റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
കോവിഡ്-19 മഹാമാരി വരുത്തിയ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്നാണ്, അത് സാമൂഹിക അകലം ഒരു മാനദണ്ഡമാക്കി എന്നത്. അകലം പാലിക്കുന്നതാണ് ഈ വൈറസിന്‍റെ വ്യാപനം തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് കരുതപ്പെടുന്നു. ഈ മഹാമാരി പുറം ലോകവുമായി ബന്ധപ്പെടുന്ന കാര്യത്തിൽ ആളുകളെ കൂടുതൽ ജാഗരൂകരാക്കിയിരിക്കുന്നു, കയ്യുറയും മാസ്ക്കും ധരിക്കുകയും ശുചിത്വം പാലിക്കുകയും ചെയ്തിട്ടും വൈറസ് ബാധിക്കുമോ എന്ന ആധിയാണ് നിങ്ങൾക്ക്. അത്തരം ഒരു സാഹചര്യത്തിൽ, സാധ്യതയനുസരിച്ച് കോണ്ടാക്ട്‍ലെസ് എന്ന ആശയമാണ് ആകുലതകൾ അകറ്റാനുള്ള ഉത്തമ മാർഗ്ഗം.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, നിങ്ങൾക്ക് മനസമാധാനം നൽകുന്നത് ഞങ്ങളുടെ കടമയായിട്ടാണ് ഞങ്ങൾ കരുതുന്നത്. നിങ്ങൾക്ക് ഇൻഷുറൻസിൻ്റെ പരിചരണം സമ്പർക്ക രഹിതമായി നൽകുന്നതിലും മികച്ചൊരു മാർഗ്ഗമുണ്ടോ? അതാണ് ഞങ്ങളുടെ കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് ഉപയോഗിച്ച് ഞങ്ങൾ ചെയ്യുന്നത്. താരതമ്യം ചെയ്യുന്നതു മുതൽ വാങ്ങുന്നതും എന്തിന് ക്ലെയിം ചെയ്യുന്നതു വരെ സകലതും ഞങ്ങൾ കോണ്ടാക്ട്‍ലെസ് ആക്കിമാറ്റി.
COVID-19 മഹാമാരി ഇത്ര വ്യാപകമായി ആരോഗ്യത്തിന് ഭീഷണിയായിരിക്കുന്ന ഈ വേളയിൽ, ഒരു നല്ല ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയിലൂടെ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സുരക്ഷിതമാക്കാനുള്ള ഏറ്റവും നല്ല സമയം ഇപ്പോഴാണെന്ന് ഞങ്ങൾ നിങ്ങളോട് പറയേണ്ട ആവശ്യമില്ല. നേരിട്ട് സമ്പർക്കമില്ലാതെ ഇത് എങ്ങനെ നേടാം എന്നാണ് നിങ്ങൾ ആലോചിക്കുന്നതെങ്കിൽ, ഞങ്ങളുടെ കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് അതിനുള്ള പരിഹാരമാണ്.
നേരിട്ട് സമ്പർക്കത്തിൽ വരാതെ ഞങ്ങളുടെ ഇൻഷുറൻസ് വാങ്ങാൻ പല മാർഗ്ഗങ്ങളുണ്ട്:
✓ കെയറിംഗ്‍ലി യുവേർസ് ആപ്പ്: ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച്, നിങ്ങൾക്ക് ഇണങ്ങുന്ന പോളിസി തിരഞ്ഞെടുക്കുകയും സമ്പർക്കരഹിതമായി ട്രാൻസാക്ഷൻ പൂർത്തിയാക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുക.
✓ വെബ്ബ്‍സൈറ്റ്: വീടിന്‍റെ സൗകര്യത്തിൽ ഞങ്ങളുടെ വെബ്സൈറ്റ് ബ്രൗസ് ചെയ്യാം, നിങ്ങളുടെ ഓൺലൈൻ പോളിസി കോപ്പി ലഭിക്കാന്‍ കോണ്ടാക്ട്‍ലെസ് പേമെന്‍റ് പൂർത്തിയാക്കുക.
✓ ബോയിംഗ്: വാങ്ങുന്ന പ്രോസസ്സില്‍ സഹായത്തിന് ചാറ്റ്ബോട്ട് ഉപയോഗിക്കാൻ താല്‍പ്പര്യമുണ്ടെങ്കില്‍, ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്ന ബോയിംഗ് ഞങ്ങള്‍ക്കുണ്ട്.
ആരെങ്കിലും വന്ന് പ്രീമിയം തുക ശേഖരിച്ചിരുന്ന, ചെക്ക് വഴി ഇൻഷുറൻസ് പേമെന്‍റുകൾ നടത്തിയിരുന്ന കാലം കഴിഞ്ഞു. നിങ്ങളുടെ പ്രീമിയം തുക അടയ്ക്കുന്നതിന് നിങ്ങൾക്ക് ഇപ്പോൾ സമ്പർക്കരഹിതമായി ട്രാൻസാക്ഷനുകൾ പൂർത്തിയാക്കുന്ന മാർഗ്ഗം തിരഞ്ഞെടുക്കാം.
ഞങ്ങളുടെ വെബ്സൈറ്റ് അല്ലെങ്കിൽ ഞങ്ങളുടെ ആപ്പ് വഴി നിങ്ങളുടെ ഇൻഷുറൻസ് പോളിസി സമ്പർക്കരഹിതമായി എളുപ്പത്തിൽ അടയ്ക്കാവുന്നതാണ്. ഞങ്ങളുടെ എക്സിക്യൂട്ടീവുമായി ഫോണിൽ സംസാരിച്ച്, നിങ്ങൾക്ക് ഞങ്ങൾ അയക്കുന്ന ലിങ്ക് വഴി പേമെന്‍റ് നടത്തിക്കൊണ്ട് ജനറൽ ഇൻഷുറൻസ് ഓൺലൈനായും വാങ്ങാവുന്നതാണ്. അത് എളുപ്പവും സുരക്ഷിതവും ആണെന്ന് ഇപ്പോൾ തോന്നുന്നില്ലേ? ഞങ്ങളുടെ കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് കൊണ്ട് ഞങ്ങൾ ആഗ്രഹിച്ചതും അതാണ്!
ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത് ഇതായിരിക്കും, നിങ്ങൾക്ക് ഓൺലൈനിൽ വാങ്ങാൻ കഴിയുന്ന വ്യത്യസ്ത തരം കോണ്ടാക്ട്‍ലെസ് ഇൻഷുറൻസുകൾ ഏതൊക്കെയാണ്? ഞങ്ങൾ നിങ്ങൾക്ക് ഓഫർ ചെയ്യുന്ന പ്ലാനുകൾ ഏതൊക്കെയാണെന്ന് അറിയാൻ വായിക്കുക:
നിങ്ങളുടെ സമഗ്രമായ വ്യക്തിഗത പോളിസികൾ, ഫാമിലി ഫ്ലോട്ടർ ഓപ്ഷൻ, ക്രിട്ടിക്കൽ ഇൽനെസ് പ്ലാനുകൾ, പേഴ്സണൽ ആക്സിഡന്‍റ് പ്ലാനുകൾ, മുതിർന്ന പൗരന്മാർക്കുള്ള പോളിസികൾ, ടാക്സ് ലാഭിക്കാൻ സഹായിക്കുന്ന പ്ലാനുകൾ എന്നിങ്ങനെ ഞങ്ങൾക്ക് നിരവധി ഹെൽത്ത് ഇൻഷുറൻസ് പ്ലാനുകൾ ഉണ്ട്.
ഞങ്ങളുടെ സമഗ്രമായ ടു വീലര്‍ ഇൻഷുറൻസ്, കാര്‍ ഇൻഷുറൻസ് പോളിസികള്‍ വിപുലമായ കവറേജ് നൽകുന്നു, കൂടാതെ നിങ്ങളുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിന് നിരവധി ആഡ്-ഓണുകളും ഓഫർ ചെയ്യുന്നു.
നിങ്ങൾ ഏർപ്പെടുന്ന എല്ലാ ഡിജിറ്റൽ പ്രവർത്തനങ്ങളും കണക്കിലെടുക്കുമ്പോൾ, നിങ്ങളുടെ ഓൺലൈൻ സാന്നിധ്യം സുരക്ഷിതമാക്കുന്നതും പ്രധാനമായിരിക്കുകയാണ്. നിങ്ങൾക്ക് പരിരക്ഷ നൽകുന്നതിനുള്ളതാണ് ഞങ്ങളുടെ സൈബർ ഇൻഷുറൻസ് പോളിസി.
ഈ മഹാമാരിയുടെ സമയത്ത് ശരിക്കും നിങ്ങളുടെ വീട് നിങ്ങൾക്ക് സുരക്ഷയേകുന്ന കോട്ടയായി മാറിയിരിക്കുന്നു. ഞങ്ങളുടെ ഹോം ഇൻഷുറൻസ് പോളിസികൾ ഉപയോഗിച്ച്, നിങ്ങളുടെ വീടിനും അവയിൽ ഉള്ളതിനും വേണ്ടിയുള്ള പൂർണ്ണമായ ഇൻഷുറൻസ് ഉപയോഗിച്ച് നിങ്ങളുടെ സുരക്ഷിത സങ്കേതം സുരക്ഷിതമായി നിലനിൽക്കുന്നു എന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താം.
ഒരു യാത്ര പോകുന്ന കാര്യം ഇപ്പോൾ മനസ്സിൽ ഇല്ലെങ്കിലും, നിങ്ങൾ യാത്ര ചെയ്യുമ്പോൾ, ഞങ്ങളുടെ കോണ്ടാക്ട്‍ലെസ് ട്രാവൽ ഇൻഷുറൻസ് അജ്ഞാത പ്രദേശങ്ങളിൽ (അറിയപ്പെടുന്ന ഇടങ്ങളിലും) നിങ്ങളുടെ ബാക്ക്-അപ്പ് ആയി വർത്തിക്കും.
ഒരു ഇൻഷുറൻസ് കമ്പനി എന്ന നിലയിൽ, ക്ലെയിം ചെയ്യുന്ന സമയം ഞങ്ങൾക്ക് യഥാർത്ഥ പരിശോധനയാണ്. അതിനാൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്കായി കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് ക്ലെയിം പ്രക്രിയയുടെ ആനുകൂല്യം ഞങ്ങൾ വിപുലീകരിച്ചു. നിങ്ങളുടെ ക്ലെയിമുകൾ ഞങ്ങളുമായി രജിസ്റ്റർ ചെയ്യാൻ ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ്, ഞങ്ങളുടെ വെബ്സൈറ്റ്, ഞങ്ങളുടെ വാട്സ്ആപ്പ് സേവനങ്ങൾ എന്നിവ നിങ്ങൾക്ക് ഉപയോഗിക്കാം. ഞങ്ങളുടെ ഒരു ബ്രാഞ്ചും സന്ദർശിക്കാതെ നിങ്ങൾക്ക് നിങ്ങളുടെ ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാം, ക്ലെയിം ഫോം പൂരിപ്പിക്കാം, ക്ലെയിം പ്രോസസ് റോളിംഗ് നേടാം - തികച്ചും സമ്പർക്കരഹിതമായി!
സമ്പർക്കരഹിതമായ ട്രാൻസാക്ഷനുകൾ നടത്തുന്ന, നിങ്ങളുടെ എല്ലാ ഓൺലൈൻ ജനറൽ ഇൻഷുറൻസ് ആവശ്യങ്ങൾക്കുമുള്ള കേന്ദ്രമാണ് കെയറിംഗ്‍ലി യുവേർസ് ആപ്പ്. കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിന്‍റെ കാതലായ നിരവധി സവിശേഷതകൾ ഞങ്ങളുടെ ആപ്പിലുണ്ട്.
വാങ്ങൂ
ജനറൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിന് കോണ്ടാക്ട്‍ലെസ് പേമെന്‍റുകൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിക്കാം
പുതുക്കുക
ഓൺലൈൻ പോളിസി പുതുക്കലും ലഘുവായ ഒരു സംഗതിയായി മാറുകയാണ്, അവിടെ ഞങ്ങളുടെ ആപ്പ് നിങ്ങളെ സമ്പർക്കരഹിതമായി ട്രാൻസാക്ഷനുകൾ പൂർത്തിയാക്കാൻ സഹായിക്കുന്നു എന്നു മാത്രമല്ല, പുതുക്കാനുള്ള ഓർമ്മിപ്പിക്കലുകളും നൽകുന്നു
ക്ലെയിം
കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിൻ്റെ കാര്യത്തിൽ, ക്ലെയിം പ്രോസസ് ആണ് ശരിക്കും ഹീറോ എന്നു പറയാം. ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ ക്ലെയിമുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്യാം, ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യാം, നിങ്ങളുടെ ക്ലെയിം ട്രാക്ക് ചെയ്യാം. ഈ ആപ്പിൽ ഞങ്ങളുടെ വിപ്ലവകരമായ മോട്ടോർ OTS, ഹെൽത്ത് CDC ഇൻഷുറൻസ് ക്ലെയിം പ്രോസസ് ഉണ്ട്, അത് നിങ്ങളുടെ മോട്ടോർ, ഹെൽത്ത് ഇൻഷുറൻസ് ക്ലെയിമുകൾ* ഏതാനും മണിക്കൂറിനുള്ളിൽ സെറ്റിൽ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു.
ബന്ധപ്പെടാനുള്ള വിവരങ്ങളിലെ മാറ്റം
ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിച്ച് ഏതാനും ക്ലിക്കുകൾ കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ കോണ്ടാക്ട് വിവരങ്ങൾ എളുപ്പത്തിൽ മാറ്റാൻ കഴിയും
പോളിസികൾ മാനേജ് ചെയ്യുക
സമ്പർക്കരഹിതമായ ട്രാൻസാക്ഷനിലൂടെ വാങ്ങിയ കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിന്‍റെ ആനുകൂല്യം നിങ്ങൾക്ക് ലഭ്യമായാൽ, നിങ്ങളുടെ എല്ലാ പോളിസികളും ഒരിടത്ത് മാനേജ് ചെയ്യാൻ നിങ്ങൾക്ക് നിഷ്പ്രയാസം ഞങ്ങളുടെ ആപ്പ് ഉപയോഗിക്കാം.
ഇൻസ്റ്റ സെൽഫ് ചെക്ക്
ചില ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിലൂടെ കൊറോണ വൈറസുമായി സമ്പർക്കത്തിൽ വരുന്നതിനുള്ള റിസ്ക്ക് സ്വയം വിലയിരുത്താൻ ഈ സവിശേഷത നിങ്ങളെ അനുവദിക്കുന്നു
നിങ്ങളുടെ ഇൻഷുറൻസ് പോളിസി ഞങ്ങളിലൂടെ പുതുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അതിനും ഉണ്ട് ഞങ്ങളുടെ പക്കൽ സമ്പർക്കരഹിതമായ ഒരു ഉപായം. നിങ്ങളുടെ ഇൻഷുറൻസ് പോളിസികൾ പുതുക്കാൻ ഞങ്ങളുടെ ഓൺലൈൻ പോളിസി പുതുക്കൽ ഓപ്ഷൻ നിങ്ങൾക്ക് മുഴുവൻ ഡിജിറ്റലായ ഒരു മാർഗ്ഗം നൽകുന്നു.
നിങ്ങളുടെ ഓൺലൈൻ പോളിസി പുതുക്കുന്നതിനായി ഞങ്ങളുടെ വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക, അല്ലെങ്കിൽ കെയറിംഗ്‍ലി യുവേർസ് ആപ്പ് ഉപയോഗിക്കുക.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, ഞങ്ങളുടെ ഉപഭോക്താക്കൾക്ക് കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിന്‍റെ സൗകര്യവും സുരക്ഷയും ഓഫർ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അവിടെയാണ് ഞങ്ങളുടെ ഡിജിറ്റൽ സംരംഭങ്ങൾ ഞങ്ങളെ തിളങ്ങാൻ സഹായിക്കുന്നത്. ഞങ്ങളുടെ പക്കൽ, നിങ്ങളുടെ ഓൺലൈൻ ജനറൽ ഇൻഷുറൻസ് ആവശ്യങ്ങൾ സമ്പർക്കരഹിതമായി നിറവേറ്റാൻ കഴിയുന്ന നിരവധി ഓപ്ഷനുകൾ ഉണ്ട്. അവയിൽ ചിലത് ഇതാ:
ഞങ്ങളുടെ ഓൾ-ഇൻ-വൺ ആപ്പ് ഒരൊറ്റ ആപ്പ് വഴി പോളിസികൾ വാങ്ങാനും പുതുക്കാനും നിങ്ങളുടെ പോളിസികൾ മാനേജ് ചെയ്യാനും നിങ്ങളെ അനുവദിക്കുന്നു. ഓൺലൈൻ ക്ലെയിമുകൾ, മോട്ടോർ OTS, ഹെൽത്ത് CDC എന്നിവയുടെ രൂപത്തിൽ ഇത് ക്ലെയിം സഹായം നൽകുന്നു, അത് നിങ്ങളെ ക്ലെയിമുകൾ ഡിജിറ്റൽ രീതിയിൽ രജിസ്റ്റർ ചെയ്യാനും സെറ്റിൽ ചെയ്യാനും അനുവദിക്കുന്നു.
ഞങ്ങളുടെ പോളിസികളെക്കുറിച്ച് മനസ്സിലാക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായത് വാങ്ങാനുമുള്ള മികച്ച മാർഗമാണ് ഞങ്ങളുടെ വെബ്സൈറ്റ്. ഞങ്ങളുടെ വെബ്സൈറ്റ് വഴി നിങ്ങൾക്ക് എളുപ്പത്തിൽ ഏതൊരു ജനറൽ ഇൻഷുറൻസും ഓൺലൈനിൽ വാങ്ങാനും സമ്പർക്കരഹിതമായി പണം അടച്ചുകൊണ്ട് നിങ്ങളുടെ പോളിസി സ്വന്തമാക്കാനും കഴിയും. നിങ്ങൾക്ക് നിങ്ങളുടെ ഓൺലൈൻ പോളിസി പുതുക്കാനും നിങ്ങളുടെ ക്ലെയിമുകൾ ഓൺലൈനിൽ അറിയിക്കാൻ പോലും കഴിയും.
കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാൻ നിങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ ചാറ്റ്ബോട്ട് ആയ ബോയിംഗ് ഞങ്ങളുടെ ഡിജിറ്റൽ ഉപഹാരങ്ങളിൽ മറ്റൊന്നാണ്.
വാട്സ്ആപ്പ് ആണ് നിങ്ങളുടെ പ്രിയപ്പെട്ട ആശയവിനിമയ മാർഗ്ഗമെങ്കിൽ, ഞങ്ങൾ അവിടെയും ഉണ്ട്. ആരംഭിക്കുന്നതിന് 75072 45858 ൽ ഞങ്ങൾക്ക് ഒരു 'Hi' അയക്കുക.
ഏത് പ്രശ്നം നേരിട്ടാലും നിങ്ങൾക്ക് 80809 45060 എന്ന നമ്പരിൽ ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകാം. സഹായമേകുന്നതിനായി ഞങ്ങൾ നിങ്ങളെ വിളിക്കുന്നതാണ്.
നിങ്ങൾ ഒരു മെസ്സേജ് വഴി ഞങ്ങളെ ബന്ധപ്പെടാൻ ആഗ്രഹിക്കുന്നെങ്കിൽ, 575758 ലേക്ക് WORRY’ എന്ന് SMS ചെയ്യുക. ഞങ്ങളുടെ സമ്പർക്കരഹിതമായ പരിചരണം നിങ്ങളിലേക്ക് എത്തിക്കാനുള്ള മറ്റൊരു മാർഗ്ഗമാണിത്.
മിസ്റ്റർ നവീൻ വർമ്മ
വളരെയധികം യൂസർ ഫ്രണ്ട്‌ലിയും കസ്റ്റമർക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ളതുമായ ഓൺലൈൻ പ്രോസസ്
സതീഷ് ചന്ദ് കടോച്ച്
പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.
ശാന്താറാം എസ്.
വെബ്സൈറ്റിലൂടെയുള്ള കാർ ഇൻഷുറൻസ് വളരെ എളുപ്പമാണ്; വളരെ ലളിതവും സൗകര്യപ്രദവുമാക്കിയിരിക്കുന്നു.
വാങ്ങുന്നതിനും, പുതുക്കുന്നതിനും, ക്ലെയിം ചെയ്യുന്നതിനും അല്ലെങ്കിൽ പോളിസിയുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉള്ള മറ്റേതെങ്കിലും ആവശ്യങ്ങൾക്കും പൂർണ്ണമായും സമ്പർക്കരഹിതമായി പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കുന്നു എന്ന വസ്തുതയൊഴിച്ചാൽ, കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് സാധാരണ ഇൻഷുറൻസ് പോലെ തന്നെയാണ് പ്രവർത്തിക്കുന്നത്. ലളിതമായി പറഞ്ഞാൽ, കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് എന്നത് നേരിട്ട് സമ്പർക്കത്തിൽവരുന്ന ട്രാൻസാക്ഷനുകളിലൂടെ അല്ലാതെ നിങ്ങളുടെ ഇൻഷുറൻസ് ആവശ്യങ്ങൾ ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ മാർഗ്ഗങ്ങളിലൂടെ നിറവേറ്റുന്നതാണ്, സമ്പർക്കരഹിതമായ ട്രാൻസാക്ഷനുകളും ഇതിൽപ്പെടും.
നിങ്ങളുടെ മോട്ടോർ, ഹെൽത്ത്, സൈബർ, ട്രാവൽ, ഹോം എന്നിങ്ങനെ എല്ലാ ഇൻഷുറൻസ് പോളിസികളും ഓൺലൈനിൽ വാങ്ങാവുന്നതാണ്.
അപൂർവ്വം ചില സാഹചര്യങ്ങളിൽ മാത്രം, നിങ്ങൾക്കായി ഒരു ഓഫ്‌ലൈൻ പ്രോസസ് നിർദ്ദേശിച്ചേക്കാം, അതുപ്രകാരം, നിങ്ങളുടെ ആവശ്യങ്ങൾ അല്ലെങ്കിൽ പ്രോപ്പോസൽ ചർച്ച ചെയ്യാൻ കമ്പനിയുടെ പ്രതിനിധി നിങ്ങളെ ബന്ധപ്പെട്ടേക്കാം.
നിങ്ങളുടെ പ്രായം ഒരു നിശ്ചിത വയസ്സിൽ താഴെയായിരിക്കുകയും നിങ്ങളുടെ മെഡിക്കൽ ഹിസ്റ്ററിയിൽ കുഴപ്പമൊന്നും ഇല്ലാതിരിക്കുകയും ചെയ്താൽ വൈദ്യ പരിശോധനയുടെ ആവശ്യമില്ല. നിങ്ങളുടെ കാര്യത്തിൽ അത് ആവശ്യമാണെങ്കിൽ അല്ലെങ്കിൽ നിങ്ങളുടെ പ്രായം ഒരു നിശ്ചിത വയസ്സിലും കൂടുതലാണെങ്കിൽ നിങ്ങൾ വൈദ്യ പരിശോധന നടത്തേണ്ടതുണ്ട്. അതിനായി നിങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെടുന്നത് നല്ലതാണ്.
എന്നിരുന്നാലും, കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിൻ്റെ ആവശ്യകത പരിഗണിച്ച്, ഓൺലൈനായും വൈദ്യ പരിശോധന നടത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നിരവധി കമ്പനികൾ കണ്ടെത്തുന്നുണ്ട്.
നിങ്ങളുടെ മുമ്പത്തെ ഇൻഷുറൻസ് കാലഹരണപ്പെട്ടാൽ, പോളിസി ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ വാഹനം പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരാം. എന്നാൽ ഞങ്ങളുടെ ഐ-പിൻ പോലുള്ള ആപ്പുകളിലൂടെ, വാഹനങ്ങൾ സ്വയം പരിശോധിക്കുന്നത് സാധ്യമാക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങളുമായി ഇൻഷുറൻസ് കമ്പനികൾ രംഗത്തെത്തിയിരിക്കുന്നു, ഇത് ഇൻഷുറൻസിനെ ശരിക്കും സമ്പർക്കരഹിതമാക്കുന്നു.
കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് വാങ്ങാൻ ആവശ്യമായ ഡോക്യുമെന്‍റുകൾ, മറ്റേതൊരു മാർഗ്ഗത്തിലൂടെയും ഇൻഷുറൻസ് ലഭിക്കാൻ ആവശ്യമുള്ളവ പോലെ തന്നെയാണ്. നിങ്ങൾ വാങ്ങാൻ ശ്രമിക്കുന്ന ഇൻഷുറൻസിനെ ആശ്രയിച്ച് നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ വ്യത്യസ്തമായിരിക്കാം, ഉദാ. നിങ്ങളുടെ വാഹനത്തിന്, നിങ്ങളുടെ RC കോപ്പി ആവശ്യമാണ്. ഡോക്യുമെന്‍റുകൾ നിങ്ങളുടെ പ്രത്യേക കേസിനെയും ആശ്രയിച്ചിരിക്കാം.
എങ്കിലും മിക്കവാറും, കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് വാങ്ങാൻ നിങ്ങളുടെ പക്കൽ അടിസ്ഥാന ഡോക്യുമെന്‍റുകൾ ഉണ്ടായിരുന്നാൽ മതി. ക്ലെയിം പ്രോസസ് നടക്കുമ്പോൾ ഡോക്യുമെന്‍റുകളിൽ ഭൂരിഭാഗവും ആവശ്യമാണ്.
കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിൻ്റെ കാര്യത്തിൽ, നിങ്ങളുടെ പോളിസി നിങ്ങളുമായി ഡിജിറ്റൽ ആയി ഷെയർ ചെയ്യുന്നതാണ്. നിങ്ങളുടെ കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് വാങ്ങാൻ തിരഞ്ഞെടുത്ത പ്ലാറ്റ്‍ഫോം അനുസരിച്ച് (അതായത് ആപ്പ്, വെബ്‍സൈറ്റ് മുതലായവ) നിങ്ങളുടെ പോളിസിയുടെ സോഫ്റ്റ് കോപ്പി ഡൗൺലോഡ് ചെയ്യാൻ ലഭ്യമാക്കും, ഇമെയിൽ വഴി നിങ്ങൾക്ക് അയക്കും, അല്ലെങ്കിൽ ഒരു ഇ-കാർഡ് ആയി ആപ്പിൽ ലഭ്യമായിരിക്കും. ഞങ്ങളുടെ WhatsApp സേവനങ്ങൾ ഉപയോഗിച്ച് വാട്സ്ആപ്പിലും നിങ്ങൾക്ക് നിങ്ങളുടെ പോളിസി പിഡിഎഫ് ലഭിക്കും.
ഉവ്വ്, തീർച്ചയായും. കോണ്ടാക്ട്‍ലെസ് ട്രാൻസാക്ഷനിലൂടെ, ഞങ്ങളുടെ ക്ലെയിം പ്രോസസ് നിങ്ങളുടെ ക്ലെയിം രജിസ്റ്റർ ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള പ്രക്രിയയിൽ നിങ്ങളെ സഹായിക്കുകയും ക്ലെയിം തുക നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്യും. ക്യാഷ്‌ലെസ് ക്ലെയിമുകളുടെ കാര്യത്തിൽ, നിങ്ങൾ സ്വന്തം പോക്കറ്റിൽ നിന്ന് പണമടയ്‌ക്കേണ്ട ആവശ്യമേയില്ല. ഞങ്ങൾ നേരിട്ട് നെറ്റ്‌വർക്ക് ആശുപത്രിയുമായി ബന്ധപ്പെടുകയും നിങ്ങളുടെ ക്ലെയിം സെറ്റിൽ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ, മോട്ടോർ OTS, ഹെൽത്ത് CDC എന്നിങ്ങനെ സമ്പർക്കരഹിതമായി നിങ്ങളുടെ ക്ലെയിം കൈകാര്യം ചെയ്യുന്നതിനുള്ള മറ്റ് മാർഗ്ഗങ്ങളും ഞങ്ങൾക്കുണ്ട്. ഈ ഓൺലൈൻ പ്രോസസ്സുകൾ, ഞങ്ങളുടെ ആപ്പ് വഴി നിങ്ങളുടെ ഹെൽത്ത്, മോട്ടോർ ക്ലെയിമുകൾ സെറ്റിൽ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്നു, നിങ്ങൾ ക്ലെയിം തുക അംഗീകരിച്ചാൽ അത് നിങ്ങളുടെ അക്കൗണ്ടിൽ എത്തും. കോണ്ടാക്ട്‍ലെസ് ഇൻഷുറൻസിൽ വേറെ ഏതെങ്കിലും കോണ്ടാക്ട്-ഫ്രീ സൗകര്യം ലഭിക്കുമോ?
ഓൺലൈൻ ജനറൽ ഇൻഷുറൻസ് നിങ്ങളുടെ മൊബൈലിലൂടെ എളുപ്പത്തിൽ വാങ്ങാവുന്നതാണ്. നിങ്ങളുടെ കോണ്ടാക്ട്‍ലെസ് ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾക്ക് ഒന്നിലധികം പ്ലാറ്റ്‍ഫോമുകൾ ഉണ്ട്. നിങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ്, ഞങ്ങളുടെ കെയറിംഗ്‍ലി യുവേർസ് ആപ്പ്, വാട്സ്ആപ്പിലെ ഞങ്ങളുടെ സേവനങ്ങൾ, ഞങ്ങളുടെ ചാറ്റ്ബോട്ട് ബോയിംഗ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ മൊബൈൽ ഫോണിലൂടെ എളുപ്പത്തിൽ ജനറൽ ഇൻഷുറൻസ് ഓൺലൈനായി വാങ്ങാം.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ