വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
സെയില്സ്: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
നിങ്ങളുടെ യാത്രയിൽ അപ്രതീക്ഷിത ചെലവുകളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനാണ് ഫാമിലി ട്രാവൽ ഇൻഷുറൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് മെഡിക്കൽ എമർജൻസി, ചെക്ക്-ഇൻ ബാഗേജ് നഷ്ടം, യാത്ര റദ്ദാക്കൽ തുടങ്ങിയവയ്ക്ക് പരിരക്ഷ നൽകുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ ആവശ്യങ്ങൾക്കും ബജറ്റിനും അനുയോജ്യമായ മികച്ച ഫാമിലി ട്രാവൽ ഇൻഷുറൻസ് നൽകുന്നു. ഗ്ലോബൽ ഫാമിലി ട്രാവൽ ഇൻഷുറൻസിനുള്ള ഓപ്ഷനുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് എവിടെയും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാം.
ഒരു അവധിക്കാലം ആസൂത്രണം ചെയ്യുമ്പോൾ, നിങ്ങളുടെ കുടുംബത്തിന്‍റെ സുരക്ഷയും ക്ഷേമവും മികച്ചതാണെന്ന് ഉറപ്പുവരുത്തുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിലെ മികച്ച ഫാമിലി ട്രാവൽ ഇൻഷുറൻസ് മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ, റീപാട്രിയേഷൻ, അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് എന്നിവ ഉൾപ്പെടെയുള്ള സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. ബാഗേജ്, പാസ്പോർട്ട്, പേഴ്സണൽ ലയബിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട നഷ്ടങ്ങളും ഇത് പരിരക്ഷിക്കുന്നു. ഉദാഹരണത്തിന്, ട്രാവൽ കമ്പാനിയൻ പ്ലാൻ മെഡിക്കൽ ചെലവുകൾക്ക് $50,000 വരെയും നഷ്ടപ്പെട്ട ബാഗേജിന് $250 വരെയും നൽകുന്നു. വിദേശത്ത് യാത്ര ചെയ്യുമ്പോൾ അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കുന്നുവെന്ന് അത്തരം വിപുലമായ കവറേജ് ഉറപ്പുവരുത്തുന്നു, ഇത് മനസമാധാനത്തോടൊപ്പം ഏറ്റവും മികച്ച ഫാമിലി ട്രാവൽ ഇൻഷുറൻസ് ആയി മാറുന്നു.
അമിത മലിനീകരണം, മായം കലർന്ന ഭക്ഷണം, അപകടങ്ങൾ എന്നിവ പോലുള്ള ആരോഗ്യ ഭീഷണികൾ നിങ്ങൾ പരിഗണിക്കുമ്പോൾ ഫാമിലി ട്രാവൽ ഇൻഷുറൻസ് അനിവാര്യമായ ഒന്നാണ്, പ്രത്യേകിച്ചും അവധിക്കാലത്ത് കുട്ടികൾ എത്രമാത്രം ആവേശഭരിതരാകാമെന്ന് അറിയുമ്പോൾ. വിദേശ രാജ്യത്തെ മെഡിക്കൽ ചികിത്സയും കൂടുതൽ ചെലവേറിയതായിരിക്കാം.
റോഡ് അപകടങ്ങളും ബാഗേജ് മോഷണവും ലോകത്തിന്‍റെ ചില ഭാഗങ്ങളിൽ സാധാരണമാണ്. നിങ്ങളുടെ വസ്തുക്കളെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കുമ്പോൾ, ഫാമിലി ട്രാവൽ ഇൻഷുറൻസിന് അടിയന്തരമായ സാഹചര്യങ്ങളിൽ നിങ്ങൾക്ക് സംരക്ഷണ പരിരക്ഷ നൽകാനാകും.
നിങ്ങൾ പോകുന്നത് ജപ്പാനിലേക്കോ യൂറോപ്പിലേക്കോ ആകട്ടെ, സജ്ജമാകുന്നതിലൂടെ എല്ലാം വ്യത്യസ്തമാക്കാൻ കഴിയും!
അതിനാലാണ് നിങ്ങൾക്ക് ലാഭവും, സമഗ്രമായ കവറേജും നൽകുന്ന നിരവധി ഫാമിലി ട്രാവൽ ഇൻഷുറൻസ് സൊലൂഷനുകൾ ബജാജ് അലയൻസ് ഓഫർ ചെയ്യുന്നത്. ഏത് പോളിസി വാങ്ങണം അല്ലെങ്കിൽ ഒരു പ്രത്യേക പോളിസി എന്താണ് ഉൾക്കൊള്ളുന്നത് എന്നതിനെക്കുറിച്ച് തീരുമാനമെടുക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, ഫാമിലി ട്രാവൽ ഇൻഷുറൻസ് പോളിസി സംബന്ധിച്ച നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ഞങ്ങളുടെ വെബ്‌സൈറ്റിൽ കണ്ടെത്താം. ബ്രൌസ് ചെയ്യുക, തിരഞ്ഞെടുക്കുക, ഏതാനും ക്ലിക്കുകളിലൂടെ പണമടയ്ക്കുക, എല്ലാം സൗകര്യപ്രകാരം നിറവേറ്റുക!
ഫാമിലി ട്രാവൽ ഇൻഷുറൻസ് ഓൺലൈനിൽ വാങ്ങുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നേട്ടം നിങ്ങൾക്ക് കൃത്യമായ ക്വോട്ടുകൾ തൽക്ഷണം ലഭിക്കുന്നതാണ്. അതിനാൽ, നിങ്ങൾ ഒരു ഫാമിലി ട്രാവൽ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, നിങ്ങൾക്ക് പോളിസി പരിരക്ഷകൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ എളുപ്പത്തിൽ താരതമ്യം ചെയ്യാനും അറിവോടെയുള്ള തീരുമാനം എടുക്കാനും കഴിയും.
ട്രാവൽ ഇൻഷുറൻസ് പ്ലാൻ ഓൺലൈനിൽ വാങ്ങുന്നതിലൂടെയുള്ള നേട്ടം, നിങ്ങൾക്ക് പ്രസക്തമായ എല്ലാ വിവരങ്ങളിലേക്കും എളുപ്പത്തിൽ ആക്സസ് ലഭിക്കും എന്നുള്ളതാണ്. വ്യത്യസ്ത പോളിസി പരിരക്ഷകൾ എന്താണ് ഓഫർ ചെയ്യുന്നതെന്ന് തൽക്ഷണം പരിശോധിക്കുകയും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യുക. പോളിസിയുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങൾക്കും ഞങ്ങളുടെ ഇന്‍ററാക്ടീവ് ചാറ്റ്ബോട്ട് ആയ ബോയിംഗ് അതിവേഗം ഉത്തരം നൽകുകയും പ്രോസസ് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു.
ഉൽപ്പന്നവും അതിന്‍റെ സവിശേഷതകളും ലളിതവും രസകരവുമായ രീതിയിൽ അവതരിപ്പിച്ച് 'ഇൻഫർമേഷൻ ഓവർലോഡ് സിൻഡ്രോം' ഒഴിവാക്കാൻ ഞങ്ങളുടെ വെബ്സൈറ്റ് നിങ്ങളെ സഹായിക്കും എന്ന കാര്യം ഞങ്ങൾ മുമ്പ് പറഞ്ഞിരുന്നോ?
നിങ്ങൾക്ക് എപ്പോഴും തിരക്ക് ഉള്ളതിനാൽ ഇന്‍റർനാഷണൽ യാത്ര ആസൂത്രണം ചെയ്യുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ വിദേശത്ത് ഒരു യൂണിവേഴ്സിറ്റി പ്രോഗ്രാമിനായി പോകുന്ന വിദ്യാർത്ഥിയാണെങ്കിലും അല്ലെങ്കിൽ ഹവായിയിലെ ഒരു ബീച്ചിൽ സർഫിംഗ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു മുതിർന്ന പൗരനാണെങ്കിലും, നിങ്ങൾക്ക് തികച്ചും തടസ്സ രഹിതമായ രീതിയിൽ യാത്രാ ഇൻഷുറൻസ് പരിഹാരങ്ങൾ കണ്ടെത്താൻ കഴിയും
ഞങ്ങൾ പറയുന്നത് മാത്രം കേട്ട് വിശ്വസിക്കേണ്ടതില്ല! ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ഞങ്ങളുടെ ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ഓപ്ഷനുകൾക്ക് നിങ്ങളുടെ ഗവേഷണ സമയം എങ്ങനെ ലാഭിക്കാൻ കഴിയുമെന്ന് കണ്ടറിയൂ. പകരം നിങ്ങളുടെ വരാനിരിക്കുന്ന യാത്രയെക്കുറിച്ച് ആലോചിക്കാൻ ആ സമയം ഉപയോഗിക്കൂ!
നിങ്ങളുടെ യാത്രകൾ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തത് ആകട്ടെ എന്ന് ഞങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്നു. എന്നാൽ അസാധാരണമായ ഒന്ന് സംഭവിക്കുകയും നിങ്ങൾക്ക് ഒരു ക്ലെയിം ഫയൽ ചെയ്യുകയും ചെയ്യേണ്ടതുണ്ടെങ്കിൽ, നിങ്ങളുടെ സഹായത്തിനായി ഞങ്ങൾ അവിടെ ഉണ്ടാകും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, ഞങ്ങളുടെ ഗ്ലോബൽ ട്രാവൽ ഹെൽപ്പ്ലൈൻ നമ്പർ +91 124 6174720 ൽ ഒരു മിസ്ഡ് കോൾ നൽകുക അല്ലെങ്കിൽ ഞങ്ങളുടെ ടോൾ ഫ്രീ നമ്പർ 1800 209 5858 ൽ ഞങ്ങളെ വിളിക്കുക. നിങ്ങൾ ഞങ്ങളുമായി ബന്ധപ്പെട്ടാൽ, ഞങ്ങളുടെ പ്രതിനിധി മുഴുവൻ പ്രോസസിലും നിങ്ങളെ സഹായിക്കുന്നതാണ്.
ക്ലെയിം ക്യാഷ്‌ലെസ് അല്ലെങ്കിൽ റീഇംബേഴ്സ്മെന്‍റ് അടിസ്ഥാനത്തിലാണോ സെറ്റിൽ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ച് നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ക്ലെയിം പ്രോസസ് മാറുന്നതാണ്.
നിങ്ങളുടെ ക്ലെയിം ക്യാഷ്‌ലെസ് ക്ലെയിം ആണെങ്കിൽ:
✓ ഫോൺ അല്ലെങ്കിൽ ഇമെയിൽ വഴി നിങ്ങൾക്ക് ബന്ധപ്പെടാം. മുന്നോട്ടുള്ള പ്രോസസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഞങ്ങളുടെ ഉപദേഷ്ടാവ് നിങ്ങളെ സഹായിക്കും
✓ വേഗത്തിലുള്ളതും തടസ്സരഹിതവുമായ സെറ്റിൽമെന്‍റിന്, ആവശ്യമായ ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുക
✓ നിങ്ങൾ ഡോക്യുമെന്‍റ് ഷെയർ ചെയ്താൽ, ഞങ്ങൾ ക്ലെയിം വെരിഫൈ ചെയ്യുകയും അതിന്‍റെ സ്വീകാര്യത സംബന്ധിച്ച് ഞങ്ങൾ അപ്ഡേറ്റ് ഷെയർ ചെയ്യുന്നതുമാണ്
✓ ഞങ്ങൾക്ക് ചില അധിക വിവരങ്ങൾ ആവശ്യമുണ്ടെങ്കിൽ, ഒരു ക്വറി ലെറ്റർ വഴി ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുന്നതാണ്
✓ നിങ്ങൾക്ക് ക്ലെയിം അനുമതി ലഭിച്ചാൽ, ബാക്കിയുള്ള കാര്യങ്ങൾ ഞങ്ങൾ ശ്രദ്ധിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുവരുത്താൻ കഴിയും. ഞങ്ങൾ ഹെൽത്ത്കെയർ ദാതാവുമായി ബന്ധപ്പെട്ട് ഒരു പേമെന്‍റ് ലെറ്റർ ഗ്യാരണ്ടി നൽകുകയും ചെയ്യും
✓ നിർഭാഗ്യവശാൽ നിങ്ങളുടെ ക്ലെയിം നിരസിച്ചാൽ, അതനുസരിച്ച് നിങ്ങൾ ദാതാവുമായി ബില്ലുകൾ സെറ്റിൽ ചെയ്യേണ്ടതുണ്ട്
നിങ്ങളുടെ ക്ലെയിം റീഇംബേഴ്സ്മെന്‍റ് വഴി പ്രോസസ്സ് ചെയ്യുകയാണെങ്കിൽ, ഇവയാണ് ഘട്ടങ്ങൾ:
✓ ഹെൽത്ത്കെയർ ദാതാവിൽ നിന്നുള്ള നിങ്ങളുടെ മെഡിക്കൽ ഡോക്യുമെന്‍റുകൾ സമർപ്പിച്ച് നിങ്ങൾ ഞങ്ങളുമായി ഒരു ക്ലെയിം ഫയൽ ചെയ്യേണ്ടതുണ്ട്. ഇത് ഞങ്ങളുടെ സമർപ്പിത, ഇൻ-ഹൗസ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ടീം (HAT) പ്രോസസ് ചെയ്യുന്നതാണ്, അവർ അത് വേഗത്തിൽ പ്രോസസ് ചെയ്യുന്നതാണ്
✓ പ്രോസസ് പൂർത്തിയായാൽ, നിങ്ങൾ തിരഞ്ഞെടുത്ത ആനുകൂല്യങ്ങൾ, പങ്കിട്ട ഡോക്യുമെന്‍റുകളുടെയും മറ്റ് വിവരങ്ങളുടെയും ആധികാരികത എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങളുടെ ക്ലെയിം വെരിഫൈ ചെയ്യുന്നതാണ്
ഡോക്യുമെന്‍റുകൾ അപര്യാപ്തമാണെന്ന് കണ്ടെത്തിയാൽ:
നിങ്ങളുടെ കേസ് പ്രകാരം, അനുബന്ധ ഡോക്യുമെന്‍റുകൾ പങ്കിടാൻ നിങ്ങളോട് ആവശ്യപ്പെടും
✓ ആവശ്യമായ ഡോക്യുമെന്‍റുകളുടെ വിശദാംശങ്ങൾ മെയിൽ വഴി നിങ്ങളെ അറിയിക്കും
✓ നിങ്ങൾ അധിക ഡോക്യുമെന്‍റുകൾ നൽകിയാൽ, നിങ്ങളുടെ ക്ലെയിം പ്രോസസിംഗ് പുനരാരംഭിക്കും. ആദ്യ നോട്ടിഫിക്കേഷൻ ലെറ്ററിന്‍റെ 15 ദിവസത്തിനുള്ളിൽ നിങ്ങളിൽ നിന്ന് അത് ഞങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയയ്ക്കും. ഞങ്ങൾ നിങ്ങൾക്ക് 3 റിമൈൻഡറുകൾ അയക്കുന്നതാണ്, അതിന് ശേഷവും ഞങ്ങൾക്ക് ഡോക്യുമെന്‍റുകൾ ലഭിച്ചില്ലെങ്കിൽ, മതിയായ വിവരങ്ങളുടെ അഭാവം എന്ന കാരണം രേഖപ്പെടുത്തി നിങ്ങളുടെ ക്ലെയിം നിരസിക്കുന്നതാണ്
✓ നിങ്ങൾക്ക് നിങ്ങളുടെ ക്ലെയിം അപ്രൂവൽ/നിരസിക്കൽ വിശദാംശങ്ങൾ മെയിൽ വഴിയും ലഭിക്കും
നിങ്ങളുടെ ക്ലെയിം നിരസിച്ചാൽ:
✓ നിങ്ങളുടെ ക്ലെയിം അഭ്യർത്ഥനയും ഷെയർ ചെയ്ത ഡോക്യുമെന്‍റുകളും അവലോകനം ചെയ്ത ശേഷം, പോളിസിയുടെ നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി നിങ്ങളുടെ ക്ലെയിം നിരസിച്ചേക്കാം
✓ ഈ സാഹചര്യത്തിൽ, ഞങ്ങളുടെ നിലപാട് അറിയിക്കുന്ന ഒരു റിപ്യുഡിയേഷൻ ലെറ്റർ നിങ്ങൾക്ക് ലഭിക്കും
നിങ്ങൾക്ക് ക്ലെയിം അനുമതി ലഭിച്ചാൽ:
✓ എല്ലാം ശരിയാണെങ്കിൽ, നിങ്ങളുടെ ക്ലെയിം പോളിസിയിൽ നൽകിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം ആണെങ്കിൽ, നിങ്ങളുടെ ക്ലെയിം സെറ്റിൽ ചെയ്യുന്നതിന് ഞങ്ങൾ ഫാസ്റ്റ്-ട്രാക്ക് പ്രോസസ് ചെയ്യുന്നതാണ്. നിങ്ങൾ പങ്കിട്ട ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് NEFT വഴി നിങ്ങളുടെ ക്ലെയിം പേമെന്‍റ് ലഭിക്കുന്നതാണ്
ക്ലിക്ക് ചെയ്യൂ നിങ്ങളുടെ ക്ലെയിം ഓൺലൈനിൽ രജിസ്റ്റർ ചെയ്യാൻ.
ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ വേഗത്തിലും എളുപ്പത്തിലും നടക്കുന്ന യൂസർ ഫ്രണ്ട്‌ലിയായ പ്രോസസ്.
വളരെ നല്ല വെബ്സൈറ്റ്. ഏതാനും ഘട്ടങ്ങളിലൂടെ പോളിസി എളുപ്പത്തിൽ നേടാനായി.
ട്രാവൽ ഇൻഷുറൻസ് വാങ്ങാൻ വേഗത്തിലും എളുപ്പത്തിലും നടക്കുന്ന യൂസർ ഫ്രണ്ട്‌ലിയായ പ്രോസസ്.
ബജാജ് അലയൻസിനൊപ്പം നിങ്ങളുടെ കുടുംബത്തെ വിദേശത്തും സുരക്ഷിതമാക്കുക!
ഒരു ക്വോട്ട് നേടുക
നിങ്ങൾ ഇന്‍റർനാഷണൽ യാത്ര നടത്തുമ്പോഴെല്ലാം ഉണ്ടായിരിക്കേണ്ട ഒരു അടിസ്ഥാന യാത്രാ പ്ലാനാണ് ട്രാവൽ കമ്പാനിയൻ. വിദേശത്തായിരിക്കുമ്പോഴും ഇത് നിങ്ങളുടെ കുടുംബത്തിന്‍റെ ചികിത്സാ ചെലവുകൾ പരിരക്ഷിക്കുന്നു.
ഈ പ്ലാൻ ഓഫർ ചെയ്യുന്നത് ഇവയാണ്:
പരിരക്ഷിക്കുന്നു | ആനുകൂല്യങ്ങൾ US $ ൽ | |
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ | 50000 | |
മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്ന അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് | 500 | |
ബാഗേജ് നഷ്ടപ്പെടൽ (ചെക്ക്-ഇൻ ചെയ്തത്) കുറിപ്പ്: ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. |
250** | |
ബാഗേജിന്‍റെ വൈകല്‍ | 100 | |
പേഴ്സണൽ ആക്സിഡന്‍റ് 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷ്വേർഡ് വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
10,000*** | |
പാസ്പോർട്ട് നഷ്ടപ്പെടൽ | 150 | |
വ്യക്തിപരമായ ബാധ്യത | 2,000 | |
**ഓരോ ബാഗേജിനും പരമാവധി 50 % ഉം ബാഗേജിലെ ഓരോ ഇനത്തിനും 10 % ഉം. *** 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
ട്രാവൽ കമ്പാനിയൻ പ്ലാനിനെ അപേക്ഷിച്ച് ഈ പ്ലാൻ നിങ്ങൾക്ക് കൂടുതൽ വിപുലമായ സംരക്ഷണം നൽകുന്നു. ട്രാവൽ കമ്പാനിയൻ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾക്ക് പുറമേ, ചെക്ക്-ഇൻ ചെയ്ത ബാഗേജിൻ്റെ നഷ്ടം, ഹൈജാക്ക്, അടിയന്തിര ക്യാഷ് അഡ്വാൻസ് തുടങ്ങിയവ ഈ പ്ലാൻ പരിരക്ഷിക്കുന്നു.
പരിരക്ഷിക്കുന്നു | ആനുകൂല്യങ്ങൾ US $ ൽ | |
മെഡിക്കൽ ചെലവുകൾ, അടിയന്തര ഒഴിപ്പിക്കൽ, സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ | 50000 | |
മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്ന അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് | 500 | |
പേഴ്സണൽ ആക്സിഡന്‍റ് കുറിപ്പ്: 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
10,000** | |
AD & D സാധാരണ യാത്രാമാര്‍ഗ്ഗം | 2,500 | |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍ കുറിപ്പ്: ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. |
250** | |
ബാഗേജിന്‍റെ വൈകല്‍ | 100 | |
പാസ്പോർട്ട് നഷ്ടപ്പെടൽ | 250 | |
ഹൈജാക്ക് | പ്രതിദിനം 50 ഡോളർ മുതൽ പരമാവധി 300 ഡോളർ വരെ |
|
ട്രിപ്പിലെ കാലതാമസം | ഓരോ 12 മണിക്കൂറിനും 20 ഡോളർ മുതൽ പരമാവധി 120 ഡോളർ വരെ |
|
വ്യക്തിപരമായ ബാധ്യത | 1,00,000 | |
അടിയന്തിര ക്യാഷ് അഡ്വാന്‍സ്**** കുറിപ്പ്: ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും |
500 | |
ഗോൾഫേഴ്‌സ് ഹോൾ-ഇൻ-വൺ | 250 | |
യാത്ര റദ്ദാക്കൽ | 500 | |
ഭവനഭേദന ഇൻഷുറൻസ് | രൂ. 1, 00,000 | |
യാത്ര വെട്ടിച്ചുരുക്കൽ | 200 | |
ഹോസ്പിറ്റലൈസേഷൻ ദിവസേനയുള്ള അഡ്വാൻസ് | പ്രതിദിനം $25മുതൽ പരമാവധി $100 വരെ | |
**ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. *** 18 വയസ്സിന് പ്രായമുള്ള ഇൻഷുർ ചെയ്ത വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം**** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും |
ട്രാവൽ പ്രൈം പ്ലാനും ട്രാവൽ എലൈറ്റ് പ്ലാനിന് സമാനമായ കവറേജ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഈ പ്ലാനിൽ, കവറേജ് തുക വളരെ കൂടുതലാണ്.
ഈ പ്ലാനിന് കീഴിൽ ലഭ്യമായ നാനാതരം പോളിസികളിൽ നിന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ഈ പ്ലാനിന് കീഴിലുള്ള ഓരോ പോളിസിയും നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കസ്റ്റമൈസ് ചെയ്തിരിക്കുന്നു.
നിങ്ങളുടെ പ്രായം 21 അല്ലെങ്കിൽ 60 വയസ്സ് ആയാലും, നിങ്ങൾ ഒരു ബിസിനസ്സുകാരനോ വിദ്യാർത്ഥിയോ ആയാലും നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പോളിസി കണ്ടെത്താൻ കഴിയും. ശരാശരി യാത്രക്കാരന്‍റെ വിവിധ ആവശ്യങ്ങൾക്ക് യോജിച്ച പരിഹാരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.
ട്രാവൽ പ്രൈം പ്ലാൻ താഴെപ്പറയുന്ന പ്രകാരം മൂന്ന് പ്രത്യേക രൂപങ്ങളിൽ വരുന്നു:
പരിരക്ഷിക്കുന്നു | സ്റ്റാൻഡേർഡ് 50000 USD | സിൽവർ 1 ലക്ഷം USD | ഡിഡക്റ്റിബിള്‍ |
പേഴ്സണൽ ആക്സിഡന്‍റ്* | 10,000 USD | 10,000 USD | ഇല്ല |
മെഡിക്കൽ ചെലവുകളും രക്ഷാപ്രവർത്തനവും | 50,000 USD | 100,000 USD | 100 USD |
മെഡിക്കൽ ചെലവുകൾക്കും ഇവാക്വുവേഷൻ ഇൻഷ്വേർഡ് തുകയ്ക്കും കീഴിൽ അടിയന്തരമായ ഡെന്‍റൽ പെയിൻ റിലീഫ് ഉൾപ്പെടുത്തിയിട്ടുണ്ട് | 500 USD | 500 USD | 100 USD |
സ്വദേശത്തേക്ക് തിരിച്ചുകൊണ്ടുവരൽ | 5,000 USD | 5,000 USD | ഇല്ല |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍** | 250 USD | 250 USD | ഇല്ല |
അപകട മരണവും വൈകല്യവും (സാധാരണ യാത്രാമാർഗ്ഗം) | 2,500 USD | 2,500 USD | ഇല്ല |
പാസ്പോർട്ട് നഷ്ടപ്പെടൽ | 250 USD | 250 USD | 25 USD |
വ്യക്തിപരമായ ബാധ്യത | 100,000USD | 100,000USD | 100 USD |
ഹൈജാക്ക് പരിരക്ഷ | പ്രതിദിനം USD50 മുതൽ പരമാവധി USD 300 വരെ | പ്രതിദിനം USD50 മുതൽ പരമാവധി USD 300 വരെ | ഇല്ല |
ട്രിപ്പിലെ കാലതാമസം | ഓരോ 12 മണിക്കൂറിലും USD 20 മുതൽ പരമാവധി USD 120 വരെ | ഓരോ 12 മണിക്കൂറിലും USD 20 മുതൽ പരമാവധി USD 120 വരെ | 12 മണിക്കൂര്‍ |
ഹോസ്പിറ്റലൈസേഷൻ പ്രതിദിന അലവൻസ് | പ്രതിദിനം USD 25 മുതൽ പരമാവധി USD 100 വരെ | പ്രതിദിനം USD 25 മുതൽ പരമാവധി USD 100 വരെ | ഇല്ല |
ഗോൾഫർസ് ഹോൾ-ഇൻ-വൺ | 250 USD | 250 USD | ഇല്ല |
യാത്ര റദ്ദാക്കൽ | 500 USD | 500 USD | ഇല്ല |
യാത്ര വെട്ടിച്ചുരുക്കൽ | 200 USD | 200 USD | ഇല്ല |
ചെക്ക് ചെയ്ത ബാഗേജിന്‍റെ വൈകല്‍ | 100 USD | 100 USD | 12 മണിക്കൂര്‍ |
ഭവനഭേദന ഇൻഷുറൻസ് | രൂ. 100,000 | രൂ. 100,000 | ഇല്ല |
അടിയന്തിര ക്യാഷ് ആനുകൂല്യം *** | 500 USD | 500 USD | ഇല്ല |
* പേഴ്സണൽ ആക്സിഡന്‍റ് പരിരക്ഷ ഫ്ലോട്ടർ അടിസ്ഥാനത്തിൽ അല്ല. ക്ലെയിം ചെയ്ത സാഹചര്യത്തിൽ ബാധകമായ ഇൻഷ്വേർഡ് തുക താഴെപ്പറയുന്നവയായിരിക്കും: • പ്രൊപ്പോസറിനും വരുമാനമുള്ള ജീവിതപങ്കാളിക്കും 100 % ഇൻഷുറൻസ് തുക • വരുമാനമില്ലാത്ത ജീവിതപങ്കാളിയ്ക്കും അധികമായി ചേർത്ത മുതിർന്നവർക്കും 50% ഇൻഷുറൻസ് തുക • ഓരോ കുട്ടിക്കും ഇൻഷുറൻസ് തുകയുടെ 25% ** ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിൽ ഓരോ ഇനത്തിനും 10 % *** ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകളും ഉൾപ്പെടുന്നതാണ് |
ഫാമിലി ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നതിന് മുമ്പ് പരിഗണിക്കേണ്ട പ്രധാന കാര്യങ്ങൾ ഇതാ:
✓ മെഡിക്കൽ, ഹോസ്പിറ്റലൈസേഷൻ ചെലവുകൾ ഉൾപ്പെടെ പോളിസി പരിരക്ഷിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുക.
✓ ട്രിപ്പ് റദ്ദാക്കലും ട്രിപ്പ് വെട്ടിച്ചുരുക്കലും സംബന്ധിച്ച കവറേജിനായി പരിശോധിക്കുക.
✓ മുൻകൂട്ടി നിലവിലുള്ള അവസ്ഥകൾ പോലുള്ള ഒഴിവാക്കലുകളെക്കുറിച്ച് അറിയുക.
✓ സ്വയം വരുത്തിയ പരിക്കുകളും നോൺ-അലോപ്പതി ചികിത്സകളും പരിരക്ഷിക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കുക.
✓ നിങ്ങളുടെ യാത്രയുടെ മുഴുവൻ കാലയളവും പോളിസി പരിരക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
✓ താങ്ങാനാവുന്ന ഓപ്ഷനുകൾ തേടുകയാണെങ്കിൽ, മികച്ച മൂല്യം കണ്ടെത്താൻ വ്യത്യസ്ത പോളിസികൾ താരതമ്യം ചെയ്യുക.
✓ ഈ വിശദാംശങ്ങൾ അവലോകനം ചെയ്യുന്നത് അപ്രതീക്ഷിത ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുകയും നിങ്ങളുടെ ഫാമിലി ട്രാവൽ ഇൻഷുറൻസ് നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ആഫ്രിക്കൻ സഫാരി നടത്താനുള്ള നിങ്ങളുടെ കുട്ടികളുടെ നിരന്തരമായ ആവശ്യത്തിന് നിങ്ങൾ സമ്മതം നൽകി അല്ലെങ്കിൽ അത് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ട് കുറേ നാളുകളായി, എങ്കിൽ നിങ്ങളുടെ യാത്രയുടെ ഓരോ നിമിഷവും നിങ്ങൾ ആസ്വദിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്! എന്നാൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിൽ ധാരാളം പ്ലാനിംഗ് ഉൾപ്പെടുന്നു.
യാത്രയിൽ നിങ്ങൾക്ക് ആവശ്യമായേക്കാവുന്ന എല്ലാ കാര്യങ്ങളും നിങ്ങൾ അവസാനം പരിശോധിച്ചിട്ടുണ്ടെങ്കിൽപ്പോലും, കൂടുതൽ ആവശ്യമുള്ള എന്തെങ്കിലും എപ്പോഴും ഉണ്ടായിരിക്കും.! പാനോരമിക് ഫാമിലി ചിത്രങ്ങൾ എടുക്കുന്നതിന് നിങ്ങൾക്ക് കഴിഞ്ഞ ആഴ്ച വാങ്ങിയ ആ തിളങ്ങുന്ന പുതിയ സെൽഫി സ്റ്റിക്ക് പോലെ!
നിരവധി സാധനങ്ങൾ പായ്ക്ക് ചെയ്യുന്നത് നിങ്ങൾക്ക് കൂടുതൽ സമ്മർദ്ദമേകും. മാത്രമല്ല, കൊണ്ടുപോകാവുന്ന ബാഗേജിന് പരിധിയും ഉണ്ട്! ഫ്ലൈറ്റ്, ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക....അതെല്ലാം ചെയ്തിട്ടുണ്ട്. അപ്പോൾ പിന്നെ, ഫാമിലി ട്രാവൽ ഇൻഷുറൻസ്?
വിദേശത്തേക്കുള്ള യാത്ര റിസ്കിൽ നിന്ന് മുക്തമല്ല. അന്താരാഷ്ട്ര സ്ഥലങ്ങളിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ഉണ്ടായേക്കാവുന്ന വിവിധ റിസ്കുകളിൽ നിന്ന് ഫാമിലി ട്രാവൽ ഇൻഷുറൻസ് നിങ്ങളെ പരിരക്ഷിക്കുന്നു. ബാഗേജ് വൈകൽ, ശാരീരിക പരിക്കുകൾ അല്ലെങ്കിൽ പാസ്പോർട്ട് നഷ്ടപ്പെടൽ എന്നിവ നിങ്ങൾ നേരിടാൻ സാധ്യതയുള്ള ഏതാനും ചില പ്രശ്നങ്ങളാണ്. ഭാഗ്യവശാൽ, നേരിടാൻ സാധ്യതയുള്ള സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ഫാമിലി ട്രാവൽ ഇൻഷുറൻസ് നിങ്ങളെ രക്ഷിക്കുന്നു.
നിങ്ങൾ അന്താരാഷ്ട്ര വിനോദസ്ഥലത്ത് ആയിരിക്കുമ്പോൾ, ഒരു സ്കിയിംഗ് അപകടം അല്ലെങ്കിൽ ബാഗേജ് നഷ്ടപ്പെടുന്നത് നിങ്ങളുടെ അവധിക്കാലത്തെ ഒരു നിർഭാഗ്യകരമായ യാത്രയാക്കി മാറ്റും! ഫാമിലി ട്രാവൽ ഇൻഷുറൻസ് അത് ഏറ്റെടുക്കുന്നതാണ്!
അതുകൊണ്ട്, നിങ്ങളുടെ സീറ്റ് ബെൽറ്റുകൾ മുറുക്കി, ആശങ്ക രഹിതമായി, നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സന്തോഷകരമായ സമയം ചെലവഴിക്കൂ!
സമഗ്രമായ കവറേജും മത്സരക്ഷമമായ വിലയും ഉള്ള പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ട്രാവൽ ഇൻഷുറൻസ് മേഖലയിലെ വിശ്വസനീയമായ പേരാണ് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്. പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു:
നിങ്ങൾ ഒരു ചെറിയ യാത്രയ്‌ക്കോ ദീർഘ ദൂര യാത്രയ്‌ക്കോ തയ്യാറെടുക്കുകയാണെങ്കിൽ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി നിങ്ങളുടെ കുടുംബം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നു.
1) നിങ്ങളുടെ ആവശ്യകതകൾ വിലയിരുത്തുക : നിങ്ങളുടെ യാത്രാ വിശദാംശങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ കുടുംബത്തിന്‍റെ നിർദ്ദിഷ്ട ട്രാവൽ ഇൻഷുറൻസ് ആവശ്യങ്ങൾ വിലയിരുത്തുക.
2) ബജാജ് അലയൻസ് ഓപ്ഷനുകൾ കണ്ടെത്തുക : ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഓഫർ ചെയ്യുന്ന ട്രാവൽ കമ്പാനിയൻ, ട്രാവൽ എലൈറ്റ്, ട്രാവൽ പ്രൈം തുടങ്ങിയ പ്ലാനുകൾ അവലോകനം ചെയ്യുക.
3) വെബ്സൈറ്റ് സന്ദർശിക്കുക : ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി വെബ്സൈറ്റിലേക്ക് പോകുക.
4) ക്വോട്ടുകൾ നേടുക : ഉടനടി കൃത്യമായ ക്വോട്ടുകൾ ലഭിക്കുന്നതിന് നിങ്ങളുടെ യാത്രാ വിശദാംശങ്ങൾ നൽകുക.
5) പ്ലാനുകൾ താരതമ്യം ചെയ്യുക : ഓരോ പ്ലാനിന്‍റെയും കവറേജുകളും ആനുകൂല്യങ്ങളും വിലയിരുത്തുക.
6) മികച്ചത് തിരഞ്ഞെടുക്കുക : നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പ്ലാൻ തിരഞ്ഞെടുക്കുക.
7) പർച്ചേസ് പൂർത്തിയാക്കുക : ഇൻഷുറൻസ് പ്ലാൻ ഓൺലൈനിൽ ഫൈനലൈസ് ചെയ്ത് വാങ്ങുക.
8) ബജറ്റ്-ഫ്രണ്ട്‌ലി : അവശ്യ കവറേജ് നഷ്ടപ്പെടുത്താതെ താങ്ങാനാവുന്ന ഒരു പ്ലാൻ കണ്ടെത്തുക.
നിങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും തിരഞ്ഞെടുക്കേണ്ട സാഹചര്യത്തിൽ, നിങ്ങൾ ഏറ്റവും മികച്ചത് മാത്രമേ ആഗ്രഹിക്കുകയുള്ളൂ. ഫാമിലി ട്രാവൽ ഇൻഷുറൻസിന്‍റെ കാര്യവും മറിച്ചല്ല! നിങ്ങളുടെ ട്രാവൽ ഇൻഷുറൻസ് ആവശ്യങ്ങളെക്കുറിച്ച് ഞങ്ങൾ കൂടുതൽ മനസ്സിലാക്കുകയും അതിന്‍റെ അടിസ്ഥാനത്തിൽ ഞങ്ങളുടെ കസ്റ്റമൈസ്ഡ് ഫാമിലി ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ഇൻഷുറൻസ് കമ്പനി വിഭാഗത്തിൽ 'മികച്ച ട്രാവൽ ഇൻഷുറൻസ് കമ്പനി' അവാർഡ് നൽകി CNBC ഞങ്ങളെ ആദരിച്ചിട്ടുണ്ട്. ഞങ്ങളുടെ ഫാമിലി ട്രാവൽ ഇൻഷുറൻസ് പ്ലാനിന്‍റെ ചില പ്രത്യേക സവിശേഷതകളും നേട്ടങ്ങളും ഇതാ:
✓ ലോകത്തിലെവിടെയും 24X7 ടോൾ-ഫ്രീ കസ്റ്റമർ സപ്പോർട്ട്.
✓ ക്ലെയിമുകളുടെ വേഗത്തിലുള്ളതും എളുപ്പത്തിലുള്ളതുമായ സെറ്റിൽമെന്‍റ്.
✓ ലോകത്തിൽ എവിടെ നിന്നും പണം ലഭിക്കാൻ എമർജൻസി ക്യാഷ് ഫീച്ചർ നിങ്ങളെ അനുവദിക്കുന്നു.
✓ ബാഗേജ് നഷ്ടപ്പെട്ടാൽ, പാസ്പോർട്ട് നഷ്ടപ്പെട്ടാൽ അല്ലെങ്കിൽ മറ്റ് ആകസ്മിക ചെലവുകൾ എന്നിവയുടെ കാര്യത്തിൽ അടിയന്തര സഹായം.
✓ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ ശാരീരിക പരിക്കുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ആശുപത്രി ചെലവ് പരിരക്ഷ.
✓ ഫ്ലൈറ്റ് റദ്ദാക്കൽ അല്ലെങ്കിൽ വെട്ടിക്കുറയ്ക്കൽ എന്നിവയ്ക്കുള്ള പരിരക്ഷ.
✓ കവർച്ചാ പരിരക്ഷ.
✓ ഒന്നിലധികം രാജ്യങ്ങളിൽ നിന്നുള്ള ക്ലെയിം സർവ്വീസിംഗ് പങ്കാളികളുടെ ആഗോള നെറ്റ്‌വർക്ക്.
✓ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യം.
ഫാമിലി ട്രാവൽ ഇൻഷുറൻസ് വാങ്ങുന്നത് ലാഭകരമാണോ?? തീർച്ചയായും. ഇത് പരിഗണിക്കുക: കേവലം രൂ.1400 വിലയുള്ള പ്രീമിയത്തിലൂടെ, യുകെയിലേക്കുള്ള 15 ദിവസത്തെ യാത്രയ്ക്ക് നിങ്ങളുടെ കുടുംബത്തിന് $50,000 വിലയുള്ള കവറേജ് ലഭിക്കും.
പുരസ്കാരങ്ങളും ബഹുമതികളും
2010, 2011, 2014 വർഷങ്ങളിൽ CNBC-യുടെ മികച്ച ട്രാവൽ ഇൻഷുറൻസ് കമ്പനി അവാർഡ് ജോതാക്കളാണ് ഞങ്ങൾ. ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തിന് നന്ദി. എല്ലാ ദിവസവും നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ ഇത് ഞങ്ങൾക്ക് പ്രചോദനം നൽകുന്നു!
സുരക്ഷിതമായ ഒരു കുടുംബ അവധിക്കാലം ആരംഭിക്കുന്നത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. അവസാന നിമിഷത്തെ തടസ്സങ്ങൾ ഒഴിവാക്കാൻ ടിക്കറ്റുകളും താമസ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യുക. ലഗേജ് കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നതിനായി അത്യാവശ്യമായതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും അനാവശ്യമായവ ഒഴിവാക്കുകയും ചെയ്യുക. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഫാമിലി ട്രാവൽ ഇൻഷുറൻസ് പോലുള്ള കോംപ്രിഹെൻസീവ് ഫാമിലി ട്രാവൽ ഇൻഷുറൻസിൽ നിക്ഷേപിച്ച് നിങ്ങളുടെ കുടുംബത്തിന്‍റെ സുരക്ഷയ്ക്ക് മുൻഗണന നൽകുക, ഇത് മെഡിക്കൽ എമർജൻസികൾക്കും യാത്ര റദ്ദാക്കലുകൾക്കും മറ്റും കവറേജ് നൽകുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ച് ഗവേഷണം നടത്തുക, അവിടത്തെ ആചാരങ്ങൾ മനസിലാക്കുക, അടിയന്തിര സാഹചര്യങ്ങളിൽ ബന്ധപ്പെടാനുള്ള നമ്പറുകൾ കുറിച്ച് വയ്ക്കുക. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, അപ്രതീക്ഷിത സംഭവങ്ങളിൽ നിന്ന് നിങ്ങളുടെ കുടുംബം സുരക്ഷിതരാണെന്ന് അറിഞ്ഞുകൊണ്ട് നിങ്ങൾക്ക് സമ്മർദ്ദരഹിതവും അവിസ്മരണീയവുമായ ഒരു അവധിക്കാലം ആസ്വദിക്കാം.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(5,340 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
മദന്‍മോഹന്‍ ഗോവിന്ദരാജുലു
നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പം
പായല്‍ നായക്
വളരെ യൂസർ ഫ്രണ്ട്‌ലിയും സൗകര്യപ്രദവും. ബജാജ് അലയൻസ് ടീമിന് ഒരുപാട് അഭിനന്ദനം.
കിഞ്ജല്‍ ബൊഘാര
ട്രാവല്‍ ഇന്‍ഷുറന്‍സിന്‍റെ താങ്ങാനാവുന്ന പ്രീമിയം സഹിതം വളരെ നല്ല സേവനം
തങ്ങളുടെ ചെലവുകൾ ശ്രദ്ധിക്കുന്ന യാത്രക്കാർക്ക്, മികച്ച ഫാമിലി ട്രാവൽ ഇൻഷുറൻസ് പ്ലാൻ കുറഞ്ഞ ചെലവിൽ അവശ്യ കവറേജ് വാഗ്ദാനം ചെയ്യുന്നു. മെഡിക്കൽ എമർജൻസി കവറേജ്, ചെക്ക്-ഇൻ ബാഗേജ് നഷ്ടപ്പെടലിനുള്ള പരിരക്ഷ, പേഴ്സണൽ ലയബിലിറ്റി പ്രൊട്ടക്ഷൻ തുടങ്ങിയ പ്രധാന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾക്കായി തിരയുക, നിങ്ങളുടെ യാത്രകളിൽ മനസമാധാനം ഉറപ്പാക്കുക. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി വാഗ്ദാനം ചെയ്യുന്ന അത്തരം പ്ലാനുകൾ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ചെലവ് കുറഞ്ഞ ഫാമിലി ട്രാവൽ ഇൻഷുറൻസ് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് മികച്ച ഓപ്‌ഷനാണ്.
ആഗോള ഫാമിലി ട്രാവൽ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ, മെഡിക്കൽ എമർജൻസി സാഹചര്യങ്ങൾ, ഇവാക്യുവേഷൻ, യാത്ര റദ്ദാക്കൽ, ചെക്ക്-ഇൻ ബാഗേജ് നഷ്ടപ്പെടൽ എന്നിവയ്ക്ക് പരിരക്ഷ നൽകുന്ന പ്ലാനുകൾക്ക് മുൻഗണന നൽകുക.
താങ്ങാനാവുന്ന വിലയിലുള്ള ആഗോള ഫാമിലി ട്രാവൽ ഇൻഷുറൻസ് കണ്ടെത്താൻ, വ്യത്യസ്ത പ്ലാനുകളുടെ സവിശേഷതകൾ താരതമ്യം ചെയ്യുക. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി മെഡിക്കൽ കവറേജും ബാഗേജ് സംരക്ഷണവും പോലുള്ള അനിവാര്യമായ ആനുകൂല്യങ്ങൾക്കൊപ്പം ബജറ്റ്-ഫ്രണ്ട്‌ലി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു, ഇത് അമിത ചെലവില്ലാതെ വിശ്വസനീയമായ കവറേജ് ഉറപ്പാക്കുന്നു.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ