റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858
സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ ജീവിതം തിരിച്ചെടുക്കാനാവാത്ത വിധം മാറ്റാൻ ഒരു അപകടത്തിന് 60 സെക്കൻഡിൽ താഴെ മതി. ഇത് നിങ്ങൾക്കോ നിങ്ങളുടെ കുടുംബാംഗങ്ങൾക്കോ എവിടെയും ഏത് സമയത്തും സംഭവിക്കാം; അതിനായി നിങ്ങൾ തയ്യാറായിരിക്കണം. പ്രവചനാതീതമായ ഭാവിയിൽ നമ്മളെ എന്താണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് അറിയില്ല, പക്ഷേ അത് നേരിടാൻ നമുക്ക് എപ്പോഴും തയ്യാറായിരിക്കാനാവും.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ ഞങ്ങൾ ഇത് മനസ്സിലാക്കുകയും, അപ്രതീക്ഷിതമായ അപകടങ്ങളുടെ അനന്തരഫലങ്ങളിൽ നിന്ന് നിങ്ങളെ പരിരക്ഷിക്കാൻ ഞങ്ങളുടെ പേഴ്സണൽ ഗാർഡ് ഇൻഷുറൻസ് പോളിസി രൂപകൽപ്പന ചെയ്യുകയും ചെയ്തിരിക്കുന്നു. ഈ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിങ്ങളുടെ മെഡിക്കൽ ബില്ലുകൾ അടയ്ക്കുക, കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭ്യമാക്കുക തുടങ്ങി പല കാര്യങ്ങളിലൂടെ നിങ്ങളുടെ സാധാരണ ജീവിതം തിരികെ നേടാൻ സഹായിക്കുന്നു.
ആകസ്മികമായ ശാരീരിക പരിക്ക്, വൈകല്യം അല്ലെങ്കിൽ മരണം എന്നിവയ്‌ക്കെതിരെ നിങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കുന്ന ഞങ്ങളുടെ പേഴ്സണൽ ഗാർഡ് പോളിസിക്കൊപ്പം നിങ്ങളുടെ സാമ്പത്തിക ഭദ്രത സുരക്ഷിതമാണ്.
ഈ പോളിസിക്ക് കീഴിൽ ലഭ്യമായ വ്യത്യസ്ത തരം പരിരക്ഷകൾ മനസ്സിലാക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
Sl / പ്രായം | ബേസിക് | വിപുലമായത് | സമഗ്രം |
മരണം | |||
സ്ഥായിയായ പൂർണ്ണ വൈകല്യം | |||
സ്ഥായിയായ ഭാഗിക വൈകല്യം | |||
താൽക്കാലികമായ മൊത്തം വൈകല്യം | |||
കുട്ടികളുടെ വിദ്യാഭ്യാസ ബോണസ് | |||
ഇൻഷ്വേർഡ് തുക | |||
മെഡിക്കൽ ചെലവുകൾ + ആശുപത്രിവാസം |
താഴെപ്പറയുന്ന സവിശേഷതകൾക്കൊപ്പം അപകടങ്ങളിൽ നിന്ന് സംരക്ഷണം വാഗ്ദാനം ചെയ്യുന്ന ഒരു പോളിസി :
വിപുലമായ പരിരക്ഷ
ഈ പോളിസി ഇൻഷുർ ചെയ്യുന്നു:
ആനുകൂല്യങ്ങളുടെ വിവരണത്തിന്‍റെ തോത് | ഇൻഷ്വേർഡ് തുകയുടെ % ആയി നഷ്ടപരിഹാരം |
തോൾ സന്ധി | 70 |
കൈമുട്ട് സന്ധിക്ക് മുകളിൽ | 65 |
കൈമുട്ട് സന്ധിക്ക് താഴെ | 60 |
കൈത്തണ്ട | 55 |
ഒരു തള്ളവിരൽ | 20 |
ഒരു ചൂണ്ടുവിരൽ | 10 |
മറ്റേതെങ്കിലും വിരൽ | 5 |
തുടയുടെ പകുതിക്ക് മുകളിൽ | 70 |
തുടയുടെ മദ്ധ്യംഭാഗം വരെ | 60 |
കാൽമുട്ടിന് താഴെ വരെ | 50 |
കാൽമുട്ട് വരെ | 45 |
കണങ്കാൽ | 40 |
കാൽ പെരുവിരൽ | 5 |
മറ്റേതെങ്കിലും പെരുവിരൽ | 2 |
ഒരു കണ്ണ് | 50 |
ഒരു ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെടൽ | 30 |
രണ്ട് ചെവികളുടെയും കേൾവി ശക്തി നഷ്ടപ്പെടൽ | 75 |
ഘ്രാണശക്തി | 10 |
രുചി തിരിച്ചറിയൽ | 5 |
കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം
മരണമോ സ്ഥിരമായ മൊത്തം വൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിൽ, നിങ്ങൾക്ക് അപകടം സംഭവിച്ച തീയതിയിൽ 19 വയസ്സിന് താഴെയുള്ള ആശ്രിതരായ 2 കുട്ടികൾക്ക് രൂ. 5, 000 വൺ ടൈം പേമെന്‍റായി വിദ്യാഭ്യാസ ചെലവ് നൽകുന്നതായിരിക്കും.
ഹോസ്പിറ്റൽ കൺഫൈന്‍മെൻറ് അലവൻസ്
മരണം, സ്ഥിരമായ മൊത്തം വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം, അല്ലെങ്കിൽ താൽക്കാലികമായ മൊത്തം വൈകല്യം എന്നിവയ്ക്ക് കീഴിൽ ക്ലെയിം സ്വീകരിക്കുകയാണെങ്കിൽ, ആശുപത്രിവാസത്തിന്‍റെ ഓരോ ദിവസത്തിനും രൂ. 1,000, പോളിസി കാലയളവിന് പരമാവധി 30 ദിവസം വരെ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നതാണ്.
അപകടം കാരണമുള്ള പരുക്കുകളുടെ ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു
മരണം, സ്ഥിരമായ മൊത്തം വൈകല്യം, സ്ഥിരമായ ഭാഗിക വൈകല്യം അല്ലെങ്കിൽ താൽക്കാലികമായ മൊത്തം വൈകല്യം എന്നിവയ്ക്ക് കീഴിൽ ക്ലെയിം അംഗീകരിക്കുകയാണെങ്കിൽ, ആകസ്മികമായ പരുക്കിനുള്ള സാധുവായ ക്ലെയിം തുകയുടെ അല്ലെങ്കിൽ യഥാർത്ഥ മെഡിക്കൽ ബില്ലുകളുടെ 40% വരെയുള്ള മെഡിക്കൽ ചെലവ്, ഏതാണോ കുറവ് അത് റിഇമ്പേഴ്സ് ചെയ്യും.
ആകസ്മിക ശാരീരിക പരിക്ക്/മരണം സംഭവിക്കുന്ന സാഹചര്യത്തിൽ ഒരു ക്ലെയിം നടത്തേണ്ടിവരുമ്പോൾ, താഴെപ്പറയുന്ന പ്രോസസ് പിന്തുടരുക:
മരണം
PTD (സ്ഥിരമായ മൊത്തം വൈകല്യം), PPD (സ്ഥായിയായ ഭാഗിക വൈകല്യം), TTD (താൽക്കാലിക മൊത്തം വൈകല്യം)
കുട്ടികള്‍ക്കായി വിദ്യാഭ്യാസ ബോണസ്
ഹോസ്പിറ്റൽ കൺഫൈൻമെന്‍റ് അലവൻസ്/മെഡിക്കൽ എക്സ്പെൻസ് റീഇമ്പേഴ്സ്മെന്‍റ്
ഒരു അപകടത്തിന്‍റെ ഫലമായി മരണം/പരിക്ക്/വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ പേഴ്സണൽ ആക്സിഡന്‍റ് പോളിസികൾ സാമ്പത്തിക പിന്തുണ നൽകുന്നു. അപ്രതീക്ഷിത മെഡിക്കൽ ചെലവുകൾ സാമ്പത്തികമായി ഒരു പ്രധാന തിരിച്ചടിയാകാം. ഒരു സമഗ്രമായ പേഴ്സണൽ ആക്സിഡന്‍റ് ഇൻഷുറൻസ് അപ്രതീക്ഷിത അപകടത്തിന് ശേഷവും സാമ്പത്തികമായി സുരക്ഷിതമായിരിക്കാൻ നിങ്ങളെ അനുവദിക്കുന്നു.
നിങ്ങൾക്ക് ഒരു അപകടം സംഭവിക്കുകയും ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന് പരുക്കേൽക്കുകയും അത് ക്ലെയിമിന് കാരണമാവുകയും ചെയ്താൽ, നിങ്ങൾ അല്ലെങ്കിൽ നിങ്ങൾക്ക് വേണ്ടി ക്ലെയിം ഉന്നയിക്കുന്ന പ്രിയപ്പെട്ട ഒരാൾ എത്രയും പെട്ടന്ന് അല്ലെങ്കിൽ 14 ദിവസത്തിനുള്ളിൽ ഞങ്ങളെ രേഖാമൂലം അറിയിക്കണം.
അപകടം കാരണം മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, അത് ഉടൻ തന്നെ ഞങ്ങളെ രേഖാമൂലം അറിയിക്കണം, പിന്നീട് പോസ്റ്റ്-മോർട്ടം റിപ്പോർട്ടിന്‍റെ ഒരു പകർപ്പ് 14 ദിവസത്തിനുള്ളിൽ ഞങ്ങൾക്ക് അയക്കണം.
ക്ലെയിം സെറ്റിൽമെന്‍റുകൾ വേഗത്തിൽ പ്രോസസ് ചെയ്യുന്നതിൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് വിശ്വസിക്കുന്നു. എല്ലാ ആവശ്യങ്ങളും നിറവേറ്റിയ തീയതി മുതൽ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിൽ ക്ലെയിമുകൾ പ്രോസസ് ചെയ്യുന്നതാണ്.
ഇല്ല, അപകടം അല്ലെങ്കിൽ അപകടം കാരണം സംഭവിക്കുന്ന പരിക്ക് മൂലമുള്ള മരണം മാത്രമേ പേഴ്സണൽ ഗാർഡ് പോളിസി പരിരക്ഷിക്കുകയുള്ളൂ.
പേഴ്സണൽ ഗാർഡ് പോളിസി തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യത ചുവടെ നൽകിയിരിക്കുന്നു:
പ്രൊപ്പോസറുടെയും ജീവിതപങ്കാളിയുടെയും പ്രവേശന പ്രായം 18 വയസ്സിനും 65 വയസ്സിനും ഇടയിലാണ്.
ആശ്രിതരായ കുട്ടികൾക്കുള്ള പ്രവേശന പ്രായം 5 വയസ്സിനും 21 വയസ്സിനും ഇടയിലാണ്.
എന്‍റെ ക്ലെയിം സെറ്റിൽമെന്‍റിന്‍റെ കാര്യത്തിലെ ഏറ്റവും സന്തോഷകരവും തൃപ്തികരവുമായത് അതിന് 2 ദിവസത്തിനുള്ളിൽ അപ്രൂവൽ ലഭിച്ചു എന്നുള്ളതാണ്...
ലോക്ക്ഡൗൺ സമയത്ത് പോലും ഇൻഷുറൻസ് കോപ്പി അതിവേഗം ഡെലിവറി ചെയ്തു. ബജാജ് അലയൻസ് ടീമിന് അഭിനന്ദനങ്ങൾ
ബജാജ് അലയൻസ് വഡോദര ടീമിന്, പ്രത്യേകിച്ച് മിസ്റ്റർ ഹാർദിക് മക്വാന, ശ്രീ ആശിഷ് എന്നിവർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു...
പേഴ്സണൽ ഗാർഡ് ഇൻഷുറൻസ് പോളിസി സമ്പൂര്‍ണ സുരക്ഷയും മനഃശ്ശാന്തിയും ഉറപ്പാക്കുന്നു.
വ്യക്തിപരമായ അപകടം സംബന്ധിച്ച എല്ലാ സാഹചര്യങ്ങളും ഉൾപ്പെടുത്താൻ പ്രത്യേകം തയ്യാറാക്കിയ പ്ലാൻ.
നിങ്ങളുടെ കുടുംബത്തെ ഇൻഷുർ ചെയ്യുകയും 10% ഫാമിലി ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തുകയും ചെയ്യുക.
ഞങ്ങളുടെ ഇൻ-ഹൗസ് ക്ലെയിം സെറ്റിൽമെന്‍റ് ടീം തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ ക്ലെയിം സെറ്റിൽമെന്‍റ് നൽകുന്നു. കൂടുതൽ വായിക്കുക
തടസ്സരഹിതമായ ക്ലെയിം സെറ്റിൽമെന്‍റ്
Our in-house claim settlement team provides seamless and quick claim settlement. We also offer cashless facility at more than 18,400+ network hospitals* across India. This comes in handy in case of hospitalisation or treatment wherein we take care of paying the bills directly to the network hospital and you can focus on recovering and getting back on your feet.
നിങ്ങളുടെ തൊഴിൽ നിർണ്ണയിക്കുന്ന വ്യത്യസ്ത റിസ്ക് ലെവലുകളുടെ സാഹചര്യത്തിൽ പ്രീമിയം വ്യത്യസ്തമാണ് കൂടുതൽ വായിക്കുക
സൌകര്യപ്രദമായ പ്രീമിയം കണക്കുകൂട്ടൽ
നിങ്ങളുടെ തൊഴിൽ നിർണ്ണയിക്കുന്ന വ്യത്യസ്ത റിസ്ക് ലെവലുകളുടെ സാഹചര്യത്തിൽ പ്രീമിയം വ്യത്യസ്തമാണ്
റിസ്ക് ലെവൽ I: അഡ്മിനിസ്ട്രേറ്റീവ്/മാനേജിംഗ് ഫംഗ്ഷനുകൾ, അക്കൗണ്ടന്‍റുകൾ, ഡോക്ടർമാർ, അഭിഭാഷകർ, ആർക്കിടെക്റ്റുകൾ, അധ്യാപകർ.
റിസ്ക് ലെവൽ II: മാനുവൽ ലേബർ, ഗ്യാരേജ് മെക്കാനിക്, മെഷീൻ ഓപ്പറേറ്റർ, പെയ്ഡ് ഡ്രൈവർ (കാർ/ട്രക്ക്/ഹെവി വെഹിക്കിൾ), ക്യാഷ്-ക്യാരിയിംഗ് തൊഴിലാളി, ബിൽഡർ, കോൺട്രാക്ടർ, ഒരു വെറ്റിനറി ഡോക്ടർ.
റിസ്ക് ലെവൽ III: ഭൂഗർഭ ഖനികൾ തൊഴിൽ ചെയ്യുന്നവർ, ഉയർന്ന ടെൻഷൻ സപ്ലൈ ഉള്ള ഇലക്ട്രിക് ഇൻസ്റ്റലേഷനുകൾ, ജോക്കി, സർക്കസ് പെർഫോമർ, വലിയ ഗെയിം ഹണ്ടർ, പര്‍വതാരോഹകർ, പ്രൊഫഷണൽ റിവർ റാഫ്റ്ററുകൾ, സമാനമായ തൊഴിൽ ചെയ്യുന്നവർ.
കുറിപ്പ്: മുകളിൽ വ്യക്തമാക്കിയിട്ടില്ലാത്ത തൊഴിലുകൾ, ഞങ്ങളുമായി അന്വേഷിക്കുക.
വാർഷിക പ്രീമിയം നിരക്ക്
നിങ്ങളുടെ ആവശ്യകതകളെ അടിസ്ഥാനമാക്കി നിരവധി പ്രീമിയം ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം:
പ്രീമിയം നിരക്കുകൾ താഴെ നൽകിയിരിക്കുന്നു (%) - രൂ. 1,000/- | |||
പരിരക്ഷ | റിസ്ക് വിഭാഗം | ||
| I | ii | iii |
ബേസിക് | 0.45 | 0.6 | 0.9 |
വിപുലമായത് | 1.0 | 1.25 | 1.75 |
സമഗ്രം | 1.5 | 2.0 | ലഭ്യമല്ല |
മെഡിക്കൽ ചെലവ് | മുകളിലുള്ള പ്രീമിയത്തിന്‍റെ 25% | മുകളിലുള്ള പ്രീമിയത്തിന്‍റെ 25% | മുകളിലുള്ള പ്രീമിയത്തിന്‍റെ 25% |
ആശുപത്രിവാസം | ഓരോ വ്യക്തിക്കും രൂ. 300 | ഓരോ വ്യക്തിക്കും രൂ. 300 | ഓരോ വ്യക്തിക്കും രൂ. 300 |
ഒരോ ക്ലെയിം രഹിത വർഷത്തിനും പരമാവധി 50% വരെ 10% ന്‍റെ ഒരു ക്യുമുലേറ്റീവ് ബോണസ് നേടുക, ഒരു ക്ലെയിം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 10% കുറച്ച്.
അപകടം മൂലം മരണം അല്ലെങ്കിൽ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ പരിരക്ഷ നൽകുന്നു.
അപകടം മൂലം മരണം അല്ലെങ്കിൽ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, 2 വരെ കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നതിന് ആശ്രിതരായ കുട്ടികൾക്ക് അർഹതയുണ്ട്.
അപകടം മൂലം മരണം അല്ലെങ്കിൽ വൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ, ആശുപത്രിയിൽ പ്രവേശിച്ച ഓരോ ദിവസത്തിനും ക്യാഷ് ബെനിഫിറ്റ് ബാധകമാണ്.
മരണം അല്ലെങ്കിൽ വൈകല്യത്തിന് കീഴിൽ ക്ലെയിം സ്വീകരിക്കുകയാണെങ്കിൽ, സാധുതയുള്ള ക്ലെയിം തുകയുടെ 40% വരെ അല്ലെങ്കിൽ യഥാർത്ഥ മെഡിക്കൽ ബില്ലുകളിൽ, ഏതാണോ കുറവ് അത് മെഡിക്കൽ ചെലവുകളുടെ റീഇമ്പേഴ്സ്മെന്‍റിന് ബാധകമാണ്.
ആത്മഹത്യ, ആത്മഹത്യാശ്രമം അല്ലെങ്കിൽ സ്വയം വരുത്തിയ പരിക്ക് അല്ലെങ്കിൽ അസുഖം എന്നിവ മൂലം ഉണ്ടാകുന്ന ആകസ്മികമായ ശാരീരിക പരിക്ക്.
മദ്യത്തിന്‍റെയോ മയക്കുമരുന്നിന്‍റെയോ സ്വാധീനത്തിലുള്ള ആകസ്മികമായ പരിക്ക്/മരണം.
ക്രിമിനൽ ഉദ്ദേശ്യത്തോടെ ഏതെങ്കിലും നിയമലംഘനം നടത്തിയതിന്‍റെ ഫലമായി ഉണ്ടായ ആകസ്മികമായ പരിക്ക്/മരണം.
ഏവിയേഷന്‍ അല്ലെങ്കില്‍ ബലൂണിംഗിൽ ഏര്‍പ്പെടുന്നതിന്‍റെ ഫലമായുള്ള ആകസ്മികമായ പരിക്ക്/മരണം...
കൂടുതൽ വായിക്കുകലോകത്തെവിടെയും ഉചിതമായ ലൈസൻസുള്ള സ്റ്റാൻഡേർഡ് വിമാനങ്ങളിൽ (നിരക്ക് അടയ്ക്കൽ അല്ലെങ്കിൽ മറ്റെന്തെങ്കിലും) യാത്രക്കാരൻ എന്നതിലുപരി ബലൂണിലോ വിമാനത്തിലോ കയറുകയോ ഇറങ്ങുകയോ യാത്ര ചെയ്യുകയോ ചെയ്യുമ്പോൾ ഏവിയേഷൻ അല്ലെങ്കിൽ ബലൂണിംഗിൽ ഏർപ്പെടുന്നതിന്‍റെ ഫലമായി ഉണ്ടാകുന്ന ആകസ്മികമായ പരിക്ക്/മരണം.
മോട്ടോർ റേസിംഗ് അല്ലെങ്കിൽ ട്രയൽ റൺ സമയത്ത് മോട്ടോർ വാഹനത്തിന്‍റെ ഡ്രൈവർ, സഹ-ഡ്രൈവർ അല്ലെങ്കിൽ യാത്രക്കാരനായി പങ്കെടുക്കുന്നതിന്‍റെ ഫലമായുള്ള ആകസ്മികമായ പരിക്ക്/മരണം.
നിങ്ങളുടെ ശരീരത്തിൽ നടത്തിയ അല്ലെങ്കിൽ നടത്തുന്ന ഏതെങ്കിലും തരത്തിലുള്ള രോഗം ഭേദമാക്കാനുള്ള ചികിത്സകൾ അല്ലെങ്കിൽ ഇടപെടലുകൾ.
ഇടവേളകളില്ലാതെ നടത്തുന്ന സൈനികാഭ്യാസത്തിന്‍റെ രൂപത്തിൽ ഏതെങ്കിലും നാവിക, സൈനിക, വ്യോമസേനാ പ്രവർത്തനങ്ങളിൽ പങ്കാളിത്തം, വാർ ഗെയിം അല്ലെങ്കിൽ വിദേശത്തോ ആഭ്യന്തരമോ ആയി ശത്രുക്കളുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍.
ഏതെങ്കിലും തരത്തിലുള്ള നിങ്ങളുടെ അനന്തരഫല നഷ്ടങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ യഥാർത്ഥത്തിലുള്ള അല്ലെങ്കിൽ ആരോപിതമായ നിയമ ബാധ്യത.
ലൈംഗിക സംബന്ധമായ അല്ലെങ്കിൽ ലൈംഗിക ബന്ധത്തിലൂടെ പകർന്ന രോഗങ്ങൾ.
HIV കൂടാതെ/അല്ലെങ്കിൽ എയ്ഡ്സ് ഉൾപ്പടെയുള്ള HIV സംബന്ധമായ രോഗങ്ങൾ അല്ലെങ്കിൽ മ്യൂട്ടന്‍റ് ഡെറിവേറ്റീവുകൾ അല്ലെങ്കിൽ അതിന്‍റെ വകഭേദങ്ങൾ ഉണ്ടാക്കിയ രോഗങ്ങൾ.
ഗർഭധാരണം, പ്രസവം, ഗർഭം അലസൽ, ഗര്‍ഭച്ഛിദ്രം, അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നിൽ നിന്ന് ഉണ്ടാകുന്ന സങ്കീർണ്ണതകൾ.
യുദ്ധം (പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും) ആഭ്യന്തരയുദ്ധം, അധിനിവേശം, ഒരു വിദേശ ആക്രമണം കാരണം ഉണ്ടാകുന്ന ചികിത്സ...
കൂടുതൽ വായിക്കുകഏതെങ്കിലും ഗവൺമെന്‍റ് അല്ലെങ്കിൽ പബ്ലിക്ക് അല്ലെങ്കിൽ ലോക്കൽ അതോറിറ്റിയുടെ ഉത്തരവനുസരിച്ച് യുദ്ധം (പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും), ആഭ്യന്തര യുദ്ധം, അധിനിവേശം, വിദേശ ശത്രുക്കളുടെ ആക്രമണം, കലാപം, വിപ്ലവം, സായുധ ലഹള, ലഹള, മിലിട്ടറി അല്ലെങ്കിൽ അധികാരം പിടിച്ചെടുക്കൽ, കീഴടക്കൽ, പിടിച്ചടക്കൽ, പിടികൂടൽ, അറസ്റ്റ്, നിയന്ത്രണം അല്ലെങ്കിൽ തടങ്കലിൽ വയ്ക്കൽ, കണ്ടുകെട്ടൽ, ദേശസാൽക്കരണം അല്ലെങ്കിൽ കേടുപാടുകൾ വരുത്തൽ എന്നിവ മൂലം ഉണ്ടാകുന്ന ചികിത്സ.
ന്യൂക്ലിയർ എനർജി, റേഡിയേഷൻ കാരണം ഉണ്ടാകുന്ന ചികിത്സ.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(3,912 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
സതീഷ് ചന്ദ് കടോച്ച്
പോളിസി എടുക്കുമ്പോൾ നമുക്ക് എല്ലാ ഓപ്ഷനും റിവ്യൂ ചെയ്യാൻ കഴിയുന്നതിനാൽ വെബ് വഴിയായുള്ളത് പ്രയാസരഹിതമാണ്.
ആഷിഷ് മുഖർജ്ജി
എല്ലാവർക്കും എളുപ്പമുള്ളതും, പ്രയാസ രഹിതവും സംശയ രഹിതവും. നല്ല പ്രവർത്തനം. നല്ലതുവരട്ടെ.
ജയകുമാർ റാവു
വളരെ യൂസർ ഫ്രണ്ട്‍ലി. എനിക്ക് 10 മിനിറ്റിനുള്ളിൽ പോളിസി ലഭിച്ചു.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ