റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ ബാലി യാത്രയ്ക്ക് മുമ്പ് ആവശ്യമായ എല്ലാ കാര്യങ്ങളും ഒരുക്കികൊണ്ട് മതിയായ തയ്യാറെടുപ്പുകളും ക്രമീകരണങ്ങളും നടത്തേണ്ടത് അത്യാവശ്യമാണ്.
മെഡിക്കൽ എമർജൻസി, എയർക്രാഫ്റ്റ് കാൻസലേഷൻ, വൈകൽ, പാസ്പോർട്ട് മോഷണം, ബാഗേജ് നഷ്ടം അല്ലെങ്കിൽ വൈകൽ, വ്യക്തിഗത ഉത്തരവാദിത്തങ്ങൾ തുടങ്ങിയ അപ്രതീക്ഷിതമായി സംഭവിക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസി നിങ്ങൾക്ക് സംരക്ഷണം നൽകണം. കോവിഡ്-19 മഹാമാരിയുടെ ഫലമായി, നിരവധി യാത്രാ നിയന്ത്രണങ്ങൾ ഇതിനകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. അതിന്‍റെ ഫലമായി, ബാലിക്കുള്ള നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാൻ കോവിഡ്-19 സാഹചര്യങ്ങളിൽ നിന്ന് പൂർണ്ണ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുക.
ഇന്ത്യയിലെ ഏറ്റവും മികച്ച ട്രാവൽ ഇൻഷുറൻസ് ഫ്ലെക്സിബിളായിരിക്കും. അത് മതിയായ കവറേജ് ഓഫർ ചെയ്യണം, എന്തെന്നാൽ അവധിക്കാലത്ത് എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യങ്ങൾ നിങ്ങൾ നേരിടുകയാണെങ്കിൽ, ട്രാവൽ ഇൻഷുറൻസിലൂടെ ബുദ്ധിമുട്ടില്ലാതെ അത്തരം ആകസ്മിക സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കണം. അതിനാൽ, ബാലിക്ക് പോകുന്നതിന് മുമ്പ്, നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ വില കണ്ടെത്തി ഉടൻ തന്നെ ഒരു പ്ലാൻ നേടുക.
നിങ്ങളുടെ യാത്ര ഏത് രാജ്യത്തേക്കായാലും അന്താരാഷ്ട്ര ട്രാവൽ ഇൻഷുറൻസ് എടുക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങൾ ബാലി പോലുള്ള വിദേശ നഗരത്തിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ, അടിയന്തിര സാഹചര്യങ്ങളിൽ അല്ലെങ്കിൽ നിങ്ങളുടെ ലഗേജ്, പാസ്പോർട്ട് നഷ്ടപ്പെടുന്ന സാഹചര്യങ്ങൾ നേരിടുന്നതിനായി മുൻകൂട്ടി തയ്യാറെടുക്കാൻ ആഗ്രഹിക്കുന്നു. ഒരു കോംപ്രിഹെൻസീവ് ഫാമിലി ട്രാവൽ ഇൻഷുറൻസ് പാക്കേജ് ബാലിയിലേക്ക് യാത്ര ചെയ്യുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കും.
ബാലി സന്ദർശിക്കുമ്പോൾ, നിങ്ങൾ വിവിധ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ തയ്യാറായിരിക്കണം. ഒരു സാധാരണ വയറുവേദനയോ ഫുഡ് അലർജിയോ ആണ് ഇതിൻ്റെ ഒരു ലളിതമായ ഉദാഹരണം. ഇത് ആരെയും ബാധിച്ചേക്കാം. ഇതുമൂലം അവരുടെ അവധിക്കാലത്തെ സന്തോഷം തന്നെ നഷ്ടപ്പെടുന്നു!
ഫ്ലൈറ്റ് വൈകൽ അല്ലെങ്കിൽ റദ്ദാക്കൽ, പാസ്പോർട്ട് നഷ്ടം, ബാഗേജ് നഷ്ടപ്പെടൽ അല്ലെങ്കിൽ വൈകൽ, മെഡിക്കൽ എമർജൻസിയിൽ വരുന്ന ഹോസ്പിറ്റൽ കെയർ എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രതിസന്ധികൾക്കും സമഗ്രമായ കവറേജ് ഉറപ്പാക്കുന്ന ഒരെണ്ണം ഉറപ്പിക്കുന്നതിന് മുമ്പ് ബാലിക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസികൾ താരതമ്യം ചെയ്യുക. മുകളിൽപ്പറഞ്ഞ ഏതെങ്കിലും സംഭവങ്ങൾ നിങ്ങൾക്ക് നേരിടേണ്ടി വന്നാൽ ബജാജ് അലയൻസിൽ ഞങ്ങളെ ബന്ധപ്പെടുന്നതിലൂടെ നിങ്ങളുടെ ബാലിക്കുള്ള ട്രാവൽ ഇൻഷുറൻസിലൂടെ നിങ്ങൾക്ക് എപ്പോഴും ക്ലെയിം ചെയ്യാം.
ബാലിക്ക് വേണ്ടി പ്രത്യേകമായി ബജാജ് അലയൻസ് ജിഐസി ട്രാവൽ ഇൻഷുറൻസ് പോളിസി വാഗ്ദാനം ചെയ്യുന്നു. ഇത് യാത്രക്കാർ നേരിടുന്ന വിവിധ യാത്രാ സംബന്ധമായ റിസ്കുകളിൽ നിന്നും പരിരക്ഷ നൽകുന്നു. ബജാജ് അലയൻസ് ജിഐസിയിൽ നിന്ന് ബാലി ട്രാവൽ ഇൻഷുറൻസ് പോളിസി നേടുന്നതിൻ്റെ നേട്ടങ്ങൾ താഴെപ്പറയുന്നവയാണ്:
ബജാജ് അലയൻസ് ജിഐസിയുടെ ബാലിക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസിക്കുള്ള പ്രീമിയം തുക രൂ. 206 മുതൽ ആരംഭിക്കുന്നു. അതിനാൽ, യാത്രക്കാർക്ക് താങ്ങാനാവുന്ന ഓപ്ഷനുകളും ലഭ്യമാണ്.
ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന ബാലിയിലേക്കുള്ള ട്രാവൽ ഇൻഷുറൻസ് പോളിസി, പോളിസി ഉടമകളെ ദിവസത്തിലെ ഏത് സമയത്തും ഒരു ക്ലെയിം ഫയൽ ചെയ്യാൻ അനുവദിക്കുന്നു, കാരണം കമ്പനി 24x7 ക്ലെയിം സെറ്റിൽമെന്‍റ് സേവനങ്ങൾ നൽകുന്നു. മാത്രമല്ല, ഒരു കോൾബാക്ക് അഭ്യർത്ഥിക്കുന്നതിനും ക്ലെയിം പ്രോസസ് ആരംഭിക്കുന്നതിനും പോളിസി ഉടമകൾക്ക് ഒരു മിസ്‌ഡ് കോൾ സേവനം ഉപയോഗിക്കാം.
ബാലിക്കായി ബജാജ് അലയൻസ് ഓഫർ ചെയ്യുന്ന ട്രാവൽ ഇൻഷുറൻസ് പോളിസി ലോകമെമ്പാടുമുള്ള 216 രാജ്യങ്ങളും ദ്വീപുകളും ഉൾക്കൊള്ളുന്നതിലൂടെ യാത്രക്കാർക്ക് സമഗ്രമായ കവറേജ് നൽകുന്നു.
നാല് മണിക്കൂർ അല്ലെങ്കിൽ അതിൽ കൂടുതൽ കാലതാമസം വരുന്ന ഫ്ലൈറ്റുകൾക്ക് രൂ. 500 മുതൽ രൂ. 1,000 വരെയുള്ള നഷ്ടപരിഹാരം പോളിസി നൽകുന്നു, ഇത് യാത്രക്കാരെ ഫ്ലൈറ്റ് കാലതാമസത്തിന്‍റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ കുറയ്ക്കാനും തടസ്സരഹിതമായ യാത്ര ഉറപ്പാക്കാനും സഹായിക്കും.
ഈ ആനുകൂല്യങ്ങൾക്ക് പുറമേ, യാത്ര റദ്ദാക്കൽ, യാത്രയിൽ തടസ്സം, ബാഗേജ് നഷ്ടപ്പെടൽ, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങൾ തുടങ്ങിയ മറ്റ് യാത്രാ സംബന്ധമായ റിസ്കുകളും ബാലിക്കുള്ള ബജാജ് അലയൻസിന്‍റെ ട്രാവൽ ഇൻഷുറൻസ് പോളിസി പരിരക്ഷിക്കുന്നു.
അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ തങ്ങളുടെ യാത്ര ആസ്വദിക്കാൻ ഈ കവറേജ് പ്രാപ്തരാക്കുന്നു.
ബാലിയിൽ പ്രവേശിക്കാൻ ഒരാൾക്ക് ഉണ്ടായിരിക്കേണ്ട പൊതുവായ വിസ ആവശ്യകതകളും ഡോക്യുമെന്‍റുകളും താഴെ കൊടുക്കുന്നു:
ഇന്തോനേഷ്യൻ പൗരന്മാരുടെയോ വിദേശികളായ മറ്റ് സന്ദർശകരുടെയോ ആരോഗ്യത്തിനും സുരക്ഷയ്ക്കും നിങ്ങൾ ഒരു തരത്തിലുള്ള ഭീഷണിയും ഉയർത്തില്ലെന്ന് തെളിയിക്കാൻ അപേക്ഷാ ഫോമിലെ സുരക്ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. കൂടാതെ ബാലിയിലേക്കുള്ള ട്രാവൽ ഇൻഷുറൻസ് എടുത്ത് നിങ്ങൾ സ്വയം പരിരക്ഷ ഉറപ്പുവരുത്തണം.
നിങ്ങൾ ഒരു ഇന്തോനേഷ്യൻ വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ ഈ ഘട്ടങ്ങൾ പിന്തുടരണം:
ഇന്തോനേഷ്യൻ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ നിങ്ങൾ കൈയിൽ കരുതേണ്ട ചില ഡോക്യുമെന്‍റുകൾ ഇതാ:
ബാലിയിലേക്കുള്ള നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ബാലി വിസയ്ക്കായി അപ് ടു ഡേറ്റ് ആണെന്ന് ഉറപ്പുവരുത്തുക, അത് നിങ്ങളെ അവിടെ നിന്നും നേരിട്ടേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് സംരക്ഷിക്കും. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ബജാജ് അലയൻസ് ജിഐസിയിൽ ഞങ്ങളെ ബന്ധപ്പെട്ട് നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനിൽ ഒരു ക്ലെയിം ഉന്നയിക്കാം.
ഇന്ത്യയിൽ നിന്ന് ബാലിയിലേക്ക് യാത്ര ചെയ്യുമ്പോൾ, താഴെപ്പറയുന്ന സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം:
നിങ്ങളുടെ രാജ്യത്തെ എംബസി നിങ്ങളുടെ ആദ്യത്തെ കോൺടാക്റ്റ് ആയിരിക്കണം യാത്ര ചെയ്യുമ്പോൾ അല്ലെങ്കിൽ ഇതുസംബന്ധിച്ച് സഹായം വേണമെങ്കിൽ; ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് ഓൺലൈൻ.
ഇന്ത്യൻ എംബസി അഡ്രസ്സ്: ഗാമ ടവർ, 28th ഫ്ലോർ, ജെഐ. എച്ച്ആർ. റസൂന സെയ്ദ് കാവ്. സി22, കരേറ്റ് കുനിംഗൻ, സെറ്റിയാബുഡി, കോട്ട ജക്കാർത്ത സെലത്തൻ, ജക്കാർത്ത 12940
എംബസിയുടെ കോണ്ടാക്ട് വിശദാംശങ്ങൾ:
വെബ്സൈറ്റ്: ഇന്ത്യൻ എംബസി, ജക്കാർത്ത
ഇമെയിൽ : info.jakarta@mea.gov.in
ടെലിഫോൺ നമ്പർ: +62 21 2522299
ഫാക്സ് നമ്പർ: +62 21 2522405
ശനി, ഞായർ, പൊതു അവധി ദിവസങ്ങളിൽ എംബസി പ്രവർത്തിക്കുകയില്ല
ഔദ്യോഗിക പ്രവൃത്തി സമയം: 8:30 AM - 12:30 PM, 1:15 PM - 5:15 PM
കോൺസുലർ സമയം: തിങ്കൾ, വ്യാഴം 9:00 AM - 12:00 PM
ബാലിയുടെ ഔദ്യോഗിക കറൻസി ഇന്തോനേഷ്യൻ റുപിയ (ഐഡിആർ) അല്ലെങ്കിൽ ആർപി ആണ്. മിക്ക ബാലി സ്ഥാപനങ്ങളും ഐഡിആർ ഉപയോഗിച്ചാണ് പതിവ് ബിസിനസ് നടത്തുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. നിക്ഷേപ ഘടകമുള്ള സ്ഥാപനങ്ങൾ സാധാരണയായി യുഎസ് ഡോളർ ഉപയോഗിക്കുന്നു.
നിങ്ങൾ സജീവമായ ഒരു സഞ്ചാരിയോ അല്ലെങ്കിൽ സമാധാനപരമായ സ്ഥലങ്ങൾ ആഗ്രഹിക്കുന്നവരോ ആകട്ടെ, ബാലി അതെല്ലാം വാഗ്ദാനം ചെയ്യുന്നു. ബാലി ഒരിക്കലും നിങ്ങളെ നിരാശരാക്കില്ല. ഉറപ്പുവരുത്തുക, നിങ്ങളുടെ ആവശ്യകതകൾ എല്ലാം നിറവേറ്റുന്ന ട്രാവൽ ഇൻഷുറൻസ് പരിരക്ഷ ; ശേഷം ഈ സ്ഥലങ്ങൾ സന്ദർശിക്കുക.
ബാലി സന്ദർശിക്കുമ്പോൾ, വന്യജീവി സങ്കേതങ്ങൾ ,ഹൈക്കിംഗ് ചെയ്യാൻ കഴിയുന്ന പർവത ശ്രേണികൾ, ചരിത്രപ്രാധാന്യമുള്ള ക്ഷേത്രങ്ങൾ എന്നിവ ഉൾപ്പെടെ നിങ്ങളുടെ ഷെഡ്യൂളിൽ ചില ലൊക്കേഷനുകൾ ഉൾപ്പെടുത്താം. ലളിതവും തടസ്സരഹിതവുമായ രീതിയിൽ നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങാം .
തനഹ് ലോട്ട് ക്ഷേത്രത്തിലേക്ക് പോകുന്നതിലൂടെ നിങ്ങൾ ദീർഘകാലമായി ആഗ്രഹിക്കുന്ന ശാന്തത അനുഭവിക്കാൻ കഴിയും. തബനാനിലെ ബെരാബൻ പട്ടണത്തിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന, നീലക്കടൽ തിരമാലകളാൽ ചുറ്റപ്പെട്ട ഈ ക്ഷേത്രത്തിന്‍റെ മനോഹരമായ പശ്ചാത്തലം നിങ്ങൾ ആസ്വദിക്കേണ്ട ഒന്നാണ്.
തെഗല്ലലംഗ് റൈസ് ടെറസിസ്, ഉബുദ്
ബാലിയിലെ വിനോദസഞ്ചാരി എന്ന നിലയിൽ ഉബുദിലെ തെഗല്ലലംഗ് റൈസ് ടെറസുകൾ നിങ്ങൾക്ക് മറ്റൊരു പ്രധാന ആകർഷണമായിരിക്കും. നെൽപ്പാടങ്ങളും ചുറ്റുമുള്ള സസ്യജാലങ്ങളും കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്ത ടെറസുകൾ നിങ്ങളുടെ ഹൃദയം കീഴടക്കും. അതിമനോഹരവും കണ്ണിന് കുളിർമ്മയേകുന്ന കാഴ്ചകളുമായതിനാൽ പ്രകൃതി സ്‌നേഹികൾക്ക് പുറമേ, നിരവധി ചിത്രകാരന്മാരും കലാകാരന്മാരും ഈ സ്ഥലം സന്ദർശിക്കാറുണ്ട്.
ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങൾ ബാലി സന്ദർശിക്കാൻ അനുയോജ്യമായ സമയമാണ്. ജൂലൈ, ആഗസ്ത് മാസങ്ങളിൽ ചൂട് കൂടുതലാണെങ്കിലും, ഏപ്രിൽ മുതൽ സെപ്തംബർ വരെ നല്ല കാലാവസ്ഥയാണ്. നിങ്ങൾക്ക് ഒക്ടോബറിനും മാർച്ചിനും ഇടയിലും ബാലി സന്ദർശിക്കാം.
എന്നിരുന്നാലും, മഴ പ്രതീക്ഷിക്കുന്നതിനാൽ യാത്രകൾ കൂടുതലായി നിയന്ത്രിക്കപ്പെടുമെന്നത് ശ്രദ്ധിക്കുക, അതിനാൽ മഴക്കാലത്ത് യാത്ര ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വേനൽക്കാലത്ത് താരതമ്യേന ചൂട് ലഭിക്കും, അത് യാത്ര ചെയ്യുന്നതിന് തടസ്സങ്ങളൊന്നും സൃഷ്ടിക്കില്ല. ഏപ്രിലിൽ ബാലിയിൽ നടക്കുന്ന എയർ ഫെസ്റ്റിവൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കുക ; കൗതുകമുണർത്തുന്ന തീമുകളും സംഗീതവും വഴി ബാലിനീസ് ഭൂപ്രകൃതിയുടെ സംരക്ഷണത്തെ ഇത് ആദരിക്കുന്നു.
നിങ്ങൾ ബാലിയിലേക്ക് ഒരു അവധിക്കാലം ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, യാത്രയിൽ സംഭവിച്ചേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങളെ നേരിടുന്നതിനായി, ഒരു ട്രാവൽ ഇൻഷുറൻസ് പോളിസിയിലൂടെ നല്ല പരിരക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പുവരുത്തുക.
ബാലിയിലേക്കുള്ള ശരിയായ ട്രാവൽ ഇൻഷുറൻസ് ഞങ്ങളുടെ വെബ്സൈറ്റിൽ നിന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
ഒരു 'ഇന്‍റർനാഷണൽ ട്രാവൽ ഇൻഷുറൻസ് പ്ലാനിനായി ബജാജ് അലയൻസ് ജിഐസിയുടെ വെബ്സൈറ്റ് സന്ദർശിക്കുക’. നിങ്ങൾക്ക് ആവശ്യമുള്ള കവറേജ് തിരഞ്ഞെടുത്ത് പ്രസക്തമായ വ്യക്തിഗത വിവരങ്ങൾ നൽകിയ ശേഷം നിങ്ങൾക്ക് ആവശ്യമായ അധിക പരിരക്ഷകൾ തിരഞ്ഞെടുക്കുക, അവ താഴെപ്പറയുന്നവയാണ്:
നിങ്ങളുടെ യാത്രയുടെ ദൈർഘ്യം, നിങ്ങൾ എവിടേക്കാണ് പോകുന്നത്, യാത്രയ്ക്ക് എന്ത് പരിരക്ഷയാണ് ലഭിക്കുന്നത് എന്നിവയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പ്ലാനിന് നിങ്ങൾ എത്ര തുക നൽകണം എന്നുള്ളത് . ഉയർന്ന പ്രീമിയം നൽകാതെ മതിയായ യാത്രാ പരിരക്ഷ നൽകുന്ന ഒരു തുക തിരഞ്ഞെടുക്കുന്നത് ഉറപ്പാക്കുക.
ഒരു മെഡിക്കൽ എമർജൻസി ഉണ്ടാകുന്നത് എപ്പോഴാണെന്ന് പറയാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ബാലിയിലേക്കുള്ള മെഡിക്കൽ ട്രാവൽ ഇൻഷുറൻസ് നിങ്ങൾ എടുക്കേണ്ടതുണ്ട്. അത് അത്യാവശ്യമല്ലെങ്കിൽ പോലും, ധാരാളം പണം ചിലവഴിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ നേരിടാൻ നിങ്ങൾ തയ്യാറായിരിക്കണം. യാത്രയിലെ പ്രതികൂല സംഭവങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് പോളിസിയിൽ മതിയായ കവറേജ് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്റർ ചെയ്യൂ