ ഇൻഷുറൻസിന്‍റെ ഒരു പൊതു സവിശേഷത ഉയർന്ന ഡിഡക്റ്റബിൾ ആണ്. ഹെൽത്ത് ഇൻഷുറൻസിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡിഡക്റ്റബിൾ എന്ന ഈ പദം പോളിസി ആനുകൂല്യങ്ങൾക്ക് മുമ്പ് നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് അടയ്‌ക്കേണ്ട തുകയെ സൂചിപ്പിക്കുന്നു.
നിങ്ങൾക്കും നിങ്ങളുടെ വിലപ്പെട്ട ആസ്തിക്കും ഒരു അപകടത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചാൽ, ഉയർന്ന ഡിഡക്റ്റബിൾ ഇരട്ടി ആഘാതമായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് ചെലവിന്‍റെ വലിയൊരു ഭാഗം നിങ്ങൾ വഹിക്കണം. അതിനാൽ, കാർ ഇൻഷുറൻസ് പ്രീമിയത്തിൽ പണം ലാഭിക്കുന്നതിന് ഉയർന്ന ഡിഡക്റ്റബിൾ തിരഞ്ഞെടുക്കുന്നത് ഒരു കെണി പോലെയാണ്.

മോശമായ കസ്റ്റമർ സർവ്വീസും ക്ലെയിം പ്രോസസും

ഇൻഷുറൻസിന്‍റെ കാര്യത്തിൽ, സത്യം തിരിച്ചറിയുന്ന നിമിഷം പലപ്പോഴും ഒരു ക്ലെയിം നടത്തേണ്ടി വരുമ്പോൾ ആയിരിക്കും. വിലകുറഞ്ഞ കാർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കുക മാത്രമല്ല, കസ്റ്റമർ സർവ്വീസിന്‍റെയും ക്ലെയിം പ്രോസസ്സിന്‍റെയും കാര്യത്തിൽ നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്നതിൽ പരാജയപ്പെടുകയും ചെയ്യും.
നിങ്ങളുടെ കാറിനുണ്ടായ കേടുപാടുകൾ മൂലമുള്ള വൈകാരികമായ ക്ലേശത്തെ മോശപ്പെട്ട കസ്റ്റമർ സർവ്വീസും ക്ലെയിം പ്രോസസ്സും വർദ്ധിപ്പിക്കുകയേ ഉള്ളൂ.
ക്ലെയിം സഹായമായാലും മറ്റേതെങ്കിലും കാര്യമായാലും അവധി ദിവസങ്ങളിൽ പോലും നിങ്ങളുടെ ഇൻഷുറർ 24x7 സഹായം നൽകേണ്ടത് അത്യാവശ്യമാണ്. ക്ലെയിം തീർപ്പാക്കൽ പ്രക്രിയ വേഗമേറിയതും തടസ്സമില്ലാത്തതും തടസ്സരഹിതവുമായിരിക്കണം. എല്ലാത്തിനുമുപരി, ആവശ്യമുള്ള സമയങ്ങളിൽ ആവശ്യമായ പിന്തുണ ലഭിക്കുന്നതിന് വേണ്ടിയാണല്ലോ നിങ്ങൾ ആദ്യം തന്നെ കാർ ഇൻഷുറൻസ് ലഭ്യമാക്കേണ്ടത്, അല്ലേ?.

ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി നൽകുന്ന കവറേജിന്‍റെ പരിധി

പ്രകൃതിദത്ത ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ

പ്രകൃതിയുടെ രോഷം നിയന്ത്രിക്കാൻ പ്രയാസമാണെങ്കിലും, നിങ്ങളുടെ കാറിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം തീർച്ചയായും പരിഹരിക്കാൻ കഴിയും.

പ്രകൃതിയുടെ രോഷം നിയന്ത്രിക്കാൻ പ്രയാസമാണെങ്കിലും, നിങ്ങളുടെ കാറിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം തീർച്ചയായും പരിഹരിക്കാൻ കഴിയും. അഗ്നിബാധ, സ്ഫോടനം, ഭൂകമ്പം, വെള്ളപ്പൊക്കം, ടൈഫൂൺ, മിന്നൽ അല്ലെങ്കിൽ സ്വയം അഗ്നിക്കിരയാകൽ, ഹുറികേൻ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, പ്രളയം, സൈക്ലോൺ, ആലിപ്പഴ വർഷം, മഞ്ഞ്, മണ്ണിടിച്ചിൽ, പാറയിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്കെതിരെ ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് പരിരക്ഷ നൽകുന്നു.

മനുഷ്യനിർമ്മിത ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ

ചിലപ്പോൾ, മനുഷ്യനിർമ്മിത വിപത്തുകൾ പ്രകൃതിയെക്കാൾ ക്രൂരമായിരിക്കും, കാരണം അവ മനഃപൂർവമായതുകൊണ്ട്. കൂടുതൽ വായിക്കുക

ചിലപ്പോൾ, മനുഷ്യനിർമിത വിപത്തുകൾ പ്രകൃതിയെക്കാൾ ക്രൂരമായിരിക്കും, കാരണം അവ മനഃപൂർവമായതുകൊണ്ട്. ഞങ്ങൾ അത് മനസ്സിലാക്കുകയും ഞങ്ങളുടെ പോളിസിയുടെ സഹായത്തോടെ മനുഷ്യനിർമിത ദുരന്തങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങളിൽ നിന്ന് നിങ്ങളെ സാമ്പത്തികമായി സംരക്ഷിക്കുകയും ചെയ്യുന്നു.

ഞങ്ങളുടെ പോളിസി ഉപയോഗിച്ച് കവർച്ച, മോഷണം, കലാപം, സമരം, ദ്രോഹകരമായ പ്രവർത്തനം, ബാഹ്യ മാർഗങ്ങളിലൂടെയുള്ള അപകടം, തീവ്രവാദ പ്രവർത്തനം, റോഡ്, റെയിൽ, ഉൾനാടൻ ജലമാർഗ്ഗം, ലിഫ്റ്റ്, എലിവേറ്റർ അല്ലെങ്കിൽ വിമാനം എന്നിവ മൂലം ഗതാഗതത്തിൽ നിന്നുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നിങ്ങൾക്ക് പരിരക്ഷ ലഭിക്കും.

പേഴ്സണൽ ആക്സിഡന്‍റ്

ഒരു അപകടത്തിൽ നിങ്ങളുടെ വാഹനത്തിനുണ്ടായ നാശനഷ്ടങ്ങൾക്കെതിരെ നിങ്ങളുടെ കാർ ഇൻഷുറൻസ് നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുമ്പോൾ, നഷ്ടം അതിൽ മാത്രം ഒതുങ്ങുന്നില്ല. കൂടുതൽ വായിക്കുക

ഒരു അപകടത്തിൽ നിങ്ങളുടെ വാഹനത്തിനുണ്ടായ നാശനഷ്ടങ്ങൾക്കെതിരെ നിങ്ങളുടെ കാർ ഇൻഷുറൻസ് നിങ്ങൾക്ക് സാമ്പത്തിക സുരക്ഷ നൽകുമ്പോൾ, നഷ്ടം അതിൽ മാത്രം ഒതുങ്ങുന്നില്ല. നിങ്ങളുടെ വാഹനം അപകടത്തിൽപ്പെടുമ്പോൾ, നിങ്ങൾക്കും പരിക്കേൽക്കാം, അത്ര ഭയാനകമല്ലെങ്കിലും ചികിത്സ ചെലവേറിയ കാര്യമാണ്.

ഒരു അപകടം മൂലമുണ്ടായ ചികിത്സാച്ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി നിങ്ങൾക്ക് നൽകിക്കൊണ്ട്, ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് രൂ. 1 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ നൽകുന്നു. നിങ്ങളുടെ സഹയാത്രക്കാരുടെ കാര്യത്തിലും ഞങ്ങൾ ശ്രദ്ധാലുക്കളാണ്, അതിനാൽ അവർക്ക് ഓപ്ഷണൽ പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നു.

തേര്‍ഡ്-പാര്‍ട്ടി നിയമ ബാധ്യത

റോഡിൽ നിങ്ങളും നിങ്ങളുടെ കാറും മാത്രമായിരുന്നെങ്കിൽ, ഡ്രൈവിംഗ് വളരെ സുഗമമായിരിക്കും എന്നുമാത്രമല്ല സുരക്ഷിതവുമാകുമായിരുന്നു. കൂടുതൽ വായിക്കുക

റോഡിൽ നിങ്ങളും നിങ്ങളുടെ കാറും മാത്രമായിരുന്നെങ്കിൽ, ഡ്രൈവിംഗ് വളരെ സുഗമമായിരിക്കും എന്നുമാത്രമല്ല സുരക്ഷിതവുമാകുമായിരുന്നു. എന്നിരുന്നാലും, നമുക്കെല്ലാവർക്കും അറിയാം, അത് യാഥാർത്ഥ്യത്തിൽ നിന്ന് വളരെ അകലെയാണ് എന്നത്. നിങ്ങളുടെ വാഹനം ഉൾപ്പെടുന്ന അപകടങ്ങളും ആപത്തുകളും നിങ്ങളെ മാത്രമല്ല തേർഡ് പാർട്ടിയെയും ബാധിക്കും. തേര്‍ഡ്-പാര്‍ട്ടി ഉൾപ്പെടുന്ന നിയമപരമായ കാര്യങ്ങൾ ചെലവേറിയതാകാം.

ഞങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി, തേര്‍ഡ്-പാര്‍ട്ടിക്ക് സംഭവിക്കുന്ന പരിക്ക്, മരണം അല്ലെങ്കിൽ നാശനഷ്ടം എന്നിവ മൂലം ഉണ്ടാകുന്ന തേര്‍ഡ്-പാര്‍ട്ടി നിയമപരമായ ബാധ്യതകൾക്കെതിരെ നിങ്ങളെ പരിരക്ഷിക്കുന്നു.

താങ്ങാനാവുന്നതും ചെലവ് കുറഞ്ഞതുമായ കാർ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള നുറുങ്ങുകൾ

ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലൂടെയും നാവിഗേറ്റ് ചെയ്യാൻ ഞങ്ങൾക്ക് ജിപിഎസ് ഉണ്ടെങ്കിൽ എത്ര എളുപ്പമായിരിക്കും ജീവിതം? അത് ഇപ്പോഴും സയൻസ് ഫിക്ഷന്‍റെ സൃഷ്ടിയായിരിക്കാമെങ്കിലും, ഞങ്ങൾ ചുവടെ സമാഹരിച്ചിരിക്കുന്ന ലിസ്റ്റ് കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുന്നതിനുള്ള അടിസ്ഥാനകാര്യങ്ങൾ നാവിഗേറ്റ് ചെയ്യാൻ നിങ്ങളെ സഹായിക്കും, ഇത് ഒരു കാർ ഇൻഷുറൻസ് പോളിസിയിൽ ഒരു നല്ല ഡീൽ നേടാൻ നിങ്ങളെ സഹായിക്കും.

  1. നിങ്ങൾക്ക് ആവശ്യമില്ലാത്ത കവറേജുകൾ ഒഴിവാക്കുക

    നിങ്ങളുടെ വീട്ടിൽ കുറച്ച് അധിക സ്ഥലം ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഏറ്റവും ഫലപ്രദമായ ഓപ്ഷൻ ഏതാണ്? തീർച്ചയായും, ഇത് അലങ്കോലപ്പെടുത്തും. നിങ്ങൾക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യുന്നത് നിങ്ങളുടെ വീടിനെ വൃത്തിയുള്ളതാക്കുക മാത്രമല്ല, നിങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ വെയ്ക്കാനുള്ള ഇടം നൽകുകയും ചെയ്യുന്നു.

    അതുപോലെ, നിങ്ങൾക്ക് ആവശ്യമില്ലാത്ത കവറേജുകൾ ഒഴിവാക്കുന്നത് ഇൻഷുറൻസ് പ്രീമിയം കുറച്ചേക്കാം. ആഡ്-ഓൺ പരിരക്ഷകൾ നിങ്ങളുടെ കാറിന് ഗുണം ചെയ്യും, എന്നാൽ നിങ്ങൾക്ക് ശരിക്കും ആവശ്യമുള്ളവയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കുകയും ബാക്കിയുള്ളവ അവഗണിക്കുകയും വേണം.

  2. ചെറിയ ക്ലെയിമുകൾ ചെയ്യുന്നത് ഒഴിവാക്കുക

    ഒരു വലിയ രോഗത്തിന്‍റെ കാര്യത്തിൽ ഒരു ഡോക്ടറെ സന്ദർശിക്കുന്നത് ബുദ്ധിപരമായ തീരുമാനമാണെങ്കിലും, ചെറിയ ചുമയ്ക്കും ജലദോഷത്തിനും ഒരു അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്യേണ്ടത് അത്യാവശ്യമാണോ? തീർച്ചയായും ഇല്ല! രോഗത്തെ പ്രതിരോധിക്കാൻ ശരീരത്തിന് അതിന്‍റെതായ പ്രതിരോധ സംവിധാനമുണ്ട്, ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുന്നതിന് മുമ്പ് അതിനെ പ്രവർത്തിക്കാൻ അനുവദിക്കേണ്ടത് അത്യാവശ്യമാണ്.

    സമാനമായ കാരണങ്ങളാൽ, ചെറിയ ക്ലെയിമുകൾ നടത്താൻ നിങ്ങളുടെ കാർ ഇൻഷുറൻസ് പോളിസി ഉപയോഗിക്കാതിരിക്കേണ്ടത് പ്രധാനമാണ്. ഇത് നിങ്ങളുടെ പോളിസിയിൽ എൻസിബി നിലനിർത്താനും പോളിസി പുതുക്കുന്നതിനുള്ള പ്രീമിയം കുറയ്ക്കാനും നിങ്ങളെ സഹായിക്കും.

    ചില അവസരങ്ങളിൽ, കേടായ ടെയിൽ ലൈറ്റിന്‍റെ അറ്റകുറ്റപ്പണികൾ പോലെ, നിങ്ങളുടെ കാർ നന്നാക്കുന്നതിനുള്ള ചാർജുകൾ വളരെ കുറവാണ്. അത്തരമൊരു സാഹചര്യത്തിൽ, ഒരു പ്രാദേശിക മെക്കാനിക്കിനെ സമീപിക്കുകയും ക്ലെയിം ചെയ്യുന്നത് ഒഴിവാക്കുകയും എൻസിബി സംരക്ഷിക്കുകയും ആകാം. എൻസിബി സംരക്ഷിക്കുന്നത് ഓൺ ഡാമേജ് പ്രീമിയങ്ങൾ 50% വരെ കുറയ്ക്കും.

  3. നിങ്ങളുടെ കാറിൽ സുരക്ഷാ ഫീച്ചറുകൾ ഇൻസ്റ്റാൾ ചെയ്യുക

    നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായാൽ നിങ്ങളുടെ കാർ ഞങ്ങൾ തീർച്ചയായും ശ്രദ്ധിക്കുമെങ്കിലും, അത്തരമൊരു സാഹചര്യത്തിൽ എത്തിച്ചേരുന്നത് തടയാൻ നിങ്ങളും നിങ്ങളുടെ കഴിവിന്‍റെ പരമാവധി ചെയ്താൽ മാത്രമേ സാധിക്കുകയുള്ളൂ.

    ആന്‍റി-തെഫ്റ്റ് അലാറങ്ങൾ, സ്റ്റിയറിംഗ് വീലിനുള്ള ലോക്കുകൾ, എയർ ബാഗുകൾ എന്നിവ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ നിങ്ങളുടെ കാറിനെ മോഷണങ്ങളിൽ നിന്നും മറ്റ് അപകടങ്ങളിൽ നിന്നും സംരക്ഷിക്കുക മാത്രമല്ല, തങ്ങളുടെ വാഹനത്തെ പരിപാലിക്കുന്ന ഉത്തരവാദിത്തമുള്ള ഉടമയായി നിങ്ങളെ മാറ്റുകയും ചെയ്യും. നിങ്ങളുടെ വാഹനത്തിൽ ഈ ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നിങ്ങളുടെ കാർ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാനുള്ള മികച്ച അവസരമാണ് നിങ്ങൾക്കുള്ളത്.

  4. കാർ മോഡിഫിക്കേഷനുകളിൽ നിന്ന് വിട്ടുനിൽക്കുക

    അലോയ് വീലുകളും സ്‌പോയിലറുകളും പോലെയുള്ള മോഡിഫിക്കേഷനുകൾക്ക് നിങ്ങളുടെ കാറിന്‍റെ രൂപഭാവം പല തരത്തിൽ ഉയർത്താൻ കഴിയും, അതെ പ്രീമിയത്തിന്‍റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അൾട്രാസോണിക് സെൻസറുകൾ, ഓട്ടോമോട്ടീവ് നൈറ്റ് വിഷൻ തുടങ്ങിയ ഗാഡ്‌ജെറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിങ്ങളുടെ കാർ ഇൻഷുറൻസ് പ്രീമിയത്തിലേക്ക് ആയിരക്കണക്കിന് രൂപ കൂട്ടിച്ചേർക്കും.

    അപകടം അല്ലെങ്കിൽ ദുരന്തം സംഭവിക്കുന്ന സാഹചര്യത്തിൽ ഈ തരത്തിലുള്ള ഗാഡ്ജെറ്റുകൾ മാറ്റുന്നത് ചെലവേറിയ കാര്യമാണ് എന്നതിനാലാണ് ഇത്. അത്തരം സാഹചര്യങ്ങളിൽ ഇൻഷുറർ കൂടുതൽ റിസ്ക് പരിരക്ഷിക്കുന്നതിനാൽ, അത് പ്രീമിയം തുക വർദ്ധിപ്പിക്കുന്നു.

    നിങ്ങളുടെ ക്ലെയിം അസാധുവാകാതിരിക്കാൻ, അത്തരം മോഡിഫിക്കേഷനുകൾ/ഇൻസ്റ്റാളേഷനുകൾ എന്നിവയെക്കുറിച്ച് നിങ്ങളുടെ ഇൻഷുററെ അറിയിക്കേണ്ടത് അത്യാവശ്യമാണ്.

  5. നിങ്ങൾക്ക് എളുപ്പത്തിൽ അടയ്ക്കാൻ കഴിയുന്ന ഒരു ഡിഡക്ടബിൾ തിരഞ്ഞെടുക്കുക

    നിങ്ങളുടെ പോളിസിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് അടയ്‌ക്കേണ്ട തുകയെ ഡിസക്ടബിൾ സൂചിപ്പിക്കുന്നു. ഇത് ഇരുതല മൂർച്ചയുള്ള വാളാണ്, ജാഗ്രതയോടെ നീങ്ങണം.

    നിങ്ങൾ തിരഞ്ഞെടുക്കുന്ന ഡിഡക്ടബിൾ ഉയർന്നതാണെങ്കിൽ, നിങ്ങളുടെ പ്രീമിയം കുറവായിരിക്കും. മികച്ചതായി തോന്നുന്നു, അല്ലേ? യഥാർത്ഥത്തിൽ അല്ല, കാരണം ഉയർന്ന ഡിഡക്ടബിൾ തിരഞ്ഞെടുക്കുന്നത് കാർ ഇൻഷുറൻസ് പോളിസി നേടുന്നതിന്‍റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുന്നു. അതിനാൽ നിങ്ങൾക്ക് സൗകര്യപ്രദമായി അടയ്ക്കാൻ കഴിയുന്ന തുക തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

കാർ ഇൻഷുറൻസ് ഡോക്യുമെന്‍റുകൾ ഡൗൺലോഡ് ചെയ്യുക

നിങ്ങളുടെ നിലവിലെ പോളിസി കാലഹരണപ്പെടാൻ പോകുകയാണോ?

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക

പേര് എന്‍റർ ചെയ്യുക
+91
സാധുതയുള്ള മൊബൈൽ നമ്പർ എന്‍റർ
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി പോളിസി നമ്പർ എന്‍റർ ചെയ്യുക
ദയവായി തീയതി തിരഞ്ഞെടുക്കുക

നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.

കസ്റ്റമർ റിവ്യൂകളും റേറ്റിംഗുകളും

Juber Khan

ജുബേർ ഖാൻ മുംബൈ

സ്വമേധയായുള്ള ഇടപെടൽ ആവശ്യമില്ലാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ഓൺലൈനിൽ വാങ്ങാം.

Sundar Kumar

സുന്ദർ കുമാർ മുംബൈ

സ്വമേധയായുള്ള ഇടപെടൽ ആവശ്യമില്ലാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ഓൺലൈനിൽ വാങ്ങാം.

Pooja

പൂജ മുംബൈ

സ്വമേധയായുള്ള ഇടപെടൽ ആവശ്യമില്ലാതെ ഹെൽത്ത് ഇൻഷുറൻസ് പോളിസി എളുപ്പത്തിൽ ഓൺലൈനിൽ വാങ്ങാം.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്