റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ടു-വീലർ ഇൻഷുറൻസിന്‍റെ കാര്യത്തിൽ ഡിജിറ്റൽ സ്പേസ് സമാനതകളില്ലാത്ത വൈവിധ്യവും വിവരങ്ങളും വാഗ്ദാനം ചെയ്യുന്നു, താരതമ്യ പ്രക്രിയ അനായാസമെന്നു മാത്രമല്ല, അത്യന്താപേക്ഷിതവുമാക്കുന്നു. ബൈക്ക് ഇൻഷുറൻസിൻ്റെ ഓൺലൈൻ താരതമ്യം അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് ആവശ്യമായ ഉൾക്കാഴ്ച നൽകുന്നു; നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും തികച്ചും അനുയോജ്യമായ ഒരു പോളിസി ലഭിക്കുമെന്ന് ഉറപ്പാക്കുക.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഒട്ടനവധി വിവരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നു. വിവിധ ഇൻഷുറൻസ് ദാതാക്കളുടെ വിവരങ്ങൾ, അവരുടെ കവറേജ് ഓപ്ഷനുകൾ, പ്രീമിയം ചെലവുകൾ, കസ്റ്റമർ റിവ്യൂകൾ എന്നിവ നേരിട്ട് സന്ദർശിക്കാതെ അല്ലെങ്കിൽ നിരവധി ഫോൺ കോളുകൾ നടത്താതെ നിങ്ങൾക്ക് ആക്സസ് ചെയ്യാൻ കഴിയും.
നിങ്ങളുടെ ബൈക്കിനെ കുറിച്ചും ഇൻഷുറൻസ് ആവശ്യകതകളെ കുറിച്ചും വ്യക്തമായ വിവരങ്ങൾ നൽകിക്കൊണ്ട് നിങ്ങൾക്ക് വേഗത്തിൽ ഇൻഷുറൻസ് ക്വോട്ടുകൾ ലഭിക്കും. ഈ കസ്റ്റമൈസേഷൻ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത ചെലവേറിയ പോളിസികൾ ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നു.
ഓൺലൈൻ ഇൻഷുറൻസ് വിപണികളുടെ മത്സര സ്വഭാവം മൂലം ഇൻഷുറർമാർ അവരുടെ എതിരാളികളെ മറികടക്കാൻ ആകർഷകമായ വിലകൾ വാഗ്ദാനം ചെയ്യുന്നു. ഈ മത്സരം കുറഞ്ഞ പ്രീമിയങ്ങളും കൂടുതൽ സമഗ്രമായ കവറേജ് ഓപ്ഷനുകളും ഉൾപ്പെടെയുള്ള മികച്ച ഡീലുകളിലേക്ക് നയിക്കും. നിങ്ങൾ ഇന്ത്യയിൽ ഏറ്റവും വിലകുറഞ്ഞ ടു-വീലർ ഇൻഷുറൻസ് അന്വേഷിക്കുകയാണെങ്കിൽ, ഓൺലൈൻ താരതമ്യത്തിലൂടെ അത് നിങ്ങൾക്ക് കണ്ടെത്താം.
ഓൺലൈൻ താരതമ്യങ്ങൾ ഓരോ പോളിസിയുടെയും നിബന്ധനകളും വ്യവസ്ഥകളും വ്യക്തമാക്കുന്നു. ഈ സുതാര്യത നിങ്ങളെ ഫീച്ചറുകളും ചെലവുകളും താരതമ്യം ചെയ്യാൻ അനുവദിക്കുന്നു, മറഞ്ഞിരിക്കുന്ന ചാർജുകളുടെ റിസ്ക് കുറയ്ക്കുന്നു, നിങ്ങൾ പണമടയ്ക്കുന്നത് എന്തിനാണെന്ന് കൃത്യമായി മനസ്സിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
ഇൻഷുറർമാർ പലപ്പോഴും പ്രത്യേക ഡിസ്ക്കൗണ്ടുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പതിവായി അപ്‌ഡേറ്റ് ചെയ്യുന്ന ഓഫറുകളും നൽകുന്നു. ഈ ഓഫറുകൾ റിയൽ-ടൈമിൽ താരതമ്യം ചെയ്യുന്നത് നിങ്ങളുടെ പർച്ചേസിന്‍റെ സമയത്ത് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞതും പ്രസക്തവുമായ ഇൻഷുറൻസ് കവറേജ് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു.
ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ താരതമ്യം ചെയ്യുന്നതിലൂടെ, വിവരങ്ങളുടെ ശക്തി നിങ്ങൾ ഉപയോഗിക്കുന്നു, ബൈക്ക് സംരക്ഷിക്കുന്ന പ്രവർത്തനത്തിൽ നിങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും ഉയർന്ന മൂല്യം വാഗ്ദാനം ചെയ്യുന്ന ഒരു ചോയിസ് നിങ്ങൾ ഉറപ്പുവരുത്തുന്നു.
പ്രകൃതിയുടെ ക്രോധത്തിന് അതിരുണ്ടാവില്ല. പ്രകൃതി ദുരന്തങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, സാമ്പത്തികമായി ഭദ്രമാകാനും, ഉണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കാനും തീര്‍ച്ചയായും സാധിക്കും.കൂടുതൽ വായിക്കുക
പ്രകൃതിയുടെ ക്രോധത്തിന് അതിരുണ്ടാവില്ല. പ്രകൃതി ദുരന്തങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കിലും, സാമ്പത്തികമായി ഭദ്രമാകാനും, ഉണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കാനും തീര്‍ച്ചയായും സാധിക്കും.
അഗ്നിബാധ, സ്ഫോടനം, സ്വയം അഗ്നിക്കിരയാകൽ അല്ലെങ്കിൽ ഇടിമിന്നല്‍, ഭൂകമ്പം, പ്രളയം, ടൈഫൂണ്‍, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മഞ്ഞുവീഴ്ച്ച, മഞ്ഞുറയല്‍, ഉരുള്‍പൊട്ടല്‍, പാറ ഇടിഞ്ഞു വീഴല്‍ എന്നിങ്ങനെയുള്ള പ്രകൃതി ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങളിൽ നിന്ന് ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് സംരക്ഷണം നൽകുന്നു.
ടൂ വീലര്‍ അപകടം നിങ്ങളുടെ ജീവിതം തകിടം മറിക്കാന്‍ നിമിഷനേരം മതി. പ്രകൃതി ദുരന്തങ്ങള്‍ പോലെ, കൂടുതൽ വായിക്കുക
ടൂ വീലര്‍ അപകടം നിങ്ങളുടെ ജീവിതം തകിടം മറിക്കാന്‍ നിമിഷനേരം മതി. പ്രകൃതി ദുരന്തങ്ങൾ പോലെ, മറ്റ് വാഹനങ്ങൾ മൂലം ഉണ്ടാകുന്നവ പ്രവചിക്കാന്‍ പ്രയാസമാണ്. കവർച്ച, മോഷണം, കലാപം, സമരം, അപകടങ്ങൾ അല്ലെങ്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ മുതലായ മനുഷ്യനിർമ്മിത ദുരന്തങ്ങൾ മൂലമുള്ള നഷ്ടങ്ങൾക്കെതിരെ ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾക്കും നിങ്ങളുടെ ബൈക്കിനും സാമ്പത്തിക പരിരക്ഷ നൽകുന്നു.
മാത്രമല്ല, റെയിൽ, റോഡ്, ഉൾനാടൻ ജലമാർഗ്ഗം, എലവേറ്റർ അഥവാ ആകാശമാര്‍ഗ്ഗം വഴി യാത്രാമധ്യേ ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് അല്ലെങ്കിൽ കേടുപാടുകൾക്കും ഞങ്ങൾ പരിരക്ഷ നൽകുന്നു.
നിർഭാഗ്യവശാൽ, നിങ്ങളുടെ ബൈക്ക് ഉൾപ്പെടുന്ന അപകടങ്ങള്‍ വ്യക്തിപരമായ പരിക്കിലോ നഷ്ടത്തിലോ ഒതുങ്ങിയെന്ന് വരില്ല. കൂടുതൽ വായിക്കുക
നിർഭാഗ്യവശാൽ, നിങ്ങളുടെ ബൈക്ക് ഉൾപ്പെടുന്ന ദുരന്തങ്ങൾ വ്യക്തിപരമായ പരിക്കിലോ നഷ്ടത്തിലോ ഒതുങ്ങണമെന്നില്ല. ഒരു തേര്‍ഡ്-പാര്‍ട്ടിക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളും നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത വരുത്തും.
മറ്റൊരു വ്യക്തിക്കോ അല്ലെങ്കിൽ അയാളുടെ/അവരുടെ പ്രോപ്പർട്ടിക്കോ ഉണ്ടാകുന്ന തകരാർ, മരണം അല്ലെങ്കിൽ ശാരീരിക ക്ഷതം എന്നിവ മൂലം ഉണ്ടാകുന്ന തേർഡ്-പാർട്ടി ബാധ്യത ഞങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പോളിസി പരിരക്ഷിക്കുന്നു. മാത്രമല്ല, മോട്ടോർ വാഹന നിയമം, 1988 പ്രകാരം തേർഡ് പാർട്ടി പരിരക്ഷ നിർബന്ധമാണ്.
അപകടങ്ങള്‍ അനവധി ബില്ലുകള്‍ക്കും സമ്മര്‍ദ്ദത്തിനും ഇടയാക്കിയെന്ന് വരാം. ഞങ്ങളുടെ ടൂ വീലർ ഇൻഷുറൻസ് പ്ലാനില്‍, കൂടുതൽ വായിക്കുക
അപകടങ്ങള്‍ അനവധി ബില്ലുകള്‍ക്കും സമ്മര്‍ദ്ദത്തിനും ഇടയാക്കിയെന്ന് വരാം. ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പ്ലാനില്‍, നിങ്ങൾക്ക് രൂ. 1 ലക്ഷത്തിന്‍റെ പേഴ്സണൽ ആക്സിഡന്‍റ് കവര്‍ ലഭിക്കുന്നു, ഡ്രൈവ് ചെയ്യുമ്പോള്‍, മൗണ്ട് അഥവാ ഡിസ്മൗണ്ട് ചെയ്യുമ്പോഴുള്ള അപകടങ്ങള്‍ അതില്‍ വരും.
പില്യൺ റൈഡറിന് കവറേജ് നല്‍കുന്നതിന്, നിങ്ങളുടെ പോളിസിയിൽ സഹ യാത്രികര്‍ക്കുള്ള പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷയും ചേർക്കാം.
അതിൽ എനിക്കായി എന്തുണ്ട്, എന്നാണോ ചോദിക്കുന്നത്? തുടക്കക്കാര്‍ക്ക്, ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി നിങ്ങളുടെ ബൈക്കിന് കുറഞ്ഞ പ്രീമിയത്തിൽ സമഗ്ര പരിരക്ഷ നൽകുന്നു.
ബജാജ് അലയൻസിൽ, മിതമായ ചെലവില്‍ സമഗ്ര സംരക്ഷണം എന്നാണ് ബൈക്ക് ഇൻഷുറൻസിനെ ഞങ്ങൾ നിർവചിക്കുന്നത്. ഒരു നേട്ടം മറ്റൊന്നിന്‍റെ നഷ്ടം ആകരുതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ഞങ്ങളുടെ ടു വീലർ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ, നിങ്ങൾക്ക് ലഭിക്കുന്നു:
അപകടങ്ങൾ പ്രവചിക്കാൻ കഴിയാത്തതിനാൽ, നിങ്ങൾക്ക് ദുരന്ത സമയത്ത് സഹായവുമായി ഞങ്ങൾ രാപ്പകല്‍ ഉണ്ടാകും. നിങ്ങളുടെ ഇൻഷുറർ എന്ന നിലയിൽ, ആവശ്യം വരുമ്പോള്‍ സഹായം എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ 24x7 കോൾ ക്ലെയിം സപ്പോർട്ട് ടീം നിങ്ങളുടെ സഹായത്തിനായി രാവും പകലും സജ്ജമാണ്.
നിങ്ങൾ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ 1800-209-5858 ഡയൽ ചെയ്താല്‍ മതി, ഞങ്ങൾ ക്ലെയിം പ്രോസസ്സിലൂടെ നിങ്ങളെ നയിക്കും. നിങ്ങളുടെ അന്വേഷണം എന്തുമാകട്ടെ - പുതിയ പോളിസി വാങ്ങുന്നത് മുതൽ ഒരു ക്ലെയിം സെറ്റിൽ ചെയ്യുന്നത് വരെ- നിങ്ങളുടെ ആവശ്യങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും. നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് സംബന്ധിച്ച് നിങ്ങൾക്ക് എസ്എംഎസ് വഴി തൽക്ഷണം അപ്ഡേറ്റ് ലഭിക്കും.
നിങ്ങൾ സമ്പാദിക്കുന്നത് നിലനിർത്തണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. എന്‍സിബി-യുടെ കാര്യത്തിൽ, ബൈക്ക് ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാന്‍ ബജാജ് അലയൻസ് തിരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് നിലവിലുള്ള എന്‍സിബി- യുടെ 50% വരെ ട്രാൻസ്ഫർ ചെയ്യാം.
വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച കാർ ഇൻഷുറൻസ് പ്രോഡക്ടുകളുടെ നേട്ടം എടുക്കാൻ ഈ ഫ്ലെക്സിബിലിറ്റി നിങ്ങളെ അനുവദിക്കുന്നു. ബജാജ് അലയൻസിൽ, കസ്റ്റമർ ശാക്തീകരണമാണ് ഞങ്ങളുടെ ബിസിനസ് രീതിയുടെ കാതല്‍.
ഒരു അപകടത്തിന് ശേഷം, നിങ്ങളുടെ ബൈക്ക് വീണ്ടും റോഡിൽ എത്ര പെട്ടെന്ന് ഇറക്കാന്‍ കഴിയും എന്ന് ക്ലെയിം സെറ്റിൽമെന്‍റിന്‍റെ ഗതിവേഗം നിർണ്ണയിക്കുന്നു. അവിടെയാണ് ഞങ്ങൾ പ്രവര്‍ത്തന സജ്ജം. ഞങ്ങളുടെ ദൃതവും തടസ്സമില്ലാത്തതുമായ ക്ലെയിം സെറ്റിൽമെന്‍റ് പ്രോസസ് അപകടത്തിന്‍റെ ആഘാതത്തിന് ശേഷം, നിങ്ങൾക്ക് കഴിവതും പെട്ടെന്ന് മുന്നോട്ട് പോകാമെന്ന് ഉറപ്പുവരുത്തുന്നു.
കൂടാതെ, ക്യാഷ്‌ലെസ് ആകുന്ന ട്രെൻഡിനൊപ്പം, ഇന്ത്യയിലുടനീളമുള്ള നെറ്റ്‌വർക്ക് ഗ്യാരേജുകളുമായി ഞങ്ങള്‍ക്കുള്ള ടൈ-അപ്പ് എളുപ്പം ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെന്‍റ് ഉറപ്പുവരുത്തുന്നു. ക്ലെയിം ഓൺലൈനിൽ ചെയ്യാം അല്ലെങ്കിൽ നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ ടോൾ-ഫ്രീ നമ്പർ ഡയൽ ചെയ്യാം.
ഇത് ഡെസേർട്ടിന്‍റെ ആദ്യ റൗണ്ട് ആസ്വദിച്ച ശേഷം രണ്ടാമത്തേതിന് തിരികെ വരുന്നപോലെയാണ്; ബുഫെ ക്യൂവിൽ വീണ്ടും നിൽക്കേണ്ടതില്ല! ഞങ്ങളുടെ തടസ്സരഹിതമായ പുതുക്കൽ പ്രക്രിയ നിങ്ങളും നിങ്ങളുടെ ബൈക്കും ഒരിക്കലും ഇൻഷുർ ചെയ്യാത്തതായി ഇരിക്കില്ലെന്ന് ഉറപ്പുവരുത്തുന്നു.
നിങ്ങൾ ചെയ്യേണ്ടത് ഞങ്ങളുടെ വെബ്സൈറ്റിലേക്ക് ലോഗിൻ ചെയ്ത്, പുതുക്കുന്നതിന് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിക്കുക, അത്ര മതി! ലോകത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പോളിസി അനായാസമായി പുതുക്കാം.
നിങ്ങൾ ലോട്ടറിയിലെ ഭാഗ്യപരീക്ഷണം ഉപേക്ഷിച്ചിരിക്കാം, എന്നാൽ ടു വീലർ ഇൻഷുറൻസിന്‍റെ കാര്യത്തില്‍, ഓരോ തവണയും നിങ്ങള്‍ക്ക് ഒന്നാം സ്ഥാനം കിട്ടാന്‍ സഹായിക്കുന്ന ചില ഇൻസൈഡർ ടിപ്സ് ഞങ്ങൾക്കുണ്ട്! കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നോ? തുടർന്ന് വായിക്കുക.
ഒരു നല്ല വിലപേശൽ ആഗ്രഹിക്കുന്നോ? അല്‍പ്പം ഗവേഷണം നടത്തിയാല്‍, നിങ്ങളുടെ ആവശ്യങ്ങൾക്ക് ചേര്‍ന്ന ഇൻഷുറൻസ് കിട്ടുമെന്ന് മാത്രമല്ല, സുഹൃത്തുക്കളും സഹപ്രവർത്തകരും നിങ്ങളെ ഒരു വിദഗ്ദ്ധനായി കാണും. ലാഭിക്കാവുന്ന സമയവും പണവും നോക്കിയാല്‍ നിങ്ങളുടെ ഹോംവർക്ക് ചെയ്യുന്നതിന് അതിന്‍റെ നേട്ടങ്ങൾ ഉണ്ട്.
നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പ്ലാൻ കണ്ടെത്തുന്നതിന്, പുതിയ വാർഡ്റോബ് വാങ്ങുന്നത് പോലെ, പല സൈസുകള്‍ ട്രൈ ചെയ്യണം. നിങ്ങൾ തിരയുന്ന ടോപ്പ് 3 ഫീച്ചറുകളുടെ ലിസ്റ്റ് തയ്യാറാക്കുക. അടുത്തതായി, നിങ്ങളുടെ ടു വീലര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടുതല്‍ സമഗ്രമാക്കുന്ന ഏതെങ്കിലും ഡിസ്കൗണ്ടുകള്‍, ഒഴിവാക്കലുകള്‍ അല്ലെങ്കില്‍ ആഡ്-ഓണുകള്‍ എന്നിവയ്ക്കായി നോക്കുക.
ഗൈഡഡ് മിസൈലിന്‍റെ കൃത്യതയോടെ അനുയോജ്യമായ ടൂ വീലർ ഇൻഷുറൻസ് കണ്ടെത്താൻ അല്‍പ്പം വിശകലനം നിങ്ങളെ സഹായിക്കും! നിങ്ങള്‍ പ്രസക്തമായ വിശദാംശങ്ങള്‍ പൂരിപ്പിച്ചാല്‍ മതി വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ തൽക്ഷണം ലഭിക്കും. ടാര്‍ഗറ്റ് കണ്ടാല്‍, ലോഞ്ച് ചെയ്യാൻ ഒരുങ്ങുക!
ക്രോസ്സ് കണ്‍ട്രി ബൈക്ക് ട്രിപ്പ് ഇഷ്ടമാണോ? അതിവേഗതയും, കൈവശം ആകര്‍ഷകമായ ഒരു സൂപ്പര്‍ബൈക്കും വേണമെന്ന് അടക്കാനാകാത്ത ആഗ്രഹം നിങ്ങള്‍ക്ക് ഉണ്ടാകാം. ബൈക്ക് ഇൻഷുറൻസിന്‍റെ കാഴ്ച്ചപ്പാടില്‍, ഉയർന്ന മികവുള്ള മോഡല്‍ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം ഗണ്യമായി കൂട്ടിയെന്ന് വരും. ശരിയായ പരിരക്ഷ തിരഞ്ഞെടുത്ത് അത് നിങ്ങള്‍ക്ക് ഇണങ്ങുന്നതാക്കുക.
അതേസമയം, താഴ്ന്ന റേഞ്ചിലുള്ള മോഡല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഒരു പരിധി വരെ കുറയ്ക്കും. നിങ്ങളുടെ മെറ്റാലിക് കുതിരക്ക് ശരിയായ പരിരക്ഷ നേടാൻ ചെലവും നേട്ടവും വിശകലനം ചെയ്യുന്നത് സഹായിക്കും.
നിങ്ങള്‍ക്ക് മുന്‍ഗണനകളും ചെലവുകളും പല തരത്തില്‍ ഉണ്ടാകാമെന്നിരിക്കെ, ടൂ വീലർ ഇൻഷുറൻസ് കിഴിവുകൾ ചില സവിശേഷ നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. പോളിസി നേട്ടങ്ങള്‍ കിട്ടുന്നതിന് മുമ്പ് കൈയില്‍ നിന്ന് അടയ്ക്കേണ്ടി വരുന്ന തുകയാണ് കിഴിവുകള്‍ എന്നത്.
ഉയർന്ന ഡിഡക്റ്റബിൾ നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കുറയ്ക്കാം, എന്നാൽ നിങ്ങളുടെ ബൈക്ക് അപകടത്തില്‍ പെട്ടാല്‍ നിങ്ങൾക്ക് ചെലവുകൾ ഗണ്യമായി കൂടുതലാകാം. അതിനാൽ, നിങ്ങൾക്ക് സൗകര്യമായി അടയ്ക്കാന്‍ പറ്റുന്ന ഡിഡക്ടിബിള്‍ തിരഞ്ഞെടുക്കുക.
അസുഖം വരുമ്പോഴെല്ലാം നിങ്ങള്‍ ഡോക്ടറിന്‍റെ പക്കല്‍ പോകുമോ? തീർച്ചയായും അല്ല. അതുപോലെ, ചെറിയ റിപ്പയറുകൾക്ക്, ക്ലെയിം ഉന്നയിക്കുന്നത് വിവേകമല്ല, അത് എന്‍സിബി-യില്‍ നഷ്ടം വരുത്തും. ഉദാഹരണത്തിന്, ഹെഡ്‌ലൈറ്റ് പൊട്ടിയാൽ, ലോക്കൽ മെക്കാനിക്കിനെക്കൊണ്ട് റിപ്പയർ ചെയ്യിക്കുക, എന്‍സിബി അതേപടി നിലനിര്‍ത്തുക.
എന്‍സിബി നിലനിര്‍ത്തുന്നത് പുതുക്കല്‍ സമയം വരുമ്പോൾ ഗുണകരമാകും. ഇത് നിങ്ങളുടെ പ്രീമിയം തുക ഗണ്യമായി കുറയ്ക്കും. അതിലുപരി എന്ത്? അധിക ചെലവില്ലാതെ അത് നിങ്ങളുടെ ഹെൽത്ത് ഇൻഷുറൻസ് പോളിസിയിൽ അധിക ആനുകൂല്യങ്ങൾ ചേർക്കും. അതുകൊണ്ട്, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്ന കാര്യത്തിൽ നിങ്ങൾ മുന്നോട്ട് പോകുന്നതിന് മുമ്പ് ആലോചിക്കുക.
കസ്റ്റം ബൈക്ക് ആക്സസറികളും ഫിറ്റുകളും കൊണ്ട് സ്റ്റൈൽ സ്റ്റേറ്റ്മെന്‍റ് നടത്താം. പക്ഷെ, അത് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്രീമിയം ഉയര്‍ത്തും. കാരണം സ്റ്റാന്‍ഡേര്‍ഡ് വീലറുകളെ അപേക്ഷിച്ച് കസ്റ്റം ഫിറ്റുകളുടെ റിപ്പെയറിന് ചെലവ് കൂടുതല്‍ ആയിരിക്കും.
അതായത്, നിങ്ങളുടെ റിസ്ക്കിന്‍റെ തോത് വര്‍ധിക്കും, അതിന്‍റെ ഫലമായി പ്രീമിയം തുക ഉയരുകയും ചെയ്യും. ഞങ്ങളുടെ ഉപദേശം: കരുതലോടെ ആക്സസറൈസ് ചെയ്യുക!
ചില സാഹചര്യങ്ങളിൽ, ബൈക്കില്‍ പരിഷ്ക്കാരം വരുത്തിയിട്ട്, അക്കാര്യം ഇൻഷുററെ അറിയിക്കാതിരുന്നാല്‍ നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെട്ടേക്കാം.
വാഹനങ്ങളുടെ എണ്ണം നിരന്തരം കൂടുന്നതിനാല്‍ റോഡ് സുരക്ഷ നിര്‍ണായക പ്രശ്നമായി മാറി. ഓൺ-റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന് നിങ്ങളുടെ റൈഡിംഗ് സ്കില്‍ കാലത്തിനൊത്ത് മെച്ചപ്പെടുത്തണം.
അതിന് പല ഗുണങ്ങള്‍ ഉണ്ട്. ഇത് അപകടങ്ങൾ തടയാനും, നിങ്ങളുടെ എന്‍സിബി നിലനിര്‍ത്താനും, തേർഡ് പാർട്ടിക്ക് വരാവുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാനും സഹായിക്കും. നിങ്ങൾക്ക് ഒരു പ്രൊഫഷണൽ ട്രെയിനറിന്‍റെ സഹായം തേടാം അല്ലെങ്കിൽ റൈഡിംഗ് ക്ലബിൽ ചേരാം.
ആവശ്യമില്ലാത്ത ആഡ് ഓൺ പരിരക്ഷകൾ നിങ്ങളുടെ പ്രീമിയങ്ങൾ വർദ്ധിപ്പിക്കാം. നിങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്ന കവറേജ് വിലയിരുത്തുക, ബാക്കിയുള്ളവ ഒഴിവാക്കുക.
ഉദാഹരണത്തിന്, എഞ്ചിൻ പരിരക്ഷയും സീറോ ഡിപ്രീസിയേഷൻ പരിരക്ഷയും വേണ്ടതാണെങ്കിലും, ആക്സസറികൾക്കുള്ള പരിരക്ഷ അത്ര പ്രധാനമല്ല. ഈ പരിരക്ഷ അനാവശ്യമായി പ്രീമിയം തുക വർദ്ധിപ്പിക്കും. അതിനാൽ, ഇൻഷുറൻസ് പോളിസിക്ക് മൂല്യം കൂട്ടുന്ന ആഡ്-ഓണ്‍ ആണ് എടുക്കുന്നതെന്ന് ഉറപ്പാക്കുക.
ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് സ്മാർട്ട് ആയി കളിക്കേണ്ട ഒരു ഗെയിമാണ്. നിങ്ങളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഇൻഷുറൻസ് ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി, അനിവാര്യവും അല്ലാത്തതുമായ ഘടകങ്ങള്‍ താരതമ്യം ചെയ്യുന്നത് ഗുണകരമാണ്.
ഫലപ്രദമായതും അമിതമായ ചെലവ് വരുത്താത്തതുമായ ബൈക്ക് ഇൻഷുറൻസ് എങ്ങനെ എടുക്കാമെന്ന് നോക്കാം.
നിങ്ങൾ വെക്കേഷന് പോകുമ്പോൾ, ആവശ്യം വന്നാല്‍ എടുക്കാന്‍ കുറച്ച് എക്സ്ട്രാ ക്യാഷ് കരുതാറില്ലേ? അതുപോലെ, ടു വീലർ ഇൻഷുറൻസ് എടുക്കുമ്പോൾ, അപകടം സംഭവിച്ചാല്‍ നിങ്ങളുടെ ചെലവുകൾ കുറയ്ക്കുന്ന ഒരു കവറേജ് തുക എടുക്കുന്നുവെന്ന് ഉറപ്പാക്കുക.
ചെറിയ എക്സ്ട്രാ കവറേജ് മോശമായ കാര്യമല്ല.
ആഡ്-ഓണുകൾ നിങ്ങളുടെ ബൈക്ക് ഇൻഷുറൻസിനെ ദൃഢമാക്കുന്നു, സമഗ്ര കവറേജ് നൽകുകയും ചെയ്യുന്നു. പല ബൈക്ക് ഇൻഷുറൻസ് പരിരക്ഷകൾ തിരയുമ്പോൾ, ലഭ്യമായ ആഡ്-ഓണുകളും അവ ബൈക്ക് ഇൻഷുറൻസ് ചെലവിനെ എങ്ങനെ ബാധിക്കുന്നു എന്നതും താരതമ്യം ചെയ്യുക. നിങ്ങൾക്കും നിങ്ങളുടെ ബൈക്കിനും 360-ഡിഗ്രി സംരക്ഷണം നൽകുന്നതിന് പ്രസക്തമായ ആഡ്-ഓൺ പരിരക്ഷകൾ തിരഞ്ഞെടുക്കുക.
ക്ലെയിമുകൾ മുഖവിലയ്ക്ക് എടുക്കരുത്! ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് എടുക്കുമ്പോള്‍, ക്ലെയിം സെറ്റിൽമെന്‍റ് നിരക്ക് തീർച്ചയായും പരിഗണിക്കേണ്ട പ്രധാന ഘടകമാണ്. വിപണിയിൽ ലഭ്യമായ വിവിധ ഇൻഷുറൻസ് പ്ലാനുകൾ റിസർച്ച് ചെയ്ത് ശരിയായ തിരഞ്ഞെടുപ്പ് നടത്താൻ ക്ലെയിം അനുപാതം ശ്രദ്ധാപൂർവ്വം വിലയിരുത്തുക.
ലഭിച്ച ക്ലെയിമുകളില്‍ ഇൻഷുറർ തീര്‍പ്പാക്കിയ ക്ലെയിമുകളുടെ എണ്ണമാണ് ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം. അനുപാതം കൂടുന്നത് നിങ്ങള്‍ക്ക് നല്ലതാണെന്ന് പറയേണ്ടതില്ലല്ലോ.
എങ്ങനെ നോക്കിയാലും, ബൈക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുമ്പോള്‍ പണം ലാഭിക്കുന്നത് നല്ല കാര്യം തന്നെ, പക്ഷെ അതിന്‍റെ പ്രയോജനം വേണ്ടിവരുമ്പോള്‍ പ്രതീക്ഷക്കൊത്ത് വരില്ല. ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് പ്ലാനുകൾ പലപ്പോഴും നിങ്ങളെ നിരാശരാക്കും!
ബൈക്ക് ഇൻഷുറൻസ് റിസർച്ച് ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് - ഓൺലൈനിൽ ഒന്നിലധികം റിവ്യൂകൾ വായിക്കല്‍, ഷോറൂമുകൾ സന്ദർശിക്കല്‍, സ്പെസിഫിക്കേഷനുകൾ പരിശോധിക്കല്‍ - എന്നിവ മികച്ച സൊലൂഷൻ കണ്ടെത്തുന്നതിലേക്ക് നിങ്ങളെ നയിച്ചേക്കാം, കുറഞ്ഞ നിരക്ക് നേക്കുകയാണെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കാം.
നിങ്ങളുടെ മൊബൈൽ ഫോണിന്‍റെ സ്ക്രീൻ സൂക്ഷിക്കാന്‍ ടെമ്പേർഡ് ഗ്ലാസ് തിരയുമ്പോൾ, അരികുകളില്‍ എത്താത്ത ഗ്ലാസ് നിങ്ങൾ വാങ്ങുമോ? ഇല്ല, കാരണം ഫോണിന്‍റെ അരികിന് ചെറിയ പൊട്ടല്‍ ഉണ്ടായാല്‍ അതിന്‍റെ ഭംഗി നഷ്ടപ്പെടാനും പെര്‍ഫോമന്‍സിനെ ബാധിക്കാനും അതുമതി.
അതുപോലെ, ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് മതിയായ കവറേജ് നൽകിയെന്ന് വരില്ല, അപ്പോള്‍ നിങ്ങള്‍ കൈയില്‍ നിന്ന് പണം ചെലവഴിക്കേണ്ടി വരും. ടു വീലർ ഇൻഷുറൻസ് പോലെ നിർണ്ണായകമായ കാര്യം വരുമ്പോള്‍, മതിയായ കവറേജ് നൽകുന്ന പോളിസി എടുക്കേണ്ടത് പ്രധാനമാണ്.
ഹൈൻഡ്സൈറ്റ് എപ്പോഴും 20/20 ആണെന്നാണ് പറയുക. തിരക്കേറിയ ട്രാഫിക്കിലൂടെ പോകുമ്പോള്‍, നിങ്ങളുടെ റിയർ വ്യൂ മിറർ അടുത്തുള്ള വസ്തുക്കൾ കാണാൻ നിങ്ങളെ അനുവദിക്കുന്നു. 2W ഇൻഷുറൻസിന്‍റെ കാര്യത്തിൽ എല്ലാ പ്രോഡക്ടുകളും നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയെന്ന് വരില്ല.
ആഡ്-ഓണുകൾ കവറേജിന്‍റെ പോരായ്മകള്‍ നികത്തി ഭാവി ഭദ്രമാക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ നിങ്ങളുടെ കവറേജിന് പിന്‍ബലമേകുന്നു, നിങ്ങൾക്ക് റോഡില്‍ സഹായം വേണ്ടപ്പോള്‍ ഗുണകരമാകുന്നു, അല്ലെങ്കിൽ ഡിപ്രീസിയേഷന് എതിരെ സംരക്ഷണം നൽകുന്നു.
എന്നിരുന്നാലും, ഈ ആഡ്-ഓണുകൾ നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്ലാനിന്‍റെ ചെലവ് കൂട്ടിയേക്കുമെങ്കിലും, ഒരു അടിയന്തിര സാഹചര്യം വരുമ്പോള്‍ നിസ്സഹായാവസ്ഥ നിങ്ങള്‍ക്ക് നേരിടേണ്ടി വരില്ല.
എല്ലാ കാര്യങ്ങളും ഒരുപോലെ പ്രധാനമാണെങ്കിലും, ശരാശരിയില്‍ നിന്ന് നല്ലതിനെ വേറിട്ടതാക്കുന്നത് കസ്റ്റമര്‍ സർവ്വീസിന്‍റെ മേന്മയാണ്. ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് കവറില്‍ കുറച്ച് പണം ലാഭിക്കാമെങ്കിലും, നിങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രതീക്ഷിക്കുന്നപോലെ എളുപ്പം കാര്യക്ഷമമായി ഉത്തരം ലഭിക്കണമെന്നില്ല.
ക്ലെയിം സെറ്റിൽമെന്‍റ് പോലെ നിർണായകമായ എന്തെങ്കിലും കാര്യമാകുമ്പോൾ, 24X7 ക്ലെയിം സപ്പോർട്ടിനും ലോകോത്തര കസ്റ്റമർ സർവ്വീസിനും കൂടുതൽ പണം നല്‍കിയാലും കുഴപ്പമില്ല.
ടു-വീലർ ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ താരതമ്യം ചെയ്യുന്നത് എളുപ്പമാണ്, എന്നാൽ ശരിയായ ഘട്ടങ്ങൾ അറിയുന്നത് സാധ്യമായ മികച്ച ഡീൽ നേടാൻ സഹായകമാണ്. വ്യത്യസ്ത ടു-വീലർ ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ഫലപ്രദമായി എങ്ങനെ താരതമ്യം ചെയ്യാം എന്ന് ഇതാ.
ഒന്നിലധികം ഇൻഷുറർമാരിൽ നിന്ന് ഡാറ്റ സമാഹരിക്കുന്ന വിശ്വസനീയമായ ഓൺലൈൻ താരതമ്യ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുക. വ്യത്യസ്ത പോളിസികൾ കാണാനും താരതമ്യം ചെയ്യാനും ഇത് നിങ്ങളുടെ വൺ-സ്റ്റോപ്പ് ഷോപ്പ് ആയിരിക്കും.
നിങ്ങളുടെ ബൈക്കിൻ്റെ നിർമ്മാണം, മോഡൽ, നിർമ്മിച്ച വർഷം& മറ്റ് ആവശ്യമായ വിശദാംശങ്ങൾ നൽകുക. നിങ്ങളുടെ ടു-വീലറിന് ഏറ്റവും അനുയോജ്യമായ ഇൻഷുറൻസ് ഓപ്ഷനുകൾ കണ്ടെത്താൻ ഈ വിശദാംശങ്ങൾ നിങ്ങളെ സഹായിക്കും.
നിങ്ങൾ തേടുന്നത് തേർഡ്-പാർട്ടി ബാധ്യതയോ സമഗ്രമായ കവറേജോ ആണെങ്കിലും, നിങ്ങളുടെ ആവശ്യങ്ങൾ തിരിച്ചറിയുന്നത്, ഏറ്റവും അനുയോജ്യമായ പോളിസികളിലേക്ക് ഓപ്ഷനുകൾ ചുരുക്കാൻ നിങ്ങളെ സഹായിക്കുന്നു.
നിങ്ങൾക്ക് ഒരു ലിസ്റ്റ് ലഭിച്ചുകഴിഞ്ഞാൽ, ഓരോ പോളിസിയുടെയും കവറേജ് പരിശോധിക്കുക. ആക്സിഡന്‍റ് കവറേജ്, മോഷണം, പ്രകൃതി ദുരന്തങ്ങൾ, തേർഡ്-പാർട്ടി ബാധ്യതകൾ എന്നിവ പോലുള്ളവ കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് നോക്കുക.
പ്രീമിയം തുക പോളിസികൾക്കിടയിൽ ഗണ്യമായി വ്യത്യാസപ്പെടാം. ഈ ചെലവുകൾ ലഭ്യമായ കവറേജുമായി താരതമ്യം ചെയ്ത്, ഏത് കവറേജാണ് വിലയ്ക്ക് കൂടുതൽ മൂല്യം നൽകുന്നതെന്ന് കണ്ടെത്തുക.
കസ്റ്റമർ ടെസ്റ്റിമോണിയലുകളും റിവ്യൂകളും ഇൻഷുററുടെ കസ്റ്റമർ സർവ്വീസിനെക്കുറിച്ചും ക്ലെയിം സെറ്റിൽമെൻ്റ് അനുപാതത്തെക്കുറിച്ചും മൊത്തത്തിലുള്ള സംതൃപ്തിയെക്കുറിച്ചും ഉൾക്കാഴ്ച നൽകും. ഇത് നിങ്ങളുടെ തീരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
അവസാനമായി, നിങ്ങളുടെ പ്രീമിയം ചെലവുകൾ കുറയ്ക്കുന്നതിനായി അധിക ഡിസ്‌കൗണ്ടുകൾ, നോ ക്ലെയിം ബോണസുകൾ, മറ്റ് ഓഫറുകൾ എന്നിവ തേടുക.
ഈ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, ഏറ്റവും താങ്ങാനാവുന്ന വിലയിൽ മികച്ച കവറേജ് വാഗ്ദാനം ചെയ്യുന്നതും നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുയോജ്യമായതുമായ ഒരു ടൂ-വീലർ ഇൻഷുറൻസ് പോളിസി നിങ്ങൾ തിരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കാം.
ഓൺലൈനിൽ ടു വീലർ ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുന്നത്, പലതരം ഓപ്ഷനുകളിലൂടെയും വിവരങ്ങളിലൂടെയും നിങ്ങളുടെ വഴി കണ്ടെത്തുന്നതുപോലെയാണ്. ചില പ്രധാന ഘടകങ്ങൾ ശരിയായ പോളിസി താരതമ്യം ചെയ്യാനും കണ്ടെത്താനും നിങ്ങളെ സഹായിക്കും.
തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റി ഇന്‍ഷുറന്‍സും കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും തമ്മിലുള്ള വ്യത്യാസം അറിയുക. നിങ്ങളുടെ ചോയിസ് നിങ്ങളുടെ റൈഡിംഗ് ഫ്രീക്വൻസി, ബൈക്കിന്‍റെ പഴക്കം, വ്യക്തിഗത റിസ്ക് മുൻഗണന എന്നിവയെ ആശ്രയിച്ചിരിക്കണം.
ഇൻഷുറർമാരുടെ മാർക്കറ്റിലെ പ്രശസ്തി, പ്രത്യേകിച്ച് കസ്റ്റമർ സർവ്വീസും ക്ലെയിം സെറ്റിൽമെന്‍റ് അനുപാതവും സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കുക. ഉയർന്ന ക്ലെയിം സെറ്റിൽമെന്‍റ് അനുപാതം ആവശ്യമുള്ള സമയങ്ങളിൽ സഹായിക്കുന്ന വിശ്വസനീയമായ ഇൻഷുററെ സൂചിപ്പിക്കുന്നു.
ഓരോ പോളിസിയുടെയും ഉൾപ്പെടുത്തലുകളും ഒഴിവാക്കലുകളും ശ്രദ്ധാപൂർവ്വം വായിക്കുക. ക്ലെയിം സെറ്റിൽമെൻ്റ് സമയത്തെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ എന്താണ് പരിരക്ഷിക്കപ്പെടുന്നതെന്ന് അറിയുന്നത് പോലെ തന്നെ പ്രധാനമാണ് പരിരക്ഷിക്കപ്പെടാത്ത കാര്യങ്ങൾ എന്താണെന്ന് മനസ്സിലാക്കുന്നതും.
ഫൈൻ പ്രിന്‍റ് ഉൾപ്പെടെ പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും ശ്രദ്ധിക്കുക. പോളിസി പുതുക്കൽ, റദ്ദാക്കൽ, റീഫണ്ട് പോളിസികൾ എന്നിവയുമായി ബന്ധപ്പെട്ട നിബന്ധനകൾ നോക്കുക.
ഇൻഷ്വേർഡ് ഡിക്ലയേർഡ് വാല്യൂ (ഐഡിവി), മോഷണം അല്ലെങ്കിൽ മൊത്തം നഷ്ടം സംഭവിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിൽ നിർണായകമാണ്. ഐഡിവി നിങ്ങളുടെ ബൈക്കിന്‍റെ വിപണി മൂല്യത്തിന് തുല്യമാണെന്ന് ഉറപ്പുവരുത്തുക.
സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, റോഡ്സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ആഡ്-ഓണുകൾ വിലയിരുത്തുക. ഇവ പ്രീമിയം വർധിപ്പിച്ചേക്കാമെങ്കിലും, പ്രത്യേക പരിരക്ഷകൾ നൽകുന്നു.
ഈ പോയിൻ്റുകൾ ഓർമ്മിക്കുന്നതിലൂടെ, നിങ്ങൾ തിരഞ്ഞെടുത്ത പോളിസി നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമാണെന്നും നിങ്ങളുടെ റൈഡിംഗ് ശീലങ്ങൾക്കും അപകടസാധ്യതകൾക്കും മതിയായ സംരക്ഷണം നൽകുന്നുവെന്നും ഉറപ്പാക്കാൻ കഴിയും.
ടു-വീലർ ഇൻഷുറൻസിനുള്ള പ്രീമിയം കണക്കാക്കുന്നതിൽ അന്തിമ ചെലവിനെ ബാധിക്കുന്ന നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നു. ഇവ മനസ്സിലാക്കുന്നത് നിങ്ങളുടെ ഇൻഷുറൻസ് പ്രീമിയം കൃത്യമായി കണക്കാക്കാൻ സഹായിക്കും.
നിങ്ങളുടെ ബൈക്കിന്‍റെ ഐഡിവി (ഇൻഷ്വേർഡ് ഡിക്ലെയേർഡ് വാല്യു) പ്രീമിയം നിർണ്ണയിക്കുന്നു. ഉയർന്ന ഐഡിവി ഉയർന്ന പ്രീമിയത്തിലേക്ക് നയിക്കുന്നു.
മോഷണം, കേടുപാടുകൾ, തേർഡ്-പാർട്ടി ബാധ്യത എന്നിവ ഉൾപ്പെടെ വിപുലമായ പരിരക്ഷ നൽകുന്ന കോംപ്രിഹെൻസീവ് ഇൻഷുറൻസിനേക്കാൾ തേർഡ്-പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് പ്രീമിയങ്ങൾ പൊതുവെ കുറവാണ്.
നിങ്ങളുടെ ഉടമസ്ഥതയിലുള്ള ബൈക്കിന്‍റെ ടൈപ്പ് പ്രീമിയത്തെ ബാധിക്കുന്നു. ഹൈ പെർഫോമെൻസ് ബൈക്കുകൾക്ക് അല്ലെങ്കിൽ ആഡംബര മോട്ടോർസൈക്കിളുകൾക്ക് സാധാരണയായി അവയുടെ ഉയർന്ന റീപ്ലേസ്മെന്‍റ് ചെലവുകൾ കാരണം ഉയർന്ന പ്രീമിയങ്ങൾ ആയിരിക്കും.
പഴയ ബൈക്കുകൾക്ക് ഐഡിവി പ്രീമിയങ്ങൾ കുറവായിരിക്കും, എന്നാൽ തകരാർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പരിഗണിച്ചാൽ അവയ്ക്ക് ഉയർന്ന പ്രീമിയം ഉണ്ടായിരിക്കാം.
റൈഡറുടെ പ്രായം, റൈഡിംഗ് ഹിസ്റ്ററി, ജിയോഗ്രാഫിക് ലൊക്കേഷൻ തുടങ്ങിയ ഘടകങ്ങൾ പ്രീമിയം ചെലവുകളെ സ്വാധീനിക്കും. അനുഭവ രഹിതമായ റിസ്ക് കണക്കിലെടുത്ത് യുവ റൈഡർമാർ ഉയർന്ന പ്രീമിയങ്ങൾ നേരിട്ടേക്കാം.
നിങ്ങൾ മുമ്പ് ക്ലെയിമുകളൊന്നും നടത്തിയിട്ടില്ലെങ്കിൽ, ഇൻഷുറർമാർ പലപ്പോഴും നോ ക്ലെയിം ബോണസ് ഓഫർ ചെയ്യാറുണ്ട്, അതിന് നിങ്ങളുടെ പ്രീമിയം ഗണ്യമായി കുറയ്ക്കാൻ കഴിയും.
ഈ ഘടകങ്ങൾ പരിഗണിച്ച്, നിങ്ങളുടെ ടു-വീലർ ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ന്യായമായ എസ്റ്റിമേറ്റ് നിങ്ങൾക്ക് ലഭിക്കും, അതിലൂടെ അത്യാവശ്യ സംരക്ഷണത്തിനായി ഫലപ്രദമായി ബജറ്റ് തയ്യാറാക്കാൻ ഇത് നിങ്ങളെ സഹായിക്കും.
ബൈക്ക് ഇൻഷുറൻസിൽ ലാഭിക്കുക എന്നാൽ ഏറ്റവും കുറഞ്ഞ പോളിസി തിരഞ്ഞെടുക്കുക എന്നല്ല. പകരം, നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച മൂല്യം കണ്ടെത്തുന്നതും സാധ്യമാകുന്നിടത്ത് ചെലവ് കുറയ്ക്കുന്നതും ആണ്. കവറേജിൽ വിട്ടുവീഴ്ച ചെയ്യാതെ ബൈക്ക് ഇൻഷുറൻസ് പ്രീമിയങ്ങളിൽ നിങ്ങൾക്ക് എങ്ങനെ ലാഭിക്കാം എന്ന് ഇതാ.
വ്യത്യസ്ത പോളിസികൾ താരതമ്യം ചെയ്യാൻ ഓൺലൈൻ താരതമ്യ ടൂളുകൾ ഉപയോഗിക്കുക. നിങ്ങളുടെ കവറേജ് ആവശ്യങ്ങൾ നിറവേറ്റുന്ന ഏറ്റവും ചെലവ് കുറഞ്ഞ പോളിസി തിരിച്ചറിയാൻ ഇത് നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ഉപയോഗ രീതിയുമായി പൊരുത്തപ്പെടുന്ന കവറേജ് തിരഞ്ഞെടുക്കുക. നിങ്ങൾ പതിവായി വാഹനമോടിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് വിപുലമായ പോളിസി ആവശ്യമായി വരില്ല.
ചെറിയ ക്ലെയിമുകൾ ഒഴിവാക്കി നിങ്ങളുടെ നോ ക്ലെയിം ബോണസ് സംരക്ഷിക്കുക. എൻസിബി നിങ്ങളുടെ പ്രീമിയം കാലക്രമേണ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന ഡിഡക്റ്റബിൾ ഉള്ള ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ പ്രീമിയം കുറയ്ക്കും. ഇതിനർത്ഥം ക്ലെയിം ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ ചെലവുകൾ സ്വയം വഹിക്കാൻ നിങ്ങൾ സമ്മതിക്കുന്നു, ഇത് ഇൻഷുററുടെ ഉത്തരവാദിത്തം കുറയ്ക്കുന്നു.
നിങ്ങളുടെ ബൈക്കിൽ അംഗീകൃത ആന്‍റി-തെഫ്റ്റ് ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ പ്രീമിയത്തിൽ ഡിസ്‌ക്കൗണ്ട് ലഭിക്കും, കാരണം ഇത് ബൈക്കുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നു.
കാലഹരണപ്പെട്ടതിന് ശേഷം പുതിയ പോളിസി വാങ്ങുന്നതുമായി ബന്ധപ്പെട്ട ഉയർന്ന പ്രീമിയങ്ങൾ ഒഴിവാക്കാൻ സമയബന്ധിതമായ ബൈക്ക് ഇൻഷുറൻസ് പുതുക്കുക.
ഈ തന്ത്രങ്ങൾ നടപ്പിലാക്കുന്നത് നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്രീമിയം കുറയ്ക്കുകയും നിങ്ങളുടെ ടു വീലറിന് ശക്തമായ കവറേജ് ഉറപ്പാക്കുകയും ചെയ്യും.
മികച്ച ടു-വീലർ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കവറേജ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് നിരവധി ഘടകങ്ങൾ ശ്രദ്ധാപൂർവ്വം പരിഗണിക്കേണ്ടതുണ്ട്. ടു-വീലർ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
നിങ്ങൾക്ക് ആവശ്യമുള്ള കവറേജ് തരം നിർണ്ണയിക്കുന്നതിന് നിങ്ങളുടെ ബൈക്ക്, ബൈക്ക് മോഡൽ, ഡ്രൈവിംഗ് ശീലങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കുക.
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പോളിസികൾ കണ്ടെത്തുന്നതിന് ഇൻഷുറൻസ് പോളിസികളുടെ ഓപ്ഷനുകളും പ്രീമിയം ചെലവുകളും ഒഴിവാക്കലുകളും താരതമ്യം ചെയ്യാൻ ഓൺലൈൻ ടൂളുകൾ ഉപയോഗിക്കുക.
വിപണിയിലെ ഇൻഷുററുടെ പ്രശസ്തിയെ പരിഗണിക്കുക, പ്രത്യേകിച്ച് കസ്റ്റമർ സർവ്വീസും ക്ലെയിം സെറ്റിൽമെന്‍റും സംബന്ധിച്ച് പരിശോധിക്കുക. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി അതിന്‍റെ വിശ്വസനീയമായ സേവനങ്ങൾക്ക് പേരുകേട്ടതാണ്, അതുകൊണ്ട് തന്നെ ഇത് ഒരു മികച്ച ഓപ്ഷനായിരിക്കും.
കവറേജ് പരിധികൾ, എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഒഴിവാക്കപ്പെടുന്നത്, ക്ലെയിമുകൾക്കും പുതുക്കലുകൾക്കുമുള്ള പ്രോസസ് എന്നിവ മനസ്സിലാക്കാൻ പോളിസി നിബന്ധനകളും വ്യവസ്ഥകളും വിശദമായി വായിക്കുക.
നിങ്ങളുടെ ഉപയോഗത്തിനനുസരിച്ച്, സീറോ ഡിപ്രീസിയേഷൻ, റോഡ്സൈഡ് അസിസ്റ്റൻസ് അല്ലെങ്കിൽ എഞ്ചിൻ പ്രൊട്ടക്ഷൻ പോലുള്ള പ്രസക്തമായ ആഡ്-ഓണുകൾ പരിഗണിക്കുക. ഈ ആഡ്-ഓണുകൾ നിങ്ങളുടെ കവറേജ് വർദ്ധിപ്പിക്കുന്നു, അതേസമയം നിങ്ങളുടെ പ്രീമിയവും വർദ്ധിപ്പിക്കും.
കസ്റ്റമർ സപ്പോർട്ട് നിർണായകമാണ്, പ്രത്യേകിച്ച് ഒരു ക്ലെയിം ഫയൽ ചെയ്യുമ്പോൾ. ഇൻഷുറർ 24/7 പിന്തുണ നൽകുന്നുണ്ടോ എന്നും അവരുടെ സേവന നിലവാരം നല്ലതാണോ എന്നും പരിശോധിക്കുക.
ഈ മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടർന്ന്, നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സമഗ്രമായ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ടു-വീലർ ഇൻഷുറൻസ് പ്ലാൻ നിങ്ങൾക്ക് തിരഞ്ഞെടുക്കാം,ഇത് യാത്ര ചെയ്യുമ്പോൾ മനസ്സമാധാനം ഉറപ്പാക്കുന്നു.
നല്ല വിലപേശൽ ഇഷ്ടപ്പെടുന്ന വാങ്ങുന്നവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കാലങ്ങളായി അറിയപ്പെടുന്നതാണ് 'ചെലവ് കുറഞ്ഞ' എന്ന വാക്ക്. കുറഞ്ഞ ചെലവില്‍ കൂടുതൽ ആഗ്രഹിക്കുന്നത് മാനുഷികമാണ്, റീട്ടെയിൽ തെറാപ്പി നോക്കുന്ന നമ്മള്‍ക്ക് അത് വളരെ ആഹ്ലാദമേകും.
എന്നാലും ജാഗ്രതയുടെ ഒരു വാക്ക്! ചെലവ് കുറഞ്ഞ പലതും വാങ്ങുന്നതിൽ കുഴപ്പമില്ലെങ്കിലും, ബൈക്ക് ഇൻഷുറൻസ് പോലെ പ്രധാനപ്പെട്ട കാര്യം വരുമ്പോൾ, ചെലവ് കുറഞ്ഞ ടു വീലർ ഇൻഷുറൻസ് പ്ലാനുകൾ യഥാർത്ഥത്തിൽ കൂടുതല്‍ ചെലവ് വരുത്തിയേക്കാം.
ചെലവ് കുറഞ്ഞ ബൈക്ക് ഇൻഷുറൻസ് നിങ്ങളുടെ പോക്കറ്റിന് നല്ലതായിരിക്കാം, പക്ഷെ മതിയായ കവറേജ് കിട്ടിയെന്ന് വരില്ല. അതിനാല്‍, പ്രീമിയം കുറവായ ഒന്നില്‍ നോട്ടം ഉറപ്പിച്ച് ചെലവ് കുറഞ്ഞ ടൂ വീലര്‍ ഇന്‍ഷുറന്‍സ് എടുക്കാനാണ് നോക്കുന്നതെങ്കില്‍, വൈകിക്കാതെ ബ്രേക്ക് ഇടണം!
ഒരു ടു-വീലർ ഇൻഷുറൻസ് സാമ്പത്തിക പരിരക്ഷയ്ക്കു പുറമെ മനഃസമാധാനവും നിയമപരമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഒരു നല്ല ടു-വീലർ ഇൻഷുറൻസ് പോളിസിയിൽ നിന്ന് നിങ്ങൾക്ക് സാധാരണയായി ലഭിക്കുന്നത് ഇവയാണ്.
ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം നിർബന്ധമായും ഉണ്ടായിരിക്കേണ്ട തേർഡ്-പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് ഉണ്ടായിരിക്കാനുള്ള നിങ്ങളുടെ നിയമപരമായ ബാധ്യത ഇത് നിറവേറ്റുന്നു.
അപകടങ്ങൾ, മോഷണം അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ മൂലം നിങ്ങളുടെ വാഹനത്തിന് സംഭവിക്കുന്ന നാശനഷ്ടങ്ങളുമായി ബന്ധപ്പെട്ട ചെലവുകൾ ഈ പോളിസി വഹിക്കുന്നു. കൂടാതെ തേർഡ് പാർട്ടി ബാധ്യതകളുടെ ചെലവുകളും വഹിക്കുന്നു.
മിക്ക പോളിസികളും റൈഡറിന് പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ വാഗ്ദാനം ചെയ്യുന്നു, അപകടം മൂലം പരിക്കുകൾ സംഭവിക്കുന്ന സാഹചര്യത്തിൽ സാമ്പത്തിക സഹായം നൽകുന്നതിൽ നിർണായകമാണ്.
നിങ്ങളുടെ ഇൻഷുറൻസ് കവറേജ് മെച്ചപ്പെടുത്തുന്നതിനായി, റിട്ടേൺ ടു ഇൻവോയ്‌സ്, സീറോ ഡിപ്രീസിയേഷൻ പരിരക്ഷ, റോഡ്സൈഡ് അസിസ്റ്റൻസ് തുടങ്ങിയ ആഡ്-ഓണുകൾ ഉപയോഗിച്ച് നിങ്ങളുടെ പോളിസി കസ്റ്റമൈസ് ചെയ്യാം.
പോളിസി കാലയളവിൽ നിങ്ങൾ ക്ലെയിമുകളൊന്നും നടത്തുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഒരു നോ-ക്ലെയിം ബോണസ് പ്രയോജനപ്പെടുത്താം, ഇത് പുതുക്കലുകളിൽ നിങ്ങളുടെ പ്രീമിയം കുറയ്ക്കാൻ സഹായിക്കും.
ക്യാഷ്‌ലെസ് റിപ്പയറുകൾ ഓഫർ ചെയ്യുന്ന വിപുലമായ ഗ്യാരേജുകളുടെ നെറ്റ്‌വർക്കിലേക്കുള്ള ആക്സസ് റിപ്പയർ സമയത്ത് നിങ്ങളുടെ പോക്കറ്റ് ചെലവുകളിൽ നിന്ന് സംരക്ഷിക്കും.
ടു-വീലർ ഇൻഷുറൻസ് പോളിസിയിൽ എന്താണ് ഉൾപ്പെടുന്നതെന്ന് മനസ്സിലാക്കുന്നതിലൂടെ, നിങ്ങൾക്ക് ആവശ്യമുള്ള കവറേജിനെക്കുറിച്ച് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കാനും നിങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും കഴിയും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
അപ്പാറാവു പസുപുറെഡ്ഡി മുംബൈ
മികച്ച ഓൺലൈൻ അനുഭവം.
മദന്‍മോഹന്‍ ഗോവിന്ദരാജുലു മുംബൈ
നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും.
പായല്‍ നായക് മുംബൈ
വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.
അനുയോജ്യമായ ബൈക്ക് ഇൻഷുറൻസ് ഓൺലൈനിൽ തിരഞ്ഞെടുക്കാൻ, വിവിധ പോളിസി ഓഫറുകൾ വിലയിരുത്തുക, ഇൻഷുറർ റേറ്റിംഗുകളും പ്രതികരണങ്ങളും പരിശോധിക്കുക, പോളിസിയുടെ മൂല്യം വർദ്ധിപ്പിക്കുന്ന കവറേജ് സ്കോപ്പ്, ചെലവ് കാര്യക്ഷമത, അധിക സവിശേഷതകൾ തുടങ്ങിയവ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമാണോ എന്നും പരിശോധിക്കുക.
നിങ്ങളുടെ ബൈക്ക് ഇൻഷുറൻസ് പ്രീമിയങ്ങൾ മാനേജ് ചെയ്യാൻ കഴിയുന്ന തരത്തിലാക്കുന്നതിൽ ഉയർന്ന ഡിഡക്റ്റബിൾ തിരഞ്ഞെടുക്കൽ, നോ-ക്ലെയിം ബോണസ് വർഷം തോറും നിലനിർത്തൽ, മോഷണത്തിൽ നിന്നുള്ള സംരക്ഷണത്തിനായി നിങ്ങളുടെ ബൈക്കിൽ സെക്യൂരിറ്റി ഡിവൈസുകൾ ഇൻസ്റ്റാൾ ചെയ്യൽ, കവറേജ് അമിതമാക്കാതെ ആവശ്യമുള്ള ആഡ്-ഓണുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കൽ എന്നിവ ഉൾപ്പെടുന്നു.
ഇൻഷുറർ നേരിട്ട് നെറ്റ്‌വർക്ക് ഗ്യാരേജിൽ ബിൽ സെറ്റിൽ ചെയ്യുന്നതിനാൽ, മുൻകൂട്ടി പണമടയ്ക്കാതെ നിങ്ങളുടെ ബൈക്ക് റിപ്പയർ ചെയ്യാൻ ക്യാഷ്‌ലെസ് ക്ലെയിം സെറ്റിൽമെൻ്റ് അനുവദിക്കുന്നു. നോൺ-ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് ക്ലെയിമുകൾക്ക് ആദ്യം നിങ്ങൾ പണമടച്ച് നിങ്ങളുടെ ഇൻഷുററിൽ നിന്ന് റീഇംബേഴ്സ്മെന്‍റിനായി രസീതുകൾ സമർപ്പിക്കണം.
നിങ്ങൾ ജോലി മാറുകയോ സ്ഥലം മാറുകയോ ചെയ്താലും, നിങ്ങളുടെ ടു-വീലർ ഇൻഷുറൻസിന് സാധുതയുണ്ടാകും. എന്നിരുന്നാലും, നിങ്ങളുടെ പുതിയ വിലാസവും നിങ്ങളുടെ യാത്രാ ശീലങ്ങളിലെ മാറ്റങ്ങളും നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയെ അപ്ഡേറ്റ് ചെയ്യുന്നത് നിങ്ങളുടെ പരിരക്ഷ കൃത്യമായി തുടരുന്നതിനും ക്ലെയിം സമയത്ത് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നു.
മോഷ്ടിക്കപ്പെട്ട ടു-വീലറിന് ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ, ആദ്യം ഒരു പോലീസ് റിപ്പോർട്ട് ഫയൽ ചെയ്യുക, തുടർന്ന് എഫ്ഐആർ, ആവശ്യമായ ഡോക്യുമെന്‍റേഷൻ എന്നിവ സഹിതം നിങ്ങളുടെ ഇൻഷുററെ ബന്ധപ്പെടുക, നിങ്ങളുടെ ഇൻഷുററുടെ ഓൺലൈൻ പോർട്ടലിലൂടെയോ അല്ലെങ്കിൽ അവരുടെ കസ്റ്റമർ സർവ്വീസിലൂടെയോ മോഷണം സംബന്ധിച്ച ക്ലെയിം നടപടിക്രമങ്ങൾ പിന്തുടരുക.
കാലഹരണപ്പെട്ട പോളിസി പുതുക്കുമ്പോഴോ പോളിസി വിശദാംശങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമ്പോഴോ, അല്ലെങ്കിൽ ഒരു അപകടത്തെത്തുടർന്ന് നിങ്ങളുടെ ബൈക്കിന് വലിയ അറ്റകുറ്റപ്പണികൾ നടത്തിയതിനുശേഷം അതിൻ്റെ നിലവിലെ അവസ്ഥ വിലയിരുത്താനും ആവശ്യമെങ്കിൽ പോളിസി നിബന്ധനകൾ ക്രമീകരിക്കാനും ബൈക്ക് പരിശോധനകൾ ആവശ്യമാണ്.
സാമ്പത്തികപരമായി ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിൾ ഇൻഷുറൻസ് ഒരു അടിസ്ഥാന തേർഡ്-പാർട്ടി ലയബിലിറ്റി പരിരക്ഷയാണ്, അതിന് ചെലവ് കുറവാണ്, അതുകൊണ്ട് തന്നെ കുറഞ്ഞ പരിരക്ഷ നൽകുന്നു. നിങ്ങളുടെ ബൈക്ക് മൂലം മറ്റുള്ളവർക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങൾ അല്ലെങ്കിൽ പരിക്കുകൾ ഇത് പരിരക്ഷിക്കുന്നു. എന്നാൽ തകരാർ അല്ലെങ്കിൽ മോഷണത്തിൽ നിന്ന് നിങ്ങളുടെ വാഹനത്തിന് സംരക്ഷണം ലഭിക്കില്ല. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ടു-വീലർ ഇൻഷുറൻസ് അന്വേഷിക്കുന്നവർക്ക് ഇത് ഒരു നല്ല ഓപ്‌ഷൻ ആയിരിക്കും.
ബൈക്ക് ഇൻഷുറൻസിന്‍റെ വിലയെ പല ഘടകങ്ങളും സ്വാധീനിക്കുന്നുണ്ട്, നിങ്ങളുടെ ബൈക്കിന്‍റെ നിർമ്മാണം, മോഡൽ, അതിന്‍റെ പഴക്കം, നിങ്ങൾ തിരഞ്ഞെടുക്കുന്ന കവറേജ് തരം, നിങ്ങളുടെ പ്രായം, റൈഡിംഗ് ഹിസ്റ്ററി, മുമ്പത്തെ ക്ലെയിമുകൾ എന്നിവ പോലുള്ള വ്യക്തിഗത ഘടകങ്ങളും അതിൽ ഉൾപ്പെടുന്നു. ഈ ഘടകങ്ങൾ പ്രീമിയം തുക നിർണ്ണയിക്കുന്നു. മികച്ചതും ചെലവ് കുറഞ്ഞതും നിങ്ങളുടെ ആവശ്യങ്ങൾക്ക് മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്നതുമായ ഒരു ടു-വീലർ ഇൻഷുറൻസ് കണ്ടെത്താൻ വ്യത്യസ്ത പോളിസികൾ താരതമ്യം ചെയ്യുക.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ