Loader
Loader

Get In Touch

ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിച്ചതിന് നന്ദി.

ഏത് സഹായത്തിനും ദയവായി വിളിക്കുക 1800-209-0144

ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലെ നേതൃത്വം

ലീഡർഷിപ്പ്

ഞങ്ങളുടെ ടീം

ബജാജ് അലയൻസിൽ, മാറ്റം മുകൾ തട്ടിൽ നിന്നും ആരംഭിക്കുന്നു. ഡിജിറ്റൽ സംരംഭങ്ങൾ മുതൽ ഉൽപ്പന്ന വികസനം വരെയുള്ള വിഷയങ്ങളിൽ ഞങ്ങളുടെ ലീഡർഷിപ്പ് ടീമിന് 100 ല്‍ പരം വര്‍ഷത്തെ അനുഭവസമ്പത്ത് ഉണ്ട്. ഉപഭോക്തൃ വിജയത്തിനുള്ള സംരംഭക ത്വരയും ആവേശവും സമന്വയിപ്പിച്ച്, അവർ ഇന്ന് വിപണിയിലെ ഏറ്റവും ലാഭകരമായ ഇൻഷുറർമാരിൽ ഒന്നായ കമ്പനിയുടെ സുസ്ഥിര വളര്‍ച്ചയ്ക്ക് പ്രേരകശക്തിയായി. ആട്ടിന്‍കൂട്ടത്തിന്‍റെ ഇടയരെന്ന പോലെ, ഞങ്ങളെ വളര്‍ച്ചയുടെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത് അവരാണ്.

  • Tapan Singhel – MD & CEO of Bajaj Allianz General Insurance
    തപൻ സിംഘേൽ
    എംഡി & സിഇഒ
    Tapan Singhel – MD & CEO of Bajaj Allianz General Insurance
    തപൻ സിംഘേൽ

    2001 ൽ, ആരംഭം മുതൽ ശ്രീ തപൻ സിംഘേൽ ബജാജ് അലയൻസിൽ ഉണ്ട്, റീട്ടെയിൽ മാർക്കറ്റിൽ ഇൻഷുറൻസ് ബിസിനസ് ആരംഭിച്ച ടീമിന്‍റെ അവിഭാജ്യ ഭാഗവും ആയിരുന്നു അദ്ദേഹം.

    2012 ൽ എംഡിയും സിഇഒയും ആയി തപൻ സിംഘൽ ചുമതലയേറ്റു. കഴിഞ്ഞ 12 വർഷങ്ങളായി അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കീഴില്‍, ഉപഭോക്തൃ കേന്ദ്രീകരണത്തിൽ ഊന്നല്‍ നല്‍കികൊണ്ട്, ഇന്നൊവേഷനുകള്‍, ഇൻഡസ്ട്രി-ഫസ്റ്റ് ഇനിഷ്യേറ്റീവുകള്‍ എന്നിവ കമ്പനി മുന്നോട്ട് കൊണ്ടുപോകുന്നു. ഇൻഷുറൻസ് സെയില്‍, വിതരണം, കസ്റ്റമർ എൻഗേജ്മെന്‍റ് എന്നിവ അദ്ദേഹത്തിന്‍റെ മാർഗ്ഗനിർദ്ദേശത്തിന് കീഴിൽ ഡിജിറ്റൽ ആയി മാറി.

    ഇതിന് മുമ്പ്, അദ്ദേഹം ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ ചീഫ് മാർക്കറ്റിംഗ് ഓഫീസര്‍ (സിഎംഒ) ആയിരുന്നു. റീജണല്‍ മാനേജർ, സോണൽ ഹെഡ്, സിഎംഒ എന്നീ നിലയില്‍ എല്ലാ റീട്ടെയിൽ ചാനലുകളുടെയും മേധാവി എന്നിങ്ങനെ കമ്പനിയിൽ വിവിധ ചുമതലകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.

    ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിന്‍റെ എംഡി & സിഇഒ എന്ന നിലയിൽ, അദ്ദേഹം ഇൻഡസ്ട്രിയില്‍ അദ്ദേഹം വളർച്ച, ലാഭക്ഷമത, കോസ്റ്റ് ലീഡര്‍ഷിപ്പ് എന്നിവ ഉറപ്പുവരുത്തി. നിലവിൽ, അദ്ദേഹം ജിഐ-കൗൺസിൻ്റെ ചെയർമാൻ ആണ്, ഇൻഷുറൻസ്, പെൻഷനുകൾ എന്നിവയുടെ സിഐഐ നാഷണൽ കമ്മിറ്റിയുടെ അധ്യക്ഷനാണ്. അദ്ദേഹം 25th ഏഷ്യ ഇൻഷുറൻസ് ഇൻഡസ്ട്രി അവാർഡ്സ് 2021 ൽ 'ലൈഫ്ടൈം അച്ചീവ്മെന്‍റ് അവാർഡ്' നേടി. IDC ഫ്യൂച്ചർ എന്‍റർപ്രൈസ് അവാർഡ്സ് 2021 ൽ അദ്ദേഹം ഇന്ത്യ ഏഷ്യ-പസിഫിക് റീജിയൺ 'സിഇഒ ഓഫ് ദി ഇയർ' നേടി. ക്വാണ്ടിക്സ് ബിഎഫ്എസ്ഐ എക്സലൻസ് അവാർഡ്സ് 2021, ഇന്ത്യ ഇൻഷുറൻസ് സമ്മിറ്റ് & അവാർഡ്സ് 2019, 22nd ഏഷ്യ ഇൻഷുറൻസ് ഇൻഡസ്ട്രി അവാർഡ്സ് 2018, ഇന്ത്യൻ ഇൻഷുറൻസ് സമ്മിറ്റ് 2017 എന്നിവയിൽ അദ്ദേഹത്തെ 'പേഴ്സണലിറ്റി ഓഫ് ദി ഇയർ' ആയി ആദരിച്ചു. അദ്ദേഹം 2019 & 2018 ൽ 'ഇന്ത്യയിലെ ലിങ്ക്ഡ്ഇൻ ടോപ്പ് വോയിസ്' ആയി ഫീച്ചര്‍ ചെയ്യപ്പെട്ടു, ഇക്കണോമിക് ടൈംസ് ഗ്ലോബൽ ബിസിനസ് സമ്മിറ്റ് 2018 ൽ ഏഷ്യയിലെ 'ഏറ്റവും മികച്ച ബിസിനസ് ലീഡർ' ആയി ബഹുമതി ലഭിച്ചു.

  • TA Ramalingam
    ടി എ രാമലിംഗം
    ചീഫ് ടെക്നിക്കൽ ഓഫീസർ
    TA Ramalingam
    ടി എ രാമലിംഗം
    ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിലെ ചീഫ് ടെക്നിക്കൽ ഓഫീസറാണ് ടി എ രാമലിംഗം. മോട്ടോർ, നോൺ-മോട്ടോർ അണ്ടർറൈറ്റിംഗ്, ക്ലെയിമുകൾ, റിസ്ക്ക് മാനേജ്മെന്‍റ്, ഓർഗനൈസേഷന്‍റെ റീ-ഇൻഷുറൻസ് എന്നിവ മാനേജ് ചെയ്യുന്നതിന് അദ്ദേഹത്തിന്‍റെ നിലവിലെ റോളിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കും. ഇതിന് മുമ്പ്, ഇന്‍സ്റ്റിറ്റ്യൂഷണല്‍ സെയില്‍സിനുള്ള ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ എന്ന നിലയില്‍ അദ്ദേഹം കമ്പനിയുടെ വിതരണ ചാനലുകളും തന്ത്രപരമായ ടൈ-അപ്പുകളും കൈകാര്യം ചെയ്തു. ഇതിന് മുമ്പുള്ള ചുമതലകളില്‍, ക്ലെയിം വേളയില്‍ മികച്ച കസ്റ്റമർ അനുഭവം നൽകുന്നതിൽ നിർണായകമായ കാര്യക്ഷമമായ ക്ലെയിം മാനേജ്മെന്‍റ് പ്രോസസ്സുകൾ സൃഷ്ടിക്കുന്നതിന് അദ്ദേഹം ടീമുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവും നേതൃത്വവും നല്‍കി. തത്ഫലമായി, ക്ലെയിം മാനേജ്മെന്‍റിൽ തീര്‍പ്പാക്കല്‍ സമയത്തിന്‍റെ കാര്യത്തില്‍ ഇന്ന് ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് ഇന്ത്യൻ ഇൻഡസ്ട്രിയിൽ പ്രസിദ്ധമാണ്. രാമ ബാങ്കിംഗ് വ്യവസായത്തിലാണ് കരിയറിന് തുടക്കം കുറിച്ചത്, ഇൻഷുറൻസ് വ്യവസായത്തിൽ രണ്ട് ദശാബ്ദത്തിലധികം പ്രവർത്തന പരിചയം ഉണ്ട്. ഒരു പ്രമുഖ നാഷണൽ ഇൻഷുറന്‍സ് കമ്പനിയിലാണ് അദ്ദേഹം തന്‍റെ കരിയർ ആരംഭിച്ചത്, മാർക്കറ്റിംഗ്, ക്ലെയിമുകൾ, റീഇൻഷുറൻസ് എന്നിവ ഉൾപ്പെടെ വിവിധ പ്രവർത്തന മേഖലകൾ കൈകാര്യം ചെയ്തിട്ടുണ്ട്. കൊമേഴ്സില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ അസോസിയേറ്റ് ആണ്.
  • Anckur Anil Kanwar - Chief Financial Officer of Bajaj Allianz General Insurance
    Anckur Anil Kanwar
    ചീഫ് ഫൈനാൻഷ്യൽ ഓഫീസർ
    Anckur Anil Kanwar - Chief Financial Officer of Bajaj Allianz General Insurance
    Anckur Anil Kanwar

    Anckur Anil Kanwar is the Chief Financial Officer of Bajaj Allianz General Insurance. In his role, he oversees financial matters at the Company and Business Vertical levels. Additionally, his responsibilities include providing strategic inputs to achieve optimal outcomes for the Company.
    With over 20 years of experience in the insurance sector across finance, reinsurance and underwriting domains, Anckur brings deep expertise to the Company. Prior to this, he served as the Deputy CFO at ICICI Lombard and has held key leadership roles as part of his extensive experience. Anckur is a Chartered Accountant from the Institute of Chartered Accountants of India.

  • KV Dipu
    കെ വി ദീപു
    സീനിയർ പ്രസിഡന്‍റ്- ഓപ്പറേഷൻസ് & കസ്റ്റമർ സർവ്വീസ്
    KV Dipu
    കെ വി ദീപു

    കെ.വി. ദിപു സീനിയർ പ്രസിഡൻ്റ് - ഓപ്പറേഷൻസ് & കസ്റ്റമർ സർവീസ്, ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ്. റീട്ടെയിൽ ഫൈനാൻസ് ഓപ്പറേഷന്‍സില്‍ അദ്ദേഹത്തിന് മികച്ച മാനേജ്മെന്‍റ് പരിചയം ഉണ്ട്. അദ്ദേഹത്തിന്‍റെ സ്പെഷ്യാലിറ്റികളിൽ സെയിൽസ്, ബിസിനസ് ഡെവലപ്മെന്‍റ്, ഓപ്പറേഷൻ, പ്രോസസ് റീ-എഞ്ചിനീയറിംഗ്, പ്രോഡക്ട് മാനേജ്മെന്‍റ് എന്നിവ ഉൾപ്പെടുന്നു.

    GE Capital-ല്‍ സെയില്‍സ്, പ്രോഡക്ട് മാനേജ്മെന്‍റ്, സിക്സ് സിഗ്മ & ഓപ്പറേഷന്‍സ് വിഭാഗങ്ങളില്‍ അദ്ദേഹത്തിന് 19 വർഷത്തിലധികം പ്രവർത്തന പരിചയം ഉണ്ട്. അദ്ദേഹം ഒരു സർട്ടിഫൈഡ് ലീൻ സിഗ്മ ബ്ലാക്ക് ബെൽറ്റും വിവിധ ഇൻഡസ്ട്രി കോൺഫറൻസുകളിലും ബിസിനസ് സ്കൂളുകളിലും പ്രഭാഷകനും ആണ്. ബിസിനസ് പ്രൊഫഷണലുകളുടെ ഒരു ഓപ്റ്റ്-ഇൻ റിസർച്ച് കമ്മ്യൂണിറ്റിയായ ഹാർവാർഡ് ബിസിനസ് റിവ്യൂ അഡ്വൈസറി കൗൺസിലിലും അദ്ദേഹം അംഗമാണ്.

  • Amarnath Saxena
    അൽപന സിംഗ്
    ഹെഡ് - ബാങ്ക്അഷ്വറൻസ്, അഗ്രി, ഗവൺമെന്‍റ് ബിസിനസ്
    Amarnath Saxena
    അൽപന സിംഗ്

    ജനറൽ ഇൻഷുറൻ മേഖലയിലെ വിവിധ നേതൃസ്ഥാനങ്ങൾ വഹിച്ച് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള പ്രഗത്ഭയാണ് അൽപന സിംഗ്. 2004 മുതൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ ജോലി ചെയ്യുന്ന അവർ അന്നുമുതൽ വിവിധ റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ, അവർ ബാങ്കാഷ്വറൻസ്, അഗ്രി, ഗവൺമെന്‍റ് ബിസിനസ് മേധാവിയാണ് ; അവർ കമ്പനിയുടെ സെയിൽസ് ട്രെയിനിംഗിന് നേതൃത്വം നൽകുന്നു. അവളുടെ പരിശ്രമം, ശ്രദ്ധ, കഠിനാദ്ധ്വാനം എന്നിവ ഒരു ചെറിയ ബാങ്ക്അഷുറൻസ് ചാനലിനെ ഒരു ചെറിയ കോണ്ട്രിബ്യൂട്ടറിൽ നിന്ന് കമ്പനിയുടെ മാത്രമല്ല ഇന്ത്യയിലെ തന്നെ ജനറൽ ഇൻഷുറൻസ് വ്യവസായത്തിലെ പ്രധാന കണ്ണിയാക്കി മാറ്റി. സ്റ്റാർട്ടപ്പ് മനോഭാവമുള്ള അവർ വെല്ലുവിളികളും സന്തോഷത്തോടെ സ്വീകരിക്കുന്നു. കമ്പനിയുമായി ബന്ധപ്പെട്ടും അല്ലാതെയുമുള്ള ഉപഭോക്താക്കൾ അവരുടെ സഹാനുഭൂതിയോടെയുള്ള പെരുമാറ്റത്തിനും വ്യക്തിപരമായ കഴിവുകൾക്കും സാക്ഷ്യം വഹിക്കുന്നു.

    അൽപ്പനയ്ക്ക് മേഘാലയ ഷില്ലോംഗിലെ സെന്‍റ് മേരിസ് കോളേജിൽ നിന്നും ഇംഗ്ലീഷ് ഓണേഴ്സിൽ ബാച്ചിലർ ഡിഗ്രി ഉണ്ട്. അവർ IIM ഇൻഡോറിൽ നിന്ന് ക്രിയേറ്റീവ് ഇന്നൊവേഷനിലും ബിരുദം നേടിയിട്ടുണ്ട്.

  • Vikramjeet Singh
    വിക്രംജീത് സിംഗ്
    ചീഫ് ഓഫ് എച്ച്ആർ, ഐഎൽഎം & അഡ്മിനിസ്ട്രേഷൻ
    Vikramjeet Singh
    വിക്രംജീത് സിംഗ്

    ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയിലെ ചീഫ് ഓഫ് എച്ച്ആർ, ഐഎൽഎം, അഡ്മിനിസ്ട്രേഷൻ ആണ് വിക്രംജീത്. ബജാജ് അലയൻസ് ജിഐസി-ക്ക് മുമ്പ് L&T, Vodafone, & Deutsche Bank മുതലായ പ്രമുഖ കമ്പനികളുമായി വിക്രംജീത്തിന് മികച്ച, സംഭവബഹുലമായ ബന്ധമാണ് ഉണ്ടായിരുന്നത്. യുവാവും ഊര്‍ജ്ജസ്വലനുമായ വിക്രംജീത് എല്ലായ്പ്പോഴും നവീനവും പരിവര്‍ത്തനപരവുമായ എച്ച്ആർ ഇനിഷ്യേറ്റീവുകള്‍ നടപ്പിലാക്കുന്നതില്‍ പ്രതിബദ്ധത പുലര്‍ത്തി. മികച്ച പെർഫോമൻസ് മാനേജ്മെന്‍റ് ഫ്രെയിംവർക്കുകളും ഡ്രൈവിംഗ് കൾച്ചർ ചേഞ്ചും ആവിഷ്ക്കരിച്ച് അദ്ദേഹം ജനകീയ അജണ്ടയ്ക്ക് അപാരമായി സംഭാവനയേകി.

  • Aashish Sethi
    ആശിഷ് സേഥി
    Head – Agency, Health Distribution and Travel
    Aashish Sethi
    ആശിഷ് സേഥി

    In this current role, Aashish heads Agency, Health Distribution, and Travel for the organization. Aashish carries a significant experience of more than 30 years, with close to 25 years in the insurance sector, in senior leadership positions in Life (Tata AIA Life Insurance), Health (Apollo Munich Health Insurance), and General (Bajaj Allianz General Insurance). This gives him the unique distinction of having worked in all three businesses of the insurance industry.

    He has managed a spectrum of verticals, including Bancassurance, Pensions, Retail and Institutional Strategy & Distribution Management, Alliances, Corporate Business, and Digital & Rural businesses.

    Aashish holds a graduate degree in hospitality management, followed by a 2-year course with the ITC Management Institute (Gurugram) and Certificate Courses on Strategy & Execution from IIM Ahmedabad and Innovation from Harvard Business School.

  • Amit Joshi
    അമിത് ജോഷി
    ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസർ
    Amit Joshi
    അമിത് ജോഷി
    അമിത് 2016-ൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് ഓഫീസറായി ചേർന്നു. കമ്പനിബോർഡും ഇൻവെസ്റ്റ്‌മെന്‍റ് കമ്മിറ്റിയും നിശ്ചയിച്ചിട്ടുള്ള റിസ്ക്, റിട്ടേൺ ലക്ഷ്യങ്ങൾ അനുസരിച്ച് നിക്ഷേപ പോർട്ട്ഫോളിയോ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല അദ്ദേഹത്തിനാണ്. ബജാജ് അലയൻസിൽ ചേരുന്നതിന് മുമ്പ് aviva life insurance കമ്പനിയിൽ ചീഫ് ഇൻവെസ്റ്റ്‌മെന്‍റ് ഓഫീസറായിരുന്നു അദ്ദേഹം. ഇൻവെസ്റ്റ്‌മെന്‍റ് ബാങ്കുകൾ, ലൈഫ് ഇൻഷുറൻസ്, ജനറൽ ഇൻഷുറൻസ് കമ്പനികൾ എന്നിവയിൽ വ്യാപിച്ചുകിടക്കുന്ന നിക്ഷേപ വ്യവസായത്തിൽ അമിതിന് 25 വർഷത്തിലേറെ പരിചയസമ്പത്ത് ഉണ്ട്. ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദവും ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സിഎഫ്എ ഇൻസ്റ്റിറ്റ്യൂട്ട് യുഎസ്എയിൽ നിന്നുള്ള സിഎഫ്എ ചാർട്ടർ അദ്ദേഹത്തിനുണ്ട്. ജോലി കൂടാതെ, ദീർഘദൂര ഓട്ടം, സൈക്ലിംഗ് തുടങ്ങിയ എൻഡ്യൂറൻസ് സ്പോർട്സ് ഇനങ്ങളിൽ അമിത് വളരെ സജീവമാണ് കൂടാതെ മാരത്തണുകളിലും അൾട്രാ സൈക്ലിംഗ് ഇവൻ്റുകളിലും പതിവായി പങ്കെടുക്കുന്നു.
  • Avinash Naik
    അവിനാഷ് നായിക്
    ചീഫ് ഇൻഫർമേഷൻ ഓഫീസർ
    Avinash Naik
    അവിനാഷ് നായിക്
    ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൻ്റെ ചീഫ് ഇൻഫർമേഷൻ ഓഫീസറാണ് അവിനാഷ് നായിക്. തന്‍റെ നിലവിലെ റോളിൽ, ടെക്നോളജി സ്ട്രാറ്റജി നയിക്കുന്നതിനും ഡിജിറ്റൽ ശേഷികൾ ശക്തിപ്പെടുത്തുന്നതിനും ഓർഗനൈസേഷനിലേക്ക് പുതിയ സാങ്കേതിക കണ്ടുപിടുത്തങ്ങൾ കൊണ്ടുവരുന്നതിനും അദ്ദേഹം ഉത്തരവാദിയാണ്. ഒന്നിലധികം പ്രദേശങ്ങളിലുടനീളം വലിയ സാങ്കേതിക പ്രവർത്തനങ്ങൾ, ഡിജിറ്റൽ പരിവർത്തനങ്ങൾ, ഇന്നൊവേഷൻ പ്രോഗ്രാമുകൾ നടത്തുന്നതിൽ സമ്പന്നമായ അനുഭവം ഉള്ള ആളാണ് അവിനാഷ്. Infosys Limited ൽ ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹം ചെലവഴിച്ചു, അവിടെ അദ്ദേഹം Fortune 100 കമ്പനികൾക്കായി ഡെലിവറി ഹെഡ്, ക്ലയന്‍റ് പാർട്ണർ, പ്രോഗ്രാം മാനേജർ, എന്‍റർപ്രൈസ് ആർക്കിടെക്റ്റ് തുടങ്ങി ഒന്നിലധികം റോളുകൾ വഹിച്ചു. ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിൽ ചേരുന്നതിന് മുമ്പ്, അദ്ദേഹം ബജാജ് ഫിൻസെർവിലെ ഗ്രൂപ്പ് കോർപ്പറേറ്റ് സ്ട്രാറ്റജി ടീമിന്‍റെ ഭാഗമായിരുന്നു, അവിടെ ഗ്രൂപ്പ് കമ്പനികളിലുടനീളം ഡിജിറ്റൽ, ഇന്നൊവേഷൻ അജണ്ട നയിക്കുന്നതിന് അദ്ദേഹം ഉത്തരവാദിയായിരുന്നു. മുംബൈയിലെ വിജെടിഐയിൽ നിന്നാണ് അവിനാഷ് എൻജിനീയറിങ് ബിരുദം നേടിയത്.
  • Subhasish Mazumder
    സുഭാഷിഷ് മജുംദാർ
    ഹെഡ് - മോട്ടോർ ഡിസ്ട്രിബ്യൂഷൻ
    Subhasish Mazumder
    സുഭാഷിഷ് മജുംദാർ

    ശ്രീ മജൂംദാർ 2001 മുതൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനിയുടെ ഭാഗമാണ്. വിവിധ ഇൻഷുറൻസ് പ്രൊഫൈലുകളിൽ നിരവധി പ്രവർത്തനങ്ങളിൽ സേവനം അനുഷ്ടിച്ച് അദ്ദേഹം കമ്പനിക്ക് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. കമ്പനി ആരംഭിച്ച വർഷത്തിൽ കൊൽക്കത്തയിൽ ക്ലെയിമുകളും അണ്ടർ റൈറ്റിംഗും കൈകാര്യം ചെയ്യുന്ന ഒരു സാങ്കേതിക റോളിൽ ചേർന്ന അദ്ദേഹം ക്രമേണ വിൽപ്പന നിയന്ത്രണത്തിലേക്ക് മാറി. അദ്ദേഹം കൊൽക്കത്തയിലെയും പിന്നീട് ബാംഗ്ലൂരിലെയും റീജിയണൽ ഹെഡ് ആയി, തുടർന്ന് സോണൽ ഹെഡ് - സൗത്ത് ആയി. നിലവിൽ, അദ്ദേഹം മോട്ടോർ ഡിസ്ട്രിബ്യൂഷനിൽ നാഷണൽ ഹെഡ് ആണ്. ഇൻഷുറൻസ് മേഖലയിൽ മൂന്ന് ദശാബ്ദത്തിലധികം അനുഭവസമ്പത്ത് ഉള്ളതിനാൽ, ശ്രീ മജൂംദാർ ഒരു ഉയർന്ന സ്വാധീനമുള്ള നേതാവാണ്, അദ്ദേഹത്തിന്‍റെ പ്രധാന ശ്രദ്ധ എപ്പോഴും ലാഭത്തിലാണ്.

    അദ്ദേഹം ബി.കോം, ബി.എ - ഇംഗ്ലീഷ് ഓണേഴ്‌സ് എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഷുറൻസിൽ നിന്ന് ഫെലോഷിപ്പും സിഐഐയുടെ (യുകെ) അസോസിയേറ്റ് അംഗത്വവും അദ്ദേഹം നേടിയിട്ടുണ്ട്. ശ്രീ മജുംദാർ ഒപെക്സിലെ സർട്ടിഫൈഡ് ബ്ലാക്ക് ബെൽറ്റാണ്.

  • Avinash Sorte
    അവിനാഷ് സോർട്ടെ
    ഹെഡ് - ഡയറക്ട് ടു കസ്റ്റമർ & പ്രൊഡക്ട്സ്
    Avinash Sorte
    അവിനാഷ് സോർട്ടെ

    ഗ്രോത്ത് മാർക്കറ്റിംഗ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ബി2ബി പങ്കാളിത്തം, സെയിൽസ് ഡിസ്ട്രിബ്യൂഷൻ & പോർട്ട്ഫോളിയോ മാനേജ്മെന്‍റ്, റീട്ടെയിൽ ഫൈനാൻഷ്യൽ സർവ്വീസുകളിലെ പ്രോഗ്രാം & പ്രോഡക്ട് മാനേജ്മെന്‍റ് എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെ ക്രോസ്-ഫംഗ്ഷണൽ റോളുകളുടെ സമ്പന്നമായ അനുഭവവുമായാണ് അവിനാഷ് എത്തുന്നത്. പേയ്‌മെൻ്റ്, ലെൻഡിംഗ്, ഇ-കൊമേഴ്‌സ് ഇൻഡസ്ട്രി എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന കരിയറും അദ്ദേഹത്തിനുണ്ട്. തൻ്റെ മുമ്പത്തെ പ്രവർത്തനത്തിലും അദ്ദേഹം ബജാജ് ഫൈനാൻസുമായി ബന്ധപ്പെട്ടിരുന്നു, നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളിൽ നിന്ന് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനും വിൽക്കാനുമുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിൻ്റെ ഉത്തരവാദിത്തം അദ്ദേഹത്തിനായിരുന്നു. തൻ്റെ കരിയറിൽ ഉടനീളം, പുതിയ പ്രോഡക്ട് ലോഞ്ച്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഇ-കൊമേഴ്‌സ് പങ്കാളിത്തം, പെർഫോമൻസ് മാർക്കറ്റിംഗ് എന്നിവയിൽ ഒന്നിലധികം റോളുകൾ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എൻഎംഐഎംഎസിൽ നിന്ന് എംബിഎ ബിരുദധാരിയായ അവിനാഷ്, മുംബൈ സർവകലാശാലയിൽ നിന്ന് ഇലക്ട്രോണിക്സിൽ എൻജിനീയറിംഗ് ബിരുദം നേടിയിട്ടുണ്ട്.

  • Satish Kedia
    സതീഷ് കേഡിയ
    ഹെഡ്- കോർപ്പറേറ്റ് ബിസിനസ് ഗ്രൂപ്പ് & ലയബിലിറ്റി
    Satish Kedia
    സതീഷ് കേഡിയ

    ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൻ്റെ കോർപ്പറേറ്റ് ബിസിനസ് ഗ്രൂപ്പ് & ലയബിലിറ്റിയുടെ തലവനാണ് സതീഷ് കേഡിയ. 2005 മുതൽ കമ്പനിയിൽ ജോലി ചെയ്യുന്ന അദ്ദേഹം ആ കാലയളവിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ നിലവിലെ പദവിയിൽ, കൊമേഴ്ഷ്യൽ, ലയബിലിറ്റി ബിസിനസ്സിന് നേതൃത്വം നൽകുന്നതിനും ബി 2 ബി വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള നൂതന വിൽപ്പന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും സുസ്ഥിരവും വികസിപ്പാക്കുവുന്നതും പ്രതിജ്ഞാബദ്ധവുമായ ബിസിനസ്സ് മോഡൽ നൽകുന്നതിനും അദ്ദേഹം ഉത്തരവാദിയാണ്.

    കോർപ്പറേറ്റ് റിലേഷൻഷിപ്പ് മാനേജ്‌മെൻ്റിൽ മികവ് പുലർത്തുന്ന സതീഷിന് രണ്ട് പതിറ്റാണ്ടിലേറെ സമ്പന്നമായ തൊഴിൽ പരിചയമുണ്ട്. ഒരു ടീം അന്തരീക്ഷം വികസിപ്പിക്കുന്നതിലും വിജയിപ്പിക്കുന്നതിലും തൻ്റെ കഴിവിൽ അദ്ദേഹം പ്രഗല്ഭനാണ്. അദ്ദേഹം ഒരു ചാർട്ടേഡ് ഇൻഷുററും (എസിഐഐ, യുകെ) ഫെല്ലോ ഓഫ് ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമാണ് (എഫ്ഐഐഐ). ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് സസ്റ്റൈനബിൾ ബിസിനസ്സ് സ്ട്രാറ്റജിയിലും ഡിസ്റപ്റ്റീവ് ഇന്നൊവേഷൻ & സ്ട്രാറ്റജിയിലും അദ്ദേഹം സർട്ടിഫൈഡ് കോഴ്സുകൾ നേടിയിട്ടുണ്ട്.

ഡിസ്ക്ലെയ്മർ

സൗകര്യപ്രദമായ ഒരു സമയത്ത് തിരികെ വിളിക്കാനുള്ള നിർദ്ദിഷ്ട അഭ്യർത്ഥനയിലൂടെ വെബ്സൈറ്റിൽ ഞാൻ ലഭ്യമാക്കിയ കോണ്ടാക്ട് നമ്പറിൽ എന്നെ വിളിക്കാൻ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിനെ ഞാൻ ഇതിനാൽ അധികാരപ്പെടുത്തുന്നു. നാഷണൽ കസ്റ്റമർ പ്രിഫറൻസ് രജിസ്റ്റർ (NCPR) ൽ എന്‍റെ കോണ്ടാക്ട് നമ്പർ പൂർണ്ണമായോ ഭാഗികമായോ ബ്ലോക്ക് ചെയ്ത വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് കണക്കാക്കാതെതന്നെ, എന്‍റെ അഭ്യർത്ഥനയ്ക്കുള്ള പ്രതികരണമായി വന്ന ഏതെങ്കിലും കോൾ അല്ലെങ്കിൽ അയച്ച SMS വിവിധ ഇൻഷുറൻസ് ഉൽപ്പന്നങ്ങളും സേവനങ്ങളും വിശദീകരിക്കുക, വാങ്ങാൻ പ്രേരിപ്പിക്കുക, ഇൻഷുറൻസ് ബിസിനസ് പിടിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെ ആയിരുന്നാലും ഒരു അജ്ഞാത വാണിജ്യ ആശയവിനിമയമായി കണക്കാക്കില്ല എന്നും ഞാൻ ഇതിനാൽ പ്രസ്താവിക്കുന്നു. കൂടാതെ, ഈ കോളുകൾ ഗുണനിലവാരത്തിനും പരിശീലന ആവശ്യങ്ങൾക്കും ആയി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും എന്നും ആവശ്യമെങ്കിൽ എനിക്ക് ലഭ്യമാക്കിയേക്കും എന്നും ഞാൻ മനസ്സിലാക്കുന്നു.

സാധുതയുള്ള ക്വോട്ട് റഫറൻസ് ID എന്‍റർ ചെയ്യൂ

  • തിരഞ്ഞെടുക്കുക
    ദയവായി തിരഞ്ഞെടുക്കൂ
  • ദയവായി നിങ്ങളുടെ അഭിപ്രായം എഴുതുക

ഞങ്ങളുമായി ബന്ധപ്പെടുന്നത് എളുപ്പമാണ്