റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്‍സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
അപകടത്തിൽ വാഹനത്തിന് തകരാറുകൾ സംഭവിച്ചാൽ ഇൻഷുറൻസ് പോളിസി ഇൻഷുർ ചെയ്ത വ്യക്തിക്ക് ഫൈനാൻഷ്യൽ സഹായം നൽകുന്നു. ഏതെങ്കിലും പ്രോപ്പർട്ടിക്ക് തകരാർ സംഭവിച്ചാൽ അല്ലെങ്കിൽ ഏതെങ്കിലും ശാരീരിക പരിക്കുകൾക്ക് തേർഡ് പാർട്ടിക്ക് പരിരക്ഷ നൽകുന്നതാണ്.
കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നത് സ്വന്തം വാഹനത്തിന്‍റെ തകരാറുകൾക്ക് മാത്രമല്ല, അപകടത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു തേർഡ് പാർട്ടി ലയബിലിറ്റിക്കും സുരക്ഷ ഉറപ്പ് നൽകുന്നു. മരണം സംഭവിക്കുന്ന സാഹചര്യത്തിൽ നഷ്ടപരിഹാരമായി ഇൻഷുറർക്ക് ക്ലെയിം എളുപ്പത്തിൽ സെറ്റിൽ ചെയ്യാനാകും. അപകടം മൂലം മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, മോട്ടോർ ആക്സിഡന്‍റ്സ് കേസ് ട്രിബ്യൂണൽ (എംഎസിടി) നോമിനിക്ക് നഷ്ടപരിഹാരം നൽകുന്നതാണ്.
ഇന്ത്യയില്‍, തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് നിർബന്ധമായ ഒന്നാണ്, എന്നാൽ ഫുൾ കോംപ്രിഹെൻസീവ് ഇൻഷുറൻസ് അപ്രകാരമല്ല. ആവശ്യാനുസരണം ഒരു പ്ലാൻ തിരഞ്ഞെടുക്കുന്നത് വാഹന ഉടമയെ ആശ്രയിച്ചിരിക്കുന്നു. അനുയോജ്യമായ ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കാനും സാമ്പത്തികമായി സ്വയം പരിരക്ഷിക്കാനും ശുപാർശ ചെയ്യുന്നു.
റോഡിലൂടെ വാഹനമോടിക്കുമ്പോൾ വാഹനം അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ, ഉണ്ടാകുന്ന തകരാറിന്‍റെ വ്യാപ്തി വളരെ വലുതായിരിക്കാം. സംഭവിച്ച നാശനഷ്ടങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് ചിലപ്പോൾ ബജറ്റിൽ ഒതുങ്ങണമെന്നില്ല, മാത്രമല്ല സമ്പാദ്യം കാലിയാക്കുകയും ചെയ്തേക്കാം. അതിനാൽ, കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് എടുക്കുന്നത് അവഗണിക്കരുത്
കോംപ്രിഹെൻസീവ് കവറേജിന്‍റെ സംഗ്രഹം ഇതാ:
കോംപ്രിഹെൻസീവ് വാഹന ഇൻഷുറൻസ് തേർഡ് പാർട്ടി ബാധ്യതയും പരിരക്ഷിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. തേര്‍ഡ് പാര്‍ട്ടി പരിരക്ഷ ഉണ്ടായിരിക്കുന്നത് തേര്‍ഡ് പാര്‍ട്ടിക്ക് അല്ലെങ്കില്‍ അവരുടെ പ്രോപ്പര്‍ട്ടിക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സംരക്ഷണം ഓഫർ ചെയ്യുന്നു
പ്രകൃതി ദുരന്തം കാരണം എന്തെങ്കിലും തകരാർ അല്ലെങ്കിൽ നഷ്ടം സംഭവിച്ചാൽ അതിനുള്ള പരിരക്ഷ നൽകുന്നതാണ്. ദുരന്തങ്ങളിൽ സാധാരണയായി കൊടുങ്കാറ്റ്, വെള്ളപ്പൊക്കം മുതലായവ ഉൾപ്പെടുന്നു. പരിരക്ഷ ഇൻഷുറർ അനുസരിച്ച് വ്യത്യാസപ്പെടാം
സ്ഥിരമായ വൈകല്യം അല്ലെങ്കിൽ വ്യക്തിയുടെ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമ അല്ലെങ്കിൽ ഡ്രൈവർ തേർഡ് പാർട്ടിക്ക് നഷ്ടപരിഹാരം നൽകുന്നു
അടിസ്ഥാന പോളിസിയിൽ ആഡ്-ഓണുകൾ ഉൾപ്പെടുത്തി നിലവിലുള്ള മോട്ടോർ ഇൻഷുറൻസ് പോളിസിയുടെ സുരക്ഷയും വർദ്ധിപ്പിക്കാം. കൺസ്യൂമബിൾസ് പരിരക്ഷ, സീറോ ഡിപ്രീസിയേഷൻ പരിരക്ഷ തുടങ്ങിയ ആഡ്-ഓൺ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങൾക്ക് പരിഗണിക്കാം.
നിങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനം ഏതായാലും, ഒരു കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മതിയായ പരിരക്ഷ ലഭിക്കുന്നത് നിങ്ങൾക്ക് സമാധാനം നൽകുകയും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ആശങ്കപ്പെടാതിരിക്കാനും അനുവദിക്കുന്നു.
*ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. മോട്ടോർ ഇൻഷുറൻസ് പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സാധാരണ ടി&സി ബാധകംഏത് ഫൈനാൻഷ്യൽ ലയബിലിറ്റികളും ഒഴിവാക്കാൻ, ഇൻഷുറൻസിൽ കോംപ്രിഹെൻസീവ് കവറേജ് തിരഞ്ഞെടുക്കാൻ ശുപാർശ ചെയ്യുന്നു അതിന്‍റെ നേട്ടങ്ങൾ മനസ്സിലാക്കാൻ ഇനിപ്പറയുന്നത് നോക്കുക:
ഓൺ ഡാമേജ് പരിരക്ഷ
കോംപ്രിഹെൻസീവ് കവറേജ് ഉണ്ടെങ്കിൽ, ഒരു അനിഷ്ട സംഭവം മൂലം ഉണ്ടാകാവുന്ന നാശനഷ്ടങ്ങളിൽ നിന്നും വാഹനം പരിരക്ഷിക്കപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങളുടെ കാർ ഒരു മരത്തിൽ ഇടിക്കുന്ന സാഹചര്യമുണ്ടയാൽ, വാഹനത്തിന് സംഭവിച്ച തകരാറുകൾ പരിഹരിക്കേണ്ടതുണ്ട്, ഒരു കോംപ്രിഹെൻസീവ് പരിരക്ഷ ഉണ്ടെങ്കിൽ, നിങ്ങൾ ഒരിക്കലും സാമ്പത്തിക കാര്യത്തിൽ ഒറ്റപ്പെടില്ല.
സൗകര്യപ്രദം
ഓൺലൈൻ ഇൻഷുറൻസിൽ നിങ്ങൾക്ക് എളുപ്പത്തിൽ കോംപ്രിഹെൻസീവ് കവറേജ് ലഭ്യമാക്കാം. ബജാജ് അലയൻസ് ജിഐസിയിൽ നിന്ന് മോട്ടോർ ഇൻഷുറൻസ് വാങ്ങുന്നത് ലളിതവും വേഗമേറിയതുമാണ്. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു പ്ലാൻ തിരഞ്ഞെടുക്കുക. പർച്ചേസ് പൂർത്തിയായാൽ, പോളിസിയുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റുകൾ മെയിൽ വഴി നിങ്ങളുമായി പങ്കിടും
നെറ്റ്‌വർക്ക് ഗാരേജുകൾ
നെറ്റ്‌വർക്ക് ഗാരേജുകൾ സർവ്വീസ് സ്റ്റേഷനുകളാണ്, അതിൽ നിങ്ങൾക്ക് സർവ്വീസ് ലഭ്യമാക്കാം, വാഹനത്തിന് പണം നൽകേണ്ടതില്ല. റിപ്പയർ ചെലവുകൾ ഇൻഷുറൻസ് കമ്പനി നേരിട്ട് സെറ്റിൽ ചെയ്യുന്നതാണ്. ഞങ്ങൾക്ക് ഇന്ത്യയിലാകെ 6500+ ശക്തമായ നെറ്റ്‌വർക്ക് ഗ്യാരേജ് ഉണ്ട്.
ക്ലെയിം സെറ്റിൽമെന്‍റ്
ഇൻഡസ്ട്രിയിലെ ഏറ്റവും മികച്ച ക്ലെയിം സെറ്റിൽമെന്‍റ് അനുപാതമായ 98% * ഞങ്ങൾക്കുണ്ട്. അതേ സമയം, ഞങ്ങൾ 24x7 റോഡ്സൈഡ് അസിസ്റ്റൻസും ഓഫർ ചെയ്യുന്നു. കാർ ഇൻഷുറൻസ് ക്ലെയിമുകൾ ഫയൽ ചെയ്യുന്നതിനും സെറ്റിൽ ചെയ്യുന്നതിനുമുള്ള പ്രോസസ് ലളിതമാക്കുന്ന ഞങ്ങളുടെ മോട്ടോർ ഓൺ-ദി-സ്പോട്ട് സേവനത്തിൽ നിന്നും നിങ്ങൾക്ക് പ്രയോജനം ലഭിച്ചേക്കാം ടു-വീലർ ഇൻഷുറൻസ് ക്ലെയിമുകൾ രൂ. 20,000-ന് താഴെയുള്ളതും കാറുകൾക്ക് രൂ. 30,000 വരെയുള്ളതും ആണെങ്കിൽ ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് മൊബൈൽ ആപ്പ് വഴി 20 മിനിറ്റിനുള്ളിൽ* സെറ്റിൽ ചെയ്യുന്നതാണ്.
ഇനി നമുക്ക് കോംപ്രിഹെൻസീവ് കവറേജിന് കീഴിൽ ഒഴിവാക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം:
സാധാരണ തേയ്മാനം അല്ലെങ്കിൽ അനന്തരഫലമായി ഉണ്ടാകുന്ന നഷ്ടം മൂലം വാഹനത്തിന് തകരാർ സംഭവിച്ചാൽ പരിരക്ഷ ലഭിക്കുന്നതല്ല.
അപകടം സംഭവിക്കുകയും ഡ്രൈവർ മദ്യപിച്ചിട്ടുണ്ട് അല്ലെങ്കിൽ മറ്റെന്തെങ്കിലും ലഹരിയുടെയോ സ്വാധീനത്തിലായിരുന്നുവെന്ന് കണ്ടെത്തുകയാണെങ്കിൽ, ഒരു ക്ലെയിമും നൽകുന്നതല്ല. ഡ്രൈവിംഗ് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്, സുരക്ഷിതമായ ഡ്രൈവിംഗ് അത്യാവശ്യമാണ്.
ഇന്ത്യയിൽ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ഡ്രൈവിംഗ് ചെയ്യുന്നതായി കണ്ടെത്തിയാൽ, കോംപ്രിഹെൻസീവ് വെഹിക്കിൾ ഇൻഷുറൻസ് അസാധുവാകും.
ആണവ ആക്രമണങ്ങൾ, കലാപം, തുടങ്ങിയ യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം ഇൻഷുർ ചെയ്ത വാഹനത്തിന് തകരാറുകളോ നഷ്ടമോ ഉണ്ടായാൽ അത് നിയന്ത്രിക്കാനാകാത്തതാണ്.
*ഇത് ഒരു സമ്പൂർണ്ണ ലിസ്റ്റ് അല്ല. മോട്ടോർ ഇൻഷുറൻസ് പോളിസി നിബന്ധനകൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക. സാധാരണ ടി&സി ബാധകം
താഴെയുള്ള പട്ടിക കോംപ്രിഹെൻസീവ് കവറേജും തേര്‍ഡ്-പാര്‍ട്ടി പോളിസിയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്നു:
മാനദണ്ഡങ്ങൾ | കോംപ്രിഹെൻസീവ് ഇൻഷുറൻസ് | തേര്‍ഡ്-പാര്‍ട്ടി ഇന്‍ഷുറന്‍സ് |
കവറേജ് |
ഇത് ഇൻഷുർ ചെയ്ത വാഹനത്തിനും ശാരീരിക പരിക്ക് അല്ലെങ്കിൽ പ്രോപ്പർട്ടി തകരാർ പോലുള്ള തേർഡ് പാർട്ടി ലയബിലിറ്റിക്കും കവറേജ് നൽകുന്നു |
തേര്‍ഡ്-പാര്‍ട്ടി പ്രോപ്പര്‍ട്ടി തകരാർ അല്ലെങ്കില്‍ ശാരീരിക പരിക്ക് കാരണം ഉണ്ടാകുന്ന ലയബിലിറ്റിക്ക് മാത്രമേ പരിരക്ഷ ഓഫർ ചെയ്യുന്നുള്ളു |
പ്രീമിയം |
ഇൻഷുറർ അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും. വാഹനത്തിന്‍റെ നിർമ്മാണം, മോഡൽ, പഴക്കം, ഭൂമിശാസ്ത്രപരമായ ലൊക്കേഷൻ, ആഡ്-ഓണുകൾ തുടങ്ങിയ മോട്ടോർ ഇൻഷുറൻസ് പ്രീമിയത്തെ വിവിധ ഘടകങ്ങൾ ബാധിക്കുന്നു. |
തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം നിശ്ചയിക്കുന്നത് IRDAI ആണ് |
സിഎൻജി കിറ്റ് പരിരക്ഷ |
ഇത് ഒരു ആഡ് ഓണായി ലഭ്യമാക്കാം |
ഇത് ലഭ്യമല്ല |
ഡിപ്രീസിയേഷൻ പ്രൊട്ടക്ഷൻ, എഞ്ചിൻ പ്രൊട്ടക്ഷൻ |
ഇവ രണ്ടും കോംപ്രിഹെൻസീവ് ഓട്ടോ കവറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട് |
ഇത് ഒഴിവാക്കിയിരിക്കുന്നു |
*ഇത് ഓരോ ഇൻഷുററിലും വ്യത്യാസപ്പെടാം. സാധാരണ ടി&സി ബാധകം
കാറിന്‍റെ മൂല്യം കാലക്രമേണ കുറയുന്നു. അതിനാൽ, കാറിന്‍റെ പണമടച്ച് തീർന്നുവെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ കോംപ്രിഹെൻസീവ് കവറേജ് ഒഴിവാക്കുന്നത് പരിഗണിക്കാം. എന്നിരുന്നാലും, ഏത് സമയത്തും അപകടം സംഭവിക്കാം എന്നതിനാൽ ഇൻഷുറൻസ് ഇല്ലാതെ തുടരുന്നത് ബുദ്ധിപരമായ തീരുമാനമല്ല. മാത്രമല്ല, പഴയ വാഹനം അപകടത്തിൽപ്പെടാനും കൂട്ടിയിടിക്കാനുമുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ ഒരു തേർഡ്-പാർട്ടി പ്രോപ്പർട്ടിക്ക് കേടുപാടുകൾ വരുത്തിയേക്കാം. കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് പോളിസി ഇല്ലാത്തതിന്‍റെ ഗുണങ്ങളും ദോഷങ്ങളും പരിഗണിച്ച് നിങ്ങൾ ഒരു അന്തിമ തീരുമാനം എടുക്കുക.
മോട്ടോർ വാഹനങ്ങൾ നേരിടുന്ന ഏറ്റവും സാധാരണ ഭീഷണികളിലൊന്നാണ് മോഷണം. ഒരു കോംപ്രിഹെൻസീവ് ഇൻഷുറൻസ് പോളിസി, പോളിസി ഉടമയെ ഏതെങ്കിലും തരത്തിലുള്ള ഭീഷണി, നശീകരണം അല്ലെങ്കിൽ മനുഷ്യനിർമ്മിത പ്രവർത്തനങ്ങളിൽ നിന്ന് സുരക്ഷിതമായി തുടരാൻ സഹായിക്കും. കൂടാതെ, ARAI സാക്ഷ്യപ്പെടുത്തിയ ആന്‍റി-തെഫ്റ്റ് ഡിവൈസുകളുടെ ഇൻസ്റ്റാളേഷൻ, ചെലവ് കുറഞ്ഞ മോട്ടോർ ഇൻഷുറൻസ് പ്രീമിയം ആനുകൂല്യം പ്രയോജനപ്പെടുത്താൻ സഹായിക്കും.
നിങ്ങൾ ഒരു കോംപ്രിഹെൻസീവ് മോട്ടോർ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നതിന് മുമ്പ് പോളിസി, ആവശ്യകത വിശകലനം ചെയ്യേണ്ടത് പ്രധാനമാണ്. ആവശ്യകതകൾ അറിഞ്ഞാൽ, ശരിയായ രീതിയിൽ നിറവേറ്റുന്നതും നിങ്ങൾക്ക് ബാധ്യത അല്ലാത്തതുമായ ഒരു പ്ലാൻ തിരഞ്ഞെടുക്കുക.
ഇന്ത്യയിൽ, തേർഡ്-പാർട്ടി ഇൻഷുറൻസ് നിയമപരമായി നിർബന്ധമാണ്. എന്നിരുന്നാലും, വിപുലമായ മോട്ടോർ വെഹിക്കിൾ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കാൻ എല്ലായ്‌പ്പോഴും ശുപാർശ ചെയ്യുന്നു. ഒരു കോംപ്രിഹെന്‍സീവ് പ്ലാന്‍ ഉണ്ടായിരിക്കുന്നത് ഏതെങ്കിലും തേര്‍ഡ്-പാര്‍ട്ടി ലയബിലിറ്റിക്കും പരിരക്ഷ ഓഫർ ചെയ്യും.
മോട്ടോർ വാഹന നിയമം, 2019 പ്രകാരം, അനുയോജ്യമായ ഇൻഷുറൻസ് പോളിസി ഇല്ലാതെ ഇന്ത്യൻ റോഡുകളിൽ വാഹനം ഓടിക്കുന്നത് നിയമവിരുദ്ധമാണ്. ഇന്ത്യൻ റോഡുകളിൽ ഓടുന്ന എല്ലാ മോട്ടോർ വാഹനങ്ങൾക്കും തേർഡ്-പാർട്ടി ലയബിലിറ്റി ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്ന് ഇന്ത്യൻ സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.
സ്വന്തം നാശനഷ്ടത്തിനും തേർഡ് പാർട്ടിക്കും പരിരക്ഷ നൽകുന്നതിനാൽ കോംപ്രിഹെൻസീവ് കവറേജ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രയോജനകരമാണ്. മികച്ച സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്, ഇൻഷുറർ അനുസരിച്ച് പ്രീമിയം വ്യത്യസ്തമാണ്.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ