വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
റെസ്പെക്ട് സീനിയർ കെയർ റൈഡർ: 9152007550 (മിസ്ഡ് കോൾ)
Buy Policy: 1800-209-0144| സേവനം: 1800-209-5858 സർവ്വീസ് ചാറ്റ്: +91 75072 45858
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.
ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144
ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന യാത്രക്കാർക്ക് സംരക്ഷണം നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക പോളിസിയാണ് ഏഷ്യ ട്രാവൽ ഇൻഷുറൻസ്. ഇത് മെഡിക്കൽ എമർജൻസി, പേഴ്സണൽ ലയബിലിറ്റി, ചെക്ക്-ഇൻ ബാഗേജ് നഷ്ടപ്പെടൽ, കാലതാമസം, ഹൈജാക്ക് സംഭവങ്ങൾ എന്നിവയ്ക്ക് കവറേജ് നൽകുന്നു. അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ്, പേഴ്സണൽ ആക്സിഡന്‍റ് കവറേജ് തുടങ്ങിയ ആനുകൂല്യങ്ങളും ഈ പോളിസിയിൽ ഉൾപ്പെടുന്നു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഏഷ്യ ട്രാവൽ ഇൻഷുറൻസ്, അപ്രതീക്ഷിത ചെലവുകളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു, നിങ്ങളുടെ യാത്ര പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ അനുവദിക്കുന്നു.
പതിവ് ദിനചര്യകളിൽനിന്ന് ഒരു ഇടവേള എടുക്കാനും ലോകമെങ്ങുമുള്ള ആകർഷകമായ സ്ഥലങ്ങളിലേക്ക് യാത്ര പോകാനും ആരാണ് ഇഷ്ടപ്പെടാത്തത്? തികച്ചും സമ്മർദ്ദം അകറ്റുകയും നവചൈതന്യം പകരുകയും ചെയ്യുന്ന ഒരു അനുഭവമാണ് യാത്ര. യാത്രാമോഹം ഉദിച്ചാൽ, നിങ്ങൾ എല്ലാ രീതിയിലും തയ്യാറെടുത്തിരിക്കണം. യാത്ര തുടങ്ങുന്നതിന് മുമ്പ് ട്രാവൽ ഇൻഷുറൻസ് എടുക്കുന്നത് പ്രായോഗിക ബുദ്ധിയുടെ തെളിവാണ്. എന്തെങ്കിലും അപ്രതീക്ഷിതമായ സംഭവങ്ങൾ ഉണ്ടാകുന്നെങ്കിൽ ട്രാവൽ ഇൻഷുറൻസ് പോളിസിക്ക് നിങ്ങൾക്കായി കാര്യങ്ങൾ സുഗമമാക്കാൻ കഴിയും.
അന്താരാഷ്ട്ര യാത്രക്കാർക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി ഏഷ്യ പതുക്കെ വളർന്നുകൊണ്ടിരിക്കുകയാണ്, അത് എന്തുകൊണ്ടാണെന്ന് ഞങ്ങൾക്ക് കാണാൻ കഴിയുന്നുണ്ട്. ചെറി പുഷ്പ്പ വൈവിധ്യം വിരുന്നൊരുക്കുന്ന ദക്ഷിണ കൊറിയ ആകട്ടെ, മണല്‍ക്കുന്നുകളിലൂടെ സർഫിംഗ് നടത്താവുന്ന വിയറ്റ്നാം ആകട്ടെ, നമ്മുടെ അയൽരാജ്യങ്ങൾക്ക് നമുക്ക് സമ്മാനിക്കാൻ വിശിഷ്ടവും നയനമനോഹരവും ആയ അനുഭവങ്ങളുണ്ട്.
അങ്ങനെ ചിലയിടങ്ങളിലേക്ക് പോകാൻ ഒരു ശ്രമം നടത്താനും ഒരു ഏഷ്യൻ രാജ്യത്തേക്ക് യാത്ര ചെയ്യാനും നിങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ യാത്രാ ഇൻഷുറൻസ് ആവശ്യങ്ങൾക്ക് ബജാജ് അലയൻസിനെ സമീപിക്കുക.
ബജാജ് അലയൻസ് ഏഷ്യ ട്രാവൽ ഇൻഷുറൻസ് നിങ്ങൾക്ക് ജപ്പാൻ ഒഴികെയുള്ള ഏതൊരു ഏഷ്യൻ രാജ്യത്തും നിങ്ങളുടെ യാത്രയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക, മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. അത് വളരെ താങ്ങാനാവുന്നതാണ് എന്നതാണ് കൂടുതൽ രസകരം, അതിനാൽ നിങ്ങളുടെ മനസ്സിന് ഇഷ്ടപ്പെട്ടത് എന്തും വാങ്ങാനും തെരുവോര ഭക്ഷണം രുചിക്കാനും മടിക്കേണ്ടതില്ല.
ട്രാവൽ പ്രൈം ഏഷ്യ ഫ്ലെയർ, ട്രാവൽ പ്രൈം ഏഷ്യ സുപ്രീം എന്നിവ വിപുലമായ കവറേജ് ഓഫർ ചെയ്യുന്ന സമഗ്രമായ പോളിസികളാണ്, ഇവ നിങ്ങളുടെ യാത്ര സുഗമവും പ്രയാസ രഹിതവും ആക്കുന്നു.
ബജാജ് അലയന്‍സ് ഏഷ്യ ട്രാവല്‍ ഇൻഷുറൻസ്, ഇന്‍ഷുര്‍ ചെയ്ത വ്യക്തിക്ക് അപകടം മൂലമുള്ള മരണത്തിനും സ്ഥിരമായ വൈകല്യത്തിനും എതിരെ പരിരക്ഷ നൽകുന്നു.
വിദേശ യാത്രയിൽ രോഗം അല്ലെങ്കിൽ പരിക്ക് കാരണം ഉണ്ടാകുന്ന മെഡിക്കൽ അടിയന്തിര സാഹചര്യങ്ങളിൽ ഇൻഷുർ ചെയ്ത വ്യക്തിയെ പരിരക്ഷിക്കുന്നു. ഇൻഷുർ ചെയ്ത വ്യക്തിയെ കൂടുതൽ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ നിർദ്ദേശിക്കുകയാണെങ്കിൽ, മെഡിക്കൽ ഇവാക്യുവേഷൻ ചെലവും ഈ പ്ലാനിന് കീഴിൽ പരിരക്ഷിക്കപ്പെടുന്നു.
$500 വരെയുള്ള അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് ചികിത്സയ്ക്കും ഇൻഷുർ ചെയ്തയാൾക്ക് പരിരക്ഷ ലഭിക്കുന്നു
ഇൻഷുർ ചെയ്ത വ്യക്തിക്ക് വിദേശ യാത്രയിൽ നിർഭാഗ്യവശാൽ മരണം സംഭവിക്കുന്ന സാഹചര്യത്തിൽ, മൃതദേഹം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള ചെലവ് പ്ലാനിന് കീഴിൽ ഉള്‍പ്പെടുന്നതാണ്.
ട്രെയിൻ, ബസ്, ട്രാം, എയർക്രാഫ്റ്റ് എന്നിവ പോലുള്ള സാധാരണ വാഹനങ്ങളിൽ വിദേശത്ത് യാത്ര ചെയ്യുമ്പോൾ അപകടം മൂലം സംഭവിക്കുന്ന മരണത്തിനും സ്ഥായിയായ വൈകല്യത്തിനും ബജാജ് അലയൻസ് ഏഷ്യ ട്രാവൽ ഇൻഷുറൻസ് കവറേജ് വാഗ്ദാനം ചെയ്യുന്നു.
യാത്രാ സമയത്ത് ഇൻഷുർ ചെയ്ത വ്യക്തിക്ക് തന്‍റെ പാസ്പോർട്ട് നഷ്ടപ്പെടുകയാണെങ്കിൽ, ഒരു ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് നേടുന്നതിനുള്ള ചെലവ് ഈ പ്ലാൻ പരിരക്ഷിക്കും.
വിദേശ യാത്രയിൽ ശാരീരിക പരിക്ക് അല്ലെങ്കിൽ വസ്തുവകകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ മൂലം ഉണ്ടാകുന്ന ഏതെങ്കിലും തേർഡ് പാർട്ടി ക്ലെയിം സെറ്റിൽ ചെയ്യുന്നതിനുള്ള കവറേജ് ഈ പോളിസി വാഗ്ദാനം ചെയ്യുന്നു.
പോളിസി തീർപ്പുകല്പിക്കാത്ത സമയത്ത് ഒരു ട്രിപ്പിൽ വരുന്ന കാലതാമസത്തിന് പ്ലാൻ നഷ്ടപരിഹാരം നൽകുന്നു. ഇത് ഇന്ത്യയിൽ നിന്നുള്ള അല്ലെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര ആയിരിക്കാം. കണക്റ്റിംഗ് ഫ്ലൈറ്റ് നഷ്ടപ്പെടുന്നതിനാൽ നിങ്ങൾ വൈകിയാൽ പോലും നിങ്ങൾ വിഷമിക്കേണ്ടതില്ല.
അപൂർവ്വമായിട്ടാണെങ്കിലും, ഇൻഷുർ ചെയ്ത വ്യക്തിയെ ഹൈജാക്കർമാർ തടഞ്ഞുവെക്കുന്ന സാഹചര്യത്തിൽ, ഷെഡ്യൂളിൽ വ്യക്തമാക്കിയ പ്രകാരം ബജാജ് അലയൻസ് ഒരുമിച്ച് ഒരു തുക നൽകുന്നതാണ്.
നിങ്ങളുടെ ചെക്ക്-ഇൻ ചെയ്ത ബാഗേജ് 12 മണിക്കൂറിനു മേൽ വൈകിയാൽ, അടിയന്തിര മരുന്നുകൾ, ടോയ്‌ലറ്ററികൾ, വസ്ത്രം എന്നിവ വാങ്ങുന്നതിനുള്ള ചെലവ് പോളിസിയിൽ പരിരക്ഷിക്കുന്നതാണ്.
ലഗേജിന്‍റെ മോഷണം, കവർച്ച, തടഞ്ഞുനിർത്തിയുള്ള കൊള്ള അല്ലെങ്കിൽ പ്രകൃതി ദുരന്തം എന്നിവ കാരണം ഇൻഷുർ ചെയ്ത വ്യക്തിക്ക് അടിയന്തരമായി പണം ആവശ്യമായി വരുകയാണെങ്കിൽ ഇൻഷുറൻസ് കമ്പനി അടിയന്തിര സഹായം നൽകും.
1. നിങ്ങളുടെ വിദേശ യാത്രയ്ക്ക് പരിരക്ഷ നൽകുന്നതിന് ട്രാവൽ പ്രൈം അല്ലെങ്കിൽ ട്രാവൽ എലൈറ്റ് പോളിസി തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ ബജാജ് അലയൻസിൽ നിന്ന് നിങ്ങൾക്ക് ആകർഷകമായ ഓഫർ ഉണ്ട്. വിദേശത്ത് യാത്ര ചെയ്യുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഗോൾഫേർസ് അസോസിയേഷൻ അംഗീകൃത ഗോൾഫ് കോഴ്സിൽ ഹോൾ-ഇൻ-വൺ ആഘോഷിക്കുന്നതിന് നിങ്ങൾക്ക് ഉണ്ടാകുന്ന ചെലവുകൾ ഞങ്ങൾ റീഇംബേഴ്സ് ചെയ്യുന്നതാണ്.
2 ട്രാവൽ എലൈറ്റ് പോളിസി നിങ്ങൾ വിദേശ യാത്രയിൽ ആയിരിക്കുമ്പോൾ നിങ്ങളുടെ വീടിനെയും സംരക്ഷിക്കുന്നു,. ഇത് നിങ്ങളുടെ വീടിന്‍റെ മോഷണത്തിന് എതിരെയുള്ള കവറേജ് വാഗ്ദാനം ചെയ്യുന്നു.
3 ലോകത്തിലെവിടെയും ഓൺ-കോൾ സപ്പോർട്ടിന്‍റെ സൗകര്യം ബജാജ് അലയൻസ് നിങ്ങൾക്ക് നൽകുന്നു. +91-124-6174720 ൽ ഒരു മിസ്ഡ് കോൾ നൽകിയാൽ നിങ്ങൾക്ക് ഇൻഷുറൻസ് കമ്പനിയിലേക്ക് ഉടൻ ആക്സസ് ലഭിക്കും.
1 ഏഷ്യയിലെ യാത്രയ്ക്കുള്ള ഏറ്റവും സമഗ്രമായ പ്ലാനുകളിൽ ഒന്നാണ് ഇത്, വിദേശ യാത്രയുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ റിസ്കുകൾക്കും ഇത് പരിരക്ഷ നൽകുന്നു
2 നിങ്ങളുടെ ആവശ്യമനുസരിച്ച് 1 മുതൽ 30 ദിവസം വരെയുള്ള ഒരു പോളിസി കാലയളവ് നിങ്ങൾക്ക് തിരഞ്ഞെടുക്കാം
3 ഇത് ഹോസ്പിറ്റലൈസേഷൻ, ബാഗേജ് നഷ്ടപ്പെടൽ, മറ്റ് ആകസ്മിക ചെലവുകൾ എന്നിവയ്ക്ക് പരിരക്ഷ നൽകുന്നു
4 ഏഷ്യ ട്രാവൽ ഇൻഷുറൻസ് പ്രകാരം, ക്ലെയിം സെറ്റിൽമെന്‍റ് വളരെ വേഗത്തിലും പ്രയാസ രഹിതവുമാണ്. നിങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകാനും രണ്ട് മിനിറ്റിനുള്ളിൽ ഒരു കോൾ ബാക്ക് നേടാനും കഴിയുന്ന ഒരു ഇന്‍റർനാഷണൽ ടോൾ ഫ്രീ നമ്പറും ഞങ്ങൾക്കുണ്ട്.
ബജാജ് അലയൻസ് ട്രാവൽ പ്രൈം ഏഷ്യ, ജപ്പാൻ ഒഴികെയുള്ള മറ്റെല്ലാ ഏഷ്യൻ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നു. യാത്രാ അപകടങ്ങൾ ഉൾപ്പെടുന്ന രാജ്യങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനങ്ങൾക്കോ യാത്രകൾക്കോ ബജാജ് അലയൻസ് ഏഷ്യ ട്രാവൽ ഇൻഷുറൻസിന് കീഴിൽ സാധുതയില്ല.
ട്രാവൽ പ്രൈം ഏഷ്യക്ക് കീഴിലുള്ള പ്ലാനുകൾ ഇത്തരമാണ്:
1 ട്രാവൽ പ്രൈം ഏഷ്യ ഫ്ലെയർ
2 ട്രാവൽ പ്രൈം ഏഷ്യ സുപ്രീം
ട്രാവൽ പ്രൈം ഏഷ്യ ഫ്ലെയർ $15,000 വരെ കവറേജ് ഓഫർ ചെയ്യുന്നു, ട്രാവൽ പ്രൈം ഏഷ്യ സുപ്രീം $25,000 വരെയുള്ള ഉയർന്ന കവറേജ് ഓഫർ ചെയ്യുന്നു.
ജപ്പാൻ ഒഴികെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് പരിരക്ഷ നൽകുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്നതാണ് ബജാജ് അലയൻസ് ട്രാവൽ ഏഷ്യ പോളിസി. നിങ്ങൾ യാത്ര ചെയ്യുമ്പോൾ നിങ്ങൾ ആയിരിക്കുന്ന ഏത് രാജ്യത്തു നിന്നും ഞങ്ങളുടെ ഓൺ-കോൾ സപ്പോർട്ട് നിങ്ങൾക്ക് ഉണ്ട്. ഞങ്ങളുടെ സേവനങ്ങളിലേക്ക് എല്ലായ്പ്പോഴും നിങ്ങൾക്ക് ആക്സസ് ലഭിക്കുന്നതിനാൽ ഇത് വലിയ ഒരു പ്ലസ് പോയിൻ്റാണ്. കൂടാതെ, വിദേശ യാത്രയുമായി ബന്ധപ്പെട്ട മിക്ക റിസ്കുകൾക്കും ഈ പോളിസി പരിരക്ഷ നൽകുന്നു.
ബജാജ് അലയന്‍സ് ഏഷ്യ ട്രാവല്‍ ഇൻഷുറൻസ് താങ്ങാനാവുന്ന നിരക്കുകളില്‍ വിപുലമായ കവറേജ് വാഗ്ദാനം ചെയ്യുന്നു, ഇത് ഇതിനെ ഏഷ്യയിലെ ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് പോളിസികളിൽ ഒന്നാക്കി മാറ്റുന്നു
ഇന്ത്യൻ പാസ്പോർട്ട് കൈവശമുള്ളതും 30 ദിവസം അല്ലെങ്കിൽ അതിൽ കുറഞ്ഞ കാലയളവിൽ വിദേശത്തേക്ക് യാത്ര ചെയ്യുന്നതുമായ വ്യക്തിക്ക് ട്രാവൽ ഏഷ്യ പോളിസി വാങ്ങാൻ കഴിയും. ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാർക്കും ഏഷ്യ ട്രാവൽ ഇൻഷുറൻസിന് യോഗ്യതയുണ്ട്.
0.6 വയസ്സിനും 70 വയസ്സിനും ഇടയിൽ പ്രായമുള്ള ഏത് വ്യക്തിക്കും ഈ പോളിസിക്ക് കീഴിൽ പരിരക്ഷ ലഭിക്കും.
ഉവ്വ്, ബജാജ് അലയൻസ് ഏഷ്യ പ്രൈം ഫാമിലി പോളിസി നിങ്ങളുടെ കുടുംബത്തിന്‍റെ ഇൻഷുറൻസ് ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. ഈ പോളിസി നിങ്ങൾക്കും നിങ്ങളുടെ ജീവിതപങ്കാളിക്കും (60 വയസ്സ് വരെ) 21 വയസ്സിന് താഴെയുള്ള 2 കുട്ടികൾക്കും പരിരക്ഷ നൽകും. നിങ്ങള്‍ക്ക് $50,000 അല്ലെങ്കില്‍ $1,00,000 ഇൻഷ്വേർഡ് തുകയായി തിരഞ്ഞെടുക്കാം. വ്യക്തിഗതമായി പ്രവര്‍ത്തിക്കുന്ന പേഴ്സണല്‍ അപകട പരിരക്ഷ ഒഴികെ മുഴുവന്‍ കുടുംബത്തിനും ഇന്‍ഷുര്‍ ചെയ്ത തുക ഫ്ലോട്ടിംഗ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും.
ഗുഡ് ഹെൽത്ത് ഡിക്ലറേഷൻ ഫോം ഒപ്പിട്ടാൽ മതി, കൂടുതൽ കാലയളവിലേക്ക് ഏഷ്യ ട്രാവൽ ഇൻഷുറൻസ് വിപുലീകരിക്കാൻ കഴിയും. നിലവിലുള്ള പോളിസിയുടെ കാലാവധി കഴിയുന്നതിന് 7 ദിവസം മുമ്പ് വിപുലീകരണത്തിനുള്ള അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ, എക്സ്റ്റൻഷൻ ഉൾപ്പെടെയുള്ള പരമാവധി പോളിസി കാലയളവ് 30 ദിവസം കവിയാൻ പാടില്ല.
ട്രാവൽ ഇൻഷുറൻസ് പ്ലാനുകൾ 30 ദിവസത്തിൽ കൂടുതൽ മുൻകൂറായി നൽകാൻ കഴിയില്ല. പ്ലാൻ ചെയ്ത യാത്ര ആരംഭിക്കുന്നതിന് മുമ്പ് 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ട്രാവൽ ഇൻഷുറൻസിന് അപേക്ഷിക്കാം.
മെഡിക്കൽ ചെലവുകളും രക്ഷാപ്രവർത്തനവും | $ 100 |
അടിയന്തര ഡെന്‍റൽ പെയിൻ റിലീഫ് | $ 100 |
ചെക്ക്ഡ്-ഇൻ ബാഗേജ് വൈകല്‍ | 12 മണിക്കൂര്‍ |
ട്രിപ്പിലെ കാലതാമസം | 12 മണിക്കൂര്‍ |
പാസ്പോർട്ട് നഷ്ടപ്പെടൽ | $15 |
വ്യക്തിപരമായ ബാധ്യത | $ 100 |
കഴിയും, പോളിസി നടപ്പിലായ തീയതി മുതൽ 15 ദിവസത്തെ കാലാവധി കഴിഞ്ഞാൽ നിങ്ങൾക്ക് പോളിസി റദ്ദാക്കാം. നിങ്ങള്‍ ഇൻഷുറൻസ് കമ്പനിക്ക് ലിഖിത രൂപത്തിലുള്ള ഒരു റദ്ദാക്കല്‍ കത്ത് സമര്‍പ്പിക്കുകയും പ്ലാന്‍ ചെയ്ത യാത്ര ആരംഭിച്ചിട്ടില്ല എന്നതിൻ്റെ തെളിവ് കമ്പനിക്ക് നല്‍കുകയും വേണം.
പ്ലാൻ ചെയ്ത യാത്ര ഷെഡ്യൂളിൽ കാണിച്ചിരിക്കുന്ന ആരംഭ തീയതിക്ക് 14 ദിവസത്തിനുള്ളിൽ ആരംഭിച്ചില്ലെങ്കിൽ പ്ലാൻ റദ്ദാകുന്നതാണ്. ഒരു മിനിമം നിരക്കിന് വിധേയമായി, റദ്ദാക്കൽ സ്കെയിലിന് അനുസരിച്ച് കമ്പനിക്ക് റദ്ദാക്കൽ നിരക്കുകൾ കുറയ്ക്കാൻ അർഹതയുണ്ട്.
പ്ലാൻ കാലയളവിന്‍റെ കാലാവധി കഴിയുന്നതിന് മുമ്പ് നിങ്ങൾ തിരികെ നൽകുകയാണെങ്കിൽ, പോളിസി പ്രകാരം ക്ലെയിം ചെയ്തിട്ടില്ലെങ്കിൽ, പ്രീമിയം തുകയുടെ ഒരു നിശ്ചിത ശതമാനം റീഫണ്ട് ലഭിക്കുന്നതിന് നിങ്ങൾക്ക് യോഗ്യതയുണ്ട്. റീഫണ്ട് തുക പോളിസി ആരംഭിച്ചതിന് ശേഷം കടന്നുപോയ സമയത്തിൻ്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കുന്നു.
ഇൻ-പേഷ്യന്‍റ് ഹോസ്പിറ്റലൈസേഷൻ്റെ കാര്യത്തിൽ, ഇൻഷുർ ചെയ്ത വ്യക്തി അല്ലെങ്കിൽ ഉറ്റവരിൽ ഒരാൾ ബജാജ് അലയൻസിനെ വിവരം അറിയിക്കുകയും പോളിസി വിശദാംശങ്ങൾ ഷെയർ ചെയ്യുകയും വേണം. ഞങ്ങൾ ആശുപത്രിയുമായി സംസാരിക്കുകയും ബിൽ നേരിട്ട് സെറ്റിൽ ചെയ്യാൻ ക്രമീകരിക്കുകയും ചെയ്യും. ഔട്ട്-പേഷ്യന്‍റ് മെഡിക്കൽ ചികിത്സയുടെ കാര്യത്തിൽ നടപടിക്രമം, തിരഞ്ഞെടുത്ത വ്യക്തിഗത പ്ലാനിനെ ആശ്രയിച്ചിരിക്കും.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഏഷ്യ ട്രാവൽ ഇൻഷുറൻസിൽ ക്ലെയിം ഫയൽ ചെയ്യുന്നത് ലളിതവും തടസ്സരഹിതവുമാണ്. മെഡിക്കൽ എമർജൻസി, ചെക്ക്-ഇൻ ബാഗേജ് നഷ്ടപ്പെടൽ അല്ലെങ്കിൽ ട്രിപ്പ് വൈകൽ എന്തും ആകട്ടെ, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി നിർണായക സമയങ്ങളിൽ നിങ്ങളുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് തടസ്സരഹിതമായ ക്ലെയിം പ്രോസസ്സിംഗ് ഉറപ്പാക്കുന്നു.
ടോൾ-ഫ്രീ ഹെൽപ്പ്ലൈൻ അല്ലെങ്കിൽ ഇമെയിൽ വഴി സംഭവത്തെക്കുറിച്ച് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയെ ഉടൻ അറിയിക്കുക.
ക്ലെയിം ഫോം കൃത്യമായി നേടുകയും പൂരിപ്പിക്കുകയും ചെയ്യുക.
മെഡിക്കൽ ബില്ലുകൾ, ട്രാവൽ ടിക്കറ്റുകൾ അല്ലെങ്കിൽ പോലീസ് റിപ്പോർട്ടുകൾ പോലുള്ള ആവശ്യമായ എല്ലാ സപ്പോർട്ടിംഗ് ഡോക്യുമെന്‍റുകളും ശേഖരിക്കുക.
വെരിഫിക്കേഷനായി പൂരിപ്പിച്ച ഫോമും ഡോക്യുമെന്‍റുകളും ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിക്ക് അയക്കുക.
നിങ്ങളുടെ ക്ലെയിം സ്റ്റാറ്റസ് സംബന്ധിച്ച അപ്ഡേറ്റുകൾക്കായി ക്ലെയിം ടീമുമായി ബന്ധപ്പെടുക.
നിങ്ങളുടെ ഏഷ്യ ട്രാവൽ ഇൻഷുറൻസ് പോളിസിക്കായി ക്ലെയിം ഫയൽ ചെയ്യാൻ, നിങ്ങൾക്ക് ഇവ ആവശ്യമാണ്:
ഈ ഡോക്യുമെന്‍റുകൾ തയ്യാറാക്കി വെയ്ക്കുന്നത് നിങ്ങളുടെ ക്ലെയിം പ്രോസസ് വേഗത്തിലാക്കും.
ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ഏഷ്യ ട്രാവൽ ഇൻഷുറൻസ് ഏറ്റവും അനുയോജ്യമായ ചോയിസ് ആയത് എന്തുകൊണ്ടാണെന്ന് ഇതാ:
നിങ്ങളുടെ യാത്രകൾക്കായി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനുകൾ വേഗത്തിലൊന്ന് താരതമ്യം ചെയ്യുന്നതിന് താഴെയുള്ള പട്ടിക കാണുക:
ട്രാവൽ കമ്പാനിയൻ | ട്രാവൽ എലൈറ്റ് | |||
ഏഷ്യ ഫ്ലെയർ | ഏഷ്യ സുപ്രീം | ഏഷ്യ ഫ്ലെയർ | ഏഷ്യ സുപ്രീം | |
പരിരക്ഷിക്കുന്നു | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ | ആനുകൂല്യം US$ ൽ |
---|---|---|---|---|
മെഡിക്കൽ ചെലവുകൾ, ഇവാക്യുവേഷൻ, റിപാട്രിയേഷൻ | 15,000 | 25,000 | 15,000 | 25,000 |
മുകളിൽ (I) ൽ ഉൾപ്പെടുത്തിയിരിക്കുന്ന അടിയന്തിര ഡെന്‍റൽ പെയിൻ റിലീഫ് | 500 | 500 | 500 | 500 |
ചെക്ക്-ഇൻ ചെയ്ത ബാഗേജ് നഷ്ടപ്പെടല്‍ കുറിപ്പ്: ഓരോ ബാഗേജിനും പരമാവധി 50 %, ബാഗേജിലെ ഓരോ ഇനത്തിനും 10 %. |
200 | 200 | 200 | 200 |
AD & D സാധാരണ യാത്രാമാര്‍ഗ്ഗം | - | - | 2,500 | 2,500 |
ബാഗേജിന്‍റെ വൈകല്‍ | 100 | 100 | 100 | 100 |
പേഴ്സണൽ ആക്സിഡന്‍റ് 18 വയസ്സിന് താഴെ പ്രായമുള്ള ഇൻഷ്വേർഡ് വ്യക്തിയുടെ മരണത്തിൽ ഇൻഷ്വേർഡ് തുകയുടെ 50% മാത്രം |
7,500 | 7,500 | 7,500 | 7,500 |
പാസ്പോർട്ട് നഷ്ടപ്പെടൽ | 100 | 100 | 100 | 100 |
വ്യക്തിപരമായ ബാധ്യത | 10,000 | 10,000 | 10,000 | 10,000 |
ഹൈജാക്ക് | ഓരോ ദിവസവും $20 മുതൽ പരമാവധി $ 200 വരെ |
ഓരോ ദിവസവും $20 മുതൽ പരമാവധി $ 200 വരെ |
പ്രതിദിനം 50 $ മുതൽ പരമാവധി 300 ഡോളർ വരെ |
പ്രതിദിനം 60 ഡോളർ മുതൽ പരമാവധി 360 ഡോളർ വരെ |
അടിയന്തിര ക്യാഷ് അഡ്വാന്‍സ് കുറിപ്പ്: ക്യാഷ് അഡ്വാൻസിൽ ഡെലിവറി നിരക്കുകൾ ഉൾപ്പെടും |
- | - | 500 | 500 |
ട്രാവൽ കമ്പാനിയൻ ഏഷ്യ ഫ്ലെയർ പ്രീമിയം ടേബിൾ (രൂപയിൽ.)
കാലയളവ്/പ്രായം | ജപ്പാൻ ഒഴികെ | ||
0.5 - 40 വയസ്സ് | 41-60 വയസ്സ് | 61-70 വയസ്സ് | |
1-4 ദിവസം | 246 | 320 | 514 |
5-7 ദിവസം | 320 | 368 | 565 |
8-14 ദിവസം | 368 | 418 | 686 |
15-21 ദിവസം | 418 | 465 | 785 |
22-30 ദിവസം | 465 | 539 | 883 |
പ്രീമിയത്തിൽ ഫെബ്രുവരി '09 ന് ബാധകമായ സേവന നികുതി ഉൾപ്പെടുന്നു.
ട്രാവൽ കമ്പാനിയൻ ഏഷ്യ സുപ്രീം പ്രീമിയം പട്ടിക
കാലയളവ്/പ്രായം | ജപ്പാൻ ഒഴികെ | ||
0.5-40 വയസ്സ് | 41-60 വയസ്സ് | 61-70 വയസ്സ് | |
1-4 ദിവസം | 320 | 393 | 588 |
5-7 ദിവസം | 393 | 442 | 686 |
8-14 ദിവസം | 509 | 565 | 809 |
15-21 ദിവസം | 565 | 638 | 1045 |
22-30 ദിവസം | 638 | 686 | 1277 |
ജപ്പാൻ ഒഴികെ ഏഷ്യയിൽ മാത്രം യാത്ര ചെയ്യുന്നതിനായി പരിമിതപ്പെടുത്തിയിരിക്കുന്നു. യാത്രയുടെ കാലയളവ്: 30 ദിവസത്തിൽ കവിയരുത്.
പ്രീമിയത്തിൽ ഫെബ്രുവരി '09 ന് ബാധകമായ സേവന നികുതി ഉൾപ്പെടുന്നു.
ട്രാവൽ ഏഷ്യ എലൈറ്റ് ഫ്ലെയർ പ്രീമിയം പട്ടിക (രൂ. യിൽ)
കാലയളവ്/പ്രായം | 0.5 - 40 വയസ്സ് | 41-60 വയസ്സ് | 61-70 വയസ്സ് |
1-4 ദിവസം | 283 | 367 | 593 |
5-7 ദിവസം | 367 | 423 | 649 |
8-14 ദിവസം | 423 | 480 | 790 |
15-21 ദിവസം | 480 | 536 | 903 |
22-30 ദിവസം | 536 | 621 | 1016 |
പ്രീമിയത്തിൽ ഫെബ്രുവരി '09 ന് ബാധകമായ സേവന നികുതി ഉൾപ്പെടുന്നു.
ട്രാവൽ ഏഷ്യ എലൈറ്റ് സുപ്രീം പ്രീമിയം പട്ടിക
കാലയളവ്/പ്രായം | 0.5 - 40 വയസ്സ് | 41-60 വയസ്സ് | 61-70 വയസ്സ് |
1-4 ദിവസം | 367 | 451 | 677 |
5-7 ദിവസം | 451 | 507 | 790 |
8-14 ദിവസം | 586 | 649 | 931 |
15-21 ദിവസം | 649 | 735 | 1202 |
22-30 ദിവസം | 735 | 790 | 1466 |
ജപ്പാൻ ഒഴികെ ഏഷ്യയിൽ മാത്രം യാത്ര ചെയ്യുന്നതിനായി പരിമിതപ്പെടുത്തിയിരിക്കുന്നു. യാത്രയുടെ കാലയളവ്: 30 ദിവസത്തിൽ കവിയരുത്.
പ്രീമിയത്തിൽ ഫെബ്രുവരി '09 ന് ബാധകമായ സേവന നികുതി ഉൾപ്പെടുന്നു.
ഏഷ്യന്‍ പര്യടനമാണോ ? ബജാജ് അലയൻസ് തിരഞ്ഞെടുക്കൂ!
ഒരു ക്വോട്ട് നേടുകപുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
(5,340 റിവ്യൂ, റേറ്റിംഗ് അടിസ്ഥാനത്തിൽ)
ഡേവിഡ് വില്യംസ്
സുഗമമായ പ്രോസസ്. ട്രാവൽ ഇൻഷുറൻസ് വാങ്ങുമ്പോൾ തടസ്സരഹിതമായ പ്രോസസ്
സത്‌വിന്ദർ കൌർ
എനിക്ക് നിങ്ങളുടെ ഓൺലൈൻ സേവനം ഇഷ്ടമാണ്. അതിൽ ഞാൻ സന്തുഷ്ടനാണ്.
മദന്‍മോഹന്‍ ഗോവിന്ദരാജുലു
നേരിട്ടുള്ള ഓൺലൈൻ ട്രാവൽ ഇൻഷുറൻസ് ക്വോട്ടും വിലയും. പണമടയ്ക്കാനും വാങ്ങാനും എളുപ്പം
പുതുക്കൽ റിമൈൻഡർ സെറ്റ് ചെയ്യുക
നിങ്ങളുടെ താല്പര്യത്തിന് നന്ദി. നിങ്ങളുടെ പോളിസി പുതുക്കേണ്ട സമയത്ത് ഞങ്ങൾ നിങ്ങൾക്ക് ഒരു റിമൈൻഡർ അയക്കും.
ബജാജ് അലയൻസ് ഇൻഷുറൻസ് പോളിസിയിലെ നിങ്ങളുടെ താൽപ്പര്യത്തിന് നന്ദി, പ്രോസസ് സംബന്ധിച്ച് നിങ്ങളെ സഹായിക്കുന്നതിന് കസ്റ്റമർ സപ്പോർട്ട് എക്സിക്യൂട്ടീവ് ഉടൻ നിങ്ങളെ വിളിക്കുന്നതാണ്.
കോൾ ബാക്ക് അഭ്യര്‍ത്ഥന
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
വെരിഫിക്കേഷൻ കോഡ്
നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഞങ്ങൾ ഒരു വെരിഫിക്കേഷൻ കോഡ് അയച്ചിട്ടുണ്ട്
00.00
കോഡ് ലഭിച്ചില്ലേ? വീണ്ടും അയക്കുക
ഡിസ്ക്ലെയ്മർ
സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.
സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ